2010, സെപ്റ്റംബർ 28, ചൊവ്വാഴ്ച

ഖുര്ആ നും സൂര്യനും.

ശാസ്ത്രം പുരോഗതി നേടിയ ഒരു കാലത് അല്ല , ഖുര്ആവന്‍ അവതരിക്കപെട്ടത്. , അത് കൊണ്ട് തന്നെയാണ് ശാസ്ത്രലോകത്തിന്റെ മുന്നില്‍ ഖുര്ആറന്‍ അത്ഭുതത്തിനു വക നല്കുെന്നതും.ആധുനിക യുഗത്തില്‍ കണ്ടെത്തുന്ന കണ്ടെത്തലുകള്‍ പോലും ഖുര്ആതന്‍ പറഞ്ഞ കാര്യങ്ങള്ക്കുത വിരുദ്ധമാകുന്നില്ല എന്ന് മാത്രമല്ല ഖുറാന്‍ പറഞ്ഞിടതെക്ക് ശാസ്ത്രത്തിന് തിരിച്ചു വരേണ്ടതയും വന്നിട്ടുണ്ട്..വിമര്ശമകര്‍ വിമര്ശ്നം എന്നതില്‍ നിന്നും പഠനം എന്ന കാഴ്ച്ചപാടിലേക്ക് നീങ്ങിയാല്‍ ആറാം നൂറ്റാണ്ടില്‍ അവതരിപ്പിക്കപെട്ട ഈ ഗ്രന്ഥതിനെ ദൈവീകത തീര്ത്തും ബോധ്യപ്പെടും.
സൂര്യന്‍ അതിന്റെ സ്ഥിര സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. അത് പ്രതാപിയും സര്വപജ്ഞനു മായ അല്ലാഹുവിന്റെ തീരുമാനമത്രേ.ചന്ദ്രന് നാം ചില മണ്ഡലങ്ങള്‍ നിശ്ചയിച്ചു.അങ്ങിനെ ഉണങ്ങിയ ഈത്തപ്പനകുല പോലെയാകുന്നു.ചന്ദ്രനെ പ്രാപിക്കുക സൂര്യനു ചേര്ന്ാ തല്ല.രാത്രി പകലിനെ മുന്കടക്കുകയില്ല. എല്ലാം അവയുടെ ഭ്രമണപഥത്തില്‍ നീന്തി കൊണ്ടിരിക്കുന്നു.(അദ്ധ്യായം , യാസീന്‍ ;38,39,40)
ഖുര്ആാനില്‍ 31 തവണ സൂര്യനെ പരാമര്ശിൊക്കുന്നുണ്ട്. സൂര്യനെ കുറിച്ച് ഖുര്ആുന്‍ നടത്തിയ ചില പ്രയോഗങ്ങള്‍ വിഷയം പടിക്കുന്നവര്ക്കായ് ഇവിടെ ചേര്ക്കാം .
പൌരാണികാര്ക്ക്ന സൂര്യനും ചന്ദ്രനും വെളിച്ചവും വിളക്കുമായിരുന്നു.ബൈബിളില്‍ പ്രയോഗിക്കുന്നതും big light, small light എന്നാണ്.എന്നാല്‍ ഖുര്ആിനില്‍ സൂര്യന്‍ പ്രകാശത്തിന്റെ സ്രോതസ്സാണ് എന്ന ആശയം ബോധ്യപ്പെടും വിധം മിസ്ബാഹ്, സിറാജ് ,ളിയാഅ്, എന്നീ പദങ്ങളാണ് പ്രയോഗിക്കുന്നത്. ഒരിടത് “കത്തിജ്വലിക്കുന്ന വിളക്ക്.”എന്ന് പ്രയോഗിക്കുന്നു. എന്നാല്‍ ചന്ദ്രനെ കുറിച്ച് നൂര്‍ , മുനീര്‍ എന്നാണ് പ്രയോഗിക്കുന്നത്.തിളക്കം അനുഭവപ്പെടുന്ന ഏതിനും പ്രയോഗിക്കാവുന്ന പദമാണിത്. സ്രോതസ്സ് ആവുകയുമില്ല.
അത് പോലെതന്നെ സൂര്യന്റെ ബഹുവചനം ഖുര്ആിന്‍ പ്രയോഗിക്കുന്നുണ്ട്. അത് തന്നെ അറബി വ്യാകരണ പ്രകാരം ഒട്ടനവധി എന്ന സൂര്യന്മാര്‍ എന്ന അര്ത്ഥ് വ്യാപ്തിയും വരുന്നുണ്ട്. സൂര്യന്‍ കേവലം ഒരു നക്ഷത്രമാണെന്നും ഇതേ സ്വഭാവമുള്ള ഇതിനെക്കാള്‍ വലിയ നക്ഷത്രങ്ങള്‍ -സൂര്യന്മാര്‍- വേറെയുണ്ടന്നു ഇന്ന് നമുക്കറിയാം.
ബില്യന്‍ കണക്കിന് വര്ഷുങ്ങള്‍ കഴിഞ്ഞാല്‍ സൂര്യന്‍ വീര്ത്തു വലുതായി ഭൂമിയെ വിഴുങ്ങുമെന്നും, ചുവന്ന ഭീമനായി മാറുമെന്നും അവസാനം പ്രകാശം കെട്ടു വെള്ളകുള്ള നായി തീരുമെന്നൊക്കെ ശാസ്ത്രം നിഗമിക്കുന്നുണ്ട്. ഖുര്ആ്നിക വചനങ്ങള്‍ ശാസ്ത്ര നിഗമനങ്ങള്മായി യോജിക്കണമെന്നു നമുക്ക് നിര്ബിന്ധമില്ല. പക്ഷെ അന്ത്യ നാളില്‍ സൂര്യന്‍ ചുര്ട്ടപെടുമെന്നും അതിന്റെ പ്രകാശം കെട്ട് പോകുമെന്നും നക്ഷത്രങ്ങള്‍ അടര്ന്നു വീഴുമെന്നും ഖുര്ആരനും പറഞ്ഞിട്ടുണ്ട്.
“നിങ്ങളുടെ ഭക്ഷണം ആകാശത്താണ്.” എന്ന് അള്ളാഹു ഖുറാനില്‍ സൂചിപ്പിക്കുന്നുണ്ട്.ഭൂമിയിലെ ഭക്ഷ്യ വസ്തു ഭക്ഷ്യ യോഗ്യമാവണമെന്കില്‍ ആകാശം ഇടപെടണം. മഴ മാത്രം പോര. സൂര്യ പ്രകാശവും വേണം. പ്രകാശ സംശ്ളെഷണമില്ലെന്കില്‍ സസ്യങ്ങളും ജന്തുക്കളും ഉണ്ടാകില്ലെന്ന് പറയേണ്ടതില്ലല്ലോ.
ചുരുക്കി പറഞ്ഞാല്‍ സൂര്യനെ കുറിച്ച് ഖുര്ആരന്‍ പറഞ്ഞ പ്രയോഗങ്ങള്‍ ശാസ്ത്രീയ ഗവേഷണങ്ങളുമായി ഒത്തു വരുമ്പോള്‍ നാം വിസ്മയപ്പെടുന്നു.
ചിന്തിക്കുന്നവര്ക്ക് ദ്ര്ഷ്ടാന്തങ്ങളേറയുണ്ട് വിശുദ്ധ ഖുര്ആ്നില്‍.

