2012, മാർച്ച് 3, ശനിയാഴ്‌ച
വിശ്വാസികളുടെ ഉമ്മമാര്‍
നബി (സ) യെ സ്നേഹിക്കല്‍ വിശ്വാസികളുടെ ബാധ്യതയാണ് .അവിടത്തെ സ്നേഹിച്ചവരെയും സ്നേഹിക്കണം. അഹ് ലു ബൈത്തിനോടും വിശ്വാസികളുടെ മാതാക്കളായ തിരുനബി (സ)യുടെ ഭാര്യമാരോടും സ്വഹാബികളോടുമുള്ള സ്നേഹം ഇതിന്റെ ഭാഗമാണ് .
അഹ് ലു ബൈത്തിന്റെ മാതാവ് റസൂല്‍ (സ)യുടെ പുത്രിയായ ഫാത്വിമ(റ)യാണ് . ഖദീജ (റ)യാണ് ഉമ്മ .ഭര്ത്താ വ് അലി (റ)വും. അദ്ദേഹമാണ് സ്വര്ഗ്ത്തിലെ യുവാക്കളുടെ നേതാവ്. ഫാത്വിമ ബീവി (റ)ടെയും അലി (റ)വിന്റെയും മക്കളായ ഹസന്‍ (റ), ഹുസൈന്‍ (റ) വിലൂടെയാണ് അഹ് ലു ബൈത് ആരംഭിക്കുന്നത് .
ഖദീജ ബീവി (റ)
നബി (സ)തങ്ങളുടെ ഭാര്യയാകാന്‍ ആദ്യമായി ഭാഗ്യം ലഭിച്ചത് ഖദീജ ബീവി (റ)ക്കായിരുന്നു .ആ വിവാഹം നടക്കുമ്പോള്‍ നബിക്ക് 25 വയസ്സും ഖദീജ ബീവിക്ക് 40 വയസ്സുമായിരുന്നു . ആദ്യമായി ഇസ്ലാം സ്വീകരിച്ച വനിതയുമാണ് അവര്‍. ഖുവൈലിദ് ആണ് അവരുടെ പിതാവ് .ഫാത്വിമ ബിന്ത് അസ്സ്വം ആണ് മാതാവ് . ഖദീജ ബീവി വലിയ സമ്പന്നയായിരുന്നു . ഇസ്ലാമിന്റെ ഉയര്ച്ചീക്ക് വേണ്ടി സമ്പത്ത് എല്ലാം മഹതി ചിലവഴിച്ചു .നബി (സ)യുടെ താങ്ങും തണലുമായിരുന്നു അവര്‍. പ്രവാചകത്വം ലഭിച്ച തുടക്കത്തില്‍ ജിബ്രീല്‍ (അ) ന്റെ ആലിംഗനവും ദര്ശംനവും കാരണം ഹിറാ ഗുഹയില്‍ നിന്ന് ആദ്യ വഹ് യുമായി പേടിച്ചു പനിച്ചു വന്നപ്പോള്‍ ആശ്വസിച്ചത് ഖദീജ ബീവിയായിരുന്നു . ബീവി പറഞ്ഞു ; നബിയെ അങ്ങയെ അള്ളാഹു ഒരിക്കലും കൈവിടില്ല .കാരണം അങ്ങ് കുടുംബ ബന്ധം പുലര്ത്തുന്നവരും അഗതികളെയും അനാഥകളെയും സഹായിക്കുന്നവരുമാണ് .
ഖദീജ ബീവിയുടെ ജീവിത കാലത്ത് നബി (സ) മറ്റൊരു വിവാഹം ചെയ്തില്ല . സൈനബ് , ഖാസിം , റുഖിയ്യ , ഉമ്മു ഖുല്സും , ഫാത്വിമ , അബ്ദുള്ള ( റ.ഹും )എന്നീ കുട്ടികള്‍ അവരില്‍ ജനിച്ചു .അവരില്‍ ഫാത്വിമ ബീവി മാത്രമാണ് പ്രവാചക വഫാതിനു ശേഷവും ജീവിച്ചിരുന്നത് .ആണ്‍ കുട്ടികള്‍ ചെറുപ്പത്തില്‍ തന്നെ വഫാതായിരുന്നു .ഖദീജ (റ) വഫതാകുന്നത് . ഹിജ്റയുടെ അല്പം മുമ്പാണ് .അന്നവര്ക്ക്് അറുപത്തഞ്ചു വയസ്സായിരുന്നു പ്രായം. മക്കയില്‍ ജന്നത്തുല്‍ മുഅല്ല യിലാണ് ഖബര്‍ സ്ഥിതി ചെയ്യുന്നത് .
