2012, ഫെബ്രുവരി 9, വ്യാഴാഴ്‌ച

കാന്തപുരത്തെ വരച്ച അകമ്പാടം നൌഷാദിന് സ്നേഹപൂര്‍വ്വം ...



ശ്രീ നൗഷാദ്‌ അകമ്പാടം , വരക്കാനും.....അതിലൂടെ ഒത്തിരി ആശയങ്ങള്‍ മുന്നോട്ടു വെക്കാനും നിങ്ങള്ക്ക് കഴിവുണ്ട് .നിങ്ങളുടെ ആ വരകളെ ഞങ്ങള്‍ ഇഷ്ടപ്പെടുകയും അത് ഫേസ്ബുക്ക് പോലോത്തതിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു .. ഇന്ന് രാവിലെ ഞാന്‍ ഫേസ്ബുക്കില്‍ വന്നപ്പോള്‍ ആദ്യം മുന്നില്‍ കണ്ടത് ബൂലോകം നടത്തുന്ന സൂപ്പര്‍ ബ്ലോഗ്ഗര്‍ മത്സരം ,എന്റെ മനസ്സില്‍ അന്നേരം നിങ്ങള്ക്ക് മാര്‍ക്കിടാനാണ് തോന്നിയത് .കാരണം മുല്ലപെരിയാര്‍ വിഷയത്തില്‍ നിങളുടെ വരകളും,അത് പോലെ നിങ്ങളുടെ വരകളെ നിങ്ങളുടെ അനുമതി കൂടാതെ പ്രസിദ്ധീകരിച്ച പത്ര മാധ്യമങ്ങളുടെ "ധാര്‍മികത"യും എന്റെ മനസ്സിലേക്ക് കടന്നു വന്നു . ഈ ഫോട്ടോ കാണുന്നത് വരെ ഞാന്‍ നിങ്ങളുടെ പക്ഷത് ആയിരുന്നു . കാരണം നിങ്ങള്‍ സുന്നിയോ മുജാഹിദോ എന്ന് നോക്കിയിരുന്നില്ല ആ താല്പര്യം.നിങ്ങളുടെ വരയില്‍ കണ്ട ആശയങ്ങള്‍ ഞങ്ങള്‍ ഇഷ്ടപെട്ടിരുന്നു .നിങ്ങള്‍ ഫേസ്ബുക്കില്‍ സ്വന്തം പേജു തുടങ്ങിയപ്പോള്‍ അതില്‍ ആറാമതായി ലൈക്‌ ചെയ്ത ആളാണ് ഞാന്‍ .ഇപ്പോള്‍ ഞാന്‍ ലജ്ജിക്കുന്നു . കാന്തപുരം എന്ന മനുഷ്യനെതിരെയുള്ള ബഷീറിയന്‍ കൊലവെറി നിങ്ങള്‍ക്കും ബാധിച്ചത്തില്‍ ഞാന്‍ സഹതപിക്കുന്നു .ഈ ഫോട്ടോ കണ്ടത് മുതല്‍ നിങ്ങളെ ഞാന്‍ വെറുക്കുന്നു .. കാരണം ഞാനടക്കം ലക്ഷകണക്കിന് ആളുകള്‍ കാന്തപുരം ഉസ്താദിനെ ആദരിക്കുന്നു , ആനുകാലിക ചുറ്റുപാടില്‍ അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരക്കുന്നു ,, ആ ഞങ്ങളെയാണ് നിങ്ങള്‍ എലികളാക്കി ..കാഫിര്‍ ആക്കി ചിത്രീകരിച്ചു നരകത്തിലേക്ക് കൊണ്ട് പോയി തള്ളുന്നത്‌ . നിങ്ങളുടെ ഈ ബ്ലോഗില്‍ നിങ്ങള്ക്ക് വേണ്ടി കയ്യടിച്ച ഒരാളും ഒരു വിഷയത്തിലെങ്കിലും കാന്തപുരം ചെയ്തത് നന്നായി എന്ന് പറഞ്ഞിട്ടില്ല.അവര്‍ക്ക് കിട്ടിയ ഏതൊരു അവസരം ഉണ്ടോ ..അവര്‍ കാന്തപുരത്തെയും സുന്നി പ്രസ്ഥാനത്തെയും തെറി പറയാനും എതിര്ക്കനുമേ നിന്നിട്ടുള്ളൂ . ഈ കൂട്ടര്‍ നിങ്ങളുടെ വരയെ അഭിനന്ദിച്ചത് നിങ്ങളോടുള്ള സ്നേഹം കൊണ്ടോ ..നിങ്ങളുടെ വരയുടെ മഹത്വം കൊണ്ടോ ആണെന്ന് നിങ്ങള്‍ വിചാരിക്കുന്നുവോ ..? എങ്കില്‍ നിങ്ങള്ക്ക് തെറ്റി .. അവരാഗ്രഹിച്ചതു നിങ്ങള്‍ ചെയ്തു ഏറ്റവും ഭംഗിയായി. കാന്തപുരം വിരോധം രക്തത്തില്‍ അലിഞ്ഞ അവരുടെ കണ്ണുകളെ നിങ്ങള്‍ കുളിരണിയിപ്പിച്ചു .അതിന്റെ സന്തോഷ പ്രകടനം ആണത് .
മുജാഹിദുകളും ജമാഅത്തെ ഇസ്ലാമിക്കാരും സുന്നികളെ കാഫിര്‍ ആക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി...ഒരു ഭാഗത്ത് സുന്നികള്‍ ശിര്‍ക്ക് ചെയ്യുന്നവര്‍ ആണ് എന്ന് ആവര്‍ത്തിച്ചു പറയുകയും ,,മറുഭാഗത്ത് സുന്നികള്‍ അറുത്തതു തിന്നുകയും ..സുന്നീ പെണ്‍കുട്ടികളെ വിവാഹം ചെയ്യുകയും ,,അനന്തരാവകാശം ചോദിച്ചു വാങ്ങുകയും ചെയ്യുന്ന മുജാഹിദുകള്ക്കും ജമാഅത്തെ ഇസ്ലാമിക്കും കേരളത്തില്‍ ഏറ്റവും വിരോധമുള്ളത് ആരാണ് എന്ന് ചോദിച്ചാല്‍ അതിനു ഒരേ ഒരു ഉത്തരം ആണ് ഉള്ളത് കാന്തപുരം., അവര്‍ ഈ ചിത്രത്തെ വാനോളം പുകഴ്ത്തും.. നിങ്ങള്ക്ക് സ്തുതി പാടുകയും ചെയ്യും. നിങ്ങള്‍ ഒറ്റയടിക്കല്ലേ ലക്ഷങ്ങളെ അവര്‍ക്ക് വേണ്ടി ആയിരങ്ങളെ കാഫിര്‍ ആക്കി ചിത്രീകരിച്ചിരിക്കുന്നത് . ഒരു മുസ്ലിമിനെ ഏതു മാനദണ്ഡം വെച്ചാണ് നിങ്ങള്‍ അവിശ്വാസി യായി ചിത്രീകരിച്ചതു ...? മുസ്ലിം സമൂഹത്തെ മൊത്തം നരകാവകാശികള്‍ ആയി വരക്കാന്‍ നിങ്ങള്ക്ക് കഴിഞ്ഞതു എങ്ങിനെ ..?

