2010, ജൂലൈ 28, ബുധനാഴ്‌ച

ആര്‍ത്തവകാല ദാമ്പത്യം


ആര്‍ത്തവ കാലത്ത് ലൈംഗിക ബന്ധം പാടില്ല .ഇസ്ലാം പാടെ വിലക്കിയ കാര്യമാണിത്. വിശുദ്ധ ഖുര്‍-ആന്‍ പറയുന്നു: “ആര്‍ത്തവത്തെ കുറിച്ച് അവര്‍ തങ്ങളോടന്വേഷിക്കുന്നു.താങ്കള്‍ പറയുക .അത് മലിനമാണ്. അത് കൊണ്ട് ആര്ത്തവത്ത്തില്‍
ഭാര്യമാരെ നിങ്ങള്‍ വെടിയുക . ശുദ്ധി പ്രാപിക്കും വരെ അവരെ സമീപിക്കരുത്. ശുദ്ധി കൈവരിച്ചാല്‍ അല്ലാഹു വിധിച്ച വിധത്തില്‍ നിങ്ങള്‍ ക്കവരെ പ്രാപിക്കാം. തീര്‍ച്ച അല്ലാഹു പശ്ചാത്തപികളെയും പരിശുദ്ധരെയും പ്രിയം വെക്കുന്നവനാകുന്നു.”(അല്‍ ബഖറ :222)

