2010, ജൂലൈ 14, ബുധനാഴ്‌ച

പാമ്പ്‌ പെണ്ണിനെ പ്രണയിക്കുമോ .....?


പാമ്പിനെ പേടിക്കാത്തവര്‍ ആരുമുണ്ടാവില്ല. ഒരു പെണ്ണിനെ പാമ്പ്‌ ചുറ്റി വരിഞ്ഞെന്നും അവളെ വിട്ടിറങ്ങാതെ പ്രണയത്തില്‍ തുടരുന്നുവെന്നും കേട്ടാല്‍ ഏതു പെണ്ണാണ് ഞെട്ടാതിരിക്കുക...?ആരും
നെറ്റി ചുളിക്കുമെന്നു തീര്‍ച്ച.
പാമ്പ്‌ പെണ്ണിനെ പ്രണയിക്കുമെന്നത് നേരാണോ ..?അങ്ങിനെ വല്ലതും സംഭവിച്ചതായി ചരിത്രമുണ്ടോ..?
അതെ ഉണ്ടെന്നാണ് ചിലര്‍ പറയുന്നത്. പത്രത്തിലും മറ്റും ഇത്തരം കഥകള്‍ വരാറുണ്ട്.പഴയ കാലത്ത്
ഇത്തരം കൌതുക സംഭവങ്ങള്‍ പുത്തരിയായിരുന്നില്ലെന്നു കേട്ടിട്ടുണ്ട് .ബഹുമാന്യനായ പാണക്കാട് പൂക്കോയ തങ്ങളുടെ അരികിലേക്ക് ,പാമ്പ്‌ ചുറ്റി വരിഞ ഒരു സുന്ദരിയെ കൊണ്ട് വന്നതായും തങ്ങളുടെ സംരക്ഷണത്തില്‍ ഉണ്ടായിരുന്ന കീരിയെ കൊണ്ട് ആ പാമ്പിനെ നുറുക്കിയെറിഞ ശേഷം പെണ്‍കുട്ടിയെ രക്ഷിച്ചതായും കേട്ടിട്ടുണ്ട്,
പാമ്പിനെപറ്റി സര്‍വ വിജ്ഞാന കോശം പരിശോധിച്ചതില്‍ നിന്നും അത് സുന്ദരിമാരെ പ്രണയിക്കുന്നത് സംബന്ധിച്ച ശാസ്ത്രീയ സൂചനകളൊന്നും ഈ കുറിപ്പുകാരന് കിട്ടിയിട്ടില്ല.ജന്തു ശാസ്ത്രത്തില്‍ ഇസ്ലാമിക
പ്രമാണങ്ങളുടെ പശ്ചാതലത്തില്‍ വിരചിതമായ കിതാബാണു ‘ഹയാത്തുല്‍ ഹയവാനാത് ‘(ജന്തു ജീവിതങ്ങള്‍) ഹിജ്റ ല്‍ ജനിച്ച ഇമാം ദമീരി യാണ് ഗ്രന്ഥകാരന്‍.
ദമീരിയുടെ പ്രസ്തുത ഗ്രന്ഥത്തില്‍ പാമ്പിനെ സംബന്തിച്ചു പ്രാമാണികമായ പാഠങ്ങള്‍ തന്നെ നിറഞ്ഞു നില്‍ക്കുന്നു. ഉല്‍ഭവം മുതല്‍ സ്വപ്നത്തില്‍ പാമ്പിനെ കണ്ടാലുള്ള വ്യാഖ്യാനം വരെ ചര്‍ച്ച ചെയ്യുന്ന കൂട്ടത്തില്‍ ഒരിടത്തും പാമ്പ്‌ പെണ്ണിനെ കാമിക്കുന്നതും മോഹിക്കുന്നതും സംബന്തിയായി ജനങ്ങള്‍ പറഞ്ചു വരുന്ന വിധം ഒരു വിവരണവും കാണുന്നില്ല. ഇതിന്റെ അര്‍ത്ഥമെന്താണ്...?പാമ്പ്‌ പെണ്‍പ്രേമിയാണന്ന വാദം ഒരു കേട്ട് കഥയാനെന്നാണോ...?

