പലരും ചോദിക്കും ഈ ശഅ റെ മുബാറക്കിന്റെ പേരില്‍ ആണല്ലോ ഈ കടി പിടികള്‍ നടക്കുന്നത് . എ .പി വിഭാഗത്തിനു അതങ്ങോട്ട് മാറ്റി വെച്ചാല്‍ പോരെ എന്ന് ..അവരോടു പറയാന്‍ ഉള്ളത് , തിരുകേശ ചര്‍ച്ചകള്‍ കേരളത്തില്‍ എത്തിയിട്ട് മൂന്നു വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ ..എന്നാല്‍ , ഇപ്പോള്‍ 35 -40 വയസ്സുള്ള , കേരളത്തിലെ മുസ്ലിം ചലനങ്ങള്‍ നിരീക്ഷിക്കുന്ന, അറിയുന്ന ഒരാള്‍ക്ക് , കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയുന്ന പ്രായത്തില്‍ കണ്ടു തുടങ്ങിയതാണ് കാന്തപുരം ഉസ്താദിന് നേരെയുള്ള കുപ്രചാരണങ്ങളും അപവാദങ്ങളും , പറഞ്ഞു വന്നത് ,,ഇതൊരു തിരുകേശ വിഷയം കൊണ്ട് മാത്രം ഉണ്ടായത് അല്ല എന്നാണു .
എന്നാല്‍ ഇപ്പോള്‍ സംഭവങ്ങളുടെ പോക്ക് അങ്ങിനെ യല്ല ..ഞങ്ങള്‍ എ പി സുന്നികളെ ചേളാരി വിഭാഗക്കാര്‍ തെറി പറയുന്നത് ആദ്യ സംഭവം ഒന്നും അല്ല ...അതവരുടെ തൊഴിലാക്കി മാറ്റിയിട്ടു വര്ഷങ്ങളായി .മുജാഹിദു - ജമാഅ ത്തെ ഇസ്ലാമി - തബ്ലീഗ് , മറ്റു സുന്നീ വിരുദ്ധ ത്വരീഖത്തുകള്‍ എന്നിവയെ എതിര്‍ക്കാന്‍ പോലും സമയം കണ്ടെത്താത്ത ഇവര്‍ കാന്തപുരം വിഭാഗം സുന്നികള്‍ ക്കെതിരെയായി നടത്തിയ സമ്മേളനങ്ങളും , പ്രകടനങ്ങളുടെയും കണക്കോ ..അതിനു വേണ്ടി ചിലവഴിച്ച ധനമോ ഊര്‍ജ്ജമൊ ചെറിയ കണക്കിലോന്നും തീരുകയില്ല എന്ന് ഏതൊരാള്‍ക്കും അറിയാം.. അത് കൊണ്ട് തന്നെ അവരുടെ ഈ പ്രവണ ത ഞങ്ങള്‍ക്ക് ഒരു പ്രശനമേ അല്ല . കാന്തപുരത്തിന്റെ ആയുസ്സ് ഉള്ള കാലത്തോളം അതവര്‍ തുടരുക തന്നെ ചെയ്യും .. ...എന്നാല്‍ ഇപ്പോള്‍ അവര്‍ മറ്റു ചിലരെ കൂടി വ്യാപകമായി എതിര്‍ത്തു വരുന്നു . ഇന്നലത്തെ ചേളാരി പരിപാടി ശ്രദ്ധിച്ചവര്‍ക്ക് അത് മനസ്സിലാകും . ഇക്കാലം വരെ അവര്‍ക്ക് വേണ്ടി പ്രസംഗിച്ച റഹ്മത്തുള്ള ഖാസിമി കോഴിക്കോട് നടത്തിയ പരിഹാസം പ്രബോധനമൊ എന്ന വിഷയത്തില്‍ നടന്ന പ്രസംഗം കേട്ടവര്‍ക്കു അറിയാം ,അതില്‍ ഒരാളെയും അദ്ദേഹം വിമര്‍ശിച്ചിട്ടില്ല . മുസ്ലിം സംഘടനകള്‍ക്കും പണ്ഡിതന്‍ മാര്‍ക്കും നേരെയുള്ള ഇന്നത്തെ രീതിയില്‍ ഉള്ള ഈ അലക്കല്‍ പ്രവണ ത അവസാനിപ്പിക്കണം , അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ആക്ഷേപിക്കുന്നത് നിര്‍ത്തണം എന്നാണ് . ഇസ്ലാമിനെ അറിയുന്ന ബുദ്ധിയുള്ള ഒരാളും ഖാസിമി യുടെ ആ പ്രഭാഷണത്തില്‍ തെറ്റ് കാണുകയില്ല . എന്നാല്‍ അദ്ദേഹത്തെ ഇന്നലെ ചേളാരി