ഈ വാക്യത്തെ വ്യാഖ്യാനിച്ചു ഇമാം റാസി പറയുന്നു :ജൂതന്മാരും അഗ്നി ആരാധകരും ആര്‍ത്തവ വേളയില്‍ സ്ത്രീ സമ്പര്‍ക്കം പാടെ വെടിയുന്നവരായിരുന്നു. ക്രിസ്ത്യാനികളാകട്ടെ ആര്ത്തവത്തെ അവഗണിച്ചു സംഭോഗിക്കുന്നവരായിരുന്നു. അന്ധകാര അറബികള്‍ സ്ത്രീ ആര്‍ത്തവവതിയയാല്‍ ഒരുമിച്ചു ഭക്ഷിക്കാനോ ഒരു വിരിപ്പില്‍ ഒന്നിച്ചിരിക്കുവാനോ ഒരേ വീട്ടില്‍ തമ്സിക്കണോ പോലും സന്നദ്ധമായിരുന്നില്ല.
ജൂത-മജൂസി വിശ്വാസത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത് .ഈ കാലത്താണ് മേല്‍ വാക്യം അവതരിക്കുന്നത്. ആര്ത്തവകാരികളോടുള്ള സമീപനത്തിന് മാന്യവും സുരക്ഷിതവുമായ ഒരു വിധിയായിരുന്നു ഈ ഖുര്‍-ആന്‍ വാക്യത്തിലൂടെ അല്ലാഹു വെളിപ്പെടുത്തിയത്. പക്ഷെ
ഖുര്‍-ആന്‍ വാക്യത്തിന്റെ ബാഹ്യ തലം മാത്രം പരിഗണിച്ചു മുസ്ലിംകളില്‍ത്തന്നെ ചിലര്‍ പത്നിമാരെ
ആര്ത്തവാവസരത്ത്തില്‍ വീടിനു പുറത്താക്കി. ഈ സന്ദര്‍ഭത്തില്‍ ചില ഗ്രാമീണര്‍ തിരുനബി(സ) യെ സമീപിച്ചു പരാതിപ്പെട്ടു .”തിരുദൂതരെ വല്ലാത്ത തണുപ്പാണിപ്പോള്‍ ,വസ്ത്രങ്ങള്‍ ഞങളുടെ വശം വിരളം.ആര്‍ത്തവ കാരികള്‍ക്ക് പുതപ്പ് നല്‍കിയാല്‍ വീട്ടിലെ മറ്റുളളവരുടെ കാര്യം കഷ്ടമാകും.തിരിച്ചായാല്‍ ആര്ത്തവകാരികള്‍ക്കും വിഷമമാകും.”
ഇത് കേട്ടപ്പോള്‍ നബി(സ) പറഞ്ഞു.”നിങ്ങളോടു ഞാന്‍ വിരോധിച്ചത് ആര്‍ത്തവ കാലത്ത് അവരുമായുള്ള സംയോഗം മാത്രമാണ് .അനറബികളെ പ്പോലെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ഞാന്‍ കല്പ്പിച്ചിട്ടില്ലല്ലോ.”
ഈ വിധി അറിഞ്ഞു ജൂതന്മാര്‍ പറഞ്ഞുവത്രേ: “ ഈ മനുഷ്യന്‍ എല്ലാ അര്‍ത്ഥത്തിലും നമ്മുടെ മതത്തി നെതിരാണെന്നു തോന്നുന്നു.”(തഫ് സീരുല്‍ കബീര്‍ 6/67)
മേല്‍ വാക്യത്തില്‍ ആര്ത്തവത്തെ പരാമര്‍ശിച്ചു പറഞ്ഞ പദം “ മഹീള്” എന്നാണ് .ഇതിന്റെ പ്രസിദ്ധവും പ്രചാരത്തിലുള്ളതുമായ അര്‍ത്ഥം “മെന്‍സസ് സ്ഥാനം”എന്നാകുന്നു അപ്പോളെ വാക്യത്തിന്റെ വിവക്ഷ ആര്ത്തവാവസരത്തില്‍ സ്ത്രീ ബന്ധം വര്ജ്യമാണെന്നാകും.”(റാസി 6/68)
ഫതഹുല്‍ മുഈന്‍ പറയുന്നു, ആര്ത്തവമുളളപ്പോള്‍ മുട്ട് പൊക്കിളിനിടയിലെ സാമീപ്യം നിഷിദ്ധ മാകുന്നു.സംയോഗം മാത്രമേ ഹറാമുള്ളൂ എന്നും അഭിപ്രായമുണ്ട്. നവവി ഇമാം തെരഞ്ഞെടുത്ത വീക്ഷണം രണ്ടാമത്തേതാണ് .”സംയോഗമല്ലാത്ത എന്തുമാകാം”എന്ന മുസ്ലിമിന്റെ ഹദീസാണ് ഇമാമിന്റെ രേഖ. (ഫത്‌ :28)
അബൂദാവൂദ്‌ (റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം.ഒരാള്‍ നബി(സ) യുടെ അരികില്‍ വന്നു ആരാഞ്ഞു .
