2010, ജൂലൈ 15, വ്യാഴാഴ്‌ച

അല്ലാഹു

വിശ്വാസ കാര്യങ്ങളില്‍ ഒന്നാമത്തേതാണ് അല്ലാഹുവില്‍ വിശ്വസിക്കല്‍ ,തെളിവുകളുടെ അടിസ്ഥാനത്തില്‍ അദ്ര്ശ്യമായി തന്നെ അല്ലാഹുവില്‍ വിശ്വസിക്കണം. ഒരു മനുഷ്യന്റെ മേല്‍ ആദ്യമായി നിര്‍ബന്ധമാകുന്നത് അല്ലാഹുവിനെ കുറിച്ച് അറിയലാണ്.ഈ ലോകത് വെച്ച് നബി(സ) മിഅറാജിന്റെ രാത്രി അല്ലാഹുവിനെ കണ്ടതൊഴിച്ചാല്‍ മറ്റൊരാളും അല്ലാഹുവിനെ കണ്ടിട്ടില്ല .എന്നാല്‍ സത്യാ വിശ്വാസികള്‍ സ്വര്‍ഗ്ഗത്തില്‍ വെച്ച് അല്ലാഹുവിനെ രൂപമോ ഭാഗമോ കൂടാതെ കാണും. സൃഷ്ടി കളില്‍ നിന്നും തികച്ചും വിത്യസ്തനാണ് അല്ലാഹു. അവനു ഇരുപതു അനിവാര്യമായ വിശേഷണങ്ങളും ഇരുപതു അസംഭവ്യവുമായ വിശേഷണങ്ങളും ഒരു സംഭവ്യവുമായ വിശേഷണവും ഉണ്ട്.
അനിവാര്യമായവ.
------------------------
1) ഉണ്ടായിരിക്കുക.
2) ഉണ്ടാവലിനു തുടക്കം ഇല്ലാതിരിക്കുക.
3) ഉണ്ടാവലിനു അന്ത്യമില്ലാതിരിക്കുക.
4) സൃഷ്ടി കളോടു എല്ലാ നിലക്കും വിത്യാസപെട്ടവനായിരിക്കുക.
5) സ്വയം നിലനില്‍ക്കുക.
6) ഏകത്വം
7) കഴിവ്
8) ഉദ്ദേശം
9) അറിവ്
10) ജീവിച്ചിരിക്കുക
11) കേള്‍വി
12) കാഴ്ച
13) സംസാരം
14) കഴിവുള്ളവനായിരിക്കുക
15) ഉദ്ദേശമുള്ളവനായിരിക്കുക
16) അറിവുള്ളവനായിരിക്കുക
17) ജീവിചിരിക്കുന്നവനായിരിക്കുക
18) കേള്വിയുള്ളവനായിരിക്കുക
19) കാഴ്ചയുള്ളവനായിരിക്കുക
20) സംസാരിക്കുന്നവനായിരിക്കുക
അസംഭാവ്യമായവ.
---------------------------

1) ഇല്ലാതിരിക്കുക
2) പുതുതായി ഉണ്ടാവുക
3) നശിക്കുക
4) സൃഷ്ടി കളോടു ഏതെന്കിലും നിലക്ക് തുല്യനായിരിക്കുക
5) അന്യാശ്രയം
6) എണ്ണമറ്റവനായിരിക്കുക
7) അശക്തത
8) ഉദ്ദേശമില്ലായ്മ
9) അജ്ഞത
10) മരണം
11) ബധിരത
12) അന്ധത
13) സംസാരമില്ലായ്മ
14) അശക്തനായിരിക്കുക
15) ഉദ്ദേശമില്ലാത്തവനായിരിക്കുക
16) അജ്ഞതയുള്ളവനായിരിക്കുക
17) മരിച്ചവനായിരിക്കുക
18) ബധിരനായിരിക്കുക
19) അന്ധനായിരിക്കുക
20) സംസാരമില്ലാത്തവനായിരിക്കുക

സംഭവ്യമായത്
------------------------

ബുദ്ധിയുടെ വീക്ഷണത്തില്‍ ഉണ്ടാകാവുന്ന എല്ലാ കാര്യങ്ങളും ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യുക.
Hasaniyya Online Madrasa, Allahu, Hasaniyya Hasaniyya Hasaniyya

2 അഭിപ്രായങ്ങൾ:

ഹസനിയ്യയിലെ അതിഥികള്‍