ലേഖകന്‍ : അഡ്വ. പി.ടി .എ റഹീം എം.എല്‍.എ
വിശ്വാസികളില്‍ ആരോഗ്യവും അവസരവും സാമ്പത്തിക ശേഷിയുമുള്ളവര്ക്കാതണ് ഹജ്ജ് തീര്ഥാടനം നിര്ബന്ധമുള്ളത്. ഈ പാശ്ചാത്തലത്തില്‍ ഹജ്ജ് തീര്ഥാടനത്തിനു പൊതു ഖജനാവില്‍ നിന്ന് എന്തിനാണ് സബ്സിഡി നല്കുന്നതെന്നു പലരും ചോദിക്കാറുണ്ട് .ഒടുവില്‍ ഈ ചോദ്യം നീതിപീഠത്തിനു മുന്നിലേക്കും എത്തുന്നു .ഹജ്ജ് സബ്സിഡി മാതൃകയില്‍ മറ്റു മത വിശ്വാസികള്ക്കും തീര്ഥാടനത്തിന് സബ്സിഡി നല്കുണമെന്ന് ആവശ്യപെട്ടുള്ള ഹരജി കേരള ഹൈക്കോടതിയില്‍ എത്തിയിരിക്കുകയാണ് .
എന്താണ് ഹജ്ജ് സബ്സിഡി
=====================
ഹജ്ജ് സബ്സിഡി എന്ന് കേള്ക്കുമ്പോഴേക്കും തീര്ഥാടകരെ സര്ക്കാര്‍ സൌജന്യമായി കൊണ്ട് പോകുന്നുവെന്നോ തീര്ഥാടണത്തിനായി വലിയ തുക ഹാജിമാര്ക്ക് സര്ക്കാര്‍ നല്കുന്നുവെന്നോ ഉള്ള ധാരണയാണ് പൊതുവേ യുണ്ടാകുക. എന്നാല്‍ തീര്ഥാടകരുടെ ഒരു തരത്തിലുള്ള ചിലവും സര്ക്കാര്‍ വഹിക്കുന്നില്ല .സ്വകാര്യ ഗ്രൂപ്പുകള്‍ വഴി പോകുന്ന തീര്ഥാരടകര്ക്ക് സബ്സിഡിയെ ഇല്ല .കേന്ദ്ര സര്ക്കാരിനു കീഴില്‍ ഹജ്ജ് കമ്മിറ്റി മുഖേന പോകുന്ന ഓരോ തീര്ഥാടകനും യാത്ര ,താമസം, ഭക്ഷണം, തുടങ്ങിയവയ്ക്കായി ശരാശരി ഒന്നേകാല്‍ ലക്ഷം രൂപ അടക്കുന്നുണ്ട് . ഇതില്‍ യാത്രാ നിരക്ക് ഇപ്പോള്‍ 16,000 രൂപയാണ് . നേരത്തെ 12,000 ആയിരുന്നു .ഇത് ഫിക്സഡ് നിരക്ക് ആണ്.വിമാന യാത്രക്ക് ഇതിനെക്കാള്‍ അധികം തുക വേണ്ടി വരികയാണെങ്കില്‍ സര്ക്കാര്‍ അത് നല്കുക. ഇതാണ് ഹജ്ജ് സബ്സിഡി .ഇത് സര്ക്കാരിനു കീഴിലുള്ള വിമാന കമ്പനിക്ക് മാത്രമേ നല്കൂ് .സ്വകാര്യ കമ്പനിക്ക് നല്കികല്ല .
സബ്സിഡി എത്ര ..?