ജിന്ന് പാമ്പിന്റെ മോഹങ്ങള്‍

എന്നാല്‍ സാധാരണ പാമ്പിനെ പറ്റി മേല്‍വിധം നാം പറയുമ്പോഴും തള്ളികളയാനാകാത്ത മറ്റൊരു സാധ്യത പാമ്പിന്റെ പെണ്‍ പ്രണയവുമായി ബന്ധ്പെട്ട് വിലയിരുത്തേണ്ടതുണ്ട്. അത് ജിന്ന് പാമ്പിനെ ചുറ്റി പറ്റിയുള്ളതാണ്. ജിന്നുകള്‍ക്ക് പാമ്പിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതിന് തടസ്സമില്ലെന്നാണ് ഇസ്ലാമിക പ്രമാണങ്ങള്‍ പറയുന്നത്.ജിന്നുകളിലെ ചീത്ത വര്‍ഗമായ പിശാചുക്കള്‍ക്കും ഈ കോലപ്പെടലിനു ശക്തിയ്ന്ടെത്രേ. നിരവധി നബി വചനങ്ങള്‍ ഇതിനു രേഖായായിട്ടുണ്ട്. വീടിനകത്ത് കാണുന്ന പാമ്പുകള്‍ ജിന്നുകളാവാന്‍ സാധ്യത യുള്ളതിനാല്‍ മൂന്നുതവണ അവയോട് പോകാന്‍ പറയണമെന്ന് ഹദീസില്‍ കാണാം .നല്ല ജിന്നാണെങ്കില്‍ അത് ഇറങ്ങിപ്പോകും.പോകാതെ നിന്നാല്‍ ഒന്നുകില്‍ ശരിയായ പാമ്പാകും, അല്ലെങ്കില്‍ പിശാചാകും .രണ്ടായാലും കൊന്നു കളയണമെന്നാണ് വിധി.
ജിന്നുകള്‍ മനുഷ്യ സ്ത്രീകളില്‍ പ്രണയം കൊള്ളൂന്നതിന് പ്രക്ര്തിയും പ്രമാണങ്ങളും എതിരല്ല. ഷെയ്ഖ് ജീലാനിയുടെ കാലത്ത് ജിന്ന് ഒരു പെണ്ണിനെ കാമിച്ചു തടിയെടുത്തതും ഷെയ്ഖ് അവളെ തിഇരിച്ചു വാങ്ങിയതും പ്രസിദ്ധമാണല്ലോ.(ബഹ്ജതുല്‍ അസ്റാറില്‍ വിശ്വസ്ത പരമ്പരകള്‍ വഴി ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട് ണ്ട് ) ഇത്തരത്തിലുള്ള ജിന്നുകള്‍ പാമ്പിന്റെ രൂപത്തില്‍ പ്രത്യക്ഷപെട്ടു പെണ്ണിനെ കാമിക്കുന്നതും പ്രണയം മൂത് കഴിന്‍ഞ്ഞാല്‍ അവളെ പിരിയാന്‍ മടിച്ചു ചുറ്റി വരിഞ്ഞു കഴിയുന്നതും അചിന്ത്യമായ ഒരു സങ്ഗതിയൊന്നുമല്ല.പെണ്‍ ഉടലിലാണ് ഇത്തരം ജിന്നുകള്‍ കണ്ണ് വെക്കുക.അവര്‍ നഗ്നരായി കുളിക്കുമ്പോള്‍ ആകര്‍ഷണം ജനിച്ചതിനാല്‍ വന്നു കയറി കാമാപൂര്‍ത്തി വരെ നിര്‍വഹിക്കുന്നതിന് തടസ്സമില്ലത്രേ.അടുത്തിടെ മലേഷ്യ സന്ദര്‍ശിച്ച ഒരു സുഹ്ര്ത്ത് അവിടെ പെണ്ണിനെ ചുറ്റിയ പാമ്പിന്റെ ചിത്രം കണ്ടതായി പറഞ്ഞു.അത് സത്യമായാലും ഇല്ലെങ്കിലും മുകളില്‍ നാം പറഞ്ഞ സാദ്ധ്യത തള്ളിക്കളയു ന്നതിനു ന്യായങ്ങള്‍ ഉണ്ടെന്നു തോന്നുന്നില്ല.അതെ സമയം ഇത്തരം സംഭവങ്ങളെ ബലപ്പെടുത്താവുന്ന ഒരു സംഭവം ഹദീസ് കിതാബുകളില്‍ നിരന്ച്ചു നില്‍ക്കുന്നുണ്ട്. ഇമാം മുസ്ലിമും ,മാലികുമൊക്കെ ഉദ്ധരിച്ച പ്രസ്തുത സംഭവമാണിനി കുറിക്കുന്നത്.
പുതു മണവാളനെ കൊന്ന പാമ്പ്‌.
ഹിശാമുബ്നു സഹ്റത്തിന്റെ മൌലയായ അബുസ്സായിബാനു സംഭവം പറയുന്നത്:
