2012, ഫെബ്രുവരി 27, തിങ്കളാഴ്‌ച

ചേളാരി സമസ്ത സമ്മേളന ത്തിനൊരു അടിക്കുറിപ്പ്


സത്യ സാക്ഷികളാവുക എന്ന പ്രമാണ ബദ്ധമായതും , ഗഹനമായ ചര്ച്ചയക്കും വിശകലനത്തിനും പഠനത്തിനും ഉതകുന്ന ഒരു പ്രമേയവുമായി ചേളാരി സമസ്തയുടെ വാര്ഷിക സമ്മേളനം വരുന്നു എന്ന് മാസങ്ങള്ക്ക് മുന്നേ കണ്ടപ്പോള്‍ മനസ്സില്‍ കരുതി, ഇനി ഫെബ്രുവരി അവസാന വാരത്തില്‍ ഈ സമ്മേളനം സമാപിക്കുമ്പോഴേക്കും സമുദായത്തിനും സമൂഹത്തിനും ഗുണം ലഭിക്കുന്ന നിരവധി കര്മ പദ്ധതികള്ക്ക് സാക്ഷിയാകാന്‍ കേരള ജനതക്ക് കഴിയുമെന്ന് . ശൈഖുനാ കണ്ണിയത് അഹമ്മദ്‌ മുസ്ലിയാരും ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാരും നയിച്ച സമസ്തയുടെ പ്രധാന ലക്ഷ്യമായ അടിയുറച്ച സുന്നീ വിശ്വാസ ആദര്ശ പ്രചരണ ങ്ങള്ക്ക് പുതിയ വേദികള്‍ തുറക്കപ്പെടും , എണ്പത്തിയഞ്ചാം വാര്ഷി്കം ആഘോഷിക്കുമ്പോള്‍ ആ സമ്മേളന ഓര്മക്കായ് സ്വന്തമായ ഒരു ഭവനത്തില്‍ അന്തിയുറങ്ങാന്‍ ഭാഗ്യമില്ലാത്ത പത്ത് പേര്ക്ക് വീട് വെച്ച് കൊടുക്കും .സ്ത്രീധന ദുരാചാരത്ത്തിന്റെ പിടിയില്‍ പെട്ട് പുര നിറഞ്ഞു സമുദായത്തിന്റെ കണ്ണ് നീരായി നില്ക്കു ന്ന പാവപ്പെട്ട പത്ത് പെണ്കു്ട്ടികളുടെ വിവാഹത്തിനുള്ള സംവിധാനം കണ്ടെത്തും .പക്ഷെ ഒന്നും ഉണ്ടായില്ല !! മാസങ്ങളോളം കൊട്ടി ഘോഷിച്ചു , പ്രചണ്ടമായ പ്രചാരണ പ്രവര്ത്ത ങ്ങള്‍ നടത്തി മംഗലാപുരം മുതല്‍ കന്യാകുമാരി വരെ സന്ദേശ യാത്രയും നടത്തി കോഴിക്കോട് - തൃശൂര്‍ നാഷണല്‍ ഹൈവേയുടെ ഓരത്തുള്ള മലപ്പുറം ജില്ലയിലെ കൂരിയാട് പാടത്ത് സമ്മേളനം നടന്നപ്പോള്‍ മല എലിയെ പ്രസവിച്ച പോലെയായി . മൂന്നു ദിവസം നീണ്ട സമ്മേളനത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ കേരളത്തിലെ ഒരു പണ്ഡിതന്റെ പ്രവര്ത്തങ്ങളെ വിലയിരുത്താനും അതിനു മാര്‍ക്കിടാനും തെറി പറയാനും മാത്രമുള്ള വേദിയായി അത് മാറി എന്നത് തികച്ചും വേദനാജനകമാണ് . സമ്മേളന ഉത്ഘാടന ദിവസം തന്നെ പാസ്സാക്കി വാര്ത്താ മാധ്യമങ്ങള്ക്ക് വിതരണം ചെയ്ത സമസ്തയുടെ സമ്മേളന പ്രമേയം പോലും കാന്തപുരം എന്ന വ്യക്തിയില്‍ കേന്ദ്രീകരിച്ചു . കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സമുദായത്തിന് കളങ്കമാണ് എന്ന പ്രമേയം പാസാക്കുക വഴി ആ വിഭാഗം ഇന്നെത്തി നില്ക്കു ന്ന പരിതാപകരമായ അവസ്ഥയാണ് സമൂഹ മനസാക്ഷിക്ക് മുന്നില്‍ വെളിപ്പെട്ടത് . ആധികാരിക സമസ്ത യാണന്നു സ്വയം അവകാശ പ്പെടുംപോഴും , കേരളത്തിലെ മഹല്ലുകള്‍ മുഴുവന്‍ തങ്ങളുടെ കൈകളില്‍ ആണെന്നും എണ്പത്തി അഞ്ചു ശതമാനം സുന്നികള്‍ ചേളാരി സമസ്തയുടെ പിന്നില്‍ തന്നെയുണ്ട് എന്ന് ഉറപ്പിച്ചും തറപ്പിച്ചും പറയുമ്പോഴും എവിടെയോ ഒരു ഭയം അവര്ക്കു ള്ളത് പോലെയാണ് കാന്തപുരത്തിനെതിരെയുള്ള അവരുടെ പ്രവര്ത്തനങ്ങള്‍ കാണുമ്പൊള്‍ തോന്നുക. “സത്യ സാക്ഷികളാവുക” എന്നതിനു പകരം “കാന്തപുരം വിരോധികളാവുക” എന്ന പ്രമേയ മായിരുന്നു നല്ലതെന്നു എന്ന് ഏതെന്കിലും മനുഷ്യന് തോന്നിയാല്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .
ബഹുവന്ദ്യരായ വരക്കല്‍ മുല്ലക്കോയ തങ്ങളാല്‍ രൂപീകൃതമായ സമസ്തയുടെ മുഖ മുദ്രയായിരുന്നു സുന്നീ ആദര്ശന വൈരികളായ മുജാഹിദു /ജമാഅത്തെ ഇസ്ലാമി തുടങ്ങിയപുത്തന്‍ വാദികളോടുള്ള ശക്തമായ വിയോജിപ്പ്. സമസ്ത രൂപീകരണ ലക്ഷ്യങ്ങളില്‍ പ്രധാന പെട്ടത് തന്നെ മേല്‍ പറഞ്ഞ പുത്തന്‍ വാദികളുടെ പിടിയില്‍ നിന്നും മുസ്ലിംകളെ രക്ഷപ്പെടുത്തി സുന്നത് ജമാഅത്തില്‍ ഉള്ള അടിയുറച്ച വിശ്വാസം അവരില്‍ ഊട്ടി ഉറപ്പിക്കുക എന്നതായിരുന്നു . ബഹുവന്ദ്യരായ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ മുതല്‍ ശംസുല്‍ ഉലമ ഇ.കെ ഉസ്താദ്‌ വരെയുള്ള സമസ്തയുടെ നീണ്ട പണ്ഡിത നിരയൊന്നും ഈ സംഘടനയെ മുന്നോട്ടു നയിച്ച വേളയില്‍ ഇല്ലാത്തതും സമസ്തയുടെ സ്ഥാപിത ലക്ഷ്യം എന്തായിരുന്നോ അതിനു കടക വിരുദ്ധവും ആണ് പാരമ്പര്യം അവകാശപ്പെടുന്ന ഇന്നത്തെ ചേളാരി സമസ്ത ചെയ്തു കൊണ്ടിരിക്കുന്നത്.

കേരളത്തില്‍ സുന്നിലേബലില്‍ നടത്തിയ ഒരു സമ്മേളനത്തിനു ആശംസ അര്പ്പിക്കാനായി ജമാഅത്തെ ഇസ്ലാമിയുടെ ഉന്നത നേതാക്കള്‍ സമ്മേളന വേദിയില്‍ വരുന്നതും അവരെ സ്വീകരിച്ചുതും ഇത് ആദ്യമാണ് . സമ്മേളന വേളയില്‍ തന്നെ പുറത്തിറങ്ങിയ ജമാഅത്ത് മുഖപത്രം പ്രബോധനം മാസിക ചേളാരി വിഭാഗത്തെ പുകഴ്ത്തി എഴ്തുകയും , ആ ലേഖനം ഉള്കൊള്ളുന്ന പ്രബോധനം വായിക്കണമെന്ന് വെള്ളിയാഴ്ച ജുമുഅക്ക് വന്ന സുന്നികളോട് പള്ളിയിലെ ചേളാരി വിഭാഗം ഖ്വതീബ്‌ ആവശ്യപ്പെടുകയും ചെയ്യുമ്പോള്‍ ഇവരുടെ ആദര്ശ പ്രതിബദ്ധത എവിടെയെത്തി എന്ന് നമുക്ക് മനസ്സിലാകും. സമ്മേളന വേദിയില്‍ സ്റ്റാള്‍ തുടങ്ങാന്‍ ജമാഅത്തെ ഇസ്ലാമിക്ക് അനുവാദം നല്കു ക വഴി ശംസുല്‍ ഉലമയും ബഹു കണ്ണിയത്തും ഏതൊന്നില്‍ നിന്നാണോ സുന്നികളെ രക്ഷിക്കാന്‍ നോക്കിയത് ആ വികല ആശയത്തെ സുന്നികള്ക്കി ടയില്‍ പ്രചരിപ്പിക്കാനുള്ള അവസരം തുറന്നു കൊടുക്കുകയായിരുന്നു അഭിനവ ദര്ശന സമസ്ത ചെയ്തത് .