നിങ്ങള്‍ സൂക്ഷിക്കണം ,,ഞങ്ങള്‍ ഏ. പി ക്കാരെ അല്ല ...ഞങ്ങള്‍ ഇക്കാലം വരെ ഒരു അക്രമവും ചെയ്തിട്ടില്ല .പതിനായിരകണക്കിന് മെമ്പര്‍ മാര്‍ ഉള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനവും , അതിലേറെ മെമ്പര്‍ മാര്‍ ഉള്ള യുവജന സംഘടനയും ഉള്ള ഞങ്ങള്‍ നിരവധി അവകാശ സമരങ്ങള്‍ നടത്തിയിട്ടുണ്ട്.അവിടെയൊന്നും ഇല്ലാത്തത് നിങ്ങള്ക്ക് നേരേ ഉണ്ടാവില്ല . ഞങ്ങളെയും ഞങ്ങളുടെ നേതാകളെയും ശിര്‍ക്ക് ചെയ്യുന്നവര്‍ ആയി ചിത്രീകരിക്കുകയും കൊല്ലല്‍ നിര്‍ബന്ധമാണ് എന്ന് എഴുതി വെക്കുകയും ,കോഴിക്കോട് മുഹ്‌യദ്ദീന്‍ പള്ളിയടക്കം മുള്ള ഞങ്ങളുടെ പള്ളികള്‍ കയ്യേറുകയും ചെയ്ത മുജഹിദുകളെ ഞങ്ങള്‍ ആശയപരമായി മാത്രമേ എതിര്‍ത്തിട്ടുള്ളൂ . അത്രയും മാനവികത കാണിക്കുന്ന ഞങ്ങള്‍ പ്രത്യേകിച്ച് , മാനവികതയെ ഉണര്ത്താന്‍ വേണ്ടി കാന്തപുരം തന്നെ കേരള യാത്ര നടത്തുന്ന ഈ വേളയില്‍ ഞങ്ങള്‍ നിങ്ങളെ ഉപദ്രവിക്കാന്‍ വരില്ല .നിങ്ങളെ തെറി പറയാനും ഞങ്ങള്‍ വരില്ല . കാരണം ഒരു പാട് വിമര്‍ശനങ്ങളും കുപ്രചരണങ്ങളും നേരിട്ട ഞങ്ങളുടെ ഉസ്താദു ബഹു കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഇതുവരെ ഒരാളെ തെറി പറയുന്നത് ഞങ്ങള്‍ കേട്ടിട്ടില്ല. കണ്ടിട്ടില്ല . അത് കൊണ്ട് ആ വഴിയെ ഞങ്ങള്‍ നീങ്ങില്ല .

