2010, ഓഗസ്റ്റ് 4, ബുധനാഴ്‌ച

തിരൂരങ്ങാടി ബാപ്പു മുസ്ലിയാര്‍

വര്ത്തമാനകാല അറബി സാഹിത്യത്തിന്റെ കുലപതി, കാല്പനിക സൌന്ദര്യം അക്ഷരത്തിലാ വാഹിച്ച മുഗ്ദ സ്നേഹത്തിന്റെ കവി.ആസ്വാദകരുടെ മനസ്സുകളില്‍ ആര്ദ്രതയുടെ ഗീതികള്‍ വിരിയിച്ചു സ്നേഹത്തിനും അനുരാഗത്തിനും പുതിയ ഭാഷ്യം രചിച്ച പണ്ഡിത ശ്രേഷ്ടന്‍ .അറബി കാവ്യ ലോകത്തിന്റെ ഗഹനതയും സമ്പുഷ്ഠതയും പ്രാസ ഭംഗിയും സ്വരഘടനയിലെ സംഗീതാത്മകതയും സമ്മേളിച്ച എഴുത്തുകാരന്‍ ,പ്രവാചകാനുരാഗ ശൈലിയില്‍ കൈരളിയുടെ ബൂസ്വൂരി –എല്ലാമാണ് തിരൂരങ്ങാടി ബാപ്പു മുസ്ലിയാര്‍ .
പണ്ഡിതോചിതവും ഹൃദ്യവുമാണ് കേരള ക്കരയില്‍ ജനിച്ചു വിശ്വത്തോളം ഉയര്ന്ന് ഈ കവിയുടെ കവിതാശകലങ്ങള്‍ .ഉപദേശങ്ങള്‍,നിര്ദേിശങ്ങള്‍,സന്തോഷം,സന്താപം ആശംസകള്‍ ,അനുശോചനം ,ചരിത്രമുത്തുകള്‍ ,സര്വദതിലുപരി പ്രവാചക പ്രകീര്ത്തടനങ്ങള്‍-എല്ലാം തേനൂറുന്ന അക്ഷരങ്ങളില്‍ അനുസ്യൂതം പ്രവഹിക്കുന്നു.
വിശ്രുതനും നഖ്ശബന്തി ത്വരീഖത്തിന്റെ ഗുരുവുമായ താനൂര്‍ അബ്ദുറഹ്മാന്‍ ശൈഖിന്റെ സീമന്ത പുത്രന്‍ മുഹമ്മദ്‌ മുസ്ലിയാരുടെ മകന്‍ അബ്ദുറഹ്മാന്‍ എന്നാ ബാവ മുസ്ലിയാരുടെയും ,അബ്ദുറഹ്മാന്‍ ശൈഖിന്റെ രണ്ടാമത്തെ മകന്‍ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ മകള്‍ ഫാത്വിമ ബീവി യുടെയും മകനാണ് ബാപ്പു മുസ്ലിയാര്‍.
ബാപ്പു മുസ്ലിയാരുടെ പ്രഥമ ഉസ്താദ്‌ ഓത്തുപള്ളിയിലെ അദ്ധ്യാപകന്‍ തയ്യില്‍ അബ്ദുള്ള മുസ്ല്യാര്‍ ആണ്.അവരില്‍ നിന്നും ഖുര്‍-ആന്‍ പാരായണവും നിസ്കരകണക്കും പഠിച്ച ശേഷം തിരൂരങ്ങാടി നടുവിലെ പള്ളിയില്‍ ചേര്ന്നു .പകര സൈതലവി മുസ്ലിയാരില്നിാന്നും പത്തു കിതാബും തിരൂരങ്ങാടി വലിയ പള്ളിയില്‍ കുണ്ടോട്ടി മായിന്‍ മുസ്ലിയാരില്‍ നിന്ന് നഹ് വും അഭ്യസിച്ചു.തുടര്ന്ന് കുഞ്ഞീന്‍ മുസ്ലിയാര്‍ (വേങ്ങര ദര്സ് ‌)നിറമരുതൂര്‍ ബീരാന്‍ കുട്ടി മുസ്ല്യാര്‍ (കരിങ്കപ്പാറ ദര്സ്ത‌) ,കാടേരി അബ്ദുല്‍ കമാല്‍ മുഹമ്മദ്‌ മുസ്ല്യാര്‍ (പരപ്പനങ്ങാടി പനയത്തില്‍ ദര്സ്പ‌)കരിങ്കപ്പാറ മുഹമ്മദ്‌ മുസ്ലിയാര്‍ ,കൊയപ്പ കുഞ്ഞായിന്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍ ,ഓ .