2012, സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

ആഫ്രിക്കയിലെ അത്ഭുത ബാലന്‍ : വിവാദങ്ങളും അവസാനവും

Kanthapuram AP Aboobacker Musliyar  With Shekh Saeed Hassan Tanzania
ഷെയ്ഖ് സഈദ്‌ ഹുസൈന്‍ ടാന്‍സാനിയ 
സൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന പ്രയോഗം പണ്ടേ കേരളക്കാര്‍ തിരുത്തിയതാണ് . ഇനി മരുന്ന് കിട്ടിയില്ലെങ്കിലും ഗള്‍ഫ്‌ ഗേറ്റില്‍ പോയെങ്കിലും കഷണ്ടി മറച്ചു വെക്കാന്‍ ഇന്ന് കഴിയുന്നുണ്ട് (മത പരമായ മസ്അല മറ്റൊരു വശം ) . പക്ഷെ കേരളത്തിലെ ഒരു വിഭാഗം ആളുകളുടെ അസൂയക്ക് മാത്രം പ്രതി വിധിയില്ല . പ്രവാചക നിന്ദ ഉണ്ടായാലും , വഹാബിസം ജിന്ന് ബാധയേറ്റു പിടയുന്നതു കണ്ടാലും , ഇനി മറ്റെന്തു ഭൂകമ്പം ഉണ്ടായാലും കുലുങ്ങാത്ത ഈ വിഭാഗം കാന്തപുരം അല്ലെങ്കില്‍ മര്‍കസ്‌ എന്ന് കേട്ടാല്‍ മതി അസൂയയുടെ കരിമ്പടം പുതച്ചു വെളിയില്‍ ചാടും . പിന്നെ യാതൊരു അറപ്പും ഉളുപ്പും ഇല്ലാതെ പണ്ഡിതന്മാരെ പച്ചമാംസം കൊത്തി വലിക്കാന്‍ തുടങ്ങും. എന്തെങ്കിലും ഒരു വിഷയത്തില്‍ മനുഷ്യര്‍ ക്കിടയില്‍ സംശയത്തിന്റെ പുക ഉയരുന്നത് സാധാരണയാണ് . എന്നാല്‍ ആ സംശയം തീര്‍ക്കാനോ , സത്യാവസ്ഥ മനസ്സിലാക്കാനോ നില്‍ക്കാതെ തെറിയും അസഭ്യവും പറഞ്ഞു പണ്ഡിതന്മാരായ ആളുകളെ പരമാവധി പുച്ചികാനും പരിഹസിക്കാനും മാത്രം സമയം കണ്ടെത്തുന്ന ഈ കൂട്ടരുടെ ഏറ്റവും ലേറ്റസ്റ്റ് വിഷയമായിരുന്നു ആഫ്രിക്കയില്‍ നിന്ന് വന്ന അത്ഭുത ബാലന്‍.
ശാഹുല്‍ ഹമീദ്‌ ബാഖവി ശാന്തപുരം 
കേരളത്തിലെ സുന്നികളെ സംബന്ധിച്ചിടത്തോളം ആഫ്രിക്കയിലെ അത്ഭുത ബാലന്‍ എന്ന പേര് ആദ്യമായി കേള്‍ക്കുകയല്ല.കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്നേ ആഫ്രിക്കയിലെ അത്ഭുതബാലന്‍ എന്ന പേരിലുള്ള സി ഡി പലരും കണ്ടതാണ് . എന്നാല്‍ പിന്നീട് ഈ വിഷയവുമായി ബന്ധപ്പെട്ടു ഒരു വാര്‍ത്തയും നാം അറിഞ്ഞിരുന്നില്ല എങ്കിലും അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ ഓര്‍ഗനൈസര്‍ ആയി പ്രവര്‍ത്തിക്കുന്ന ശാഹുല്‍ ഹമീദ്‌ ബാഖവി ശാന്തപുരം ത്തിന്റെ നേത്രത്വത്തില്‍ ആഫ്രിക്കയില്‍ നടക്കുന്ന ഇസ്ലാമിക പ്രവര്ത്തനങ്ങളെ കുറിച്ച് സുന്നീ പ്രവര്‍ത്തകര്‍ പലരും അറിയുന്നുണ്ടായിരുന്നു . ഈ യുള്ളവന്‍ ജിദ്ദയില്‍ നിന്നിരുന്ന കാലത്ത്(2001-2004) തന്നെ ജിദ്ദ SYS / RSC യുടെ ഒരു പരിപാടിയില്‍ പ്രോജെക്ടര്‍ വെച്ച് ആഫ്രിക്കയിലെ മുസ്ലികളുടെ അവസ്ഥകള്‍ അറിയിക്കുകയും ആ പരിപാടിയുടെ പിന്‍ ബലത്തില്‍ ഉസ്താദ്‌ ശാഹുല്‍ ഹമീദ്‌ ബാഖവി ശാന്തപുരം ആവശ്യപെട്ടത്‌ അനുസരിച്ച് വസ്ത്രങ്ങളും മറ്റും ആഫ്രിക്കയിലേക്ക് അയക്കാനുള്ള ഏര്‍പ്പാടുകളും ചെയ്തിരുന്നു . പറഞ്ഞു വരുന്നത് ശൈഖുനാ കാന്തപുരം ഉസ്താദിന്റെ കീഴില്‍ വളരെ നേരത്തെ തന്നെ ആഫ്രിക്കയില്‍ സുന്നത് ജമാ അത്തിന്റെ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചിട്ടുണ്ട് . ഭക്ഷണവും വസ്ത്രവും കൊടുത്തു ക്രിസ്ത്യന്‍ മിഷനറി മാര്‍ വളരെ പരിതാപകര മായ നിലയില്‍ കഴിയുന്ന ആഫ്രികന്‍ മുസ്ലിംകളെ വ്യാപകമായി മതം മാറ്റി കൊണ്ടിരുന്ന ഒരു കാലമായിരുന്നു അത് .അതിനാല്‍ തന്നെ അവിടെയെത്തിയ സുന്നീ പ്രവര്‍ത്തകരുടെ ശ്രദ്ധ പതിഞ്ഞതും ഈ പ്രാഥമിക വിഷയങ്ങളായിരുന്നു . അതിന്റെ ഭാഗമായിട്ടായിരുന്നു സൌദി അറേബ്യ അടക്കമുള്ള ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്ന് പണവും വസ്ത്രവും സംഘടിപ്പിച്ചു ആഫ്രിക്കയിലേക്ക് കൊണ്ട് പോയിരുന്നത് . ഏതാണ്ട് ഇതേ സമയത്ത് തന്നെയാണ് ആഫ്രിക്കയിലെ അത്ഭുത ബാലന്‍ എന്ന സി ഡി ഇറങ്ങിയതു .കേരളത്തില്‍ ആ കാസറ്റ് ഇറങ്ങിയതിന്റെ പിന്നില്‍ എന്റെ ഓര്മ ശരിയാണ് എങ്കില്‍ ടി സി .അബ്ദുല്‍ ഹഖീം സഖാഫി ആക്കോട് ആണ് .( അറിയുന്നവര്‍ ഇത് തെറ്റ് ആണെന്കില്‍ കമന്റു വഴി തിരുത്തണം) .ഇന്ന് ചിലര്‍ ദീനിലെ വിഷയങ്ങള്‍ക്ക് തെളിവ് തേടുന്ന യൂട്യൂബ് 2005 ലാണ് നിലവില്‍ വരുന്നത് .ആഫ്രിക്കന്‍ മിറക്കിള്‍ ബോയ്‌ എന്ന പേരില്‍ യുട്യുബില്‍ അപ്ലോഡ് ചെയ്യപ്പെട്ടവയില്‍ ഏറ്റവും പഴയത് ആയി ഞാന്‍ കണ്ടത് 2007 മെയ്‌ മാസം അപ്ലോഡ് ചെയ്ത ഒരു ലിങ്ക ആണ് .അതാണിത്

                                 

 അതിനു ശേഷമാണ് ബാക്കിയുള്ള മിക്കതും അപ്ലോഡ്‌ ചെയ്യപ്പെടുന്നത് . ഈ വര്‍ഷത്തെ ഖാദിസിയ്യ സമ്മേളനത്തിലെ മുഖ്യ അതിഥി യായിട്ടാണ് ഷെയ്ഖ് സഈദ്‌ ഹുസൈന്‍ ടാന്‍സാനിയ എന്ന യുവ പണ്ഡിതന്‍ കേരളത്തിലെത്തുന്നത് . കേരളത്തിലെ ആദ്യത്തെ ഈ പരിപാടിക്ക് വേണ്ടിയും ശേഷം നടന്ന എല്ലാ പരിപാടികളിലും അദ്ദേഹത്തിന്റെ പേര് പറഞ്ഞത് സഈദ്‌ ഹുസൈന്‍ ടാന്‍സാനിയ എന്നാണ് . ഖാദിസിയ്യ സമ്മേളന വേദിയില്‍ വെച്ച് അദ്ദേഹത്തെ ഉസ്താദ്‌ ശാഹുല്‍ ഹമീദ്‌ ബാഖവി ശാന്തപുരം പരിചയ പ്പെടുത്തുന്നത് ഇവിടെ കേള്‍ക്കാം.
                                  അദ്ദേഹത്തിന്റെ പേര്‍ പറഞ്ഞതു തന്നെ സഈദ്‌ ജോണ് എഡ്വാര്‍ഡ് എന്നാണ് പറഞ്ഞിരിക്കുന്നത് . ഈസ്റ്റ് ആഫ്രിക്കയിലെ മുസ്ലിംങ്ങള്‍ ന്യൂനപക്ഷമായ ടാന്‍സാനിയയിലെ അറുഷ എന്ന കുഗ്രാമത്തില്‍ കത്തോലിക്ക ക്രിസ്ത്യന്‍ കുടുംബത്തിലായിരുന്നു ജനനം, കുട്ടിയെ പ്രസവിച്ച ദിവസം ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കുട്ടിക്ക് ജീവനില്ലെന്നു വിധിക്കുകയും അങ്ങനെ വീട്ടുകാര്‍ സംസ്ക്കാരത്തിനായി കൊണ്ടു പോകുമ്പോള്‍ എല്ലാവരെയും അത്ഭുതപെടുത്തികൊണ്ട് കുട്ടി തുമ്മുകയും കരയുകയും ചെയ്തു. ചെറുപ്പം മുതല്‍ തന്നെ പഠിക്കാതെ ഖുര്‍ആന്‍ ആയത്തുകള്‍ ഓതാന്‍ തുടങ്ങി, കുട്ടിയില്‍ കണ്ടു തുടങ്ങിയ അസാധാരണ സംഭവങ്ങള്‍ സിഹ്ര്‍ ബാധയാണന്നു കരുതി മാതാപിതാക്കള്‍ ചികിത്സയും തുടങ്ങിയിരുന്നു. കുട്ടിക്ക് ജോസഫ് എന്ന നാമം നല്‍കിയെങ്കിലും അതംഗീകരിക്കാതെ മൂന്നാം വയസ്സില്‍ സഈദു എന്ന് സ്വയം പേര് വിളിച്ചു.5-ആം വയസ്സില്‍ പരിശുദ്ദ ഖുര്‍ആനിലെ ഓരോ ആയത്തുകളും വളരെ വ്യക്തമായി വിശദീകരിച്ചു കൊണ്ട് പരിശുദ്ദ ദീനിന്റെ പ്രചരണം ആഫ്രിക്കയില്‍ ഈ അത്ഭുത ബാലന്‍ മുഖേനെ വ്യാപിക്കുക യായിരുന്നു, കത്തോലിക്കാ വിശ്വാസിയായിരുന്ന പിതാവ് ഹസ്സന്‍ എന്ന പേര് സ്വീകരിച്ചു ഇസ്ലാമിലേക്ക് കടന്നു വന്നു. മാതാവ് ഈയടുത്ത കാലത്തായിരുന്നു സൈനബ എന്ന പേര് സ്വീകരിച്ചു മുസ്ലിമായത്. ഇവിടത്തെ മാതൃ ഭാഷ സ്വാഹില്‍ ആയിരുന്നു, പക്ഷെ ഈ അത്ഭുത ബാലന്‍ വിദ്യ നേടാതെ തന്നെ അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റലി തുടങ്ങിയ ഭാഷകള്‍ സ്വായത്തമാക്കിയിരുന്നു. 28,000 പരം ആളുകള്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഈ ബാലന്‍ മുഖേനെ ശഹാദത്തു ചൊല്ലികൊടുത്തു ഇസ്ലാമിലേക്ക് കടന്നു വന്നിടുണ്ട് എന്ന് ചരിത്രം സാക്ഷ്യപെടുത്തുന്നു...