പക്ഷെ നിങ്ങള്‍ സൂക്ഷിക്കണം ,, നിങ്ങള്ക്ക് വരയ്ക്കാന് കഴിവ് തന്ന ഒരു അല്ലാഹുവില്‍ നിങ്ങള്‍ വിശ്വസിക്കുന്നു എങ്കില്‍ ( അങ്ങിനെ പറഞ്ഞത് എനിക്ക് നിങ്ങളെ കൂടുതല്‍ അറിയില്ല . മുസ്ലിം നാമധാരികള്‍ ആയ അവിശ്വാസികള്‍ ബൂലോകത്ത് ഉള്ളത് കൊണ്ടാണ് )ആ അല്ലാഹുവിനെ നിങ്ങള്‍ ഭയക്കണം . നിങ്ങളുടെ പരലോകം നിങ്ങള്‍ സൂക്ഷിക്കണം . ഒരു സുന്നത്ത് നിസ്കാരം പോലും ഒഴിവാക്കാതെ , കറാഹത്തുകള്‍ പോലും ചെയ്യാതെ ജീവിക്കുന്നവര്‍ കാന്തപുരത്തിന്റെ അനുയായികള്‍ ആയി ഉണ്ട് . ജീവിത ത്തിന്റെ സിംഹ ഭാഗവും പ്രവാചകന്‍ (സ) ദീനിന്റെ തൂണ്‍ എന്ന് വിശേഷിപ്പിച്ച ഇല്‍മു പഠിപ്പിക്കാന്‍ വേണ്ടി മാറ്റി വെച്ചവര്‍ ഏറെയുണ്ട് ആ കൂട്ടത്തില്‍ .. ഹബീബ്‌ നബി (സ) തങ്ങളുടെ കുടുബ പരമ്പരയില്‍ പെട്ട ഒരു പാട് സയ്യിദന്മാര്‍ ഉണ്ടാ കൂട്ടത്തില്‍.. ഇതൊന്നും നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല . ഈ ബഹു കോടി മുസ്ലിംകളെ നരകാവകാശികള്‍ ആയി വരയ്ക്കാന്‍ തോന്നിയ നിമിഷത്തെ നിങ്ങള്‍ ശപിക്കും.. നിങ്ങള്ക്ക് വരയ്ക്കാന്‍ തന്ന കൈകള്‍ ഇല്ലായിരുന്നു എങ്കില്‍ എന്ന് നിങ്ങള്‍ ആഗ്രഹിച്ചു പോകും. പ്രിയ നൗഷാദ്‌ നിങ്ങളുടെ ആ വര കണ്ടു ഒരാളെന്‍കിലും കാന്തപുരത്തിന്റെ പിന്നില്‍ നിന്നും മാറും എന്ന് നിങ്ങള്‍ കരുതിയോ ..? കാന്തപുരത്തിന് അത് കൊണ്ട് വല്ല ക്ഷീണവും ഉണ്ടാകുമെന്ന് നിങ്ങള്‍ കരുതുന്നുവോ ...? രണ്ടും ഉണ്ടാകില്ല എന്ന് നിങ്ങള്ക്കറിയാം ...കാന്തപുരം വിരോധികള്‍ അത് കുറെ ഷെയര്‍ ചെയ്യും...അത് കണ്ടു കുറെ പേര്‍ ചിരിക്കും ,, സുന്നികള്‍ എന്ന് പറയുന്ന മറ്റൊരു വിഭാഗവും ഏറെ സന്തോഷിക്കും. എന്നെ പോലുള്ള കുറച്ചു പേര്‍ അതിനോടു ഇത്തരത്തില്‍ പ്രതികരിക്കും . ചിലര്‍ മനസ്സിന്റെ വേദന കൊണ്ട് അല്പം ഈര്‍ഷ്യത കൂടുതല്‍ പ്രകടിപ്പിക്കും. ഭൂരിഭാഗം പേരും മനസ്സ് കൊണ്ട് പ്രാര്‍ത്ഥിക്കും .....ആ പ്രാര്‍ത്ഥനയെ നിങ്ങള്‍ സൂക്ഷിക്കണം ..നിങ്ങളുടെ കുടുംബം സൂക്ഷിക്കണം .
ഒരു അപേക്ഷയെ നിങ്ങളോട് ഉള്ളൂ ... നിങ്ങള്‍ ഈ ചിത്രം വരയ്ക്കാന്‍ എടുത്ത സമയം, അത്ര എങ്കിലും സമയം കാന്തപുരം എന്ന മുസ്ലിയാര്‍ ആയ ആ സാധാരണ മനുഷ്യനെ ഒന്ന് പഠിക്കണം. അത് ആരെങ്കിലും എഴുതി വെച്ച തു നോക്കിയാകരുത് . കാന്തപുരത്തെ ഒരു നോക്കെന്കിലും കാണാത്തവരുടെ പ്രസംഗം കേട്ടിട്ടും ആകരുത് ..നിങ്ങള്‍ സ്വന്തം നിരീക്ഷണ പാടവം ഉള്ള ആളാണല്ലോ.. ഒന്ന് നേരില്‍ പഠിക്കുക ...എന്നിട്ടും ഇതാണ് നിങ്ങള്ക്ക് ഉത്തരം എങ്കില്‍ നിങ്ങള്ക്ക് മുന്നോട്ട് പോകാം. കാന്തപുരത്തെ കുറിച്ച് ഞങ്ങള്‍ പറയുമ്പോള്‍ ഞങ്ങളെ സ്തുതിപാടകരും മറ്റുമായി ഒരു പാട് ചിത്രീകരണങ്ങള്‍ നടക്കും.പക്ഷെ ഈ ഉത്തരാധുനികതയുടെ കാലത്ത് കേവലം പള്ളി ദര്സിലെ ഒരു മൂലയില്‍ ഒതുങ്ങേണ്ടിയിരുന്ന ഒരു മനുഷ്യനെ ഇത്തരുണത്തില്‍ മാറ്റിമറിച്ചിട്ടുണ്ടെങ്കില്‍ അതൊരു ഇതിഹാസം തന്നെയാണ് ..കാലം കാത്തു വെച്ച ഇതിഹാസം.
കേവലം രണ്ടു പതിറ്റാണ്ട് കൊണ്ട് വിദ്യാഭ്യാസ പരമായും സാംസ്കാരിക പരമായും സാമ്പത്തിക പരമായും ഒരു സമൂഹത്തെ ഇത്തരുണത്തില്‍ ഉയര്‍ത്തിയ വേറെ ആരുണ്ട്‌ ഈ കേരളത്തില്‍ ..പറയാന്‍ കഴിയുമോ നിങ്ങള്ക്ക് ..? പതിനായിരകണക്കിന് പണ്ഡിതന്മാര്‍ , രണ്ടായിരത്തിലേറെ പള്ളികള്‍ , കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ മത -ഭൌതിക വിദ്യഭ്യാസ സ്ഥാപനങ്ങള്‍ , ജീവിത പ്രാപ്തി നേടിയ ആയിരകണക്കിന് യതീമുകള്‍ , അഗതികള്‍ ..അങ്ങിനെ എന്തെല്ലാം ...ഇന്ന് ഇരുപതിനായിരത്തിലേറെ കുട്ടികള്‍ മര്‍കസ്‌ സ്ഥാപങ്ങള്‍ക്ക് കീഴില്‍ മാത്രം പഠിക്കുന്നു . അതില്‍ അയ്യായിരം പേര്‍ താമസിച്ചു പഠിക്കുന്നു . കാശ്മീരിന്റെയും ബംഗാളിന്റെയും ഹരിയാനയുടെയും ,അന്തമാന്‍ നിക്കൊബാറിന്റെയും തുടിപ്പുകള്‍ ഇന്ന് നാം അറിയുന്നു ...പറയുക പകരംവെക്കാന്‍ വേറെ ആരുണ്ട് ..വര്ത്തമാന കാലത്ത് . ഒരുപാട് പേരെ നാം ഇതിഹാസ നായകര്‍ കേരള ക്കരയില്‍ കാണുന്നുണ്ട് ..ആ അളവ് കോല്‍ ഒന്ന് വെച്ച് കാന്തപുരത്തെ ഒന്ന് അളക്കുക...നിങ്ങളുടെ അളവ് തെറ്റുന്നത് നിങ്ങള്ക്ക് തന്നെ കാണാം . അദ്ദേഹം ചെയ്യുന്ന നന്മകളോട് നിങ്ങള്‍ സഹകരിക്കണം എന്ന് ഞങ്ങള്‍ പറയുന്നില്ല . പക്ഷെ കുപ്രചരണങ്ങള്‍ നടത്താതിരിക്കുക . അത് കൊണ്ട് നഷ്ടം കാന്തപുരത്തിന് ഉണ്ടാകില്ല . അദ്ദേഹത്തിന്റെ കൈവശം ഒരു യത്തീമിനോ അഗതിക്കോ വേണ്ടി ചെന്നെത്തുന്ന ചില്ലികാശുകള്‍ ഇല്ലാതാക്കാനേ അത് മൂലം കഴിയൂ ...പ്രവര്‍ത്തന ഗോദയില്‍ ഇറങ്ങിയ കാലം മുതല്‍ തന്നെ കുപ്രചരണങ്ങള്‍ ഏറ്റുവാങ്ങാന്‍ തുടങ്ങിയ കാന്തപുരം അതെല്ലാം അതിജയിച്ചു വിമര്‍ശനങ്ങളെ പൂമാലയായി സ്വീകരിച്ചു ആദര്‍ശ വഴിത്താരയെ പൂമെത്തയാക്കി കനകം വിളയിച്ചു മഹാത്മാവ് ആണ് .അതിന്റെ സൌരഭ്യം അറിയാനും വേണം ഒരു ഭാഗ്യം .നാഥന്‍ തുണക്കട്ടെ എല്ലവരെയും .. ശൈഖുനാ കാന്തപുരത്തിന് അള്ളാഹു ദീര്‍ഘായുസ്സ് നല്‍കട്ടെ. ആമീന്‍,


