2012, സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

സക്കരിയ്യ സ്വലാഹിയെ മുജാഹിദില്‍ നിന്നും പുറത്താക്കിയത് എന്തിനു ..?വഹാബീ ആദര്‍ശരംഗത്തെ തീവ്രവാദിയായിരുന്ന സക്കരിയ്യയെ എന്ത് കൊണ്ട് മുജാഹിദില്‍ നിന്നും പുറത്താക്കപെട്ടു ..? മടവൂരികളുടെ കുപ്രചരണത്തില്‍ മൌലവി വിഭാഗം വീണു പോയോ ..? ജിന്ന് വിവാദം മുജാഹിദില്‍ ഉണ്ടാക്കിയ കലാപം ചില്ലറയല്ല. അവര്‍ ഇക്കാലം വരെ സുന്നികള്‍ക്കെതിരെ ഉന്നയിച്ച പ്രധാന ആരോപണം ആണ് ജിന്ന് വിവാദത്തിലൂടെ സക്കരിയ്യ പൊളിച്ചു കളഞ്ഞത് . സുന്നികള്‍ മുഹ്‌യദ്ദീന്‍ ശൈഖെ കാക്കണേ , ബദരീങ്ങളെ കാക്കണേ എന്ന് പറഞ്ഞാല്‍ അത് ശിര്‍ക്ക് ആണ് എന്നാണു മുജാഹിദുകളുടെ ഇക്കാലം വരെയുള്ള വാദം .എന്നാല്‍ ഇത് പ്രാര്‍ത്ഥന യല്ല എന്നും മഹ്ന്മാരോട് ഉള്ള അനുവദനീയമായ ഇസ്തിഗാസ യാണെന്നും സുന്നികള്‍ ഇക്കാലം വരെ ആയത്തുകള്‍ കൊണ്ടും ഹദീസ് കൊണ്ടും സ്ഥാപിച്ചിട്ടും അത് സമ്മതിക്കാന്‍ കൂട്ടാക്കാതിരുന്ന മുജാഹിദുകളുടെ തലയില്‍ വെട്ടിയ ഇടിയയിരുന്നു ജിന്ന് വിവാദം. ജിന്നുകളോടു സ
ഹായം ചോദിക്കാമെന്നും അവര്‍ സഹായിക്കു മെന്നും,അവരോടു സഹായം ചോദിക്കല്‍ തൌഹീദ് ആണെന്നും സക്കരിയ്യ സ്വലാഹി വാദിച്ചപ്പോള്‍ പിന്നെ എന്ത് കൊണ്ട് ബദ് രീങ്ങളോടും മരിച്ചു പോയ മഹാന്മാരോടും ആയിക്കൂട എന്ന മറു ചോദ്യം സുന്നികളുടെ ഭാഗത്ത് നിന്നും ഉയര്‍ന്നു . അവിടെ സുന്നികള്‍ നടത്തുന്ന സഹായാര്‍ത്ഥന പ്രാര്‍ത്ഥന അല്ല എന്ന് സമ്മതിക്കേണ്ടി വരികയാണ് . അതോട് കൂടി എവിടെ പോയി കൂട്ടരേ നിങ്ങളെ തൌഹീദ് എന്ന് ചോദിച്ചു കൊണ്ട് മടവൂരികളും രംഗത്ത്‌ വന്നു ..ഇത് തങ്ങളുടെ നില നില്പിനെ തന്നെ ബാധിക്കുമെന്ന് മനസ്സിലാക്കിയ മൌലവി വിഭാഗം മുജാഹിദു നേത്രത്വം ഗത്യന്തരമില്ലാതെ സക്കരിയ്യ സ്വലാഹി യെ പുറത്താക്കുകയാണ് ചെയ്തത് . ഇപ്പോള്‍ സക്കരിയ്യ സ്വലാഹി നടത്തുന്ന മുജാഹിദു ആദര്‍ശ സമ്മേളനങ്ങള്‍ തന്നെ ജിന്നുകളോട് സഹായം ചോദിച്ചാല്‍ അത് പ്രാര്‍ത്ഥന അല്ല എന്ന് അവരെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ...ഇക്കാലം വരെ സുന്നികളുടെ മേല്‍ ശിര്‍ക്ക് ആരോപിച്ചവര്‍ അതെ വിഷയത്തില്‍ തന്നെ പരസ്പരം ശിര്‍ക്ക് ആരോപണം നടത്തുകയാണിവിടെ .... ..നോക്കണേ ..വഹാബിസത്തിന്റെ ഗതി !!! പാടത്തെ പണിക്കു വരമ്പത് കൂലിന്നു പറഞ്ഞാല്‍ ഇതാണ് .

1 അഭിപ്രായം:

ഹസനിയ്യയിലെ അതിഥികള്‍