 ഈ വിവരങ്ങള്‍ ഏറെ കുറെ ഈ വെബ് സൈറ്റിലും കാണാന്‍ കഴിയും http://www.discoveringislam.org/tanzanian_boy.htm
 ഇത്രയും പറഞ്ഞ ശാഹുല്‍ ഹമീദ്‌ ബാഖവി ഉസ്താദ്‌ മറ്റൊരു വസ്തുത കൂടി പറയുന്നുണ്ട് . . ദാറല്‍ ഉലൂം പ്രിട്ടോറിയ എന്ന സ്ഥാപനത്തില്‍ നിന്നും അദ്ദേഹം സനദ്‌ വാങ്ങിയിട്ടുണ്ട് എങ്കിലും സഈദ്‌ ഹസ്സനു പ്രായപൂര്‍ത്തി എത്തുന്നതിനു മുന്നേയുള്ള കാലത്ത് ആയിരുന്നു അദ്ദേഹവുമായി ബന്ധപെട്ട എല്ലാ അത്ഭുതങ്ങളും നടനന്നത് എന്നു. ഇത്രയും കാര്യങ്ങള്‍ നമുക്ക് ബാഖവി ഉസ്താദിന്റെ പ്രസംഗത്തില്‍ നിന്ന് കേള്‍ക്കാം. സഈദ്‌ ഹസ്സന്‍ ആണ് അദ്ദേഹത്തിന്റെ പേര്‍ എന്ന് ആവര്‍ത്തിച്ചു പറയുകയും ചെയ്യുന്നു . പിന്നീട് അദ്ദേഹത്തിന്റെ പ്രസംഗം നാമൊക്കെ കേട്ടു . ഡോ: ഫാറൂഖ്‌ നഈമി കൊല്ലത്തിന്റെ പരിഭാഷയിലൂടെ അദ്ദേഹത്തിന്റെ പാണ്ഡിത്യം നമ്മുടെ മുന്നില്‍ നിറഞ്ഞു നിന്നു. സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ കൈ ഒന്ന് പിടിക്കാനും അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനക്ക് ആമീന്‍ പറയാനും വിശ്വസികള്‍ കാട്ടിയ തിടുക്കവും നാം കണ്ടു .
Saeed hussain With Dr. Farooq Naeemi Kollam


എന്നാല്‍ പിറ്റേ ദിവസം ഇന്റര്‍നെറ്റ്‌ ലോകം ശ്രവിച്ചതു അത്ഭുത ബാലന്‍ വ്യജനാണ് എന്നായിരുന്നു . യഥാര്‍ത്ഥ അത്ഭുത ബാലന്‍ ഇന്ത്യയില്‍ വന്നിട്ടില്ല എന്നുമായിരുന്നു. . കേരളത്തില്‍ വന്ന സഈദ്‌ ഹസ്സന്റെ ഫോട്ടോക്കൊപ്പം മറ്റൊരു യുവാവിന്റെ ഫോട്ടോ കൂടി പരന്നു .ഇതാണ് യഥാര്‍ത്ഥ അത്ഭുത ബാലന്‍ എന്ന പേരില്‍ .അതോട് കൂടി ഫേസ് ബുക്കിലും വിഘടിത ബ്ലോഗുകളിലും വിഘടിത ഓണലൈന്‍ ക്ലാസ്സിലും ആഘോഷം തുടങ്ങി. പണ്ഡിതന്മാരുടെ പച്ചമാംസം യാതൊരു അറപ്പുമില്ലാതെ എസ് .കെ കുട്ടികള്‍ ഭക്ഷിക്കാന്‍ തുടങ്ങി .അത്ഭുത ബാലന് മൂക്കില്‍ കുരു ഉണ്ട് എന്ന് പറഞ്ഞു സഈദ്‌ ഹസ്സന് കുരുവില്ല എന്ന് പറഞ്ഞു തുടങ്ങിയ ആഘോഷത്തിനു രണ്ടു മണിക്കൂര്‍ പോലും ആയുസില്ലായിരുന്നു സുന്നികളുടെ പച്ച മാംസം തിന്നാന്‍ വേണ്ടി ഇരിക്കുന്ന പ്രവര്‍ത്തകന്‍ എന്ന വിഘടിത ബ്ലോഗില്‍ കാന്തപുരം ഉസ്താദിനെതിരെ വലിയൊരു ബോംബ്‌ കിട്ടി എന്ന രൂപത്തില്‍ ഇട്ട പോസ്റ്റ്‌ ഇപ്പോള്‍ ഒരു നാല് പ്രവശ്യം എങ്കിലും എഡിറ്റ് ചെയ്തു കാണും.

 എവിടെയാണ് വിഘടിത ഖൌമിന് പിഴച്ചതു..? 

 ശൈഖുനാ കാന്തപുരം ഉസ്താദിനോടുള്ള അസൂയയും വിദ്വേഷവും മാത്രം കൈമുതലായുള്ള വിഘടിതര്‍ ശഅറേ മുബാറക്ക് മര്‍കസില്‍ എത്തിയതോടെ അതിനെതിരെ വഹാബീ -മൌദൂദി കളോടൊപ്പം മുക്കൂട് മുന്നണി ഉണ്ടാക്കി നാണം കെട്ടിരുന്ന പ്പോഴാണ് മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങ വീണത്‌ പോലെ ആഫ്രിക്കയിലെ അത്ഭുത ബാലന്‍ കേരളത്തില്‍ വരുന്നു എന്ന് കേട്ടത് .ഖാദിസിയ്യയിലെ പരിപാടി കൂടി കണ്ടപ്പോള്‍ അസൂയയുടെ തീ ആളിക്കത്തി . മേലോട്ടും കീഴോട്ടും നോക്കാതെ എവിടെ നിന്നോ കിട്ടിയ കുറച്ചു ഫോട്ടോകളും രണ്ടു മൂന്നു വെബ്‌ ലിങ്കുകള് മായി എസ് .കെ കുട്ടികള്‍ നിറഞാടുന്ന രംഗമാണ് പിന്നെ കണ്ടത് . യഥാര്‍ത്ഥത്തില്‍ അവരെ വഴി പിഴപ്പിച്ചതു ഇന്റര്‍നെറ്റ്‌  ആയിരുന്നു . സേര്‍ച്ച്‌ എഞ്ചിനില്‍ മിറക്കിള്‍ ബോയ്‌ ഓഫ് ടാന്‍സാനിയ തിരഞ്ഞു അവര്‍ ചെന്ന് എത്തിയത് .ഷെയ്ഖ്‌ ഷറഫുദ്ദീന്‍ ഖലീഫ എന്ന പേരില്‍ നിറഞ്ഞു നിന്നിരുന്ന യൂട്യൂബ് വീഡിയോകളില്‍ ആയിരുന്നു . പക്ഷെ അവിടെ മുഴുവന്‍ ആ ചെറിയ ബാലന്റെ വീഡിയോ അല്ലാതെ മറ്റൊന്നും ഇല്ല . കിട്ടിയ മറ്റു സൈറ്റുകളുടെ പല ലിങ്കുകളും കാല പഴക്കം കൊണ്ട് ഡിലീറ്റ്‌ ചെയ്യപെട്ടു പോയിട്ട് മുണ്ട് . ചില ഡിസ്കഷന്‍ സൈറ്റുകളില്‍ ചിലര്‍ നല്‍കിയ അബദ്ധമാണ് ഇവരെ കുഴപ്പത്തില്‍ ചെന്ന് ചാടിച്ചതു . ഷറഫുദ്ദീന്‍ ഖലീഫയുടെ ഫോട്ടോ തിരഞ്ഞു പോയ മറ്റു ചിലര്‍ക്കും ഈ അബദ്ധം സംഭവിച്ചിട്ടുണ്ട് .അത് അവരുടെ ഫേസ്ബുക്ക്‌ ഐഡി യില്‍ കാണാം . അത്തരം വഴി തെറ്റി ക്കുന്ന ഒരു ലിങ്ക ആണിത്
 http://www.sunniforum.com/forum/showthread.php?88565-Where-is-Shariffdeen-of-Tanzania 
 ഇവിടെ ഷറഫുദ്ദീന്‍ ഖലീഫയെ അന്വേഷിക്കുന്നവര്‍ക്ക് മുന്നില്‍ മറുപടി യായി മറ്റൊരു ലിങ്ക നല്‍കുകയാണ്