: ബാവാസ്‌ കുറിയോടം :

23 അഭിപ്രായങ്ങൾ:

  1. ആധികാരികമായി തെളിയിക്കാന്‍ കഴിയാത്ത കുറെ മുടികള്മായി ഒരു സമൂഹത്തെമൊത്തം തെറ്റിദ്ധരിപ്പിച്ചു നടക്കുന്നവരോ അതോ അത്തരം പ്രവര്‍ത്തികളെ ജനമധ്യത്തില്‍ തുറന്നു കാട്ടുന്നവരോ പെട്ക്കേണ്ടത് ??

    മറുപടിഇല്ലാതാക്കൂ
  2. ബവാസ് കൂറിയാടം വളരെ നല ഒരു ലേഖനം, ആ കാർട്ടൂൺ കണ്ടതു മുതൽ കാത്തിരുന്നതായിരുന്നു ഇങ്ങനെ ഒരു മറുപടി.. അൽ ഹംദുലില്ലാഹ്

    മറുപടിഇല്ലാതാക്കൂ
  3. നിങ്ങളുടെ ശാപവചനങ്ങള്‍ തൃണവത്ഗണിയ്ക്കാന്‍ മാത്രം ധിഷണാവൈഭവം ഈ മനുഷ്യനുണ്ട്.....

    മറുപടിഇല്ലാതാക്കൂ
  4. ഹ ഹ ഇങ്ങള്‍ മാത്രം ബലിയ വിവരം ഉള്ളവര്‍ ഭാകി ഉള്ളവര്‍ വെറും ചീപ് എന്ന ചിന്താ ഗതി കാന്ത സുന്നികള്‍ എന്നു മാറ്റുന്നുവോ അന്ന് സമുദായം രക്ഷപ്പടും ...സമൂഹത്തില്‍ എല്ലാവരും വിമര്‍ശനത്തിന് വിധേയര്‍ ആണ് ..അതിനുള്ള സാഹചര്യം ഉണ്ടാക്കാതെ നടന്നാല്‍ പോരെ ....

