2012, മാർച്ച് 7, ബുധനാഴ്‌ച

കേരള യാത്രയുടെ ആവേശം സോഷ്യല്‍ സൈറ്റുകളിലും



കേരളീയ സമൂഹത്തില്‍ പുതിയ നവോത്ഥാന ചിന്തകള്‍ ഉയര്ത്തി വിട്ടു അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന കേരള യാത്ര സോഷ്യല്‍ നെറ്റ് വര്ക്ക് സൈറ്റുകളിലും ആവേശമാകുന്നു. സോഷ്യല്‍ നെറ്റ് വര്ക്കുകളില്‍ ഇന്ന് ഇന്ന് ഏറ്റവും കൂടുതല്‍ ചര്ച്ച ചെയ്യപ്പെടുന്ന വിഷയം കേരളയാത്രയാണ് .കേരള യാത്രയുടെ പ്രഖ്യാപനം മുതല്‍ പ്രചാരണ ഭാഗമായി സംസ്ഥാനത്തിനകത്തും പുറത്തും സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ സൈറ്റുകളില്‍ ഇടം പിടിച്ചിട്ടുണ്ട് .സുന്നി സംഘടനകളുടെ പ്രവാസി ഘടകങ്ങള്‍ സംഘടിപ്പിക്കുന്ന പരിപാടികളും സൈറ്റ്കളിലിടം നേടുന്നു.
യാത്രയുടെ പ്രഖ്യാപനം മുതല്‍ കൌണ്ട് ഡൌണ്‍ തുടങ്ങിയ സൈറ്റുകളുമുണ്ട് . കേരളയാത്രയുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ പരിപാടികളിലെ നേതാകളുടെ പ്രഭാഷങ്ങള്‍ യു ട്യൂബ് വഴി നിരവധിയാളുകളാണ് ശ്രവിക്കുന്നത്. ഗ്രാമ പ്രദേശങ്ങളില്‍ വിവിധ ഘടകങ്ങള്‍ സ്ഥാപിച്ച ആകര്ഷകമായ പ്രചാരണ ബോര്ഡു്കള്‍ മുതല്‍ ചുമരെഴുത്തുകള്‍ വരെയുള്ള ചിത്രങ്ങളും ഇന്ന് സോഷ്യല്‍ നെറ്റ് വര്ക്കുകളുടെ അലങ്കാരമായി മാറിയിരിക്കുകയാണ് .


പല സൈറ്റുകളും കേരളയത്രയുടെ ഭാഗമായുള്ള പരിപാടികളുടെ തത്സമയ സംപ്രേഷണം നല്കുറന്നതോടൊപ്പം ദിനേന നടക്കുന്ന പരിപാടികള്‍ അപ്ഡേറ്റ് ചെയ്തും കേരളയാത്രയുടെ ആവേശം പകര്ന്നു നല്കു്ന്നുണ്ട് .ലോകത്ത് നടക്കുന്ന പ്രധാന സംഭവങ്ങള്‍ ഇന്ന് ഏറ്റവും കൂടുതല്‍ ചര്ച്ച ചെയ്യപ്പെടുന്ന സോഷ്യല്‍ നെറ്റ് വര്ക്ക് സൈറ്റുകള്‍ കേരളയാത്രയും ആവേശപൂര് വം ഏറ്റെടുത്തി രിക്കയാണ് . മാനവിക മൂല്യങ്ങളും ധാര്മിക മൂല്യങ്ങളും കേരളയാത്രയുടെ പ്രസക്തിയെല്ലാം ആധുനിക മീഡിയ വഴി ചര്ച്ച ചെയ്യുന്നതോടൊപ്പം മാനവികതക്ക് വേണ്ടിയുള്ള സന്ദേശങ്ങള്‍ ലക്ഷകണക്കിനാളുകളിലാണ് പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്നത് .
“മാനവികതയെ ഉണര്ത്തുന്നു ” എന്ന പ്രമേയത്തില്‍ ഏപ്രില്‍ 12 മുതല്‍ 28 വരെ കാസര്കോ്ട് നിന്നും തിരുവനന്തപുരത്തെക്കാണ് കേരളയാത്ര നടത്തുന്നത് . മനുഷ്യ മനസ്സുകളെ കോര്ത്തി ണക്കി നടത്തിയ ഒന്നാം കേരള യാത്രയെ സ്വീകരിക്കയും കേരളീയ സാമൂഹിക അന്തരീക്ഷത്തില്‍ വലിയ അംഗീകരം നല്കുംകയും ചെയ്ത പൊതു സമൂഹം രണ്ടാം കേരള യാത്രയെയും ആവേശ പൂര് വം സ്വീകരിച്ചിരിക്കുകയാണ് .