 http://ssmf.webs.com/ 
 ഈ ലിങ്ക വഴി എത്തി ചേരുന്നത് ഇതേ സാമ്യത ഉള്ള മറ്റൊരു ആഫ്രികന്‍ ബാലനിലേക്കാണ് . ഷെയ്ഖ്‌ ശരീഫ്‌ ഫൌണ്ടേഷന്‍ എന്നാ പേരില്‍ ഉള്ള ആ സൈറ്റില്‍ നിരവധി ഫോട്ടോകളും വീഡിയൊകളും ഉണ്ട് ..കൂടെ അദ്ദേഹത്തിന്റെ ഫേസ് ബുക്ക്‌ ഐ. ഡി .യും ...അവിടെയും ഉണ്ട് നിരവധി ഫോട്ടോകള്‍ ..പ്രവര്‍ത്തകന്‍ എന്ന വിഘടിത ബ്ലോഗില്‍ ഈ സൈറ്റിന്റെ യും ഫെയ്സ്ബുക്ക്‌ ഐഡി യുടെയും ലിങ്ക കിട്ടിയപ്പോള്‍ പരിസരം മറന്നവര്‍ അതില്‍ നിന്നുള്ള ഫോട്ടോകള്‍ എടുത്തു ഖാദിസിയ്യിലും മര്കസിലും വന്ന സഈദ്‌ ഹസ്സന്‍ വ്യാജനാണ് എന്ന് പ്രഖ്യാപിച്ചു . ബെയ്ലക്സ് വിഘടിത ക്ലാസ്‌ റൂമില്‍ പ്രത്യേക പരിപാടിയും. അതോടോപ്പം വിഘടിത കുഞ്ഞാടുകള്‍ ഫേസ് ബുക്കിലെ ഷെയ്ഖ്‌ ശരീഫ്‌ മിക്ദാദി എന്ന യാളെ തെറ്റിദ്ധരിപ്പിച്ചു .അദ്ദേഹത്തിന്റെ പേരില്‍ മറ്റൊരാള്‍ കേരളത്തില്‍ വന്നു എന്ന് അദ്ദേഹത്തെ പറഞ്ഞു തെറ്റി ധരിപ്പിച്ചതിന്റെ പേരില്‍ അദ്ദേഹം ഞാന്‍ ഇന്ത്യയില്‍ വന്നിട്ടില്ല എന്നുള്ള സ്റ്റാറ്റ്സ് ഇടുകയാണ് ചെയ്തതു . അത് ഫോട്ടോയാക്കി ആഘോഷം ഗംഭീര മാക്കുംമ്പോഴാണ് , ഷെയ്ഖ്‌ ശരീഫ്‌ മിക്ദാദി യും ശരഫുധീന്‍ ഖലീഫയും രണ്ടാണ് എന്ന വിവരം പുറത്തായത് . ഈ മൂക്കില്‍ കുരു തന്നെ യാണ് അവിടെയും പണി പറ്റി ച്ചത് .
ഷെയ്ഖ്‌ ശരീഫ്‌
ഷെയ്ഖ്‌ ശരീഫ്‌ മിക് ദാദി തന്റെ മൂക്കിന്റെ മുകളില്‍ ഉള്ള ചെറിയ ഉണ്ണി തന്റെ ബെര്‍ത്ത്‌ അടയാളമായി പറഞ്ഞു സ്റ്റാറ്റസ് ഇട്ടപ്പോള്‍ വീഡിയോകളില്‍ ഉള്ള ഷറഫുദീന്‍ ഖലീഫയുടെ മൂകിന്റെ മുകളില്‍ ഒരു അടയാളവും ഉണ്ടായിരുന്നില്ല . കൂടാതെ ഷെയ്ഖ്‌ ശരീഫ്‌ , ഷെയ്ഖ്‌ സഈദ്‌ ഹസ്സന്‍ എന്നൊരു അത്ഭുത ബാലന്‍ കൂടി ഉണ്ട് എന്ന് പറയുകയും ..അല്ലാഹുവിന്റെ അത്ഭുതങ്ങള്‍ ഇനിയും ഉണ്ടാകും എന്ന് കൂടെ പറഞ്ഞു . അതോടൊപ്പം ഷെയ്ഖ്‌ ശരീഫ്‌ മിക് ദാദി യുടെ ജനന തിയ്യതിയും ഷറഫുദ്ദീന്‍ ഖലീഫയുടെ ജനന തിയതിയും തമ്മിലുള്ള വിത്യസവും ഫിത്ന ഉണ്ടാക്കാനായി ഇറങ്ങിയ ചേളാരി സുന്നികള്‍ക്ക് വന്‍ തിരിച്ചടി യായി . ഷറഫുദീന്‍ ഖലീഫയെ കുറിച്ച് വിവരിച്ച സ്ഥലങ്ങളില്‍ എല്ലാം 1993 ഡിസംബര്‍ ആണ് ജനനം എന്ന് പറയുന്നു . ഖലീഫയെ കുറിച്ച് പുറം ലോകത്തെ അറിയിക്കുന്ന പത്രത്തിന്റെ വാര്‍ത്ത കട്ടിംഗ് വന്നത് 1999 ലാണ് .അതില്‍ പറയുന്ന വാര്‍ത്ത തന്നെ അഞ്ചു വയസ്സുകാരന്‍ ആയിരങ്ങളെ ഇസ്ലാമിലേക്ക് കണ്‍ വെര്‍ട്ട് ചെയ്തു എന്നാണു . എന്നാല്‍ ഷെയ്ഖ ശരീഫ്‌ മിക് ദാദി യുടെ ജനനം 1986 ല്‍ ആണ് എന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൌണ്ടിലും സ്വന്തം എന്ന് പരിചയ പ്പെടുത്തുന്ന വിഘടിതര്‍ തന്നെ പ്രചരിപ്പിച്ച സൈറ്റിലും ഉണ്ട് .



http://www.youtube.com/user/sheikhshariff 
ഇത് ഷെയ്ഖ്‌ ശരീഫ്‌ മിക് ദാദി യുടെ പരിപാടികളുടെ യൂട്യൂബ് അക്കൌണ്ടിന്റെ ലിങ്ക ആണ് .. അദ്ദേഹത്തിന്റെ തായ പല വീഡിയോകളും ഇതില്‍ ഉണ്ടെങ്കിലും മിറാകിള്‍ ബോയ്‌ ഓഫ് ടാന്‍സാനിയ എന്നാ പേരിലോ ഷെയ്ഖ്‌ ഷറഫുദ്ദീന്‍ ഖലീഫയുമായോ ബന്ധപെട്ട ഒരു വീഡിയോയും ഇതില്‍ ഇല്ല . അതില്‍ നിന്ന് മനസ്സിലാകുന്നത് ഷെയ്ഖ ശരീഫ്‌ മിക് ദാദി ആഫ്രികയില്‍ പ്രശസ്തനാണ് എങ്കിലും മിറക്കിള്‍ ബോയ്‌ എന്ന പേരില്‍ അദ്ദേഹം അറിയപ്പെടുന്നില്ല എന്ന് തന്നെയാണ് .

      ശരിക്കും വിഘടിതര്‍ അവര്‍ കുഴിച്ച കുഴിയില്‍ ചാടുകയാണ് ഉണ്ടായത് . അസൂയയും വൈരാഗ്യവും ഈ കൂട്ടരേ എന്ത് ക്രൂര കൃത്യം ചെയ്യിക്കാനും പ്രേരിപ്പിക്കും. ഇപ്പോള്‍ ഷെയ്ഖ്‌ സഈദിന്റെയും കാന്തപുരം ഉസ്താദും ഒന്നിച്ചുള്ള കേരളത്തിലെ പരിപാടികള്‍ ദുരുദ്ദേശത്തോടെ യാണെങ്കിലും ഷെയ്ഖ്‌ ഷരീഫ് മിക് ദാദി ക്ക് എത്തിച്ചു കൊടുത്ത തു കൊണ്ട് അദ്ദേഹവും കേരളത്തിലേക്ക് വരാന്‍ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് .ഈ അവസരം ചേളാരി സമസ്തക്കാര്‍ക്ക് ഉപയോഗ പ്പെടുത്താം . ഇന്ത്യാ വിഷനിലെ അഡ്വ:ജയ ശങ്കറിന്റെ ശൈലി കടമെടുത്തു പറഞ്ഞാല്‍ "ഷെയ്ഖ്‌ ശരീഫ്‌ മിക് ദാദി യെ കേരളത്തില്‍ കൊണ്ട് വന്നു എസ് കെ എസ് എസ് എഫു കാര്‍ ശൈഖുനാ കാന്തപുരത്തോട് പകരം വീട്ടണം."  പക്ഷെ ഷെയ്ഖ്‌ ശരീഫ്‌ മിക് ദാദി ഷെയ്ഖ്‌ അബൂബക്കറിനെ തനിക്കും കാണണം എന്ന് പറഞ്ഞതിനാല്‍ ചേളാരി സമസ്തക്കാര്‍ ഇനി ഈ ജന്മത്തില്‍ ആ വഴിക്ക് പോകില്ല


Shaikh Saeed Hassan Tanzania Photos 

വാല്‍ കഷണം :അടുത്ത മാസം മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി ഡോ: എ.പി. ജെ .അബ്ദുല്‍ കലാം മര്‍കസില്‍ വരുന്നുണ്ട് .



50 അഭിപ്രായങ്ങൾ:

  1. SA'EED HUSSAIN KOLLAM QADISSIYYAYI VARUNNU ENNA PERIL SHAIKH SHERIF MIKHDAADIYUDE PHOTO PRACHARIPPICCHATH ENTHINU?????

    മറുപടിഇല്ലാതാക്കൂ
  2. സ'ഈദ്‌ ഹുസ്സയിന്‍ ഖാടിസിയ്യയില്‍ വരുന്നു എന്ന് പറഞ്ഞു ഷെയ്ഖ്‌ ശരീഫ്‌ മിഖ്ദാടിയുടെ ഫോട്ടോ പ്രചരിപ്പിച്ചത് എന്തിനായിരുന്നു??

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. albutha balan varunnu ennu paranhappol googleil MIRACLE BOY enn type cheyth ningal thettidharichu poyathaanu! vyaajane maathram parathunna ningalk mattendu venam?

      ഇല്ലാതാക്കൂ
  3. ഇതിലും വ്യക്തമാക്കി ഇനി എസ്കെ കാരോട് പറയാനില്ല എന്നാലും അസൂയ മാത്രം കൊണ്ട് നടക്കുന്ന അവരോടു പറഞ്ഞിട്ട് കാര്യമില്ല ഒന്ന് കൂടെ വ്യക്തമാക്കി പറഞ്ഞാല്‍ പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല .

    മറുപടിഇല്ലാതാക്കൂ
  4. Googilil "African Miracle Boy" enn Search Cheythaaal Rand Pandithanmaarudeyum Photokal Varunnund, Neritt Kaanaathavar, ith 2um Onnaanenn Karuthiyaanu Vaarthayude koode Sheikh Shereef Miqdaadiyude Photoyum Facebookil Add cheythirikkunnath, Legal aaya ellaa Vaarthakalilum Photo Currect aanu...Are u ok അജ്ഞാതന്‍.

    മറുപടിഇല്ലാതാക്കൂ
  5. RASMUL USMANIYA QURANINE VYAJAMAKKIYAVAKK ENTH MIRACLE BOY?

    MUTH NABI KONDUVANNA MUZHUVANUM KALAVUM VYAJAVUMAKKAN ORU KOOTTARUNDAYIRUNNALLO... ITH CHARITHRATHINTE ORAVARTHANAM MATHRAM

    മറുപടിഇല്ലാതാക്കൂ
  6. "ഷെയ്ഖ്‌ ശരീഫ്‌ മിക് ദാദി ഷെയ്ഖ്‌ അബൂബക്കറിനെ തനിക്കും കാണണം എന്ന് പറഞ്ഞതിനാല്‍ ചേളാരി സമസ്തക്കാര്‍ ഇനി ഈ ജന്മത്തില്‍ ആ വഴിക്ക് പോകില്ല"
    നന്നായിട്ടുണ്ട്...

