രാജീവ് ശങ്കരന്‍
നിഷ്പക്ഷം സത്യസന്ധം ,സമഗ്രം –ലോകത്തെ ഏതു മാധ്യമ സ്ഥാപനവും സ്വയം അവകാശപ്പെടുന്ന ഗുണങ്ങളാണിവ. ക്യൂബന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ഗ്രന്മ മുതല്‍ അധിനിവേശാനുഗുണമായും കുത്തക കമ്പനികളുടെ പ്രചരണാര്‍ഥവും പ്രവര്‍ത്തിക്കുന്ന പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ വരെ ഇത് അവകാശപ്പെടും .ഇന്ത്യയിലെ മാധ്യമങ്ങളും ഈ ഗുണങ്ങള്‍ അവകാശപ്പെടുന്നവരാണ് .കേരളത്തിലേക്ക് വരുമ്പോള്‍ ഇവരൊക്കെ മതേതര ,ജനാധിപത്യ സ്വഭാവം കൂടി അവകാശപ്പെട്ടേക്കാം .മലയാളിയുടെ ദൈനംദിന ജീവിതത്തില്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം കണക്കിലെടുത്താല്‍ ഇപ്പറഞ്ഞ ഗുണങ്ങളെല്ലാം നിലനിര്തെണ്ടതു അനിവാര്യ മാണ് താനും. ഇവ നിലനിര്തെണ്ടതുണ്ടോ എന്ന് ചോദിച്ചാല്‍ നെറ്റി ചുളിക്കേണ്ടി വരുമെന്നത് വസ്തുത മാത്രം,. നിലനിര്‍ത്തേണ്ടത് നില നിര്ത്താതിരിക്കുക മാത്രമല്ല നമ്മുടെ മാധ്യമങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. മരിച്ചു ജനങ്ങളിലെത്തെണ്ട ചില വിവരങ്ങള്‍ എങ്കിലും സമര്‍ത്ഥമായി മറച്ചുവെക്കുകയും ചെയ്യുന്നുണ്ട്. ഹിന്ദുത്വ ഭീകരത യുമായി ബന്ധപ്പെട്ട അടുത്തിടെ പുറത്തു വന്ന കാര്യങ്ങളെ മലയാളികള്‍ക്കിടയില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍ ഏതു വിധത്തില്‍ കൈകാര്യം ചെയ്തുവെന്നു പരിശോധിച്ചാല്‍ ഇത് വ്യക്തവുമാണ്.
അബ്ദുനാസര്‍ മദനിയെ ബംഗ്ലൂര്‍ സ്ഫോടന ക്കേസിലെ ആരോപണ വിധേയരുടെ പട്ടികയില്‍ ചേര്‍ത്തത് , കോളേജ്
അധ്യാപകന്റെ കൈ വെട്ടിയത് , തുടര്‍ന്ന് വ്യാപകമായ പരിശോധനയില്‍ ബോംബും മറ്റു മാരകായുധങ്ങളും പിടിച്ചത്,തുടങ്ങി സംഭവബഹുലമായ ദിനങ്ങളാണ് മുന്നിലൂടെ കടന്നുപോയത്, ഇതിനെല്ലാം വലിയ പ്രാമുഖ്യം നമ്മുടെ മാധ്യമങ്ങള്‍ നല്‍കുകയുണ്ടായി. വാര്‍ത്തയുടെ പ്രാധാന്യം പത്രങ്ങളോ ചാനലുകളോ നിശ്ചയിക്കുമ്പോള്‍ നമ്മുടെ തൊട്ടടുത്ത് നടന്ന സംഭവങ്ങള്‍ക്ക് പ്രാമുഖ്യം ലഭിക്കുക സ്വഭാവികമാണ്.സാങ്കേതികമായി പത്ര പ്രവര്‍ത്തനം പഠിക്കുമ്പോള്‍ പ്രോക്സ്മിട്ടിക്ക് പ്രാധാന്യം നല്‍കണമെന്ന പാഠം പ്രവര്തികമാക്കുന്നവര്‍ രണ്ടാമത്തെ പാഠം മറന്നു പോവാറുണ്ട്.
