2012, മാർച്ച് 29, വ്യാഴാഴ്‌ച

കാസ്മിയുടെ യോഗ്യതകള്‍

ഇവിടെ രാജ്യദ്രോഹവും ഗൂഢാലോചനയും എങ്ങനെ വന്നു? എനിക്കറിയാം. ഭരണകൂടത്തിന്റെ എല്ലാ ഒത്താശകളുമുണ്ടായിരുന്നാലും കര്‍ഷകര്‍ പോലീസിനെ വധിച്ചുവെന്ന് തെളിയിക്കുക ദുസ്സാധ്യമാണെന്ന് വിജ്ഞനായ സര്‍ക്കാര്‍ വക്കീലിന് അറിയാം. അതുകൊണ്ട് ഈ പാവപ്പെട്ട കര്‍ഷകര്‍ സര്‍ക്കാറിനെ അട്ടിമറിക്കുന്നതിന് ഗൂഡാലോചന നടത്തിയെന്ന് വാദിക്കുകയാണ്! അങ്ങനെയാണ് സംഭവത്തിന് ഭീകരസ്വരൂപം നല്‍കിയത്. .... പാമ്പിനെയും പരുന്തിനെയും നേരിട്ടുകൊണ്ടിരുന്ന അന്നപ്പക്ഷി സ്വന്തം കൂട്ടിനകത്ത് സമാധാനത്തോടും സന്തോഷത്തോടും കൂടിയിരിക്കണമെന്ന് ആഗ്രഹിച്ചപ്പോള്‍ സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഭരണകൂടം പ്രയോഗിച്ചതോ ബ്രഹ്മാസ്ത്രം.... ചിരസ്മരണ-നിരഞ്ജന (വിവര്‍ത്തനം- സി. രാഘവന്‍)
1940 ലെ കയ്യൂര്‍ സംഭവത്തെ ആസ്പദമാക്കി എഴുതിയ നോവലില്‍ നിന്നാണ് ഉദ്ധരണി. ജന്മിത്വത്തിനും സാമ്രാജ്യത്വ അധിനിവേശത്തിനുമെതിരെ നടന്ന പ്രകടനം തടയാന്‍ ശ്രമിച്ച പോലീസുകാരനെ ജനം ഓടിച്ചു. പുഴയില്‍ ചാടിയ അയാള്‍ മുങ്ങിമരിച്ചു. ആ കേസിലാണ് രാജ്യദ്രോഹവും ഗൂഡാലോചനയും ആരോപിച്ച് നാലു ചെറുപ്പക്കാരെ തൂക്കിലേറ്റിയത്. 72 വര്‍ഷത്തിനിപ്പുറം രാജ്യം സ്വതന്ത്രമാണെന്നും ജനാധിപത്യത്തില്‍ അധിഷ്ഠിതമായ ഭരണസമ്പ്രദായം നിലനില്‍ക്കുന്നതാണെന്നും അവകാശവാദമുണ്ട്. പരമാധികാര രാഷ്ട്രമെന്ന് നാം സ്വയം വിശേഷിപ്പിക്കപ്പെടുകയും അതിന്‍മേലുണ്ടാകുന്ന കടന്നുകയറ്റങ്ങളെ എന്തുവില കൊടുത്തും പ്രതിരോധിക്കുമെന്നും ചെയ്യുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, പരമാധികാര രാഷ്ട്രം, കടന്നുകയറ്റം തുടങ്ങിയയവയുടെ നിര്‍വചനങ്ങളെല്ലാം ഏറെക്കറെ അധികാരികളുടെ ഇംഗിങ്ങളനുസരിച്ചുള്ളതായി മാറുമ്പോഴാണ് അവയെല്ലാം അവകാശവാദങ്ങളായി ഗണിക്കേണ്ടിവരുന്നത്. കീഴാളരുടെ ജീവനുള്‍പ്പെടെ എന്തും തങ്ങള്‍ക്ക് ചൂഷണം ചെയ്യാനുള്ളതാണെന്ന് കരുതിയിരുന്ന ജന്മിത്വവും അതിന്റെ നിലനില്‍പ്പ് തങ്ങളുടെ അധീശത്വം ഉറപ്പാക്കുന്നതില്‍ നിര്‍ണായകവുമാണെന്ന് കണ്ട ബ്രിട്ടീഷ് ഭരണസംവിധാനമായിരുന്നു 1940ല്‍. ആ സംവിധാനത്തെ ചെറുക്കാന്‍ സംഘടിച്ചതാണ് രാജ്യദ്രോഹം, ഗൂഡാലോചന തുടങ്ങിയ ക ുറ്റാരോപണങ്ങളിലേക്കുള്ള വഴി തുറന്നത്. ജനക്കൂട്ടം ഓടിച്ചപ്പോള്‍ പുഴയില്‍ ചാടി മരിച്ച പോലീസുകാരന്‍ അതിനൊരു വഴിയാണെന്ന് മാത്രം. പോലീസുകാരെ ഭയന്ന് പുഴയിലോ കിണറിലോ വീണ് കീഴാളനോ കര്‍ഷകനോ തൊഴിലാളിയോ മരിച്ച സംഭവങ്ങള്‍ അന്നുമുണ്ടായിക്കാണണം (ഇന്നുണ്ടാകുന്നവ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്). ഭയന്ത് ഭരണസംവിധാനത്തിന്റെയാളുകളായതിനാല്‍ അത്തരം സംഭവങ്ങളൊന്നും രാജ്യദ്രോഹമാകില്ല. അവക്കൊന്നും പിന്നില്‍ ഗൂഡാലോചനയുമുണ്ടാകില്ല. തിരിച്ചാകുമ്പോള്‍ രാജ്യദ്രോഹമോ ഗൂഡാലോചനയോ ചുമത്തുക എളുപ്പമാണ്.. അതിന് തെളിവുകള്‍ ചമക്കുക നിഷ്പ്രയാസം. നാളെ സമാനമായ കേസുകളില്‍ ആരോപണവിധേയരാകുമെന്നോ കുടിലുകള്‍ തീവെക്കപ്പെടുമെന്നോ ഭാര്യയും സഹോദരിയും ബലാത്സംഗം ചെയ്യപ്പെടുമെന്നോ ഒക്കെയുള്ള ഭീഷണികളുള്ളപ്പോള്‍ (അന്ന് നടക്കുമെന്ന് ഉറപ്പുള്ളവയാണ് ഇത്തരം ഭീഷണികള്‍). പോലീസിനുവേണ്ടി സാക്ഷി പറയാന്‍ ആളേറെയുണ്ടാകുകയും ചെയ്യും.

ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികളുടെ കാര്‍മികത്വത്തിലുള്ള സമ്പ്രദായം, വെല്ലുവിളികളൊന്നും നേരിടാതെ ഇക്കാലമത്രയും നിലനിന്നിട്ടും പഴയ രീതികള്‍ തുടരുന്നുവെന്നതാണ് വസ്തുത. ജന്മിയും കീഴാള-കുടിയാന്മാരും വേഷം മാറിയിരിക്കുന്നു. മുസ്ലിംകള്‍, ഭരണകൂടത്തിന്റെ വഴിവിട്ട ചെയ്തികളെ വിമര്‍ശിക്കുകയും അതിനോട് തീവ്രമായി പ്രതികരിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നവര്‍, ഫെഡറല്‍ ഭരണസമ്പ്രദായത്തിന്റെ യാതൊരു പരിഗണനയും ലഭിക്കാതെ സ്വന്തം ദേശം മോചിതമാകന്നതാണ് ഉചിതമെന്ന നിഗമനത്തിലെത്തി സമരം ആരംഭിച്ച വടക്കു കിഴക്കന്‍ മേഖലകളിലും മറ്റുമുള്ള തീവ്രവാദികള്‍ എന്നിങ്ങനെ വിവിധ രൂപങ്ങളിലേക്കുള്ള കീഴാള-കുടിയാന്മാര്‍ മാറിയിരിക്കുന്നു. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടുവെന്ന ധാര്‍ഷ്ട്യത്തില്‍ ഭരണം നിയന്ത്രിക്കുന്നവരും അവരെ നിയന്ത്രിക്കാന്‍ പാകത്തില്‍ സമ്പത്ത് ആര്‍ജിച്ച കമ്പനി സമുച്ഛയങ്ങളുമാണ് ഇന്നത്തെ ജന്മിമാര്‍. ഇവരുടെ കടിഞ്ഞാണ്‍ കൈയിലേന്തി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വം ഇപ്പോഴുമുണ്ട്. മുമ്പ് ബ്രിട്ടനെന്ന ഏകശക്തിയായിരുുന്നുവെങ്കില്‍ ഇന്നത് അമേരിക്കയുടെയും ബ്രിട്ടന്റെയുമൊക്കെ നേതൃത്വത്തിലുള്ള വലിയൊരു കുടയാണെന്ന് മാത്രം. ധന-വിഭവ ചൂഷണദുരയാണ് ജന്മിമാര്‍ക്ക്. ആ ചൂഷണത്തില്‍ തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി നേട്ടമുണ്ടാക്കലാണ് സാമ്രാജ്യത്വത്തിന്റെ ലക്ഷ്യം. ഈ ഇംഗിതത്തിനു വഴങ്ങാത്ത രാജ്യങ്ങളെ ആക്രമിക്കുക എന്നത് വ്യവസ്ഥാപിതം മാത്രമാകുന്നു. ആക്രമണത്തെ ചെറുത്തുനില്‍ക്കുകയും ചൂഷണത്തിന് വഴങ്ങിത്തരാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്താല്‍ അത് ലോകദ്രോഹമാകും (സാമ്രാജ്യത്വ ഭരണകൂടവും അതിനെ പിന്‍പറ്റുന്ന ഇതര ഭരണസംവിധാനങ്ങളും വ്യാപിച്ചതിനാല്‍ രാജ്യദ്രോഹമെന്ന പദത്തിന്റെ അര്‍ഥം പരിമിതപ്പെട്ടിരിക്കുന്നു).