2010, സെപ്റ്റംബർ 25, ശനിയാഴ്‌ച

ഖുര്ആ നും യേശുവിന്റെ മരണവും

ബൂലോകത്ത് ചില വില്ലന്മാരുണ്ട്. വിവര്മോന്നുമില്ല എങ്കിലും വിമര്ശനം എന്നത് അവര്ക്കൊ രു കലയാണ്‌. ഈയടുത് ഒരു “നിസ്സഹായനെ.” കണ്ടു , അയാള്ക്ക് ഹിന്ദുമതം നിരോധിക്കല്‍ വളരെ അത്യാവശ്യ കാര്യമാണ്.ഹിന്ദു മതമാണ് കക്ഷി ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ക്കെല്ലാം കാരണം. എന്റെ വിഷയം അതല്ലാത്തതിനാല്‍ ഇപ്പോള്‍ അങ്ങോട്ട്‌ കടക്കുന്നില്ല.
മറ്റൊരു “വിമര്ശ്കനെ” ഇന്ന് കണ്ടു. അയാളുടെ പ്രശനം ഖുര്ആ്ന്‍ വൈരുദ്ധ്യ മാണത്രേ, തെളിവോ ഖുര്ആൊനില്‍ ഒരിടത് ഈസാനബി മരിച്ചിട്ടില്ല എന്ന് ഉണ്ട് , മറ്റൊരിടത്ത് മരിക്കും എന്ന് പറഞ്ഞത്രേ . അതിനാല്‍ ഖുര്ആ ന്‍ വൈരുധ്യം.
ഈ പറഞ്ഞതിന് അയാളുടെ കമ്മന്റ് ബോക്സില്‍ മറുപടി വെച്ചാല്‍ അതവിടെ അധികം നേരം കാണുകയില്ല . കാരണം ഇത്തരക്കാര്‍ യഥാര്ത്ഥ വശം ആഗ്രഹിക്കുന്നില്ല . മറ്റുള്ളവര്‍ അത് കാണുകയും ചെയ്യരുത് . അതിനാല്‍ വേഗം ഡിലീറ്റ്‌. അത് അനുഭവത്തില്‍ നിന്നും മനസ്സിലക്കിയതിനാല്‍ എന്റെ പ്രതികരണം ഇവിടെ പോസ്റ്റായി വന്നെന്നു മാത്രം, നിങ്ങള്ക്ക് വായിക്കാം. അഭിപ്രായം പറയാം. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം സത്യമതം എന്ന് വിശ്വസിക്കുന്നതു തെളിയിക്കാനും ബോധ്യപ്പെടുത്താനും കഴിയും. എഴുതുന്ന എനിക്കതിനു കഴിഞ്ഞില്ല എങ്കില്‍ പകരം അറിവുള്ളവര്‍ കൂട്ടത്തിലുണ്ട്. ഇസ്ലാമിനും അതിന്റെ ഗ്രന്ഥമായ ഖുര്ആഞനും ഒരിക്കലും ഇന്ന് മറ്റുള്ള പ്രസ്ഥാനങ്ങള്‍ അനുഭവിക്കുന്നത് പോലെ യുള്ള (ലണ്ടനില്‍ ചെന്ന പോപ്പിനെ എന്തെ യേശുവിന്റെ അനുയായികള്‍ തന്നെ എതിര്ത്ത്ണ.) ഒരു ഗതികേട് ഇല്ല. അങ്ങിനെ വരികയും ഇല്ല. കാരണം അത് പൂര്ണ്മായും ദൈവീകമാണ്.
ഇനി നമുക്ക് പ്രസ്തുത വിഷയത്തിലേക്ക് പോകാം........

ഈ “വിശുദ്ധ ബ്ളോഗില്‍ “ പറയുന്നു

@@@@@@ഇതിന്റെ അര്‍ത്ഥം എന്ത്‌?
ഖുര്‍ ആനില്‍ ഒരിടത്ത് പറയുന്നു, യേശു മരിച്ചിട്ടില്ലെന്ന്‌... മറ്റൊരിടത്തു പറയുന്നു മരിക്കും എന്ന്. ഇനി ഈസാ നബി മരിച്ചിട്ടില്ലെങ്കില്‍ ഖുര്‍ ആനിലെ വചനം (19:33) തെറ്റാകും.@@@@@@@@@@


ഒരിടത് പറയുന്നു മരിച്ചിട്ടില്ല , മറ്റൊരിടത്ത് പറയുന്നു മരിക്കുമെന്ന് ,
ഇസ്ലാമിക വിരോധം കൊണ്ട് കണ്ണ് ശരിക്കും കാണാതായോ . നിങ്ങള്‍ ക്ക് ഭാഷാ പ്രയോഗം പോലും അറിയില്ല , അങ്ങിനത്തെ നിങ്ങളാണ് വിശുദ്ധഖുര്ആിനില്‍ വൈരുദ്ധ്യം ഉണ്ടെന്നു പറയുന്നത്. ഒരാളെ പറ്റി (ഈസാ നബി )മരിച്ചിട്ടില്ല – എന്ന് പറയുന്നതും (ഈസാ നബി ) മരിക്കും എന്ന് പറയുന്നതും എങ്ങിനെയാ വൈരുധ്യം വരുന്നത്. നേരെ മറിച്ചു (ഈസാനബി) “മരിക്കുകയില്ല” എന്നൊരു പ്രയോഗം ഖുര്ആനനില്‍ ഉണ്ടെങ്കില്‍ “മരിക്കും” എന്നുള്ള പ്രയോഗം വൈരുധ്യം എന്ന് പറയാമായിരുന്നു. ഇവിടെ നിങ്ങള്‍ തന്നെ പറയുന്നത്. “മരിച്ചിട്ടില്ല” എന്നുള്ള വാക്കാണ്.
ഭാവി കാലം എന്ന ഒന്ന് ഉള്ളിടത്തോളം “മരിക്കും.” എന്നുള്ള ഖുര്ആനന്റെ പ്രയോഗം തെറ്റുകയില്ല.
മുസ്ലിംകളുടെ വിശ്വാസം ഈസാനബി മരിച്ച്ട്ടില്ല. ശത്രുക്കള്‍ കുരിശില്‍ തറക്കാന്‍ കൊണ്ട് പോയപ്പോള്‍ അള്ളാഹു അദ്ദേഹത്തെ അവര്ക്ക്ള മുന്നില്‍ നിന്നും മറക്കുകയും കൂട്ടത്തിലുള്ള ഒരുവന് അദ്ദേഹത്തിന്റെ രൂപം നല്കുെകയും ചെയ്തു എന്നാണ്. അയാളെയാണ് ശത്രുക്കള്‍ കുരിശില്‍ തറച്ചത്.
അള്ളാഹു ഉയര്ത്തി യ ഈസാനബി ഇപ്പോഴും ജീവിച്ചിരിക്കുന്നു.ലോകാവസാന കാലത്ത് ഈസാനബി വീണ്ടും വരും ലോകം ഒന്നാകെ ഭരിക്കും, അതിനു ശേഷം എല്ലാ ദൈവ സൃഷ്ടികള്ക്കും അനിവാര്യമായ മരണം അദ്ദേഹത്തിനും വരും. അതോടെ ലോകാവസാനവും സംഭവിക്കും.
ഇനി നിങ്ങള്‍ യേശു കുരിശില്‍ വെച്ച് മരണപ്പെട്ടു എന്ന് വിശ്വസിക്കുന്നതില്‍ ഈയുള്ളവന് വിരോധമില്ല. അത് നിഅങ്ങളെ ഇഷ്ടം , പക്ഷെ ഖുര്‍- ആനിനെ കുറിച്ച് പഠിക്കാതെ വൈരുധ്യം എന്ന് വിളിച്ചു കൂവരുത് .

2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

സുന്നി മര്ക‍സ്‌ സമ്മേളനത്തിനു ആശംസകള്‍

ഹസനിയ്യ : സുന്നി മര്‍കസിനെയും അതിന്റെ സാരഥികളെയും സ്നേഹിക്കുന്നു. അതു കൊണ്ട് ഇങ്ങിനെ ഒരു പോസ്റ്റ്‌ ,
വായനക്കാരില്‍ താല്പര്യമുള്ളവര്ക്ക് കമ്മന്റ് വഴി ആശംസകള്‍ രേഖപ്പെടുത്താം .


2010, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

“പുതിയ കുട്ടി പിറന്നെന്നു കേട്ടു, ആണോ, പെണ്ണോ ?”

“പുതിയ കുട്ടി പിറന്നെന്നു കേട്ടു, ആണോ, പെണ്ണോ ?”
സുഹൃത്തിനെ കണ്ടപ്പോള്‍ ചോദിച്ചു പോയതാണ്. അതിനു കിട്ടിയ മറുപടി വളരെ മോശമായിരുന്നു : “എന്താ ചെയ്യുക , കുട്ടി പെണ്ണാണ് .”
സ്വന്തം രക്തത്തില്‍ പിറന്ന പെണ്കുിഞ്ഞിനെ പറ്റിയാണ് അയാള്‍ ഇങ്ങിനെ പ്രതികരിച്ചത്.
നോക്കൂ.. ഈ മനസ്സോടെ പെണ്കുിട്ടികളെ കാണുന്ന ഒരു പിതാവിന് എങ്ങനെ ആ കുഞ്ഞിനെ സ്നേഹിക്കാന്‍ കഴിയും.ആ കുഞ്ഞിന്റെ ഭാവിയില്‍ എത്ര മാത്രം പ്രതീക്ഷ വെക്കാനവും..? ഒരിക്കലുമില്ല. ഇത്തരമൊരു കുഞ്ഞു സത്യത്തില്‍ പിതാവില്ലാതെ അവസ്ഥക്ക് തുല്യമാകും.

