2012, ജനുവരി 23, തിങ്കളാഴ്‌ച

അജ് മീര്‍ ഫഖീര്‍ അമ്പംകുന്നു ബീരാന്‍ ഔലിയ (റ)


ജനനം മലപ്പുറം ജില്ലയിലെ അരീക്കൊടിനടുത്ത ചുള്ളിക്കോട് കിഴിശ്ശേരി
പിതാവ്‌ :കിഴിശ്ശേരി പുള്ളിക്കല്‍ കണ്ടി ത്തറവാട്ടില്‍ കോയമുട്ടി
മാതാവ്‌ : മമ്മിസ് വിയ്യ കുട്ടി
വഫാത് : ഹിജറ 1387
മഖ് ബറ : പാലക്കാട് –കാഞ്ഞിരിത്തിങ്ങള്‍ - അമ്പന്‍ കുന്നു
പാലക്കാട് ജില്ലയിലെ മണ്ണാര്ക്കാട് താലൂക്കിലെ പ്രമുഖ സിയാറത്ത് കേന്ദ്രം. മലപ്പുറം ജില്ലയിലെ കിഴിശ്ശേരി പുളിക്കല്‍ കണ്ടി ത്തറവാട്ടില്‍ കോയാ മുട്ടിയുടെയും മമ്മിസ് വിയ്യ കുട്ടിയുടെയും മകനായി കര്ഷക കുടുംബത്തില്‍ ജനനം .ഓത്ത് പള്ളിയില്‍ ചേര്ന്ന ബീരാന്‍ ഔലിയ പഠന ത്തില്‍ വലിയ മികവ് കാണിച്ചു .ചെറുപ്പത്തില്‍ തന്നെ വീടിനടുത്തുള്ള മയിലാടും പള്ളിയില്‍ കൃത്യമായി ജമാഅത്തില്‍ പങ്കെടുക്കാറുള്ള ബീരാന്ഔലിയ യോട് ഒരു ദിവസം ജിന്ന് സംസാരിക്കാനിടയായി .അതിനു ശേഷം കുട്ടിയില്‍ പല മാറ്റങ്ങളും പ്രകടമായി തുടങ്ങി .ഭ്രാന്താണെന്നു പോലും ചിലര്‍ വിധി എഴുതി . അങ്ങനെ ഉമ്മ കുട്ടിയെയുമായി മഹാ പണ്ഡിതനായ കുഞ്ഞി ക്കോയ തങ്ങളെ സമീപിച്ചു.പേടിക്കാനില്ല എന്ന മറുപടി ആയിരുന്നു തങ്ങളില്‍ നിന്നും ലഭിച്ചത് .പതിമൂന്നാമത്തെ വയസ്സില്‍ അജ് മീറിലേക്ക് നാട് വിട്ടു പോയ മഹാന്‍ ഇരുപത്തി ഏഴാം വയസ്സിലാണ് തിരിച്ചു വരുന്നത് .ശേഷം രിയാളക്ക് വേണ്ടി സമയം ചിലവഴിച്ചത് പാലക്കാട് അമ്പന്‍ കുന്നിലായിരുന്നു .നാട്ടുകാരുടെ ഇഷ്ട തോഴന്‍ ആയിരുന്ന ബീരാന്‍ ഔലിയപ്പാപ്പ ഭക്ഷണത്തിനു ബുദ്ധിമുട്ടിയിരുന്ന ആ നാട്ടുകാര്ക്ക് വണ്ടി നിറയെ അരിയും മറ്റു വസ്തുക്കളും കൊണ്ട് വന്നു സദ്യ യുണ്ടാക്കി നല്കുകമായിരുന്നു . വലിയ ദിക്ര്‍ സദസ്സിന്റെ അവസാനത്തിലയിരുന്നു ഈ ഭക്ഷണം നല്കിയിരുന്നതു. നാനാ വിഭാഗം ജനങ്ങളുടെയും അത്താണി യായ ബീരാന്‍ ഔലിയ ഹിജ്റ 1387 ല്‍ ഇഹലോക വാസം വെടിഞ്ഞു.




അവലംബം : അല്‍ ഇര്ഫാന്‍ 2012

Ambamkunnu Beeran Ouliya (R) , Mannarkkadu Beeran Ouliya Makham, Ajmeer FakheerBeern ouliya (R) Ajmeer Fakkeer Beeran Ouliya Jaram .

3 അഭിപ്രായങ്ങൾ:

  1. ബീരാൻ ഔലിയ മഖ്‌ആം ഇന്ന് സ്ഥിതി ചെയ്യുന്നത് അമ്പംകുന്നിലെ വലിയ തറവാട്ടുകാരനായിരുന്ന കാപ്പുങ്ങൽ മുഹമ്മദ് മുസ്ലിയാരുടെ തറവാട്ട് വീടിന്റെ പൂമുഖത്താണ്..
    സ്വന്തം സ്വത്തും വീടും ഇഹലോക ജീവിത ചിന്തയും ഉപേക്ഷിച്ചു ബീരാൻ ഔലിയയുടെ കൂടെ അദ്ദേഹത്തിന്റെ ശിക്ഷ്യനായി നടന്നതിന്റെ ഫലമായി നൂറുക്കണക്കിന് ഏക്കർ വരുന്ന ഭൂമിയും സ്വത്തും കുടിയാന്മാരും പാട്ടക്കാരും സ്വന്തമാക്കുകയും , മുഹമ്മദ് മുസ്‌ലിയാർ എല്ലാം നഷ്ടപ്പെട്ടു വീടും പറക്കമുറ്റാത്ത മക്കളും ഭാര്യ അലീമ ബീവിയും പട്ടിണിയും മാത്രമായി..
    ബീരാൻ ഔലിയയുടെ അവസാന കാലത്തു അദ്ദേഹം മുഹമ്മദ് മുസ്ലിയാരോട് പറയുകയുണ്ടായി..
    എന്റെ കൂടെ നടന്ന നിങ്ങൾക്കു ദുനിയാവ് നഷ്ടപ്പെട്ടു ഇല്ലേ?..
    നിങ്ങളുടെ മക്കളും അവരുടെ മക്കളും ലോകാവസാനം വരെ കഷ്ടപ്പെടരുതേ..ആയതിനാൽ എന്റെ മരണ ശേഷം നിങ്ങളുടെ ഈ വീടിന്റെ പൂമുഖത്തു എനിക്കു അന്ത്യ വിശ്രമത്തിനായി ഒരു ആറടി മണ്ണ് നീക്കി വെക്കുക എന്നു..
    47 വര്ഷങ്ങള്ക്കു ഇപ്പുറവും ആ വലിയ്യിന്റെ വാക് ഇന്നും പുലർന്നു പോരുന്നു..
    പല ശക്തികളും (കോയ ഫണ്ട് ,അൽ അൽ അമീൻ ചാരിറ്റബിൾ ന്റെ കീഴിൽ ബീരാൻ ഔലിയ അനാഥാലയം നടത്തുന്ന അബ്ദുൽ ലത്തീഫ് എന്നാ ആൾ )ഇപ്പോഴും മഖ്‌ആം പിടിച്ചെടുക്കുന്നതിനു കേസും മറ്റുമായി മുഹമ്മദ് മുസ്ലിയാരുടെ മക്കളെ നിരന്തരമായി ഇന്നും കോടതി കയറ്റുന്നു..
    എങ്കിലും അൽ ഹംദുലില്ലാഹ് സത്യം വിജയിക്കും..
    ഒറ്റപ്പാലം കോടതി വിധി മുസ്ലിയാരുടെ മക്കൾക്ക്‌ അനുകൂലമായപ്പോൾ ഇപ്പോൾ മേൽ പറഞ്ഞ യതീം ഖാനക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നു..
    ബീരാൻ ഔലിയയുടെ കുർബറിടത്തിനു ഇരുവശവുമായി മുഹമ്മദ് മുസ്ലിയാരുടെയും അവരുടെ ഭാര്യ ഹലീമ ബീവിയുടെയും ഖബറുകൾ സ്ഥിതി ചെയ്യുന്നു..
    ദിവസവും അവിടെ സന്ദർശനത്തിന് വരുന്നവർക്കും അശരണർക്കും മൂന്നു നേരം ഭക്ഷണം അവിടെ നിന്നു നൽകുന്നു...
    കാരണം ബീരാൻ ഔലിയയുടെ വസിയ്യത്തു അതാണ് ..അന്നദാനം വളരെ സ്രേഷ്ടമായതാണ്..അതു എന്നും നില നിർത്തണം എന്ന്..
    അദ്ദേഹത്തിന്റെ ആ വാക്ക് മുഹമ്മദ് മുസ്ലിയാരുടെ മക്കളും പേരമക്കളും ഇന്നും നിലനിർത്തിപോരുന്നു..
    ബീരാൻ ഔലിയായുടെ പേരും പറഞ്ഞു മേൽ പറഞ്ഞ യതീംഖാനക്കാരും,ബീരാൻ ഔലിയ മഖ്‌ആമിൽ ഖുർആൻ ഓതാൻ വന്നു മഖ്‌ആം പിടിച്ചെടുക്കാൻ നോക്കി,അതു നടക്കാതെ വന്നപ്പോൾ...
    കോയ ഫണ്ട് എന്നപേരിൽ സ്വന്തം പേരിൽ സ്ഥാപനം തുടങ്ങിയ കോഴിക്കോട്ടുകാരൻ മരക്കച്ചവടക്കാരൻ കോയയും തട്ടിപ്പുമായി ഇന്നും സജീവമായി രംഗത്തുണ്ട്..
    അവരുടെ ഈ അതിക്രമങ്ങളെ എതിർക്കാൻ നിൽക്കാതെ...അതിക്രമികൾക്കുള്ള ശിക്ഷ അവരെ തേടി എത്തിക്കോളും എന്ന നിലപാടിലാണ് മുഹമ്മദ് മുസ്ലിയാരുടെ കുടുംബം...
    എല്ലാ വർഷവും ഫെബ്രുവരിയും മാർച്ചിലുമായി നടക്കുന്ന മൂന്നു ദിവസത്തെ ആഘോഷത്തിന്റെ ഭാഗമായി അവിടെ ലഭിക്കുന്ന അരിയും ആട് മാടുകളും ചേർത്തു വിപുലമായ തോതിൽ ഭക്ഷണ വിതരണവും...
    ബാക്കി വരുന്ന അരി പാവങ്ങൾക്കായി വിതരണം ചെയ്യുകയും ചെയ്തു പോരുന്നു...

    മറുപടിഇല്ലാതാക്കൂ
  2. ماشاءالله مبروك امين يارب العالمين

    മറുപടിഇല്ലാതാക്കൂ
  3. ജാറത്തിനും മഖാമിനും അടികൂടി ജീവിതം കഴിച്ചു കൂട്ടുന്ന യാ കൗമീങ്ങൾ

    മറുപടിഇല്ലാതാക്കൂ

ഹസനിയ്യയിലെ അതിഥികള്‍