    മറുപടിഇല്ലാതാക്കൂ
  7. ഈ അത്ഭുത ബാലനും ഇസ്ലാമും തമ്മില്‍ എന്ത് ബന്ധം....
    ഇസ്ലാമില്‍ അടിസ്ഥാനം ഖുറാനും ഹദീസുമാണ്....
    അല്ലാതെ ആഫ്രികയില്‍ നിന്ന് വന്ന ബാലനല്ല....
    ഇനി ആ ബാലന്‍ 1000 പേരെ പരിവര്‍ത്തനം നടത്തിയിടുന്ടെന്കില്‍ അവനു അല്ലാഹുവിന്റെ അടുത്ത പ്രതിഫലം ഉണ്ട...അല്ലാതെ അതും വിറ്റ് കാശുണ്ടാക്കുകയല്ല വേണ്ടത്‌....

    മറുപടിഇല്ലാതാക്കൂ
  8. എസ് കെ പൊട്ടന്മാര്‍ എന്ത് കണ്ടാലും മോങ്ങി കൊണ്ടിരിക്കും .....പക്ഷെ ഈ ബ്ലോഗ്‌ വായിച്ചപ്പോള്‍ എനിക്കുണ്ടായ ഒരു സംശയം ഇതാണ് :എസ് കെ കാര്‍ പറയുന്ന ശരീഫ് മിഖ്ധാധി ടാന്‍സാനിയയില്‍ തന്നെ ഉണ്ട് , കേരളത്തില്‍ വന്ന സയീദ്‌ ഹസ്സന്‍ ജോണ്‍ മിറാക്ല്‍ ബോയ്‌ യുമാണ്‌ ....അപ്പൊ പിന്നെ ആരാണീ ബ്ലോഗില്‍ സൂചിപ്പിച്ച ശരഫുധീന്‍ ഖലീഫ ( ഈ സയീദ്‌ ഹസ്സന്‍ ജോണ്‍ തന്നെയാണോ ശരഫുധീന കലീഫ എന്ന പേരില്‍ അറിയപ്പെടുന്നത് അതോ ശരീഫ് മിക്ധാധിയോ ...ഇനിയിപ്പോള്‍ ആ പേരില്‍ മൂന്നാമത് ഒരാള്‍ ഉണ്ടോ ??അങ്ങനെ മൂന്നാമത് ഉള്ള ആളാണെങ്കില്‍ ഈ ബ്ലോഗില്‍ ആ പേരിന്‍റെ പ്രസക്തി എന്ത് ?? ദയവു ചെയ്തു വിഷധീകരിക്കുമല്ലോ ???

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. 1.sheikh sharafudheen khalifa (saeed hassan,saeed john) DOB:1993
      2.sheikh shareef mikidadi DOB:1986

      ഇല്ലാതാക്കൂ

    2. അത്ഭുത ബാലന്മാര്‍ ആഫ്രിക്കയില്‍ വേറെയും ഉണ്ടാകാം.

      ശാന്തപുരം ബാഖവിയുടെ പ്രസംഗത്തില്‍ തന്നെ അദ്ദേഹം പറയുന്നുണ്ട്,
      ഷരിഫ് മിക്ദാദി പറഞ്ഞതായി: ഞാന്‍ ഒന്നാമനായി കൊണ്ട്
      അഞ്ചു അത്ഭുത ബാലന്മാര്‍ വരുമെന്ന്. KMIC ക്ക് നല്‍കിയ അഭിമുഖത്തിനു മുമ്പ് അത്ഭുത ബാലനെ പരിചയപ്പെടുത്തിയപ്പോഴാണ് ശാന്തപുരം ബാഖവി ഇത് പറഞ്ഞത്.
      ഷരിഫ് മിഗ്ദാദി എന്ന ബാലന്‍ ശരഫുട്ടിന്‍ ഖലീഫ അല്ലെന്നു ജനിച്ച
      വര്‍ഷത്തിലുള്ള വ്യത്യാസത്തിലും മൂക്കില്‍ ഉള്ള അടയാളത്ത്തിലും മനസ്സിലാക്കപ്പെട്ടു. ഇപ്പോള്‍ ഇവടെ സംശയം ശരഫുട്ടിന്‍ ഖലീഫയും,
      സഈദ് ഹുസ്സൈനും ഒരേ വര്‍ഷത്തില്‍ ജനിച്ചോ ഒരാള്‍ തന്നെയോ ആണെന്നാണ് . അപ്പോള്‍ സഈദ് ഹസ്സന്‍ , ശറഫ്ഫുദീന്‍ ഖലീഫ അല്ലെങ്ങില്‍ (Allahu a'alam) അദ്ധേഹം മറ്റൊരു അത്ഭുദ ബാലന്‍ ആണ്. പക്ഷെ അത്ഭുധ ബാലന്‍ ഒരാള്‍ മാത്രമേ ഉണ്ടാവൂ എന്ന് വാശിപിടിക്കുന്നതില്‍ സത്യമില്ലെന്നു തെളിന്നു. ഓരോ അത്ഭുധ ബാലന്റെയും ചരിത്രത്തില്‍ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങള്‍ കാണുന്നു . ഒരു പാട് പേര്‍ ഇസ്ലാമിലേക്ക് ആകര്‍ഷിക്കാന്‍ ഈ അത്ഭുധ ബാലന്മാര്‍ കാരണമായി . അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ലഭിച്ച

      ഒരുപാട് പേര്‍ക്ക് ഹിദായത്ത് ലഭിക്കാന്‍ കാരണമായ എല്ലാ ബാലന്മാരയും നിന്ദിക്കാതിരിക്കുക

      ഇല്ലാതാക്കൂ
    3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

      ഇല്ലാതാക്കൂ
  9. എന്‍റെ പേടി അടുത്ത മാസം വരുന്ന മുന്‍ പ്രസിഡണ്ട്‌ അബുല്‍ കലാം വ്യാജ നാവുമോ [നമ്മുടെ സമുധായത്തെയും നാടിനെയും ഈ മൂരികള്‍ നാറ്റിക്കും ]

    മറുപടിഇല്ലാതാക്കൂ
  10. കളവിന്റെ കൂട്ടില്ലാതെ കാന്തപുരത്തിന്റെ കുട്ടികള്‍ക്ക്‌ എന്തെങ്കിലും ചെയ്യാന്‍ സാധിക്കില്ല എന്നതിന്റെ ഏറ്റവും പുതിയ തെളിവ്,, ശരീഫ്‌ മിക്ദാടിയുടെ ഫോട്ടോ പരസ്യപ്പെടുത്തിയിട്ട് ,ആളു വന്നപ്പോള്‍ സ'ഈദ്‌ ഹുസൈന്‍ ആയതെങ്ങിനെ?? അതുമൊരു മിരാകിള്‍???? ഹ ഹ ഹ .....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത്ഭുത ബാലനെ പരിചയ പ്പെടുത്തി കൊണ്ട് ഷാഹുല്‍ ഹമീദ്‌ ബാഖവിയുടെ പ്രസംഗത്തില്‍ സഈദ്‌ ഹുസൈന്‍ എന്ന് തന്നെയാണ് പരിഅജയ പ്പെടുത്തിയത് , ഖാദിസിയയുടെ സമ്മേളനത്തിനു വേണ്ടി അടിച്ച പരസ്യത്തിലും അതെ പേര് തന്നെയാണ് പറഞ്ഞത് ..എവിടെയും ശരീഫ്‌ മിക്ദാദി എന്ന് പറഞ്ഞിട്ടില്ല . പക്ഷേ എസ് .കെ എസ് .എഫു കാര്‍ പ്രച്ചരിപ്പിച്ചതാണ് കേരളത്തില്‍ വന്ന ആളല്ല അത്ഭുത ബാലന്‍ ശരീഫ്‌ മിക്ടാടി ആണ് യഥാര്‍ത്ഥ അത്ഭുത ബാലന്‍ എന്ന് ...ആ പ്രചാരണം തെറ്റാണ് എന്നു ഇവിടെ വ്യക്തമായി തളിഞ്ഞിരിക്കുകയാണ് ഇവിടെ ....

      ഇല്ലാതാക്കൂ
    2. ഷെയ്ഖ്‌ അബൂബകെര്‍ മലയ്ബാരി എന്ന പ്രൊഫൈലില്‍ ഷെയ്ഖ് ശരീഫിന്റെ ഫോട്ടോ കൊടുത്തിട്ട് സ'ഈദ്‌ ഹുസൈന്‍ എന്ന് പ്രചരിപ്പിച്ചത് പലരും കണ്ടതാണ് ഇനി ഇല്ല എന്ന് കളവു പറഞ്ഞിട്ട് കാര്യമില്ല....

      ഇല്ലാതാക്കൂ
  11. ചോദിക്കുന്നവര്‍ക്ക് മറുപടി എഴുതുന്നതിനു പകരം പോത്ത് മൂരി എന്നൊക്കെ സംബോധന ചെയ്യുന്നതാണോ നല്ല സംസ്കാരം??

    മറുപടിഇല്ലാതാക്കൂ
  12. ഇന്ത്യാ വിഷനിലെ അഡ്വ:ജയ ശങ്കറിന്റെ ശൈലി കടമെടുത്തു പറഞ്ഞാല്‍ "ഷെയ്ഖ്‌ ശരീഫ്‌ മിക് ദാദി യെ കേരളത്തില്‍ കൊണ്ട് വന്നു എസ് കെ എസ് എസ് എഫു കാര്‍ ശൈഖുനാ കാന്തപുരത്തോട് പകരം വീട്ടണം." പക്ഷെ ഷെയ്ഖ്‌ ശരീഫ്‌ മിക് ദാദി ഷെയ്ഖ്‌ അബൂബക്കറിനെ തനിക്കും കാണണം എന്ന് പറഞ്ഞതിനാല്‍ ചേളാരി സമസ്തക്കാര്‍ ഇനി ഈ ജന്മത്തില്‍ ആ വഴിക്ക് പോകില്ല

    മറുപടിഇല്ലാതാക്കൂ
  13. kanthapurathe thakarkkan kriyilla makklle pandithananu

    മറുപടിഇല്ലാതാക്കൂ
  14. kanthapurathe thakarkkan kriyilla makklle pandithananu

    മറുപടിഇല്ലാതാക്കൂ
  15. ആരാണ് ആഫ്രിക്കയിലെ ആ അത്ഭുത ബാലന്‍...?
    ======================================
    ആഫ്രിക്കയിലെ അത്ഭുത ബാലനെ കുറിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മള്‍ കേട്ടിട്ടുണ്ടായിരുന്നു, അന്ന് ഇന്റര്‍നെറ്റ് സൗകര്യം ഇത്ര വ്യപിച്ചിട്ടില്ലാത്ത അക്കാലത്തു മാധ്യമങ്ങളും മറ്റു മുഖേനെയും നാം ആ വാര്‍ത്തകള്‍ ഒപ്പിയെടുത്തിരുന്നുവെങ്കിലും നാം കാര്യമാക്കിയിരുന്നില്ല, എന്നാല്‍ 1000 കണക്കിന് ആളുകള്‍ക്ക് പരിശുദ്ധ ഇസ്ലാമിക കലിമത്തു ചൊല്ലികൊടുത്ത ആ കറുത്ത മുത്തിനെ നാം വേണ്ട വിധത്തില്‍ വിലയിരുത്തിയിട്ടില്ല എന്നതാണ് സത്യം, ആരാണ് സഊദ് ഹസ്സന് അഥവാ ഷെയ്ഖ് ഷറഫുദ്ദീന്‍ ഖലീഫ എന്നറിയപ്പെടുന്ന ആ അത്ഭുത ബാലന്‍?