1 അഭിപ്രായം:


  1. കേരളീയരുടെ പ്രത്യേകശ്രദ്ധക്ക്‌... മാനവികത ഉണരുന്നുണ്ട്‌
    കേരളത്തിലെ ഏറ്റവും വലിയ സാമൂഹ്യ പ്രതിസന്ധി ഇവിടെ മാനവികത ഉറങ്ങിക്കിടക്കുന്നു എന്നതാണ്‌. ഉണര്‍ത്താന്‍ ആരുണ്ട്‌ എന്നാണത്രെ കേരളീയര്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്‌. അതിന്‌ പരിചയസമ്പന്നനും യോഗ്യനും കേരളത്തിലെ ഒരു വിവാദ പണ്‌ഡിതവേഷധാരിയെന്നാണ്‌ വിലയിരുത്തല്‍. ടിയാനാണെങ്കില്‍ മാനക്കേടുതീര്‍ക്കാന്‍ പോംവഴികളന്വേഷിക്കുകയുമാണ്‌.

    പാലക്കാട്‌ ജില്ലയിലെ അട്ടപ്പാടിയില്‍ കേരളയാത്രക്കുമുമ്പേ മാനവികത ഉണര്‍ന്നു കഴിഞ്ഞു. യാത്രാനായകന്റെ അരുമശിഷ്യന്‍ തന്നെ ഇക്കാര്യത്തില്‍ മാതൃക കാണിച്ചു. നായകന്റെ ശിഷ്യന്‌ അലനല്ലൂരിലെ മുശാവറ അംഗത്തിന്റെ വീട്ടില്‍ ഒളിത്താവളം അനുവദിച്ച വകയില്‍ അദ്ദേഹത്തെ ജില്ലാ ഖാസിയുമാക്കി.

    വ്യാജമുടി വിവാദം കൊടുമ്പിരികൊണ്ടപ്പോഴാണ്‌ ഇതേ അലനല്ലൂര്‍ക്കാരന്‍ മറ്റൊരു തങ്ങള്‍ ആലപ്പുഴയില്‍.....യും ചെയ്‌തുകൊണ്ട്‌ അരുളി. ``മുടി പ്രവാചകരുടെതാണെന്നതിന്‌ ഞാന്‍ പലരോടും തെളിവന്വേഷിച്ചു എനിക്കിതുവരെ ബോധ്യപ്പെട്ടിട്ടില്ല അതുകൊണ്ട്‌ ഈ പ്രസ്ഥാനത്തില്‍ തുടരാന്‍ താല്‍പര്യവുമില്ല. ഈ മഹാപാതകം ചെയ്‌ത തങ്ങളെ മോഹന വാഗ്‌ദാനങ്ങള്‍ നല്‍കി തിരിച്ചുകണ്ടു പോയെങ്കിലും അദ്ദേഹത്തെ മാമോദീസമുക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ്‌ കഴിഞ്ഞ ഡിസംബര്‍ 6-ന്‌ മുസ്‌ലിംകളൊക്കെ ബാബരി സ്‌മരണ വേദനയോടെ അയവിറക്കുമ്പോള്‍ ആലപ്പുഴ തുമ്പോളി ചര്‍ച്ചില്‍ തങ്ങളെ കൊണ്ടുപോയി ദീപാരാധന ഉദ്‌ഘാടനം ചെയ്യിപ്പിച്ചത്‌. ഇതിന്റെ മതവിധി ഒന്നും ചോദിക്കരുത്‌ ..അതാണ്‌ പ്രായശ്ചിത്തം...എന്തതിശയമേ കുഞ്ഞാടിന്റെ കരച്ചില്‍, എത്ര മനോഹരമേ...