പ്രോക്സിമിട്ടി യുടെ മാനദണ്ഡം പ്രയോഗിച്ചാല്‍ ഒഴിവാക്കാവുന്ന അകലം രാജസ്ഥാനിലെ അജ്മീര്‍ ദ്ര്‍ഗക്കും ഹൈദരാബാദിലെ മക്ക മസ്ജിദിനും മഹാര്ഷ്ട്രയിലെ മലെഗാവിനുമുടെന്നു തോന്നുന്നില്ല. ഇവിടങ്ങളില്‍ സ്ഫോടനം ഉണ്ടായപ്പോള്‍ മലയാളത്തിലെ മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കുകയും ചെയ്തിരുന്നു.പാക്കിസ്ഥാനിലെക്കുള്ള
സംത്ധോട എക്സ്പ്രസ്സില്‍ സ്ഫോടനമുണ്ടായി 67 പേര്‍ മരിച്ചപ്പോഴും നമുക്ക് വലിയ വാര്‍ത്തയായിരുന്നു. 2006 ലും 2007 ലുമായി നടന്ന ഈ സംഭവങ്ങളെ കുറിച്ച് വിവിധ ഏജന്സികള്‍ ഇക്കാലത്തിനിടെ നടത്തിയ അന്വഷണ ങ്ങളില്‍ നിന്നും ഇത് വരെ മനസ്സിലാക്കാനായത് സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഹിന്ദുത്വ തീവ്രവാദ സംഘടനകളോ അത്തരം സംഘടനകളില്‍ അംഗങ്ങളായവരോ ആണെന്നാണ് . ഹിന്ദുത്വ ഭീകരത എന്നത് പ്രചാരണമല്ല ,നിലനില്‍ക്കുന്നതാണെന്ന് ഭരണാധികാരികള്‍ പോലും സമ്മതിക്കുകയും ചെയ്തിരിക്കുന്നു. ഈ കേസുകളില്‍ സുപ്രധാന വഴിടിരിവുണ്ടായത് അടുത്ത ദിവസങ്ങളിലാണ്. RSS ന്റെ തന്ത്രങ്ങളാവിഷ്കരിക്കുന്ന സുപ്രധാന സിമിതികളില്‍ അംഗങ്ങളായിരിക്കുന്ന ചിലരെ സ്ഫോടനക്കേസില്‍ സി ബി ഐ ചോദ്യം ചെയ്തു. RSS ന്റെ എക്സിക്യുട്ടിവ് കമ്മിറ്റി യില്‍ അംഗമായ ഇന്ത്രേഷ് കുമാരിലേക്ക് അനേഷണം കേന്ത്രീകരിക്കുന്നതായി വാര്‍ത്തകള്‍ വന്നു. ഏറ്റവും ഒടുവില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയെ വധിക്കാന്‍ ഹിന്ദുത്വ് സംഘടനാ പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തിയെന്ന് വരെ.