    1993 ഡിസംബറില്‍ ജനിച്ച ആഫ്രിക്കയിലെ അത്ഭുത ബാലന്‍ എന്ന പേരിലറിയപെടുന്ന ഷെയ്ഖ് ഷറഫുദ്ദീന്‍ ഖലീഫ, ജനനം മുതല്‍ അത്ഭുതങ്ങള്‍ നിറഞ്ഞതായിരുന്നു, ഈസ്റ്റ് ആഫ്രിക്കയിലെ മുസ്ലിംങ്ങള്‍ ന്യൂനപക്ഷമായ ടാന്‍സാനിയയിലെ അറുഷ എന്ന കുഗ്രാമത്തില്‍ കത്തോലിക്ക ക്രിസ്ത്യന്‍ കുടുംബത്തിലായിരുന്നു ജനനം, കുട്ടിയെ പ്രസവിച്ച ദിവസം ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കുട്ടിക്ക് ജീവനില്ലെന്നു വിധിക്കുകയും അങ്ങനെ വീട്ടുകാര്‍ സംസ്‌ക്കാരത്തിനായി കൊണ്ടു പോകുമ്പോള്‍ എല്ലാവരെയും അത്ഭുതപെടുത്തികൊണ്ട് കുട്ടി തുമ്മുകയും കരയുകയും ചെയ്തു. ചെറുപ്പം മുതല്‍ തന്നെ പഠിക്കാതെ ഖുര്‍ആന്‍ ആയത്തുകള്‍ ഓതാന്‍ തുടങ്ങി, കുട്ടിയില്‍ കണ്ടു തുടങ്ങിയ അസാധാരണ സംഭവങ്ങള്‍ സിഹ്ര്! ബാധയാണന്നു കരുതി മാതാപിതാക്കള്‍ ചികിത്സയും തുടങ്ങിയിരുന്നു. കുട്ടിക്ക് ജോസഫ് എന്ന നാമം നല്‍കിയെങ്കിലും അതംഗീകരിക്കാതെ മൂന്നാം വയസ്സില്‍ സഈദു എന്ന് സ്വയം പേര് വിളിച്ചു.

    അഞ്ചാം വയസ്സില്‍ പരിശുദ്ദ ഖുര്‍ആനിലെ ഓരോ ആയത്തുകളും വളരെ വ്യക്തമായി വിശദീകരിച്ചു കൊണ്ട് പരിശുദ്ദ ദീനിന്റെ പ്രചരണം ആഫ്രിക്കയില്‍ ഈ അത്ഭുത ബാലന്‍ മുഖേനെ വ്യാപിക്കുക യായിരുന്നു, കത്തോലിക്കാ വിശ്വാസിയായിരുന്ന പിതാവ് ഹസ്സന്‍ എന്ന പേര് സ്വീകരിച്ചു ഇസ്ലാമിലേക്ക് കടന്നു വന്നു. മാതാവ് ഈയടുത്ത കാലത്തായിരുന്നു സൈനബ എന്ന പേര് സ്വീകരിച്ചു മുസ്ലിമായത്. ഇവിടത്തെ മാതൃ ഭാഷ സ്വാഹില്‍ ആയിരുന്നു, പക്ഷെ ഈ അത്ഭുത ബാലന്‍ വിദ്യ നേടാതെ തന്നെ അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റലി തുടങ്ങിയ ഭാഷകള്‍ സ്വായത്തമാക്കിയിരുന്നു. 28,000 പരം ആളുകള്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഈ ബാലന്‍ മുഖേനെ ശഹാദത്തു ചൊല്ലികൊടുത്തു ഇസ്ലാമിലേക്ക് കടന്നു വന്നിട്ടുണ്ട്.

    ആദ്യമായിട്ടാണ് ഈ അത്ഭുത ബാലന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്, കൊല്ലത്തുള്ള ഖാദിസിയ്യ എന്ന സ്ഥാപനത്തിനാണ് ഈ സൗഭാഗ്യം വന്നുചേര്‍ന്നത്, മുമ്പ് നമ്മള്‍ കേട്ടിട്ടുള്ള ആ അത്ഭുത ബാലനെ നേരില്‍ കാണുകയും പതിനായിരങ്ങള്‍ക്ക് പരിശുദ്ദ കലിമ ചൊല്ലികൊടുത്ത ആ കറുത്ത മുത്തിന്റെ നാവില്‍നിന്നുല്‍ഭവിക്കുന്ന വിജ്ഞാന മുത്തുകള്‍ കരസ്ഥമാക്കാന്‍ എത്തിയ പതിനായിരങ്ങള്‍ക്ക് അവിസ്മരണീയ അനുഭവമായിരുന്നു! ഖദിസിയ്യാ സമ്മേളനത്തില്‍ മുഖ്യ അഥിതിയായെത്തിയ ഷറഫുദ്ദീന്‍ ഖലീഫ, അറബിയില്‍ തുടങ്ങിയെങ്കിലും ഇംഗ്ലീഷിലായിരുന്നു പ്രസംഗം, പ്രമുഖ യുവ പണ്ഡിതന്‍ ഉൃ. മുഹമ്മദ് ഫാറൂക്ക് നഈമി കൊല്ലം പരിഭാഷപെടുത്തിയത്,

    “അല്ലാഹുവില്‍ സ്വീകരിക്കപെടുന്ന ഏക പാത അത് അഹലു സുന്നത്തി വല്‍ ജമാഅത്താണ്, നിങ്ങളെല്ലാം അതിന്റെ വാക്താക്കളാണന്നെതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്, മുസ്ലിം സമൂഹത്തിന്റെ പേരില്‍ അറിയപ്പെടുന്ന ചില ആളുകള്‍ പ്രവാചകന്‍ മുഹമ്മദ് മുസ്തഫാ(സ) തങ്ങളെ വെറും സാധാരണ മനുഷ്യനെന്ന് പറയുന്നുണ്ട്, അത് ശരിയായ വിശ്വാസമല്ലെന്നു ഷെയ്ഖ് ഖലീഫ ഓര്‍മ്മിപ്പിച്ചു. നമ്മളെല്ലാവരും മനുഷ്യകതയുടെ താഴെക്കിടയില്‍ കിടക്കുന്നവരും നബി(സ) തങ്ങള്‍ അത്യുന്നതങ്ങളിലെ പ്രവാചക സ്രേഷ്ടരുമാണ്, ആ പുണ്ണ്യ റസൂലിനെ നമ്മളെ പോലെ സാധാരണ മനുഷ്യനാണെന്ന് പറയാന്‍ പാടില്ലാത്തതുമാണെന്ന് ഊന്നി പറയുകയും ചെയ്തു.” തന്റെ പ്രഭാഷണത്തില്‍ കൂടുതലും പ്രവാചക (സ) തങ്ങളെ മഹത്വം പറയാനായിരുന്നു വിനിയോഗിച്ചത്. കേരളത്തിലെ സുന്നി സ്ഥാപനമായ മര്‍കസും ദേളി സഅദിയ്യയും പുത്തിഗെ മുഹിമ്മാത്തും കണ്ണൂരിലെ സുന്നി സ്ഥാപനങ്ങളും ശൈഖ് സഈദ് ഹുസൈന്‍ സന്ദര്‍ശനം നടത്തി.

    muhimmath.com

    മറുപടിഇല്ലാതാക്കൂ
  16. valare vykthmaayi paranjirikkunnu ..manassilaakendavarkku manssilakan ithu dharalam.....

    മറുപടിഇല്ലാതാക്കൂ
  17. ഈ വിഷയവുമായി ബന്ധപ്പെട്ട് കാണുന്ന പോസ്റ്റുകളിലും മറ്റും ഷെയ്ഖ്‌ ശറഫുദ്ധിന്‍ ഖലിഫ യാണ് കേരളത്തില്‍ വന്നതെന്ന് അറിയാന്‍ കഴിയുന്നു. പക്ഷെ അദ്ധേഹത്തിന്റെ പേര് സുന്നി സൈറ്റുകളിലൊക്കെ കാണുന്നത് സഈദ് ഹുസൈന്‍ എന്നാണ്. ചിലയിടങ്ങളില്‍ ശറഫുദ്ധിന്‍ ഖലിഫ, ബ്രാക്കറ്റില്‍ സഈദ് ഹുസൈന്‍ എന്നും കാണുന്നു. സഈദ് ഹുസൈന്‍ എന്ന പേര് എ പി സുന്നി സൈറ്റുകളിലല്ലാതെ വേറെ എവിടെയും കാണുന്നുമില്ല. അദ്ധേഹത്തെ കുറിച്ച് 1999 ല്‍ പുറത്തു വന്ന പത്ര വാര്‍ത്തയിലും ഈ പേരില്ല. പിന്നെ എവിടെ നിന്ന് വന്നു സഈദ് ഹുസൈന്‍ എന്ന പേര്? അതോ ഈ വന്നത് ഷെയ്ഖ്‌ ശറഫുദ്ധിന്‍ ഖലിഫയും ഷെയ്ഖ്‌ ഷരിഫ് മിക്ദാദിയുമല്ലാത്ത വേറെ ആളാണോ? ഈ പേരിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് അപേക്ഷ.

    മറ്റൊന്ന് ശറഫുദ്ധിന്‍ ഖലിഫയുടെ ചെറുപ്പ കാലത്തുള്ള വീഡിയോകള്‍ നെറ്റില്‍ എമ്പാടും ലഭ്യമാണ്. എന്നാല്‍ അതിനു ശേഷമുള്ളതൊനും കാണുന്നില്ല. അദ്ദേഹം എവിടെ? ഇവിടെ വന്നത് ശറഫുദ്ധിന്‍ ഖലിഫയാണെങ്കില്‍ അദ്ദേഹത്തിന്റെ ഇവിടെ വരുന്നതിനു മുമ്പുള്ള ഏതെങ്കിലും പുതിയ വീഡിയോയുടെ ലിങ്ക് തരാമോ?

    മറുപടി പ്രതിക്ഷിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  18. http://answers.yahoo.com/question/index?qid=20100712180515AAb7KGa

    മറുപടിഇല്ലാതാക്കൂ
  19. see wikipedia also
    http://en.wikipedia.org/wiki/Sharif

    "Sharīf (Arabic: شريف‎ šarīf) or Chérif is a traditional Arab tribal title given to those who serve as the protector of the tribe and all tribal assets, such as property, wells, and land. In origin, the word is an adjective meaning "noble", "highborn"."