ജമാഅത്തെ ഇസ്ലാമിയുമായുള്ള ചേളാരി സമസ്തയുടെ അവിഹിത ബന്ധത്തിന്റെ തുറന്ന വേദിയാക്കാന്‍ സമസ്തയുടെ പേരിലുള്ള സമ്മേളന വേദി തന്നെ തിരഞ്ഞെടുത്തത് നേരത്തെ തന്നെ പ്രഖ്യാപിച്ചു വെച്ച “കാന്തപുരമാണ് തങ്ങളുടെ മുഖ്യ ശത്രു” എന്നതു അണികളെ പ്രവര്ത്തനത്തിലൂടെ ബോധ്യപ്പെടുത്താന്‍ വേണ്ടി യായിരുന്നു.
സമ്മേളന പ്രഖ്യാപനം മുതല്‍ തുടങ്ങിയ കല്ല്‌ കടി സമ്മേളന സമാപനം വരെ തുടര്ന്ന് കൊണ്ടിരുന്നു എന്നത് ഏറെ രസകരം ആയിരുന്നു . നീണ്ട പതിനഞ്ചു വര്ഷയങ്ങള്ക്ക് ശേഷം നടത്തുന്ന സമ്മേളനം മാലോകരെ കൊണ്ട് പറയിപ്പിക്കാതെ നേരാം വണ്ണം നടത്തി കാണിക്കണം എന്ന് സമ്മേളന സംഘാടകര്ക്ക് നിര്ബന്ധം ഉണ്ടായിരുന്നു. എന്നാല്‍ സമ്മേളനത്തിനു സ്വാഗതം പറഞ്ഞ സമ്മേളന സംഘാടക സമിതി കണ് വീനറും ,,അടുത്ത് തന്നെ ചേളാരി സമസ്തയുടെ സെക്രട്ടറി യായി അവരോധിക്കാന്‍ സാധ്യതയുമുള്ള കോട്ടുമല ബാപ്പു മുസ്ലിയാരിലൂടെ തന്നെ അതിനു ഭംഗം വരുന്ന കാഴ്ചയാണ് കണ്ടത് . ഏഴു മണിക്ക് പ്രാരംഭ പ്രാര്ത്ഥൂനകളോടെ ആരംഭിച്ച സമാപന സമ്മേളനത്തിലെ സ്വാഗത ഭാഷണം അവസാനിക്കുന്നത് ഒന്നര മണിക്കൂര്‍ കഴിഞ്ഞാണു . സ്വാഗത ഭാഷകന്റെ കാടുകയറിയുള്ള പ്രസംഗം വേദിയിലിരിക്കുന്നവരെയും സദസ്സിലുള്ളവരെയും ഒരു പോലെ അസ്വസ്ഥര്‍ ആക്കി .കേവലം പതിനഞ്ചു മിനിട്ട് സമയം നല്കിയ (ഇത് ഒരു SKSSF നേതാവ് എന്നോടു പറഞ്ഞത് ആണ് ) സ്വാഗത ഭാഷണം അതിര് കടന്നപ്പോള്‍ ഒരു വേള പ്രാസംഗികന്റെ അടുത്തേക്ക് കടാലാസു തുണ്ടുമായി വരെ പോകേണ്ട ഒരു അവസ്ഥയാണ് ഉണ്ടായതു. ഗതിയും നിലയും വിട്ടു സ്വാഗത ഭാഷണം നീണ്ടപ്പോള്‍ വേദിയിലിരിക്കുന്നവരുടെ തുടര്ച്ചയായ അസ്വസ്ഥത പുറം ലോകം കാണാതിരിക്കാനായി പരസ്യങ്ങള്‍ കൊണ്ട് മറക്കുകയായിരുന്നു സമ്മേളനം തല്സമയം കാണിച്ച ദര്ശന ചാനല്‍ ചെയ്തത് . സദസ്സും വേദിയും കടിച്ചു പിടിച്ചിരുന്ന അസ്വസ്ഥതക്ക് ഒരു അയവു വന്നത് പ്രഭാഷകന്‍ കാന്തപുരത്തിലേക്കും തിരുകേശത്തിലേക്കും കടന്നപ്പോള്‍ ആണ്. അതാണങ്കില്‍ നീണ്ട സ്വാഗത ഭാഷണത്തിന്റെ ശബ്ദ ക്ഷീണവും കാന്തപുരത്തെ കുറ്റപ്പെടുത്താനുള്ള ആവേശവും കൂടി ഒത്തു ചേര്ന്നതപ്പോള്‍ ഉള്ള ശബ്ദം തൊണ്ടയില്‍ കുടുങ്ങി പുറത്ത് വരാതെയാകുന്ന കാഴ്ചയാണ് കണ്ടത് . എന്തിനേറെ അദ്ദേഹം തന്നെ തങ്ങളുടെ സമസ്തയെ ചേളാരി സമസ്ത എന്ന് വിളിക്കുന്ന രംഗം വരെ ഉണ്ടായി. ഇനി വിമര്ശതകര്‍ ചേളാരി സമസ്ത എന്ന് വിളിക്കുന്നതില്‍ ഹാലിളകേണ്ട ആവശ്യമില്ലല്ലോ. എന്തായാലും വേദിയിലുള്ളവര്‍ കയ്യും കണ്ണും കാണിച്ചു സ്വാഗത ഭാഷകനെ ഏല്പിച്ച ജോലിയിലേക്ക് തിരിച്ചു കൊണ്ട് വരികയായിരുന്നു. വേദിയിലുള്ളവര്ക്കും രാഷ്ട്രീയ നേതാക്കള്ക്കും വളണ്ടിയര്മാണര്ക്കും സമ്മേളനം നടത്താന്‍ സ്ഥലം നല്കി്യ വ്യക്തിക്കും പോലീസുകാര്ക്കുംല പത്രക്കാര്ക്കും തുടങ്ങി ഓരോ വിഭാഗത്തിനും പ്രത്യേകം സ്വാഗതം പറഞ്ഞു പ്രസംഗം നിര്ത്താ ന്‍ ഒരുങ്ങിയപ്പോള്‍ ആണ് വേദിയിരിക്കുന്ന ഒരാള്‍ വന്നു സമ്മേളനത്തിലെ മുഖ്യ പ്രഭാഷണം നടത്തുന്ന ചെറുശ്ശെരിക്ക് സ്വാഗതം പറഞ്ഞില്ല എന്ന് സൂചിപ്പിച്ചതു . ഞാന്‍ വിട്ടു പോയി ..എന്ന് പറഞ്ഞു കൊണ്ട് കോട്ടുമ്മല ബാപ്പു മുസ്ലിയാര്‍ പിന്നെ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്ക്കും സ്വാഗതം പറയുകയായിരുന്നു . അതിരില്ലാത്ത സ്വാഗത ഭാഷണത്തില്‍ അസ്വസ്ഥത പ്രക്ടിപ്പിക്കുന്ന സദസ്സും സമസ്ത സെക്രട്ടറി കൂടി യായ മുഖ്യ പ്രഭാഷകനെ മറന്ന സ്വാഗത ഭാഷണവും മുഖം കെടലിന്റെ പരിധിയില്‍ വരുമോ ആവൊ..? എനിക്കറിയില്ല .!!!
സമ്മേളനത്തില്‍ മുഖ്യാതിഥിയായി ഉണ്ടാകും എന്ന് പറഞ്ഞിരുന്ന യു.എ.ഇ.മതകാര്യ ഉപദേഷ്ടാവ് ഷെയ്ഖ് അലിയ്യുല്‍ ഹാശിമി സമ്മേളനത്തിനു വന്നില്ല.ചെറുശ്ശേരിയുടെ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു കാന്തപുരം കേരളത്തില്‍ കൊണ്ട് വരുന്ന വിദേശ പണ്ഡിതന്മായര്‍ ഒന്നും ശംസുല്‍ ഉലമ യെക്കാള്‍ വലിയവര്‍ അല്ല എന്ന് . പിന്നെ എന്തിനു SYS ഗോള്ഡസന്‍ ജൂബിലി സമ്മേളന ഉത്‌ഘാടകന്‍ ആയി കാന്തപുരം വര്ഷങ്ങള്ക്കു് മുന്നേ കേരളത്തില്‍ കൊണ്ട് വന്ന അലിയ്യുല്‍ ഹാശിമിയെ സമസ്ത സമ്മേളനത്തിന്റെ മുഖ്യ അഥിതിയായി ക്ഷണിച്ചു ...? ഏതായാലും സമ്മേളനത്തിനു അദ്ദേഹം വരാതിരുന്നതിന്റെ പിന്നില്‍ കാന്തപുരമാണെന്ന് പറയില്ലായിരിക്കും. അലിയ്യുല്‍ ഹാശിമിയുടെ സന്ദേശം സമ്മേളന ത്തില്‍ വായിക്കും എന്ന് വേദിയില്‍ നിന്ന് കേട്ടെങ്കിലും അത് വായിച്ചുതും കണ്ടില്ല . ഹൈദരലി ശിഹാബ് തങ്ങള്‍ നോക്കി വായിച്ച ഉത്ഘാടന പ്രസംഗത്തിനു ശേഷം , ഇ അഹമ്മദും , കുഞ്ഞാലിക്കുട്ടിയും ആവേശകരമായി പ്രസംഗിച്ചു എങ്കിലും അണികളെ ഉദ്ദീപിപ്പിക്കാന്‍ അതിനു കഴിഞ്ഞില്ല. കാന്തപുരത്തെ കുറിച്ചോ തിരുകേശ വിവാദത്തെ കുറിച്ചോ ഇവര്‍ ഒരക്ഷരം മിണ്ടാതിരുന്നതു വേദിയിലിരുന്ന നേതാക്കളുടെ മുഖത്തും അണികളെ മുഖത്തും പ്രതിഫലിച്ചു കണ്ടു . അതിന്റെ അലയൊലികള്‍ ഉടനെ തന്നെ കേള്ക്കാവുന്നതാണ്. നേരത്തെ സമ്മേളനത്തില്‍ വന്ന ഇ.ടി മുഹമ്മദ്‌ ബഷീറും തിരുകേശ വിവാദത്തില്‍ ഇടപെടാന്‍ തയ്യാറായിട്ടില്ല .
ചേളാരി സമസ്ത കാര്യദര്ശിയായ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ നടത്തിയ മുഖ്യ പ്രഭാഷണം അക്ഷരാര്ത്ഥ ത്തില്‍ അത്ഭുത പ്പെടുത്തുന്ന തായിരുന്നു . തുടക്കം മുതല്‍ ഒരു ഡയറി നോക്കി തപ്പി തടഞ്ഞു വായിക്കുന്ന ഒരു അവസ്ഥയാണ് കണ്ടപ്പോള്‍ ഒരു സമസ്തയുടെ സെക്രട്ടറി ആണല്ലോ ഇത് എന്ന് ചിന്തിച്ചു പോകും . പലപ്പോഴും അക്ഷരങ്ങള്‍ കിട്ടാതെ വായന മുടങ്ങിയപ്പോള്‍ ലൈവായി സമ്മേളനം പതിനൊന്നര വരെ കാണിക്കും എന്ന് പറഞ്ഞിരുന്ന ദര്ശന ചാനല്‍ വരെ സമ്മേളന സംപ്രേഷണം നിര്ത്തി വെച്ചു . മറു ഭാഗത്തെ കാന്തപുരം .എ.പി അബൂബക്കര്‍ മുസ്ല്യാര്ക്ക് പകരം ചേളാരി സമസ്തയുടെ സെക്രട്ടറിയാണ് ചെറുശ്ശേരി ഉസ്താദ്‌ .ഐതിഹാസിക മായി കൊട്ടി ഘോഷിച്ചു നടത്തുന്ന ഒരു സമസ്ത സമ്മേളനത്തിലേ മുഖ്യ പ്രഭാഷണം നഴ്സറി കുട്ടികളെ പോലും നാണിപ്പിക്കും വിധത്തിലുള്ള ഒരു നുള്ളി പൊറുക്കിയുള്ള വായനയില്‍ നിന്നും മോചനമായതു വിഷയം കാന്തപുരത്തിലും കാന്തപുരം നടത്തുന്ന പ്രവര്ത്തനങ്ങളെ അവഹേളിക്കാനും തുടങ്ങിയപ്പോള്‍ മാത്രമാണ് . ആയിരങ്ങളെ ഒരുമിച്ചു കൂട്ടിയ സദസ്സില്‍ ഒരു ദീനീ പ്രസംഗം നടത്താന്‍ തപ്പി തടഞ്ഞ നുള്ളി പൊറുക്കി വായിക്കണമെന്നതും കാന്തപുരത്തിന്റെ പ്രവര്ത്തങ്ങളെ കുറിച്ചും തിരുകേശത്തെ കുറിച്ചും കണ്ണടച്ചും പറയാം എന്നൊരു അവസ്ഥയിലാണ് നേത്രത്വം തന്നേ ഉള്ളത്. അത് വരെ തങ്ങളുടെ ബഹുമാന്യ സെക്രട്ടറി പറയുന്നത് എന്താണെന്ന് മനസ്സിലാകാതെ നട്ടം തിരിഞ്ഞിരുന്ന അണികള്‍ കാന്തപുരം എന്ന പേര് കേള്ക്കുമ്പോഴേക്കും തക് ബീര്‍ മുഴക്കാന്‍ തുടങ്ങി.
കടുത്ത അസൂയ ആണ് ഇവരെ നയിക്കുന്നത് എന്നത് ലോകരെ ബോധ്യ പ്പെടുത്തുന്നതായിരുന്നു സെക്രട്ടറിയുടെ സംസാരം . എ.പി വിഭാഗം കൊണ്ട് വരുന്ന വിദേശ പണ്ഡിതന്മാനരെ പുച്ഛത്തോടെ നോക്കി കാണാനും അവരൊന്നും ആരുമല്ല എന്ന് വരുത്തി തീര്ക്കാനും ആണ് അദേഹം ശ്രമിച്ചത്. സമ്മേളന തുടക്കം മുതല്‍ സമസ്തയുടെ സമുന്നതരായ പൂര്‍ വീക നേതാക്കളുടെ പാരമ്പര്യം അവകാശപ്പെടുകയും ,, ശംസുല്‍ ഉലമയുടെയും കണ്ണിയത്തിന്റെയും മഹത്വവും പ്രവര്ത്ത നവും പറഞ്ഞു “ന്റെ ഉപ്പൂപ്പക്ക് ആനയുണ്ടായിരുന്നു” എന്ന രൂപത്തില്‍ ആവേശം കൊള്ളുകയല്ലാതെ 1989 നു ശേഷം തങ്ങള്‍ എന്ത് ചെയ്തു ഈ സമുദായത്തില്‍ എന്ന് പറഞ്ഞു കൊടുക്കാന്‍ ഒരാള്ക്കും കഴിഞ്ഞില്ല എന്നതാണ് സത്യം. സമ്മേളനത്തിനു വന്ന ലീഗ് നേത്രത്വം സമസ്തയില്‍ തങ്ങള്ക്കു വിശ്വാസമാണ് , ഞങ്ങള്‍ അതിന്റെ കൂടെയാണ് എന്ന് പറയാനും കോട്ടുമ്മലയും ചെറുശ്ശേരിയും സമദ്‌ പൂക്കൊട്ടൂരും അടങ്ങുന്ന മത നേത്രത്വം മുസ്ലിം ലീഗില്‍ തങ്ങള്ക്കുരള്ള വിശ്വാസ ത്തിനും അടിവരയിടാനും ശ്രമിച്ചു എന്നതിനപ്പുറം ഈ സമ്മേളനം കൊണ്ട് എന്തു ഗുണമുണ്ടായി എന്ന് ചിന്തിക്കുന്നവരുടെ മുന്നില്‍ വെക്കാന്‍ എന്തുണ്ട് ഇവര്ക്ക്...? പാണക്കാട്ട് സയ്യിദു കുടുംബത്തിനോടുള്ള പ്രതിബദ്ധത ഒന്ന് കൊണ്ട് മാത്രം കൂരിയാട് എത്തി ചേര്ന്ന് ആയിരങ്ങള്ക്ക് മുന്നില്‍ ആവര്ത്തിച്ചാവര്ത്തി്ച്ച് പാണക്കാട് കുടുംബ മഹിമ പറഞ്ഞ പ്രസംഗകര്‍ മര്ഹും സയ്യിദ്‌ മുഹമ്മദലി ശിഹാബ്തങ്ങള്‍ മന്ത്രിച്ചു ഊതുന്നത് കാണിച്ചു കൊണ്ട് കുഫ് രിയത് ചെയ്യുന്നു എന്ന് അറബികള്ക്കാ യി വീഡിയോ ഡോക്യമെന്ററി തയ്യാറാക്കിയ വഹാബികള്ക്കെ തിരെ ഒരക്ഷരം മിണ്ടാന്‍ തയ്യാറായില്ല. പാണക്കാട് കുടുംബത്തോട് അവര്ക്ക് സ്നേഹമുണ്ടെങ്കില്‍ ആദ്യം തള്ളി പറയേണ്ടത് തങ്ങള്‍ കുടുംബം ശിര്ക്ക് ചെയ്യുന്നു എന്ന് പറയുകയും എഴുതി വിടുകയും ചെയ്യുന്ന ഈ വഹാബീ കൂട്ടത്തെ ആയിരുന്നില്ലേ ..?


