2010, ജൂലൈ 26, തിങ്കളാഴ്‌ച

ബറാഅത് രാവും അനുഷ്ഠാനങ്ങളും

സവിശേഷവും പുണ്യങ്ങള്‍ നിറഞ്ഞതുമായ ഒരു രാവാണ് ലൈലതുല്‍ ബറാഅഃ
അഥവാ ശഅബാന്‍ പതിനഅഞ്ചാം രാവ്.വിശുദ്ധ ഖുറാനും തിരുസുന്നത്തും ഈ രാവിന്‍റെ മഹത്വ ങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട് . “സത്യാസത്യങ്ങളെ വിവേചിച്ചു വ്യക്തമാക്കുന്ന ഗ്രന്ഥം തന്നെയാണ്
വെള്ളിയാഴ്ച രാവ് ,വലിയ പെരുന്നാള്‍ രാവ് ,ചെറിയപെരുന്നാല്‍ രാവ് ,റജബ് ഒന്നാം രാവ് ,ശഅബാന്‍ പതിനഞ്ചാം രാവ് എന്നിവയാസന്നമായ ഒരു രാവില്‍ നാമത് (ഖുര്‍ആന്‍) അവതരിപ്പിച്ചു.നിശ്ചയമായും നാം മുന്നറിയിപ്പ്‌ നല്കികൊണ്ടിരിക്കുന്നു. മുഖ്യമായ എല്ലാ കാര്യങ്ങളും വേര്‍തിരിച്ചു രേഖപ്പെടുത്തുന്നത് ആ രാത്രിയിലാണ്. .” എന്ന സൂറത്ത് ദ്ദുഖാനില്‍ വിവരിച്ച രാത്രി കൊണ്ടുള്ള വിവക്ഷ ബറാഅത് രാവനെന്നു പ്രസിദ്ധ ഖുറാന്‍ വ്യാഖ്യാതവ്‌ ഇക് രിമ പറയുന്നു. പ്രശസ്ത ഖുറാന്‍ വ്യാഖ്യാതാവ് ഇബ്നു അബ്ബാസ്‌ (റ) ന്റെ മുഖ്യ ശിഷ്യനാണ് ഇക് രിമ.
അതെ സമയം മേല്‍ പറഞ്ഞ രാവ് കൊണ്ടുള്ള വിവക്ഷ ലൈലതുല്‍ ഖദ്റാണെന്നാണ് ചില പണ്ഡിതന്മാരുടെ പക്ഷം. എങ്കില്‍ ഖുറാന്‍ ഇറങ്ങിയത് ഏത് രാവിലാണെന്ന ചോദ്യം പ്രസക്തമാണ് .ഇക്രിമയുടെ പക്ഷമനുസരിച്ചു ബറാഅത് രവിലാണെന്നു വരും. മറുപക്ഷത്തിന്റെ അഭിപ്രായം ലൈലതുല്‍ ഖദ്റിലുമായിരിക്കുണം.എന്നാല്‍ ഇവ തമ്മില്‍ വൈരുധ്യമില്ലെന്നും രണ്ടും ശരിയാണെന്നു മാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യക്തമാക്കുന്നു, ഖുര്‍ആന്‍ മൂലഗ്രന്ഥമായ ലൌഹുല്‍ മഹ്ഫൂളില്‍ നിന്ന് ഒന്നാം ആകാശത്തേക്ക് ഇറങ്ങിയത് ബറാഅത് രാവിലും ഒന്നാം ആകാശത്ത് നിന്ന് ഭുമിയിലേക്ക് ഇറക്കിയത് ലൈലതുല്‍ ഖദ്റിലുമാണെന്നാണ് അവരുടെ വിശദീകരണം .