ഹാമിദ് അന്‍സാരിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന വാര്‍ത്ത പുറത്തു വിട്ടത് ഹെഡ് ലൈന്‍സ് ടുഡേ എന്നാ ചാനലാണ്. മേല്‍ പറഞ്ഞ സ്ഫോടന കേസ്സുകള്‍ അനെഷിക്കുന്ന സംഘം പിടിച്ചെടുത്ത ലാപ് ടോപ് പില്‍ നിന്ന് ലഭിച്ച സംഭാഷണങ്ങളാണ് തങ്ങള്‍ക്കു ലഭിച്ചതെന്ന് ഹെഡ് ലൈന്‍സ് ടുഡേ അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്രയും പ്രമാദമായ ഒരു വാര്‍ത്ത അതിന്റെ ആധികാരികതയെ സംബന്ധിച്ച സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ട് തന്നെ ,മലയാളത്തിലെ മുഖ്യധാര എന്ന് അവകാശ്പ്പെടുന്ന പത്രങ്ങളും ചാനലുകളും എന്ത് കൊണ്ട് തമസ്കരിച്ചു എന്ന് ആലോചിക്കേണ്ടതുണ്ട് . ഈ വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്നാണ് ദല്‍ഹിയിലെ ഹെഡ് ലൈന്‍സ് ടുഡേ യുടെ ഓഫീസ് RSS , ബജ്രങ്ങ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച വാര്‍ത്തയാണ് മലയാളമനോരമ പത്രം നല്‍കിയത്, അക്ര്മാനതിനുള്ള കാരണം അവസാന വരികളില്‍ പറഞ്ഞപ്പോള്‍ ഉപ രാഷ്ട്രപതിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടെന്ന വാര്‍ത്ത നല്‍കിയതാണ് പ്രകോപനമുണ്ടാക്കിയതെന്നു പറഞ്ഞുപോയന്നു മാത്രം,അശോക് വര്‍ഷനെയ് , അശോക് ബെറി എന്നീ RSS നേതാക്കളെ ചോദ്യം ചെയ്തുവെന്ന വാര്‍ത്ത അവര്‍ നല്‍കിയില്ല . മാതൃഭൂമിയാകട്ടെ ഇത്തരമൊരു വാര്‍ത്ത അറിഞ്ഞതേയില്ല. ഏതു വാര്‍ത്ത കൊടുക്കണം ഏതു കൊടുക്കരുത് എന്ന് തീരുമാനിക്കാനുള്ള അവകാശം ആ പത്രങ്ങളുടെത് മാത്രമാണ്. ആധികാരികമല്ലെന്നു തിരിച്ചരിഞ്ഞു കൊടുക്കാതിരിക്കുന്നതുമാവാം. . പക്ഷെ ഇത്തരം തിരിച്ചറിവ് എല്ലാ കാര്യ ത്തി ലുമുണ്ടാവാറില്ല എന്നത് മറക്കാന്‍ സാധിക്കില്ല.
“ലവ് ജിഹാദ് ”എന്നാ പ്രചരണ മുണ്ടായപ്പോള്‍ ഈ പക്വതയും വിവേചന ബുദ്ധിയും ഈ പത്രങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല . മനോരമയിലും മത്ര്ഭൂമിയിലും തന്നെയാണ് കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ പത്രപ്രവര്ത്ത്തകര്‍ ഉള്ളത്. അവരൊക്കെ ആലോചിച്ചാണ് ഹാമിദ് അന്‍സാരിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന വാര്‍ത്ത കൊടുക്കേണ്ട എന്ന് തീരുമാനിക്കുന്നത്. ഇതെയലുകള്‍ തന്നെയാണ് ലൌജിഹാദിന്റെ വാര്‍ത്തക്ക് വലിയ പ്രാധാന്യം നല്കാന്‍ തീരുമാനിച്ചതും. മദനിയുമായി തടിയന്റിവിട നസീര്‍ ഫോണില്‍ സംസാരിച്ചു വെന്ന വിവരം അന്വഷണ ഉദ്യോഗസ്തരില്‍ നിന്ന് ലഭിച്ചപ്പോള്‍ ആധികാരികതയില്‍ സംശയം തോന്നാതിരുന്ന വരാണ് ഹെഡ് ലൈന്‍സ് ടുഡേ വാര്‍ത്തയുടെ ആധികാരികത യെ സംശയിച്ചത്. ബംഗ്ലൂര്‍ പോലീസ് രഹസ്യമായി ബന്ഗ്ലാദേശില്‍ പോയി തടിയന്റിവിട നസീറിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു കേന്ദ്ര ഇന്റെലിജന്സിനു വിവരം നല്‍കിയെന്നും അതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ഉണ്ടായതെന്നും ഒന്നാം പേജില്‍ ബഹുവര്‍ണ തലകെട്ട് നിരത്ത്തിയവര്‍ക്കും ഹെഡ് ലൈന്‍സ് ടുഡേ യുടെ വാര്‍ത്തയുടെ ആധികാരികതയില്‍ സംശയം തോന്നി. ഹെഡ് ലൈന്‍സ് ടുഡേ ചാനലിനെയാണോ RSS നേതാക്കള്‍ ഉപരാഷ്ട്രപതിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന വസ്തുതയെ യാണോ ഇവര്‍ സംശയിച്ചത്. ? നേതാക്കളില്‍ ആരെയെങ്കിലും വധിക്കാന്‍ ഗൂഢാലോചന നടത്തിയത് മുസ്ലിം ബന്ധമുള്ള ഏതെന്കിലും സംഘടന ആയിരുന്നു എങ്കില്‍ ഇവര്‍ക്ക് സംശയം ഉണ്ടാവുമായിരുന്നോ...? ഇല്ലെന്നു വേണം മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്താന്‍.