ഞാന്‍ ഒരു ദിവസം അബുസഈദിനില്‍ ഖുദ് രി(റ) ന്റെ വീട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹം നിസ്കാരത്തിലായിരുന്നു. പെട്ടെന്നാണ് റൂമിന്റെ മൂലയില്‍ നിന്ന് അനക്കം കേട്ടത്. കട്ടിലിന്റെ അടിയില്‍ നിന്നാണ് ഇളക്കം. സൂക്ഷിച്ചു നോക്കിയപ്പോള്‍ അതൊരു പാമ്പാണ് . പിന്നെ ഒന്നും ചിന്തിച്ചില്ല. അതിനെ കൊള്ളാന്‍ ഉദ്ദേശിച്ചു ഞാന്‍ ചാടിയെഴുന്നേറ്റു. അത് കണ്ട അബു സഈദു എന്നോടിരിക്കാന്‍ ആംഗ്യം കാട്ടി .ഞാന്‍ അവിടെ തന്നെ ഇരുന്നു. നിസ്കാരത്തില്‍ നിന്ന് വിരമിച്ച അബുസഈദ്(റ)എന്നോട് ആ വീട്ടിലെ മറ്റൊരു മുറി ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു.
“നീ കാണുന്നുണ്ടോ ആ മുറി.”
“അതെ കാണുന്നുണ്ട് .”
അവിടെ ഒരു പുതിയാപ്ല താമസിച്ചിരുന്നു. വിവാഹം കഴിഞ്ഞിട്ട് അധികമായിട്ടില്ല ഞങ്ങള്‍ ഖന്‍ദകിലെക്ക് പുരപ്പെട്ടപ്പോലെ ആ ചെറുപ്പക്കാരനും പോന്നിരുന്നു. ഉച്ച കഴിഞ്ഞാല്‍ അവന്‍ നബി(സ) അനുമതി വാങ്ങി കിടങ്ങ്‌ കുഴിക്കുന്നത് നിര്‍ത് വീടണയും.മണവാട്ടി മാത്രമാണല്ലോ വീട്ടില്‍. ഒരു ദിവസം തിരുനബി സമ്മതം നല്‍കിയ കൂട്ടത്തില്‍ പതിവിനു വിപരീതമായി അവിടുന്ന് പറഞ്ഞു.
‘നീ ആയുധം കയ്യില്‍ വെച്ചോ, ബനൂ ഖുറൈളയെ കരുതിയിരിക്കണം.”അയാള്‍ വീട്ടിലേക്ക് നീങ്ങി ,കയ്യില്‍ കുന്തമുണ്ടായിരുന്നു. വീടണഞ്ഞതും ആ കാഴ്ച കണ്ടു അയാള്‍ക്ക്‌ ശുണ്ഠി വന്നു. തന്റെ പ്രാണ പ്രണയിനി അതാ പുറത്തിറങ്ങി നില്‍ക്കുന്നു.
വല്ലാത്ത ഭാര്യാപ്രേമിയയിരുന്നു അയാള്‍. അവളെ വല്ലവരും കാണുന്നതിലും പ്രേമിക്കുന്നതിലും അസഹ്യത അനുഭവിക്കുന്നയാള്‍.
പെണ്ണ് തന്നെ മാനിക്കുന്നില്ലേ .എന്ന് സങ്കിച്ച അയാള്‍ അയാള്‍ കുന്തവുമായി അവള്‍ടെ നേരെ പാഞ്ഞടുത്തു. അമ്പരന്ന അവള്‍ പറഞ്ഞു.
“എന്നെ വേദനിപ്പിക്കരുത് റൂമിലേക്ക്‌ നോക്കൂ..അവിടെ.... .”
അയാള്‍ സമനില വീണ്ടെടുത്ത്‌ അകത്തു കയറി നോക്കുമ്പോള്‍ തന്റെ വിരിപ്പിലാതാ ഒരു പമ്പ ച്ചുര്‍ന്ട് പുളഞ്ഞു കിടക്കുന്നു. അയാള്‍ പിന്നെ ഒന്നും ആലോചിച്ചില്ല.പാമ്പിനെ കുന്തം കൊണ്ട് കുത്തിയെടുത്ത്. പുറത്തിറങ്ങി. പാമ്പ്‌ ഒന്ന് ചുരുണ്ട്. പിന്നെ അയാളുടെ ശരീരത്തില്‍ തൊട്ട് പിടഞ്ഞു.
അത്ഭുതം, പാമ്പും അയാളും ജീവനറ്റ് വീണു. ആരാണ് ആദ്യം ജീവന്‍ വെടിഞതെന്നു അറിയാത്ത വിധമായിരുന്നു അത്.
വിവരമറിഞ്ഞ ഞങ്ങള്‍ തിരുനബിക്കരികിലെത്തി. വിവരങ്ങള്‍ പറഞ്ഞു. കൂടത്തില്‍ ഞങ്ങള്‍ ഇങ്ങിനെ പറഞ്ഞു. “തിരുദൂതരെ അയാളെ പുനര്‍ ജീവിപ്പിക്കാന്‍ പ്രാര്‍ത്ഥിച്ചാലും.”
നബി(സ) നിങ്ങളിപ്പോള്‍ അദ്ദേഹത്തിന് വേണ്ടി പപമോചനതിനിരക്കൂ ,മദീനത് ചില ജിന്നുകള്‍ ഉണ്ട്.അവര്‍ ഇസ്ലാം വിശ്വസിച്ചവരാണ്.അവരെ നിങ്ങള്‍ കണ്ടാല്‍ മൂന്നുദിവസം പോകാന്‍ പറയണം .പിന്നെയും കാണുന്ന പക്ഷം അതിനെ കൊന്നോളൂ. അത് പിശചാ ണെന്ന കാര്യം ഉറപ്പാണ്‌.ഇങ്ങനെ കാണുന്ന പാമ്പിനോടു പറയേണ്ടത് ഈ വാക്കുകളാണ് “ഇന്നാ നസ്അലുക ബി അഹ്ദി നൂഹിന്‍ വബി അഹ്ദി സുലൈമാന ബ്നു ദാവൂദ അലൈഹി മുസ്സലാം ലാ തുഅദീനാ.”