    മറുപടിഇല്ലാതാക്കൂ
  20. ini sk kuttikalude bakiyulla ayus angane theerum

    മറുപടിഇല്ലാതാക്കൂ
  21. പ്രിയപ്പെട്ട അജ്ഞാതാ... ഇതാര്‍ക്കുള്ള മറുപടിയാണ്‌? ഷരിഫ് എന്ന പദത്തെ കുറിച്ചാണ് മുകളില്‍ താങ്കള്‍ തന്ന ലിങ്കുകളെല്ലാം.
    -----------------------------------------------
    എന്തായാലും അവസാനം അദ്ധേഹത്തെ കൊണ്ട് വന്ന ശാഹുല്‍ ഹമീദ് ശാന്തപുരം തന്നെ പറഞ്ഞു കളഞ്ഞു... ഇത് മുന്നാമത് അത്ഭുത ബാലനാണെന്ന്. അദ്ദേഹം KMIC ക്ക് നല്‍കിയ അഭിമുഖത്തിനു മുമ്പ് അത്ഭുത ബാലനെ പരിചയപ്പെടുത്തിയപ്പോഴാണ് ബാഖവി ഇത് പറഞ്ഞത്.
    -----------------------------------------------
    ഇതിനര്‍ത്ഥം ഈ വന്ന സഈദ്‌ ജോണ്‍ എന്നയാല്‍ അത്ഭുത ബാലന്‍ അല്ലെന്നല്ല (അള്ളാഹുവിന്നറിയാം). പക്ഷെ ഇവിടെ പ്രചരിപ്പിക്കപ്പെട്ടത് ശറഫുദ്ധിന്‍ ഖലീഫ എന്ന സഈദ്‌ ജോണ്‍ എന്നായിരുന്നു. (മുകളിലെ ലേഖനത്തിലും അനുബന്ധമായി നല്‍കിയ സൈറ്റുകളിലും ഇത് കാണാം :http://www.discoveringislam.org/tanzanian_boy.htm). അത്ഭുത ബാലന്മാര്‍ ആഫ്രിക്കയില്‍ വേറെയും ഉണ്ടാകാം. ശാന്തപുരം ബാഖവിയുടെ പ്രസംഗത്തില്‍ തന്നെ അദ്ദേഹം പറയുന്നുണ്ട്, ഷരിഫ് മിക്ദാദി പറഞ്ഞതായി: ഞാന്‍ ഒന്നാമനായി കൊണ്ട് അഞ്ചു അത്ഭുത ബാലന്മാര്‍ വരുമെന്ന്. അതിലെ മുന്നാമാനാണത്രെ ഇദ്ദേഹം. ഇതാദ്യമേ പറഞ്ഞിരുന്നെങ്കില്‍ ആര്‍ക്കും ഒരു കണ്ഫ്യുഷനുമുണ്ടാകില്ലായിരുന്നു.
    ----------------------------------------------
    എവിടെയൊക്കെയോ ചില അക്ഷര പിശകുകള്‍... എവിടെയും സംശയങ്ങള്‍ ബാക്കിയാക്കിയാണ് എ പി വിഭാഗത്തിന്റെ പരിപാടികളെല്ലാം...

    മറുപടിഇല്ലാതാക്കൂ
  22. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  23. we heard that there are some miracle boys at Africa. some of them are not known much to outside world because of the poor media services there at many part of the Africa.

    മറുപടിഇല്ലാതാക്കൂ

  24. അത്ഭുത ബാലന്മാര്‍ ആഫ്രിക്കയില്‍ വേറെയും ഉണ്ടാകാം.

    ശാന്തപുരം ബാഖവിയുടെ പ്രസംഗത്തില്‍ തന്നെ അദ്ദേഹം പറയുന്നുണ്ട്,
    ഷരിഫ് മിക്ദാദി പറഞ്ഞതായി: ഞാന്‍ ഒന്നാമനായി കൊണ്ട്
    അഞ്ചു അത്ഭുത ബാലന്മാര്‍ വരുമെന്ന്. KMIC ക്ക് നല്‍കിയ അഭിമുഖത്തിനു മുമ്പ് അത്ഭുത ബാലനെ പരിചയപ്പെടുത്തിയപ്പോഴാണ് ശാന്തപുരം ബാഖവി ഇത് പറഞ്ഞത്.
    ഷരിഫ് മിഗ്ദാദി എന്ന ബാലന്‍ ശരഫുട്ടിന്‍ ഖലീഫ അല്ലെന്നു ജനിച്ച
    വര്‍ഷത്തിലുള്ള വ്യത്യാസത്തിലും മൂക്കില്‍ ഉള്ള അടയാളത്ത്തിലും മനസ്സിലാക്കപ്പെട്ടു. ഇപ്പോള്‍ ഇവടെ സംശയം ശരഫുട്ടിന്‍ ഖലീഫയും,
    സഈദ് ഹുസ്സൈനും ഒരേ വര്‍ഷത്തില്‍ ജനിച്ചോ ഒരാള്‍ തന്നെയോ ആണെന്നാണ് . അപ്പോള്‍ സഈദ് ഹസ്സന്‍ , ശറഫ്ഫുദീന്‍ ഖലീഫ അല്ലെങ്ങില്‍ (Allahu a'alam) അദ്ധേഹം മറ്റൊരു അത്ഭുദ ബാലന്‍ ആണ്. പക്ഷെ അത്ഭുധ ബാലന്‍ ഒരാള്‍ മാത്രമേ ഉണ്ടാവൂ എന്ന് വാശിപിടിക്കുന്നതില്‍ സത്യമില്ലെന്നു തെളിന്നു. ഓരോ അത്ഭുധ ബാലന്റെയും ചരിത്രത്തില്‍ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങള്‍ കാണുന്നു . ഒരു പാട് പേര്‍ ഇസ്ലാമിലേക്ക് ആകര്‍ഷിക്കാന്‍ ഈ അത്ഭുധ ബാലന്മാര്‍ കാരണമായി . അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ലഭിച്ച

    ഒരുപാട് പേര്‍ക്ക് ഹിദായത്ത് ലഭിക്കാന്‍ കാരണമായ എല്ലാ ബാലന്മാരയും നിന്ദിക്കാതിരിക്കുക

    മറുപടിഇല്ലാതാക്കൂ
  25. ഷരിഫ് മിഗ്ദാദി എന്ന ബാലന്‍ ശരഫുട്ടിന്‍ ഖലീഫ അല്ലെന്നു ജനിച്ച വര്‍ഷത്തിലുള്ള വ്യത്യാസത്തിലും മൂക്കില്‍ ഉള്ള അടയാളത്ത്തിലും മനസ്സിലാക്കപ്പെട്ടു .
    അത്ഭുധ ബാലന്‍ ഒരാള്‍ മാത്രമേ ഉണ്ടാവൂ എന്ന്
    വാശിപിടിക്കുന്നതില്‍ സത്യമില്ലെന്നു തെളിന്നു.

    മറുപടിഇല്ലാതാക്കൂ
  26. https://www.facebook.com/photo.php?fbid=387032948036269&set=o.184244714940899&type=1&theater

    മറുപടിഇല്ലാതാക്കൂ
  27. കൊല്ലം ഖാദിസിയ്യയില്‍ വന്നത് ആഫ്രിക്കയിലെ അത്ഭുത ബാലനോ ?

    ആരാണ് ശരിക്കും ആഫ്രിക്കയിലെ അത്ഭുത ബാലന്‍? നമ്മളില്‍ പലരും കണ്ടതും, TC അബ്ദുല്‍ ഹക്കീം സഖാഫി മലയാളത്തിലാക്കി നമ്മെ കാണിച്ചതുമായ വീഡിയോ ഒന്ന് കാണുക

    http://www.youtube.com/watch?v=RVWFqOron5g

    മറുപടിഇല്ലാതാക്കൂ
  28. കൊല്ലം ഖാദിസിയ്യയില്‍ വന്നത് ആഫ്രിക്കയിലെ അത്ഭുത ബാലനോ ?
    http://pravarthakan.blogspot.com/2012/09/blog-post.html

    മറുപടിഇല്ലാതാക്കൂ
  29. മര്‍കസില്‍ ആര് വന്നാലും എന്ത് കിട്ടിയാലും ഉടനെ വ്യാജം എന്ന് വിളിച്ചു കൂവിയ എസ കെ കുട്ടികള്‍ ഇതില്‍ ശരിക്കും പെട്ടു.... അതിനു വേണ്ടി അവര്‍ ശൈഖ ശരീഫ്‌ മിക്ടാടി ആണ് ഒറിജിനല്‍ എന്ന് പറഞ്ഞു നെട്ടോട്ടമോടി ..എന്നാല്‍ കള്ളി പൊട്ടിയപ്പോള്‍ ഉള്‍വലിയുകയും ചെയ്തു

    മറുപടിഇല്ലാതാക്കൂ
  30. അജ്ഞാതന്‍2012, ഒക്‌ടോബർ 1 3:37 PM

    ശരഫുട്ടിന്‍ ഖലീഫ എന്ന ആള്‍ ആരാണ് ?
    സഈദ് ഹുസൈന്‍ ആരാണ് ?
    ശരീഫ് മിഗ്ദാദി ആരാണ് ?
    എല്ലാവരും അത്ഭുധ ബാലന്മാരനെന്നു തെളിന്നിരിക്കെ എന്താണ് എവിടെ പിനേ പ്രശ്നം ?

    ആര്‍ ആരായിക്കൂടെ എന്നതാണോ ?
    ഒരു അത്ഭുധ ബാലന്‍ മറ്റൊരു അത്ഭുധ ബാലന്‍ തന്നെ ആണോ എന്നാണോ ?
    ആണെങ്കിലും , അല്ലെങ്കിലും എന്താ ? എല്ലാം അള്ളാഹുവിന്റെ അനുഗ്രഹങ്ങള്‍.
    അല്‍ഹംദുലില്ലാഹ്... സത്യത്തെ അംഗീകരിക്കാന്‍ എല്ലാ സുന്നത്ത് ജമാ അതതിന്റെ അനുയായികളും തയ്യാറാകുക.
    അല്ലെങ്കില്‍ ഏതെങ്കിലും ഒരു അത്ഭുത ബാലനെ നിന്ധിച്ച്ചു കൊണ്ട് അല്ലാഹുവിന്റെ കോപം ചോദിച്ചു വാങ്ങാതിരിക്കുക .

    ആയിരക്കണക്കിന്നു പേരെ ഹിടയത്ത്തിലേക്ക് നയിച്ച സഈദ് ഹുസൈന്‍ നമ്മുക്ക് ലഭിച്ച ഒരു അനുഗ്രഹമാണ് .