പെണ്കുതട്ടികളെ വെറുക്കുന്നതു ജാഹിലിയ്യത്തിലേക്കുള്ള തിരിച്ചു പോക്കിന്റെ ലക്ഷണമാണ് .പെണ്കുണഞ്ഞിനെ പൊന്കുഞ്ഞായി കാണുന്നതാണ് ഇസ്ലാമിന്റെ പാരമ്പര്യം.തിരുനബി (സ്വ) പഠിപ്പിക്കുന്നതതാണ്. “നിങ്ങള്‍ പെണ്കുപട്ടികളെ വെരറുക്കാതിരിക്കുക, തീര്ച്ചപ ; അവര്‍ നേരമ്പോക്ക് നല്കുപന്നവരും അമൂല്യ സമ്പത്തുമാകുന്നു” (ത്വബ്രാനി).
തിരുനബി(സ്വ) പറഞ്ഞത് മഹാ സത്യമാണെന്ന് അനുഭവിച്ചു അറിഞ്ഞവരാണ് നമ്മള്‍. പെണ്കുിട്ടികള്‍ ഭവനത്തിന് അലങ്കാരവും ഐശ്വര്യവുമാണ്.അവരില്ലെന്കില്‍ വീടിനകത്ത് തികഞ്ഞ ശൂന്യത തലം കെട്ടി നില്ക്കും .മാതാപിതാക്കള്‍ രോഗ ശയ്യയില്‍ കിടക്കുന്ന അവസരത്തില്‍ അവര്‍ കാണിക്കുന്ന സേവന ത്വര വേറിട്ടതു തന്നെയാണ്. അത്തരം ഘട്ടത്തിലാകും അവരുടെ വില നമുക്ക് ബോധ്യപ്പെടുക.
ഒരിക്കല്‍ ഇബ്നു ഉമര്‍ (റ) വിനരികില്‍ ഒരു യുവാവ്‌ വന്നു.സംസാരത്തിനിടെ തനിക്ക് കുറെ പെണ്കുതട്ടികളാണെന്നു അയാള്‍ പരിഭവത്തോടെ പറഞ്ഞു. ഒരു വേല അവര്‍ മരിച്ചിരുന്നെന്കില്‍ എന്ന് ആ പിതാവ് കൊതിക്കുന്നതായി ഇബ് നു ഉമര്‍ (റ) മനസ്സിലാക്കി അവിടുന്ന് കോപ്ന്ധനായി .” എടൊ നീയാണോ അവര്ക്ക് അന്നം നല്കു ന്നത് ?”ആ മനുഷ്യനോട് കയര്തുകൊണ്ടദ്ദേഹം ചോദിച്ചു.
പെണ്കുൊട്ടികളെ വെറുക്കുന്നവര്ക്കൊ രു പാഠമാണിത് .നാം അവരുടെ കാര്യം അല്ലാഹുവില്‍ സമര്പ്പി ക്കുക .പെണ്കുനട്ടികളെ വെറുക്കുന്ന സ്വഭാവത്തെ പട്ടി പറയവേ, ഖുര്‍-ആന്‍ ഉണര്ത്തു ന്നു: നിങ്ങള്‍ അവരെ വെറുക്കുന്നോ? അരുത്. നിങ്ങള്‍ വെറുക്കുന്ന പലതിലും അള്ളാഹു വമ്പിച്ച നന്മകള്‍ കുടിയിരുത്തിയേക്കാം.(അന്നിസാഅ്)
സ്വാലിഹുബ് നു അഹ്മദിന്റെ പിതാവ്‌ മഹാനായിരുന്നു.അദ്ദേഹം പെണ്കു ട്ടി പിറന്നാല്‍ ഇങ്ങിഎന്‍ പറയും: “അല്ഹംുദുലില്ലാഹ് . നബിമാരോക്കെയും പെണ്കുറട്ടികളുടെ പിതാക്കന്മാരായിരുന്നു.പെണ്കു്ട്ടികളെ പറ്റി പ്രമാണങ്ങളില്‍ വന്ന മഹത്വം പരക്കെ പ്രസിദ്ധമാണല്ലോ “
പെണ്കു്ട്ടികളെ വളര്ത്തുടന്നതിനു പ്രത്യേക പ്രാധാന്യം ഇസ്ലാം കല്പ്പിച്ചിട്ടുണ്ട്.നബി (സ്വ) പറഞ്ഞു “ രണ്ടു പെണ് സന്താനങ്ങളെ പ്രായപൂര്ത്തി യാകും വരെ നല്ല വിധത്തില്‍ പൊട്ടി വളര്ത്തിയവന്‍ പരലോകത്ത് എന്റെ കൂടെ ഇങ്ങനെ വരും- കൈവിരലുകള്‍ തമ്മില്‍ കൂട്ടിപിടിച്ചു പ്രഖ്യപിച്ചതാണിത്.” (മുസ്ലിം)
മറ്റുള്ള നബി വചനങ്ങള്‍ കൂടി ശ്രദ്ധിക്കുക. “രണ്ടോ മൂന്നോ പെണ്മക്കള്‍ ഒരാള്ക്കുണ്ടായി , അവരെ അവന്‍ നേരാംവണ്ണം പൊട്ടി മര്യാദകള്‍ പഠിപ്പിച്ചു. എങ്കില്‍ അവനു സ്വര്ഗംാ ഉണ്ട്.” (അബൂദാവൂദ്‌).
“ഒരാള്ക്ക് മൂന്ന് പെണ്മക്കള്‍ പിറന്നു . അവരോടുള്ള പെരുമാറ്റം അവന്‍ നന്നാക്കി.അവരുടെ പേരില്‍ സഹനം കൊണ്ടു. അവരുടെ കാര്യത്തില്‍ അല്ലാഹുവിനെ ഭയപ്പെട്ടു.എങ്കില്‍ സ്വര്ഗ്ഗം അവനു നിര്ബബന്ധമായി.” (അബൂദാവൂദ്‌)
“ഒരാള്ക്ക് മൂന്നു പെണ്മക്കള്‍ പിറന്നു. അവരെ അവന്‍ തീറ്റിച്ചു, ഉടുപ്പിച്ചു, കുടിപ്പിച്ചു, ആ പേരില്‍ പ്രയാസം സഹിച്ചു. ക്ഷമ കൈ കൊണ്ടു. എങ്കില്‍ ആ കുട്ടികള്‍ നാളെ നരകത്തില്‍ നിന്ന് ഇവന് മറയായി തീരുന്നതാണ്.”(അഹ്മദ്‌). പെണ്കുനട്ടികള്‍ ഇന്നൊരു ഭാരമായി പരിഗണിക്കപെടാന്‍ പ്രധാന കാരണം വിവാഹകമ്പോളമാണെന്ന് പറയാം.സ്ത്രീധനം നല്കാന്‍ മാതാപിതാക്കള്‍ നരകിക്കുന്നതാണ് ഇന്നത്തെ പ്രശ്നം.മറ്റൊന്ന് ഭംഗിയും നിറവും കുറഞ്ഞുപോയാല്‍ പുര നിറഞ്ഞു നില്കുമെന്ന ആധി.ഉപഭോഗ സംസ്കാരത്തിന്റെ ഭാഗമായി നാമും നമ്മുടെ കാഴ്ചപാടും മാറികൊണ്ടിരിക്കുന്നതാണ് ഇതിനൊക്കെ കാരണം.മാറി ചിന്തിക്കാന്‍ ഇനിയും തയ്യാറായില്ലെങ്കില്‍ ചട്ടങ്ങള്‍ സ്വയം നമ്മെ മാറ്റുന്ന ഗതി വരും.അതാകട്ടെ നമുക്ക് താങ്ങാന്‍ പറ്റാത്ത വിധത്തിലുമാകും.
അത് പോലെ തന്നെ പൊതുവേ മാതാപിതാക്കള്ക്കിതടയില്‍ അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന ഒന്നാണ് മക്കള്ക്കി ടയിലെ വിവേചനം.ചില കുട്ടികള്ക്ക്് പ്രത്യേക പരിഗണന നല്കുകക. ചിലരെ ഗൌനിക്കാതിരിക്കുക. മക്കള്ക്കിിടയില്‍ കാണിക്കുന്ന വിവേചനത്തെ ഇസ്ലാം കടുത്ത അനീതിയയാണ്‌ കണക്കാക്കുന്നത്.
അനസ്‌ (റ) ഓര്കു്കുന്നു: ഒരു ദിവസം നബിക്കരികില്‍ ഞങ്ങള്‍ ഇരിക്കുകയാണ് .അപ്പോളെ അവിടേക്ക് ഒരു ആണ്കുപട്ടി കടന്നു വന്നു. ആ കുട്ടി സദസ്സില്‍ ഇരിക്കുന്ന സ്വന്തം പിതാവിന്റെ അടുത്തെക്കാണ് ഓടി വരുന്നത്. പിതാവ് കുഞ്ഞിനെ അരുമയോടെ ചുംബിച്ച് വാരിയെടുത്തു മടിയിലിരുത്തി .അല്പം കഴിഞ്ഞു ഒരു പെണ്കുഞട്ടി വന്നു. ആ കുട്ടിയെ ചുംബിച്ചില്ല , മടിയിലിരുത്തിയതുമില്ല. കുട്ടി അദ്ദേഹത്തിന്റേത് തന്നെയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട പ്രവാചകര്‍ (സ്വ) ആ മനുഷ്യനോട് പറഞ്ഞു. “എടോ. നീ കുട്ടികള്ക്കി ടയില്‍ നീതി കാണിച്ചില്ല കേട്ടോ.” (ബസ്സാര്‍ )
ആണിനും പെണ്ണിനും മിടയില്‍ വിവേചനം കാണിക്കുന്ന ദു;സ്വഭാവത്തിനു മേല്‍ സംഭവം എതിര് നില്ക്കു ന്നതായി പറയാം. മറ്റൊരു ഹദീസില്‍ നബി (സ്വ) ഇക്കാര്യം പ്രത്യേകം സൂചിപ്പിച്ചു.” പെണ്കുിഞ്ഞ് പിറന്ന ഒരാള്‍ അവളെക്കാള്‍ ആണ്കു്ട്ടി കള്ക്ക്ക പരിഗണന നല്കാിതെ പോറ്റി വളര്ത്തി യാല്‍ സ്വര്ഗ്ഗം നിര്ബ്ന്ധമാകുന്നു.” (അബൂദാവൂദ്‌ )
പെണ്കു ട്ടികള്‍ മാത്രം പിരക്കുന്നതിന്റെ പേരില്‍ ഭാര്യമാരെ പഴിക്കുന്നവരും ഇവിടെ പ്രതികൂട്ടില്‍ തന്നെയാണെന്ന് ഉണര്ത്തട്ടെ. ചെറുപ്പത്തില്‍ നാം കാണിക്കുന്ന വിവേചനം വലുതായാലും മക്കളെ പിന്തുടരുമെന്നതാണ് മനഃശാസ്ത്ര മതം . അത് കൊണ്ട് പെരുമാറ്റം നന്നാക്കുക.