=============
മലയാളികളായ ഹജ്ജ് തീര്ഥാടകരെല്ലാം കോഴിക്കോട് നിന്നാണ് യാത്ര പുറപ്പെടുന്നത് .കോഴിക്കോട് -ജിദ്ദ -കോഴിക്കോട് വിമാന യാത്രക്ക് എയര്‍ ഇന്ത്യ ഈടാക്കുന്ന സാധാരണ നിരക്ക് 17,300 രൂപയാണ്.ജെറ്റ് എയര്വേയ്സ് നിരക്ക് 14,000 രൂപയും. (സീസണ്‍ എന്നാ പേരില്‍ വിമാന കമ്പനികള്‍ ചുമത്തുന്ന കഴുത്തറപ്പന്‍ നിരക്കല്ല . പതിവ് നിരക്കാണിത് )ഇപ്പോള്‍ ഒരു തീര്ഥാടകന് വേണ്ടി സര്ക്കാര്‍ ഈ വര്ഷം നല്കേണ്ടി വരുന്ന സബ്സിഡി എത്രയാണ് ...? 13000 രൂപ മാത്രം .ജെറ്റിന്റെ നിരക്ക് പരിഗണിക്കുകയാണങ്കില്‍ രണ്ടായിരം രൂപ ഓരോ തീര്ഥാടകനും തിരിച്ചു കൊടുക്കണം.
ഒന്നേകാല്‍ ലക്ഷം രൂപ ചിലവഴിക്കുന്ന തീര്ത്ഥാടകന് 13000 രൂപ കൂടി കൊടുക്കാന്‍ കഴിയില്ലേ...?അത് കൂടി തങ്ങള്‍ കൊടുക്കാം എന്ന് തീര്ഥാടകര്‍ പറഞ്ഞാല്‍ കേന്ദ്ര സര്ക്കാര്‍ സമ്മതിക്കില്ല . സബ്സിഡി തന്നെ അടങ്ങൂ എന്ന വാശിയാണ്. ഇവിടെയാണ് ഹജ്ജ് സബ്സിഡിയുടെ പേരില്‍ സര്ക്കാര്‍ നടത്തുന്ന കള്ളക്കളി പുറത്ത് വരുന്നത് .കെടുകാര്യസ്ഥത കാരണം പൊട്ടി പൊളിയാറായ എയര്‍ ഇന്ത്യയെ കടത്തില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ സര്ക്കാര്‍ കണ്ടെത്തിയ ഉപായമാണിത് .ഹജ്ജ് സബ്സിഡിയുടെ പേര് പറഞ്ഞു നല്ലൊരു തുക എയര്‍ ഇന്ത്യക്ക് എഴുതികൊടുക്കുകയാണ് കേന്ദ്രം ചെയ്യുന്നത് . മുന്‍ വര്ഷങ്ങളിലെ കണക്ക് നോക്കിയാല്‍ ഇത് വ്യക്തമാകും.
2008ല്‍ ഹജ്ജ് സബ്സിഡി ഇനത്തില്‍ 770 കോടി രൂപയാണ് എയര്‍ ഇന്ത്യക്ക് കേന്ദ്ര സര്ക്കായര്‍ നല്കിയത് . അതിനു മുന്‍ വര്ഷം 559 കോടി രൂപയും . 2009,2010,2011വര്ഷ ങ്ങളിലെ കണക്ക് ലഭിക്കാന്‍ ശ്രമം നടത്തിയെങ്കിലും ബന്ധപ്പെട്ടവര്‍ മറച്ചു വെക്കുകയാണ് . ഹജ്ജ് കോട്ട , സൌഹാര്ദ്ദക പ്രതിനിധി സംഘം തുടങ്ങിയവയുമായി ബന്ധപെട്ട കേസില്‍ സുപ്രീം കോടതി ഈ വിശദാംശങ്ങള്‍ കൂടി ചോദിച്ച സാഹചര്യത്തില്‍ ഇവ വരുമെന്ന് പ്രതീക്ഷിക്കാം. 2008ല്‍ 1.10ലക്ഷം തീര്ഥാസടകര്‍ ആണ് ഹജ്ജ് കമ്മിറ്റി മുഖേന പോയത് .ഇവര്ക്ക് വേണ്ടിയാണ് ഇവര്ക്ക് വേണ്ടിയാണ് 77കോടി രൂപ നല്കിയതു. ഇതിനര്ത്ഥം ഓരോ തീര്ഥാടകനും 70000രൂപ പ്രകാരം വിമാന കമ്പനിക്ക് സര്ക്കാര്‍ നല്കി എന്നാണു .
