2010, ജൂലൈ 14, ബുധനാഴ്‌ച

പെങ്ങളെ ഇണയാക്കിയാല്‍


ഉഖ്ബ നിശ്ചയിച്ചു റപ്പിച്ചു ഒരു പെണ്ണ് കെട്ടി. വധു അബു ഇഹാബിന്റെ മകള്‍ .സുമുഖി സുശീല,അതിലുപരി മത ഭക്ത .ഉഖ്ബക്ക് ഇണയെ നന്നായി ബോധിച്ചു .ദാമ്പത്യ ജീവിതം മധുരതമാക്കാന്‍ ഉഖ്ബ മോഹിച്ചു.
അതിനിടയില്‍ അവരുടെ വീട്ടിലെക്കൊരു സ്ത്രീ കടന്നു വന്നു, കറുത്ത നിറം അല്പം മുഷിന്ഞ വേഷം.
ഉഖ്ബയോടാ സ്ത്രീ പറഞ്ഞു.
“ഉഖ്ബാ നിനക്ക് ഞാന്‍ മുല നല്കിയിട്ടുണ്ട്, നീ വിവാഹം ചെയ്തു കൊണ്ട് വന്ന ഈ കുട്ടിക്കും ഞാന്‍ മുല നല്കിയ്ട്ടുണ്ട്. ,,
ആ സ്ത്രീയുടെ വെളിപ്പെടുത്തല്‍ ഉഖ്ബയെ ഞെട്ടിച്ചു കളഞ്ഞു.
‘എന്നിട്ട് ഇതുവരെ നിങ്ങളത് പറഞ്ഞില്ലല്ലോ ,നിങ്ങള്‍ എനിക്ക് മുല നല്‍കിയ കാര്യം ഞാന്‍ അറിഞ്ഞിട്ടെയില്ല.
സ്ത്രീ പറഞ്ഞത് ശരിയാണെങ്കില്‍ ഉഖ്ബ അവരുടെ പുത്രനാണ്. ഉഖ്ബയുടെ മണവാട്ടി പുത്രിയും.
അപ്പോള്‍ താന്‍ വരിച്ചിരിക്കുന്നത് സ്വന്തം പെങ്ങളെ ...? മുലകുടി ബന്ധത്തിലെ സഹോദരിയെ.
വിവാഹം അസാധുവാണര്‍ഥം.ഉഖ്ബ പിന്നെ മക്കത് നിന്നില്ല ,നേരെ മദീനതെത്തി ,തിരുനബി(സ) യോട് സങ്കടമുണര്ത്തി.
നബി(സ) പറഞ്ഞു: നീയും ഭാര്യയും ആ സ്ത്രീയുടെ മുല കുടിച്ചതായി അറിയപ്പെട്ട സ്ഥിതിക്ക് മറ്റൊന്നും ചെയ്യാനില്ല.
ഉഖ്ബ മക്കത്തെത്തി .പെങ്ങളെ പറഞ്ഞയച്ചു. മറ്റൊരു വിവാഹം ചെയ്തു.


അവലംബം പൂങ്കാവനം മാസിക ദാമ്പത്യ കഥകള്‍

3 അഭിപ്രായങ്ങൾ:

ഹസനിയ്യയിലെ അതിഥികള്‍