മുന്‍കാല ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും ആക്രമണത്തിനോ കടന്നുകയറ്റത്തിനോ കാര്യകാരണങ്ങളുടെ യുക്തിസഹമായ പിന്‍ബലം ആവശ്യമായിരുന്നില്ല. പരിഷ്‌കൃതരായെന്ന് സ്വയം അവകാശപ്പെടുകയും സ്വന്തം താത്പര്യം സംരക്ഷണത്തിനാണെങ്കില്‍ കൂടി വിവിധ അവകാശങ്ങളെക്കുറിച്ചുള്ള ബോധങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്തതിനാല്‍ ഇപ്പോള്‍ കാരണങ്ങള്‍ അനിവാര്യമാണ്. കാരണങ്ങള്‍ വസ്തുതാപരമാണോ അല്ലയോ എന്നത് ആക്രമണത്തിനും അധിനിവേശത്തിനും മാത്രം വിശകലനം ചെയ്യേണ്ടുന്ന ഒന്ന് മാത്രം.

ആക്രമണത്തില്‍ നേരിട്ട് പങ്കാളിയാകാതിരിക്കുകയും സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നുവെന്ന പ്രതിച്ഛായ പൊതുവില്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സാമന്ത രാഷ്ട്രങ്ങള്‍ക്ക് കാരണ സൃഷ്ടിയില്‍ വലിയ പങ്ക് വഹിക്കാനുണ്ട്. സയ്യിദ് മുഹമ്മദ് അഹ്മദ് കാസ്മിയെന്ന സ്വതന്ത്ര പത്രപ്രവര്‍ത്തകന്റെ അറസ്റ്റ് കാരണങ്ങള്‍ക്ക് ബലമേകാനുള്ള സൃഷ്ടികളിലൊന്നായി വേണം വിലയിരുത്താന്‍. ഡല്‍ഹിയിലെ ഇസ്രാഈല്‍ എമ്പസിയിലെ ഉദ്യോഗസ്ഥന്റെ ഭാര്യ സഞ്ചരിച്ചിരുന്ന കാറിലുണ്ടായ സ്‌ഫോടനവുമായി ബന്ധമുണ്ടെന്നാണ് കാസ്്മിക്കെതിരായ ആരോപണം. ഡല്‍ഹിയിലെ സ്‌ഫോടനത്തിനു മുമ്പ് ജോര്‍ജിയയിലെ ഇസ്‌റാഈല്‍ എംബസി ആക്രമിക്കാന്‍ നടന്ന ശ്രമം വിഫലമാക്കിയെന്ന് വാര്‍ത്തകളുണ്ടായി. ആക്രമണശ്രമത്തിനു പിറകില്‍ ഇറാന്റെ പാസ്‌പോര്‍ട്ടുള്ള ചിലരാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. അതിനു പിറകെ ഇന്ത്യയിലെ എംമ്പസിയിലെ ഉദ്യോഗസ്ഥര്‍ക്കു നേര്‍ക്ക് ആക്രമണമുണ്ടായാല്‍ പ്രതിസ്ഥാനത്ത് മഹ്്മൂദ് അഹ്്മദി നജാദ് നേതൃത്വം നല്‍കുന്ന ഇറാനും ലബനാനിലെ ഹിസ്ബുല്ലയുമല്ലാതെ മറ്റാരുമാകില്ലെന്ന് അമേരിക്കയും ഇസ്‌റാഈലും ഉറപ്പിച്ചു. പ്രതിരോധ മേഖലയുള്‍പ്പെടെ എല്ലാ രംഗത്തും ഈ രണ്ട് രാജ്യങ്ങളുമായും അടുത്ത ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുകയും അതിനുവേണ്ടി സ്വയം സാമന്തന്റെ മേലങ്കി അണിയുകയും ചെയ്യുന്ന ഇന്ത്യന്‍ ഭരണകൂടം ഈ ആരോപണത്തെ ആദ്യം എതിര്‍ത്തു. തീര്‍ത്തും സ്വാഭാവികമെന്ന തോന്നലുണ്ടാക്കുക എന്നത് നാടകത്തിന്റെ വിജയത്തിന് അനിവാര്യമാണ്. അതിനുവേണ്ടിയായിരുന്നു ഈ എതിര്‍പ്പെനു്‌ന് ഇപ്പോള്‍ കാസ്മിയുടെ അറസ്‌റ്റോടെ വ്യക്തമാകുന്നു. മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമി, ഇസ്‌റാഈല്‍ എംബസിയുടെ കാറില്‍ സ്‌ഫോടകവസ്തു പതിപ്പിച്ചുവെക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ ദൃശ്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത് പോലിസിന്റെ കൈവശം എത്തിക്കുകയും ചെയ്തു. മൊബൈല്‍ ക്യാമറയിലെ ദൃശ്യങ്ങളില്‍ അക്രമിയും വാഹനവുമൊക്കെ അവ്യക്തമാണ്. ഈ ദൃശ്യത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 25 വര്‍ഷം ഇന്ത്യാ ഗവണ്‍മെന്റിന്റെ അംഗീകാരമുള്ള പത്രപ്രവര്‍ത്തകനായി ജീവിച്ച അഹ്്മദ് കാസ്മി അറസ്റ്റിലായത്. ഇറാനില്‍ നിന്നുള്ള ഒരു മാധ്യമത്തിനുവേണ്ടി ഇന്ത്യയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അയക്കുന്നുവെന്നത് കാസ്മിക്കെതിരായ പ്രധാന തെളിവായി ഉയര്‍ത്തിക്കാട്ടുന്നു. ഡല്‍ഹിയിലെ വസതിയില്‍നിന്ന് കണ്ടെടുത്ത പഴയൊരു മോട്ടോര്‍ സൈക്കിളും തെളിവാണ്. കാറില്‍ സ്‌ഫോടകവസ്തു പതിപ്പിച്ച അക്രമി ഉപയോഗിച്ചത് ഈ മോട്ടോര്‍ സൈക്കിള്‍ തന്നെയാകും. വീടിനു സമീപത്ത് രണ്ടു വര്‍ഷത്തോളമായി ഉപയോഗിക്കാതെ കിടന്നിരുന്നതാണെന്ന കാസ്മിയുടെ മകന്റെ വാദം തെറ്റാണെന്ന് തെളിയിക്കാന്‍ വാഹനം ഉപയോഗക്ഷമമാക്കുകയേ വേണ്ടൂ. സയ്യിദ് മുഹമ്മദ് അഹ്മദ് കാസ്മി മുസ്ലിമാണ്, പോരെങ്കില്‍ ഇറാനിലെ മാധ്യമത്തിന് വാര്‍ത്തകള്‍ കൈമാറുന്നയാളും. ഇറാനിലെ മാധ്യമങ്ങളൊക്കെ ഏറെക്കുറെ സര്‍ക്കാര്‍ നിയന്ത്രിതമായതിനാല്‍ നജാദ് ഭരണകൂടവുമായി കാസ്മിക്ക് ബന്ധമില്ലാതിരിക്കാന്‍ തരമില്ല. ആരോപണവിധേയനാകാന്‍ ലക്ഷണയുക്തനായ മറ്റൊരാളെ കാണുക പ്രയാസം തന്നെ. അമേരിക്കയിലെയും ഇസ്‌റാഈലിലെയും ഭരണകൂടങ്ങള്‍ക്കുണ്ടാകുന്ന ആനന്ദാതിരേകം കൂടി ചിന്തിച്ചാല്‍ കസ്മിയെ അറസ്‌റ്‌റുചെയ്യുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. അതുകൊണ്ടാണ് സുപ്രീംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളെല്ലാം ലംഘിച്ചുകൊണ്ട് ഉടന്‍ അറസ്റ്റ് നടത്തിയത്.