    മറുപടിഇല്ലാതാക്കൂ
  5. കേവലം ഒരു ബിസിനസ്സുകാരനായ കാന്തപുരം മൊല്ലാക്കയെ പറഞ്ഞപ്പോ ഇത്രക്ക്‌ പോല്ലണോ സഹോദരാ. ശഹാദത്ത് കളിമയുടെ അര്‍ഥം ശരിക്കരിയുമെങ്കില്‍ കാന്തപുരത്തിന് കുമ്പിട്ടു ജീവിതം പാഴാക്കല്ലേ എന്നൊരു വാക്ക് പറയട്ടെ. ഈമാന്‍ എന്നത് കാന്തപുരത്തിന്റെ വ്യാജമുടിയില്‍ അല്ല ഏക ദൈവത്തിലും അവന്റെ പ്രവാച്ചകനിലുമുള്ള വിശ്വാസത്തിലാണ് കാര്യം. അല്ലാഹു നിങ്ങളെ കാത്തു രക്ഷിക്കട്ടെ. നൌഷാദ് വരച്ചത് കാന്തപുരതിനെയല്ലേ, നബിതിരുമെനിയെയോന്നുമാല്ലല്ലോ പ്രവാചകന്മാരെ ചിത്രീകരിക്കാന്‍ പാടില്ലെന്നു ഇസ്ലാമില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കാന്തപുരത്തെ ചിത്രീകരിക്കാന്‍ പാടില്ല എന്ന് ഏതു കിത്താബിലാ പറഞ്ഞിരിക്കുന്നത് എന്ന് ഒന്ന് പറയൂ സോദരാ.,

    മറുപടിഇല്ലാതാക്കൂ
  6. ഏകനായ അല്ലാഹുവില്‍ വിശ്വസിക്കുന്നവനും പുണ്യ റസൂലിന്റെ പള്ളിയില്‍ വര്‍ഷങ്ങളായി ജമാഹത്തായി നിസ്ക്കരിക്കുന്നവനും ,അത് "ചിലരെപ്പോലെ ശരീരം കോഴിക്കോടും ആത്മാവ് മക്കയിലും എന്ന് പറഞ്ഞപോലെ അല്ലാ "ശരീരവും ആത്മാവും ഒന്നയിക്കൊണ്ട് മദീനയിലെ പള്ളിയില്‍ പ്രാര്തിക്കുന്നവനും ആയ ശ്രീ നൗഷാദ്‌ അകമ്പാടം ...അദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തനം തന്നെ രസൂലിനെക്കുരിച്ചുള്ള പഠനം ആണ് ആ അദ്ദേഹം എന്തെങ്കിലും തെറ്റായി ചെയ്തതായി കരുതുന്നില്ലാ..ഇസ്ലാമില്‍ റസൂല്‍ കാണിച്ചു തന്ന മാര്‍ഗ്ഗത്തെയാണ് നാം അവലംപിക്കേണ്ടത് അല്ലാതെ ഇതേ റസൂലിന്റെ പേരില്‍ എന്തെങ്കിലും കാട്ടിക്കൂട്ടി ആളുകളെ ചൂഷണം ചെയ്യുക അല്ല വേണ്ടത് ..ശ്രീ നൗഷാദ്‌ ആയാലും കാന്തപുരം ആയാലും നാളെ അല്ലാഹുവിന്റടുക്കള്‍ മറുപടി പറയേണ്ടത് ഒറ്റയ്ക്ക് ഒറ്റയ്ക്കായി മാത്രം അന്ന് ഈ തക്ബീര്‍ ധ്വനി ഉയര്‍ത്തി കൂടെ കൂട്ടുന്ന ഒരു ആളും ഉണ്ടാവില്ല ഒപ്പം എന്ന് ഓര്‍ക്കുക ...ഒരു അപേക്ഷ ഉണ്ട് എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കുന്ന ആ നയം അതെങ്കിലും ഇനിയും തിരുത്താന്‍ സമയം ആയി ...

    മറുപടിഇല്ലാതാക്കൂ
  7. കൂലൂ ത്ക്ക്ബീര്‍ ചൊല്ലി അനുയായികളെ രസിപ്പിച്ച കാലം പോയി മൊല്ലാക്ക ..ഇത് കാലം മാറി
    മോലിയന്മാര് പറയുന്നത് മുഴുവന്‍ തൊണ്ട തൊടാതെ ഇറക്കിയ കാലം കഴിഞ്ഞു ..നിങ്ങള്‍ക്കൊക്കെ ഇനി എന്നാ നേരം വെളുക്ക ..?ജാറതിങ്ങലും കബര്‍ പൂജയും
    കൊണ്ട് നടക്കന്ന നിങ്ങടെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ നിങ്ങള്‍ ആദ്യം പടച്ചവനെ വിളിക്കാന്‍ ശരിക്ക്
    പഠിക്കൂ..ഏക ഇലാഹിനെ വിളിച്ചു പ്രാര്‍ഥിച്ചു പഠിക്കാന്‍ നൌശാട് നില്‍ക്കുന്ന മദീനയിലേക്ക് വരൂ ..ഇസ്ലാം എന്താണെന്ന് ശരിക്കും പഠിക്കാം ..അപ്പോള്‍ മനസിലാവും കാന്തപുരം പഞ്ഞതല്ല ഇസ്ലാമത വിശ്വാസം എന്ന് ..അനുയായികള്‍ കൂടുതല്‍ ഉണ്ടായാല്‍ യഥാര്‍ത്ഥ വിശ്വാസി ആയികൊല്ലനമെന്നില്ല ..ആദ്യം മുസ്ലിമാക് ..എന്നിട്ട് പേടിപ്പിക്കു .. ‍

    മറുപടിഇല്ലാതാക്കൂ
  8. ഈ സഹസ്രാബ്ദത്തിലെ വന്‍ തമാശ...

    ഞങ്ങള്‍ ഇതുവരെ ആരെയും ആക്രമിച്ചില്ല.