കഴിഞ്ഞ ഏഴു കൊല്ലമായി മര്കസില്‍ സൂക്ഷിക്കുകയും ആദരവോടെ കാണുകയും ചെയ്തിരുന്ന തിരുകേശം എങ്ങിനെ ഈ വേളയില്‍ നാട്ടിലെ പൊതു ചര്ച്ച യായി കടന്നു വന്നു എന്ന് ഈ സമ്മേളനം മുന്നില്‍ വെച്ച് ചിന്തിക്കുമ്പോള്‍ ഉരുത്തിരിയുന്ന ചില തുണ്ട് . അതില്‍ ജമാഅത്തെ ഇസ്ലാമിയുടെയും വിഘടിത സമസ്ത യുടെയും പങ്കു വ്യക്ത മാകും. കാര്യമായ പ്രവര്ത്തനങ്ങളോ പദ്ധതിക ളോ ഒരു നേത്രത്വത്തെയോ എടുത്തു കാണിക്കാന്‍ ഇല്ലാതെ അസൂയ മാത്രം കൈമുതലായുള്ള ഇവര്‍ക്ക് സംഘടന മുന്നോട്ടു കൊണ്ട് പോകണമെങ്കില്‍ അതിനു യോജിച്ച ഒരു വിവാദം എക്കാലത്തും ആവശ്യമാണ് . അത് കൊണ്ട് തന്നെയാണ് ജമാഅത്തെ ഇസ്ലാമിയിടെ സഹായത്തോടെ ഓ.അബ്ദുള്ള മാധ്യമത്തില്‍ തിരുകേശത്തിനെതിരെ ചര്ദ്ദി ച്ചത് . അതേറ്റെടുത്തു കൊണ്ട് നാടായ നാട്ടിലും തെരുവുകളിലും സത്യ സാക്ഷികളാവുക എന്ന പ്രമേയം എഴുതിവെച്ച് തിരുകേശത്തെ അവമതിക്കുകയും കാന്തപുരത്തിന് നേരെ തെറി പ്രഭാഷണംനടത്തുകയും അതുവഴി പൊതു ജനങ്ങള്ക്ക് ‌ മുന്നില്‍ ഇസ്ലാമിനെയും പ്രാവചകര്‍ (സ)തങ്ങളെയും കരിവാരി തേക്കാനുംആണിവര്‍ ശ്രമിച്ചത് .തിരുകേശം ഞങ്ങള്‍ കത്തിക്കാന്‍ പോകുന്നു എന്ന് പറഞ്ഞു കോഴിക്കോട്ട് ജനങ്ങളെ വിളിച്ചു കൂട്ടി ടോര്ച്ച ടിച്ചു നടന്ന ചേളാരി വിഭാഗം എന്തെ കത്തിക്കാതെ മുടി ജാലിയ വാലയുടെ മക്കള്ക്ക് ‌ തന്നെ തിരിച്ചു കൊടുത്തതു എന്ന ചോദ്യത്തിന് മറുപടി ഉണ്ടായിട്ടില്ല. മുടി കത്തിച്ചു നോക്കണം എന്ന ഇവരുടെ വാദമല്ലേ നിരീശ്വരവാദിയായ പിണറായിക്കും മറ്റും ഇതില്‍ ഇടപെടാനുള്ള അവസരം ഉണ്ടാക്കി കൊടുത്തത് .
സമ്മേളന ആദ്യന്തം വരെ ഒരു പണ്ഡിതനെതിരെയുള്ള തെറിയും ശാപപ്രാര്ത്ഥനകളും ആണ് നിറഞ്ഞു നിന്നത് . കേരളത്തിലെ എണ്പത്തി അഞ്ചു ശതമാനം സുന്നികളും തങ്ങളുടെ കൂടെ എന്ന് അവകാശപ്പെടുന്നവര്‍ ,, ഇടയ്ക്കിടെ സമ്മേളനത്തില്‍ ജന ലക്ഷങ്ങള്‍ പങ്കെടുത്തു എന്ന് പറഞ്ഞു ആശ്വസിപ്പിക്കുന്നത് കാണാമായിരുന്നു .അതിനു തെളിവായി പറഞ്ഞത് നാഷണല്‍ ഹൈവേ ബ്ലോക്കായി എന്നതാണ് . നാഷണല്‍ ഹൈവേയിലെ കൊളപ്പുറം കൂരിയാട് ഏരിയയെ കുറിച്ച് അറിയുന്ന ഏതൊരാള്ക്കും അറിയാം പ്രസ്തുത മേഖലയില്‍ ഒരു ചെറിയ ആക്സിഡന്റ് നടന്നാല്‍ പോലും പെട്ടന്ന് വാഹന ഗതാഗതം ബ്ലോക്ക് ആകുന്ന സ്ഥലം ആണെന്ന് . എതായാലും അണികളുടെ മനസ്സ് നിറഞ്ഞ ഒരു പ്രസംഗം, നോക്കി വായിക്കാതെ ,,,ഒഴുക്കോടെ പറയാന്‍ അവസാനം അബ്ദു സമദ്‌ പൂക്കോട്ടൂര്‍ തന്നെ വേണ്ടി വന്നു . അതിനിടക്ക് രാഷ്ട്രീയക്കാരുടെതല്ലാതെ ഒരു ഒഴുക്കുള്ള ഏക പ്രസംഗം ഉണ്ടായത് ഒരു അറബിയില്‍ നിന്നാണ് .അതാണങ്കില്‍ പറഞ്ഞ അസ്സലാമു അലൈകും എന്നത് എല്ലാവര്ക്കും മനസ്സിലായി എന്നതിന് പുറമേ ..പ്രസംഗത്തിന്റെ ഉള്ളടക്കം എന്തായിരുന്നു എന്ന് പോലും അറിയാതെ അണികളും നേതാക്കളും ഒരു പോലെ കണ്ണ് മിഴിച്ചിരുന്നു . അതൊന്നു തര്ജമ ചെയ്തു കൊടുക്കാന്‍ പോലും ഈ സമസ്ത പണ്ഡിത സഭയില്‍ നിന്നോ അതിന്റെ കീഴിലുള്ള ഹുദവി, വാഫി ,ഫൈസി ബിരുദ ധാരികളില്‍ നിന്നോ ആരെയും കണ്ടില്ല . അറബിയില്‍ ഒരു വാക്കു സ്വാഗതം പറയാന്‍ പോലും കഴിവുള്ളവരെ വാര്ത്തെ ടുക്കുന്നതിന് പകരം കാന്തപുരം വിരോധം പഠിപ്പിച്ചതിന്റെ തിക്ത ഫലം ആണ് ഇതെല്ലാം. പറഞ്ഞു വന്നത് സമദ്‌ പൂക്കൊട്ടൂരിന്റെ പ്രസംഗം . നാല്പതു മെമ്പര്മാരുള്ള ഒരു പണ്ഡിത സഭ ഉണ്ടായിട്ടും. വര്ഷാവര്ഷം വാഫിയും ,ഹുദവികളും പുറത്തിറങ്ങിയിട്ടും പേരില്‍ പോലും ഒരു മുസ്ലിയാര്‍ എന്നവകാശ പ്പെടാന്‍ വകുപ്പില്ലാത്ത സമദിനാണ് അണികളെ പിടിചു നിര്ത്താ ന്‍ പറ്റിയ ഒരു പ്രസംഗത്തിനായി സമസ്തയുടെ പണ്ഡിത സഭ കരുതി വെച്ചതു .സമസ്തയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ ഇങ്ങിനെ ഒന്ന് ...?? തെരുവോരങ്ങളില്‍ സുന്നി പണ്ഡിത സമൂഹത്തിനെതിരെ കുപ്രചരണം നടത്തി നല്ല ശീലമുള്ള അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ആണ് അണികളുടെ കാന്തപുരം വിരോധം എന്ന ദാഹം തീര്ത്തു കൊടുക്കാന്‍ വേണ്ടത് നല്കിയത്. മഹല്ലുകള്‍ തങ്ങളുടെ കുത്തക യാണെന്നും സുന്നികളെ അവിടെ നിന്നും ആട്ടി യോടിക്കണം എന്നുമാണ് സമസ്ത മുശാവറയില്‍ പേരില്ലാത്ത ഈ ചേളാരി നേതാവിന്റെ ആഹ്വാനം. സുന്നികള്‍ ഒന്നായിരുന്ന കാലത്തെ പള്ളികളും മദ്രസകളും കയ്യടക്കി വെച്ചു അതിന്റെ എണ്ണം ഓഫീസിലിരുന്നു കണക്ക് കൂട്ടി പറയുകയല്ലാതെ എന്തുണ്ട് ഇവര്ക്ക് സുന്നി മഹല്ലുകളില്‍ എടുത്തു കാണിക്കാന്‍...? മഹാന്മാരായ പൂര്വീ്ക പണ്ഡിതന്മാര്‍ അത് ചെയ്തു ഇത് ചെയ്തു എന്ന് പറഞ്ഞു അഭിമാനം കൊള്ളൂന്നതിനു പകരം കഴിഞ്ഞ പത്ത് ഇരുപതു കൊല്ലമായി തങ്ങള്‍ ഈ നാടിനും സമൂഹത്തിനും ദീനിനും വേണ്ടി എന്ത് ചെയ്തു എന്ന് പറയാന്‍ ഇവര്ക്ക് കഴിഞ്ഞിട്ടില്ല .ഓരോ നാട്ടിലെയും പാവപ്പെട്ട ജനങ്ങള്‍ ചോര നീരാക്കി , ഉമ്മമാര്‍ കാതിലും കയ്യിലും ഉള്ള തെല്ലാം നല്കി നാട്ടുകാര്‍ ഉണ്ടാക്കിയ മദ്രസയും പള്ളിയും തങ്ങളുടെ അക്കൌണ്ടില്‍ വരവ് വെക്കുകയല്ലാതെ ശംസുല്‍ ഉലമ നട്ടു വളര്ത്തിയ നന്തി ദാറുസ്സലാം അറബി കോളജ്‌ എങ്കിലും നേരാം വണ്ണം നടത്താന്‍ ഇവര്ക്ക് കഴിഞ്ഞിരുന്നെകില്‍ , സുന്നികളില്‍ നിന്നും രാഷ്ട്രീയ തിണ്ണ ബലം പ്രയോഗിച്ചു പിടിച്ചെടുത്തതും ഇന്ന് ശോചനീയ അവസ്ഥയില്‍ കഴിയുന്ന ദീനീ സ്ഥാപങ്ങള്‍ എങ്കിലും ഒന്ന് പുനരുദ്ദരിക്കാന്‍ ഇവര്ക്ക് കഴിഞ്ഞെങ്കില്‍ ...വെറുതെ ആശിച്ചു പോവുകയാണ് .

