2010, ജൂലൈ 11, ഞായറാഴ്‌ച

പിഴച്ച പാത

തിരുനബി സല്ലല്ലാഹു അലൈഹി വാ സല്ലമയോടു അസൂയ മൂത്ത ഒരു ജൂതന്‍ ഒരിക്കല്‍ ആഭിചാരം നടത്തി. ലബീദുബ്നുല്‍ അഅ’സം എന്നാണ് ആ ജൂതന്റെ പേര് .നബിയെ ക്ഷീണിപ്പികുകയായിരുന്നുഉദ്ദേശ്യം.ക്ഷുദ്ര മന്ത്രങ്ങള്‍ ജപിച്ചുകയറ്റിയ ഒരു രൂപത്തെ ‘ബിഅരു ദര്‍വാന്’എന്ന കിണറ്റില്‍ നിക്ഷേപിക്കുകയാണ് അയാള്‍
ചെയ്തത് .
തിരുനബിയുടെ ശരീരത്തിനു ചെറിയ അസ്വസ്ഥത ഉണ്ടായി. ക്ഷുദ്ര പ്രവര്‍ത്തിയെ കുറിച്ച് മലക്കുകള്‍ നബിക്ക്‌
അറിയിപ്പ്‌ നല്‍കി. അവിടുന്ന് ഉറങ്ങുമ്പോള്‍ ഏതാനും മലക്കുകള്‍ നബിക്ക് അറിയിപ്പ്‌ നല്‍കി . അവിടുന്ന് ഉറങ്ങുമ്പോള്‍ ഏതാനും മലക്കുകള്‍ വന്ന അരികിലിരുന്നു.
ഒരാള്‍ ചോദിച്ചു “എന്താണ് നബിക്ക് അസ്വസ്ഥത ഉണ്ടാകാന്‍ കാരണം ..?”
മറ്റൊരു മലകിന്റെ മറുപടി :”സിഹ്ര്‍ ചെയ്തിരിക്കുന്നു.”
“ആരാണ് ..?”
“ലബീദ്‌”
“എവിടെയാണ്”
“ബിഅരു ദര്‍വാനില്‍”
നബി ഉണര്‍ന്നു. അമ്പിയാക്കള്‍ക്ക് ഉറക്കത്തില്‍ കാണുന്നതും വഹ് യ്‌ ആണല്ലോ.ആ നിലയില്‍; വഹ് യിലൂടെ സിഹ്രിനെ കുറിച്ച അറിയിച്ചു കൊടുത്തതിനാല്‍ ജൂതന്റെ കുതന്ത്രം അല്പം പോലും ഫലിച്ചില്ല. അങ്ങിനെ
നബി അലി, അമ്മാര്‍ (റ) എന്നിവരെ വിട്ട് ആ കിണറ്റില്‍ നിന്ന് ആ രൂപം പുറത്തെടുപ്പിച്ചു.അപ്പോഴേക്കും
ആ കിണറ്റിലെ വെള്ളം ചെമ്പിച്ചു പോയിരുന്നു. ആ രൂപതിന്മേല്‍ പതിനൊന്നു കെട്ടുകള്‍ ഉണ്ടായിരുന്നു .
ഈ സമയത്താണ് “മുഅവിദതൈനി”എന്ന് പേരുള്ള രണ്ടു സൂറത്തുകള്‍ ഇറങ്ങുന്നത്. അവ ഒതിയപ്പോലെ രൂപതിന്മേല്‍ ഉണ്ടായിരുന്ന കെട്ടുകള്‍ പൊട്ടിപ്പോയി .
ഈ പ്രവര്‍ത്തി ചെയ്തു വെച്ച ലബീദിനെ നബിതിരുമേനി വിളിപ്പിച്ചു,ആഭിചാരം ചെയ്തതായി അയാള്‍
സമ്മതിച്ചു. നബിയുടെ സ്വഹാബിമാര്‍ ക്ഷുഭിതരായി .അയാളുടെ കൈ വെട്ടണമെന്നും കഴുത്ത് വെട്ടണമെന്നും
മൊക്കെ യായി അവര്‍. അപ്പോള്‍ നബി(സ) അവരോടു പറഞു.”അള്ളാഹു എന്നെ രക്ഷിച്ചു.അയാളെ ഉപദ്രവിക്കരുത്.ഞാന്‍ മാപ്പുകൊടുത്തിരിക്കുന്നു.”