    മറുപടിഇല്ലാതാക്കൂ
  31. മാറിക്കൊണ്ടിരുന്ന ആഫ്രിക്കന്‍ ബാല സിദ്ധാന്തങ്ങള്‍

    ഫോട്ടോയിലും വീഡിയോയിലും കണ്ട ലോക പ്രശസ്ത അത്ഭുതബാലന്‍ സഈദ് ഹുസൈന്‍ ഖാദിസ്സിയ്യയില്‍ വരുന്നു എന്ന്
    ---- 16 ന് കേരളത്തില്‍ വന്ന ബാലനെക്കുറിച്ച് 20 ന് വരെ കാന്തപുരത്തിന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൌണ്ടില്‍ പോലും മിക്ദാദിയുടെ ഫോട്ടോ ഉപയോഗിച്ചു--- ഇവിടെ വന്ന ആളും ഇവര്‍ പ്രചരിപ്പിച്ച ഫോട്ടോയിലുള്ള ആളും തമ്മിലുള്ള വൈരുദ്ധ്യം www.pravarthakan.blogspot.com ബ്ലോഗിലൂടെ തന്നെ പുറം ലോകമറിഞ്ഞത് എല്ലാവരും മനസ്സിലാക്കി. എന്നാല്‍ പ്രചരിപ്പിക്കപ്പെട്ട വീഡിയോയിലും ഫോട്ടോയിലും ഉള്ള ആള്‍ വേറെയാണെന്നും ഇവര്‍ രണ്ടുപേരുമല്ല ഇവിടെ വന്നത് എന്നും ആദ്യമേ തിരുത്തിക്കൊടുക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ടായിരുന്നില്ല.
    പ്രവര്‍ത്തകന്‍റെ ആദ്യ പോസ്റ്റിനു ശേഷം - മിക്ദാദി യുടെ ഫോട്ടോ മാത്രമേ ഞങ്ങള്‍ തെറ്റായി ഉപയോഗിച്ചുള്ളു. കണ്ഫ്യുഷന്‍ ഉണ്ടാകിയത് പ്രവര്‍ത്തകനും അസൂയക്കരായ ചില SK കുട്ടികളും ആണ് എന്ന് .
    നമുക്കെല്ലാം സുപരിചിതമായ വീഡിയോയിലുള്ള ശരഫുദ്ധീന്‍ ഖലീഫയാണ് ഇവിടെ വന്നത് അയാളും സഈദ് ഹസനും ഒരാളാണെന്ന്
    ഈ വാദം ഇപ്പോഴും(28-09-2012) വിഘടിത സൈറ്റുകളില്‍ നില നില്‍ക്കുന്നു. ( http://www.muhimmath.com/Details.aspx?id=15280#/ http://hasaniyyamadrasa.blogspot.in/2012/09/blog-post_21.html/ http://muslimvoi.wordpress.com/ )
    ഒടുക്കം സഈദ് ഹസന്‍ തിരിച്ചു വിമാനം കയറുന്നതിനു തൊട്ടുമുന്‍പ് നല്‍കിയ അഭിമുഖത്തോടനുബന്ധിച്ച് ശാന്തപുരം ബാഖവി പരിചയപ്പെടുത്തിയപ്പോള്‍ പറഞ്ഞത് . http://www.kiwi6.com/file/8a5cfmb9pt " സഈദ്‌ ഹസന്‍ ജോണ്‍ അല്ലാഹുവില്‍ നിന്ന് അനുഗ്രഹീതനായ ഒരു വ്യക്തിത്വമാണ്, ശരീഫ് മിക്ദാദി എന്നും സഈദ് ഹസന്‍ ജോണ്‍ എന്നും ഷെയ്ഖ്‌ ശരഫുദ്ധീന്‍ ഖലീഫ എന്നും മൂന്നു വ്യക്തികള്‍ ഇപ്പോള്‍ തന്നെ ഉണ്ട്. ഇതില്‍ ആദ്യം വന്ന ശരീഫ് മിക്ദാദിയുടെ പ്രവചന പ്രകാരം ഇനിയും രണ്ടുപേരെക്കൂടി പ്രതീക്ഷിക്കുന്നു. "

    മറുപടിഇല്ലാതാക്കൂ
  32. http://4.bp.blogspot.com/-XayW8Ybna7U/UFpiKCSrWfI/AAAAAAAAAuk/vWKqCfVmh0g/s1600/fake+miracle+boy.jpg.jpg

    മറുപടിഇല്ലാതാക്കൂ
  33. http://4.bp.blogspot.com/-JxeoU0ITt8Y/UFo2NwYjYWI/AAAAAAAAAuE/sVBNNJdcAsY/s1600/Original+Miracleboy%27s+Foto+With+Fake+boy%27s+Name+In+AP%27S+FB.jpg

    മറുപടിഇല്ലാതാക്കൂ
  34. മുടിക്കാര്‍ ഇവിടെ കൊണ്ട് വരുമെന്ന് പറഞ്ഞു വീമ്പിളക്കിയത്
    ആഫ്രിക്കയിലെ അത്ഭുത ബാലനെന്നു ലോക പ്രസിദ്ധനായ വ്യക്തിയെ.
    പറഞ്ഞപേര് :: A) സഈദ്‌ ഹസന്‍ എന്ന സഈദ് ജോണ്‍ B)സഊദ് ഹസ്സന്‍ C)സഈദ്‌ ഹുസൈന്‍ D) ശരഫുദ്ധീന്‍ ഖലീഫ .

    കാണിച്ച ഫോട്ടോ - ഷെയ്ഖ്‌ ശരീഫ് മിക്ദാദിയുടെ http://www.facebook.com/sheikhshariff

    പ്രചരിപ്പിച്ച വീഡിയോ - ഷെയ്ഖ്‌ ശരഫുദ്ധീന്‍ ഖലീഫയുടെ http://www.youtube.com/watch?v=RVWFqOron5g
    പ്രചരിപ്പിച്ച ജനനതിയതിയും മറ്റു വിവരങ്ങളും - ഷെയ്ഖ്‌ ശരഫുദ്ധീന്‍ ഖലീഫയുടെതായി ഇന്‍റര്‍നെറ്റില്‍ ലഭ്യമായ വിവരങ്ങള്‍ http://www.discoveringislam.org/tanzanian_boy.htm
    പത്രക്കാരെക്കൊണ്ട് പറയിപ്പിച്ചത് / ഔദ്യോഗിക പക്ഷത്തു നിന്നും ഒരു തിരുത്തലും ഇല്ലാതിരുന്ന ഒരു പത്ര വാര്‍ത്ത
    ഇത്രയൊക്കെ ചെയ്തു , പറഞ്ഞു , എഴുതി പ്രചരിപ്പിച്ച് ഇവര്‍ കൊണ്ടുവന്നയാള്‍ ?
    ------------------------------------------------
    മാറിക്കൊണ്ടിരുന്ന ആഫ്രിക്കന്‍ ബാല സിദ്ധാന്തങ്ങള്‍
    ഫോട്ടോയിലും വീഡിയോയിലും കണ്ട ലോക പ്രശസ്ത അത്ഭുതബാലന്‍ സഈദ് ഹുസൈന്‍ ഖാദിസ്സിയ്യയില്‍ വരുന്നു എന്ന്
    ---- 16 ന് കേരളത്തില്‍ വന്ന ബാലനെക്കുറിച്ച് 20 ന് വരെ കാന്തപുരത്തിന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൌണ്ടില്‍ പോലും മിക്ദാദിയുടെ ഫോട്ടോ ഉപയോഗിച്ചു--- ഇവിടെ വന്ന ആളും ഇവര്‍ പ്രചരിപ്പിച്ച ഫോട്ടോയിലുള്ള ആളും തമ്മിലുള്ള വൈരുദ്ധ്യം ഈ ബ്ലോഗിലൂടെ തന്നെ പുറം ലോകമറിഞ്ഞത് എല്ലാവരും മനസ്സിലാക്കി. എന്നാല്‍ പ്രചരിപ്പിക്കപ്പെട്ട വീഡിയോയിലും ഫോട്ടോയിലും ഉള്ള ആള്‍ വേറെയാണെന്നും ഇവര്‍ രണ്ടുപേരുമല്ല ഇവിടെ വന്നത് എന്നും ആദ്യമേ തിരുത്തിക്കൊടുക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ടായിരുന്നില്ല.
    പ്രവര്‍ത്തകന്‍റെ ആദ്യ പോസ്റ്റിനു ശേഷം - മിക്ദാദി യുടെ ഫോട്ടോ മാത്രമേ ഞങ്ങള്‍ തെറ്റായി ഉപയോഗിച്ചുള്ളു. കണ്ഫ്യുഷന്‍ ഉണ്ടാകിയത് പ്രവര്‍ത്തകനും ( ഈ ബ്ലോഗെഴുത്തുക്കാരനും) അസൂയക്കരായ ചില SK കുട്ടികളും ആണ് എന്ന് .
    നമുക്കെല്ലാം സുപരിചിതമായ വീഡിയോയിലുള്ള ശരഫുദ്ധീന്‍ ഖലീഫയാണ് ഇവിടെ വന്നത് അയാളും സഈദ് ഹസനും ഒരാളാണെന്ന്
    ഈ വാദം ഇപ്പോഴും(28-09-2012) വിഘടിത സൈറ്റുകളില്‍ നില നില്‍ക്കുന്നു. ( http://www.muhimmath.com/Details.aspx?id=15280#/ http://hasaniyyamadrasa.blogspot.in/2012/09/blog-post_21.html/ http://muslimvoi.wordpress.com/ ) സ്ക്രീന്‍ ഷോട്ട് ഈ ബ്ലോഗില്‍ മുകളില്‍ കൊടുത്തിട്ടുണ്ട്
    ഒടുക്കം സഈദ് ഹസന്‍ തിരിച്ചു വിമാനം കയറുന്നതിനു തൊട്ടുമുന്‍പ് നല്‍കിയ അഭിമുഖത്തോടനുബന്ധിച്ച് ശാന്തപുരം ബാഖവി പരിചയപ്പെടുത്തിയപ്പോള്‍ പറഞ്ഞത് . http://www.kiwi6.com/file/8a5cfmb9pt " സഈദ്‌ ഹസന്‍ ജോണ്‍ അല്ലാഹുവില്‍ നിന്ന് അനുഗ്രഹീതനായ ഒരു വ്യക്തിത്വമാണ്, ശരീഫ് മിക്ദാദി എന്നും സഈദ് ഹസന്‍ ജോണ്‍ എന്നും ഷെയ്ഖ്‌ ശരഫുദ്ധീന്‍ ഖലീഫ എന്നും മൂന്നു വ്യക്തികള്‍ ഇപ്പോള്‍ തന്നെ ഉണ്ട്. ഇതില്‍ ആദ്യം വന്ന ശരീഫ് മിക്ദാദിയുടെ പ്രവചന പ്രകാരം ഇനിയും രണ്ടുപേരെക്കൂടി പ്രതീക്ഷിക്കുന്നു. "
    ------------------------------------------------
    മുടിക്കാര്‍ തന്നെ പ്രചരിപ്പിച്ച ഫോട്ടോയിലോ വീഡിയോയിലോ ഉള്ള ആളല്ല ഇവിടെ വന്നത്. പക്ഷേങ്കില്‍ വന്ന ആളും ഒരത്ഭുതം തന്നെ എന്ന്
    ------------------------------------------------
    ഖാദിസിയ്യയിലും മര്‍കസിലും മറ്റും വന്ന സഈദ് ഹസന്‍ എന്ന യുവ പണ്ഡിതന്‍ നല്ല ദഅവാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളായിരിക്കാം. ഇവിടുത്തെ ഇപ്പോഴത്തെ വിവാദത്തില്‍ അദ്ദേഹം നിരപരാധിയും ആയിരിക്കാം
    ------------------------------------------------
    നിങ്ങള്‍ കൊണ്ട് വന്ന കുട്ടിയെ എന്ത് പേരില്‍ വിളിച്ചാലും നമുക്ക് വിരോധമില്ല. അത്ഭുതം എന്നോ മഹാത്ഭുതം എന്നോ വിളിച്ചോളൂ. പക്ഷെ കള്ള പ്രചാരണങ്ങളിലൂടെ അനര്‍ഹമായ പരിഗണന നേടിയെടുക്കരുത്. പ്രശസ്തരുടെ പ്രശസ്തി ദുരുപയോഗം ചെയ്തു സമുദായത്തെ പറ്റിക്കരുത്