പാമ്പ്‌ സ്വപ്നത്തില്‍

പാമ്പിനെ സ്വപ്നത്തില്‍ കണ്ടാല്‍ വ്യാഖ്യാനങ്ങള്‍ പലതുമുണ്ട്.ശത്രു,അധികാരം, ജീവന്‍, ജലപ്രളയം,സന്താനം, ഭാര്യ, എന്നിങ്ങനെ വിവധ വ്യാഖ്യാനങ്ങള്‍ സന്ദര്‍ഭാനുസരണം വരും.
-ഒരാള്‍ പാമ്പുമായി ശണ്ഠ കൂടുന്നത് കണ്ടാല്‍ ശത്രുവുമായി തര്‍ക്കം കൂടും എന്ന് വ്യാഖ്യാനം.
-പാമ്പിനെ ഭയമെതുമില്ലാതെ പിടിച്ചു ഉദ്ദിഷ്ട രൂപത്തില്‍ കൈകാര്യം ചെയ്യുന്നത് കണ്ടാല്‍
അധികാരവും സഹായവും കിട്ടുമെന്നാണര്ഥം.
--ഒരു രോഗി തന്റെ വായില്‍ നിന്ന് സര്‍പ്പം പുറത്തു വരുന്നതായി കണ്ടാല്‍ അവന്‍ വൈകാതെ മരിക്കുമെന്നര്ഥം.
--മരങ്ങള്കിടയിലൂടെ പാമ്പ്‌ സഞ്ചരിക്കുന്നത് കൃഷിക്കാരന്‍ കണ്ടാല്‍ തന്റെ വിളകള്‍ ഒലി പ്പുവെള്ളം വന്നു നശിക്കുമെന്ന് സൂചന.
--ഒരാള്‍ പാമ്പിനെ വിരിപ്പില്‍ വെച്ച് കൊന്നതായി കണ്ടാല്‍ തന്റെ ഭാര്യ മരിക്കുമെന്നാണര്‍ത്ഥം.
--ഗര്‍ഭിണി പാമ്പിനെ പെറ്റതായി കണ്ടാല്‍ ജനിക്കുന്ന സന്തതി മാതൃ-പിതൃ പീഡകനാകുമാത്രേ.
--ഒരാളെ പാമ്പ്‌ കൊതുകയും ആ സ്ഥലം വീര്‍ക്കുകയും ചെയ്തതായി കണ്ടാല്‍ അളവറ്റ സമ്പത്ത് വന്നു ചേരുമെന്നാണ് വ്യാഖ്യാനം.
---ഒരാളോട് പാമ്പ്‌ സംവദിക്കുന്നതായി കണ്ടാല്‍ അവനു സന്തുഷ്ടി വരുമെന്ന് സൂചന.
--കറുത്ത പാമ്പുകള്‍ കടുത്ത ശത്രുവിനെ സൂചിപ്പിക്കുന്നു.
--വെളുത്ത പാമ്പുകള്‍ ദുര്‍ബലനായ ശത്രുവിനെ സൂചിപ്പിക്കുന്നു.
--പാമ്പ്‌ തന്നെ വിഴുങ്ങിയതായി കണ്ടാല്‍ അധികാരപദം തന്നെ തേടിയെത്തും എന്ന് സൂചന.
--വേവിച്ച പാമ്പിനെ തിന്നുന്നതായി കണ്ടാല്‍ ശത്രുവിന്റെ സമ്പത്ത് തനിക്ക് വന്നു ചേരുമെന്ന് വ്യാഖ്യാനം.