ആയിരത്തി നാനൂര്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു പോയിട്ടും ചിലര്‍ക്ക് നബിയോടുള്ള അസൂയ കുറയുന്നില്ല .അത് മൂത്ത്‌ മൂത്ത് വരികയാണ്‌. അത്തരക്കാര്‍ പലതരത്തിലും ആഭിചാരം തുടര്‍ന്ന് കൊണ്ടിരിക്കുന്നു. പല രൂപങ്ങളും പടച്ചു വിടുന്നു. ക്ഷുദ്ര മന്ത്രങ്ങള്‍ ജപിച്ചു കൊണ്ടിരിക്കുന്നു. ഇതൊന്നും നബിയുടെ യശശിനെയോ ആ തേജോമയമായ വ്യകതിതത്തെയോ ബാധിക്കുകയില്ല. അല്പ ബുദ്ധികളായ ആരെങ്കിലും അസൂയ അമര്‍ത്താനവാതെ ചോദ്യ ക്കടലസിലോ പാഠപുസ്തകത്താളിലോ അത് ഒഴുക്കിവിടുന്നതു കൊണ്ട് മലീമസമാകുന്നതല്ല.തിരുനബിയുടെ വ്യക്തിത്വം. അത്തരക്കാര്‍ക്കൊക്കെ തൊടാന്‍ കഴിയുന്നതിലും എത്രയോ
ഉയരത്തിലാണ്.അവിടുന്നു ജ്വലിച്ചു നില്‍കുന്നത്. സ്വന്തം ജീവിതത്തില്‍ കാണിച്ച അത്യു ജ്ജല മാതൃകകള്‍ കൊണ്ടാണു ആ ഉന്നതി നബി (സ) നേടിയെടുതതത് .
ഹുദൈബിയാ സനധിയുടെ ചരിത്രം അതില്‍ ഒന്ന് മാത്രം. ശത്രുക്കളുടെ പ്രധിനിധിയായ സുഹൈല്‍ എന്ന ആളും
നബി(സ) യും തമ്മിലാണ് ഉടമ്പടി. എഴുതുന്നത്‌ അലി(റ) യും.തുടക്കത്തില്‍ “ബിസ്മില്ലാഹി റഹ് മാനി റഹീം’
എന്ന വാചകം എഴുതാന്‍ എഴുതാന്‍ നബി നിര്‍ദേശിച്ചപ്പോള്‍ തന്നെ സുഹൈല്‍ ഉടക്കി. റഹ്മാന്‍,റഹീം എന്ന വാക്കൊന്നും തനിക്കരിയില്ലന്നും തനിക്ക് അറിയാവുന്നത് പോലെ എഴുതിയാല്‍ മതിയെന്നും അയാള്‍ ശഠിച്ചു..നബി സമ്മതിച്ചു കൊടുത്തു. അലി തിരു ത്തി എഴുതി. “അല്ലാഹുവിന്റെ ദൂതനായ മുഹമ്മദും അംറിന്റെ മകനായ സുഹൈലും ചെയ്ത കരാര്‍ “എന്ന് എഴുതാനായി കല്പിച്ചു. അപ്പോഴും അയാള്‍ ഉടക്കി.
“അബ്ദുല്ലയുടെ മകന്‍ മുഹമ്മദ്‌ “ എന്ന് മതിയെന്നയാള്‍ ശഠിച്ചു .
മുഹമ്മദ്‌ നബിയെ അല്ലാഹുവിന്റെ ദൂതനനായി അംഗീകരിക്കുന്നില്ല. എന്ന് വൃക്തമാക്കുകയായിരുന്നു അയാളുടെ ഉദ്ദേശം.. ആ വാക്കും മാറ്റാന്‍ നബി നിര്‍ദേശിച്ചു .അലി(റ) അല്പം മടിച്ചു നിന്ന്. സ്വഹാബികള്‍
അലിയെ പിന്തുണച്ചു.അല്ലാഹുവിന്റെ റസൂല്‍ എന്ന് മാറ്റരുതെന്നവര പറഞു. ഇങ്ങിനെയാണങ്കില്‍ സന്ധി വേണ്ടെന്നും യുദ്ധത്തിലേക്ക് നീങ്ങാമെന്നും ചിലര്‍ക്ക് തോന്നി. അപ്പോള്‍ നബി തന്നെ കരാര്‍ പത്രിക എടുത്ത്
“അല്ലാഹുവിന്റെ റസൂല്‍ “ എന്നാ വാചകം മായ്ച്ചു കളന്ഞു.പകരം അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് എന്നെഴുതി.

നബിയോടും അവിടത്തെ പദവിയോടും പേരിനോടും പോരിശയോടും അത്രത്തോളം പ്രിയം പുലര്‍ത്തിയിരുന്നു.സ്വഹാബികള്‍. അത് കൊണ്ട് തന്നെ അതിനു ഊനം തട്ടുമെന്നു തോന്നിയപ്പോഴോക്കെ
അവര്‍ വ്രണിത ഹൃദയരായി.
എന്നാല്‍ വികാരപ്രകടനങ്ങള്‍ കൊണ്ടും ആവേശം കൊണ്ടും ഫലമില്ലെന്നു പഠിപ്പിച്ചു കൊടുക്കുകയാണ്
ഓരോ സന്ദര്‍ഭത്തിലും പ്രവാചകന്‍ ചെയ്തത് .,എടുത്തുചാടി യുള്ള യുദധത്തെക്കാള്‍ എത്രയോ ഗുണം ചെയ്തതാണ് ഹുദൈബിയ സന്ധി എന്ന് കാലവും ചരിത്രവും തെളിയിച്ചു. അതാണ് ക്ഷമയുടെ ഗുണം .
അതിനുഒരുപാട് കഴിവുണ്ട്.”നിശ്ചയം അള്ളാഹു ക്ഷമാശീലരുടെ കൂടെയാണ്.”എന്ന് ഖുര്‍ആന്‍ പഠിപ്പിച്ചിരിക്കുന്നു.
അല്ലാഹുവും നബിയും പഠിപ്പിച്ചത് ക്ഷമയുടെ ഗുണങ്ങളാണ്. ഖുറാനും ഹദീസും വിശദീകരിച്ചു തരുന്നത്
സഹനത്തിന്റെ പാഠങ്ങളാണ് . അതിന്റെയൊക്കെ പേരില്‍ ഊറ്റം കൊള്ളുന്ന ചിലര്‍ക്ക് ക്ഷമ എന്ന് കേള്‍ക്കുന്നത്
കോപമുണ്ടാക്കുന്നു എങ്കില്‍ ഒന്നുറപ്പാണ്. ഇവരെ ആദൃക്‍ഷരം മുതല്‍ പഠിപ്പിക്കെണ്ടിയിരിക്കുന്നു. സമുദായത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം അതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹസനിയ്യയിലെ അതിഥികള്‍