ഇരുപത്തി അഞ്ചു ലക്ഷം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു എന്ന് അവകാശപ്പെടുകയും കേരളത്തിലെ സുന്നികളില്‍ എണ്പ ത്തി അഞ്ച് ശതമാനവും തങ്ങളോടൊപ്പം ആണെന്ന് പറയുകയും ചെയ്യുന്ന ഇവരെ കാണുമ്പോള്‍ സ്വഭാവിക മായും പൊതു ജനങ്ങളില്‍ നിന്ന് ഉയരുന്ന ചില ചിന്തകള്‍ ഉണ്ട് . കേവലം പതിനഞ്ചു ശതമാനം ജന പിന്തുണയു ള്ളതും അതില്‍ നിന്ന് തന്നെ എണ്ണമില്ലാത്ത ആളുകള്‍ അപ്പുറത്തേക്ക് പോകുന്നതിന്റെ കണക്കുവര്‍ നിരത്തുമ്പോഴും ശൈഖുനാ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ നേത്രത്വത്തില്‍ മത ഭൌതിക മേഖലകളില്‍ നടക്കുന്ന അതി ബൃഹത്തായ സേവന പ്രവര്ത്തനങ്ങള്‍ കേരളത്തിന്റെ അതിരുകള്‍ കടന്നു , ആന്ഡകമാന്‍ നിക്കോബാര്‍ - ലക്ഷദീപുകളിലും , തമിഴ്നാട്, കര്ണാടക , യു.പി , ഗുജറാത്ത് ,ഹരിയാന ,ബംഗാള്‍ തുടങ്ങി കാശ്മീര്‍ വരെ എത്തി നില്ക്കുന്നു . മത –ഭൌതിക വിദ്യാഭ്യാസ രംഗത്തും , ജീവകാരുണ്യ മേഖലകളിലും , എന്തിനേറെ കുടിവെള്ളം ഇല്ലാത്ത ഇന്ത്യ യുടെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കാന്‍ വരെ കാന്തപുരത്തിന്റെ നേത്രത്വം ശ്രദ്ധചെലുത്തുന്നു . ഇരുപതിനായിരത്തോളം കുട്ടികള്‍ ഇന്ന് മര്കസ്‌ സ്ഥപനങ്ങളില്‍ മാത്രം പഠിക്കുന്നുണ്ട് . അതില്‍ അയ്യായിരം പേര്‍ താമസിച്ചു പഠിക്കുന്നു . ഓരോ മാസവും ഒരു കോടിയിലേറെ രൂപയാണ് ശമ്പളവും മറ്റുമായി മര്‍ കസിനു ചെലവ് വരുന്നുണ്ട് . മര്കസിന്റെ കീഴില്‍ നടത്തുന്ന മുപ്പതോളം പള്ളികള്‍ കോഴിക്കോട് നഗരത്തില്‍ തന്നെയുണ്ട് .
ഇതിനു പുറമേയാണ് മറ്റു സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളും പദ്ദതികളും . പാവപ്പെട്ട അനാഥ അഗതി കുട്ടികളെ അവരുടെ ഉമ്മമാരുടെയും ബന്ധപ്പെട്ടവരുടെയും കൂടെ തന്നെ നിര്ത്തി അവര്ക്ക് പഠിക്കാനുള്ള സഹായ ങ്ങള്‍ ചെയ്തു കൊടുക്കുന്ന ഹോം കെയര്‍ പദ്ധതിയും. അഞ്ഞൂറിലേറെ കുട്ടികള്‍ ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ളില്‍ മര്കസിന്റെ ധന സഹായത്തോടെ വീട്ടില്‍ നിന്ന് തന്നെ പഠിക്കുന്നു. മര്കസിന്റെ സ്കോളര്ഷി്പ്പ് നേടി ഈജിപ്തിലും അലിഗഡിലും നിസാമിയയിലും പഠിക്കുന്നവര്‍ വേറെയുമുണ്ട് . അതിന്റെ ഇടയിലേക്കാണ് ഇപ്പോള്‍ ചര്ച്ചുയായ നാല്പതു കോടി രൂപയുടെ പദ്ധതികള്‍ വരുന്നത് . ഈ പ്രവര്ത്തപങ്ങള്‍ എല്ലാം ചെയ്യുന്നത് മേല്‍ പറഞ്ഞ കേവലം പതിനഞ്ചു ശതമാനം മാത്രമുള്ളവരുടെ പിന്തുണയോടെയാണ് . ഇത് വെച്ച് എന്റെ ഒരു ഹൈന്ദവ സുഹൃത്ത് മുമ്പ് പറഞ്ഞത്‌ ഓര്ത്തു പോവുകയാണ് . ഈ കേരളത്തിലെ മുസ്ലിംകള്‍ എല്ലാം കാന്തപുരത്തിന് പിന്തുണ നല്കി യിരുന്നെങ്കില്‍ എന്താകുമായിരുന്നു ....എന്ന് ...!!!! അവിടെയാണ് ഈ എണ്പതത്തിഅഞ്ചു ശതമാനത്തിന്റെ പിന്തുണയുടെയും എണ്പാത്തിയഞ്ചാം വാര്ഷിികത്തിന്റെയും മേന്മ കൊണ്ടെന്തു ഗുണം ഈ സമൂഹത്തിനു എന്ന് പൊതു ജനം ചിന്തിച്ചു പോവുക .
Markaz Home Care Inauguration