അവലംബം
പൂങ്കാവനം മാസിക

29 അഭിപ്രായങ്ങൾ:

  1. പാമ്പ് പെണ്ണിനെ പ്രനിയിക്കുന്നു എന്ന് ഞാനും കേട്ടിടുണ്ട് അതിനി രണ്ടെണ്ണം അടിച്ചു പാമ്പ് ആകുന്നവര്‍ ആണോ എന്ന് മാത്രം അറിയില്ല

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇതൊക്കെ ഒരു കാലത്ത് ഉണ്ടായിരുന്നതാണ് ഇന്നും കാട് മൂടിക്കടക്കുന്ന പല പ്രദേശങ്ങളിലും ഈ കഥ കേൾക്കാറുണ്ട് അതില്ലാത്ത സ്ഥലങ്ങളിൽ ഇങ്ങനെ ഒരു ചർച്ച പ്രസക്തി ഇല്ലാത്തതാണ്

      ഇല്ലാതാക്കൂ
  2. ഹഹഹ... ഒഴാക്കാന്‍, ഞാനും അങ്ങനെയാണ് കരുതുന്നത്. അതിനെ വഴിയുള്ളൂ.

    മറുപടിഇല്ലാതാക്കൂ
  3. പൊട്ട കഥകള്‍ ഇഷ്ടമുള്ളവര്‍ ഇതൊക്കെ വായിക്കുക വിശ്വസിക്കുക .......വേവിച്ച പാമ്പിനെ തിന്നുന്നതായി കണ്ടാല്‍ ശത്രുവിന്റെ സമ്പത്ത് തനിക്ക്
    വന്നു ചേരുമെന്ന് വ്യാഖ്യാനം. ന്നാ ഒരു കിനാവ്‌ കണ്ടിട്ട് തന്നെ കാര്യം . ഹല്ലാ പിന്നെ . എന്തെളുപ്പം പണക്കാരനാകാം ... വിവരക്കെടിനുമില്ലേ ഒരതിര് ........?

    മറുപടിഇല്ലാതാക്കൂ
  4. ഇത് വായിച്ചു അഭിപ്രായമെഴുതിയ ബഹു നൌഷാദ് പൊട്ട കഥകള്‍ ഇഷ്ടമുള്ള ആളാണെന്ന് എനിക്കഭിപ്രായമില്ല. മേല്‍ ലേഖനം ഒരു ഈമാന്‍ കാര്യമോ ഇസ്ലാം കാര്യമോ അല്ല
    അതിനാല്‍ത്തന്നെ വിശ്വസിക്കാന്‍ ആരോടും പറഞ്ഞിട്ടില്ല.ചില വിഷയങ്ങള്‍ ഇങ്ങിനെയുമുന്ടെന്ന മാത്രം,,,വേണ്ടവര്‍ക്ക് കൂടുതല്‍ പഠനവിധേയമാക്കം,,,,പിന്നെ കാണുന്ന സ്വപ്നമോക്കെ നടക്കുമെന്ന് നൌഷാദ് കരുതിയോ......എന്നാ പിന്നെ അതിനു സ്വപ്നം ന്നു പറയോ ....ആവൊ ..എനിക്കറിയില്ല......അതിരില്ലതോരുവിവരക്കെടുണ്ട് തനിക്കരിയാതൊരു വിഷയത്തെ കുറിച്ച് അഭിപ്രായം പറയല്‍.........

