2010, ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

വെളുമ്പത്ത് മഖാം ശരീഫ്‌

കോട്ടയം വീര പഴശ്ശിയുടെ കാലം മുതല്കാട ണ് കണ്ണവം കാടുകള്‍ അറിയെപ്പ്ടാന്‍ തുടങ്ങിയത്.കാടിന്റെ പെരുമ തന്നെയായിരുന്നു കണ്ണവത്തിന്റെയും പെരുമ .തലശ്ശേരി മാനന്തവാടി റൂട്ടില്‍ യാത്ര ചെയ്യുമ്പോള്‍ കണ്ണവം കാടുകള്‍ കാണാം.ഈ കാറ്റിന് നടുവിലാണ് ചരിത്ര പ്രസിദ്ധമായ വെളുമ്പത്ത് മഖാം ശരീഫ്‌ സ്ഥിതി ചെയ്യുന്നത്.
ആരെയും അത്ഭുത പ്പെടുത്തുന്നതാണ് കാടിനു നടുവിലുള്ള ഈ പള്ളി തലശ്ശേരി യില്‍ നിന്നും മാനന്ത വാടിയിലെക്കുള്ള യാത്ര വെളുമ്പത്ത് പള്ളിക്ക് സമീപം കൂടിയായിരുന്നു.മുന്പ്ം ചെറുവാഞ്ചേരി യിലും കണ്ണവത്തും പള്ളിയില്ലാതിരുന്നതിനാല്‍ വെളുമ്പത്ത് പള്ളിയിലായിരുന്നു സമീപ വാസികള്‍ പ്രാര്ത്ഥ്ന ക്കെത്താറുണ്ടായിരുന്നത്. 1815 ല്‍ കണ്ണവം പുഴക്ക് കുറുകെ പാലം നിര്മ്മി ച്ച്ചതോടെയാണ് തലശ്ശേരി –മാനന്തവാടി യാത്ര കണ്ണവം വഴിയായത്.
കാട്ടു മൃഗങ്ങളുടെ ശല്യവും റോഡിന്റെ ഗുണവും ലഭിച്ചതോടെ ജനം വെളുമ്പത്ത് നിന്നും കണ്ണവത്തെക്ക് മാറി താമസിക്കാന്‍ തുടങ്ങി.ജന ശ്രദ്ധ കുറഞ്ഞതോടെ പള്ളി നശിച്ചു .എന്നാല്‍ 1962 ജൂലൈ മാസത്തിലെ ഇരുപത്തി ആറാം രാവില്‍ പള്ളിയുടെ പെരുമ പുറം ലോകം അറിയാന്‍ തുടങ്ങി.ഇത് വഴി പോയവരെയെല്ലാം അത്ഭുതപ്പെടുത്തി കൊണ്ട് കാര്യം നടന്നു.ഇവിടത്തെ ഖബര്സ്ഥാനിലെ എല്ലാ സാധനങ്ങളും തിളങ്ങുന്നു. വൃക്ഷ ങ്ങളും ചെടികളും എന്തിനു കല്ലുകള്‍ പോലും തിളങ്ങാന്‍ തുടങ്ങിയത്രേ.വിവരം കാട്ട് തീ പോലെ പറന്നു.സംഭവമാറിഞ്ഞു ദൂരദിക്കില്‍ നിന്നുപോലും പലരുമെത്തി.എന്തുകൊണ്ടിങ്ങനെ എന്നതിന് ആര്ക്കുംന ഉത്തരമില്ലായിരുന്നു.
നാട്ടുകാര്‍ പലതിന്കര ശൈഖിന്റെ അടുത്ത് ചെന്ന് കാര്യം ബോധിപ്പിച്ചു.കൂടുതല്‍ പ്രകാശം ഉണ്ടായ സ്ഥലം (ഇപ്പോഴത്തെ മഖാം സ്ഥിതി ചെയ്യുന്ന സ്ഥലം ) വേലി കെട്ടി തിരിക്കാന്‍ ശൈഖ് കല്പ്പിാച്ചു.
ആ സ്ഥലത്തേക്ക് ആര്ക്കുംി പ്രവേശനം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.അതോടെയാണ് വെളുമ്പത്ത് മഖാമിന്റെ പേര് പരക്കാന്‍ തുടങ്ങിയത്.
അന്തരിച്ച മടവൂര്‍ സി.എം വലിയുള്ളാഹി തങ്ങള്‍ കണ്ണൂരില്‍ എത്തിയാല്‍ വെളുമ്പത്ത് മഖാമില്‍ സിയാറത്ത് ചെയ്തെ തിരിച്ചു പോകു.അജ്മീര്‍ പോലെ ഇതും പ്രശസ്തിയിലെതുമെന്നു അദ്ദേഹം അന്ന് പ്രവചിച്ചിരുന്നു.സന്താന സൌഭാഗ്യത്തിനാണ് കൂടുതല്‍ വിശ്വാസികള്‍ ഇവിടെ വരുന്നത്.പല ചികിത്സ നടത്തിയിട്ടും ഫലമുണ്ടാകാതെ പ്രാര്ത്ഥണന യോടെ വരുന്നവരുടെ എണ്ണം കൂടുകയാണ്.നേര്ച്ച വഴി കാര്യങ്ങള്‍ സാധിക്കുന്നുവെന്നാണ് വിശ്വാസികള്‍ പറയുന്നത്.നിത്യവും നൂറു കണക്കിനു ആളുകള്‍ മഖാം സന്ദര്ശി ക്കനെത്തുന്നുണ്ട്. തലശ്ശേരി –കണ്ണവം റൂട്ടിലെ ബസിലോ കണ്ണൂര്‍ -കണ്ണവം റൂട്ടിലെ ബസിലോ കയറിയാല്‍ ഇവിടെയെത്താം.എല്ലാ കൊല്ലവും നടക്കാറുള്ള ഉറൂസില്‍ പങ്കെടുക്കാന്‍ മലബാറിലെ എല്ലാ ജില്ലകളില്‍ നിന്നും ആളുകള്‍ എത്താറുണ്ട്.പ്രകാശം ദര്ശിങച്ച റബീഉല്‍ അവ്വല്‍ ഇരുപത്താറ് അടങ്ങുന്ന ദിവസങ്ങളിലാണ് എല്ലാ കൊല്ലവും ഉറൂസ് നടക്കുക .


പുനര്‍ വായന അവലംബം
മലയാള മനോരമ ഓണ്ലൈശന്‍ ...
Kerala - Kannur

Kannavam Urus fete from Friday

Staff Reporter


The Hindu News

KANNUR: The five-day Kannavam Velumbath Makham Urus festival will begin at Makham Shareef at Kannavam, near Koothuparamba, here on April 13.

Kanthapuram A.P. Aboobacker Musaliyar would inaugurate the Urus conference at 2.30 p.m., organisers of the festival said here. Various cultural and religious programmes would be held as part of the festival, they said.

Home Minister Kodiyeri Balakrishnan would inaugurate a religious harmony gathering on April 15.

MLAs K.P. Mohanan and P. Jayarajan would participate.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹസനിയ്യയിലെ അതിഥികള്‍