ഖുര്‍ആനില്‍ വിവരിച്ച റാവു കൊണ്ടുള്ള വിവക്ഷ എന്തായാലും പതിനഅഞ്ചാം രാവിനു മഹത്വ
മുന്ടെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടായില്‍ രണ്ടഭിപ്രായമില്ല. ഇമാം ഇബ്നുഹജര്‍ പറയുന്നു “ലൈലതുല്‍ ബറാഅഃക്ക് മഹത്വവും ശ്രേഷ്ടതയുമുണ്ട്. മുന്‍ഗാമികള്‍ ഈ രാത്രിയെ ആദരിക്കുകയും
സ്വഗതമരുള്കയും ചെയ്തിരുന്നു.”(അല്‍ മഖ്ദല്‍ പേജ് 145)
ശഅബാന്‍ പതിനഅഞ്ചാം രാവിന്‍റെ മഹത്വങ്ങള്‍ വിവരിക്കുന്ന ഹദീസുകള്‍ നിരവധിയുണ്ട്.പ്രവാചക പത്നി ആയിഷ (റ) പറയുന്നു: ഒരു ദിവസം രാത്രി നബി തിരുമേനി ശയ്യയില്‍ നിന്നും അപ്രത്യക്ഷനായി .മറ്റേതെങ്കിലും ഭാര്യയുടെ അടുത്തേക്ക് പോയതായിരിക്കുമെന്ന ശങ്കയില്‍ ഞാന്‍ അേന്വഷിച്ച് പുറപ്പെട്ടപ്പോള്‍, അവിടുന്ന് മിഴികള്‍ അകാശത്തേക്കുയര്‍ത്തിയ നിലയില്‍ ജന്നതുല്‍ ബ്ഖീഇല്‍ (മദീനയിലെ ഖബര്സ്ഥാന്‍ )നില്കുന്നതാനെനിക്ക് കാണാന്‍ കഴിഞ്ഞത് .എന്നെ കണ്ടപ്പോള്‍ അവിടുന്ന് ചോദിച്ചു ആയിശാ, അല്ലാഹുവും റസൂലും നിന്നോട് നീതികേട്‌ കാണിക്കുമെന്ന് നേ കരുതിയോ.... ? നിശ്ചയം ശഅബാന്‍ പതിനഅഞ്ചാം രാവില്‍ അള്ളാഹു (അള്ളാഹു വിന്റെ കാരുണ്യം )ഒന്നാം ആകാശത്തേക്ക് ഇറങ്ങി വരികയും കല്‍ബ് ഗോത്ര ക്കാരുടെ ആട്ടിന്‍ പറ്റത്തിന്റെ രോമങ്ങളെക്കാള്‍ കൂടുതല്‍ പേര്‍ക്ക് അവന്‍ പൊറുത്ത് കൊടുക്കുകയും ചെയ്യും--- അക്കാലത്തു കൂടുതല്‍ ആടുകളുണ്ടായിരുന്നത് കല്‍ബ് ഗോത്രതിനായിരുന്നു.(തിര്‍മുദി, ഇബ്നുമാജ ,ബൈഹഖി )ഒരു ശഅബാന്‍ പതിനഅഞ്ചിനായിരുന്നു ഈ സംഭവമെന്നു ആയിശ പറഞ്ഞതായി മുഹദ്ദിസുകള്‍ വ്യക്തമാക്കുന്നു.
മറ്റൊരു ഹദീസില്‍ ശഅബാന്‍ പതിനഅഞ്ചാം രാവില്‍ അല്ലാഹുവിന്റെ കാരുണ്യം ഇറങ്ങി വരികയും , ബഹുദൈവ വിശ്വാസികളും ശത്രുതാ മനോഭാവ മില്ലഹ്ടവര്‍ക്കുമായ എല്ലാവര്ക്കും പൊറുത്തു കൊടുക്കുകയും ചെയ്യുമെന്ന് വന്നിട്ടുണ്ട്.