    ഹ ഹ ഹ ഹ ഹ

    മറുപടിഇല്ലാതാക്കൂ
  9. മുക്കൂട്ട് മുന്നണീകല്‍ കുരകട്ടേ.... തിയ്യില്‍ മുളചത് വെയില്ത്ത് വാടുകയില്ല.....ഒഹ്ഹാബി ബിദഇ ചങായിമാരേ.,,,

    മറുപടിഇല്ലാതാക്കൂ
  10. ആള്‍കൂട്ടവും,സമ്പത്തും ഒഴുകുന്നത് പുട്ടപ്പര്‍തിയിലും,നീണ്ടകര (കൊല്ലത്തും)ബംഗ്ലൂരും,നാം കണ്ടതും കാണുന്നത് മാണ്‌.ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ക്രിസ്ത്യന്‍ മിഷണറി മാരെ കവച്ചു വെക്കാന്‍ ആര്‍ക്കു കഴിയും ? അപ്പോള്‍ അതൊന്നും ഒരു മഹത്കാര്യമല്ല .ഭാരത സംസ്കാരം ഉള്‍ കൊണ്ട് ,കേരളീയ സംകാരം രക്തത്തിലുള്ള മലയാളിക്ക് ഒരു യൂണിഫോം ആവശ്യമുണ്ടോ?അബ്കാരികളുടെ മിശിഹാ മാരെ പ്പോലും ദൈവ തുല്യരായി കാണുന്ന സമൂഹത്തില്‍ തന്നെ യാണ് നാമും ജീവിച്ചിരിക്കുന്നത്.കുനുഷ്റ്റ് സ്വാമി മാരും ആയുധ ദല്ലാള്‍ മാരായും സ്വാമികളെ നാം അറിയുന്നു .അവരുടെ യൊക്കെ പാപക്കറ നാള്‍ ക്ക്നാള്‍ തെളിഞ്ഞു വരുന്നു.പവിത്രമായ സമൂഹ മാവാനും അതിലുള്‍പെട്ട വ്യക്തി ആവാനും നാമോരുത്തര്‍ക്കും ഉത്തരവാദിത്വ മുണ്ട്.അത് കൊണ്ട്ട് തന്നെ മനസ്സും പ്രവര്‍ത്തിയും സ്വയം ശുദ്ധീകരണത്തിന്നു വിധേയമാവട്ടെ.അല്ലാഹുവിനെ ആരാധിക്കുവാനും
    റസൂല്‍ ചര്യകളെ കലര്‍പ്പില്ലാതെ പിന്‍ പറ്റാനും കഴിയുന്ന ഉത്തമ ഉമ്മത്താവുക.

    മറുപടിഇല്ലാതാക്കൂ
  11. പ്രവാജകന്റെ ഇല്ലാത്ത ഒരു കേട്ട് മുടി കാണിച്ച ഇസ്ലാമിക ആശയത്തെ തന്നെ സമൂഹത്തില്‍ വികൃതമാക്കിയ നിങ്ങളെ കുറിച്ച ഒരു വര വരച്ചപ്പോള്‍ അങ്ങ് തളര്‍ന്നു പോയ്‌ അല്ലെ ബാവാസ് ??
    നാളെ രബ്ബിന്റെ കോടതിയില്‍ നിങ്ങളുടെ ശൈകുന ഒറ്റക്കാനുണ്ടാവുക!!
    രബ്ബിന്റെ ശാപം മൊത്തം കിട്ടിയ നിങ്ങളുടെ ശാപവാക് ഏതു രബ്ബാനു കേള്‍ക്കുക ??
    വേണമെങ്കില്‍ വല്ല ജാരത്തിലും പോയ്‌ ശപിച്ചു നോക്ക്

    മറുപടിഇല്ലാതാക്കൂ
  12. കാന്തപുരത്തെ കുറിച്ച് ഞങ്ങള്‍ പറയുമ്പോള്‍ ഞങ്ങളെ സ്തുതിപാടകരും മറ്റുമായി ഒരു പാട് ചിത്രീകരണങ്ങള്‍ നടക്കും.പക്ഷെ ഈ ഉത്തരാധുനികതയുടെ കാലത്ത് കേവലം പള്ളി ദര്സിലെ ഒരു മൂലയില്‍ ഒതുങ്ങേണ്ടിയിരുന്ന ഒരു മനുഷ്യനെ ഇത്തരുണത്തില്‍ മാറ്റിമറിച്ചിട്ടുണ്ടെങ്കില്‍ അതൊരു ഇതിഹാസം തന്നെയാണ് ..കാലം കാത്തു വെച്ച ഇതിഹാസം.
    കേവലം രണ്ടു പതിറ്റാണ്ട് കൊണ്ട് വിദ്യാഭ്യാസ പരമായും സാംസ്കാരിക പരമായും സാമ്പത്തിക പരമായും ഒരു സമൂഹത്തെ ഇത്തരുണത്തില്‍ ഉയര്‍ത്തിയ വേറെ ആരുണ്ട്‌ ഈ കേരളത്തില്‍ ..പറയാന്‍ കഴിയുമോ നിങ്ങള്ക്ക് ..? പതിനായിരകണക്കിന് പണ്ഡിതന്മാര്‍ , രണ്ടായിരത്തിലേറെ പള്ളികള്‍ , കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ മത -ഭൌതിക വിദ്യഭ്യാസ സ്ഥാപനങ്ങള്‍ , ജീവിത പ്രാപ്തി നേടിയ ആയിരകണക്കിന് യതീമുകള്‍ , അഗതികള്‍ ..അങ്ങിനെ എന്തെല്ലാം ...ഇന്ന് ഇരുപതിനായിരത്തിലേറെ കുട്ടികള്‍ മര്‍കസ്‌ സ്ഥാപങ്ങള്‍ക്ക് കീഴില്‍ മാത്രം പഠിക്കുന്നു . അതില്‍ അയ്യായിരം പേര്‍ താമസിച്ചു പഠിക്കുന്നു . കാശ്മീരിന്റെയും ബംഗാളിന്റെയും ഹരിയാനയുടെയും ,അന്തമാന്‍ നിക്കൊബാറിന്റെയും തുടിപ്പുകള്‍ ഇന്ന് നാം അറിയുന്നു ...പറയുക പകരംവെക്കാന്‍ വേറെ ആരുണ്ട് ..വര്ത്തമാന കാലത്ത് .