    മറുപടിഇല്ലാതാക്കൂ
  5. @ ബാവാസ്‌ ...ദയവു ചെയ്തു താന്കള്‍ ഇത്തരം കിസ്സകള്‍ക്ക് പിന്നാലെ പോയി സമയം കളയരുത് ....

    >>>പിന്നെ കാണുന്ന സ്വപ്നമോക്കെ നടക്കുമെന്ന് നൌഷാദ് കരുതിയോ.....<<<

    അങ്ങനെയല്ലല്ലോ കാര്യം ഇതാണ് ഞാന്‍ സൂചിപ്പിച്ചത് ...>>>വേവിച്ച പാമ്പിനെ തിന്നുന്നതായി കണ്ടാല്‍ ശത്രുവിന്റെ സമ്പത്ത് തനിക്ക്
    വന്നു ചേരുമെന്ന് വ്യാഖ്യാനം.<<<
    ഇത്തരമൊരു വ്യാഖ്യാനം പ്രവാചക തിരുമേനി (സ) നമ്മെ പടിപ്പിച്ചിട്ടുണ്ടോ ? ഇല്ല എന്നതല്ലേ സത്യം . ഭാവി അറിയുവാനുള്ള കഴിവ് അല്ലാഹു മനുഷ്യര്‍ക്ക്‌ നല്‍കിയിട്ടുണ്ടോ . ഇല്ല . വേവിച്ച പാമ്പിനെ തിന്നുന്നതായി ആരെങ്കിലും സ്വപ്നം കണ്ടു ശത്രുവിന്റെ സമ്പത്ത് തനിക്ക്
    വന്നു ചേരുമെന്ന് വിശ്വസിച്ചാല്‍ ....? അയാളെ എന്താണ് പറയുക . വിഡ്ഢി എന്നല്ലാതെ .

    മറുപടിഇല്ലാതാക്കൂ
  6. പ്രിയ നൗഷാദ്‌ ഇത്തരം ചിന്തകള്‍ മുസ്ലിംകള്‍ക്ക് വേണ്ടതുണ്ടോ......ലോകത്തുള്ള പല ആളുകളും പലരൂപത്തിലും സ്വപ്നം കാണാം....അതിന്റെയൊക്കെ വ്യാഖ്യാനം പ്രവാചകന്‍
    പഠിപ്പിച്ചിരിക്കണം എന്നുണ്ടോ........പാമ്പുമായി ബന്ധപെട്ട ഒരു വിഷയമായതിനാല്‍ ഇത് വന്നു എന്ന് മാത്രം. സ്വപ്നം കണ്ടു അത് വ്യഖ്യാനിച്ച് ഭാവിയിലുള്ളത് പറയാന്‍ പറ്റില്ലേ
    മനുഷ്യര്‍ക്ക്‌ ........?..ഇവിടെ നിങ്ങള്‍ പറഞ്ചു ,” ഭാവി അറിയാനുള്ള കഴിവ് അള്ളാഹു മനുഷ്യര്‍ക്ക്‌ നല്കിയ്ട്ടുണ്ടോ ...ഇല്ല .” അങ്ങിനെ ഭാവി (സ്വപ്ന വ്യഖ്യാനം മുഖേന ) പറയുന്നതിനെ ഇസ്ലാം വിലക്കുന്നുണ്ടോ.....ഉണ്ടെങ്കില്‍ അതാണ് നിങ്ങള്‍ പറയേണ്ടത്,,,,,
    അതിനു ശേഷം നമുക്ക് ചര്‍ച്ച ചെയ്യാം വേവിച്ച പാമ്പും സമ്പാദ്യവും................
    താങ്കളുടെ തുറന്ന ചിന്തകള്‍ ഒരിക്കലും സ്വന്തം യുക്തിക്കനുസരിച്ചവാതിരിക്കട്ടെ......