സൌദ ബിന്‍ത് സംഅ
ഇസ്ലാമിക പ്രബോധന കാലത്ത് ശത്രുക്കളുടെ അക്രമവും പരിഹാസവും ശക്തമായപ്പോഴെല്ലാം നബി (സ)യുടെ സഹായത്തിനുണ്ടായിരുന്ന ഖദീജ ബീവിയുടെയും സംരക്ഷണം നല്കിവയിരുന്ന അബൂത്വാലിബിന്റെയും മരണം പ്രവാചകരെ വളരെ വിഷമത്തിലാക്കി .അവരിവരും വഫാതായ വര്ഷം ആമുല്‍ ഹുസ്ന്‍ (ദുഃഖ വര്ഷം )എനാണ് അറിയപ്പെടുന്നതു. പിന്നീട് അവിടുന്നു വിവാഹം ചെയ്തത് വിധവയും അഞ്ചു മക്കളുടെ മാതാവുമായ സൌദ ബീവി യെയാണ് .അന്ന് മഹതിക്ക് അമ്പത്തിയഞ്ചു വയസ്സായിരുന്നു .സംഅ (റ)വും ശമൂസ് ബിന്ത്് ഖൈസുമാണ് അവരുടെ മാതാപിതാക്കള്‍ .വിവാഹം മക്കയില്‍ വെച്ചാണ് നടന്നത് .നബി (സ)മഹതിയുടെ അടുക്കല്‍ താമസിക്കാന്‍ നിശ്ചയിച്ച ദിവസങ്ങള്‍ പ്രായാധിക്യം മൂലവും മറ്റും പിന്നീട് അവര്‍ ആയിഷാ ബീവിക്ക് കൈമാറിയിരുന്നു. ധര്മിഷ്ടയായിരുന്നു സൌദ (റ). മുആവിയത്തുബ് നു അബൂസുഫ് യാന്റെ കാലത്ത് ഹിജ്റ 54 ശവ്വാലില്‍ മദീനയിലാണ് വഫാത്തായാഹ്ടു . ജന്നത്തുല്‍ ബഖീ ഇലാണ് ഖബര്‍ .
ആയിശാ ബീവി (റ)
നബി(സ)യുടെ താങ്ങും തണലുമായിരുന്നു സിദ്ധീഖ് (റ) വിന്റെ ഓമന പുത്രിയുമാണ് ആയിശ ബീവി. ഉമ്മു റുമാന്‍ ബിന്‍ത് ആമിര്‍ ആണ് ഉമ്മ . നുബുവ്വത്തിന്റെ നാലാം വര്ഷരത്തിലാണ് ആയിശാ ബീവി ജനിച്ചത് .ഹിജ്റ മൂന്നു വര്ഷം മുമ്പ് ശവ്വാല്‍ മാസത്തില്‍ ആണ് മക്കയില്‍ വെച്ചാണ് തിരുദൂതര്‍ (സ) ആയിശാ ബീവിയെ വിവാഹം ചെയ്തത് .വിവാഹ സമയത്തു മഹതിക്ക് ആറു വയസ്സായിരുന്നു പ്രായം . ഭാര്യമാരുടെ കൂട്ടത്തില്‍ ആയിശാബീവിയുടെ വീട്ടില്‍ വെച്ച് മാത്രമാണു നബി (സ)ക്ക് വഹ് യു ഇറങ്ങിയത് .ആയിശാ ബീവിക്ക് പതിനെട്ടു വയസ്സ് ഉള്ളപ്പോഴാണ് നബി (സ)വഫാത് .മഹതിയുടെ വീട്ടില്‍ വെച്ചാണ് അവിടുന്ന് വഫാത്തായത് .ഈ ദാമ്പത്യം ഒമ്പത് വര്ഷം( നീണ്ടു .ഹദീസുകള്‍ കൂടുതല്‍ റിപ്പോര്ട്ട് ചെയ്ത വനിതയാണ് ആയിശാ (റ). കുടുംബ പ്രശ്നങ്ങള്ക്കുംത സ്ത്രീകള്ക്കുുണ്ടാവുന്ന മറ്റു പ്രശ്നങ്ങള്ക്കും പരിഹാരത്തിനായി മഹതിയെ പലരും സമീപിക്കാറുണ്ടായിരുന്നു .ഹിജ്റ 58 റമളാന്‍ 27 നു ബുധനാഴ്‌ച രാത്രി മഹതി ലോകത്തോട് വിട പറഞ്ഞു .മദീനയിലെ ജന്നത്തുല്‍ ബഖീഇല്‍ ആണ് അവരുടെ ഖബര്‍ . 67 വയസ്സായിരുന്നു അന്നവര്ക്ക് .