അവലംബം : സുന്നീവോയ്സ്‌

2010, സെപ്റ്റംബർ 21, ചൊവ്വാഴ്ച

മര്ഹും : വാളക്കുളം അബ്ദുല്‍ ബാരി മുസ്ലിയാര്‍

പ്രമുഖ പണ്ഡിതനും സൂഫിവര്യനും ചിന്തകനുമായിരുന്നു മര്ഹുംയ വാളക്കുളം അബ്ദുല്‍ ബാരി മുസ്ലിയാര്‍ .വിജ്ഞാനത്തിന്റെ സമസ്ത മണ്ഡലങ്ങളിലും വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം ഹി.1298ല്‍ മലപ്പുറം ജില്ലയിലെ വാളക്കുളത്ത് ജനിച്ചു.
പ്രമുഖ പണ്ഡിതനും സര്വ്വാപദരണീയനുമായിരുന്ന കൊളമ്പില്‍ ഖാജാ അഹ്മദ് കുട്ടി മുസ്ലിയാരെന്ന കോയാമുട്ടി മുസ്ലിയാരാണ് പിതാവ്.സര്വ്വാിദരണീയനായിരുന്ന അദ്ദേഹം ഖുര്ആിനുംമറ്റു പ്രാഥമിക പഠനവും നേടിയ ശേഷം കുഴിപ്പുറത്തു തന്നെ ഓടക്കല്‍ ഖാളി കുഞ്ഞഹമ്മദ്‌ മുസ്ലിയാരുടെ ദര്സില്‍ ചേര്ന്ന് .അനന്തരം പൊന്നാനിയിലേക്ക് നീങ്ങിയ അദ്ദേഹം മഖ്ദൂം അഹ്മദ് എന്നാ വലിയ ബാവ മുസ്ലിയാരുടെയും 1326 ല്‍ നിര്യാതനായ ചെറിയ ബാവ മുസ്ലിയാരുടെയും ശിഷ്യത്വം നേടുകയും ചെയ്തു. പരപ്പനങ്ങാടി ഔക്കോയ മുസ്ലിയാര്‍, കോഴിക്കോട് അപ്പാണി കുഞാമുട്ടി ഹാജി തുടങ്ങിയവരുടെ ശിഷ്യത്വവും അദ്ദേഹം സ്വീകരിച്ചു. ചേറൂര്‍ , പറപ്പൂര്‍ , വാളക്കുളം എന്നിവിടങ്ങളില്‍ നീണ്ടകാലം കൊയാമുട്ടി മുസ്ലിയാര്‍ ദര്സ്േ‌ നടത്തി.
വാളക്കുളം കാരാട് ഖാളി അബ്ദുറഹ്മാന്‍ മൌലവിയുടെ പുത്രി ഫാത്വിമ ആയിരുന്നു മാതാവ്.

അബ്ദുല്‍ ബാരി മുസ്ലിയാര്‍ പ്രാഥമിക പഠനം പിതാവില്‍ നിന്ന് തന്നെയാണ് നേടിയത്..ഉപരിപഠനത്തിനായി നാദാപുരം ജുമുഅത്തു പള്ളിയില്‍ പോയി. അവിടെ മുദരിസ് ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായ നാദാപുരം അഹ്മദ് ശീറാസി യായിരുന്നു. പിന്നീട് തിരൂരങ്ങാടി നടുവിലെ പള്ളിയിലെ കോടഞ്ചേരി അഹമ്മദു കുട്ടി മുസ്ലിയാരുടെയും മൂര്ക്കങനാട് ആലി മുസ്ലിയാരുടെയും ശിഷ്യത്വം സ്വീകരിച്ചു. ഹിജ്‌ റ 1326 ല്‍ വെല്ലൂര്‍ ബാഖിയാതില്‍ പോയി , അഞ്ചു വര്ഷം അവിടെ താമസിച്ചു.
കോഴിക്കോട് മദ് റസതു ജിഫ് രിയ്യ യില്‍ ആദ്യമായി ദര്സ്മ‌ നടത്തി. പിന്നീട് താനൂരിനടുത്തെ അയ്യായ ,താനാളൂര്‍ ,വഴവന്നൂര്‍ പഴയ പള്ളി, കല്പകഞ്ചേരി ക്കടുത്തുള്ള കാനഞ്ചേരി തുടങ്ങിയ പലസ്ഥലങ്ങളിലും ദര്സ്‍‌ നടത്തി.അത്യുജ്ജല വാഗ്മിയും ആകര്ഷതകമായ ശൈലിയുടെ ഉടമയുമായിരുന്ന അദ്ദേഹത്തിന്റെ ശ്രമഫലമായി കേരളത്തില്‍ അനേകം ദീനീസ്ഥാപനങ്ങള്‍ സ്ഥാപിതമായി .
മുസ്ലിം കേരളത്തിന്‌ ആധികരിക നേത്രത്വം നല്കുെന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക നേതാവും സമസ്തയുടെ വളര്ച്ച യില്‍ മുഖി പങ്കാളിത്തം വഹിച്ച ദേഹവുംയിരുന്നു അദ്ദേഹം.സമസ്തയുടെ സന്ദേശം എത്തിക്കാനും ബിദ്അത്തുകരുടെ പിടിയില്‍ നിന്നും കേരളത്തെ രക്ഷിക്കാനും നിരന്തരം യത്നിച്ച അദ്ദേഹം, വിദ്യാഭ്യാസ ബോര്ഡിലന്റെ വളര്ച്ചേയില്‍ നിര്ണ്ണാ യക പങ്കാണ് വഹിച്ചത്.മര്ഹുംമ പങ്ങില്‍ അഹ് മദ് കുട്ടി മുസ്ലിയാര്‍ സമസ്തയുടെ പ്രസിഡന്റായപ്പോള്‍ അബ്ദുല്‍ ബാരി മുസ്ലിയാര്‍ വൈസ്‌ പ്രസിഡന്റ്യ ആയിരുന്നു.. ഹിജ്‌ റ 1362 മുതല്‍ 1385 ല്‍ അന്തരിക്കുന്നത് വരെ സമസ്തയുടെ പ്രസിഡന്റായിരുന്നു .
ഇംഗ്ളീഷ്‌,ഉര്‍ദു .പേര്ഷ്യാന്‍ ഭാഷകള്‍ നന്നായറിയാമായിരുന്ന അദ്ദേഹം മലയാള ഭാഷാ പണ്ഡിതനുമായിരുന്നു. സ്വിഹാഹു ശൈഖന്‍ , ജംഉല്‍ ബാരി, അല്‍ മുത ഫര്റിാദ് ഫില്‍ ഫിഖ്‌ ഹു , വസീലതുല്‍ ഉള്മാ, അല്‍ മൌലിദുല്‍ മന്ഖൂസ് , സീറതുല്ഇിസ്ലാം തുടങ്ങി അനേകം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
കോടൂര്‍ നാട്ടുകുളങ്ങര മുഹമ്മദ്‌ മുസ്ലിയാര്‍ , പറപ്പൂര്‍ തൊടികയില്‍ രായിന്‍ കുട്ടി മുസ്ലിയാര്‍ , വാളക്കുളം അലി ഹസ്സന്‍ കുട്ടി മുസ്ലിയാര്‍, വാളക്കുളം നരിമടക്കല്‍ മുഹമ്മദ്‌ മുസ്ലിയാര്‍ , മര്ഹൂംങ ചെറള നെയ്യന്‍ മുഹമ്മദ്‌ മുസ്ലിയാര്‍ തുടങ്ങിയ അനേകം ശ്രദ്ധേയരായ പണ്ഡിതവരേണ്യര്‍ ശിഷ്യന്മാരായിട്ടുണ്ട്.
ഹിജ്റ വര്ഷം 1385 , ജമാദുല്‍ അവ്വല്‍ രണ്ടു ഞായറാഴ്ച അദ്ദേഹം നിര്യാതരായി . വാളക്കുള ത്ത് അദ്ദേഹം നിര്മി്ച്ച മസ്ജിദു മൌലവിയ്യയുടെ മുന് വശത്താണ് ഖബര്‍ സ്ഥിതി ചെയ്യുന്നത്.