ഒരു പൗരനെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ്‌ചെയ്യുകയോ ആണെങ്കില്‍ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വിവരം ധരിപ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. അറസ്റ്റിനു കാരണമെന്തെന്ന് അറിയിക്കുകയും വേണം. ഭീകരാക്രമണത്തിന് സഹായം ചെയ്ത ഒരാളുടെ കാര്യത്തിലാകുമ്പോള്‍ ഈ നിര്‍ദേശങ്ങളൊന്നും പാലിക്കേണ്ടതില്ല. അതുകൊണ്ടാണ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വാര്‍ത്തകള്‍ കേട്ടുകൊണ്ടിരിക്കെ വിളിച്ചിറക്കി വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയത്. രാജ്യദ്രോഹം, ഗൂഡാലോചന, രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ കാസ്മിക്കുമേല്‍ ചുമത്തുമെന്ന് ഉറപ്പ്. ഭീകരാക്രമണത്തിനു സഹായം ചെയ്തുവെന്ന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് പ്രയാസം നേരിട്ടേക്കും. എന്നാല്‍ മറ്റു മൂന്നു കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രയാസമുണ്ടാകില്ല. സാമ്രാജ്യത്വ്ം മുമ്പ് പ്രയോഗിച്ച ബ്രഹ്മാസ്ത്രം, അവര്‍ക്കുവേണ്ടി ഇപ്പോഴുപയോഗിക്കുന്നത് ജന്മിമാരാണെന്ന വ്യത്യാസമേയുള്ളൂ. കാസ്മിക്കുവേണ്ടി വിളിച്ചുകൂവി സാമ്രാജ്യത്വത്തെ അലോസരപ്പെടുത്താന്‍ ശ്രമിക്കുന്നവരെ കണ്ടെത്തി മാനസാന്തരമുണ്ടാക്കുക എന്നത് ജന്മിമാര്‍സ്വന്തം കര്‍ത്തവ്യമായി കരുതുന്നു. അതിനുവേണ്ടിയാണ് ഡല്‍ഹി പോലീസിനെ അംഗങ്ങള്‍ റിപ്പോര്‍ട്ടറും ക്യാമറാമാനുമൊക്കെയായി ചമഞ്ഞ് പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയത്. കൂടുതല്‍ പേര്‍ രാജ്യദ്രോഹികളായി മാറാതിരിക്കുന്നതിന് മുന്‍കരുതലെടുക്കുകയാണ് ഭരണകൂടം. മുംബൈയില്‍ മൂന്നിടത്ത് നടന്ന ആക്രമണങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറിയിരുന്നുവെന്ന് ഡല്‍ഹി പോലീസ് ആണയിട്ട് പറഞ്ഞയാളെ ഭീകരശൃംഖലയിലെ അംഗമെന്ന് ആരോപിച്ച്മുംബൈ പോലീസ് അറസ്റ്റുചെയ്തത് രാജ്യം കണ്ടത് അടുത്തിടെയാണ്. വിവരങ്ങള്‍ നല്‍കുന്നയാളെന്ന് ഒരു വിഭാഗം കരുതുന്നയാളെ ഭീകരവാദിയെന്ന് മറ്റൊരു വിഭാഗം കാണുന്നതില്‍ വൈരുധ്യമില്ലെന്ന വിശദീകരണമാണ് ഭരണകൂടം നല്‍കിയത്. ഓരോ വിഭാഗവും തങ്ങള്‍ക്ക് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നും വിവരങ്ങള്‍ ആര് തരുന്നതാണ് എന്ന് ചോദിക്കരുത്. സ്രോതസ് രഹസ്യമാക്കി വെക്കുക എന്നത് അനിവാര്യമാണ്. കാസ്മിയുടെ കാര്യത്തിലും സ്രോതസ് രഹസ്യമാക്കി വെക്കേണ്ടതിന്റെ ആവശ്യകത വിജ്ഞമായ ഭരണകൂടത്തിന് നന്നായി അറിയാം. ആണവ ഗവേഷണ പദ്ധതിയുടെ പേരില്‍ ഇറാനെ ആക്രമിക്കാനുള്ള പദ്ധതി വേണ്ടവിധം മുന്നേറുകയും അതിലെ നിര്‍ണായക കാരണങ്ങളിലൊന്നായി ഇസ്‌റാഈല്‍ എംബസിയുടെ കാറിനു നേര്‍ക്ക് ഡല്‍ഹിയിലുണ്ടായ ആക്രമണം മാറുകയും ചെയ്താല്‍ സയ്യിദ് മുഹമ്മദ് അഹ്്മദ് കാസ്മിയെ നന്ദിയയോടെ സ്മരിക്കും, സാമ്രാട്ടുകളും ജന്മിമാരും.


കടപ്പാട്: സിറാജ് ദിനപത്രം

2012, മാർച്ച് 14, ബുധനാഴ്‌ച

ഹജ്ജ്‌ സബ്സിഡി : പുകമറയും യാഥാര്ത്ഥ്യവും

ലേഖകന്‍ : അഡ്വ. പി.ടി .എ റഹീം എം.എല്‍.എ
വിശ്വാസികളില്‍ ആരോഗ്യവും അവസരവും സാമ്പത്തിക ശേഷിയുമുള്ളവര്ക്കാതണ് ഹജ്ജ്‌ തീര്ഥാടനം നിര്ബന്ധമുള്ളത്. ഈ പാശ്ചാത്തലത്തില്‍ ഹജ്ജ്‌ തീര്ഥാടനത്തിനു പൊതു ഖജനാവില്‍ നിന്ന് എന്തിനാണ് സബ്സിഡി നല്കുന്നതെന്നു പലരും ചോദിക്കാറുണ്ട് .ഒടുവില്‍ ഈ ചോദ്യം നീതിപീഠത്തിനു മുന്നിലേക്കും എത്തുന്നു .ഹജ്ജ്‌ സബ്സിഡി മാതൃകയില്‍ മറ്റു മത വിശ്വാസികള്ക്കും തീര്ഥാടനത്തിന് സബ്സിഡി നല്കുണമെന്ന് ആവശ്യപെട്ടുള്ള ഹരജി കേരള ഹൈക്കോടതിയില്‍ എത്തിയിരിക്കുകയാണ് .
എന്താണ് ഹജ്ജ്‌ സബ്സിഡി
=====================
ഹജ്ജ്‌ സബ്സിഡി എന്ന് കേള്ക്കുമ്പോഴേക്കും തീര്ഥാടകരെ സര്ക്കാര്‍ സൌജന്യമായി കൊണ്ട് പോകുന്നുവെന്നോ തീര്ഥാടണത്തിനായി വലിയ തുക ഹാജിമാര്ക്ക് സര്ക്കാര്‍ നല്കുന്നുവെന്നോ ഉള്ള ധാരണയാണ് പൊതുവേ യുണ്ടാകുക. എന്നാല്‍ തീര്ഥാടകരുടെ ഒരു തരത്തിലുള്ള ചിലവും സര്ക്കാര്‍ വഹിക്കുന്നില്ല .സ്വകാര്യ ഗ്രൂപ്പുകള്‍ വഴി പോകുന്ന തീര്ഥാരടകര്ക്ക് സബ്സിഡിയെ ഇല്ല .കേന്ദ്ര സര്ക്കാരിനു കീഴില്‍ ഹജ്ജ്‌ കമ്മിറ്റി മുഖേന പോകുന്ന ഓരോ തീര്ഥാടകനും യാത്ര ,താമസം, ഭക്ഷണം, തുടങ്ങിയവയ്ക്കായി ശരാശരി ഒന്നേകാല്‍ ലക്ഷം രൂപ അടക്കുന്നുണ്ട് . ഇതില്‍ യാത്രാ നിരക്ക് ഇപ്പോള്‍ 16,000 രൂപയാണ് . നേരത്തെ 12,000 ആയിരുന്നു .ഇത് ഫിക്സഡ് നിരക്ക് ആണ്.വിമാന യാത്രക്ക് ഇതിനെക്കാള്‍ അധികം തുക വേണ്ടി വരികയാണെങ്കില്‍ സര്ക്കാര്‍ അത് നല്കുക. ഇതാണ് ഹജ്ജ്‌ സബ്സിഡി .ഇത് സര്ക്കാരിനു കീഴിലുള്ള വിമാന കമ്പനിക്ക് മാത്രമേ നല്കൂ് .സ്വകാര്യ കമ്പനിക്ക് നല്കികല്ല .