    മറുപടിഇല്ലാതാക്കൂ
  35. ബാക്കിയാവുന്ന ചോദ്യങ്ങള്‍:
    നിങ്ങള്‍ പറയുന്നതനുസരിച്ച് ഇത്തരത്തിലെ ആദ്യത്തെ ബാലനായ മിക്ദാദിയുടെ പ്രവചനമനുസരിച്ച് രണ്ടാമതായി സഈദ് ഹസന്‍ (മര്‍കസില്‍ വന്ന ആള്‍) വന്നു, പിന്നീട് ശരഫുദ്ധീന്‍ ഖലീഫ വന്നു ഇനിയും രണ്ടുപേരെ സമാനമായി പ്രതീക്ഷിക്കുന്നു. പക്ഷെ ഇവിടെ വന്ന ആളുടെ ഫോട്ടോ ശരീഫ് മിക്ദാദി സ്വന്തം ഫേസ്ബുക്ക് ആല്‍ബത്തില്‍ ചേര്‍ത്തിട്ടുണ്ട്. "എനിക്കിയാളെ അറിയില്ല എന്നും ആള്‍മാറാട്ടം നടന്നിട്ടുണ്ട് എന്നും ലോകത്ത് ഇത്തരം വ്യാജം നടക്കുന്നതില്‍ ഖേദിക്കുന്നു." എന്നും ചേര്‍ത്തിരിക്കുന്നു. [ I don't know who that is, An Imposter, I am sorry that world has come to this forgery ]. ഇതാണോ ഇവിടെ വന്ന ബാലന്‍റെ ഏറ്റവും വലിയ അത്ഭുതം?
    ആഫ്രിക്കയിലെ അത്ഭുതബാലന്‍ എന്ന്‍ ഒരു ശരാശരി മലയാളി മുസ്ലിമിന് പരിചയമുണ്ടായിരുന്ന ലോക പ്രശസ്തിയുള്ള ശരഫുദ്ധീന്‍ ഖലീഫയുടെ പേരും പ്രശസ്തിയും വീഡിയോയും ദുരുപയോഗം ചെയ്തതെന്തിന്?
    ആഫ്രിക്കന്‍ ലോകത്ത് വളരെ പ്രശസ്തനായ ലോകത്ത് പല മുസ്ലിം വ്യക്തിത്വങ്ങള്‍ക്കും പരിചയമുള്ള ശരീഫ് മിക്ദാദി എന്ന പ്രശസ്തന്‍റെ ഫോട്ടോ ദുരുപയോഗം ചെയ്തതെന്തിന്?
    ഷാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം പറഞ്ഞതനുസരിച്ച് അവര്‍ക്ക് 12 കൊല്ലമായി അറിയുന്ന ആളാണ്‌ ഇവിടെ വന്നത്. വന്ന ആളുടെ ജനന സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പിയും മറ്റു അടിരേഖകളും ആഫ്രിക്കയിലെ ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട് എന്നും പറയുന്നു. ഇനി ഇയാളുടെ അടിരേഖ അന്വേഷിക്കാന്‍ ആഫ്രിക്കയിലേക്ക് ക്ഷണിക്കുമോ ഉസ്താദേ ?
    ഇത്രയൊക്കെ ഇയാളെക്കുറിച്ച് നിങ്ങള്‍ക്ക് അറിഞ്ഞിട്ടും ഇത്രയും തെറ്റിദ്ധാരണകള്‍ സ്വന്തം അണികള്‍ക്കിടയിലും. വിഘടിത സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ ഉള്‍പ്പടെ (http://www.muhimmath.com/Details.aspx?id=15280 ) പത്രവാര്‍ത്തകളില്‍ (മാധ്യമം 21/09/2012) പോലുംകടന്നു കൂടാന്‍ ഇടയാക്കിയതെന്തേ?
    ഇനി വന്ന തെറ്റിദ്ധാരണകള്‍ സമയത്തിന് ഇടപെട്ടു തീര്‍ക്കാതിരുന്നതെന്തേ? (സെപ്തംപര്‍ 16 മുതല്‍ 23 വരെ ഇയാള്‍ കേരളത്തിലുണ്ടായിരുന്നല്ലോ) ആനയിച്ചു കൊണ്ടുനടന്ന സ്വീകരണ സ്ഥലങ്ങളിലെല്ലാം അണികളെ നിങ്ങള്‍ പ്രതീക്ഷയുടെ മുനയില്‍ നിര്‍ത്തിയത് പെട്ടെന്നങ്ങ് തച്ചുടക്കേണ്ട എന്ന്‍ കരുതിയാണോ?
    ശരഫുദ്ധീന്‍ ഖലീഫ എന്ന ബാലനെക്കുറിച്ച് ലഭ്യമായ എല്ലാ വിവരങ്ങളും സൂചിപ്പിക്കുന്നത് അയാള്‍ ജനിച്ചത് ഒരു ക്രിസ്തീയ കുടുംബത്തിലാണ് എന്നാണ്. ശാന്തപുരത്തിന്‍റെ പ്രസംഗം അനുസരിച്ചു ഇയാള്‍ ജനിച്ചത് മുസ്ലിം കുടുംബത്തിലാണ്. ഇതിന്‍റെ യാഥാര്‍ത്യമെന്താണ്? Link 1 Link 2
    ------------------------------------------------
    ഷെയ്ഖ്‌ ശരീഫ് മിക്ദാദി കേരളത്തില്‍ കാന്തപുരത്തിനെ കാണാന്‍ വരുന്നുണ്ടോ ?
    വിഘടിതര്‍ ഇയാളെ കൊണ്ടുവരാതിരിക്കരുത് എന്നാണ് എന്റെ അഭിപ്രായം. ഇന്ത്യയില്‍ വരാനുള്ള ആഗ്രഹവും അതിനുള്ള കാരണവും മിക്ദാദി തന്നെ വ്യകതമാക്കിയിട്ടുണ്ട്. ഇപ്പോള്‍ നടന്ന കള്ളം വൃത്തിയായി പറഞ്ഞു കൊടുക്കാനുള്ള ആഗ്രഹം മിക്ദാദിക്കുണ്ട് ഇതിനായി ഇന്ത്യയില്‍ വരാനാഗ്രഹമുണ്ട് എന്നാണ് മിക്ദാദി ഫേസ്ബുക്കിലൂടെ എഴുതിയത്. [ I WOULD LIKE TO COME TO INDIA TO GET RID OF THIS LIE]
    ------------------------------------------------
    ഈ കാര്യത്തിലെ സംശയ നിവാരണത്തിന് വേണ്ടി ബന്ധപ്പെടാന്‍ എന്ന നിലയില്‍ ശാന്തപുരം നല്‍കിയ ഇമെയില്‍ വിലാസത്തിലേക്ക് [shanthapuram@gmail.com] ഈ ചോദ്യങ്ങള്‍ അയച്ചു കൊടുത്തിട്ടുണ്ട്. അദ്ദേഹം എന്തെങ്കിലും പ്രതികരിച്ചാല്‍, ആ പ്രതികരണം ഇവിടെ നല്‍കുന്നതാണ്. ഇതേ ചോദ്യങ്ങള്‍ വായനക്കാരുടെ മനസ്സിലും ഉദിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കും ചോദിക്കാം.
    for more details:
    http://www.pravarthakan.blogspot.com/2012/09/blog-post.html

    മറുപടിഇല്ലാതാക്കൂ
  36. Muslims Who Have Seen Shariff Idd[edit]
    Some Muslims who have seen Shariff Idd say the whole story is an elaborate hoax. Here's what several of them have to say about it:
    User 'momineqbal' on TheMadina.com forum:
    "I have a video of this one also. And to me it looks like some one has made the boy by heart few arabic sentences and few verses of the Quran and he always starts off in a high pitch with gestures and all that. Seems like some one is making pretty good business doing this."[4]
    User 'dhiyaa' on MuslimOnline.org forum:
    "He is not the genius he is portrayed to be. His so-called Arabic sermon is just few famous words and duas from khutbahs that are delivered in all mosques. Nothing else. His English, in one instance that he did use English, seemed to have been memorized as he could only say, "Allah, the merciful, beneficent says in the Quran..." and then he stopped English, read the ayah in Arabic and then recited a some duas and that was it. I think it's just exploitation of a little smart child and those who are doing this to him, I suspect, are just trying to make money."[5]
    User 'eleanor' on TheMadina.com forum:
    "The boy has been taught some verses and that's all. When he is questioned further or asked to recite something different he is bewildered. His father always tries to jump in and answer for him. They had taken him around America at the time of our discussion. He was supposed to have been responsible for thousands of conversions (not necessarily a bad thing). Anyway, maybe someone can hook you up to the old thread?."[6]
    Muslim Eyewitness Testimonies[edit]
    This Muslim on an Islamic website says it like it is: it's a "HOAX!!"
    "this past summer a brother who attends our tafseer class in Virginia, went to see this "miracle boy" in Philadelphia. The brother told us he is convinced that the entire thing is an elaborate scam done by either the Christians or the Sufis with the intent to hoodwink the Muslims.
    . . .
    the Quran reciter on the videotape is NOT the boy. In fact, the video never shows the boy reciting anything from the Quran.
    . . .
    Before the boy's entrance, the bodyguards would pass around a collection basket for people to donate money. People were never informed as to what the money they were donating was for or how it would be used. It was apparently assumed the money was for the boy himself, thus many people donated large sums of money.
    . . .
    Later when the boy's father was not present, some attendees asked the boy to recite some suras. At first, the boy acted as if he didn't understand what was being asked. The bodyguards appeared irritated and said it was not proper for anyone to order the boy to recite. People replied that they were not ordering anything, but were simply asking IF he could recite SOMETHING so that people could hear him. A translator then asked him to recite some suras such as Ar-Rahman, Al-Mulk, etc. and the boy replied, "I don't know that". They then asked him to recite suratul Ala, to which he replied again, "I don't know that". They then asked him to recite suratul Ihklas, he said, "I don't know that". It then became obvious to everyone that the boy knew nothing of the Quran, and was simply fooling everyone with an elaborate and well-concieved con.
    When the father returned and noticed what was going on, he quickly hustled the boy and his bodyguards out of the auditorium. Many attendees felt betrayed, especially when it was discovered that the boy and his "family" left town soon thereafter and their whereabouts were unknown.
    If this is a scam, obviously the boy is not to blame, but rather the dajjaleen who are parading him before the Muslims as a pseudo-prophetic persona with the express intent of fleecing masses of Muslims from their money.[7]

    മറുപടിഇല്ലാതാക്കൂ

ഹസനിയ്യയിലെ അതിഥികള്‍