ഏതു കഴുത്തറപ്പന്‍ നിരക്കനുസരിച്ച് ഗുണിച്ചാലും ഗണിച്ചാലും ഒരു യാത്രക്കാരന് കോഴിക്കോട് നിന്ന് ജിദ്ദയിലോ മദീനയിലോ പോയി തിരിച്ചു വരാന്‍ വിമാന ടിക്കറ്റിനായി 70000 രൂപ വേണ്ട. കോഴിക്കോട് –ജിദ്ദ ദൂരം 4063 കിലോമീറ്റര്‍ ആണ്. എന്നാല്‍ 13,630 കിലോമീറ്റര്‍ ദൂരമുള്ള കൊച്ചി –ന്യൂയോര്ക്ക് -കൊച്ചി വിമാന ടിക്കറ്റ് ലോകത്തെ മികച്ച സൌകര്യവും ഭക്ഷണവും മറ്റും നല്കുകന്ന എമിറേറ്റ്സ് എയര്‍ ലൈന്സില്‍ ഏകദേശം 65000 രൂപ മതി .ബജറ്റ് എയര്‍ ലൈന്സുകളില്‍ ന്യൂയോര്ക്ക് ടിക്കറ്റ് 55000 രൂപയ്ക്കു വരെ ലഭിക്കും. എന്നിട്ടാണ് ജിദ്ദയിലേക്കുള്ള വിമാനടിക്കറ്റ് എന്ന പേരില്‍ ഓരോ തീര്ഥാജടകനും 70000 രൂപ വെച്ച് സര്ക്കാര്‍ എയര്‍ ഇന്ത്യക്ക് നല്കി യത്. വിമാന ടിക്കറ്റ് എന്ന പേരില്‍ ഓരോ തീര്ഥാടകനും നല്കുന്ന മാന്യമായ തുകക്ക് (2008 ല്‍ ഇത് 12000 രൂപയായിരുന്നു ) പുറമെയാണ് ഇതെന്നു കൂടി ഓര്ക്കുക . 2008 ല്‍ മുഴുവന്‍ തീര്ഥാടകരെയും എയര്‍ ഇന്ത്യയല്ല കൊണ്ട് പോയത് . സൌദിഎയര്‍ ലൈന്സുമുണ്ടായിരുന്നു .സൌദി എയര്‍ ലൈന്സി്ന് സബ്സിഡി നല്കിയിരിക്കാന്‍ സാധ്യത ഇല്ല. അങ്ങിനെയെങ്കില്‍ ഒരു ടിക്കറ്റിനും 70000 അല്ല ലക്ഷമോ അതിലേറെയോ ആയിരിക്കും എയര്‍ ഇന്ത്യക്ക് സര്ക്കാര്‍ നല്കിയിട്ടുണ്ടാവുക .
സത്യം വെളിപ്പെടനം.
കഴിഞ്ഞ വര്ഷം ഹജ്ജ് കമ്മിറ്റി മുഖേന പോയ 1.10 ലക്ഷത്തിലേറെ തീര്ഥാടകരില്‍ പതിനായിരത്തില്‍ താഴെ മാത്രമാണ് എയര്‍ ഇന്ത്യ കൊണ്ട് പോയത് . ബാക്കിയുള്ളവരെല്ലാം സഊദി എയര്‍ ലൈന്സ് ആണ് കൊണ്ട് പോയത്. എന്നാല്‍ സബ്സിഡിയുടെ പേരിലുള്ള നൂറുകണക്കിന് കോടികള്‍ മുഴുവനും എയര്‍ ഇന്ത്യക്കണോ നല്കിയത് എന്ന് സംശയം ഉണ്ട് . ഈ പാശ്ചാത്തലത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ സര്ക്കാര്‍ വെളിപ്പെടുത്തണം.
1. 2009,2010,2011 വര്ഷപങ്ങളില്‍ എത്ര വീതം തീര്ഥാടകരെയാണ് കൊണ്ട് പോയത് ...?
