2013, ഏപ്രിൽ 26, വെള്ളിയാഴ്‌ച

നിതാഖത്ത്: സൗദി ഭരണകൂടം ഉറപ്പ് നല്‍കി - കാന്തപുരം

നിതാഖത്ത് നിയമം മൂലം പ്രതിസന്ധിയിലായ സൗദിയിലെ ഇന്ത്യക്കാരുടെ കാര്യത്തില്‍ ആവശ്യമായ നടപടിയെടുക്കുമെന്നു മക്ക ഗവര്‍ണര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസലും സൗദി തൊഴില്‍കാര്യ വകുപ്പ് ഡയറക്റ്റര്‍ ജനറല്‍ ഡോ. അഹ്മദ് ഹുമൈദാനും ഉറപ്പുനല്‍കിയതായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍. സൗദിയിലെ ഇന്ത്യന്‍ ജനതയുടെ ആശങ്കകള്‍ സൗദി സന്ദര്‍ശനത്തിനിടെ അറിയിച്ചപ്പോഴാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയതെന്നു കാന്തപുരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തന്‍റേതല്ലാത്ത കാരണത്താല്‍ വിസ കാലഹരണപ്പെട്ട ആളുകളെ ശിക്ഷിക്കാതെ നാട്ടിലേക്ക് പോകാനനുവദിക്കുക, നിതാഖത് നിയമം കാരണം തിരിച്ചയക്കപ്പെടുന്നവര്‍ക്കു സൗദിയടക്കമുളള ജിസിസി രാജ്യങ്ങളിലേക്കു തിരിച്ചുപോകാനുളള സാഹചര്യമൊരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മക്ക ഗവര്‍ണറോടും സൗദി തൊഴില്‍കാര്യവകുപ്പ് ഡയറക്റ്റര്‍ ജനറലിനോടും ഉന്നയിച്ചിട്ടിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് അവര്‍ ഉറപ്പുനല്‍കി. എന്നാല്‍ ഈ വിഷയത്തില്‍ ഇന്ത്യന്‍ എംബസിയുടെ സമീപനം ഏറെ അപലപനീയമാണ്. സൗദിയിലെ പുതിയ തൊഴില്‍ നിയമത്തെക്കുറിച്ചറിയാനോ അതനുസരിച്ച് പ്രവര്‍ത്തിക്കാനോ എംബസി തയാറാകുന്നില്ല. എംബസിയില്‍ നിന്നു വിവരങ്ങളൊന്നും തന്നെ ലഭിക്കുന്നില്ലെന്നാണു ഡല്‍ഹിയില്‍വച്ചു കണ്ടപ്പോള്‍ കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞത്. സൗദിയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കിയിട്ടില്ല. മറിച്ച് അവിടത്തെ സ്ഥാപനങ്ങളില്‍ നിശ്ചിത ശതമാനം സൗദി പൗരന്മാര്‍ക്കു ജോലി നല്‍കാനും സ്പോണ്‍സര്‍മാരല്ലാത്തവരുടെ കീഴില്‍ ജോലി ചെയ്യുന്നതു നിരോധിച്ചുകൊണ്ടും നിയമം കര്‍ശനമാക്കുകയുമായിരുന്നു. ഇതിലൂടെ സൗദിയിലെ വലിയ കമ്പനികള്‍ പോലും പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണു അബ്ദുല്ല രാജാവിന്‍റെ നേരിട്ടുളള ഇടപെടലിലൂടെ നിയമം മൂന്നു മാസത്തേക്കു മരവിപ്പിച്ചത്. എന്നാല്‍ ആറു മാസമായാല്‍പ്പോലും അവിടെ ജോലി ചെയ്യുന്ന സാധാരണക്കാരുടെ സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യമാണുളളത്- കാന്തപുരം പറഞ്ഞു. ഡോ. ഹുസൈന്‍ സഖാഫി ചുളളിക്കോട്, സയ്യിദ് തുറാബ് തങ്ങള്‍, ഡോ. അബ്ദുല്‍ ഹഖീം അസ്ഹരി, എ. അഹമ്മദ്കുട്ടി ഹാജി, എന്‍.എം. സാദിഖ് സഖാഫി പെരുന്താറ്റിരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

See More Photos 

2013, ഏപ്രിൽ 3, ബുധനാഴ്‌ച

തിരുകേശ വിവാദം വീണ്ടും സജീവ മാക്കുന്നതിനു പിന്നില്‍ ലീഗ് വിരുദ്ധര്‍

കേരള യാത്രയോടനുബന്ധിച്ച് തവനൂരിലെ സര്‍ക്കാര്‍ വൃദ്ധ സദന ത്തിലേക്ക് പ്രഖ്യാപിച്ച കുടിവെള്ള പദ്ധതിയുടെ ഉത്ഘാടനം കാന്തപുരം ഉസ്താദ്‌ നിര്‍വഹിക്കുന്നു 