27 അഭിപ്രായങ്ങൾ:

  1. ഈ ലേഖകന് തരാന്‍ എന്റെ കയ്യില്‍ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്തനയല്ലാതെ ഒന്നുമില്ലതായിപ്പോയല്ലോ ... നാഥാ നീ ആണ് അകമറിയുന്നവന്‍ ഇധേഹത്തിനു നീ രഹ്മതും ബരകതും ആഫിയതുള്ള ധീര്കായുസ്സും നല്‍കണേ അള്ളാ ...

    മറുപടിഇല്ലാതാക്കൂ
  2. വളരെ നന്നായിട്ടുണ്ട് എല്ലാ ഭാവുകങ്ങളും നേരുന്നു!!!! http://ariyalloor.blogspot.com/

    മറുപടിഇല്ലാതാക്കൂ
  3. നല്ല വിലയിരുത്തല്‍. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  4. @ഷഫീഖ് : ആമീന്‍ ...അള്ളാഹു നിന്റെ പ്രാര്‍ത്ഥന സ്വീകരിക്കുമാരാകട്ടെ
    @സകക്കീര്‍ : നന്ദി

    മറുപടിഇല്ലാതാക്കൂ
  5. അല്‍ഹംദുലില്ലാ ബ്ലോഗ്‌ രംഗത്ത് ഇസ്‌ലാമിനെ മോശമാക്കാന്‍ പല ബ്ലോഗര്‍മ്മാരും തലകുത്തി മറിയുമ്പോള്‍ ഇത്തരം എഴുത്തുകള്‍ കാണുമ്പോള്‍ മനസിന്‌ സമാധാനം ലഭിക്കുകയാണ്..ബാവാസ്‌.. ഒരുപാട് അഭിനന്ദനങ്ങള്‍ !!! നമുക്ക്‌ സുന്നികള്‍ക്ക് ഒന്നിക്കാന്‍ ഒരു ബ്ലോഗ്‌ കൂട്ടായ്മ ആവശ്യമാണ്‌. അതിനെ പറ്റി കൂടുതല്‍ ആലോചിച്ചു അഭിപ്രായങ്ങള്‍ അറിയിക്കുക...കഴിയുന്ന സുന്നീ ബ്ലോഗര്‍മാരെ ഒന്നിപ്പിക്കുക.......

    മറുപടിഇല്ലാതാക്കൂ
  6. സ്വലഹുധീന്‍ ഇക്ക പറഞ്ഞത് വളരെ ശേരി ആണ് നമ്മള്‍ അത് ഗൌരവം ആയി തന്നെ ആലോചിക്കണം .. നമ്മുടെ ബ്ലോഗ്ഗര്‍മാരുടെ നമ്പര്‍ പറ്റുമെങ്കില്‍ ശേഖരിച്ചു ഈ ഐഡി യിലേക്ക് അയക്കണം mohdshafeekh@gmail.com ഇന്ഷാ അല്ലഹ് വഹാബിസത്തിനെ തടഞ്ഞു നിര്‍ത്താന്‍ പറ്റുമോ എന്ന് മുകള്‍ ഘടഗങ്ങളുമായി ആലോചിച്ചു നമോക്കൊന്നു നോക്കാം എന്താ എല്ലാവരുടെയും അഭിപ്രായം ...