ഭാര്യക്ക്‌ ആര്ത്തവമുള്ളപ്പോള്‍ അവളില്‍ അനുവദിക്കപെട്ടതെന്താകുന്നു ..?നബി (സ) പറഞ്ഞു. “ അരയുടുപ്പിനു അപ്പുറത്തുള്ളവ. മുട്ട് പൊക്കിളിന്നിടയിലെ ഇടപെടല്‍ ഹറാമാകാന്‍ കാരണം തര്‍ക്കമില്ലാതെ നിഷിദ്ധമായി വിധിക്കപെട്ടിട്ടുള്ള സംയോഗത്തിലേക്ക് അത് വഴി വെക്കുമെന്നതാണ്. ഹദീസില്‍ ഇങ്ങനെ ഉണ്ട്. “വേലിക്കു ചുറ്റും മേയാന്‍ നിന്നാല്‍ വേലി ഭേദിക്കാന് കളമൊരുങ്ങും . ഇമാം ശാഫി (റ) ഇങ്ങനെ കൃത്യമായി പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്. “ആര്‍ത്തവ കാലത്തെ സംഭോഗം ഹറാമകന്‍ കാരണം യോനിയിലെ മാലിന്യമാണ് .മുട്ട് പൊക്കിളിനിടെ ഹറാമാണെന്നു വിധിക്കാന്‍ കാരണം സംയോഗത്തില്‍ ചെന്ന് ചാടാനുള്ള സാധ്യതയുമാണ് .”(ഫതാവല്‍ കുബ്റ:1/120)
ഇമാം റാസി (റ) പറയുന്നു. ആര്‍ത്തവ കാലത്തെ സംയോഗം ഹറാമാണെന്ന കാര്യത്തില്‍ മുസ്ലിംകള്‍ ഏകോപിതരാകുന്നു.അത് പോലെ മുട്ട് പോക്കിളിനിടയിലെ ഭാഗമൊഴിച്ചു ബാക്കി യുള്ളവ കൊണ്ട് ആസ്വാദനം ഹലാലാണെന്നു കാര്യത്തിലും ഏകോപിതരാണ്.മുട്ട് പൊക്കിളിനിടയിലെ ഭാഗം അനുവദിനീയമാണോ എന്നതിലാണ് അഭിപ്രായന്തരമിരിക്കുന്നത്.
‘മഹീള്’എന്നത് കൊണ്ട് ആര്‍ത്തവ മേഖല എന്നര്‍ത്ഥം വെക്കുമ്പോള്‍ സംഭോഗം മാത്രമേ ഹറാമാകുന്നുള്ളൂ. ആര്‍ത്തവം എന്നര്‍ത്ഥം വെക്കുമ്പോള്‍ ആര്‍ത്തവ വകാലത്ത് സ്ത്രീ സഹവാസം ഒഴിവാക്കുക എന്നാകും ആയതിന്റെ വിവക്ഷ,അത് പൊക്കിളിനു താഴെയും മുട്ടിനു മേലെയുമുള്ള ഭാഗങ്ങളില്‍ ബന്ധമൊഴിവക്കാനുള്ള മറ്റു പ്രമാണങ്ങള്‍ക്ക് പിന്‍ബലമേകുന്നു.അപ്പോളെ ബാക്കി ഭാഗങ്ങള്‍ പരിശുദ്ധങ്ങളാണെന്നു വരും.”(റാസി :6/72)
ആര്‍ത്തവ വുമായി ബന്ധപ്പെട്ട മറ്റൊരു മസ്അല ആര്‍ത്തവ വിരാമശേഷം കുളിച്ചു വൃത്തി യായാലേ ബന്ധം അനുവദിക്കപ്പെടു എന്നതാണ്.എല്ലാ നാടുകളിലെയും ഭൂരിപക്ഷം കര്‍മ ശാസ്ത്രഞരും പറയുന്നത് ആര്‍ത്തവകുളി കൂടി കഴിഞ്ഞാലെ സ്ത്രീ ബന്ധം അനുവദനീയമാകൂ എന്നാണ് . (തഫ്‌സീര്‍ റാസി :6/76,77)(ഫത്‌ ഹുല്‍ മുഈന്‍ പേജ് 28)
ആര്‍ത്തവകാലത്തെ ബന്ധം ആരോഗ്യപരമായി ആപല്‍ക്കരമാണെന്നു തെളിഞ്ഞിട്ടുണ്ട്. ആര്‍ത്തവ കാലത്തെ ലൈംഗിക ബന്ധം ഗര്ഭാശയാര്‍ബുദത്തിനു കാരണമാകുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.ഉസ്മാന്ബ്നു ദദ്ഹബി ഉദ്ധരിക്കുന്നു. “ആര്‍ത്തവരക്തം പുരുഷ ലിംഗത്തിനു അനാരോഗ്യം വരുത്തുന്നതായി അനുഭവമുണ്ട്.”(ത്വിബ്ബ്ന്നബവി :22) ഇബ്നു ഹജറുല്‍ ഹൈതമി (റ) പറയുന്നു: “ആര്‍ത്തവകാരിയുംയുള്ള ബന്ധം വേദനാജനകമായ രോഗങ്ങള്‍ക്കും കുഷ്ടബാധക്കും കാരണമാകുമെന്ന് .” ഇമാം ഗസ്സാലി (റ) പറഞ്ഞിട്ടുണ്ട്. (ഫതാവല്‍ കുബ്റ 1/122 ) നബി (സ) പറഞ്ഞു : “ആര്‍ത്തവകാരിയെ പ്രാപിച്ചവന്‍ മുഹമമദ് നബിക്കിറക്കപെട്ടതിനെ കളവാക്കിയവനാകുന്നു .”(തിര്‍മുദി ,അഹ്മദ് )

