2014, മേയ് 26, തിങ്കളാഴ്‌ച

ഇസ്രാ- മിഅറാജ് -Al-Isra and al-Miraj-fasting on miraj

ഇന്ന് ഇസ്രാ- മിഅറാജ് രാവ്‌. നാളെ റജബ് 27 . നോമ്പ് സുന്നത്ത്
ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു കൂടിക്കാഴ്ചയുടെ സ്മരണ പുതുക്കി കൊണ്ട് വീണ്ടും ഒരു മിഅറാജ് ദിനം കൂടി സമാഗതമായി. അതെ, ഇത് പോലൊരു റജബ് 27 ആം രാവിലാണ് പ്രപഞ്ചത്തിന്റെ സൃഷ്ടാവും, അവന്റെ സൃഷ്ടികളില്‍ ഏറ്റവും ഉത്തമനായ മുത്ത്‌ നബി (സ) യും തമ്മില്‍ സംഭാഷണം നടത്തിയത്.
നബി (സ) ക്ക് പ്രവാചകത്വം ലഭിച്ചു 10 വര്‍ഷവും 3 മാസവും കഴിഞ്ഞ ഒരു റജബ് 27 ആം രാത്രിയിലാണ് ആ മഹാ സംഭവം നടന്നത്. മക്കയില്‍ നിന്നും ബൈതുല്‍ മുഖദ്ദസിലേക്കും അവിടെ നിന്നും ആകാശ ലോകങ്ങളിലേക്കും, അതിനുമപ്പുറം അല്ലാഹു സംവിധാനിച്ച പ്രത്യേക ഇടങ്ങളിലേക്കുമുള്ള ഒരു അതുല്യ യാത്ര !അവസാനത്തെ പ്രവാചകര്‍
മുഹമ്മദ്‌ നബി (സ) യും നടത്തിയ ആ കൂടിക്കാഴ്ചക്ക് തുല്യമായ ഒരു കൂടിക്കാഴ്ചയും ലോക ചരിത്രത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ല. ആ കൂടിക്കാഴ്ചയുടെ സമ്മാനമാണ് 5 വഖ്ത് നിസ്കാരം. ഒരു അടിമക്ക് സൃഷ്ടാവുമായി കാര്യങ്ങള്‍ നേരിട്ട് പറയാനുള്ള സന്ദര്‍ഭം ആണ് നിസ്കാര വേള. ഏതു പ്രതികൂല സാഹചര്യത്തിലും എന്റെ നിസ്കാരം ഖളാ ആക്കുകയില്ലെന്നു പ്രതിജ്ഞ എടുക്കാനുള്ള സന്ദര്‍ഭമായി ഈ ദിനത്തെ ഓരോ വിശ്വാസിയും കരുതുക.
മിഅറാജ് ദിനത്തിലെ നോമ്പ്
-------------------------------------
റസൂല്‍ ( സ) യും സ്വഹാബികളും ഒരിക്കല്‍ ഒരു ഖബറിന്റെ സമീപത്തു കൂടി നടന്നു പോയി . റസൂല്‍ ( സ) പെട്ടെന്ന് പൊട്ടി കരഞ്ഞു. സ്വഹബാക്കള്‍ കാരണം അന്വേഷിച്ചു. അപ്പോള്‍ ഈ ഖബരാളി ശിക്ഷിക്കപ്പെടുകയാനെന്നു റസൂല്‍ ( സ) മറുപടി പറഞ്ഞു. എന്നിട്ട് അവിടുന്ന് അയാള്‍ക്ക് വേണ്ടി ദുആ ചെയ്തു. അപ്പോള്‍ ആ ഖബരാളിക്ക് ശിക്ഷ ഇളവു ചെയ്തു കൊടുത്തതായി റസൂല്‍ ( സ) പറഞ്ഞു. ശേഷം അവിടുന്ന് സ്വഹബക്കളോട് പറഞ്ഞു ഇയാളുടെ ജീവിതത്തില്‍ എത്രയോ റജബ് മാസം കടന്നു പോയി . റജബിനെ ആദരിച് കൊണ്ട് ഒരു നോമ്പോ ഒരു നിസ്കരമോ നിര്‍വഹിച്ചു വെങ്കില്‍ ഇയാള്‍ക്ക് ഇത്രയും ശിക്ഷ ഖബറില്‍ കിട്ടില്ലായിരുന്നു...
റജബ് മാസം ഇരുപത്തി ഏഴിന് നോമ്പനുഷ്ഠിക്കല്‍ പുണ്യമുള്ള കാര്യമാണ്. പ്രവാചകര്‍ (സ) വാനാരോഹണം, രാപ്രയാണം എന്നിവ നടത്തിയത് റജബ് 27 ന്റെ രാവിലായിരുന്നു എന്നത് ഇതിന്റെ ഒരു കാരണമാണ്. അജ്ഞതകാരണം ചിലര്‍ മിഅ്റാജ് ദിനത്തില്‍ സുന്നത്തില്ലെന്ന് പറയാറുണ്ട്. അത്തരം കാഴ്ച്ചപ്പാടുള്ളവരെകുറിച്ച് ബോധവാന്‍മാരാകണമെന്ന് ഭുവനപ്രശസ്ത പണ്ഡിതന്‍ ശിഹാബുദ്ദീന്‍ അഹ്മദുബ്നുഹജര്‍ (റ) ഓര്‍മപ്പെടുത്തുന്നുണ്ട്.
സുന്നത്തില്ലെന്ന പക്ഷക്കാരെ അടക്കി നിറുത്തി അവരുടെ വാദങ്ങള്‍ ഖണ്ഡിച്ചു കൊണ്ട് ഇബ്നുഹജര്‍ തന്റെ ഫതാവല്‍ കുബ്റയില്‍ സുദീര്‍ഘമായ ചര്‍ച്ചക്കൊടുവില്‍പ്രസ്തുത ദിനത്തിലെ നോമ്പ് സുന്നത്താണെന്ന് തെളിവുകള്‍ നിരത്തി സ്ഥിരീകരിക്കുന്നുണ്ട്. (ഫതാവല്‍ കുബ്റ 2/54)
-islamonsite
ى أبو هريرة أن رسول الله صلى الله عليه و سلم قال من صام يوم سبع وعشرين من رجب كتب الله له صيام ستين شهرا
(അബൂ ഹുറൈറയിൽ നിന്ന് ,റസൂൽ (സ്വ )പറഞ്ഞു :ആരെങ്കിലും റജബ് 27-നു നോമ്പ് അനുഷ്ടിച്ചാൽ 60- മാസം നോമ്പ് അനുഷ്ടിച്ച പ്രതിഫലം അവന്നു ലഭിക്കുന്നതാണ് ) - ഇഹ് യാ ഉലൂമിദ്ദീൻ
റജബ് 27 നു നോമ്പ് പ്രത്യേകം സുന്നത്ത്‌ ഉണ്ട്. മിഅറാജ് രാവ്‌ കൂടുതല്‍ ഇബാദത് പ്രത്യേകിച്ച് സ്വലാതുകള്‍ കൂടുതല്‍ ചൊല്ലണം. താജു സ്വലാത്ത് ചൊല്ലല്‍ നല്ലതാണു. റബ്ബ് തൌഫീക്ക് ചെയ്യുമാറാകട്ടെ. ആമീന്‍