സബ്സിഡി എത്ര ..?
=============
മലയാളികളായ ഹജ്ജ്‌ തീര്ഥാടകരെല്ലാം കോഴിക്കോട് നിന്നാണ് യാത്ര പുറപ്പെടുന്നത് .കോഴിക്കോട് -ജിദ്ദ -കോഴിക്കോട് വിമാന യാത്രക്ക് എയര്‍ ഇന്ത്യ ഈടാക്കുന്ന സാധാരണ നിരക്ക് 17,300 രൂപയാണ്.ജെറ്റ് എയര്വേയ്സ്‌ നിരക്ക് 14,000 രൂപയും. (സീസണ്‍ എന്നാ പേരില്‍ വിമാന കമ്പനികള്‍ ചുമത്തുന്ന കഴുത്തറപ്പന്‍ നിരക്കല്ല . പതിവ് നിരക്കാണിത് )ഇപ്പോള്‍ ഒരു തീര്ഥാടകന് വേണ്ടി സര്ക്കാര്‍ ഈ വര്ഷം നല്കേണ്ടി വരുന്ന സബ്സിഡി എത്രയാണ് ...? 13000 രൂപ മാത്രം .ജെറ്റിന്റെ നിരക്ക് പരിഗണിക്കുകയാണങ്കില്‍ രണ്ടായിരം രൂപ ഓരോ തീര്ഥാടകനും തിരിച്ചു കൊടുക്കണം.
ഒന്നേകാല്‍ ലക്ഷം രൂപ ചിലവഴിക്കുന്ന തീര്ത്ഥാടകന് 13000 രൂപ കൂടി കൊടുക്കാന്‍ കഴിയില്ലേ...?അത് കൂടി തങ്ങള്‍ കൊടുക്കാം എന്ന് തീര്ഥാടകര്‍ പറഞ്ഞാല്‍ കേന്ദ്ര സര്ക്കാര്‍ സമ്മതിക്കില്ല . സബ്സിഡി തന്നെ അടങ്ങൂ എന്ന വാശിയാണ്. ഇവിടെയാണ്‌ ഹജ്ജ്‌ സബ്സിഡിയുടെ പേരില്‍ സര്ക്കാര്‍ നടത്തുന്ന കള്ളക്കളി പുറത്ത് വരുന്നത് .കെടുകാര്യസ്ഥത കാരണം പൊട്ടി പൊളിയാറായ എയര്‍ ഇന്ത്യയെ കടത്തില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ സര്ക്കാര്‍ കണ്ടെത്തിയ ഉപായമാണിത് .ഹജ്ജ്‌ സബ്സിഡിയുടെ പേര് പറഞ്ഞു നല്ലൊരു തുക എയര്‍ ഇന്ത്യക്ക് എഴുതികൊടുക്കുകയാണ് കേന്ദ്രം ചെയ്യുന്നത് . മുന്‍ വര്ഷ‍ങ്ങളിലെ കണക്ക് നോക്കിയാല്‍ ഇത് വ്യക്തമാകും.
2008ല്‍ ഹജ്ജ്‌ സബ്സിഡി ഇനത്തില്‍ 770 കോടി രൂപയാണ് എയര്‍ ഇന്ത്യക്ക് കേന്ദ്ര സര്ക്കായര്‍ നല്കിയത് . അതിനു മുന്‍ വര്ഷം 559 കോടി രൂപയും . 2009,2010,2011വര്ഷ ങ്ങളിലെ കണക്ക് ലഭിക്കാന്‍ ശ്രമം നടത്തിയെങ്കിലും ബന്ധപ്പെട്ടവര്‍ മറച്ചു വെക്കുകയാണ് . ഹജ്ജ്‌ കോട്ട , സൌഹാര്ദ്ദക പ്രതിനിധി സംഘം തുടങ്ങിയവയുമായി ബന്ധപെട്ട കേസില്‍ സുപ്രീം കോടതി ഈ വിശദാംശങ്ങള്‍ കൂടി ചോദിച്ച സാഹചര്യത്തില്‍ ഇവ വരുമെന്ന് പ്രതീക്ഷിക്കാം. 2008ല്‍ 1.10ലക്ഷം തീര്ഥാസടകര്‍ ആണ് ഹജ്ജ്‌ കമ്മിറ്റി മുഖേന പോയത് .ഇവര്ക്ക് വേണ്ടിയാണ് ഇവര്ക്ക് വേണ്ടിയാണ് 77കോടി രൂപ നല്കിയതു. ഇതിനര്ത്ഥം ഓരോ തീര്ഥാടകനും 70000രൂപ പ്രകാരം വിമാന കമ്പനിക്ക് സര്ക്കാര്‍ നല്കി എന്നാണു .
ഏതു കഴുത്തറപ്പന്‍ നിരക്കനുസരിച്ച് ഗുണിച്ചാലും ഗണിച്ചാലും ഒരു യാത്രക്കാരന് കോഴിക്കോട് നിന്ന് ജിദ്ദയിലോ മദീനയിലോ പോയി തിരിച്ചു വരാന്‍ വിമാന ടിക്കറ്റിനായി 70000 രൂപ വേണ്ട. കോഴിക്കോട് –ജിദ്ദ ദൂരം 4063 കിലോമീറ്റര്‍ ആണ്. എന്നാല്‍ 13,630 കിലോമീറ്റര്‍ ദൂരമുള്ള കൊച്ചി –ന്യൂയോര്ക്ക് -കൊച്ചി വിമാന ടിക്കറ്റ് ലോകത്തെ മികച്ച സൌകര്യവും ഭക്ഷണവും മറ്റും നല്കുകന്ന എമിറേറ്റ്സ് എയര്‍ ലൈന്സില്‍ ഏകദേശം 65000 രൂപ മതി .ബജറ്റ് എയര്‍ ലൈന്സുകളില്‍ ന്യൂയോര്ക്ക് ടിക്കറ്റ് 55000 രൂപയ്ക്കു വരെ ലഭിക്കും. എന്നിട്ടാണ് ജിദ്ദയിലേക്കുള്ള വിമാനടിക്കറ്റ് എന്ന പേരില്‍ ഓരോ തീര്ഥാജടകനും 70000 രൂപ വെച്ച് സര്ക്കാര്‍ എയര്‍ ഇന്ത്യക്ക് നല്കി യത്. വിമാന ടിക്കറ്റ്‌ എന്ന പേരില്‍ ഓരോ തീര്ഥാടകനും നല്കുന്ന മാന്യമായ തുകക്ക് (2008 ല്‍ ഇത് 12000 രൂപയായിരുന്നു ) പുറമെയാണ് ഇതെന്നു കൂടി ഓര്ക്കുക . 2008 ല്‍ മുഴുവന്‍ തീര്ഥാടകരെയും എയര്‍ ഇന്ത്യയല്ല കൊണ്ട് പോയത് . സൌദിഎയര്‍ ലൈന്സുമുണ്ടായിരുന്നു .സൌദി എയര്‍ ലൈന്സി്ന് സബ്സിഡി നല്കിയിരിക്കാന്‍ സാധ്യത ഇല്ല. അങ്ങിനെയെങ്കില്‍ ഒരു ടിക്കറ്റിനും 70000 അല്ല ലക്ഷമോ അതിലേറെയോ ആയിരിക്കും എയര്‍ ഇന്ത്യക്ക് സര്ക്കാര്‍ നല്കിയിട്ടുണ്ടാവുക .
സത്യം വെളിപ്പെടനം.
കഴിഞ്ഞ വര്ഷം ഹജ്ജ്‌ കമ്മിറ്റി മുഖേന പോയ 1.10 ലക്ഷത്തിലേറെ തീര്ഥാടകരില്‍ പതിനായിരത്തില്‍ താഴെ മാത്രമാണ് എയര്‍ ഇന്ത്യ കൊണ്ട് പോയത് . ബാക്കിയുള്ളവരെല്ലാം സഊദി എയര്‍ ലൈന്സ് ആണ് കൊണ്ട് പോയത്. എന്നാല്‍ സബ്സിഡിയുടെ പേരിലുള്ള നൂറുകണക്കിന് കോടികള്‍ മുഴുവനും എയര്‍ ഇന്ത്യക്കണോ നല്കിയത് എന്ന് സംശയം ഉണ്ട് . ഈ പാശ്ചാത്തലത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ സര്ക്കാര്‍ വെളിപ്പെടുത്തണം.
1. 2009,2010,2011 വര്ഷപങ്ങളില്‍ എത്ര വീതം തീര്ഥാടകരെയാണ് കൊണ്ട് പോയത് ...?
2. ഈ വര്ഷങ്ങളില്‍ എയര്‍ ഇന്ത്യക്ക് എത്ര രൂപയാണ് സബ്സിഡി ഇനത്തില്‍ നല്കിതയത്..?
3. സഊദി എയര്‍ ലൈന്സ് പോലുള്ള വിമാനകമ്പനികള്‍ ഈടാക്കിയ നിരക്ക് എത്രയാണ് ..? ഏതു മാനദണ്ട മനുസരിച്ചാനു നിരക്ക് നിശ്ചയിച്ചിട്ടുള്ളത് ...?
4. 2012 ല്‍ എയര്‍ ഇന്ത്യ എത്ര പേരെ കൊണ്ട് പോകും..? ബാക്കിയുള്ളവരെ കൊണ്ട് പോകാന്‍ നിരക്ക് നിശ്ചയിക്കുന്ന നടപടികള്‍ സുതാര്യമാക്കുമോ ..?


സബ്സിഡിയുടെ ചരിത്രം
==================

ഹജ്ജിനായി തീര്ഥാടകര്‍ റോഡ്‌ ,കടല്‍ ,വ്യോമ മാര്ഗകങ്ങളിലൂടെയാണ് വിശുദ്ധ മക്കയില്‍ എത്തുന്നത് .മൂന്നു മാര്ഗ്ഗങ്ങളിലൂടെയുള്ള യാത്രക്കാരെ സ്വീകരിക്കാനുള്ള സൗകര്യം സഊദി ഭരണ കൂടം ഒരുക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് മുമ്പ് കപ്പല്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത് .പിന്നീട് കപ്പുലും വിമാനവും ഏര്പ്പെടുത്തി .ഒടുവില്‍ തൊണ്ണൂറുകളുടെ ആദ്യത്തില്‍ കപ്പല്‍ സര്വീസ്സ്‌ നിര്ത്തലാക്കി .