വേദിയില്‍ പരിഹസിക്കുന്ന കാഴ്ച യാണ് കാണാന്‍ കഴിഞ്ഞത് . . ഖാസിമിയുടെ കോഴിക്കോട് ഖുര്‍ആന്‍ പ്രഭാഷണങ്ങള്‍ തുടര്‍ച്ചയായി കേള്‍ക്കാന്‍ പോയ എത്രയോ എ പി അനുകൂലികള്‍ ഉണ്ടായിരുന്നു . വളരെ മാന്യമായ നിലക്ക് ഖുര്‍ആന്‍ പ്രഭാഷണം എന്ന പേരില്‍ പരിപാടികള്‍ നടത്തിയിരുന്ന ഖാസിമിയെ , കാന്തപുരം വിരുദ്ധ പ്രഭാഷങ്ങളുടെ ആളാ ക്കി മാറ്റിയത് ഈ ചേളാരി കമ്പനി ആയിരുന്നു . ഇപ്പോള്‍ പലതും തിരിച്ചറിഞ്ഞു ദീനീ നിയമങ്ങള്‍ വിളിച്ചു പറഞ്ഞപ്പോള്‍ , അയാള്‍ പരിഹാസിക്കപ്പെട്ടു . ഇക്കാലം വരെ ഖാസിമിയുടെ പ്രാര്‍ത്ഥനക്ക് ആമീന്‍ പറഞ്ഞവരെ കൊണ്ട് ,അയാള്‍ക്ക് എതിരെ തക്ബീര്‍ വിളിപ്പിച്ചു ഇവര്‍ . ബുദ്ധിയുള്ളവര്‍ ഒന്നേ പറയേണ്ടതുള്ളൂ ..ഖാസിമി ചെയ്ത തെറ്റ് എന്താണ് . കാന്തപുരം വിഭാഗത്തിലേക്ക് പോയോ അദ്ദേഹം ..? അവര്‍ നല്ലവരാണ് എന്ന് പറഞ്ഞോ ..? ചേളാരി സമസ്ത മോശം ആണ് എന്ന് പറഞ്ഞോ ...? ഒന്നുമില്ല ..പിന്നെ എന്തിനായിരുന്നു ..അയാളെ അവര്‍ പരിഹസിച്ചത് ..?
ഇനി മറ്റൊന്ന് , ചന്ദ്രിക പത്രം , അതിനെതിരെയും കേട്ടു ആ വേദിയില്‍ കൊലവിളികള്‍ . ബഹു : ഹൈദരാലി ശിഹാബു തങ്ങളുടെ കാല്‍ച്ചുവട്ടില്‍ ആണ് ഞങ്ങള്‍ എന്ന് ആവര്ത്തിക്കുന്നവര്‍ . ഇക്കാലംവരെ പാണക്കാട് തങ്ങന്മാര്‍ ജീവസ്സും ഓജസ്സും നല്‍കിയ ചന്ദ്രിക ക്കെതിരെ ഉറഞ്ഞു തുള്ളുന്നത് ആര്‍ക്കു വേണ്ടിയാണ് ..? ജമാഅത്തെ ഇസലാമിക്കാരുടെ ആശീര്‍ വാദത്തോടെ പുറത്തിറക്കാന്‍ ശ്രമം നടത്തുന്ന സുപ്രഭാത ത്തിനെ പൊലിപ്പിക്കാന്‍ വേണ്ടിയാണോ ..ഈ കൊലവിളികള്‍ ..?
മലയാളത്തില്‍ ഉള്ള സകല തെറികളും പഠിച്ചു വെച്ച ഇവര്‍ ഇന്നലെ യൂത്ത് ലീഗ് കാര്‍ക്ക് നല്‍കിയത് എരപ്പാളികള്‍ എന്ന പേരാണ് . ഈ യൂത്ത് ലീഗിനെയും നയിക്കുന്നത് പാണക്കാട് തങ്ങള്‍ മാര്‍ തന്നെയല്ലേ ...അവരിലെ ഓരോ ചെറിയ തങ്ങള്‍മാരും യൂത്ത് ലീഗുകാരും അല്ലെ ...? ഈ എരപ്പാളി പ്രയോഗം ഇവിടം വരെ ചെന്നെത്തും എന്ന് നിങ്ങള്‍ ആലോചിക്കുക . ഇനിയുള്ള ചോദ്യം ചോദിക്കാന്‍ എന്റെ നാവു അനുവദിക്കില്ല . ഇതൊന്നും സ്റ്റേജു കെട്ടി പറയുന്നത് ആര്യാടാനോ ..പിണറായി സഖാവോ അല്ലല്ലോ , സമസ്തയുടെ ആലിമീങ്ങള്‍ എന്ന് സ്വയം കൊട്ടി ഘോഷിക്കുനവര്‍ അല്ലെ ..? ഇതാണോ ദീന്‍ .?.. പരസ്യമായി സ്റ്റേജു കെട്ടി തലപ്പാവും താടിയും വെച്ച് ഇപ്രകാരം തെറി കള്‍ പറയലാണോ സമസ്ത .? ..അതല്ലേ ഖാസിമി വേണ്ടാ എന്ന് പറഞ്ഞത് . അത് കൊണ്ടല്ലേ അയാളെയും പരിഹസിച്ചത് .