    മറുപടിഇല്ലാതാക്കൂ
  7. @ ബാവാസ്‌

    >>>സ്വപ്നം കണ്ടു അത് വ്യഖ്യാനിച്ച് ഭാവിയിലുള്ളത് പറയാന്‍ പറ്റില്ലേ
    മനുഷ്യര്‍ക്ക്‌ ........?<<<

    പറ്റില്ല എന്നാണു എന്റെ വിശ്വാസം . ചര്‍ച്ച ചെയ്തു നീട്ടുന്നില്ല സംയ്ക്കുരവാന് പ്രശ്നം . ക്ഷമിക്കുക . :)

    മറുപടിഇല്ലാതാക്കൂ
  8. നിങ്ങളുടെ വിശ്വാസം പൂര്‍ണമായും തെറ്റാണു....................സമയമില്ലത്തവര്‍ വെറുതെ പോയി അറിയാത്ത വിഷയങ്ങള്‍ക്ക് അഭിപ്രായം പറയരുത്,

    മറുപടിഇല്ലാതാക്കൂ
  9. bhavi parayunnavarundu,but muslimayavar bhavi ariyuvan padilla annanu njan manassilakkiyirikkunnathu,angane bhavi arinjal avante 40days ebadathukal vastakum annanu anikku kittiya arive.any athlla ankil plss.. ariyikkuka,anthanu real

    മറുപടിഇല്ലാതാക്കൂ
  10. മുസ്ലിമായ മന്ഷ്യന്‍ ഭാവി അറിയാനും ദുശ്ശകുനം നോക്കാനും വേണ്ടി ജോത്സ്യന്‍ മാരെയോ അത് പോലുള്ള വരെയോ സമീപിക്കരുത്. അത് നിഷിദ്ധമാണ്. അതില്‍ യാതൊരു സംശയവും വേണ്ട.ഇവിടത്തെ പ്രതിപാദ്യ വിഷയം സ്വപ്ന വ്യാഖ്യാനം ആണ്.

    മറുപടിഇല്ലാതാക്കൂ
  11. Swapna vyakyanam oru thettaya karyamalla. Please read the history of Ismail (AS) in Quran.

    മറുപടിഇല്ലാതാക്കൂ
  12. ഇതെല്ലാ‍ാം വെറും കതകല്‍ ആണന്നു വിജരിച്ചാല്‍ മതിട്ടെ

    മറുപടിഇല്ലാതാക്കൂ
  13. ....അല്ലെങ്കിലും സ്വപ്ന വ്യാഖ്യാനം ഒരു തരം വിവര്‍ത്തനം അല്ലേ ,അത് ചെയ്യുന്നതിന് എന്താ കുഴപ്പം?...
    High Level Language ല്‍ നിന്ന് Low Level Language ലേക്ക്‌ .
    അബോധമനസ്സിന്റെ ഭാഷയില്‍ നിന്ന് ബോധമനസ്സിന്റെ ഭാഷയിലേക്കുള്ള വിവര്‍ത്തനം.

    മറുപടിഇല്ലാതാക്കൂ
  14. പ്രിയ നൌഷാദ് നിങ്ങള്‍ എന്തൊക്കെ വിവരക്കേട് ആണ് പറയുന്നത് , ഭാവിയും സ്വപ്ന വ്യാഖ്യാനവും അള്ളാഹു മനുഷ്യര്‍ക്ക്‌ അറിയിച്ചു കൊടുക്കില്ലെന്നുണ്ടോ , അങ്ങനെയെങ്കില്‍ യുസുഫ് നബി സ്വപന്തിനു വ്യക്യണം പറഞ്ഞതോ , കാര്യങ്ങള്‍ പഠിച്ചു മാത്രം അഭിപ്രായം പറയുക, ഉസ്മാന്‍ (റ) വധിക്കപ്പെടുമെന്ന് നബി പറഞ്ഞതോ ?, ഇതൊക്കെ അള്ളാഹു അറിയിച്ചു കൊടുത്താല്‍ മാത്രമേ അറിയുകയുള്ളു എന്നാണ് നിങ്ങളുടെ മറുപടി എങ്കില്‍ അള്ളാഹു അറിയിച്ചു കൊടുക്കാതെ ഒരു അറിവും ലോകത്ത് ഇല്ല പാമ്പിനെ സ്വപ്നം കാണുന്ന വിഷയത്തെ കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത് , മറിച്ച് നിങ്ങള്‍ മറഞ്ഞ കാര്യങ്ങ അല്ലാഹുവിനു മാത്രമേ അരിയൂ എന്ന് പറഞ്ഞതിനെ കുറിച്ചാണ്