ലക്ഷത്തിലേറെ രൂപ ചിലവു വരുമെന്കിലും ഹജ്ജിനു പോകുന്നവരെല്ലാം ധനികരാണെനു ധരിക്കരുത് .ഭൂരിഭാഗം പേരും പാവങ്ങളാണ്.ദിവസവും അഞ്ചും പത്തും രൂപ മാറ്റിവെച്ചു ഒരായുസ്സിന്റെ സമ്പാദ്യം മുഴുവന്‍ സ്വരുകൂട്ടി ഹജ്ജിനു പോകുന്നവരുണ്ട് . ആയുസ്സിന്റെ മോഹവുമായി മക്കയിലേക്ക് പോകുന്ന പാവങ്ങളുണ്ട് .ദാരിദ്രരുമുണ്ട്. മുസ്ലിംകള്ക്ക് ഇത് വ്യക്തമായി അറിയാം. മറ്റു സമുദായംഗങ്ങള്ക്ക് അവരുടെ നാട്ടില്‍ നിന്ന് പോകുന്ന തീര്ഥാടകരെ നോക്കിയാല്‍ മതി , ഇക്കാര്യം വ്യക്തമാകും.
കുറഞ്ഞ ചിലവില്‍ ഹജ്ജിനു പോകാനുള്ള അവസരമായിരുന്നു കപ്പല്‍ യാത്ര. ഇത് സര്ക്കാര്‍ ഏക പക്ഷീയമായി നിര്ത്തലാക്കിയപ്പോള്‍ പാവപ്പെട്ട തീര്ഥാടകര്ക്കു അവസരം നഷ്ടമാകാതിരിക്കാന്‍ എര്പെടുത്തിയതാണ് ഹജ്ജ്‌ സബ്സിഡി . വിമാന യാത്രക്ക് കപ്പല്‍ യാത്രയെക്കള്‍ അധികം വരുന്ന തുക സര്ക്കാര്‍ വഹിക്കും എന്നായിരുന്നു സങ്കല്പം. ഇന്നിപ്പോള്‍ വിമാന നിരക്കിന് തുല്യമായ തുക തീര്ഥാടകര്‍ നല്കുന്നുണ്ട്. അതിനു പുറമെയാണ് ഹജ്ജ്‌ സബ്സിഡി എന്നാ പേരില്‍ എയര്‍ഇന്ത്യയുടെ കടം വീട്ടാന്‍ കോടിക്കണക്കിനു രൂപ എഴുതി തള്ളുന്നത്. ഇതിലൂടെ നിഷ്കളങ്കരായ വിശ്വാസികളെ ചതിക്കുകയും രാജ്യത്തെ പൊതു ജനങ്ങളെ തെറ്റി ധരിപ്പിക്കുകയുമാണ് സര്ക്കാ്ര്‍ ചെയ്യുനതു.

കപ്പല്‍ സൗകര്യം ഏര്പ്പെടുത്തണം.
=======================

വിമാന യാത്രക്ക് പുറമേ ചെലവ് കുറവുള്ള കപ്പല്‍ സര്വീ്സ്‌ സര്ക്കാര്‍ അടിയന്തിരമായി പുനരാരംഭിക്കട്ടെ. ഇപ്പോള്‍ ധാരാളം ലക്ഷ്വറികപ്പല്‍ സര് വീസുകള്‍ ലഭ്യമാണ് . സാമ്പത്തിക ശേഷി കുറവുള്ളവരെ മാത്രം കപ്പലില്‍ കൊണ്ടുപോയാല്‍ മതി. ബാക്കിയുള്ളവര്ക്ക്് വിമാന സര് വീസ്‌ ഉപയോഗപ്പെടുത്താം. എന്നാല്‍ വിമാന ടിക്കറ്റ്‌ നിരക്ക് ഏകപക്ഷീയമായി നിശ്ചയിക്കരുത് . പകരം ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കണം. കുറഞ്ഞ നിരക്കില്‍ സര്‍ വീസ്‌ നടത്തുന്ന ഇന്ത്യയിലെയും വിദേശത്തെയും ബജറ്റ് എയര്‍ ലൈന്സുകളെ കൂടി ടെണ്ടറില്‍ പങ്കെടുപ്പിക്കണം. എല്ലാ നടപടികളും സുതാര്യമാകുകയും മാധ്യമങ്ങളിലൂടെ പുറത്ത് വിടുകയും വേണം.അങ്ങനെ ചെയ്‌താല്‍ ഇപ്പോള്‍ നല്കു്ന്ന 16000 രൂപയെക്കാള്‍ കുറവേ വേണ്ടി വരുള്ളൂ എന്നുറപ്പാണ് . സബ്സിഡിയുടെ ആരോപണവും ഒഴിവാകും. ചെലവ് കുറയുകയും ചെയ്യും. അത്തരമൊരു തീരുമാനത്തിനാണ് സര്ക്കാര്‍ ധൈര്യം കാണിക്കേണ്ടത് .

2012, മാർച്ച് 10, ശനിയാഴ്‌ച

കേരളയാത്രയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്


കൈ മോശം വന്നു കൊണ്ടിരിക്കുന്ന നീതി ബോധത്തെയും സാമൂഹിക ബോധത്തെയും കുറിച്ച് ഓര്മ പ്പെടുത്താനും, സുസ്ഥിരമായ ഭാവിക്ക് വേണ്ടി മലയാളി ജീവിതത്തെ സജ്ജമാക്കാനും ലക്ഷ്യമിട്ട് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി .അബൂബക്കര്‍ മുസ്ലിയാര്‍ നടത്തുന്ന കേരളയാത്രയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് .ഏപ്രില്‍ 12 നു കാസര്ഗോഡ് നിന്നാരംഭിക്കുന്ന കേരളയാത്രക്ക് സമീപ കാലത്ത് കേരളം കണ്ട ഏറ്റവും വിപുലമായ പ്രചാരണ പ്രവര്ത്ത ങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത് .
മാസങ്ങള്ക്ക് മുമ്പേ ചുമരെഴുത്തുകള്‍ നടത്തിയും ബോര്ഡുടകള്‍ സ്ഥാപിച്ചും പ്രചാരണ പ്രവര്ത്തനങ്ങള്‍ തുടങ്ങിയ സുന്നീ പ്രവര്ത്തകര്‍ യാത്ര അടുത്തെത്തിയതോടെ നാടും നഗരവും കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ്. ‘മാനവികതയെ ഉണര്ത്തുന്നു’ എന്നാ പ്രമേയം ഉയര്‍ത്തി പിടിക്കുന്ന സന്ദേശം കേരളീയ പൊതു സമൂഹത്തെ ബോധ്യപ്പെടുത്തും വിധത്തിലുള്ള വ്യവസ്ഥാപിതവും ചിട്ടയാര്ന്നതുമായ പ്രചാരണ പരിപാടികള്ക്കാോണ് വിവധ സുന്നി സംഘടനകള്‍ രൂപം നല്കിതയിരിക്കുന്നത് .
നാട്ടിന്‍ പുറങ്ങളിലും മലയോര –കടലോര മേഖലകളിലും പ്രമേയം വിശദീകരിക്കുന്ന പൊതു പരിപാടികളും മഹല്ല് സമ്മേളനങ്ങളും അയല്പപക്ക സമ്മേളനങ്ങളും ,കുടുംബ യോഗങ്ങളും നടന്നു കഴിഞ്ഞു . യാത്രയുടെ പ്രചാരണ പരിപാടികളില്‍ ഏറ്റവും ആകര്ഷകമായിരുന്നു മഹല്ല് സമ്മേളനങ്ങള്‍. കേരള യാത്രയുടെ സന്ദേശത്തെ താഴെ തട്ടില്‍ എത്തിക്കുന്നതോടൊപ്പം പ്രാദേശിക ഇസ്ലാമിക ചലനങ്ങളെ കൂടുതല്‍ കാര്യക്ഷമവും സര്ഗാത്മവുമാക്കാന്‍ ഇവ വഴിയൊരുക്കിയിരുന്നു .
വിവിധ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മാനവിക സമ്മേളനങ്ങള്‍ സാമൂഹിക –സാംസ്കാരിക –രാഷ്ട്രീയ നേതാക്കളുടെ പ്രാതിനിധ്യം കൊണ്ടും പൊതു ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട് .സ്ത്രീകള്‍, കുട്ടികള്‍ എന്നിവരില്‍ പ്രമേയ സന്ദേശം എത്തിക്കാനുള്ള പ്രത്യേക പരിപാടികളും ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നു .ഒരു പ്രമേയം ജനകീയമായും വിശാലമായും ചര്ച്ച ചെയ്യപ്പെടുന്നത് കേരളത്തില്‍ ആദ്യമാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍ .
യാത്രയുടെ ലക്ഷ്യങ്ങളെ കുറിച്ച് കേരളത്തിലെ സാംസ്കാരിക നായകര്‍ , ബുദ്ധി ജീവികള്‍ , പ്രമുഖ മാധ്യമ പ്രവര്ത്താകര്‍ എന്നിവരുമായി കാന്തപുരം നേരിട്ട് തന്നെ വിവിധ ഘട്ടങ്ങളിലായി ആശയ വിനിമയം നടത്തിയിരുന്നു .യാത്രയുടെ ഭാഗമായി നടക്കുന്ന ജില്ലാ മാനവിക സമ്മേളനങ്ങളിലെയും സെമിനാരുകളിലെയും പൊതു ജന പങ്കാളിത്തം കേരളയാത്രയെയും പ്രമേയത്തെയും കേരളം ഏറ്റെടുത്തതിന്റെ തെളിവായി .
വിവിധ സുന്നി സംഘടനകളുടെ കീഴില്‍ സാമൂഹിക വിഭാഗത്തെ ലക്‌ഷ്യം വെച്ച് വൈവിധ്യമാര്ന്നനതും വിത്യസ്തവുമായ പരിപാടികളാണ് കുറ്റിപ്പുറം നിളാതീരത്ത് നടന്ന കേരളയാത്ര പ്രഖ്യാപനത്തിനു ശേഷം സംസ്ഥാനത്താകെയും നീലഗിരി, കുടക് ജില്ലകളിലുമായി നടന്നത് . കേരളത്തിലെ ഉന്നത മത പഠന കേന്ദ്രങ്ങളായ ശരീഅത്ത് –ദഅവാ കോളെജുകളിലെയും പാരമ്പര്യ പള്ളി ദര്സുകളിലെയും മതാധ്യാപകരെ പങ്കെടുപ്പിച്ചു കൊണ്ട് നടന്ന സംസ്ഥാന മുദരിസ് സമ്മേളനം പണ്ഡിതപ്രതിഭകളുടെ അപൂര് വ സംഗമമായിരുന്നു .