കെ സൈനുദ്ധീന്‍ മുസ്ലിയാര്‍ എന്നിവരില്‍ നിന്നുമുന്നത പഠനം നടത്തി വെള്ളൂര്‍ ബാഖിയാതില്‍ ചേര്ന്നു .സനദ്‌ വാങ്ങി.ഷെയ്ഖ്‌ ആദം ഹസ്രത്ത് ,ഉത്തമപാളയം അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരാണ് ബാഖിയാതിലെ പ്രധാന ഉസ്താദുമാര്‍.ദീനീ വിജ്ഞാനത്തിന്റെ എല്ലാ മേഖലകളിലും പ്രാവീണ്യം നേടിയ ബാപ്പു മുസ്ലിയാര്‍ കണ്ണൂര്‍ തെക്കുമ്പാട്,വൈലത്തൂര്‍ ചിലവില്‍,കണ്ണൂര്‍ പുതിയങ്ങാടി ,വടകര ചെറുവണ്ണൂര്‍, കരുവന്തി‍രുത്തി,കുണ്ടൂര്‍,തലക്കടത്തൂര്‍,തിരൂരങ്ങാടി നൂറുല്‍ ഹുദ അറബിക് കോളെജ്,അരീക്കോട്‌ മജ്മഅ്,വലിയോറ ദാറുല്‍ മആരിഫ്‌ അറബിക് കോളേജ് എന്നിവിടങ്ങളിയായി നീണ്ട അഞ്ചു പതിറ്റാണ്ടോളം ദര്സ്ല‌ നടത്തി.
ചേറൂര്‍ ശുഹദാക്കളുടെ പേരില്‍ രചിച്ച മൌലിദ്,അസ്ഹാബുല്‍ ബദറിനെ തവസ്സുല്‍ (ഇടതേടല്‍)ചെയ്തു കൊണ്ടുള്ള “അസ്ഹാബുന്നസ്ര്‍ ,”ഇമാം അബൂഹനീഫയുടെ പ്രവാചക കീര്ത്തേന –തവസ്സുല്‍ കാവ്യമായ “ഖസീദത്ത് നുഅ്മാനിയ്യ “ക്ക് തഖ്സീമായി രചിച്ച “അസീദതു റഹ്മനിയ്യ.”ശൈഖു അബ്ദുല്ലഹില്‍ ഹദ്ദാദ് മദീനാ മുനവ്വറക്കകത്തു എഴുതി വെച്ച “അല ഫാത്വിഹത്തുല്‍ മുവത്വഫിയ്യ “ യുടെ മുഖമ്മസ്‌,അജ്ഞാതനായ പ്രവാചക സ്നേഹി മദീനാ മുനവ്വറക്ക് പുറത്തു ആലേഖനം ചെയ്ത നബി കീര്ത്താന കാവ്യത്തിന്റെ മുഖമ്മസ്‌ എന്നിവയാണ് ബാപ്പു മുസ്ലിയാരുടെ കൃതികള്‍.ഇതില്‍ ചേറൂര്‍ മൌലിദിനെ സി എന്‍ അഹമദ് മൌലവി തന്റെ “കേരള മുസ്ലിം ചരിത്രം “എന്നാ കൃതിയില്‍ മുക്ത കണ്ഠം പ്രശംസിച്ചിട്ടുണ്ട്.
യമനീ കവികളും എനി ഭാഷക്കാരുമായ മറ്റു ചില കവികളും പരീക്ഷിച്ച തഖ്മീസ്‌ കേരളത്തില്‍ ഏറ്റവും വിജയകരമായി പരീക്ഷിച്ച വ്യക്തിയാണ് ബാപ്പു മുസ്ലിയാര്‍ .മാതൃ കവിതയിലെ വരികേളത് , ബാപ്പു മുസ്ലിയാരുടെ വരികേളത് എന്ന് തിരിച്ചറിയാനാകാത്ത വിധം പ്രാസവും ഘടനയും ഒത്തിണങ്ങിയതാണ് അദ്ദേഹത്തിന്റെ ഈ ഗണത്തിലുള്ള രചനകള്‍ .