    മറുപടിഇല്ലാതാക്കൂ
  7. >>>> നാഷണല്‍ ഹൈവേയിലെ കൊളപ്പുറം കൂരിയാട് ഏരിയയെ കുറിച്ച് അറിയുന്ന ഏതൊരാള്ക്കും അറിയാം പ്രസ്തുത മേഖലയില്‍ ഒരു ചെറിയ ആക്സിഡന്റ് നടന്നാല്‍ പോലും പെട്ടന്ന് വാഹന ഗതാഗതം ബ്ലോക്ക് ആകുന്ന സ്ഥലം ആണെന്ന് .<<<<<

    ഇങ്ങയൊക്കെ പറയുന്നത്, അവിടെ ആളുണ്ടായില്ല എന്ന് വരുത്തി തീറ്ക്കനാണെങ്കില്‍ അത് രാഷ്ട്രീയക്കാരന്റെ കള്ളക്കളി പോലെ കപടമല്ലേ, ഉസ്താദേ.....

    മറുപടിഇല്ലാതാക്കൂ
  8. @ മുഹമ്മദ്‌ ലബ്ബ >>>
    ഒരിക്കലും അല്ല.കൂരിയാട്ടെ സമ്മേളനത്തില്‍ ആളു കുറവാണ് എന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല നിങ്ങള്ക്ക് ആളുകളുടെ കുറവ് ഉണ്ടെന്ന വാദവും ഈയുള്ളവന് ഇല്ല .....സമ്മേളന വേദിയില്‍ പലപ്പോഴും ആളുകളെ കൊണ്ട് ബ്ലോക്കായി എന്ന് പ്രാസംഗികര്‍ പറയുന്നുണ്ടായിരുന്നു ...അതിന്റെ കാരണം ആണ് ഞാന്‍ പറഞ്ഞത് .

    മറുപടിഇല്ലാതാക്കൂ
  9. വളരെ നന്നായി, തുടരുക ഇനിയും ഇതുപോലെ വിലയിരുത്തലുകള്‍ , റബ്ബ് സ്വീകരിക്കട്ടെ ആമീന്‍.

    മറുപടിഇല്ലാതാക്കൂ
  10. നല്ല വിലയിരുത്തല്‍. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  11. ജസാകല്ലഹ്.... ബ്ലോഗര്‍മാരില്‍ നിന്നും ഒരു വേറിട്ട സ്വരം ഉയര്‍ന്നു വരട്ടെ... സത്യം സത്യമായുള്ള വിലയിരുത്തലുകള്‍ ഇനിയുമുണ്ടാവട്ടെ... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  12. അല്ലാഹു സ്വാലിഹായ അമലായി ഇത് സ്വീകരിക്കട്ടെ............ آميـــــــــــــــــــــــــــــــــــن

    മറുപടിഇല്ലാതാക്കൂ
  13. കളവ് പ്രചരിപ്പിക്കുന്നതിന് ഒരു പരിധി വേണം.....
    നിങ്ങളാണോ സുന്നത്ത്‌ ജമാഅത്തിന്റെ സംരക്ഷകര്‍.......

    മറുപടിഇല്ലാതാക്കൂ
  14. മോനെ അനീസേ ശെരിക്കു വായിക്കു എന്നിട്ട് പ്രതികരിക്കുക ഈ വിലയിരുത്തല്‍ ശെരിതന്നെ യാണ് പിന്നെ ഒന്നും പറയാനിലെങ്കില്‍ പിന്നെ ഇങ്ങിനെ പ്രതികരിക്കണേ കഴിയുള്ളൂ. അല്ലാതെ എന്ത് ചെയ്യാന്‍

    മറുപടിഇല്ലാതാക്കൂ
  15. ഇവര്‍ സമ്പത്ത് ജമഅത്തിന്റെ സംരക്ഷകര്‍

    മറുപടിഇല്ലാതാക്കൂ
  16. അഹല് സുന്നത്തി വല ജമാഹതി ന്‍റെ ആശയത്തോട്
    അനുകൂലമായ നിലപാട് എടുത്തതിനു സക്കരിയാ
    സലാഹിയെ അനുകൂലിച്ചത് തെറ്റോ ???
    മണ്ടന്മാരായ എന്‍റെ കാന്ത ഭക്തന്‍ മാരെ......
    നന്നാവാന്‍ തീരുമാനിച്ചവര്‍ നന്നാവാന്‍ പാടില്ല എന്നാണോ ????
    http://www.facebook.com/photo.php?fbid=348994865190613&set=a.116303191793116.24810.100002403080049&type=1&theater

    മറുപടിഇല്ലാതാക്കൂ
  17. [co="red"]കേരളീയരുടെ പ്രത്യേകശ്രദ്ധക്ക്‌... മാനവികത ഉണരുന്നുണ്ട്‌
    കേരളത്തിലെ ഏറ്റവും വലിയ സാമൂഹ്യ പ്രതിസന്ധി ഇവിടെ മാനവികത ഉറങ്ങിക്കിടക്കുന്നു എന്നതാണ്‌. ഉണര്‍ത്താന്‍ ആരുണ്ട്‌ എന്നാണത്രെ കേരളീയര്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്‌. അതിന്‌ പരിചയസമ്പന്നനും യോഗ്യനും കേരളത്തിലെ ഒരു വിവാദ പണ്‌ഡിതവേഷധാരിയെന്നാണ്‌ വിലയിരുത്തല്‍. ടിയാനാണെങ്കില്‍ മാനക്കേടുതീര്‍ക്കാന്‍ പോംവഴികളന്വേഷിക്കുകയുമാണ്‌.

    പാലക്കാട്‌ ജില്ലയിലെ അട്ടപ്പാടിയില്‍ കേരളയാത്രക്കുമുമ്പേ മാനവികത ഉണര്‍ന്നു കഴിഞ്ഞു. യാത്രാനായകന്റെ അരുമശിഷ്യന്‍ തന്നെ ഇക്കാര്യത്തില്‍ മാതൃക കാണിച്ചു. നായകന്റെ ശിഷ്യന്‌ അലനല്ലൂരിലെ മുശാവറ അംഗത്തിന്റെ വീട്ടില്‍ ഒളിത്താവളം അനുവദിച്ച വകയില്‍ അദ്ദേഹത്തെ ജില്ലാ ഖാസിയുമാക്കി.

    വ്യാജമുടി വിവാദം കൊടുമ്പിരികൊണ്ടപ്പോഴാണ്‌ ഇതേ അലനല്ലൂര്‍ക്കാരന്‍ മറ്റൊരു തങ്ങള്‍ ആലപ്പുഴയില്‍.....യും ചെയ്‌തുകൊണ്ട്‌ അരുളി. ``മുടി പ്രവാചകരുടെതാണെന്നതിന്‌ ഞാന്‍ പലരോടും തെളിവന്വേഷിച്ചു എനിക്കിതുവരെ ബോധ്യപ്പെട്ടിട്ടില്ല അതുകൊണ്ട്‌ ഈ പ്രസ്ഥാനത്തില്‍ തുടരാന്‍ താല്‍പര്യവുമില്ല. ഈ മഹാപാതകം ചെയ്‌ത തങ്ങളെ മോഹന വാഗ്‌ദാനങ്ങള്‍ നല്‍കി തിരിച്ചുകണ്ടു പോയെങ്കിലും അദ്ദേഹത്തെ മാമോദീസമുക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ്‌ കഴിഞ്ഞ ഡിസംബര്‍ 6-ന്‌ മുസ്‌ലിംകളൊക്കെ ബാബരി സ്‌മരണ വേദനയോടെ അയവിറക്കുമ്പോള്‍ ആലപ്പുഴ തുമ്പോളി ചര്‍ച്ചില്‍ തങ്ങളെ കൊണ്ടുപോയി ദീപാരാധന ഉദ്‌ഘാടനം ചെയ്യിപ്പിച്ചത്‌. ഇതിന്റെ മതവിധി ഒന്നും ചോദിക്കരുത്‌ ..അതാണ്‌ പ്രായശ്ചിത്തം...എന്തതിശയമേ കുഞ്ഞാടിന്റെ കരച്ചില്‍, എത്ര മനോഹരമേ...

    മാനവികത ഉണര്‍ത്താന്‍ ആഗ്രഹിക്കുന്ന ഏതൊരാളുടേയും അടിസ്ഥാന സ്വഭാവഗുണങ്ങളാണ്‌ കരുണ, ദയ, ആതുരശുശ്രൂഷ തുടങ്ങിയവ, കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ കാഷ്യാലിറ്റി പരിസരത്ത്‌ ഒരു മണിക്കൂര്‍ സമയം ചിലവഴിച്ചാല്‍ ഏതു ക്രൂര മനസ്സുള്ളവനും ഒന്നു പാകമാകും. ദാരുണമായ അപകടത്തില്‍പെട്ട്‌ വേദനകൊണ്ട്‌ പുളയുന്ന മനുഷ്യശരീരങ്ങള്‍ സഹായത്തിനു വേണ്ടി കേഴുമ്പോള്‍ അവരെ സഹായിക്കാന്‍ `സഹായി' ഉണ്ട്‌. നമ്മുടെ യാത്രാനായകന്റെ പുത്രന്റെ കാര്‍മികത്വത്തിലായിരുന്നു `സഹായി' മുന്നോട്ടു നീങ്ങിയത്‌. പലരും ലക്ഷങ്ങള്‍ കൊടുത്തു. ഇപ്പോഴാണ്‌ അറിയുന്നത്‌ ഇതൊരു സ്വയം സഹായ വേദിയാണെന്ന്‌. അതോടെ കോടതി പറഞ്ഞു. ഇനിമേലില്‍ `സഹായി' എന്ന പേര്‌ നിങ്ങള്‍ ഉപയോഗിക്കരുത്‌. ഇവരെന്നോ മേല്‍വിലാസം നഷ്‌ടപ്പെട്ടവരാണെന്നത്‌ വേറെ കാര്യം.