  കാന്തപുരത്തോടും അദ്ദേഹം നയിക്കുന്ന സുന്നീ പ്രസ്ഥാനത്തോടും മുസ്ലിം ലീഗിനുള്ള സമീപനത്തിലും തിരിച്ചു മുസ്ലിം ലീഗിനോടുള്ള സുന്നികളുടെ സമീപനത്തിലും കാതലായ മാറ്റം വന്നു തുടങ്ങിയതാണ് തിരുകേശ വിവാദത്തിന്റെ  പിന്നിലെ പുതിയ വിവാദ പശ്ചാത്തലം. മുസ്ലിം സമുദായത്തിന്റെ പൊതു പ്ലാറ്റ് ഫോം ആയി ലീഗിനെ കാണാനാണ് സുന്നികള്‍ക്ക് താല്‍പര്യം .സുന്നി വിരുദ്ധ ശക്തികളായ മുജാഹിദു കളും ചേളാരി കേന്ത്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വിഘടിത സുന്നികളും , ജമാഅത്തെ ഇസ്ലാമിയും സമുദായ രാഷ്ട്രീയ പാര്‍ട്ടിയുടെ മറവില്‍ അവരുടെ താല്പര്യങ്ങള്‍ വളര്‍ത്താനാണ് ശ്രമിക്കുന്നത് . മുജാഹിദിന്റെ നേതാക്കള്‍ ലീഗിലെയും നേതാക്കള്‍ ആയിരുന്ന കാലത്തായിരുന്നു മുജാഹിദിന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച ഉണ്ടായിരുന്നത് . കാല ക്രമേണ സുന്നികളുടെ വിയോജിപ്പ് കൊണ്ട് തന്നെ ലീഗ് നേതൃ രംഗത്ത് നിന്ന് സജീവ മുജാഹിദുകള്‍ക്ക് സ്ഥാനം നഷ്ടപ്പെടുകയും , സ്ഥാനാര്‍ഥി നിര്‍ണയ രംഗത്ത് വരെ സജീവ മുജാഹിദിനെ മാറ്റി നിര്ത്തുന്ന അവസ്ഥയും ലീഗില്‍ ഉണ്ടായി . അതോടെ ലീഗിന്റെ ബലത്തിലുള്ള സുന്നീ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പണ്ടത്തെ പോലെ നടത്താന്‍ മുജാഹിദുകള്‍ക്കോ ,ജമാഅത്തെ ഇസ്ലാമിക്കോ കഴിയാതെ ആവുകയും സാഹചര്യം അനുകൂല മായപ്പോള്‍ ലീഗിനോടുള്ള പഴയ സമീപനത്തില്‍ നിന്നും കാന്തപുരം നേതൃത്വം കൊടുക്കുന്ന സുന്നികള്‍ മാറി ചിന്തിക്കുകയും തുടങ്ങി . അതിന്റെ ഫലമായി സുന്നീ പരിപാടികളില്‍ ലീഗ് നേതാകള്‍ പങ്കെടുക്കാനും തുടങ്ങി . കാന്തപുരം വിഭാഗത്തെ സംബന്ധി ച്ചിടത്തോളം തങ്ങള്‍ തുടങ്ങി വെച്ചതും തുടങ്ങാനിരിക്കുന്നതു മായ സാമൂഹ്യ -വിദ്യാഭ്യാസ-സേവന  പ്രവര്ത്തങ്ങനള്‍ കൂടുതല്‍ ഊര്‍ജ്ജിത പ്പെടുത്താന്‍ ഈ പുതിയ സമീപനം ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു .

    കഴിഞ്ഞ നാലഞ്ചു കൊല്ലമായി കേരളത്തിലെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ ചലനങ്ങളും കാഴ്ച പ്പടുകളില്‍ നിന്നും വിട്ടകന്നു മുജാഹിദു പ്രസ്ഥാനം ,ജിന്ന് -പിശാചു വിഷയങ്ങളില്‍ ശ്രദ്ധ കൊടുക്കുകയും , അതിന്മേല്‍ ഉണ്ടായ വിവാദങ്ങള്‍ അവരെ ഭിന്നിപ്പിക്കുകയും നേതാക്കള്‍ തമ്മില്‍ തമ്മില്‍ വരെ പരസ്പരം ആദര്‍ശ വിതിയാനവും , കുഫ്രും ആരോപിക്കുകയും , ചെയ്തു തുടങ്ങിയ ജിന്ന് വിവാദം ഇപ്പോള്‍ പരസ്പരം അടിയിലെക്കും പള്ളികള്‍ പൂട്ടിക്കുകയും പോലീസ്‌ കാവലില്‍ ആരാധനാ കര്‍മങ്ങള്‍ നടത്തുകയും ചെയ്യുന്ന അവസ്ഥയിലേക്കും നീണ്ടു .ആരാണ് മുജാഹിദു , ഏതാണ് ശരിയായ മുജാഹിദു പ്രസ്ഥാനം എന്ന് തിരിച്ചറിയാതെ നേതാക്കളും അണികളും ഒരു പോലെ ഉഴലുന്ന