2. ഈ വര്ഷങ്ങളില്‍ എയര്‍ ഇന്ത്യക്ക് എത്ര രൂപയാണ് സബ്സിഡി ഇനത്തില്‍ നല്കിതയത്..?
3. സഊദി എയര്‍ ലൈന്സ് പോലുള്ള വിമാനകമ്പനികള്‍ ഈടാക്കിയ നിരക്ക് എത്രയാണ് ..? ഏതു മാനദണ്ട മനുസരിച്ചാനു നിരക്ക് നിശ്ചയിച്ചിട്ടുള്ളത് ...?
4. 2012 ല്‍ എയര്‍ ഇന്ത്യ എത്ര പേരെ കൊണ്ട് പോകും..? ബാക്കിയുള്ളവരെ കൊണ്ട് പോകാന്‍ നിരക്ക് നിശ്ചയിക്കുന്ന നടപടികള്‍ സുതാര്യമാക്കുമോ ..?
സബ്സിഡിയുടെ ചരിത്രം
==================
ഹജ്ജിനായി തീര്ഥാടകര്‍ റോഡ് ,കടല്‍ ,വ്യോമ മാര്ഗകങ്ങളിലൂടെയാണ് വിശുദ്ധ മക്കയില്‍ എത്തുന്നത് .മൂന്നു മാര്ഗ്ഗങ്ങളിലൂടെയുള്ള യാത്രക്കാരെ സ്വീകരിക്കാനുള്ള സൗകര്യം സഊദി ഭരണ കൂടം ഒരുക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് മുമ്പ് കപ്പല്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത് .പിന്നീട് കപ്പുലും വിമാനവും ഏര്പ്പെടുത്തി .ഒടുവില്‍ തൊണ്ണൂറുകളുടെ ആദ്യത്തില്‍ കപ്പല്‍ സര്വീസ്സ് നിര്ത്തലാക്കി .
ലക്ഷത്തിലേറെ രൂപ ചിലവു വരുമെന്കിലും ഹജ്ജിനു പോകുന്നവരെല്ലാം ധനികരാണെനു ധരിക്കരുത് .ഭൂരിഭാഗം പേരും പാവങ്ങളാണ്.ദിവസവും അഞ്ചും പത്തും രൂപ മാറ്റിവെച്ചു ഒരായുസ്സിന്റെ സമ്പാദ്യം മുഴുവന്‍ സ്വരുകൂട്ടി ഹജ്ജിനു പോകുന്നവരുണ്ട് . ആയുസ്സിന്റെ മോഹവുമായി മക്കയിലേക്ക് പോകുന്ന പാവങ്ങളുണ്ട് .ദാരിദ്രരുമുണ്ട്. മുസ്ലിംകള്ക്ക് ഇത് വ്യക്തമായി അറിയാം. മറ്റു സമുദായംഗങ്ങള്ക്ക് അവരുടെ നാട്ടില്‍ നിന്ന് പോകുന്ന തീര്ഥാടകരെ നോക്കിയാല്‍ മതി , ഇക്കാര്യം വ്യക്തമാകും.
കുറഞ്ഞ ചിലവില്‍ ഹജ്ജിനു പോകാനുള്ള അവസരമായിരുന്നു കപ്പല്‍ യാത്ര. ഇത് സര്ക്കാര്‍ ഏക പക്ഷീയമായി നിര്ത്തലാക്കിയപ്പോള്‍ പാവപ്പെട്ട തീര്ഥാടകര്ക്കു അവസരം നഷ്ടമാകാതിരിക്കാന്‍ എര്പെടുത്തിയതാണ് ഹജ്ജ് സബ്സിഡി . വിമാന യാത്രക്ക് കപ്പല്‍ യാത്രയെക്കള്‍ അധികം വരുന്ന തുക സര്ക്കാര്‍ വഹിക്കും എന്നായിരുന്നു സങ്കല്പം. ഇന്നിപ്പോള്‍ വിമാന നിരക്കിന് തുല്യമായ തുക തീര്ഥാടകര്‍ നല്കുന്നുണ്ട്. അതിനു പുറമെയാണ് ഹജ്ജ് സബ്സിഡി എന്നാ പേരില്‍ എയര്‍ഇന്ത്യയുടെ കടം വീട്ടാന്‍ കോടിക്കണക്കിനു രൂപ എഴുതി തള്ളുന്നത്. ഇതിലൂടെ നിഷ്കളങ്കരായ വിശ്വാസികളെ ചതിക്കുകയും രാജ്യത്തെ പൊതു ജനങ്ങളെ തെറ്റി ധരിപ്പിക്കുകയുമാണ് സര്ക്കാ്ര്‍ ചെയ്യുനതു.
