2012, മാർച്ച് 10, ശനിയാഴ്‌ച

കേരളയാത്രയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്


കൈ മോശം വന്നു കൊണ്ടിരിക്കുന്ന നീതി ബോധത്തെയും സാമൂഹിക ബോധത്തെയും കുറിച്ച് ഓര്മ പ്പെടുത്താനും, സുസ്ഥിരമായ ഭാവിക്ക് വേണ്ടി മലയാളി ജീവിതത്തെ സജ്ജമാക്കാനും ലക്ഷ്യമിട്ട് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി .അബൂബക്കര്‍ മുസ്ലിയാര്‍ നടത്തുന്ന കേരളയാത്രയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് .ഏപ്രില്‍ 12 നു കാസര്ഗോഡ് നിന്നാരംഭിക്കുന്ന കേരളയാത്രക്ക് സമീപ കാലത്ത് കേരളം കണ്ട ഏറ്റവും വിപുലമായ പ്രചാരണ പ്രവര്ത്ത ങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത് .
മാസങ്ങള്ക്ക് മുമ്പേ ചുമരെഴുത്തുകള്‍ നടത്തിയും ബോര്ഡുടകള്‍ സ്ഥാപിച്ചും പ്രചാരണ പ്രവര്ത്തനങ്ങള്‍ തുടങ്ങിയ സുന്നീ പ്രവര്ത്തകര്‍ യാത്ര അടുത്തെത്തിയതോടെ നാടും നഗരവും കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ്. ‘മാനവികതയെ ഉണര്ത്തുന്നു’ എന്നാ പ്രമേയം ഉയര്‍ത്തി പിടിക്കുന്ന സന്ദേശം കേരളീയ പൊതു സമൂഹത്തെ ബോധ്യപ്പെടുത്തും വിധത്തിലുള്ള വ്യവസ്ഥാപിതവും ചിട്ടയാര്ന്നതുമായ പ്രചാരണ പരിപാടികള്ക്കാോണ് വിവധ സുന്നി സംഘടനകള്‍ രൂപം നല്കിതയിരിക്കുന്നത് .
നാട്ടിന്‍ പുറങ്ങളിലും മലയോര –കടലോര മേഖലകളിലും പ്രമേയം വിശദീകരിക്കുന്ന പൊതു പരിപാടികളും മഹല്ല് സമ്മേളനങ്ങളും അയല്പപക്ക സമ്മേളനങ്ങളും ,കുടുംബ യോഗങ്ങളും നടന്നു കഴിഞ്ഞു . യാത്രയുടെ പ്രചാരണ പരിപാടികളില്‍ ഏറ്റവും ആകര്ഷകമായിരുന്നു മഹല്ല് സമ്മേളനങ്ങള്‍. കേരള യാത്രയുടെ സന്ദേശത്തെ താഴെ തട്ടില്‍ എത്തിക്കുന്നതോടൊപ്പം പ്രാദേശിക ഇസ്ലാമിക ചലനങ്ങളെ കൂടുതല്‍ കാര്യക്ഷമവും സര്ഗാത്മവുമാക്കാന്‍ ഇവ വഴിയൊരുക്കിയിരുന്നു .
വിവിധ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മാനവിക സമ്മേളനങ്ങള്‍ സാമൂഹിക –സാംസ്കാരിക –രാഷ്ട്രീയ നേതാക്കളുടെ പ്രാതിനിധ്യം കൊണ്ടും പൊതു ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട് .സ്ത്രീകള്‍, കുട്ടികള്‍ എന്നിവരില്‍ പ്രമേയ സന്ദേശം എത്തിക്കാനുള്ള പ്രത്യേക പരിപാടികളും ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നു .ഒരു പ്രമേയം ജനകീയമായും വിശാലമായും ചര്ച്ച ചെയ്യപ്പെടുന്നത് കേരളത്തില്‍ ആദ്യമാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍ .
യാത്രയുടെ ലക്ഷ്യങ്ങളെ കുറിച്ച് കേരളത്തിലെ സാംസ്കാരിക നായകര്‍ , ബുദ്ധി ജീവികള്‍ , പ്രമുഖ മാധ്യമ പ്രവര്ത്താകര്‍ എന്നിവരുമായി കാന്തപുരം നേരിട്ട് തന്നെ വിവിധ ഘട്ടങ്ങളിലായി ആശയ വിനിമയം നടത്തിയിരുന്നു .യാത്രയുടെ ഭാഗമായി നടക്കുന്ന ജില്ലാ മാനവിക സമ്മേളനങ്ങളിലെയും സെമിനാരുകളിലെയും പൊതു ജന പങ്കാളിത്തം കേരളയാത്രയെയും പ്രമേയത്തെയും കേരളം ഏറ്റെടുത്തതിന്റെ തെളിവായി .
വിവിധ സുന്നി സംഘടനകളുടെ കീഴില്‍ സാമൂഹിക വിഭാഗത്തെ ലക്‌ഷ്യം വെച്ച് വൈവിധ്യമാര്ന്നനതും വിത്യസ്തവുമായ പരിപാടികളാണ് കുറ്റിപ്പുറം നിളാതീരത്ത് നടന്ന കേരളയാത്ര പ്രഖ്യാപനത്തിനു ശേഷം സംസ്ഥാനത്താകെയും നീലഗിരി, കുടക് ജില്ലകളിലുമായി നടന്നത് . കേരളത്തിലെ ഉന്നത മത പഠന കേന്ദ്രങ്ങളായ ശരീഅത്ത് –ദഅവാ കോളെജുകളിലെയും പാരമ്പര്യ പള്ളി ദര്സുകളിലെയും മതാധ്യാപകരെ പങ്കെടുപ്പിച്ചു കൊണ്ട് നടന്ന സംസ്ഥാന മുദരിസ് സമ്മേളനം പണ്ഡിതപ്രതിഭകളുടെ അപൂര് വ സംഗമമായിരുന്നു .