Biography of Valakkulam Abdul Bari Musliyaar

2010, സെപ്റ്റംബർ 18, ശനിയാഴ്‌ച

അന്നും ഇന്നും അനുഗ്രഹമായി ശൈഖുനാ സി . എം വലിയുല്ലാഹി മടവൂര്‍

അടുത്ത കാലത്ത്‌ കേരളത്തില്‍ ജീവിച്ച ഏറ്റവും പ്രശസ്തനായ ആധ്യാത്മിക ജ്ഞാനികളില്‍ ഒരാളാണ് വലിയുല്ലാഹി മടവൂര്‍ സി.എം. അബൂബക്കര്‍ മുസ്ലിയാര്‍.അദ്ദേഹം വേര്പിരിഞ്ഞിട്ടു രണ്ടര പതിറ്റാണ്ട് തികയുകയാണ്. കോഴിക്കോട് ജില്ലയിലെ മടവൂരില്‍ സൂഫിയും പണ്ഡിതനുമായിരുന്ന കുഞ്ഞിമാഹിന്‍ കോയ മുസ്ലിയാരുടെയും ആയിഷ ഹജ്ജുമ്മയുടെയും (ശംസുല്‍ ഉലമ ഇ. കെ. അബൂബക്കര്മുസ്ലിയരുടെയും, ഇ.കെ ഹസന്മുസ്ലിയരുടെയും, ഇ.കെ ഉമര്‍ ഹാജി യുടെയും മാതാവിന്റെ സഹോദരി ഹലീമയുടെ മകള്‍ ) മകനായി ഹിജ് റ 1348 റബീഉല്‍ അവ്വല്‍ 12(AD 1928 ) നാണ് ജനനം.അദ്ദേഹത്തിന്റെ പൂര്വ്വ് പിതാക്കള്‍ നെടിയനാട് നിന്നും മടവൂരിലേക്ക് താമസം മാറിയവരാണ്. പിതാമഹന്‍ കുഞ്ഞിമാഹിന്‍ മുസ്ലിയാര്‍ മടവൂരിലെ ഖാസിയും മുദരിസും ആയിരുന്നു.പണ്ഡിതനും വാഗ്മിയും ആയിരുന്ന പിതാവില്‍ നിന്ന് അബൂബക്കര്‍ മുസ്ലിയ്യര്‍ ആദ്യ അറിവുകള്‍ നേടിയ ശേഷം സ്കൂളില്‍ പ്രാഥമിക പഠനം ആരംഭിച്ചു.
മോങ്ങം അവറാന്‍ മുസ്ലിയാരുടെ കീഴില്‍ ദര്സ് ‌ വിദ്യാഭ്യാസം ആരംഭിച്ചു.തുടര്ന്ന് മടവൂരില്‍ മുദറിസ് ആയി വന്ന മലയമ്മ അബൂബക്കര്‍ മുസ്ലിയാരുടെ അടുത്ത് പഠനം തുടര്ന്ന്്. പ്രമുഖ പണ്ഡിതനായിരുന്ന കുറ്റിക്കാട്ടൂര്‍ ഇമ്പിച്ചാലി മുസ്ലിയാരുടെ അടുത്ത് മങ്ങാട്ടും ഓതിപഠിച്ചു. തുടര്ന്ന് ഉള്ളാളിലും തളിപ്പറമ്പിലും കൊയിലാണ്ടിയിലും ദര്സില്‍ പഠിച്ചു.കൊയിലാണ്ടിയില്‍ നിന്നാണ് 1957 ല്‍ വെല്ലൂര്‍ ബാഖിയാതിലേക്ക് പോയത്. പഠന കാലത്ത് തന്നെ സൂക്ഷ്മതയോടെയുള്ള ജീവിതമായിരുന്നു. ചിന്താ ഭാരത്തോടെയുള്ള ജീവിതവും ആരാധന നിര്ഭ്രമായ നിമിഷങ്ങളും.
ബിരുദം നേടിയ ശേഷം തിരിച്ചെത്തിയ അദ്ദേഹം പൂര്വോ പിതാക്കള്‍ നേത്രത്വം നല്കി യിരുന്ന മടവൂര്‍ പള്ളിയില്‍ തന്നെ ദര്സ്്‌ ആരംഭിച്ചു. വിദ്യാര്ത്ഥി കള്ക്ക്ന ‘സബ് ഖ്’ കഴിഞ്ഞാല്‍ ഇബാദത്തില്‍ മുഴുകും.മഹാന്മാരുമായി ബന്ധം പുലര്ത്തും .വിര്ത്തിയുള്ള വസ്ത്രം ധരിക്കാന്‍ വിദ്യാര്ത്ഥി കളെ ഉപദേശിക്കും. ശമ്പളം വാങ്ങിയിരുന്നെന്കിലും അത് അവരുടെ ചിലവിനായി വിനിയോഗിക്കുമായിരുന്നു. തസവ്വുഫിന്റെ വിഷയങ്ങളോട് പ്രത്യേക താല്പര്യം ; സൂക്ഷ്മശാലികളായ വിദ്യാര്ത്ഥി കളോട് കൂടുതല്‍ അടുപ്പം .നല്ലൊരു പ്രഭാഷകനയിരുന്ന അദ്ദേഹം ദര്സുകള്‍ സ്ഥാപിക്കാന്‍, മദ്രസകള്‍ നിര്മിുക്കാന്‍,പള്ളികള്‍ പരിപാലിക്കാന്‍ അങ്ങിനെ എല്ലാ നല്ല കാര്യങ്ങള്ക്കും അന്ന് വഅള് പറഞ്ഞു പിരിവെടുത്തു. പലയിടത്തും വീടുകള്‍ കയറി പിരിവ് എടുത്തു.
ഇതിനിടയില്‍ 1962 ല്‍ ഹജ്ജു കര്മതത്തിനു പുറപ്പെട്ടത്‌ അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായി.മദീന സന്ദര്ശ നവേളയില്‍ നബിയോടുള്ള ഇശ്ഖ് മൂലം റൗളാ ശരീഫിനടുത്ത് വെച്ച് അദ്ദേഹം ബോധരഹിതനായി വീണതായി കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞിട്ടുണ്ട്.തിരികെ വന്ന ശേഷം ആരാധനകളില്‍ കൂടുതല്‍ മുഴുകി.ഭൌതിക കാര്യങ്ങളില്‍ കൂടുതല്‍ വിരക്തി പ്രകടിപ്പിച്ചു തുടങ്ങി. ആയിടക്ക് മംഗലാപുരം സ്വദേശിയും നഖ് ശബന്തി ത്വരീഖത്തിന്റെ ശൈഖും ഖുതുബുസ്സ്മാനും സൂഫി വര്യനുമായ മൊയ്തീന്‍ സാഹിബ് കോഴിക്കോട്ട് താമസിക്കുംപോലെ അദ്ദേഹത്തെ സന്ദര്ശിതക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ കീഴിലാണ് സി.എം തന്റെ ആത്മീയ മുന്നേറ്റം പൂര്ത്തിടയാക്കിയത്. അവര്‍ തമ്മിലുള്ള ആത്മീയ ബന്ധം അല്‍ ഭുതകര്മായിരുന്നു. അദ്ദേഹത്തെ ആദ്യമായി കാണാനെത്തിയ സി. എം രണ്ടു ദിവസം അവിടെ താമസിച്ചു, രണ്ടാം ദിവസം കനനെതിയപ്പോള്‍ എട്ടു ദിവസവും മൂന്നതവണ 29 ദിവസവും നാലാമത് സന്ദര്ശി്ക്കാനെത്തിയപ്പോള്‍ സി.എം. എട്ടു വര്ഷം കഴിഞ്ഞാണ് മടങ്ങിയത് .സൂഫിസത്തിന്റെ അത്യുന്നത ലോകത്തേക്ക് അദ്ദേഹം പ്രവേശിച്ചു. പിന്നീട് ... ഭക്ഷണമില്ല, വിശ്രമമില്ല, ആരുമായും സംസാരമില്ല. കഠിനമായ ആരാധനകള്‍....എന്നും വര്താനുഷ്ടാനം.....നോമ്പ് തുറക്കാനും അത്താഴത്തിനുമെല്ലാം ഒരു ഈത്തപ്പഴം,രണ്ടു ദിവസം കൂടുമ്പോള്‍ അല്പം ആട്ടിന്പാതല്‍ ,ഇങ്ങിനെ മൂന്നു വര്ഷം തുടര്ന്ന്ഫ..
പിന്നെ യാത്രകളുടെ കാലമായിരുന്നു . മൂന്നു വര്ഷതക്കാലം ഇങ്ങിനെ ചുറ്റി സഞ്ചരിച്ചതായി സഹചാരികള്‍ പറയുന്നു. മഹാന്മാരെ സിയാറത്ത് ചെയ്യും, ക്ഷണിച്ചാല്‍ വീടുകളിലേക്ക് വരും, വനങ്ങളില്‍ ജീവിച്ചു കായ്കനികള്‍ ഭക്ഷിക്കും, അക്കാലത്തു അദ്ദേഹത്തെ മൈസൂര്‍ കാടുകളില്‍ കട്ടനകള്ക്കും വന്യ ജീവികള്ക്കുകമിടയില്‍ കണ്ടവരുണ്ട്.
ഇതിനു ശേഷം പത്ത് വര്ഷളത്തോളം കോഴിക്കോട്ടെ മമ്മുട്ടി മൂപ്പന്റെ വീട്ടിലായിരുന്നു താമസം,സന്ദര്ശിഷക്കാനെത്തുന്ന ആയിരക്കണക്കിനു പേര്ക്ക്ട ആശ്വാസത്തിന്റെ വാക്കുകളും സാന്ത്വനത്തിന്റെ തണലുമായിരുന്നു പിന്നീടുള്ള ജീവിതം,അസുഖം വേണ്ട, വേദന വേണ്ട ....അത്തരം വാക്കുകള്‍ പ്രതീക്ഷിച്ചു സി. എമ്മിനെ സമീപിക്കാന്‍ ആളുകള്‍ അങ്ങോട്ടോഴുകി.ഇക്കാലത്തിനിടയില്‍ അനേകം അത്ഭുതങ്ങള്‍ ശൈഖുനയില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ഇതിനിടയില്‍ പലപ്പോഴും പൊതു ജനങ്ങളുമായുള്ള സമ്പര്ക്കം് നിര്ത്തും . എന്നാല്‍ ഇത്തരം സന്ദര്ഭപങ്ങളിലും താജുല്‍ ഉലമ, അവേലത്ത് തങ്ങള്‍, കാന്തപുരം ഉസ്താദ്‌ , തുടങ്ങിയവര്ക്ക്ി അദ്ദേഹവുമായി സംസാരിക്കാന്‍ അനുമതി ഉണ്ടായിരുന്നു.
സ്ഫുടമായ ഭാഷയിലായിരുന്നു സംസാരം,അറബിയിലാണെങ്കിലുംമലയാളത്തിലാണെങ്കിലും. നേരത്തെ വെല്ലോരില്‍ വെച്ച് ഇംഗ്ളീഷ്‌, പാര്സിത ,ഉര്ദു് ഭാഷകള്‍ അദ്ദേഹം സ്വായത്തമാക്കിയിരുന്നു.സന്ദര്ഷിക്കുന്നവരോട് നാട്ടിലെ ദീനീ നെത്രത്വത്തിന്റെയും സ്ഥാപനങ്ങളുടെയും വിശേഷങ്ങള്‍ അന്വാഷിക്കും. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ‘ജദ്ബ് ‘(പ്രത്യക്ഷത്തിലുള്ള അബോധാവസ്ഥ)ഉം ‘സഹ് വ് ’(പ്രത്യക്ഷ ബോധത്തോടെയുള്ള അവസ്ഥ)ഉം ഉണ്ടായിരുന്നു.ജദുബിന്റെ സന്ദര്ഭനങ്ങളില്‍ വാക്കുകള്‍ കൂടുതല്‍ അര്ത്ഥങഗര്ഭമായിരുന്നു.
വലിയുല്ലാഹി സി. എം. അബൂബക്കര്‍ മുസ്ലിയാര്‍ ക്കു പ്രായം 63 ആയി , ആയിടക്ക് തള്ള വിരലിലൊരു മുറിവ് കാണപ്പെട്ടു . ആ വര്ഷം റമസാന്‍ 28 ആയപ്പോഴേക്കും ജനസമ്പര്ക്കം നിര്ത്തി .പിന്നീട് പണി വന്നു. ചെറിയ പെരുന്നാളിന് ശേഷം അസുഖം അധികമായി. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മുറിവ് വ്ര്ത്തിയാക്കാനും മരുന്ന് മാറ്റാനും നിര്ദേയശിച്ചു.അന്ന് രാത്രി റാത്തീപ് ചൊല്ലാനും ആവശ്യപ്പെട്ടു.(1991ഏപ്രില്‍ 11 വെള്ളി ) ഹിജ്റ 1411 ശവ്വാല്‍ നാലിന്സുബഹി ക്കു ശേഷം അദ്ദേഹം സംസാരം നിര്ത്തി .സമയം 9.15 ഓടെ സി. എം. മരണത്തിന്റെ മറവിലേക്ക് മറഞ്ഞു. വാര്ത്തമ‍ പെട്ടന്ന് തന്നെ പരന്നു. കോഴിക്കോട് ഷെയ്ഖു പള്ളിയിലെ ജനാസ നിസ്കാരത്തിനു ശേഷം ,ഉച്ചക്ക് സ്വദേശമായ മടവൂരിലേക്ക് കൊണ്ടുപോയി. അവിടെ പലഘട്ടങ്ങളിലായി നടന്ന ജനാസ നിസ്കരന്ഗ്ലാക്ക് ശേഷം രാത്രി ഒന്പ്തു മണിയോടെ മര്ഹും് അവേലത് തങ്ങള്‍, കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ ചേര്ന്ന് ജനാസ ഖബറില്‍ ഇറക്കി വെച്ചു.പിതാവ് കുഞ്ഞി മാഹിന്‍ കോയ മുസ്ലിയാരുടെ മഖ് ബറക്കു സമീപത്താണ് അദ്ദേഹത്തിന്റെയും അന്ത്യ വിശ്രമം.
അദ്ദേഹത്തിന്റെ സ്മാരകമായി നിരവധി സംരംഭങ്ങള്‍ ഇന്ന് നാട്ടിന്റെ നാനാഭാഗങ്ങളിലും പ്രവര്ത്തിനച്ചു വരുന്നു.ജീവിത കാല്തെന്ന പോലെ മരണാനന്തരവും ആയിരങ്ങള്ക്കു ആശ്വാസമേകുകയാണ് ശൈഖുന സി. എം.ദിനേന നൂറു കണക്കിനാളുകളാണ് സിയാറത്തിനായി മടവൂര്‍ മഖാമില്‍ എത്തുന്നത്‌.