7 അഭിപ്രായങ്ങൾ:

  1. "ആര്‍ത്തവകാലത്തെ ബന്ധം ആരോഗ്യപരമായി ആപല്‍ക്കരമാണെന്നു തെളിഞ്ഞിട്ടുണ്ട്. ആര്‍ത്തവ കാലത്തെ ലൈംഗിക ബന്ധം ഗര്ഭാശയാര്‍ബുദത്തിനു കാരണമാകുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു."
    “ആര്‍ത്തവരക്തം പുരുഷ ലിംഗത്തിനു അനാരോഗ്യം വരുത്തുന്നതായി അനുഭവമുണ്ട്.”(ത്വിബ്ബ്ന്നബവി :22) ഇബ്നു ഹജറുല്‍ ഹൈതമി (റ) പറയുന്നു: “ആര്‍ത്തവകാരിയുംയുള്ള ബന്ധം വേദനാജനകമായ രോഗങ്ങള്‍ക്കും കുഷ്ടബാധക്കും കാരണമാകുമെന്ന് .” ഇമാം ഗസ്സാലി (റ) പറഞ്ഞിട്ടുണ്ട്

    ഓരോരോ അതി ഫീകര കണ്ടുപിടിത്തങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  2. ആര്‍ത്തവകാല ദാമ്പത്യം ,dear bava,,,, remove the photo ആര്‍ത്തവകാല ദാമ്പത്യം

    മറുപടിഇല്ലാതാക്കൂ
  3. "ആര്‍ത്തവകാലത്തെ ബന്ധം ആരോഗ്യപരമായി ആപല്‍ക്കരമാണെന്നു തെളിഞ്ഞിട്ടുണ്ട്. ആര്‍ത്തവ കാലത്തെ ലൈംഗിക ബന്ധം ഗര്ഭാശയാര്‍ബുദത്തിനു കാരണമാകുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു."
    “ആര്‍ത്തവരക്തം പുരുഷ ലിംഗത്തിനു അനാരോഗ്യം വരുത്തുന്നതായി അനുഭവമുണ്ട്.”(ത്വിബ്ബ്ന്നബവി :22) ഇബ്നു ഹജറുല്‍ ഹൈതമി (റ) പറയുന്നു: “ആര്‍ത്തവകാരിയുംയുള്ള ബന്ധം വേദനാജനകമായ രോഗങ്ങള്‍ക്കും കുഷ്ടബാധക്കും കാരണമാകുമെന്ന് .” ഇമാം ഗസ്സാലി (റ) പറഞ്ഞിട്ടുണ്ട്------------------------------- കഷ്ട്ടം

    മറുപടിഇല്ലാതാക്കൂ
  4. ആർത്തവകാരിയെ തൊടാതിരിക്കാൻ വേണ്ടിയാണല്ലോ നമ്മൾക്ക് "നാല് കെട്ടാൻ" അനുവാദം തന്നിട്ടുള്ളതെന്നു ശൈഖുനാ കേരളത്തോടു വിളിച്ചു പറഞ്ഞത് എന്തെല്ലാം പൊല്ലാപ്പാണ് ഉണ്ടാക്കിയത്!!!!
    ഇപ്പോഴല്ലേ അതിന്റെ 'ഹിക്മത്ത് ' മനസ്സിലായത് !!!

    മറുപടിഇല്ലാതാക്കൂ

ഹസനിയ്യയിലെ അതിഥികള്‍