ഹഫ്സ ബീവി
ബദര്‍ യുദ്ധത്തില്‍ ഭര്ത്താവ് മരണപ്പെട്ട ത്തില്‍ ദു:ഖിച്ചു കഴിയുകയായിരുന്നു മഹതി .പിതാവായ ഉമര്‍ (റ)ഭര്ത്താനവിനെ അന്വേഷിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഹഫ്സ (റ) ക്ക് വിശ്വ ഗുരുവിനെ തന്നെ ഭര്ത്താ വായി ലഭിക്കുന്നത് .സൈനബ് ബിന്‍ത് മള് ഊന്‍ ആണ് മാതാവ് . ഹിജറ മൂന്നാം വര്ഷം ശഅബാനിലായിരുന്നു വിവാഹം . നബി (സ) ഒരു പ്രാവശ്യം മഹതിയെ ത്വലാഖ് (റജഇയ്യ് )ചൊല്ലിയെന്കിലും ജിബ്രീലിന്റെ വഹ് യു കാരണമായി തിരിച്ചെടുത്തു . ഹിജ്റ 45 ല്‍ ശഅബാനില്‍ മദീനയില് വെച്ചാണ് വഫാത്തായത്. 63 വയസ്സ് വരെ ജീവിച്ചു .അന്ന് മദീനയിലെ ഭരണാധികാരി മര് വാനു ബിനു ഹകം ആയിരുന്നു .
സൈനബ് ബിന്‍ത് ഹുസൈമ
ഇവരുടെ പിതാവ് ഹുസൈമ (റ)വാണ്. മഹതി വിധവ യായിരുന്നു . ഹിജറ മൂന്നാം വര്ഷം വര്ഷ്ത്തിലാണ് അവിടുന്ന് മഹതിയെ വിവാഹം ചെയ്യുന്നത് .ഉമ്മു മാസകീന്‍ (ദരിദ്രരുടെ മാതാവ് )എന്നാണു സ്ഥാനപ്പേര് . എട്ടു മാസമേ ഈ ദാമ്പത്യം നീണ്ടു നിന്നുള്ളൂ . ഹിജ്റ നാലാം വര്ഷാത്തില്‍ റബീഉല്‍ അവ്വലില്‍ ആണ് ഇവര്‍ വഫാത്തായതു .മുപ്പതു വയസ്സ് വരെ ജീവിച്ചു .ജന്നത്തുല്‍ ബഖീഇലാണ് ഖബര്‍ . മഹതിക്ക് ധര്മം ചെയ്യുന്നതില്‍ അതിയായ താല്പര്യം ഉണ്ടായിരുന്നത് കാരണമാണ് പ്രസ്തുത നാമം ലഭിച്ചതു.
സൈനബ് ബിന്‍ത് ജഹ്ഷ്
സൈനബ (റ) യും വിധവയായിരുന്നു .ജഹ്ഷും ഉമൈമത് ബിന്‍ത് അബ്ദുല്‍ മുത്തലിബുമാണ് മാതാപിതാക്കള്‍ .ഹിജ്റ അഞ്ചാം വര്ഷത്തിലാണ് നബി (സ)മഹതിയെ വിവാഹം ചെയ്തത് . 35 വയസ്സായിരുന്നു അന്നവര്ക്ക്ത .തിരു നബി (സ) യുടെ വഫാതിനു ശേഷം ഭാര്യമാരില്‍ വെച്ച് ആദ്യം മരണപ്പെട്ടത് സൈനബ ബീവിയാണ് . ഹിജ്റ 20 നായിരുന്നു അത് . ജന്നത്തുല്‍ ബഖീ ഇലാണ് മഹതിയെ മറമാടിയത് .