CM Madavoor, Valiyullahi CM Aboobacker Musliyar Madavoor, Shaikhuna CM, Madavoor, Madavoor Makham, CM Makham Madavoor.

2010, സെപ്റ്റംബർ 11, ശനിയാഴ്‌ച

അവിശ്വാസി (കാഫിര്‍) ആവല്‍ - അഥവാ ഇസ്ലാമില്‍ നിന്നും പുറത്തു പോവല്‍ .

പ്രായ പൂര്ത്തി് യും ബുദ്ധിയുമുള്ളവന്‍ ആരെങ്കിലും നിര്ബ‍ന്ധിചിട്ടല്ലാതെ ,സ്വന്തം ഇഷ്ട പ്രകാരം ഇസ്ലാമില്‍ നിന്നും പുറത്തു പോവുകയാണ് മത ഭ്രഷ്ട്.സത്യമത നിഷേധങ്ങളുടെ ഇനങ്ങളില്‍ ഏറ്റവും നീചമായതും കര്ശനന ശിക്ഷാ വിധികളുമുള്ളതായ ഒരു കുറ്റകൃത്യമാണിത്.ഇസ്ലാമിലേക്ക് വീണ്ടും മടങ്ങിയാലും മത ഭ്രഷ്ട്ഉണ്ടാകുന്നതു വരെ അവന്‍ ചെയ്ത നന്മ കള്ക്കൊെന്നും ഒരു പ്രതി ഫലവും കിട്ടുന്നതല്ല. മത ഭ്രഷ്ട നായി അവന്‍ മരണപ്പെടുന്ന പക്ഷം മരണം വരെ ഇസ്ലാമില്‍ ഉറച്ചു നില്കത്ത്തത് കൊണ്ട് അവന്‍ ജീവിത കാലത്ത് യാതൊരു ആരാധനയും നിര്വപഹിക്കാത്ത മഹാപാപിയായി കണക്കാക്കപെടുന്നതും കഠിന ശിക്ഷക്ക് ശാശ്വതമായി വിധേയമാക്കപെടുകയും ചെയ്യുന്നതാണ്‌.(തുഹ്ഫ, ശര്വാ നി.9:80).കുഫ് റിലേക്ക് ചാടണമോ ,വേണ്ടയോ എന്ന സംശയ ചിന്താഗതി ഹൃദയത്തിലുണ്ടാവുന്നതോടെ അവന്‍ മത ഭ്രഷ്ട നായി.അത് പോലെ അവന്‍ ഇപ്പോള്‍ കാഫിറാകുന്നുവെന്നോ ഭാവിയില്‍ കാഫിറാകുമെന്നോ തീരുമാനിക്കുന്നതോടെ തന്നെ അയാള്‍ മത ഭ്രഷ്ട നായി ത്തീര്ന്നു . (തുഹ്ഫ 9:81)
കാഫിറാകുന്ന വാക്കുകള്‍ .
നിര്ബന്ധിക്കപെടാതെ ,സ്വന്തം ഇഷ്ടപ്രകാരം കാഫിറാകുന്ന വാക്ക് പറയുന്നതോടെ മത ഭ്രഷ്ടനാകുന്നു.ഇന്ന കാരിയമുണ്ടായാല്‍ ഞാന്‍ കാഫിറാകും എന്ന് പറഞ്ഞാല്‍ ആ സംഭവം ഉണ്ടാകുന്നതിനു മുന്നേ തന്നെ , പ്രസ്തുത വാക്ക് പറയുന്നതോടെ അവന്‍ മത ഭ്രഷ്ടനാകും.ബുദ്ധി പരമയോ , മത പരമായോ, സാധാരണ ഗതിയിലോ ഒരിക്കലും സംഭവിക്കാത്ത ഒരു സംഗതിയോടു ബന്ധപ്പെടുത്തി “അതുണ്ടായാല്‍ ഞാന്‍ ഞാന്‍ കാഫിറായികൊള്ളാം”എന്ന് പറഞ്ഞാല്‍ പോലും ഇത്തരം വാക്ക് പറയുന്ന സമയത്ത് തന്നെ അവന്‍ ഇസ്ലാമില്‍ നിന്നും പുറത്തായി.(തുഹ്ഫ 9:81-83)

