കണ്ണിയത്ത് ഉസ്താദിന്റെ ആണ്ടിനും അതിനോടനുബന്ധിച്ചു നടന്നഖുര്‍ആന്‍ പാരായണവും ദിക്ര്‍ -സ്വലാത്ത് സദസിനും നേരെ കൂക്ക് വിളിക്കുകയും കല്ലേറ് നടത്തുകയും , മഖ്ബറ യില്‍ ഉപരോധം നടത്തി സിയാറത്ത് മുടക്കുകയും ചെയ്തതിലൂടെ , എസ് .കെ .എസ് എസ് എഫ് വഹാബിസത്തിനോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ് .
സ്വന്തം നേതാക്കളെന്നു കൊട്ടി ഘോഷിച്ചു കൊണ്ട് നടക്കുമ്പോഴും അവരോടു അനാദരവ് കാണിക്കുന്ന ഒരു ഗുണ്ടാ സംഘം ആയി ഇന്ന് എസ് .കെ എസ് .എഫു കാര്‍ മാറിയിട്ടുണ്ട് എന്നതിന്റെ പുതിയ തെളിവാണ് വാഴക്കാട്ട് നടന്ന കണ്ണിയത്ത് ഉസ്താദിന്റെ മഖ് ബറ ഉപരോധം , ചേളാരി സമസ്തയുടെ പ്രസിഡണ്ട് ആയിരുന്ന മര്‍ഹൂം കാളമ്പാടി ഉസ്താദിന്റെ ജനാസ സന്ദര്‍ശിക്കാന്‍ വന്ന സുന്നീ പണ്ഡിതന്മാരെ തടയുകയും കൂക്കി വിളിക്കുകയും ചെയ്ത സംഭവം നടന്നിട്ട് അധികമായിട്ടില്ല .എത്ര വിരോധമുള്ളവര്‍ ആണ് എങ്കിലും മയ്യിത്തു കാണാന്‍ വരുന്നത് തടയാനോ ,മരിച്ചു പോയ ഒരു വ്യക്തിയുടെ പേരില്‍ നടത്തുന്ന ഉറൂസ് പരിപാടികളോ തടയാന്‍ ബുദ്ധിയുള്ളവര്‍ ശ്രമിക്കില്ല . ബുദ്ധിയും വിവേകവും നഷ്ട പെട്ട് ഒരു മത സംഘടന എന്ന പേരില്‍ നിന്ന് ഒരു ഗുണ്ടാ പാര്‍ട്ടി യായി എസ് .കെ എസ് എസ് എഫു മാറിയിട്ടുണ്ട് എന്നതിന് ഇത് മാത്രമല്ല വേറെയും സംഭവങ്ങള്‍ ആനുകാലിക കേരളത്തില്‍ കഴിഞ്ഞു പോയിട്ടുണ്ട് .
അനുസ്മരണ പരിപാടിയില്‍ , അതിനു നേത്രത്വം കൊടുക്കുന്ന കണ്ണിയത്ത് ഉസ്താദിന്റെ മകന്‍ കുഞ്ഞിമോന്‍ മുസ്ലിയാര്‍ അതിലേക്ക് കണ്ണിയത്ത് ഉസ്താദിന്റെ ശിഷ്യന്മാരായ സുന്നീ നേതാക്കളെ ക്ഷണിച്ചതും , വിപുലമായി ആണ്ട് പരിപാടികള്‍ നടത്താന്‍ ശ്രമിച്ചതുമാണ് വിഘടിതരെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രഹസനമായി നടന്ന ആണ്ട് പരിപാടി വിപുലമായി നടത്താന്‍ കണ്ണിയത്ത് ഉസ്താദിന്റെ മകനും ആ നാട്ടുകര്‍ക്കുമുള്ള അവകാശത്തെയാണ് പുറമേ നിന്ന് വണ്ടി കയറ്റി കൊണ്ട് വന്ന ആള്‍ ബലത്തിന്റെ ഹുങ്കില്‍ എസ് കെ എസ് എഫു കാര്‍ നടത്തിയത് . എന്നിട്ടും സുന്നികള്‍ ഭംഗിയായി രാവിലെ മുതലേ ആണ്ട് പരിപാടികള്‍ പള്ളിയില്‍ വെച്ച് നടത്തുകയും , നിരവധി പേര്‍ക്ക് അന്നദാനം നിരവഹിക്കുകയും ചെയ്തു .