    <<<<<<<<<<<<<<<<<<<
    ഒരുപാട് ചോദ്യങ്ങള്‍ക്ക് ഒരൊറ്റ ഉത്തരം പറയട്ടെ .......... മാത അമൃതാനന്ദമയി

    മറുപടിഇല്ലാതാക്കൂ
  13. എന്തൊക്കെയാണ് ബാവ സാഹിബു വിളിച്ചു പറയുന്നത് ...?! ഇതൊക്കെ ആളുകള്‍ വായിക്കുന്നതാണ് ....
    ഈ സമുദായത്തെ വെറുമൊരു മുടികെട്ടിന്റെ പിന്നാലെ പായിച്ചു നാണം കെടുത്തിയ പണിയല്ലേ കാന്തപുരം കാണിച്ചിരിക്കുന്നത് ...?

    അതൊക്കെ പോട്ടെ ; താങ്കള്‍ പരാമര്‍ശിച്ച ഒരു ഭാഗം ഒരു നിലക്കും എഴുതിവിടാനുള്ള അവകാശം കാന്തപുരത്തിന്റെ അനിയായികള്‍ക്ക് ഇല്ല എന്ന് ഉറപ്പിച്ചു പറയട്ടെ ... ആ ഭാഗം താഴെ കൊടുക്കുന്നു ...
    " .ഞങ്ങള്‍ ഇക്കാലം വരെ ഒരു അക്രമവും ചെയ്തിട്ടില്ല .പതിനായിരകണക്കിന് മെമ്പര്‍ മാര്‍ ഉള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനവും , അതിലേറെ മെമ്പര്‍ മാര്‍ ഉള്ള യുവജന സംഘടനയും ഉള്ള ഞങ്ങള്‍ നിരവധി അവകാശ സമരങ്ങള്‍ നടത്തിയിട്ടുണ്ട്.അവിടെയൊന്നും ഇല്ലാത്തത് നിങ്ങള്ക്ക് നേരേ ഉണ്ടാവില്ല . ഞങ്ങളെയും ഞങ്ങളുടെ നേതാകളെയും ശിര്‍ക്ക് ചെയ്യുന്നവര്‍ ആയി ചിത്രീകരിക്കുകയും കൊല്ലല്‍ നിര്‍ബന്ധമാണ് എന്ന് എഴുതി വെക്കുകയും ,കോഴിക്കോട് മുഹ്‌യദ്ദീന്‍ പള്ളിയടക്കം മുള്ള ഞങ്ങളുടെ പള്ളികള്‍ കയ്യേറുകയും ചെയ്ത മുജഹിദുകളെ ഞങ്ങള്‍ ആശയപരമായി മാത്രമേ എതിര്‍ത്തിട്ടുള്ളൂ . അത്രയും മാനവികത കാണിക്കുന്ന ഞങ്ങള്‍ പ്രത്യേകിച്ച് , മാനവികതയെ ഉണര്ത്താന്‍ വേണ്ടി കാന്തപുരം തന്നെ കേരള യാത്ര നടത്തുന്ന ഈ വേളയില്‍ ഞങ്ങള്‍ നിങ്ങളെ ഉപദ്രവിക്കാന്‍ വരില്ല ."

    കേരളത്തില്‍ നിങ്ങള്‍ കാണിച്ചു വെച്ച അക്രമങ്ങളെ എങ്ങനെയാണ് നിങ്ങള്ക്ക് മൂടി വെക്കനാവുക .... ആശയത്തെ ആശയം കൊണ്ട് നേരിടാതെ ആക്രമിച്ചു പരാജയപ്പെടുത്താനുള്ള എത്രയോ ശ്രമങ്ങള്‍ ഇപ്പോഴും നിങ്ങള്‍ നടത്തുന്നുണ്ട് ...!!

    " മാനവികത " സ്വന്തം അനുയായികല്‍ക്കെങ്കിലും മനസ്സിലാക്കി കൊടുക്കാന്‍ കാന്തപുരത്തിന് ഇപ്പോഴത്തെ യാത്ര കൊണ്ട് സാധിച്ചാല്‍ നമുക്ക് ദൈവ