    ലോക ചരിത്രത്തില്‍ ആദ്യമായി മുടി സൂക്ഷിക്കാന്‍ 40 കോടിയുടെ പള്ളി പണിയുന്ന യാത്രാനായകന്‍ ആദ്യമേ പറഞ്ഞു. ഈ പള്ളിയുടെ നിര്‍മ്മാണ ഫണ്ടിലേക്ക്‌ ഒരാളില്‍ നിന്ന്‌ 1000 രൂപയേ വാങ്ങു. കൂടുതല്‍ കാശുവാങ്ങിയാല്‍ കുറച്ചു പേര്‍ക്കേ ഇതിന്റെ പുണ്യം ലഭിക്കൂ. വിവാദം പുകഞ്ഞുയര്‍ന്നപ്പോള്‍ അനുയായികള്‍ കിട്ടിയ കാശ്‌ പോകറ്റിലാക്കി. അതുകൊണ്ട്‌തന്നെ ഇനി പുണ്യം കുറച്ചുപേര്‍ക്കേ കൊടുക്കൂ. ഒരു സെന്റിന്‌ ഒരു ലക്ഷം. ഒരു മുസല്ലക്ക്‌ ഇരുപത്തി അയ്യായിരം. ഉസ്‌താദേ.. ഈ മുസല്ല എവിടെയാണ്‌? മൂപ്പര്‌ പോ...![/co]

    മറുപടിഇല്ലാതാക്കൂ
  18. മാനവികത ഉണര്‍ത്താന്‍ തെക്ക് വടക്കൊരു യാത്ര....
    മാനവികതയുടെ ഉണര്‍ത്തുപാട്ടുമായി വിശ്വമാനവികതയുടെ സന്ദേശപാലകന്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍ കേരളത്തിന്റെ വടക്കുനിന്ന് തെക്കോട്ടേക്ക് യാത്ര തുടങ്ങിക്കഴിഞ്ഞു. സകലമാന അരാജകത്വങ്ങള്‍ക്കും മാനവികതാ വിരുദ്ധതക്കുമെതിരില്‍ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചുകൊണ്ടുള്ള കാന്തപുരം മുസ്‌ല്യാരുടെ യാത്ര ഏതൊരു കേരളീയനേയും ഹര്‍ഷപുളകിതമാക്കുമെന്നതില്‍ സന്ദേഹമില്ല തന്നെ. ചെകുത്താന്‍ വേദമോതാന്‍ തുടങ്ങിയാല്‍ പിന്നെ പൈശാചികത തുടച്ചു നീക്കപ്പെടാതിരിക്കില്ലല്ലോ.