    മാനവികത ഉണര്‍ത്താന്‍ ആഗ്രഹിക്കുന്ന ഏതൊരാളുടേയും അടിസ്ഥാന സ്വഭാവഗുണങ്ങളാണ്‌ കരുണ, ദയ, ആതുരശുശ്രൂഷ തുടങ്ങിയവ, കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ കാഷ്യാലിറ്റി പരിസരത്ത്‌ ഒരു മണിക്കൂര്‍ സമയം ചിലവഴിച്ചാല്‍ ഏതു ക്രൂര മനസ്സുള്ളവനും ഒന്നു പാകമാകും. ദാരുണമായ അപകടത്തില്‍പെട്ട്‌ വേദനകൊണ്ട്‌ പുളയുന്ന മനുഷ്യശരീരങ്ങള്‍ സഹായത്തിനു വേണ്ടി കേഴുമ്പോള്‍ അവരെ സഹായിക്കാന്‍ `സഹായി' ഉണ്ട്‌. നമ്മുടെ യാത്രാനായകന്റെ പുത്രന്റെ കാര്‍മികത്വത്തിലായിരുന്നു `സഹായി' മുന്നോട്ടു നീങ്ങിയത്‌. പലരും ലക്ഷങ്ങള്‍ കൊടുത്തു. ഇപ്പോഴാണ്‌ അറിയുന്നത്‌ ഇതൊരു സ്വയം സഹായ വേദിയാണെന്ന്‌. അതോടെ കോടതി പറഞ്ഞു. ഇനിമേലില്‍ `സഹായി' എന്ന പേര്‌ നിങ്ങള്‍ ഉപയോഗിക്കരുത്‌. ഇവരെന്നോ മേല്‍വിലാസം നഷ്‌ടപ്പെട്ടവരാണെന്നത്‌ വേറെ കാര്യം.

    ലോക ചരിത്രത്തില്‍ ആദ്യമായി മുടി സൂക്ഷിക്കാന്‍ 40 കോടിയുടെ പള്ളി പണിയുന്ന യാത്രാനായകന്‍ ആദ്യമേ പറഞ്ഞു. ഈ പള്ളിയുടെ നിര്‍മ്മാണ ഫണ്ടിലേക്ക്‌ ഒരാളില്‍ നിന്ന്‌ 1000 രൂപയേ വാങ്ങു. കൂടുതല്‍ കാശുവാങ്ങിയാല്‍ കുറച്ചു പേര്‍ക്കേ ഇതിന്റെ പുണ്യം ലഭിക്കൂ. വിവാദം പുകഞ്ഞുയര്‍ന്നപ്പോള്‍ അനുയായികള്‍ കിട്ടിയ കാശ്‌ പോകറ്റിലാക്കി. അതുകൊണ്ട്‌തന്നെ ഇനി പുണ്യം കുറച്ചുപേര്‍ക്കേ കൊടുക്കൂ. ഒരു സെന്റിന്‌ ഒരു ലക്ഷം. ഒരു മുസല്ലക്ക്‌ ഇരുപത്തി അയ്യായിരം. ഉസ്‌താദേ.. ഈ മുസല്ല എവിടെയാണ്‌? മൂപ്പര്‌ പോ...!

    മറുപടിഇല്ലാതാക്കൂ

ഹസനിയ്യയിലെ അതിഥികള്‍