ഇതിലും മനോഹരമാണ് ആധികാരികത വിട്ടുകളിക്കില്ലെന്ന ശപഥം നില നിര്‍ത്താന്‍ യത്നിക്കുന്ന ദി ഹിന്ദു ദിനപത്രത്തിന്റെ കഥ. ഇന്ത്യ യില്‍ എവിടെനടന്ന ഭീകരാക്രമണത്തെ കുറിച്ചും അന്വഷണ ഏജന്‍സി ക്കുപോലും മില്ലാത്ത കൃത്യതയോടെ എഴുതുന്നയാളാണ് ആ പത്രത്തിലെ പ്രവീണ്‍ സ്വാമി എന്ന ലേഖകന്‍ . RSS ബന്ധവും ഹിന്ദുത്വ് ഭീകര പ്രവര്‍ത്തനത്തിന്റെ നിലനില്പും പുറത്തു വന്നിട്ടും ഇതേ വരെ ഹിന്ദു അത് സംബന്ധിച്ച രിപോര്‍ത്റൊന്നും നല്‍കിയില്ല .പ്രവീണ്‍ സ്വാമി യുടെ എഴുത്തുകളുമുണ്ടയില്ല. ഗുജറാത്ത് പോലീസ് വേദി വെച്ച് കൊന്ന ഇശ്രത് ജഹാനും മലയാളിയായ ജവീദ് ഗുലാം ശൈകും ലഷ്കറെ ത്വൈബയുടെ പ്രവര്‍ത്തകരാണെന്ന് ശക്തിയുക്തം സമര്‍തഥിച്ച്ചയാളാണ് പ്രവീണ്‍ സ്വാമി. ഇവര്‍ എങ്ങിനെയാണ് അഹമ്മ ദാബാദിലെത്തിയതു എന്നത് സംബന്ധിച്ച്ഇത് വരെ നടന്ന അന്വേഷനങ്ങളിലൊന്നും വ്യക്തത യുണ്ടായില്ല. പക്ഷെ ഇശ്രതും ഗുലാം ശൈകും സഞ്ചരിച്ച ഇന്‍ഡിക്ക കാര്‍ ഇതു വഴിയിലൂ ടെയൊക്കെ സഞ്ചരിച്ചു വെന്നു പ്രവീണ്‍ സ്വാമി ലേഖനമെഴുതിയിരുന്നു. അത്ര ശക്തമാണ് ഇന്റലിജന്‍സ് വൃത്തങ്ങളില്‍ സ്വമിക്കുള്ള സ്രോതസ്സുകള്‍ . എന്നിട്ടും മക്ക മസ്ജിദ് , മാലേഗാവ് ,അജ്മീര്‍ ദര്‍ഗ, സംഝോട എക്സ്പ്രസ് എന്നിവയ്മായി ബന്ധപെട്ട ഒരു വിവരം പോലും സ്വാമിക്ക് ലഭിച്ചതേയില്ലാ .. അതെ സമയം ഹിന്ദു മറ്റൊരു കാര്യം ചെയ്തു. ഇന്ദ്രേഷ് കുമാര എന്ന RSS നേതാവ് നല്‍കിയ പ്രസ്ത്താവന പ്രസിദ്ധീകരിച്ചു. അക്രമണങളുമായി ബന്ധമില്ല, അക്രമത്തില്‍ വിശ്വസിക്കുന്നയാളല്ല തന്‍ എന്നതായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന. ആ പ്രസ്ത്തവന പ്രസിദ്ധീകരി ചപ്പോള്‍ പോലും അതിനു ഇടയാക്കിയ സംഭവങ്ങളെ കുറിച്ച് പത്രം മൌനം പാലിച്ചു.