ഇമാം ശാഫി , ഇമാം ഗസ്സാലി , ഇമാം ഇബ്നുഹജര്‍ തുടങ്ങിയ നിരവധി പണ്ഡിതരും ഈ രാവിന്‍റെ മഹത്വതെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇമാം ശാഫി (റ) പറയുന്നു “വെള്ളിയാഴ്ച രാവ് ,വലിയ പെരുന്നാള്‍ രാവ് ,ചെറിയപെരുന്നാല്‍ രാവ് ,റജബ് ഒന്നാം രാവ് ,ശഅബാന്‍ പതിനഞ്ചാം രാവ്
എന്നീ അഞ്ചു രവുകളില്‍ പ്രാര്‍ത്ഥനയ്ക്ക് പ്രതേക ഉത്തരമുണ്ട്. (ഉമ്മ്: വാല്യംഒന്ന് പേജ് 204 )
ലൈലതുല്‍ ബറക (അനുഗ്രഹീത രാവ്‌ )ലൈലതുറഹ്മ (കാരുണ്യത്തിന്റെ രാത്രി) ലൈലതുസ്സക്ക് (സര്‍വ കാര്യങ്ങളും രേഖപ്പെടുത്തുന്ന രാത്രി )തുടങ്ങിയ പേരുകളും ഈ രാവിനുണ്ട്. പ്രപഞ്ചത്തിലെ മുഴുവന്‍ വസ്തുക്കളുടെയും ഒരു വര്‍ഷത്തെ സ്ഥിതി വിവര കണക്കുകള്‍ (ജനനം ,മരണം, വയസ്സ്, ഭക്ഷണം തുടങ്ങിയ സര്‍ വകാര്യങ്ങളും )രേഖപ്പെടുത്തുന്നത് ഈ രാത്രിയിലാണെന്നു പ്രാമാണികരായ പണ്ഡിത മഹത്തുക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് കൊണ്ടാണ് ലൈലതുസ്സക്ക് എന്നാ പേര് വന്നത്. ബറാഅത് രാവില്‍ അല്ലാഹുവിന്റെ പ്രതേക മായ പപമോചനവും കാരുണ്യവും വര്ഷിക്കുമെന്നു വ്യക്തമായിരിക്കെ അന്ന് വിശ്വാസികള്‍ ആരാധനകളില്‍ മുഴുകുകയും പ്രാര്‍ത്ഥന വര്‍ധിപ്പിക്കുകയും ചെയ്യണമെന്നു പണ്ഡിതന്മാര്‍ ഉണര്‍ത്തുന്നു. സച്ചരിതരായ മുന്‍ഗാമികള്‍ അപ്രകാരം ചെയ്തിരുന്നതായും പ്രമാണിക ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഈ രാവില്‍ മൂന്നു യാസീന്‍ പാരായണം ചെയ്തു പ്രാര്‍ത്ഥിക്കുന്ന പതിവ് പൂര്‍വിക കാലം മുതല്‍ നടന്നു വരുന്നതാണ്.ഒരു വിഭാഗം ആരിഫീങ്ങളെ ഉദ്ധരിച്ചു ശൈഖ് അബ്ദു റഹ്മാന്‍ ഇബ്നു ഇബ്രാഹിം തരീമി പറയുന്നു. “ശഅബാന്‍ പകുതിയുടെ രാവില്‍ ഇടക്കുള്ള സംസരങ്ങളെല്ലാം ഒഴിവാക്കി മൂന്നു യാസീന്‍ തുടര്‍ച്ചയായി പാരായണം ചെയ്യേണ്ടതാണ് .തന്റെയും ബന്ധപ്പെട്ടവരുടെയും ദീര്‍ഘായുസ്സിനു വേണ്ടിയാണു ഒന്ന്.ഭക്ഷണത്തില്‍ ബറകതും വിശാലതയും ലഭിക്കാനാണ് രണ്ടാമത്തേത്. ഇരുലോകതും അള്ളാഹു വിജയികളുടെ ഗണത്തില്‍ പെടുത്താനാണ് മൂന്നാമത്തേത്..”തുടര്‍ന്ന് സൂറത്ത് ദുഖാന്‍ പാരായണം ചെയ്തു ദുആ ചെയ്യലും പുണ്യകരമാണ്.
ബറാഅത് ദിനത്തില്‍ നോമ്പനുഷ്ടിക്കലും സുന്നത്തുണ്ട്. റസൂല്‍ തിരുമേനി അപ്രകാരം ചെയ്തതായി ഒരു ഹദീസില്‍ കാണുന്നു, ഈ ഹദീസ്‌ അത്ര പ്രബലമാല്ലെന്കിലും പുണ്യ കര്‍മങ്ങളുടെ കാര്യത്തില്‍ ഇത്തരം ഹദീസുകളും സ്വീകാര്യ മാണെന്നാണ് പണ്ഡിതരുടെ ഏക കണ്‍ഠമായ അഭിപ്രായമെന്ന് മിര്ഖാതില്‍ (2/472) ല്‍ കാണാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹസനിയ്യയിലെ അതിഥികള്‍