മത സ്ഥാപനങ്ങളിലെ വിദ്യാര്ത്ഥി കള്‍ ക്കായുള്ള മുതഅല്ലിം സമ്മേളനം പ്രതിനിധികളുടെ ബാഹുല്യം കൊണ്ടും ഗൌരമാര്ന്ന് ചര്ച്ചാകള്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ടു .കൊണ്ടോട്ടിയില്‍ നടന്ന മലപ്പുറം ജില്ലാ മുതഅല്ലിം സമ്മേളനത്തില്‍ മാത്രം മുവായിരത്തിലധികം മത പഠിതാക്കളാണ് ഒഴുകിയെത്തിയത് . സമൂഹം നേരിടുന്ന പൊതു പ്രശ്നങ്ങളില്‍ മത പണ്ഡിതന്മാര്‍ വഹിക്കേണ്ട ക്രിയാത്മകമായ പങ്കിനെ കുറിച്ച് ഓര്മപ്പെടുത്തുന്നതാണ് കേരളയാത്രയുടെ പ്രചാരണ പ്രവര്ത്തങ്ങളെന്നു സാക്ഷ്യ പ്പെടുത്തുന്നതായിരുന്നു സമ്മേളനങ്ങള്‍ .
കാന്തപുരം എ.പി .അബൂബക്കര്‍ മുസ്ലിയാരുടെയും വിവിധ സുന്നി സംഘടനകളുടെയും പ്രവര്ത്ത നങ്ങള്ക്ക് കേരളീയ സമൂഹം നല്കുന്ന പിന്തുണയുടെ നേര്സാക്ഷ്യം കൂടിയാണ് കേരളയാത്രയുടെ പ്രചാരണ പ്രവര്ത്തൂനങ്ങള്ക്ക് ലഭിക്കുന്ന വര്ധിച്ച സ്വീകാര്യതയും ജനകീയതയും . മറ്റു മത സംഘടനകളില്‍ നിന്നും വിത്യസ്തമായി പൊതു വിഷയങ്ങളില്‍ സ്വീകരിക്കുന്ന ജനകീയ നിലപാടുകളാണ് ഈ അംഗീകാരത്തിന്റെയും സ്വീകാര്യതയുടെയും അടിസ്ഥാനം .
മതത്തിന്റെ പേരില്‍ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളും പ്രചാരണങ്ങളും മറ്റു മത നേതാക്കള്ക്കും പണ്ഡിതന്മാര്ക്കു മിടയില്‍ ശത്രുതയും പരസ്പര വിദ്വാഷവും വളര്ത്താനനുള്ള അവസരമായി ദുരുപയോഗം ചെയ്യുന്നവരും അത്തരം ഭാഷയും നിലപാടും സ്വീകരിക്കുന്ന മത സംഘടനകളും കാന്തപുരത്തിന്റെയും സുന്നീ സംഘടനകളുടെയും പ്രവര്ത്തഷങ്ങളില്‍ നിന്ന് മാതൃക ഉള്കൊപള്ളാന്‍ തയ്യാറാകണമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
യാത്രയുടെ അവസാന ഒരുക്കങ്ങളെ കുറിച്ച് ആലോചിക്കാന്‍ കേരളത്തിലെ മുഴുവന്‍ മേഖലകളിലും ഈ വാരത്തില്‍ “സന്നാഹം’ നടക്കുന്നുണ്ട് .മനുഷ്യ മനസ്സുകളെ കോര്ത്തി ണക്കാന്‍ എന്ന പ്രമേയവുമായി നടന്ന ഒന്നാം കേരളയാത്രയെ സ്വീകരിക്കുകയും പ്രമേയം ഏറ്റെടുക്കുകയും ചെയ്ത കേരളീയ സമൂഹം രണ്ടാം കേരള യാത്രയെയും ഇതിനോടകം തന്നെ മനസ്സിലേറ്റിയതാണ് പ്രവര്ത്തകകരെ ആവേശം കൊള്ളിക്കുന്നത്
ഏപ്രില്‍ 29 നു തിരുവനന്തപുരം ചന്ദ്ര ശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരളയാത്ര സമാപനം കേരളം കാണുന്ന ഏറ്റവും വലിയ മുസ്ലിം മുന്നേറ്റ സംഗമമായി മാറുമെന്നുറപ്പാണ്. സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള വാഹനങ്ങള്‍ വിവിധ യൂനിറ്റ് കമ്മിറ്റികള്‍ ഇതിനകം ബുക്ക്‌ ചെയ്തു കഴിഞ്ഞു .മലബാറില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനുകളില്‍ ഏപ്രില്‍ 26,27,28,29 തിയ്യതികളില്‍ ബുക്ക്‌ ചെയ്യാന്‍ ഇനി സീറ്റുകള്‍ ഇല്ലെന്നതും നടക്കാനിരിക്കുന്ന മഹാ സംഗമാത്തിന്റെ ആവേശമാണ് വ്യക്തമാക്കുന്നത് . തെക്കന്‍ കേരളത്തിലും സുന്നീ പ്രസ്ഥാനങ്ങള്ക്കു ള്ള ജനകീയ പിന്തുണ വിളിച്ചോതുന്നതാകും കാന്തപുരത്തിന്റെ രണ്ടാം കേരളയാത്ര .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹസനിയ്യയിലെ അതിഥികള്‍