അപകടം ഇവിടെ തീരുന്നില്ല. ഇത്തരം വര്ത്തകളെല്ലാം മലയാളത്തില്‍ പ്രസിദ്ധീകരിച്ചത് മാധ്യമം, സിറാജ്, തേജസ്, ചന്ദ്രിക, വര്‍ത്തമാനം, തുടങ്ങിയ പത്രങ്ങളാണ്. മുസ്ലിം മാനേജ്മെന്റിലുള്ള പത്രങ്ങള്‍. ദേശീയ ദിന പത്രങ്ങളിലോ ചാനലുകളിലോ വന്ന റിപ്പോര്‍ട്ടുകള്‍ തര്‍ജമ ചെയ്തു പ്രസിധീകരിക്കുയാണ് ഇവയെല്ലാം ചെയ്യുന്നത്. ബംഗ്ലൂര് സ്ഫോടന കേസ്സ്, കൈവേട്ടുകേസ്, എന്നിവയില്‍ അതത് ദിവസങ്ങളില്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങള്‍ നല്കുന്നതിനൊപ്പമാണ് ഇതും പ്രസിദ്ധീകരിച്ചത്. പക്ഷെ മാധ്യമ ശസ്ത്രക്രിയ നടത്തുന്ന ചില വിശാദരന്‍മാര്‍ മുസ്ലിം പത്രങ്ങളെല്ലാം RSS ഭീകര ബന്ധം സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു വെന്നായിരിക്കും നാളെ പറയുക . മുസ്ലിം പത്രങ്ങളെല്ലാം ചേര്‍ന്ന് RSS നെതിരായ വാര്‍ത്തകള്‍ നല്‍കി എന്നാ പൊതു ധാരണ സൃഷടിക്കപെടുകയും ചെയ്യും. മുഖ്യ ധാരയിലോന്നും കാണാത്ത വാര്‍ത്തകള്‍ ഇവര്‍ ചേര്‍ന്ന് സൃഷ്ടി ച്ച്ചതാണെന്ന് വരെ വേണമെങ്കില്‍ വ്യഖ്യനമുണ്ടാവാം.
ഇത്തരത്തില്‍ ചില വാര്‍ത്തകള്‍ തമ്സ്കരിക്കപെടുമ്പോള്‍ ഒരു വിഭാഗത്തിനുമേല്‍ നില നില്‍കുന്ന സംശയങ്ങളുടെ കനം വര്‍ധിക്കുകയാണ്. ഇതറിയാത്തവരല്ല . ഈ പത്രങ്ങളുടെയോന്നും മേല്‍തട്ടിലും കീഴ്തട്ടി്ലും ഇരിക്കുന്നത്. അത് കൊണ്ട് തന്നെ ഇത്തരം തിരഞ്ഞെടുത്ത തമ്സ്കരണങ്ങളെ , അതിനു പറയുന്ന കാരണങ്ങളെല്ലാം ഇവര്‍ വലിയ പ്രാമുഖ്യം നല്‍കിയ വാര്‍ത്തകളുടെ കാര്യത്തിലും പറയാനാവും. നിഷ് കളങ്ക മായി കാണാനാവില്ല . മദനിയെ എന്‍ ഐ എ ചോദ്യം ചെയ്തുവെന്നു ബ്രേക്കിംഗ് ന്യൂസ് നല്‍കുന്ന ചാനലുകള്‍ RSS ന്റെ ദേശീയ നേതാവിനെ ചോദ്യം ചെയ്തുവെന്ന വാര്‍ത്ത പോലും കൊടുക്കതിരിക്കുമ്പോള്‍ അത് ബോധപൂര്‍വം തന്നെയാണ്. മഹാത്മാഗന്ധിയെ വധിച്ച നാഥുറാം ഗോഡ്സെ RSS പ്രവര്തകനായിരുന്നുവെന്ന വസ്തുത പോലും മറച്ചു വെക്കാന്‍ വെമ്പുന്ന ഇവര്‍ ഇതെല്ലം മറച്ചു വെക്കുന്നതില്‍ അത്ഭുതപ്പെടാനില്ല .പുണ്ണ്‍ വ്രണമാവുന്നതില്‍ അവര്‍ സന്തോഷിക്കുന്നുണ്ടാവാം.