പരിഹാസത്തോടെ യുള്ള കുഫ്ര്‍ വചനം.
പരിഹാസ്യമായി ഇത്തരം വാക്കുകള്‍ പറഞ്ഞാലും മത ഭ്രഷ്ടനാവുക തന്നെ ചെയ്യും.

ഉദാഹരണങ്ങള്‍.
1. ഒരാളോട് “താങ്കളുടെ നഖം മുറിക്കു ! അത് സുന്നത്താണ് “എന്ന് പറയപ്പെട്ടു. ‘നഖം മുറിക്കല്‍ സുന്നത്തായാലും ശരി ഞാനത് ചെയ്യില്ല ‘എന്ന് പരിഹാസ പൂര്വംര മറുപടി പറഞ്ഞാല്‍ അവന്‍ മത ഭ്രഷ്ടനായി. (തുഹ്ഫ 9:84,മുഗ് നി 4:135).
2. ‘നബി (സ്വ) ഭക്ഷണ ശേഷം മൂന്നു വിരലുകള്‍ നക്കാറുണ്ടായിരുന്നു.’വെന്നു ഒരാളോട് പറയപ്പെട്ടു ‘വിരല് നക്കലൊന്നും ഒരു മര്യാദയല്ല. എന്നവന്‍ മറുപടി പറഞ്ഞു.അതോടെ അവന്‍ കാഫിരായി.
3. അല്ലാഹുവോ നബിയോ (സ്വ) എന്നോട് ഇന്ന കാര്യം കല്പ്പിച്ചലും ഞാനത് ചെയ്യുകയില്ല. എന്ന് പറയല്‍ .
4. ഒരു സ്ഥലം അല്ലെങ്കില്‍ ഒരു വസ്തു അതിനെ ബന്ധപ്പെടുത്തി അള്ളാഹു ഇവിടെ ഒരു ഖിബ് ല യാക്കിയാലും ഞാനതിലേക്ക് തിരിഞ്ഞു നിസ്കരിക്കാന്‍ തയ്യാറല്ല എന്ന് പറയല്‍.
5. അള്ളാഹു ഇന്ന വ്യക്തിയെ നബിയാക്കിയാലും അവന്‍ പറയുന്നത് ഞാന്‍ വിശ്വസിക്കുകയില്ല. എന്ന് പറയല്‍.
6. ഒരു നബിയോ മല ക്കോ ഇന്ന കാര്യം കൊണ്ട് എന്റെയടുത്ത് സാക്ഷി നിന്നാലും ഞാനത് സ്വീകരിക്കുകയില്ല എന്നുപറയല്‍.
7. അമ്പിയാക്കള്‍ (പ്രവാചകന്മാര്‍)പറഞ്ഞത് സത്യമാണെങ്കില്‍ നാം രക്ഷപ്പെടും.എന്നുപറയല്‍ (സത്യമാണെങ്കില്‍ എന്ന സംശയമാണിവിടെ പ്രശ്നം )
8. നബി (സ്വ) മനുഷ്യനോ ജിന്നോ എന്നെനിക്കറിയില്ലന്നോ , നബി (സ്വ) ജിന്നാണെന്നോപറയല്‍.
9. ഇതര മതസ്ഥര്‍ കാഫിര്‍ തന്നെയാണോ എന്ന് സംശയം പറയല്‍.
10. അല്ലാഹുവിന്റെ നാമങ്ങളിലൊന്നിനെ നിസ്സാരമാക്കല്‍
11. നബി (സ്വ) തങ്ങളുടെ ഏതെന്കിലും ഒരു അവയവത്തെ നിസ്സാരമാക്കി ഇകഴ്ത്തി പറയല്‍.
12. ‘ഈമാന്‍ എന്താണെന്നനിക്കറിയില്ല‘ന്നു നിസ്സാരമാക്കി പറയല്‍.
13. ലാ ഹൌല വലാ ഖുവ്വത്തു ഇല്ലാ ബില്ലാഹി ചോല്ലുന്നയളോട് ‘ലാ ഹൌല കൊണ്ടൊന്നും വിശപ്പടങ്ങില്ലല്ലോ’എന്ന് പറയല്‍.
14. എനിക്ക് ഇത്രയധികം രോഗമുണ്ടായിട്ടും അള്ളാഹു എനിക്ക് നിസ്കാരം നിര്ബലന്ധമാക്കിയാല്‍ അള്ളാഹു എന്നെ ആക്രമിച്ചവന്‍ എന്ന് പറയല്‍.
15. ആക്രമിക്കപെട്ടവന്‍ പറഞ്ഞു ‘ഇതെല്ലം അല്ലാഹുവിന്റെ വിധി മൂലമാണ് എനിക്ക് സംഭവിച്ചത്.’ ഇത് കേട്ട് അക്രമി പറയുന്നു. ‘അല്ലാഹുവിന്റെ തീരുമാനമൊന്നും ഇതിനാവശ്യമില്ല. അതൊന്നുമില്ലാതെ തന്നെ നടത്തി കാണിക്കാം’. ഈ വാക്ക് പറഞ്ഞതോടെ അക്രമി കാഫിരായി.
16. വ്യഭിചാരമോ മദ്യപാനമോ നടത്തുമ്പോള്‍ അല്ലാഹുവിന്റെ പേരിനെ നിസ്സരമാകി ‘ബിസ്മില്ലാഹി’ പറയല്‍.
17. നീ കളവാണ് പറയുന്നത് എന്ന് ബാങ്ക് വിളിക്കുന്നവനോട് പറഞ്ഞു ബാങ്കിനെ കലവാക്കല്‍.
18. ‘ഒരു പ്ലേറ്റ് ഇറച്ചിയും പത്തിരിയുമാണ് മത വിജ്ഞാനത്തെക്കാള്‍ ഗുണകരം’ എന്ന് പറയല്‍.
19. ‘എന്റെ ധനം ഞാന്‍ അല്ലാഹുവിന്റെ യടുക്കല്‍ സൂക്ഷിച്ചു’. എന്നൊരാള്‍ പറഞ്ഞു. ഇത് കേട്ട മറ്റൊരാള്‍ നിസ്സാരമാക്കി പറയുന്നു ‘ധനം മോഷ്ടിക്കപെട്ടാല്‍ കള്ളന്റെ പിറകെ പോകാത്ത വന്റെയ്ടു ക്കലാണ് നീ നിന്റെ ധനം സൂക്ഷിച്ചത്.’ ഈ വാക്ക് പറഞ്ഞവന്‍ കാഫിര്‍ ആയി.
20. നിനക്ക് എന്നെ മുസ്ലിമായി മരിപ്പിക്കാനാണ് ഇഷ്ടമെന്കില്‍ മുസ്ലിമായി മരിപ്പിക്കൂ , കാഫിറായി മരിപ്പിക്കാനാണ് താല്പര്യമെങ്കില്‍ കാഫിറായി മരിപ്പിക്കൂ.ഇപ്രകാരം അല്ലാഹുവിനോട് പറയല്‍.
21. ക്രിസ്തീയ മതം പോലുള്ള ഇതര മതം സ്വീകരിക്കുന്നവന്‍ കാഫിറല്ല എന്ന് പറയല്‍.
22. ‘നീ എന്റെ സമ്പത്തും സന്താനവും പിടിച്ചെടുത്തു. ഇനിയും നീ എന്തെല്ലാം കാട്ടി കൂട്ടും’ ? എന്നോ ‘ഇനിയെന്താണ് നീ ചെയ്യാന്‍ ബാക്കി’ ? എന്നോ അല്ലഹുവിനോട് പറയല്‍.
23. ഇസ്ലാമതം സ്വീകരിച്ചവര്ക്ക്ത ധനം നല്കുുന്നത് മുസ്ലിമായി ജനിച്ച ഒരാള്‍ കണ്ടു ഇപ്രകാരം പറയുക ‘ഞാന്‍ കാഫിറായിരുന്നുവെങ്കില്‍ നന്നായേനെ, എങ്കില്‍ എനിക്ക് മുസ്ലിമാവുമ്പോള്‍ പണം കിട്ടുമായിരുന്നു.’
24. ‘ജൂതന്മാരാണ് മുസ്ലിം കളെക്കാള്‍ ഭേദം , കാരണം ജൂതര്‍ അവരുടെ കുട്ടികളെ പഠിപ്പിക്കുന്നവരോട് നീതി കാണിക്കുന്നു’.എന്ന് വിദ്യാര്ത്ഥികളോട് ഗുരുനാഥന്‍ പറയല്‍.(മു ഗ് നി: 4/135 ശര് വാനി : 9/84 )

അവലംബം :ഇസ്ലാമിക അനുഷ്ടാന കോശം .