കെട്ടത് എവിടെയും ഉണ്ടാകാം ..അതാരും വെച്ച് പൊറുപ്പിക്കില്ല . അങ്ങിനെ കെട്ട് ചീഞ്ഞു നാറിയ രണ്ടെണ്ണമാണ് ഇസ്മായില്‍ തോട്ടുമുക്കവും , ഹസന്‍ പൂക്കൊട്ടൂരും .അവരാണ് ഇപ്പോള്‍ ഈ ചേളാരി സമസ്തയുടെ മുഖ്യ വക്താക്കള്‍ . അവര്‍ ഈ സമസ്തയെ എവിടെ കൊണ്ടെത്തിക്കും എന്ന് കണ്ടറിയണം. അവരുടെ കൂട്ടത്തി ലേക്കാണ് പുതുതായി
ഇന്നലെ കയറി വന്ന രാമന്തളിയും ചെന്നെത്തുന്നത് . അയാളെ സുന്നീ സംഘടന പുറത്താക്കിയ താണ് എന്ന് എല്ലാവര്ക്കും അറിയാം. എസ് .എസ് എഫി ന്റെയോ , എസ് വൈ എസിന്റെയോ ഒരു യൂണിറ്റു ഭാരവാഹി ആയി പോലും അയാള്‍ ഉണ്ടായിട്ടില്ല . സംഘടനാ നിര്‍ദ്ദേശം ഇല്ലാതെ , സംഘടന സംവിധാനങ്ങള്‍ ഉപയോഗിച്ച് വ്യാപകമായി സി ഡി ഇറക്കി ബിസിനസ് ആയിരുന്നു അയാളുടെ ലക്‌ഷ്യം . അതിനു നൌഷാദ് അഹ്സനി പ്രസംഗിച്ചു കൊടുക്കും. മുജാഹിദു മായി വെല്ലുവിളി നടത്തും , സംവാദങ്ങള്‍ക്ക് വെല്ലു വിളിക്കും , സുന്നീ പക്ഷത്തെ മോഡറെറ്റര്‍ രാമന്തളി , പരിപാടി കഴിഞ്ഞാല്‍ പിന്നെ സി ഡി വില്പനയുടെ പൊടി പൂരം . വല്ല പ്രശനവും ഉണ്ടായാല്‍ പഴി എസ് .എസ് എഫിനും , എസ് വൈ എസിനും .ജീവസ്സുള്ള ഒരു സംഘടന യും വെച്ച് പൊറുപ്പിക്കില്ല ഈ പ്രവണത . രാമന്തളിയെക്കെതിരെയും നൌഷാദ് അഹ്സ നിക്കെതിരെയും കൂടെയുള്ള ചിലര്‍ക്കു .എതിരെയും സംഘടനാ തലത്തില്‍ ചര്‍ച്ചകള്‍ നടന്നു . കാര്യങ്ങളുടെ പോക്ക് ശരിയാല്ല മനസ്സിലാക്കിയ രാമന്തളി കാന്തപുരം ഉസ്താദിന്റെ യും തിരു കേശ ത്തിന്റെയും സംരക്ഷകനായി സ്വയം കുപ്പായം ഇട്ടു.,
സംഘടനാ തലത്തില്‍, ഇത്തരം പ്രവണതകളെ ശക്തമായി എതിര്‍ക്കുന്ന പൊന്മള ഉസ്താദിന് എതിരെ ചാനലില്‍ പ്രത്യക്ഷപ്പെട്ടു . അതോടെ സംഘടന അയാള്‍ക്ക് ഉണ്ടായിരുന്ന പ്രാഥമിക അംഗത്വം റദ്ദാക്കി . അയാള്‍ സംഘടനക്കു പുറത്ത് ആണ് എന്നറിയിച്ചു . കൂടെ ഉണ്ടായിരുന്ന നൌഷാദ് അഹ്സനി തെറ്റുകള്‍ തിരുത്താം എന്ന വ്യവസ്ഥയില്‍, ഇവിടെ നിന്നു. സംഘടനക്ക് വേണ്ടി ആദര്‍ശം പ്രസംഗിച്ചു നടന്ന ഒരാള്‍ തെറ്റ് തിരുത്താന്‍ തയ്യാറാകുമ്പോള്‍ അത് പരിഗണിക്കുക സ്വാഭാവികം . പക്ഷെ സുന്നീ പ്രവര്ത്തകര്‍ ഒന്ന് കണ്ടറിഞ്ഞു . ഫലമോ ഒരു പരിപാടിയും ഇല്ലാതെ അഹസ്നി വീട്ടില്‍ ഇരിപ്പായി . ഈ അവസരം മുതലെടുത്ത് ചെളാരിക്കാര്‍ നൌഷാദ് അഹ്സനിക്ക് വല വിരിച്ചു .