ചരിത്ര പ്രസിദ്ധമായ സമസ്ത അറുപതാം വാര്ഷിുക സമ്മേളനത്തില്‍ കോഴിക്കോട് കടപ്പുറത്ത് തടിച്ചു കൂടിയ ജന ലക്ഷങ്ങളെ കോരിത്തരിപ്പിച്ച “വാഹന്‍ ലക മിന്‍ ഇസ്സിന്‍ ......”എന്ന സ്വാഗത ഗാനത്തിന്റെ മധുര മൂറുന്ന വരികള്‍ സുന്നി കൈരളി ഇന്നും മറന്നിട്ടില്ല.ഏറെ പ്രശംസിക്കപ്പെട്ട ഈ വരികള്‍ ബാപ്പു മുസ്ലിയാരുടെ പേനയില്‍ നിന്നാണുതിര്ന്നചത്‌.
നിരവധി അനുശോചന കാവ്യങ്ങളും(മര്സിരയ്യത്)എഴുതിയിട്ടുണ്ട്,ബഖിയാതില്‍ പഠിക്കുന്ന കാലത്താണ് സ്ഥാപനത്തിന്റെ പ്രിന്സിപലും പ്രശസ്ത പണ്ഡിതനുമായ ആദം ഹസ്രത്ത് അന്തരിച്ചത്,അന്ന് ബഖിയാതിലെ ഉസ്താദുമാരടക്കം അനുശോചന കാവ്യംഎഴുതി.അതില്‍ ഏറ്റവും മികച്ചതായി തിരഞ്ഞെടുത്തത് ബാപ്പു മുസ്ലിയാരുടെ വരികളായിരുന്നു.അദ്ദേഹം രചിച്ച മമ്പുറം തങ്ങളുടെ അനുസ്മരണ കാവ്യമായ “യാദന്‍ ശാദ ബിനല്‍ ഈമാനി ....”നിരവധി ദഫ് സംഘങ്ങള്‍ ഇന്നും അവതരിപ്പിക്കുന്നു.
ഒരു സംഭവത്തെ കുറിച്ച് രചിക്കുന്ന കവിതയില്‍ ആ സംഭവം വിവരിക്കുന്നതോടൊപ്പം അക്ഷരങ്ങളുടെ “അബ്ജദ്”കണക്ക് പ്രകാരം അതിന്റെ തിയ്യതി കൂടി കാണിക്കുന്ന ഇദ്ദേഹത്തിന്റെ രീതി എടുത്തു പറയേണ്ടതാണ്.അപൂര്വം് ചില കവികള്ക്കു മാത്രമാണ് ഈ സിദ്ധിയുള്ളത് .
ബാപ്പു മുസ്ലിയാരുടെ നിരവധി സേവന മേഖലകളെ പരിഗണിച്ചു കാരന്തൂര്‍ സുന്നി മര്കദസ്‌ സില്വിര്‍ ജൂബിലി സമ്മേളനത്തില്‍ ആദരിച്ചിരുന്നു.മഖ്ദൂം അവാര്ഡ് ‌,ഇമാം ഗസ്സാലി അവാര്ഡ്ി‌,എസ്.വൈ .എസ് മലപ്പുറം ജില്ല കമ്മിറ്റിയും എസ്.എസ്.എഫ് ഡോട്ട് കോം കമ്മിറ്റിയും സംയുക്തമായി ഏര്പ്പെ ടുത്തിയ ഇമാം ബ്വൂസൂരി അവാര്ഡ്ല‌ എന്നിവ നേടിയ്ട്ടുണ്ട്. 2005 ല്‍ എസ്.എസ്.എഫ് മലപ്പുറം ജില്ല കമ്മിറ്റിയും പ്രത്യേകം ആദരിച്ചിരുന്നു.
സമസ്ത കേന്ദ്ര മുശാവറ അംഗമായ അദ്ദേഹം തിരൂരങ്ങാടിയിലെ ദീനീ പ്രവര്ത്തുനങ്ങള്ക്ക് ചുക്കാന്‍ പിടിക്കുന്ന ഹിദായത് സ്സിബ് യാന്‍ സംഘം പ്രസിഡന്റാണ്.എസ്.വൈ.എസ്. ഹജ്ജ്‌ സംഘത്തിന്റെ അമീറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

Tags:Thiroorangadi Bappu Musliyar,SSF,SYS,MaqdoomAward,SYS Malappuram,SYS Silvaer Jubily

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹസനിയ്യയിലെ അതിഥികള്‍