 ഈ സാഹചര്യത്തിലാണ് തിരുകേശ വിവാദം വീണ്ടും ഉയര്‍ന്നു തുടങ്ങിയത് .  മുഹമ്മദ്‌ നബി (സ) തങ്ങളുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കള്‍ക്കും ആദരവും പുണ്യവും രോഗ ശമനവും   കാണുന്ന സുന്നി സമൂഹത്തിനു തിരുകേശത്തിന്റെ ആധികാരികതയില്‍ ഒരു നിലക്കും സംശയത്തിനു വകയില്ല .എന്നാല്‍ മുജാഹിദു . ജമാഅത്തെ ഇസ്ലാമി തുടങ്ങിയ പുത്തനാശയക്കാര്‍ക്ക്   നബിയുമായി ബന്ധപ്പെട്ട വസ്തുക്കള്‍ക്ക് പുണ്യം ഉണ്ട് എന്നതു അംഗീകരിക്കാന്‍ പ്രയാസമുണ്ട് .അവര്‍ പല ഘട്ടത്തിലും അതിനെ നിഷേധിക്കുകയും ചെയ്തിട്ടുണ്ട് . സുന്നികളും മുജാഹിദുകളും തമ്മില്‍ ഈ വിഷയവുമായി സംവാദങ്ങളും ഖണ്ഡന പ്രസംഗങ്ങള്‍ വരെ നടക്കുകയും ചെയ്തിട്ടുണ്ട് .

  കാന്തപുരം വിരുദ്ധത മാത്രം അജണ്ട യിലെഴുതി ജീവിച്ചു പോരുന്ന ചേളാരി വിഭാഗം സമസ്തയും അതിനെ നയിക്കുന്ന എസ് .കെ .എസ് . എസ് .എഫും  ,ഇനിയൊരിക്കലും തലയൂരാന്‍ കഴിയാത്ത വിധത്തില്‍  ജിന്ന് വിവാദത്തില്‍  പെട്ട മുജാഹിദുകളുടെ പിന്തുണയോടെ  മുസ്ലിം ലീഗിനെ ഇളക്കാന്‍ വേണ്ടി നടത്തിയ പരിപാടിയാണ് തിരുകേശ വിവാദം ഉയര്‍ത്തി പിടിച്ചു കൊണ്ട് പോലീസ്‌ കമ്മീഷണര്‍ ഓഫീസിലേക്കുള്ള മാര്‍ച്ച് . ഈ മാര്‍ച്ച് കൊണ്ടോ പ്രധിഷേധങ്ങള്‍ കൊണ്ടോ തകര്‍ക്കാനോ കെടുത്താണോ കഴിയുന്ന ഒന്നല്ല കാന്തപുരത്തിന്റെ നയങ്ങളും പ്രതിച്ഛായയും എന്ന് വിരോധികള്‍ക്ക് നല്ല പോലെ അറിയാം. അതിനാല്‍ തന്നെ അവരുടെ ലക്ഷ്യം മുസ്ലിം ലീഗ് ആയിരുന്നു . കാന്തപുരതിനോടു ലീഗ് അടുക്കുന്നത് തടയണം. അതിനുള്ള മറ മാത്രമായിരുന്നു മുത്തു നബിയുടെ ശഹരേ മുബാറക്‌ . ഇത് മനസ്സിലാക്കാന്‍ കഴിയാത്ത അണികള്‍ അവരുടെ ഈമാന്‍ തന്നെ നഷ്ടപ്പെടും വിധത്തില്‍ തിരുകേശത്തിനെതിരെ ഉറഞ്ഞു തുള്ളുന്നത് .

        സ്ഥിരമായി കാന്തപുരം ഉസ്താദിനെതിരെ തെറി വിളിക്കാറുള്ള എസ് .കെ എസ് എഫു കാര്‍ ഇപ്രാവശ്യം  കുഞ്ഞാലി കുട്ടിക്കും ലീഗിനും ലീഗ് നേതാക്കള്‍ക്കും ചന്ദ്രികക്കും എതിരെയുള്ള മുദ്രാവാക്യങ്ങള്‍ പ്രകടനത്തില്‍ നിറചു നിര്‍ത്തിയത് ലീഗിനെ പ്രകോപിച്ചു അതില്‍ രണ്ടു വിഭാഗക്കാരെ ഉണ്ടാക്കി എടുക്കുക എന്ന എസ് .കെ .എസ് എസ് .എഫിലേ ചില ലീഗ് വിരുദ്ധരുടെ അജണ്ടയുടെ ഭാഗമായിട്ടായിരുന്നു .ഇത് മൂലം അണികളില്‍ ആശയ കുഴപ്പം ഉണ്ടാക്കാം എന്നും അവര്‍ കരുതുന്നു .