    ജീവിച്ചിരിക്കുന്നവര്‍ മാത്രമല്ല പരേതാത്മാക്കള്‍ പോലും കാന്തപുരം മുസ്‌ല്യാരുടെ മാനവികതയുടെ ഉണര്‍ത്തുപാട്ടില്‍ പുളകം കൊള്ളുന്നുണ്ടാവും. പൂനൂരിലെ അബൂബക്കര്‍ ഹാജിയുടെയും ചേകന്നൂര്‍ മൗലവിയുടെയുമെല്ലാം ആത്മാക്കള്‍ ഭൂമിയിലുണ്ടായിക്കൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റത്തില്‍ സന്തോഷിക്കാതിരിക്കില്ല. കാന്തപുരം മുസ്‌ല്യാര്‍ മാനവികതയുടെ പ്രചാരകനായി മാറിയ ഒരു ലോകത്ത് ജീവിക്കാന്‍ പൂനൂര്‍ അബൂബക്കര്‍ ഹാജിയും ചേകന്നൂര്‍ മൗലവിയും മാത്രമല്ല ഒട്ടേറെ പള്ളിക്കാടുകളില്‍ അടക്കം ചെയ്യപ്പെട്ട പരേതാത്മാക്കള്‍ ആശിച്ചുപോവുക സ്വാഭാവികം മാത്രം.
    സത്യസന്ധമായും നീതിയുക്തമായും അന്വേഷണം നടത്തുന്ന ഒരന്വേഷണ ഏജന്‍സി നിലവിലുണ്ടായിരുന്നെങ്കില്‍ കാന്തപുരം മുസ്‌ല്യാരുടെ മാനവികതാ യാത്രയില്‍ പുളകംകൊള്ളുന്ന പരേതാത്മാക്കളുടെ ലിസ്റ്റ് കൃത്യമായി തയ്യാറാക്കാമായിരുന്നു. എത്രയെത്ര മഹല്ലുകളിലാണ് കാന്തപുരം മുസ്‌ല്യാരുടെ ഉഗ്രവാദി ടൈഗര്‍ സുന്നിക്കുട്ടികളുടെ കൊലവിളികളില്‍ മര്‍ദനങ്ങളും പീഡനങ്ങളും ദുരിതങ്ങളും പേറേണ്ടിവന്നവരെന്ന കണക്ക് പടച്ചതമ്പുരാന്റെ കണക്കുപുസ്തകത്തില്‍ കൃത്യമായുണ്ടെങ്കിലും അന്വേഷണ ഏജന്‍സികളുടെ കണക്കുപുസ്തകത്തില്‍ മുസ്‌ല്യാരുടെ പണക്കിഴിക്കു മുമ്പില്‍ അതെല്ലാം കുഴിച്ചുച്ചുമൂടപ്പെട്ടിട്ടുണ്ടാവും. മാനവികതയ്ക്കും ഉണര്‍വിനും വേണ്ടി യാത്രക്കിറങ്ങിയ കാന്തപുരം മുസ്‌ല്യാരുടെ ഉഗ്രവാദി സുന്നിക്കുട്ടികളാണ് ചേകന്നൂര്‍ മൗലവി തിരോധാന കേസില്‍ ശിക്ഷിക്കപ്പെട്ടവരെല്ലാം എന്നത് മുസ്‌ല്യാരുടെ കുറ്റമായി കാണാതിരിക്കാം.
    മാനവിക സാഹോദര്യത്തിന്റെ വെള്ളരിപ്രാവുകള്‍ ലോകമൊട്ടുക്കും പറന്നുയര്‍ന്ന കാരന്തൂര്‍ മര്‍കസിലെ ഉത്തരവാദപ്പെട്ട ജീവനക്കാരന്‍ കേസില്‍ ശിക്ഷിക്കപ്പെട്ടത് നമുക്ക് വിസ്മരിക്കാം. ചേകന്നൂര്‍ തിരോധാന കേസ് അന്വേഷിച്ചവര്‍ ശരിയായ ദിശയിലായിരുന്നു അന്വേഷണം നടത്തിയിരുന്നത് എങ്കില്‍ മാനവികത ഉണര്‍ത്താന്‍ കൊടിയേന്തിയ കൈകളില്‍ നിയമത്തിന്റെ വിലങ്ങുവീണ് ജയിലഴികള്‍ എണ്ണിക്കഴിയുമായിരുന്നു എന്നത് നാട്ടാര്‍ക്കറിയാവുന്ന പരസ്യമായ പരമരഹസ്യം മാത്രം.
    സമസ്തയുടെ സമുന്നത നേതാവായിരുന്ന മര്‍ഹൂം കണ്ണിയത്ത് അഹ്മദ് മുസ്‌ല്യാര്‍ കാന്തപുരം മുസ്‌ല്യാര്‍ മാനവികത ഉണര്‍ത്താന്‍ യാത്ര നടത്തുന്ന വിവരമറിയുമെങ്കില്‍ സന്തോഷിക്കാതിരിക്കില്ല. വാര്‍ധക്യത്തിന്റെ ദുരിതപര്‍വം പേറുന്ന സമയത്ത് സങ്കുചിത താല്പര്യത്തിനായ് തന്നെ കോടതി കയറ്റിയ കാന്തപുരം മുസ്‌ല്യാരുടെ മനംമാറ്റം അന്നുണ്ടായിരുന്നെങ്കില്‍ എന്ന് കണ്ണിയത്ത് ആശിച്ചുപോകും. തന്റെ ജീവിതാന്ത്യകാലത്ത് മഹല്ലുകളില്‍ നിന്ന് കണ്ണീരും കയ്യുമായി പരാതി പറയാന്‍ വന്നിരുന്ന സുന്നീ പ്രവര്‍ത്തകരെ കണ്ണിയത്തിന്റെ ബര്‍സഹീ ജീവിതത്തില്‍ തികട്ടി വരാതിരിക്കില്ല.
    കാന്തപുരം മുസ്‌ല്യാരുടെ ഉഗ്രവാദി മുരീദുകള്‍ സുന്നീപ്രവര്‍ത്തകരെ തമ്മിലടിപ്പിച്ച് പള്ളികളും മദ്രസകളും ചോരക്കളമാക്കി. ഒട്ടേറെ പള്ളികള്‍ അടച്ചുപൂട്ടി. മദ്‌റസകളില്‍ കൊച്ചുകുട്ടികളുടെ മുന്നില്‍വെച്ച് മുഅല്ലീമീങ്ങള്‍ മാരകായുധങ്ങള്‍ കൊണ്ട് ആക്രമിക്കപ്പെട്ടു. മദ്‌റസകള്‍ പൊളിച്ചുമാറ്റുകയും വീതംവെക്കുകയും ചെയ്തു. കല്യാണവീടുകളും നബിദിന റാലികളും ആണ്ടുനേര്‍ച്ചകളും കൊലക്കളങ്ങളായി.
    കാന്തപുരം സുന്നികള്‍ക്ക് മഹല്ലുകള്‍ തോറും ഇന്ന് പ്രൗഢിയോടെ തല ഉയര്‍ത്തി നില്‍ക്കുന്ന പള്ളികളും മദ്‌റസകളും സ്‌കൂളുകളും കോളേജുകളുമുണ്ട്. ഫിതനയും ഹസാദുമായി മഹല്ലുകളില്‍ കടന്നുചെന്ന് സുന്നീപ്രവര്‍ത്തകരില്‍ ഭിന്നിപ്പുണ്ടാക്കി തമ്മിലടിപ്പിച്ച് ഉതിര്‍ന്നുവീണ രക്തച്ചാലുകളിലാണ് ഈ സ്ഥാപനങ്ങളുടെയൊക്കെ അടിത്തറയിട്ടിരിക്കുന്നത് എന്നത് മാനവികതയുടെ മുഖംമൂടിയണിഞ്ഞവരുടെ വികൃതമുഖം വ്യക്തമാക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  19. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  20. ആദര്‍ശ പ്രതിയോഗികളെ ആദര്‍ശപരമായി നേരിടുന്നതിന് പകരം കായികമായി നേരിടുകയെന്നതാണ് മാനവികത ഉണര്‍ത്തുന്നതിന് നേതൃത്വം നല്കുന്ന മുസ്‌ല്യാര്‍ ചെല്ലും ചെലവും നല്കി വളര്‍ത്തിയെടുത്ത സുന്നീ ടൈഗര്‍ ഫോഴ്‌സ് അടിസ്ഥാനതത്വമായി സ്വീകരിച്ചത്. ഇതിന്റെ പരിണിതിയെന്നോണം ഇ കെ സുന്നികളുടേതിന് പുറമെ ഒട്ടേറെ മുജാഹിദ് സ്റ്റേജുകള്‍ കയ്യേറപ്പെടുകയും പണ്ഡിതന്മാര്‍ ആക്രമിക്കപ്പെടുകയും ചെയ്തു. ഇത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. കാന്തപുരം മുസ്‌ല്യാരുടെ മാനവികത ഉണര്‍ത്താന്‍ കച്ചകെട്ടിയിറങ്ങിയ ഉഗ്രവാദികളുടെ ക്രൂരമായ ആക്രമണത്തില്‍ ധീര രക്തസാക്ഷിയായ മുജാഹിദ് പ്രവര്‍ത്തകനാണ് ചങ്ങലീരിയിലെ ബശീര്‍ എന്ന പാവപ്പെട്ട കുടുംബനാഥന്‍. സിവിലും ക്രിമിനലുമായി മഹല്ല് കമ്മിറ്റിക്കാരെയും സുന്നീ-മുജാഹിദ് സംഘടനാ പ്രവര്‍ത്തകരെയും പ്രതി ചേര്‍ത്തുകൊണ്ടുള്ള ഒട്ടേറെ കേസുകള്‍ സംസ്ഥാനത്തെ ചെറുതും വലുതുമായ കോടതികളില്‍ നിലവിലുണ്ട്. ഈ കേസുകളിലെല്ലാം ഒരുവശത്ത് കാന്തപുരം മുസ്‌ല്യാരുടെ ഉഗ്രവാദി ടൈഗറുകളാണെന്നത് വിസ്മരിക്കാവതല്ല.
    വിശ്വമാനവികതയുടെ കൊടിയുമേന്തി തെക്ക് വടക്ക് യാത്ര ചെയ്യുന്ന മുസ്‌ല്യാര്‍ ഓരോ കോടതി പടിക്കലുമെത്തുമ്പോള്‍ കള്ളക്കേസുകള്‍ പിന്‍വലിക്കുമെന്ന് നമുക്കാശിക്കാം. കാന്തപുരം മുസ്‌ല്യാരുടെ യാത്രയുടെ തുടക്കം മുതല്‍ അവസാനം വരെ എല്ലാ രാഷ്ട്രീയകക്ഷികളെയും ക്ഷണിച്ചിട്ടുണ്ടത്രേ. ഇതിലേതെങ്കിലും കക്ഷിയുടെ പ്രതിനിധി മുജാഹിദുകാരനായാല്‍ പിന്നെ യാത്രയുടെ ഗതിയെന്താകുമെന്ന് ആലോചിക്കേണ്ടിവരും.
    വിശ്വാസികള്‍ക്കിടയില്‍ സ്പര്‍ധയും വിദ്വേഷവും വളര്‍ത്തിയെടുക്കാന്‍ ഗവേഷണം നടത്തുന്ന കാന്തപുരം മുസ്‌ല്യാര്‍ മാനവികത ഉണര്‍ത്താന്‍ പാടുപെടുന്നത് ഏതായാലും ചരിത്രത്തിലെ വലിയ തമാശകളിലൊന്ന് തന്നെ.
    ആട്ടിന്‍തോലണിഞ്ഞ ചെന്നായയെ സമുദായം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇപ്പോഴും വിഡ്ഢിവേഷം കെട്ടുകയാണ്. മുടിപ്പള്ളിയുടെ പേരില്‍ കോടികളുടെ ആത്മീയ തട്ടിപ്പിന് സാമൂഹ്യ അംഗീകാരം നേടാനായി കാന്തപുരം മുസ്‌ല്യാര്‍ നടത്തുന്ന തട്ടിപ്പുയാത്രയെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നതത്രെ ഏറെ പരിഹാസ്യമായിരിക്കുന്നത്. കേരളത്തിന്റെ മാനവികത ഉണര്‍ത്താന്‍ ബഹുമാനപ്പെട്ടവര്‍ നടത്തുന്ന യാത്രക്ക് സ്വീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നിടങ്ങളില്‍ പൂമാലകളുമായി കാത്തിരിക്കുന്ന രാഷ്ട്രീയ നേതാക്കളെ വരുംദിവസങ്ങളില്‍ നമുക്ക് നേരില്‍ കാണാം.
    മദ്യനിരോധന സമരം ഉദ്ഘാടനം ചെയ്യാനും ചെത്തുതൊഴിലാളികളുടെ സമരം ഉദ്ഘാടനം ചെയ്യാനും വേദി മാറിയെത്തുന്ന രാഷ്ട്രീയക്കാര്‍ക്ക് കാന്തപുരം മുസ്‌ല്യാരുടെ ആത്മീയ വാണിഭ യാത്രയിലും അത്രയൊക്കെയേ നിലപാടുണ്ടാവുകയുള്ളൂ എന്ന് സമാധാനിക്കാം.

    മറുപടിഇല്ലാതാക്കൂ
  21. നിങ്ങള്‍ നടത്തിയ ഈ യാത്ര എന്തിനു വേണ്ടി ..?ലോക പ്രവജകാന്‍ [സ]യുടെ തിരു കേശം നിങ്ങളുടെ കയ്യില്‍ ഉണ്ടായിട്ടു എന്ത് കൊണ്ട് നിങ്ങള്‍ മിണ്ടാത്തത് ...എന്ത് കൊണ്ട് ഒരിടത്തും തിരു കേശ സൂക്ഷിപ്പുകാരന്‍ എന്നാ പേര് നിങ്ങള്‍ പറയാത്തത് ..കേരളത്തിന്റെ കൃഷ്ണന്‍ എന്നാ പീരിനീക്കള്‍ നല്ല പേര് തിരു കേശ ത്തിന്റെ സൂക്ഷിപ്പുകാരന്‍ എന്നല്ലേ ..?

    മറുപടിഇല്ലാതാക്കൂ
  22. അജ്ഞാതന്‍2012, ഡിസംബർ 4 9:03 PM

    കഴിഞ്ഞ ഏഴു കൊല്ലമായി മര്കസില്‍ സൂക്ഷിക്കുകയും ആദരവോടെ കാണുകയും ചെയ്തിരുന്ന തിരുകേശം എങ്ങിനെ ഈ വേളയില്‍ നാട്ടിലെ പൊതു ചര്ച്ച യായി കടന്നു വന്നു എന്ന് ഈ സമ്മേളനം മുന്നില്‍ വെച്ച് ചിന്തിക്കുമ്പോള്‍ ഉരുത്തിരിയുന്ന ചില തുണ്ട് ......................

    മറുപടിഇല്ലാതാക്കൂ
  23. അജ്ഞാതന്‍2012, ഡിസംബർ 4 9:04 PM

    appo 7 varshamaayi mudi avde und... ennit ath upayogich janangale pattikkaan thudangiyit 7 yr aayi ennu churukkam

    മറുപടിഇല്ലാതാക്കൂ

ഹസനിയ്യയിലെ അതിഥികള്‍