രാമന്തളി ആ വലയിലേക്ക് നൌഷാദ് അഹ്സനിയെ വേഗത്തില്‍ എത്തിച്ചു . രാമന്തളിയെ കൊണ്ട് ചേളാരിക്കാര്‍ക്ക് തലവേദന അല്ലാതെ ഉപകാരം കിട്ടും എന്ന് തോന്നുന്നില്ല . എന്നാല്‍ നൌഷാദ് അഹ്സനി അങ്ങിനെ അല്ല . ഇന്നയാള്‍ തിരിഞ്ഞു കുത്തുന്ന ഉസ്താദുമാരുടെ കീഴില്‍ പഠിച്ച ആളാണ് അദേഹം . അതിന്റെ ഗുണം , ഉസ്താദ് മാരുടേയും ഇതുവരെ അന്നം നല്‍കിയ ഉമ്മമാരുടെയും മാനസിക വിഷമം , ഒരു കുരുത്ത ക്കെട് ആയി മാറിയിട്ടില്ല എങ്കില്‍ അയാള്‍ക്ക് ഉണ്ടാകും. മുജാഹിദു വിഭാഗത്തിനു എതിരെ , അവരുടെ ദൌര്‍ബല്യങ്ങള്‍ അറിഞ്ഞു പോരാടുന്ന ഒരാള്‍ ചേളാരി സമസ്തയില്‍ ഇല്ല എന്നുള്ളതിന്റെ കുറവ് നികത്താന്‍ നൌഷാദിന് കഴിയും. ആ നിലക്ക് ചെളാരിക്കാര്‍ ഉപയോഗ പ്പെടുത്തിയാല്‍ അത് ഞങ്ങള്‍ക്ക് ഒരു പാട് സന്തോഷമുണ്ടാക്കും ..ഈ കൂറ് മാറ്റം വെറുതെ ആയില്ലല്ലോ എന്ന് കരുതി ഞങ്ങള്‍ അദ്ദേഹത്തിനു ആശീര്‍ വാദങ്ങള്‍ അര്‍പ്പിക്കും. ...പക്ഷെ അതുണ്ടാകും എന്ന് തോന്നുന്നില്ല , ചേളാരി ആലയത്തില്‍ നിന്ന് പുതിയ തെറി പാഠങ്ങള്‍ പഠിച്ചാല്‍ , മാത്രമേ അയാള്‍ക്ക് അവിടെ നില നില്‍പ്പ് ഉള്ളൂ . അത് കക്കാട് ഫൈസി യിലൂടെ നമ്മള്‍ കണ്ടതാണ് .
സുന്നികള്‍ക്ക് ഇന്നലത്തെ ഈ കുതിര കച്ചവടം കൊണ്ടൊരു നഷ്ടവും ഇല്ല. ശുദ്ധീകരണ കാലം ആണിത് . നൌഷാദ് അഹ്സനിക്ക് പകരം വെക്കാന്‍ പറ്റിയ അതിലും മുന്തിയതു കാന്തപുരം പക്ഷത്ത് ഉണ്ട് എന്ന് , മുഖ്യ എതിരാളികള്‍ ആയ വഹാബികള്‍ക്ക് വരേ അറിയാം. എന്നാല്‍ ഇവിടന്നു കൂടു വിട്ടു ചേക്കേറിയ ചിലരുടെ ബലത്തില്‍ ചേളാരി സമസ്ത ക്കാരുടെ അഹങ്കാരത്തിനു ബലം വെക്കുമ്പോള്‍ അതിന്റെ തിക്ത ഫലം അനുഭവിക്കേണ്ടി വരിക , ഇക്കാലം വരെ ചേളാരി സമസ്തക്ക് ചെല്ലും ചെലവും കൊടുത്തു പോറ്റിയവര്‍ ആയിരിക്കും...അതാണ് ഇപ്പോള്‍ അവരുടെ പാടികളില്‍ നിന്നുള്ള സൂചനകളും .