2010, ജൂലൈ 9, വെള്ളിയാഴ്‌ച

വുളു

ചെറുതും വലുതുമായ അശുദ്ധിയില്‍ നിന്നും ശുദ്ധിയായിരിക്കലാണ് നീസ്കാരത്തിന്റെ
ഒന്നാമത്തെ ശര്‍ത്ത്. ചെറിയ ആശുദ്ധിയില്‍നിന്നും ശുദ്ധിയാകുന്നതിനു വുളു എന്നും വലിയ അശുദ്ധിയില്‍ നിന്നും ശുദ്ധിയാകുന്നതിനു കുളി എന്നും പറയുന്നു.

വുളുവിന്റെ ശര്ത്തുകള്‍
-------------------------------------------------------------------------------------
1.ശുദ്ധിയുള്ള (ത്വഹൂറായ) വെള്ളം കൊണ്ടായിരിക്കുക.
2.കഴുകപ്പെടുന്ന അംഗങ്ങളില്‍ വെള്ളം ഒലിപ്പിക്കുക -.മുഖത്തും കൈ കാലുകളിലുമാണ് വെള്ളം കൊണ്ട് കഴുകേണ്ടത്.തല തടവും പ്രകാരം അവിടെ തടവിയാല്‍ മതിയാവുകയില്ല.
3.വെള്ളത്തെ അമിതമായി പകര്ച്ചയാക്കുന്ന ചന്ദനം പോലുള്ള വസ്തുക്കള്‍ അവയവങ്ങളില്‍ ഇല്ലാതിരിക്കുക. അത്തരം വസ്തുകളാല്‍ വെള്ളത്തിന്റെ സ്വഭാവം തന്നെ മാറിപോകുന്നതിനാല്‍ ശുദ്ധീകരിക്കപെടുന്നതല്ല.
4.വെള്ളം ചേരുന്നതിനു തടസ്സമായി നില്‍ക്കുന്ന മെഴുക്,പെയിന്‍റ് ,അഴുക്ക് തുടങ്ങിയവ അവയവങ്ങളില്‍ ഇല്ലാതിരിക്കുക .നഖങ്ങളുടെ ഉള്ളില്‍ അഴുക്കുണ്ടാകുന്ന കാരണത്താല്‍ അവിടെ വെള്ളം എതുന്നതല്ല.
5.മൂത്ര വര്ച്ചക്കാരെ പോലെ നിത്യ അശുദ്ധിയുള്ളവര്‍ നിസ്കാരത്തിന്റെ സമയം ആയെന്നരിഞ ശേഷം വുളു എടുക്കുക.

1 അഭിപ്രായം:

ഹസനിയ്യയിലെ അതിഥികള്‍