al isra miraj- Al-Isra' and al-Mi^raj  - Al-Isra and al-Miraj,fasting on miraj 

2 അഭിപ്രായങ്ങൾ:

 1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആകെക്കൂടി എന്തോ ഒരു വശപ്പിശക് തോന്നുന്നല്ലോ !!! ഹദീസിനു നിദാനമായി പറഞ്ഞിരിക്കുന്ന സംഭവം വ്യാജമെന്ന് തോന്നുന്നു...

   ഐച്ഛികം (സുന്നത്ത്) എന്നതിന്റെ വിശദീകരണത്തിൽ പണ്ഡിതന്മാർ പറഞ്ഞിരിക്കുന്നത് "എടുത്താൽ പ്രതിഫലമുള്ളതും എന്നാൽ ചെയ്യാതിരുന്നാൽ ശിക്ഷയില്ലാത്തതും" എന്നല്ലേ?, ആ അടിസ്ഥാനത്തിൽ ശിക്ഷയ്ക്കു ഒരു സാധ്യതയുമില്ല.. തന്നെയുമല്ല മരിച്ചുപോയ ഒരാളെ അന്ത്യദിനത്തിനു മുൻപു തന്നെ വിചാരണ കൂടാതെയുള്ള ഒരു ശിക്ഷയ്ക്കു വിധേയനാക്കുക എന്നത് الله വിന്റെ عادل എന്ന പദവിക്ക് കടകവിരുദ്ധമാണ് എന്നതിനു ഖുർആനെക്കാൾ വലിയൊരു തെളിവ് വേറെ വേണ്ടാ താനും !!!

   ഇല്ലാതാക്കൂ

ഹസനിയ്യയിലെ അതിഥികള്‍