അവലംബം : സിറാജ് 2010 ജൂലൈ 22 വ്യാഴം
ബ്ലോഗ് പോലെയുള്ള ഒരു പൊതുമാധ്യമത്തിൽ പോസ്റ്റ് ചെയ്യുമ്പോഴും സ്വന്തം രചനകൾ നിർവഹിക്കുമ്പോഴും അക്ഷരതെറ്റുകൾ വരുന്നത് ഒഴിവാക്കാൻ ശ്രമിയ്ക്കുക. പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തിപെട്ടവർക്ക് അക്ഷരശുദ്ധിയില്ല എന്ന ആരോപണം ഒരു വിഭാഗം പറയുന്നത് ശരിവെക്കുന്ന രീതിയിലുള്ള പ്രയോഗങ്ങൾ
മറുപടിഇല്ലാതാക്കൂഇവിടെ ഈ പോസ്റ്റിന്റെ തലക്കെട്ടിൽ തന്നെ അക്ഷരതെറ്റ് ശങ്കിച്ചോട്ടെ എന്നത് സങ്കിച്ചോട്ടെ എന്നായിരിക്കുന്നു. കൂടാതെ മറ്റ് പത്രങ്ങളിൽ നിന്നും കോപ്പി ചെയ്ത് പോസ്റ്റ് ചെയ്യുമ്പോൾ അതിന്റെ ഒറിജിനൽ ലിങ്ക് കൂടി കൊടുക്കുന്നത് നന്നായിരിക്കും
ആശംസകളോടെ
അക്ഷരത്തെറ്റ് കാണിച്ചു തന്നതില്‍ സന്തോഷം, google input വഴിയുള്ള ടൈപ്പിംഗും പെട്ടന്ന് തീര്‍ക്കാനുള്ള ഉദ്ദേശവും ആയതിനാല്‍
മറുപടിഇല്ലാതാക്കൂചില പ്രശ്നം വരുന്നുണ്ട്. ശ്രദ്ധിക്കാം, ലേഖനം കോപ്പി / പേസ്റ്റ് അല്ലാത്തതിനാല്‍ ലിങ്ക് നല്കാന്‍ കഴിയില്ല . അവലംബം കൊടുത്തിട്ടുണ്ട്.
.ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ .
മറുപടിഇല്ലാതാക്കൂ(ഓഫ് ടോപ്പിക്ക് : പോസ്റ്റിനു താഴെയുള്ള ബട്ടണുകള്‍ സാധാരണ വായനക്കാര്‍ ഉപയോഗിക്കുന്നവയല്ല . ഫേസ്ബുക്ക്,ട്വിറ്റെര്‍ തുടങ്ങിയവ വഴിയാണ് കൂടുതലും ഷെയര്‍ ചെയ്യപ്പെടുന്നത് . പരിഗണിക്കുമല്ലോ )
.ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ .
മറുപടിഇല്ലാതാക്കൂ