  മലപ്പുറം  മുസ്ലിം ലീഗില്‍ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണ നേരത്തെ തന്നെ എസ് .കെ .എസ് .എഫിലേ ഈ നേതാക്കള്‍ക്ക് കിട്ടിയിട്ടുണ്ട് . ഈ പാര്‍ട്ടിയുടെ ഒരു നേതാവിന് ഇപ്പോള്‍ എസ് .കെ .എസ് .എഫു  നടത്തുന്ന ചാനലിലും അവരുടെ സ്റെജുകളിലും വന്‍ സ്വീകാര്യതയാണ് ഉള്ളത് .
   ഇന്ന് ലീഗിനെതിരായുള്ള ഒരു ശക്തമായ ഉപചാപക സംഘം എസ് .കെ .എസ് എഫില്‍ ഉണ്ട്  . ചേളാരി സമസ്തയുടെ നയ പരിപാടികളെ വരെ അവര്‍ സ്വാധീനിക്കുന്നു .ചന്ദ്രിക പത്രത്തിന് ബദലായി പത്രം പുറത്ത് ഇറക്കാനുള്ള   തീരുമാനവും തിരുകേശ വിവാദം സജീവമാക്കി നിലനിര്‍ത്തുന്നതിന്റെ പിന്നിലും ഇവരുടെ കരങ്ങള്‍ ഉണ്ട് . ഈ വിഭാഗത്തിന്റെ ശക്തമായ സ്വധീനം മൂലം ചേളാരി സമസ്തയില്‍ പുരോഗമന പരമായ കാര്യങ്ങള്‍ ഒന്നും നടക്കാതെ യാവുകയും , ഏതു വേദിയെയും  കാന്തപുരം വിരുദ്ധ അജണ്ടകളിലേക്ക് വഴി തിരിച്ചു വിടുന്ന ഒരു പ്രവണത  മാത്രമേ ഉള്ളൂ എന്ന തിരിച്ചറിവ് കൊണ്ട് വിട്ടു നില്‍ക്കുന്നവരില്‍ പ്രധാനിയാണ് റഹ്മത്തുള്ള ഖാസിമി .
 എസ് .കെ .എസ് .എഫിനെ ലീഗ് അവഗണിക്കുന്നു എന്നു , കുഞ്ഞാലികുട്ടി നടത്തിയ പ്രസ്താവന മുസ്ലിം ലീഗ് നേതൃത്വം കാര്യങ്ങള്‍   യഥാവിധി മനസ്സിലാക്കുന്നുണ്ട്  എന്ന തിരിച്ചറിവ് പൊതു ജനങ്ങള്‍ക്ക്‌ നല്‍കുന്നുണ്ട് . ബഹു : പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അടക്കമുള്ള പലരുടെയും ആഗ്രഹമായ സുന്നീ ഐക്യത്തിന് വിലങ്ങു തടിയായി നില്‍ക്കുന്നതും ഐക്യ ചര്‍ച്ചകള്‍ തുടങ്ങുമ്പോള്‍ തന്നെ പുതിയ  വിവാദങ്ങള്‍ ഉണ്ടാക്കി ചര്‍ച്ചകള്‍ തകര്‍ക്കുന്നതും ആര് എന്നും മുസ്ലിം ലീഗിലെ ഉന്നത നേതാകള്‍ക്ക് വരെ മനസ്സിലായി തുടങ്ങിയിട്ടുണ്ട് . മുസ്ലിം ലീഗിന്റെ നയ നിലപാടുകളെ വരെ ചോദ്യം ചെയ്യാനും ലീഗ് നേതാകള്‍ എന്ത് ചെയ്യണം എങ്ങോട്ട് പോകണം എന്നതൊക്കെ തീരുമാനിക്കുന്നതും ചേളാരിയിലെ നാല് മുല്ല മാരുടെ തിട്ടൂരമാണ് എന്നത് ലീഗിനെ സംബന്ധിച്ചിടത്തോളം അപമാനകരമാണ് . സമുദായാത്തെ സ്ഥിരം വിവാദങ്ങളില്‍ തളച്ചു നിര്‍ത്തി വളര്‍ച്ച മുരടിപ്പിക്കുന്ന ഈ ഇത്തിക്കണ്ണി മൊല്ല മാരെ തിരിച്ചറിയുക തന്നെ വേണം.
2013 ഏപ്രില്‍ 26, 27, 28 എറണാകുളം


ഹസനിയ്യയിലെ അതിഥികള്‍