2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

വിശുദ്ധ സാഗരമായി സ്വലാത്ത് നഗര്

മലപ്പുറം: വിശുദ്ധരാവിന്റെ ധന്യതയെ സാക്ഷിനിര്ത്തി സ്വലാത്ത്നഗറിലെ റംസാന് സംഗമത്തിന് സമാപനം. ആയിരം മാസങ്ങളേക്കാള് പുണ്യമുള്ള രാവിന്റെ പ്രാര്ഥനയുമായി സ്വലാത്ത് നഗറില് വിശ്വാസികള് ഉറങ്ങാതിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്തിനായുള്ള പ്രാര്ഥനകളും നബി പ്രകീര്ത്തനത്തിന്റെ അടങ്ങാത്ത അലകളും സംഗമത്തെ അവിസ്മരണീയ അനുഭവമാക്കി.

തിങ്കളാഴ്ച രാവിലെ സയ്യിദ് ശിഹാബുദ്ദീന് ബുഖാരിയുടെ നേതൃത്വത്തില് ഇഅതികാഫ് ജല്സയോടെയാണ് സംഗമത്തിലെ പരിപാടികള് തുടങ്ങിയത്. ളുഹര് നിസ്കാരത്തിന് തന്നെ മഅദിന് മസ്ജിദും പരിസരവും വിശ്വാസികളാല് നിറഞ്ഞു. സംസ്ഥാനത്തിന്റെ പുറത്തുനിന്നും ദൂരെദിക്കുകളില് നിന്നുമെത്തിയവര് ഞായറാഴ്ച തൊട്ടേ സ്വലാത്ത് നഗറില് എത്തിത്തുടങ്ങിയിരുന്നു. തുടര്ന്ന് ബദ്ര് മൗലീദ് പാരായണം നടന്നു.

സാധാരണക്കാര് വളരെ അപൂര്വമായി മാത്രം നിര്വഹിക്കുന്ന അവ്വാബീന്, തസ്ബീഹ് നിസ്കാരങ്ങളും വിര്തുല്ലത്വീഫ് പോലുള്ള ദിക്റുകളുമുണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നെത്തിയവര് ഒരുമയുടെ മാതൃകകളായി ഒന്നിച്ച് നോമ്പുതുറന്നു. വിവിധ ഗ്രൗണ്ടുകളിലായി ഒരു ലക്ഷത്തോളം പേര്ക്കാണ് ഇഫ്താറിന് സൗകര്യമുണ്ടായിരുന്നത്. വിശ്വാസികളുടെ ഈ അപൂര്വ വിരുന്നില് ഒന്നിക്കാന് ഉത്തരമേഖല ഐ.ജി. മുഹമ്മദ് യാസീന്, ജില്ലാ കളക്ടര് എം.സി. മോഹന്ദാസ് തുടങ്ങിയവരും മത-സാമൂഹിക-സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങളുമുണ്ടായിരുന്നു.

മഗ്രിബ്, ഇശാഅ്, തറാവീഹ്, വിത്റ് നിസ്കാരങ്ങള്ക്ക് സ്വലാത്ത് നഗറിലും പരിസരങ്ങളിലും നിരന്നുനിന്ന വിശ്വാസികളുടെ സ്വഫ്ഫുകളും വിശുദ്ധ ഖുര്ആന് വീചികളുടെ മാസ്മരികതയും നഗരിയുടെ അപൂര്വാനുഭവമായി.

കേന്ദ്ര ഹജ്ജ്കമ്മിറ്റി ചെയര്മാനും സ്വാഗതസംഘം കണ്വീനറുമായ പ്രൊഫ. എ.കെ. അബ്ദുല്ഹമീദിന്റെ സ്വാഗതഭാഷണത്തോടെ 9.30ന് മുഖ്യവേദിയിലെ പരിപാടികള് തുടങ്ങി. സയ്യിദ് അലി ബാഫഖി തങ്ങള് പ്രാരംഭപ്രാര്ഥന നടത്തി. സി. മുഹമ്മദ് ഫൈസി ഉദ്ബോധന പ്രഭാഷണം നടത്തി. സമസ്ത കേരള ജംഇയ്യത്തുല് ഉലമ അധ്യക്ഷന് സയ്യിദ് അബ്ദുറഹ്മാന് അല്ബുഖാരിയാണ് പ്രാര്ഥനാസമ്മേളനം നിയന്ത്രിച്ചത്. നാരിയത്ത് സ്വലാത്തിനും നസീഹത്തിനും ദുആക്കും അദ്ദേഹം നേതൃത്വം നല്കി. കാന്തപുരം എ.പി. അബൂബക്കര് മുസ്ലിയാര് സംഗമം ഉദ്ഘാടനംചെയ്തു.

ഭീകര-വിഘടന വാദങ്ങള്ക്കെതിരെയുള്ള ജനലക്ഷങ്ങളുടെ പ്രതിജ്ഞ പ്രാര്ഥനാസമ്മേളനത്തിലെ മുഖ്യ ഇനമായിരുന്നു. സയ്യിദ് ഇബ്രാഹിമുല് ഖലീലുല് ബുഖാരിയാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. രാജ്യത്തെയും സമൂഹത്തെയും അപകടപ്പെടുത്തുന്ന ഒരു നീക്കത്തിനും തങ്ങളില്ലെന്ന് വിശുദ്ധരാവിനെ മുന്നിര്ത്തി അവര് ഏറ്റുചൊല്ലി. പ്രമുഖ ഖുര്ആന് പണ്ഡിതനും പാരായണ വിദഗ്ധനുമായ സയ്യിദ് മുഹമ്മദ് അലി ബാഅലവി മുഖ്യാതിഥിയായിരുന്നു.

ഈ വര്ഷത്തെ പ്രാര്ഥനാ സമ്മേളനപരിപാടികള്ക്ക് മുന്വര്ഷത്തേക്കാള് വിപുലമായ ഒരുക്കങ്ങളുണ്ടായിരുന്നു. പത്തോളം ഗ്രൗണ്ടുകളില് ശബ്ദ, വെളിച്ച സൗകര്യങ്ങളും സ്ക്രീനുകളും സ്ഥാപിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികള്ക്ക് ചടങ്ങ് വീക്ഷിക്കാനും പ്രാര്ഥനയില് പങ്കെടുക്കാനും തല്സമയ സംപ്രേഷണം മുഖേനയും വെബ്ഹബ് വഴിയും സൗകര്യമൊരുക്കിയിരുന്നു.

സയ്യിദ് ഉമറുല് ഫാറൂഖ് അല് ബുഖാരി, പാണക്കാട് സയ്യിദ് ഹുസൈന് ശിഹാബ് ആറ്റക്കോയ തങ്ങള് എന്നിവര് വിവിധ ദുആകള്ക്ക് നേതൃത്വം നല്കി. സയ്യിദ് യൂസുഫുല് ബുഖാരി വൈലത്തൂര്, സയ്യിദ് അഹ്മദ് കുഞ്ഞുട്ടി തങ്ങള്, പൂക്കോയ തങ്ങള് തലപ്പാറ, സയ്യിദ് ഹബീബ് കോയ തങ്ങള് ചെരക്കാപറമ്പ്, ഇ. സുലൈമാന് മുസ്ലിയാര്, പൊന്മള അബ്ദുല്ഖാദിര് മുസ്ലിയാര്, വയനാട് ഹസന് മുസ്ലിയാര്, തരുവണ അബ്ദുല്ല മുസ്ലിയാര്, കൂറ്റമ്പാറ അബ്ദുര് റഹ്മാന് ദാരിമി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി തുടങ്ങിയവരും പ്രാര്ഥനയില് പങ്കെടുത്തു.

ഹസനിയ്യയിലെ അതിഥികള്‍