    മറുപടിഇല്ലാതാക്കൂ
  14. കാന്തപുരത്തിന്റെ അടുത്തുള്ള മുടി പ്രവാചകന്റേതായിരിക്കാന്‍ സാധ്യതയില്ലെന്നതിന് ഒട്ടേറെ യുക്തിപരമായ തെളിവുകള്‍ ഏത് കൊച്ചുകൂട്ടിക്കും ഉണ്ട്. പക്ഷെ അതിനെയൊക്കെ കാന്തപുരത്തോടുള്ള ആദരവ് നിറഞ്ഞ വിശ്വാസം കൊണ്ട് തരണം ചെയ്യുകയാണ് ബാവാസിനെപ്പോലുള്ളവര്‍ ചെയ്യുന്നത്. ഒരാള്‍ കളവ് പറയുന്നുവെന്ന വിശ്വാസം ആദ്ദേഹത്തോടുള്ള ആദരവ് കുറക്കും. അതിന്റെ ഫലമാണ് ഇത്തരമൊരു ചിത്രീകരണത്തിന് നൌഷാദിനെ പ്രേരിപ്പിച്ചത് എന്ന് തോന്നുന്നു. പരിഹാരമായി ബാവാസ് ചെയ്യേണ്ടിയിരുന്നത് അദ്ദേഹത്തിന്റെ ബ്ലോഗില്‍ തന്നെ താങ്കള്‍ മനസ്സിലാക്കിയത് അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കയായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  15. ഇസ്‌ലാം പറയാന്‍ അര്‍ഹതയുള്ളവര്‍ അത് പറയട്ടെ....വിവരമില്ലത്തവന്‍ വിവരമില്ലായെന്ന വിവരമാണ് ഏറ്റവും വലിയ വിവരമെന്ന് തിരിച്ചറിയട്ടെ. അഹങ്കാരവും നിഷേധവും വിമര്‍ശനവും ജീവിതമാര്‍ഗമാക്കി ഇസ്‌ലാമില്‍ നിന്ന് ഓടിഅകലുന്നതിലെ വങ്കത്തരം ചിലരെ പറ്റിയെങ്കിലും വ്യാകുലപ്പെടെണ്ടിയിരിക്കുന്നു. പ്രവാചകന്‍ നബി (സ്വ)യെ ഗദ്യത്തിലൂടെയും പദ്യത്തിലൂടെയും ശത്രുക്കള്‍ വിമര്‍ശനത്തിന്‍റെ ശരവര്‍ഷം നടത്തിയപ്പോള്‍ അതെനാണയത്തില്‍ തിരിച്ചടിച്ച കഅബ് ബ്നു സുഹൈറി നെയും ഹസ്സാനുബ്നു സാബിതിനെയും (റ)ഇവിടെ ഞാന്‍ ഓര്‍ത്തു പോയി...ബാവാസ് ....നന്നായി...

    മറുപടിഇല്ലാതാക്കൂ
  16. അല്പമെങ്കിലും ഈമാനുള്ളവര്‍ ചിന്തിക്കട്ടെ. പണ്ഡിതന്റെ മാംസം തിന്നുന്നവര്‍ക്ക് ഒരു വിചിന്തനത്തിനു വഴിയാവട്ടെ.. സഹോദരാ ഉചിതമായി ഈ ലേഖനം.. വിരോധത്തിന്റെ ഇരുളില്‍ കഴിയുന്നവര്‍ക്ക് പക്ഷെ കാണനാകില്ല ഈ പൊന്‍പ്രഭ

    മറുപടിഇല്ലാതാക്കൂ
  17. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  18. എനിക്ക് വയ്യേ ,,,ഈ കാര്‍ക്കൂന്തല്‍ മഹാന്മാരുടെ ഓരോ തമാശകള്‍ .

    മറുപടിഇല്ലാതാക്കൂ
  19. തുര്‍ക്കി, ഈജിപ്ത്,പാലസ്തീന്‍,ചെച്നിയ(റഷ്യ) ഇന്ത്യ (ഡല്‍ഹി,കാശ്മീര്‍,കേരളം) തുടങ്ങി ശൈഖ് ഖസറജിയുടെ അബുദാബിയിലുള്ള പാലസിലെയടക്കം തിരുശേഷിപ്പുകളിലൂടെ ഒരു എത്തിനോട്ടം..വഹാബിസം താണ്ഡവമാടി.. ചരിത്രത്തെ നശിപ്പിച്ച കാഴ്ചകള്‍ കൂടി...എങ്ങിനെയാണ്‌ ആഷിഖുകള്‍ തിരുശേഷിപ്പുകളെ സ്വീകരിക്കുന്നതും ആദരിക്കുന്നതും എന്ന് കാണുക. CLICK HERE

    മനസ് തുറന്ന് ,,കാന്തപുരത്തിനെതിരെ ചന്ദ്രഹാസമിളക്കുന്നവര്‍ ചിന്തിക്കുക..

    മറുപടിഇല്ലാതാക്കൂ
  20. തികച്ചും നല്ലൊരു മറുപടി! കൊത്തിക്കീറി തിന്നാന്‍ നോമ്പ് നോട്ടിരിക്കുന്നവരുടെ ഓരോ തലവര!!

    മറുപടിഇല്ലാതാക്കൂ
  21. ഹബീബ് !!!!!
    ഇവിടെ തിരു നബി (സ്വ) തിരു ശേഷിപ്പുകള്‍ ലോകത്ത് ഇന്നും നില നില്‍ക്കുന്നുണ്ട് എന്നതില്‍ ആര്‍ക്കും സംശയം ഇല്ലല്ലോ ?
    പിന്നെ അത് കേരളത്തിലെ കരന്തൂരില്‍ ഉണ്ടോ എന്നതാണ് സംശയം . എങ്കില്‍ ആ കൊണ്ടുവന്നത് തിരു ശേഷിപ്പ് ആവാം . കാരണം ഇന്നും ലോകത്ത് തിരു ശേഷിപ്പ് ഉണ്ട് എന്നത് തന്നെ യാണ് . ഇനി അത് തിരു ശേഷിപ്പ് അല്ലങ്കില്‍ കൊണ്ട് വന്നവര്‍ അതിനു ശിക്ഷ അര്‍ഹിക്കുന്നുണ്ട് എന്നല്ലാതെ അതിനെ നിരുപാതികം തള്ളിപ്പറയാന്‍ ഒരു ഇസ്ലാമും പഠിപ്പിക്കുന്നില്ല . ഒന്നുകില്‍ അതിന്‍റെ സത്യം കണ്ടെത്തുക അല്ലെങ്കില്‍ മിണ്ടാതിരിക്കുക . അവര്‍ (കൊണ്ടുവന്നവര്‍ ) തിരു നബി (സ്വ ) തേജോവധം ചെയ്യുകയാണെങ്കില്‍ അവര്‍ ശിക്ഷ അനുഭവിക്കട്ടെ . ആമീന്‍

    മറുപടിഇല്ലാതാക്കൂ

ഹസനിയ്യയിലെ അതിഥികള്‍