മത സ്ഥാപനങ്ങളിലെ വിദ്യാര്ത്ഥി കള്‍ ക്കായുള്ള മുതഅല്ലിം സമ്മേളനം പ്രതിനിധികളുടെ ബാഹുല്യം കൊണ്ടും ഗൌരമാര്ന്ന് ചര്ച്ചാകള്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ടു .കൊണ്ടോട്ടിയില്‍ നടന്ന മലപ്പുറം ജില്ലാ മുതഅല്ലിം സമ്മേളനത്തില്‍ മാത്രം മുവായിരത്തിലധികം മത പഠിതാക്കളാണ് ഒഴുകിയെത്തിയത് . സമൂഹം നേരിടുന്ന പൊതു പ്രശ്നങ്ങളില്‍ മത പണ്ഡിതന്മാര്‍ വഹിക്കേണ്ട ക്രിയാത്മകമായ പങ്കിനെ കുറിച്ച് ഓര്മപ്പെടുത്തുന്നതാണ് കേരളയാത്രയുടെ പ്രചാരണ പ്രവര്ത്തങ്ങളെന്നു സാക്ഷ്യ പ്പെടുത്തുന്നതായിരുന്നു സമ്മേളനങ്ങള്‍ .
കാന്തപുരം എ.പി .അബൂബക്കര്‍ മുസ്ലിയാരുടെയും വിവിധ സുന്നി സംഘടനകളുടെയും പ്രവര്ത്ത നങ്ങള്ക്ക് കേരളീയ സമൂഹം നല്കുന്ന പിന്തുണയുടെ നേര്സാക്ഷ്യം കൂടിയാണ് കേരളയാത്രയുടെ പ്രചാരണ പ്രവര്ത്തൂനങ്ങള്ക്ക് ലഭിക്കുന്ന വര്ധിച്ച സ്വീകാര്യതയും ജനകീയതയും . മറ്റു മത സംഘടനകളില്‍ നിന്നും വിത്യസ്തമായി പൊതു വിഷയങ്ങളില്‍ സ്വീകരിക്കുന്ന ജനകീയ നിലപാടുകളാണ് ഈ അംഗീകാരത്തിന്റെയും സ്വീകാര്യതയുടെയും അടിസ്ഥാനം .
മതത്തിന്റെ പേരില്‍ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളും പ്രചാരണങ്ങളും മറ്റു മത നേതാക്കള്ക്കും പണ്ഡിതന്മാര്ക്കു മിടയില്‍ ശത്രുതയും പരസ്പര വിദ്വാഷവും വളര്ത്താനനുള്ള അവസരമായി ദുരുപയോഗം ചെയ്യുന്നവരും അത്തരം ഭാഷയും നിലപാടും സ്വീകരിക്കുന്ന മത സംഘടനകളും കാന്തപുരത്തിന്റെയും സുന്നീ സംഘടനകളുടെയും പ്രവര്ത്തഷങ്ങളില്‍ നിന്ന് മാതൃക ഉള്കൊപള്ളാന്‍ തയ്യാറാകണമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
യാത്രയുടെ അവസാന ഒരുക്കങ്ങളെ കുറിച്ച് ആലോചിക്കാന്‍ കേരളത്തിലെ മുഴുവന്‍ മേഖലകളിലും ഈ വാരത്തില്‍ “സന്നാഹം’ നടക്കുന്നുണ്ട് .മനുഷ്യ മനസ്സുകളെ കോര്ത്തി ണക്കാന്‍ എന്ന പ്രമേയവുമായി നടന്ന ഒന്നാം കേരളയാത്രയെ സ്വീകരിക്കുകയും പ്രമേയം ഏറ്റെടുക്കുകയും ചെയ്ത കേരളീയ സമൂഹം രണ്ടാം കേരള യാത്രയെയും ഇതിനോടകം തന്നെ മനസ്സിലേറ്റിയതാണ് പ്രവര്ത്തകകരെ ആവേശം കൊള്ളിക്കുന്നത്
ഏപ്രില്‍ 29 നു തിരുവനന്തപുരം ചന്ദ്ര ശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരളയാത്ര സമാപനം കേരളം കാണുന്ന ഏറ്റവും വലിയ മുസ്ലിം മുന്നേറ്റ സംഗമമായി മാറുമെന്നുറപ്പാണ്. സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള വാഹനങ്ങള്‍ വിവിധ യൂനിറ്റ് കമ്മിറ്റികള്‍ ഇതിനകം ബുക്ക്‌ ചെയ്തു കഴിഞ്ഞു .മലബാറില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനുകളില്‍ ഏപ്രില്‍ 26,27,28,29 തിയ്യതികളില്‍ ബുക്ക്‌ ചെയ്യാന്‍ ഇനി സീറ്റുകള്‍ ഇല്ലെന്നതും നടക്കാനിരിക്കുന്ന മഹാ സംഗമാത്തിന്റെ ആവേശമാണ് വ്യക്തമാക്കുന്നത് . തെക്കന്‍ കേരളത്തിലും സുന്നീ പ്രസ്ഥാനങ്ങള്ക്കു ള്ള ജനകീയ പിന്തുണ വിളിച്ചോതുന്നതാകും കാന്തപുരത്തിന്റെ രണ്ടാം കേരളയാത്ര .

2012, മാർച്ച് 7, ബുധനാഴ്‌ച

കേരള യാത്രയുടെ ആവേശം സോഷ്യല്‍ സൈറ്റുകളിലുംകേരളീയ സമൂഹത്തില്‍ പുതിയ നവോത്ഥാന ചിന്തകള്‍ ഉയര്ത്തി വിട്ടു അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന കേരള യാത്ര സോഷ്യല്‍ നെറ്റ് വര്ക്ക് സൈറ്റുകളിലും ആവേശമാകുന്നു. സോഷ്യല്‍ നെറ്റ് വര്ക്കുകളില്‍ ഇന്ന് ഇന്ന് ഏറ്റവും കൂടുതല്‍ ചര്ച്ച ചെയ്യപ്പെടുന്ന വിഷയം കേരളയാത്രയാണ് .കേരള യാത്രയുടെ പ്രഖ്യാപനം മുതല്‍ പ്രചാരണ ഭാഗമായി സംസ്ഥാനത്തിനകത്തും പുറത്തും സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ സൈറ്റുകളില്‍ ഇടം പിടിച്ചിട്ടുണ്ട് .സുന്നി സംഘടനകളുടെ പ്രവാസി ഘടകങ്ങള്‍ സംഘടിപ്പിക്കുന്ന പരിപാടികളും സൈറ്റ്കളിലിടം നേടുന്നു.
യാത്രയുടെ പ്രഖ്യാപനം മുതല്‍ കൌണ്ട് ഡൌണ്‍ തുടങ്ങിയ സൈറ്റുകളുമുണ്ട് . കേരളയാത്രയുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ പരിപാടികളിലെ നേതാകളുടെ പ്രഭാഷങ്ങള്‍ യു ട്യൂബ് വഴി നിരവധിയാളുകളാണ് ശ്രവിക്കുന്നത്. ഗ്രാമ പ്രദേശങ്ങളില്‍ വിവിധ ഘടകങ്ങള്‍ സ്ഥാപിച്ച ആകര്ഷകമായ പ്രചാരണ ബോര്ഡു്കള്‍ മുതല്‍ ചുമരെഴുത്തുകള്‍ വരെയുള്ള ചിത്രങ്ങളും ഇന്ന് സോഷ്യല്‍ നെറ്റ് വര്ക്കുകളുടെ അലങ്കാരമായി മാറിയിരിക്കുകയാണ് .


പല സൈറ്റുകളും കേരളയത്രയുടെ ഭാഗമായുള്ള പരിപാടികളുടെ തത്സമയ സംപ്രേഷണം നല്കുറന്നതോടൊപ്പം ദിനേന നടക്കുന്ന പരിപാടികള്‍ അപ്ഡേറ്റ് ചെയ്തും കേരളയാത്രയുടെ ആവേശം പകര്ന്നു നല്കു്ന്നുണ്ട് .ലോകത്ത് നടക്കുന്ന പ്രധാന സംഭവങ്ങള്‍ ഇന്ന് ഏറ്റവും കൂടുതല്‍ ചര്ച്ച ചെയ്യപ്പെടുന്ന സോഷ്യല്‍ നെറ്റ് വര്ക്ക് സൈറ്റുകള്‍ കേരളയാത്രയും ആവേശപൂര് വം ഏറ്റെടുത്തി രിക്കയാണ് . മാനവിക മൂല്യങ്ങളും ധാര്മിക മൂല്യങ്ങളും കേരളയാത്രയുടെ പ്രസക്തിയെല്ലാം ആധുനിക മീഡിയ വഴി ചര്ച്ച ചെയ്യുന്നതോടൊപ്പം മാനവികതക്ക് വേണ്ടിയുള്ള സന്ദേശങ്ങള്‍ ലക്ഷകണക്കിനാളുകളിലാണ് പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്നത് .
“മാനവികതയെ ഉണര്ത്തുന്നു ” എന്ന പ്രമേയത്തില്‍ ഏപ്രില്‍ 12 മുതല്‍ 28 വരെ കാസര്കോ്ട് നിന്നും തിരുവനന്തപുരത്തെക്കാണ് കേരളയാത്ര നടത്തുന്നത് . മനുഷ്യ മനസ്സുകളെ കോര്ത്തി ണക്കി നടത്തിയ ഒന്നാം കേരള യാത്രയെ സ്വീകരിക്കയും കേരളീയ സാമൂഹിക അന്തരീക്ഷത്തില്‍ വലിയ അംഗീകരം നല്കുംകയും ചെയ്ത പൊതു സമൂഹം രണ്ടാം കേരള യാത്രയെയും ആവേശ പൂര് വം സ്വീകരിച്ചിരിക്കുകയാണ് .