കപ്പല്‍ സൗകര്യം ഏര്പ്പെടുത്തണം.
=======================
വിമാന യാത്രക്ക് പുറമേ ചെലവ് കുറവുള്ള കപ്പല്‍ സര്വീ്സ് സര്ക്കാര്‍ അടിയന്തിരമായി പുനരാരംഭിക്കട്ടെ. ഇപ്പോള്‍ ധാരാളം ലക്ഷ്വറികപ്പല്‍ സര് വീസുകള്‍ ലഭ്യമാണ് . സാമ്പത്തിക ശേഷി കുറവുള്ളവരെ മാത്രം കപ്പലില്‍ കൊണ്ടുപോയാല്‍ മതി. ബാക്കിയുള്ളവര്ക്ക്് വിമാന സര് വീസ് ഉപയോഗപ്പെടുത്താം. എന്നാല്‍ വിമാന ടിക്കറ്റ് നിരക്ക് ഏകപക്ഷീയമായി നിശ്ചയിക്കരുത് . പകരം ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കണം. കുറഞ്ഞ നിരക്കില്‍ സര്‍ വീസ് നടത്തുന്ന ഇന്ത്യയിലെയും വിദേശത്തെയും ബജറ്റ് എയര്‍ ലൈന്സുകളെ കൂടി ടെണ്ടറില്‍ പങ്കെടുപ്പിക്കണം. എല്ലാ നടപടികളും സുതാര്യമാകുകയും മാധ്യമങ്ങളിലൂടെ പുറത്ത് വിടുകയും വേണം.അങ്ങനെ ചെയ്‌താല്‍ ഇപ്പോള്‍ നല്കു്ന്ന 16000 രൂപയെക്കാള്‍ കുറവേ വേണ്ടി വരുള്ളൂ എന്നുറപ്പാണ് . സബ്സിഡിയുടെ ആരോപണവും ഒഴിവാകും. ചെലവ് കുറയുകയും ചെയ്യും. അത്തരമൊരു തീരുമാനത്തിനാണ് സര്ക്കാര്‍ ധൈര്യം കാണിക്കേണ്ടത് .
ithu innathe varthamanam pathrathil vannathalle? www.varthamanam.com
മറുപടിഇല്ലാതാക്കൂ@ഹംസ നിലമ്പൂര്‍
മറുപടിഇല്ലാതാക്കൂഇന്നത്തെ സിറാജ് ദിനപത്രത്തില്‍ ആണ് ഞാന്‍ ഇത് വായിച്ചത് ..വര്‍ത്തമാനത്തിലും ഉണ്ട് എന്നറിഞ്ഞത് ഇപ്പോള്‍ ആണ് ,,, അത് പോലെ മറ്റു പത്രങ്ങളിലും ഉണ്ടാകാന്‍ സാധ്യത ഉണ്ട് . ലേഖനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൂടുതല്‍ പേരില്‍ എത്തട്ടെ എന്ന ഉദ്ദേശം ആണ് ഇവിടെ ചേര്‍ക്കാന്‍ കാരണം.....
സിറാജില്‍ കണ്ടിരുന്നു.. ഇവിടെ കൊടുത്തത് നന്നായി
മറുപടിഇല്ലാതാക്കൂvalare nallathu....
മറുപടിഇല്ലാതാക്കൂ