    മറുപടിഇല്ലാതാക്കൂ
  15. Sopnam kanduth varutaa allavarodum nadunne parayane padilla but, aa sopnuthente vyakyanum aringa yalil ninne ariyal anuvathaneeyam ane annane ante arive.

    മറുപടിഇല്ലാതാക്കൂ
  16. dear all, I think its true..kazhinja week il njan njan oru pennu kaanan poyi, eniku ishttapettu, avalkum avarude veettukarkkum athupole thanne, avarude karanavanmar 2 divasam munpu veettil vannu ennittu thaalpparyam aanennu paranju, innale njan e paranjapole Paamb ne kandu... njan angane swapanam kaanatha aalanu.. but ithu kandappol eniku entho doubt thonni..athu kondanu google in search cheythathum e article vaayikkan idayayathum..really its miracle..

    മറുപടിഇല്ലാതാക്കൂ
  17. തമ്മിൽ തല്ലാതെ ആ പാംബിനെ തല്ു......

    മറുപടിഇല്ലാതാക്കൂ
  18. അജ്ഞാതന്‍2012, ജനുവരി 25 7:50 PM

    ജിന്നുകള്‍ ഇപ്പോള്‍ തന്നെ ഒരു സംഘടനയെ ചുറ്റി വരിഞ്ഞിരിക്കുകയാണ് . ഇനി ജിന്ന് പാമ്പുമായി താങ്കളും ......

    മറുപടിഇല്ലാതാക്കൂ
  19. so many peoples are saying like that any way ............our scholars says true only so i believed it

    മറുപടിഇല്ലാതാക്കൂ
  20. so many peoples are saying like that any way ............our scholars says true only so i believed it

    മറുപടിഇല്ലാതാക്കൂ
  21. അജ്ഞാതന്‍2014, ജൂലൈ 12 11:14 AM

    lokathulla muzuvan srishtikalum allahu srishtichathaan
    allahu vin thakva chaith jeevichaal
    muzuvan srishtikalum aa muhminaaya manushannn keezpeduthi kodukum

    sahabakal lude jeevitham padikuka thakva muruke pidikuka
    paamb alla vishayam paralokamaan vishayam
    allahu namukum muzuvan umathinum allahuvin thakva chath jeevikaan thoufeek cheyatte

    മറുപടിഇല്ലാതാക്കൂ
  22. ഹ ഹ ഹ !!!
    "പൂങ്കാവന"ത്തിലെ ഒരു "കഥ"യുടെ പേരിൽ എന്തിനാ ഇത്രയും ബഹളം???
    ഇതു വിശുദ്ധ ഹറമുകളിലെ പള്ളികളിൽ പോലും "ജമാഅത്തിനു" പങ്കെടുക്കാൻ ഇവരാൽ അനുവാദം നല്കപ്പെട്ടില്ലാത്ത സ്ത്രീകളെ ഉദ്ധരിക്കാൻ വേണ്ടി ഇറക്കുന്ന കിതാബിലെ ലേഖനമാണെന്ന് ആരും ഓർക്കാത്തതെന്തേ?? അവർ വിശ്വസിക്കും ... അത് മതി !!!!

    മറുപടിഇല്ലാതാക്കൂ
  23. noushad

    ismayil nabiye arukkan kondu povaan swapnathilallee allahu nirdheeshichathu....

    athinte bhakamaayi innum muslimkal bali parunnal akooshikkunnu...

    ithil valla samshayavum undenkil +96894245413 numberil bandhappeduka

    now i am in oman

    മറുപടിഇല്ലാതാക്കൂ
  24. Kidakayil kidakumbol pambine kidakaku purath vach kayil edukukayum athine kabd bayapedukayum cheythal entha vyakyanam athupole pokunnidathellam oru padu pambuka vannu kothunathay
    Kanunnu...

    മറുപടിഇല്ലാതാക്കൂ

ഹസനിയ്യയിലെ അതിഥികള്‍