2012, മാർച്ച് 3, ശനിയാഴ്‌ച

വിശ്വാസികളുടെ ഉമ്മമാര്‍


നബി (സ) യെ സ്നേഹിക്കല്‍ വിശ്വാസികളുടെ ബാധ്യതയാണ് .അവിടത്തെ സ്നേഹിച്ചവരെയും സ്നേഹിക്കണം. അഹ് ലു ബൈത്തിനോടും വിശ്വാസികളുടെ മാതാക്കളായ തിരുനബി (സ)യുടെ ഭാര്യമാരോടും സ്വഹാബികളോടുമുള്ള സ്നേഹം ഇതിന്റെ ഭാഗമാണ് .
അഹ് ലു ബൈത്തിന്റെ മാതാവ്‌ റസൂല്‍ (സ)യുടെ പുത്രിയായ ഫാത്വിമ(റ)യാണ് . ഖദീജ (റ)യാണ് ഉമ്മ .ഭര്ത്താ വ്‌ അലി (റ)വും. അദ്ദേഹമാണ് സ്വര്ഗ്ത്തിലെ യുവാക്കളുടെ നേതാവ്‌. ഫാത്വിമ ബീവി (റ)ടെയും അലി (റ)വിന്റെയും മക്കളായ ഹസന്‍ (റ), ഹുസൈന്‍ (റ) വിലൂടെയാണ് അഹ് ലു ബൈത് ആരംഭിക്കുന്നത് .

ഖദീജ ബീവി (റ)

നബി (സ)തങ്ങളുടെ ഭാര്യയാകാന്‍ ആദ്യമായി ഭാഗ്യം ലഭിച്ചത് ഖദീജ ബീവി (റ)ക്കായിരുന്നു .ആ വിവാഹം നടക്കുമ്പോള്‍ നബിക്ക് 25 വയസ്സും ഖദീജ ബീവിക്ക് 40 വയസ്സുമായിരുന്നു . ആദ്യമായി ഇസ്ലാം സ്വീകരിച്ച വനിതയുമാണ് അവര്‍. ഖുവൈലിദ്‌ ആണ് അവരുടെ പിതാവ് .ഫാത്വിമ ബിന്ത് അസ്സ്വം ആണ് മാതാവ്‌ . ഖദീജ ബീവി വലിയ സമ്പന്നയായിരുന്നു . ഇസ്ലാമിന്റെ ഉയര്ച്ചീക്ക് വേണ്ടി സമ്പത്ത് എല്ലാം മഹതി ചിലവഴിച്ചു .നബി (സ)യുടെ താങ്ങും തണലുമായിരുന്നു അവര്‍. പ്രവാചകത്വം ലഭിച്ച തുടക്കത്തില്‍ ജിബ്രീല്‍ (അ) ന്റെ ആലിംഗനവും ദര്ശംനവും കാരണം ഹിറാ ഗുഹയില്‍ നിന്ന് ആദ്യ വഹ് യുമായി പേടിച്ചു പനിച്ചു വന്നപ്പോള്‍ ആശ്വസിച്ചത് ഖദീജ ബീവിയായിരുന്നു . ബീവി പറഞ്ഞു ; നബിയെ അങ്ങയെ അള്ളാഹു ഒരിക്കലും കൈവിടില്ല .കാരണം അങ്ങ് കുടുംബ ബന്ധം പുലര്ത്തുന്നവരും അഗതികളെയും അനാഥകളെയും സഹായിക്കുന്നവരുമാണ് .
ഖദീജ ബീവിയുടെ ജീവിത കാലത്ത് നബി (സ) മറ്റൊരു വിവാഹം ചെയ്തില്ല . സൈനബ് , ഖാസിം , റുഖിയ്യ , ഉമ്മു ഖുല്സും , ഫാത്വിമ , അബ്ദുള്ള ( റ.ഹും )എന്നീ കുട്ടികള്‍ അവരില്‍ ജനിച്ചു .അവരില്‍ ഫാത്വിമ ബീവി മാത്രമാണ് പ്രവാചക വഫാതിനു ശേഷവും ജീവിച്ചിരുന്നത് .ആണ്‍ കുട്ടികള്‍ ചെറുപ്പത്തില്‍ തന്നെ വഫാതായിരുന്നു .ഖദീജ (റ) വഫതാകുന്നത് . ഹിജ്റയുടെ അല്പം മുമ്പാണ് .അന്നവര്ക്ക്് അറുപത്തഞ്ചു വയസ്സായിരുന്നു പ്രായം. മക്കയില്‍ ജന്നത്തുല്‍ മുഅല്ല യിലാണ് ഖബര്‍ സ്ഥിതി ചെയ്യുന്നത് .

സൌദ ബിന്‍ത് സംഅ

ഇസ്ലാമിക പ്രബോധന കാലത്ത് ശത്രുക്കളുടെ അക്രമവും പരിഹാസവും ശക്തമായപ്പോഴെല്ലാം നബി (സ)യുടെ സഹായത്തിനുണ്ടായിരുന്ന ഖദീജ ബീവിയുടെയും സംരക്ഷണം നല്കിവയിരുന്ന അബൂത്വാലിബിന്റെയും മരണം പ്രവാചകരെ വളരെ വിഷമത്തിലാക്കി .അവരിവരും വഫാതായ വര്ഷം ആമുല്‍ ഹുസ്ന്‍ (ദുഃഖ വര്ഷം )എനാണ് അറിയപ്പെടുന്നതു. പിന്നീട് അവിടുന്നു വിവാഹം ചെയ്തത് വിധവയും അഞ്ചു മക്കളുടെ മാതാവുമായ സൌദ ബീവി യെയാണ് .അന്ന് മഹതിക്ക് അമ്പത്തിയഞ്ചു വയസ്സായിരുന്നു .സംഅ (റ)വും ശമൂസ്‌ ബിന്ത്് ഖൈസുമാണ് അവരുടെ മാതാപിതാക്കള്‍ .വിവാഹം മക്കയില്‍ വെച്ചാണ് നടന്നത് .നബി (സ)മഹതിയുടെ അടുക്കല്‍ താമസിക്കാന്‍ നിശ്ചയിച്ച ദിവസങ്ങള്‍ പ്രായാധിക്യം മൂലവും മറ്റും പിന്നീട് അവര്‍ ആയിഷാ ബീവിക്ക് കൈമാറിയിരുന്നു. ധര്മിഷ്ടയായിരുന്നു സൌദ (റ). മുആവിയത്തുബ് നു അബൂസുഫ് യാന്റെ കാലത്ത് ഹിജ്റ 54 ശവ്വാലില്‍ മദീനയിലാണ് വഫാത്തായാഹ്ടു . ജന്നത്തുല്‍ ബഖീ ഇലാണ് ഖബര്‍ .

ആയിശാ ബീവി (റ)

നബി(സ)യുടെ താങ്ങും തണലുമായിരുന്നു സിദ്ധീഖ് (റ) വിന്റെ ഓമന പുത്രിയുമാണ് ആയിശ ബീവി. ഉമ്മു റുമാന്‍ ബിന്‍ത് ആമിര്‍ ആണ് ഉമ്മ . നുബുവ്വത്തിന്റെ നാലാം വര്ഷരത്തിലാണ് ആയിശാ ബീവി ജനിച്ചത്‌ .ഹിജ്റ മൂന്നു വര്ഷം മുമ്പ് ശവ്വാല്‍ മാസത്തില്‍ ആണ് മക്കയില്‍ വെച്ചാണ്‌ തിരുദൂതര്‍ (സ) ആയിശാ ബീവിയെ വിവാഹം ചെയ്തത് .വിവാഹ സമയത്തു മഹതിക്ക് ആറു വയസ്സായിരുന്നു പ്രായം . ഭാര്യമാരുടെ കൂട്ടത്തില്‍ ആയിശാബീവിയുടെ വീട്ടില്‍ വെച്ച് മാത്രമാണു നബി (സ)ക്ക് വഹ് യു ഇറങ്ങിയത് .ആയിശാ ബീവിക്ക് പതിനെട്ടു വയസ്സ് ഉള്ളപ്പോഴാണ് നബി (സ)വഫാത് .മഹതിയുടെ വീട്ടില്‍ വെച്ചാണ് അവിടുന്ന് വഫാത്തായത് .ഈ ദാമ്പത്യം ഒമ്പത് വര്ഷം( നീണ്ടു .ഹദീസുകള്‍ കൂടുതല്‍ റിപ്പോര്ട്ട് ചെയ്ത വനിതയാണ് ആയിശാ (റ). കുടുംബ പ്രശ്നങ്ങള്ക്കുംത സ്ത്രീകള്ക്കുുണ്ടാവുന്ന മറ്റു പ്രശ്നങ്ങള്ക്കും പരിഹാരത്തിനായി മഹതിയെ പലരും സമീപിക്കാറുണ്ടായിരുന്നു .ഹിജ്റ 58 റമളാന്‍ 27 നു ബുധനാഴ്‌ച രാത്രി മഹതി ലോകത്തോട് വിട പറഞ്ഞു .മദീനയിലെ ജന്നത്തുല്‍ ബഖീഇല്‍ ആണ് അവരുടെ ഖബര്‍ . 67 വയസ്സായിരുന്നു അന്നവര്ക്ക് .