ഉമ്മുസലമ ബീവി (റ) ഹിന്ദ്
ഭര്ത്താവവ് മരിക്കുമ്പോള്‍ നാല് കുട്ടികള്‍ മാത്രമാണ് ഉമ്മു സലമ (റ )ക്ക് കൂട്ടിനുണ്ടായിരുന്നത് .അങ്ങിനെ വിഷമിച്ചിരിക്കുന്ന സമയത്താണ് നബി (സ) മഹാതിയെ വിവാഹം ചെയ്യുന്നത് . അബൂ ഉമയ്യ ആയിരുന്നു പിതാവ് . മാതാവ് ആതിഖ ബിന്‍ത് ആമിര്‍ (റ) ഉം. ഹിജറ നാലാം വര്ഷം ശവ്വാലില്‍ ആയിരുന്നു നബി (സ) ബീവിയെ വിവാഹം ചെയ്തത് . ഹിജ്റ 61 ശവ്വാലില്‍ അവര്‍ വഫാതായി.84 വയാസു വരെ ജീവിച്ചു . ജന്നത്തുല്‍ ബഖീഇലാണ് ഖബര്‍ .ആയിശാ ബിവി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഹദീസ് റിപ്പോര്ട്ട് ചെയ്തതും ഉമ്മു സലമ (റ)യാണ് .
ജുവൈരിയ്യ ബീവി (റ)
വിധവയായിരുന്നു ജുവൈരിയ്യ ബീവി (റ)ഹാരിസ് (റ) യായിരുന്നു ഉപ്പ. നബി (സ) വിവാഹം ചെയ്തത് മഹതിയുടെ ഇരുപതാം വയസ്സിലായിരുന്നു .ഹിജ്റ 50 ല്‍ മഹതി വഫാതായി . 65 വയസ്സ് വരെ ജീവിച്ചു .
റംല ബീവി (റ)(ഉമ്മു ഹബീബ )
ഭര്ത്താിവ് ക്രിസ്തു മതത്തിലേക്ക് പരിവര്ത്തരനം ചെയ്തപ്പോള്‍ മഹതി ഏകയായി.എത്യപ്യയിലേക്ക് ഹിജറ പോയതായിരുന്നു ഇരുവരും .തുടര്ന്ന് നബി (സ) മഹതിയെ എറ്റെടുക്കുകയായിരുന്നു. മഹതിയുടെ പിതാവ് അബൂസുഫയാന്‍ (റ) വായിരുന്നു.സ്വഫിയ ബിന്ത്ഹ അബില്‍ ആസി (റ) വായിരുന്നു മാതാവ് .ഹിജ്റ 44ല്‍ മദീനയില്‍ ആണ് വഫാത്തായത് .അന്നത്തെ ഭരണാധികാരി സഹോദരനായ മു ആ വിയ്യ (റ) ആയിരുന്നു.
സ്വഫിയ്യ ബീവി (റ)
സ്വഫിയ്യ ബീവി രാജകുമാരി ആയിരുന്നു. ഖൈബര്‍ യുദ്ധത്തില്‍ തടവിലക്കപെട്ട ജൂതരില്‍ അവരുമുണ്ടായിരുന്നു .തിരുദൂതരുടെ സ്വഭാവ ശ്രേഷ്ഠതകളില്‍ ആകൃഷ്ട യായി അവര്‍ ഇസ്ലാം സ്വീകരിക്കുകയും അവിടുന്ന് അവരെ വിവാഹം ചെയ്യുകയും ചെയ്തു. അന്ന് 17 വയസ്സായിരുന്നു.ഹിജ്റ 50 ല്‍ ആണ് മഹതി വഫാതായതു . ജന്നതുല്‍ ബഖീഇല ആണ് ഖബര്‍ സ്ഥിതി ചെയ്യുന്നത് .
മൈമൂന ബീവി (റ)
നബി (സ) അവസാനമായി വിവാഹം ചെയ്തത് മൈമൂന ബീവി (റ)യെയാണ് .500 ദിര്ഹം മഹര്‍ നല്കി യാണ് അവരെ നബി (സ) വിവാഹം ചെയ്തതു. മഹതിക്ക് അന്ന് 51 വയസ്സ് പ്രായം ഉണ്ടായിരുന്നു .ഹാരിസ് (റ )വായിരുന്നു പിതാവ് ഹിന്ദു ബിന്‍ത് ഔഫ് (റ)മാതാവുമാണ് .ഹിജ്റ ഏഴാം വര്ഷം ദുല്ഖഅദില് ഉംറത്തുല്‍ ഖളാഇനോടനുംബന്ധിച്ചു മക്കയില്‍ വെച്ചാണ് മഹതിയെ വിവാഹം ചെയ്തതു . അവരുടെ ആദ്യപേര് ബര്റി എന്നായിരുന്നു .ഹിജ്റ 51 മക്കയില്‍ വെച്ച് മഹതി വഫാതായി .
അവലംബം സീറ ത്ത് സയ്യിദില് ബഷര്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