2010, ഓഗസ്റ്റ് 8, ഞായറാഴ്‌ച
മാധ്യമങ്ങള്‍ കാണാത്ത ഹൈടെക് കൂട്ടികൊടുപ്പുകള്‍ .
“എടീ നിനക്കാ അലവലാതി ചെറുക്കനുമായി എന്താ ബന്ധം...?
“അയ്യോ അച്ഛാ , ഞങ്ങള്‍ വെറും ഫ്രണ്ട് സാ...”
കേട്ട് മടുത്ത ഈ ഡയലോഗ് സീക്വന്സ്
എന്താണിപ്പോള്‍ ഇവിടെ എന്നല്ലേ..?പറയാം.പ്രണയിച്ചു നടക്കുന്നവരും (അഥവാ ഡേറ്റിംഗ് എന്ന ലീലാ വിലാസത്തിന് പോവുന്നവരും ) സ്ഥിരമായി ഉപയോഗിക്കുന്ന “ഫ്രണ്ട്ഷിപ് .”എന്ന മുഖം മൂടി എയര്ടെ്ല്‍ അടക്കമുള്ള സെല്ലുലാര്‍ ദാതാക്കള്‍ ഹോള്സെവയില്‍ ആയി വിറ്റ് കാശാക്കുന്നത് അറിയത്തവക്ക് വേണ്ടിയാണീ കുറിപ്പ് .
സൌഹൃദം എന്നാല്‍ വളരെ പാകമാവുന്ന ഒരു പഴമാണെന്ന് പണ്ട് അരിസ്റ്റോട്ടില്‍ പറഞ്ഞിട്ടുണ്ട്.ഇപ്പോഴും അത് അങ്ങിനെ തന്നെയാണെന്നും ചൂണ്ടയിട്ടു പിടിക്കാവുന്ന സാധനമൊന്നുമാല്ലെന്നും വിശ്വസിച്ചു പോന്ന ഭൈരവന് ഒരു ദിവസം എയര്ടെ്ലില്‍ നിന്നൊരു എസ്.എം.എസ് കിട്ടി. wand to make friendship with hot girls from Kochi,Bangloor,Chennai call....കേവലം 30 രൂപ മാസവാടകക്ക് ഇന്ത്യയിലെവിടെയുമുള്ള ചെല്ലകിളികളെ മിനിറ്റിനു വെറും രണ്ടു രൂപ നിരക്കില്‍ വിളിക്കാം എന്നതാണ് ഓഫര്‍ .(ആണിനു പെണ് സുഹ്ര്ത്തുക്കളെ വിളിക്കാനാണ് രണ്ടു രൂപ .തിരിച്ചാണേല്‍ ഒരു രൂപ മതി.)വിളിക്കുമ്പോള്‍ അങ്ങേ തലക്കലെ സുഹ്ര്ത്തിനെ നമ്മുടെ ഫോണ്‍ നമ്പര്‍ അറിയിക്കാതെ തന്നെ സൊള്ളാം എന്നുള്ളതാണ് വലിയ
ഓഫര്‍ .പെണ്കി്ടാങ്ങള്‍ പിന്നെ എന്തിനു പേടിക്കണം...?എട്ടും പൊട്ടും തിരിയാത്ത പ്ളസ് ടു കുട്ടികളടക്കമുല്ല ലക്ഷകണക്കിന് പെണ്ണുങ്ങള്‍ സൗഹാര്ദ്ദുത്തിനു ഒരുംബെട്ടു കൂട്ടത്തോടെ ഈ വലയില്‍ ചെന്ന് വീഴുന്നു.
ഏതറ്റം വരെയുമുള്ള കാര്യങ്ങള്‍ മിനിട്ടുകള്ക്കു്ള്ളില്‍ തന്നെ തുറന്നു പറയാന്‍ തയ്യാറുള്ള ഫ്രണ്ട്സ് ആണ് ഇവരൊക്കെ എന്നറിയുമ്പോഴാണ് എയര്ടെ ല്‍ ചെയ്യുന്നത് തനി “മാമാ പണി.”യനെന്നത് നമുക്ക് വ്യക്തമാവുക.ചുരുക്കി പറഞ്ഞാല്‍ തമ്പാനൂര്‍ തന്കമ്മ യോടും വെറ്റിലപ്പാറ വിശാലാക്ഷിയോടും പാളയം പാത്തുമ്മയോടും മെല്ലാം “express yourself.” എന്ന് വിളിച്ചു പറയുകയാണ് തടസ്സമില്ലാത്ത ഈ നെറ്റ് വര്ക്ക്....ഇവരുടെയൊക്കെ ഞരമ്പ് രോഗികളായ ആണ്‍ സുഹ്ര്തുക്കള്ക്ക് തോന്നുമ്പോഴൊക്കെ പരിധി വിട്ടു പോവാനുള്ള അണ്‍ ലിമിറ്റഡ് അവസരവും.
വാല്കുഷ്:ണം :നാട്ടില്‍ നടക്കുന്ന അനാശാസ്യ പ്രവണതകളിലേക്ക് കണ്ണും കാതും തുറന്നു പിടിച്ചിരിക്കുന്ന നമ്മുടെ മാധ്യമങ്ങള്‍ എന്തെ ഇതുമാത്രം അറിയാത്തത്. ഹൈ ടെക് കൂട്ടികൊടുപ്പ് നടത്തുന്ന എയര്ടെനലിനെതിരെ എന്തെ അേന്വഷണാത്മക പരമ്പരകള്ക്കോ ഒളി മൈക്രോ ഫോണ്‍ ഓപ്പറേഷനുകള്‍ ക്കോ ഒന്നും അവര്‍ തുനിയാത്തത്...?നല്ല ചോദ്യം ...പ്രതി വര്ഷം 200 കോടിയോളം രൂപ പരസ്യങ്ങള്ക്കാ്യി നീക്കിവെക്കുന്നഎയര്ടെല്ലിനെ പിണക്കുകയോ ? ശിവ ശിവ .
കടപ്പാട് ;www.bhairavan.in
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
helooooooooo
മറുപടിഇല്ലാതാക്കൂ