ഹഫ്സ ബീവി

ബദര്‍ യുദ്ധത്തില്‍ ഭര്ത്താവ്‌ മരണപ്പെട്ട ത്തില്‍ ദു:ഖിച്ചു കഴിയുകയായിരുന്നു മഹതി .പിതാവായ ഉമര്‍ (റ)ഭര്ത്താനവിനെ അന്വേഷിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഹഫ്സ (റ) ക്ക് വിശ്വ ഗുരുവിനെ തന്നെ ഭര്ത്താ വായി ലഭിക്കുന്നത് .സൈനബ് ബിന്‍ത് മള് ഊന്‍ ആണ് മാതാവ് . ഹിജറ മൂന്നാം വര്ഷം ശഅബാനിലായിരുന്നു വിവാഹം . നബി (സ) ഒരു പ്രാവശ്യം മഹതിയെ ത്വലാഖ് (റജഇയ്യ് )ചൊല്ലിയെന്കിലും ജിബ്രീലിന്റെ വഹ് യു കാരണമായി തിരിച്ചെടുത്തു . ഹിജ്റ 45 ല്‍ ശഅബാനില്‍ മദീനയില് വെച്ചാണ് വഫാത്തായത്. 63 വയസ്സ് വരെ ജീവിച്ചു .അന്ന് മദീനയിലെ ഭരണാധികാരി മര് വാനു ബിനു ഹകം ആയിരുന്നു .

സൈനബ് ബിന്‍ത് ഹുസൈമ

ഇവരുടെ പിതാവ് ഹുസൈമ (റ)വാണ്. മഹതി വിധവ യായിരുന്നു . ഹിജറ മൂന്നാം വര്ഷം വര്ഷ്ത്തിലാണ് അവിടുന്ന് മഹതിയെ വിവാഹം ചെയ്യുന്നത് .ഉമ്മു മാസകീന്‍ (ദരിദ്രരുടെ മാതാവ് )എന്നാണു സ്ഥാനപ്പേര് . എട്ടു മാസമേ ഈ ദാമ്പത്യം നീണ്ടു നിന്നുള്ളൂ . ഹിജ്റ നാലാം വര്ഷാത്തില്‍ റബീഉല്‍ അവ്വലില്‍ ആണ് ഇവര്‍ വഫാത്തായതു .മുപ്പതു വയസ്സ് വരെ ജീവിച്ചു .ജന്നത്തുല്‍ ബഖീഇലാണ് ഖബര്‍ . മഹതിക്ക് ധര്മം ചെയ്യുന്നതില്‍ അതിയായ താല്പര്യം ഉണ്ടായിരുന്നത് കാരണമാണ് പ്രസ്തുത നാമം ലഭിച്ചതു.

സൈനബ് ബിന്‍ത് ജഹ്ഷ്‌

സൈനബ (റ) യും വിധവയായിരുന്നു .ജഹ്ഷും ഉമൈമത് ബിന്‍ത് അബ്ദുല്‍ മുത്തലിബുമാണ് മാതാപിതാക്കള്‍ .ഹിജ്റ അഞ്ചാം വര്ഷത്തിലാണ് നബി (സ)മഹതിയെ വിവാഹം ചെയ്തത് . 35 വയസ്സായിരുന്നു അന്നവര്ക്ക്ത .തിരു നബി (സ) യുടെ വഫാതിനു ശേഷം ഭാര്യമാരില്‍ വെച്ച് ആദ്യം മരണപ്പെട്ടത് സൈനബ ബീവിയാണ് . ഹിജ്റ 20 നായിരുന്നു അത് . ജന്നത്തുല്‍ ബഖീ ഇലാണ് മഹതിയെ മറമാടിയത് .

ഉമ്മുസലമ ബീവി (റ) ഹിന്ദ്

ഭര്ത്താവവ്‌ മരിക്കുമ്പോള്‍ നാല് കുട്ടികള്‍ മാത്രമാണ് ഉമ്മു സലമ (റ )ക്ക് കൂട്ടിനുണ്ടായിരുന്നത് .അങ്ങിനെ വിഷമിച്ചിരിക്കുന്ന സമയത്താണ് നബി (സ) മഹാതിയെ വിവാഹം ചെയ്യുന്നത് . അബൂ ഉമയ്യ ആയിരുന്നു പിതാവ് . മാതാവ്‌ ആതിഖ ബിന്‍ത് ആമിര്‍ (റ) ഉം. ഹിജറ നാലാം വര്ഷം ശവ്വാലില്‍ ആയിരുന്നു നബി (സ) ബീവിയെ വിവാഹം ചെയ്തത് . ഹിജ്റ 61 ശവ്വാലില്‍ അവര്‍ വഫാതായി.84 വയാസു വരെ ജീവിച്ചു . ജന്നത്തുല്‍ ബഖീഇലാണ് ഖബര്‍ .ആയിശാ ബിവി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഹദീസ്‌ റിപ്പോര്ട്ട് ചെയ്തതും ഉമ്മു സലമ (റ)യാണ് .

ജുവൈരിയ്യ ബീവി (റ)


വിധവയായിരുന്നു ജുവൈരിയ്യ ബീവി (റ)ഹാരിസ്‌ (റ) യായിരുന്നു ഉപ്പ. നബി (സ) വിവാഹം ചെയ്തത് മഹതിയുടെ ഇരുപതാം വയസ്സിലായിരുന്നു .ഹിജ്റ 50 ല്‍ മഹതി വഫാതായി . 65 വയസ്സ് വരെ ജീവിച്ചു .

റംല ബീവി (റ)(ഉമ്മു ഹബീബ )

ഭര്ത്താിവ് ക്രിസ്തു മതത്തിലേക്ക് പരിവര്ത്തരനം ചെയ്തപ്പോള്‍ മഹതി ഏകയായി.എത്യപ്യയിലേക്ക് ഹിജറ പോയതായിരുന്നു ഇരുവരും .തുടര്ന്ന് നബി (സ) മഹതിയെ എറ്റെടുക്കുകയായിരുന്നു. മഹതിയുടെ പിതാവ് അബൂസുഫയാന്‍ (റ) വായിരുന്നു.സ്വഫിയ ബിന്ത്ഹ അബില്‍ ആസി (റ) വായിരുന്നു മാതാവ്‌ .ഹിജ്റ 44ല്‍ മദീനയില്‍ ആണ് വഫാത്തായത് .അന്നത്തെ ഭരണാധികാരി സഹോദരനായ മു ആ വിയ്യ (റ) ആയിരുന്നു.

സ്വഫിയ്യ ബീവി (റ)

സ്വഫിയ്യ ബീവി രാജകുമാരി ആയിരുന്നു. ഖൈബര്‍ യുദ്ധത്തില്‍ തടവിലക്കപെട്ട ജൂതരില്‍ അവരുമുണ്ടായിരുന്നു .തിരുദൂതരുടെ സ്വഭാവ ശ്രേഷ്ഠതകളില്‍ ആകൃഷ്ട യായി അവര്‍ ഇസ്ലാം സ്വീകരിക്കുകയും അവിടുന്ന് അവരെ വിവാഹം ചെയ്യുകയും ചെയ്തു. അന്ന് 17 വയസ്സായിരുന്നു.ഹിജ്റ 50 ല്‍ ആണ് മഹതി വഫാതായതു . ജന്നതുല്‍ ബഖീഇല ആണ് ഖബര്‍ സ്ഥിതി ചെയ്യുന്നത് .

മൈമൂന ബീവി (റ)

നബി (സ) അവസാനമായി വിവാഹം ചെയ്തത് മൈമൂന ബീവി (റ)യെയാണ് .500 ദിര്ഹം മഹര്‍ നല്കി യാണ് അവരെ നബി (സ) വിവാഹം ചെയ്തതു. മഹതിക്ക് അന്ന് 51 വയസ്സ് പ്രായം ഉണ്ടായിരുന്നു .ഹാരിസ്‌ (റ )വായിരുന്നു പിതാവ് ഹിന്ദു ബിന്‍ത് ഔഫ്‌ (റ)മാതാവുമാണ് .ഹിജ്റ ഏഴാം വര്ഷം ദുല്ഖഅദില് ഉംറത്തുല്‍ ഖളാഇനോടനുംബന്ധിച്ചു മക്കയില്‍ വെച്ചാണ് മഹതിയെ വിവാഹം ചെയ്തതു . അവരുടെ ആദ്യപേര് ബര്റി എന്നായിരുന്നു .ഹിജ്റ 51 മക്കയില്‍ വെച്ച് മഹതി വഫാതായി .

അവലംബം സീറ ത്ത് സയ്യിദില് ബഷര്‍

ഹസനിയ്യയിലെ അതിഥികള്‍