1 )നിയ്യത്ത് . വുളുവിന്റെ ഫര്‍ളിനെ ഞാന്‍ വീട്ടുന്നു എന്നോ,ചെറിയ അശുദ്ധിയെ ഞാന്‍ ഉയര്തുന്നുവെന്നോ അല്ലെങ്കില്‍ വുളു നിര്‍ബന്ധമായ ഏതെങ്കിലും കാര്യം ഹലാലാകാന്‍ വേണ്ടിയെന്നോ കരുതുക.വുളൂ വിന് രണ്ടു നിയ്യത് ആവശ്യമാണ്.ഒന്ന് ഫര്‍ള്,മഅറ്റൊന്നു സുന്നത്. മുഖം കഴുകുന്നതിനോടനുബന്ധിച്ചു കരുതുന്നത്. ഫര്ളാണ്. എന്നാല്‍ അതിനുമുന്‍പുള്ള മിസുവാക്ക് ചെയ്യല്‍ , മുന്‍കൈ കഴുകല്‍ തുടങ്ങിയ സുന്നത്തുകള്‍ ക്ക് പ്രതിഫലം കിട്ടണമെങ്കില്‍ ആദ്യത്തില്‍ വുളുവിന്റെ സുന്നത്തിനെ ഞാന് വീട്ടുന്നു എന്ന് കരുതണം,
2 )മുഖം കഴുകല്‍: സാധാരണ ഗതിയില്‍ തലമുടി മുളക്കാറുളേളടം മുതല്‍ താടി എല്ലിന്റെ അറ്റം വരെയും ഒരു ചെവികുറ്റി മുതല്‍ മറ്റേ ചെവികുറ്റി വരെയുമാണ് മുഖത്തിന്റെ അതിര്‍ . മേല്‍ പറഞ അതിര്‍ത്തിയും അതിന്റെ തൊട്ടടുത്ത ഭാഗങ്ങളും കഴുകല്‍ നിര്‍ബന്ധമാണ്.
3 )രണ്ടു കൈ മുട്ടോട് കൂടി കഴുകല്‍: ഈ അവയവത്തിലുള്ള എല്ലാ സ്ഥലത്തും വെള്ളം എത്തിക്കേണ്ടതാണ്.
4 )തലതടവല്‍ : തലയുടെ അതിര്‍ത്തിയിലുള്ള തൊലിയോ ,മുടിയോ അല്പം തടവിയാല്‍ നിര്‍ബന്ധം പൂര്‍ത്തിയാവും. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം പ്രകൃതിയാ തലമുടി നീണ്ടു പോകുന്ന ഭാഗത്ത് തലയുടെ അതിര്ത്തിയില്‍ തടവിയെന്കില്‍ മാത്രമേ ശരിയാവുകയുള്ളൂ.
5 )രണ്ടു കാല്‍ കഴുകുക: നേരിയാണി ഉള്‍പ്പെടെയുള്ള ഭാഗമാണിത് കൊണ്ട് ഉദ്ദേശിക്കുന്നത്.
6 )തര്‍തീബ് : മേല്പറഞ കാര്യങ്ങള്‍ വഴിക്കുവഴി കൊണ്ട് വരണം.
chevi kazhukannad farl alle
മറുപടിഇല്ലാതാക്കൂസോക്സ് ധരിച്ചവർ സോക്സിന് മുകളിൽ തടവിയാൽ മതിയോ
മറുപടിഇല്ലാതാക്കൂപോര.
ഇല്ലാതാക്കൂവുളു ചെയ്താൽ പുറക്കപ്പെടുന്ന ദേഷങ്ങൾ..
ഇല്ലാതാക്കൂMy son study
മറുപടിഇല്ലാതാക്കൂവുളു ചെയ്താൽ പുറക്കപ്പെടുന്ന ദേഷങ്ങൾ...
മറുപടിഇല്ലാതാക്കൂവുളുവിന്റെ നിർബന്ധ ഘടകങ്ങൾ അറിയിക്കുന്ന വിശുദ്ധ ഖുർആനിലെ ആയത്തു ഏതു ?
മറുപടിഇല്ലാതാക്കൂ