കണ്ണിയത്ത് ഉസ്താദ് നടത്തി എന്ന പേരില്‍ ഉള്ള പല പ്രസ്താവനകളും ഇ.കെ വിഭാഗത്തിലെ ആളുകള്‍ കെട്ടി ചമച്ചത് ആണെന്നും, അതൊന്നും സത്യമല്ല എന്നും പറഞ്ഞു കൊണ്ട് കഴിഞ്ഞ കേരളയാത്രയോടെ സജീവമായി കാന്തപുരം പക്ഷത്ത് കുഞ്ഞിമോന്‍ നിലയുറപ്പിച്ചത് വിഘടിത സുന്നികള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞിട്ടില്ല.സത്യം മകന്റെ രൂപത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ തങ്ങള്‍ എത്ര തന്നെ ഉറക്കെ നുണകള്‍ വിളിച്ചു കൂവിയത് കൊണ്ട് പ്രയോജനം ഉണ്ടാവില്ലല്ലോ .
വാഴക്കാട് സുന്നീ മസ്ജിദില്‍ രാവിലെ മുതല്‍ തന്നെ സ്വലാത്ത് മജ്ലിസ് , ദിക്ര്‍ ദുആ , ഖത് മുല്‍ ഖുര്‍ആന്‍ , മഖ്ബറ സിയാറത്ത് ,അന്നദാന വിതരണം അനുസ്മരണ പ്രഭാഷണം എന്നിവ നടത്തി .മഗ് രിബു നിസ്കാരാനന്തരം നടത്താന്‍ തീരുമാനിച്ച കൂട്ട സിയാറത്ത് മുന്നില്‍ കണ്ടാണ് വിഘടിത വിഭാഗം ആക്രമണത്തിനു തുടക്കം കുറിച്ചത്. പള്ളി കേന്ദ്രീ കരിച്ചു ഖുര്‍ആന്‍ പാരായണവും , ദിക്ര്‍ -ദുആ പരിപാടികള്‍ നടക്കുമ്പോള്‍ പുറത്ത് കൂക്ക് വിളികളും കല്ലേറും നടത്തുക യായിരുന്നു .എസ് .കെ ഗുണ്ടകള്‍ . ഇക്കാലം വരെ മഖബറയുടെ പരിസരത്തേക്ക് വരാത്തവര്‍ മുണ്ടും മടക്കി കുത്തി ഉപരോധ സമരത്തിനു ഇറങ്ങിയതാണ് ഇവര്‍ ആ മഹാന് നല്‍കിയ ആദരവും ബഹുമതിയും. സ്വന്തം നേതാവ് മരിച്ചു കിടക്കുമ്പോള്‍ അടുത്ത് നിന്ന് കൂവിയ ഈ വര്‍ഗ്ഗത്തില്‍ നിന്ന് ഇതിലധികവും പ്രതീക്ഷിക്കാം .
കണ്ണിയത്തിന്റെ പേരില്‍ ഒരു ഉറൂസ് നടത്തിയെങ്കില്‍ , ഉറൂസ് പുണ്യമാണ് ,അത് കൊണ്ട് മരിച്ചു പോയ ആള്‍ക്ക് ഗുണം കിട്ടും , എന്ന് കരുതുന്ന സുന്നികള്‍ അത് തടയില്ല ..കാരണം അതില്‍ ഉള്ള എല്ലാം പുണ്യമാണ് , ഖുര്‍ആന്‍ പാരായണവും ,മഹാന്മാരുടെ മദ് ഹു പറയലും ,അന്ന ദാനവും എല്ലാം പുണ്യമാണ് ,,,ജീവിച്ചിരിക്കുന്ന സമയത്ത് കാന്തപുരം സുന്നികള്‍ കണ്ണിയത്തിനെ എതിര്‍ത്തിട്ടുണ്ട് എങ്കില്‍ (വ്യാജ ആരോപണം മാത്രം ) ചേളാരി സുന്നികള്‍ അദ്ദേഹത്തെ ബഹുമാനിച്ചു നടന്നിട്ടുണ്ട് എങ്കിലും മഹാന്‍ മാര്‍ മരിച്ചാലും അവരുടെ കഴിവ് നില നില്‍ക്കും എന്ന് കരുതുന്നവാരാണ് അവര്‍ക്ക് ആശങ്ക വേണ്ടതില്ല . ചേളാരി സമസ്ത ക്കാര്‍ ആണ് കണ്ണിയത്തിനെ ആദരിച്ചു ബഹുമാനിച്ചു നടന്നത് എങ്കില്‍ അവര്‍ക്കതിന്റെ പുണ്യം കിട്ടുമല്ലോ ..ആ നിലക്ക് എന്തിനു എ. പി വിഭാഗം സുന്നികള്‍ നടത്തുന്ന പരിപാടിയെ എതിര്‍ക്കുന്നു ...ചേളാരി സമസ്ത ക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ കണ്ണിയത്ത് ജീവിചിരിക്കുന്ന സമയത്ത് അദ്ദേഹത്തിന് എതിരെ കേസ് കൊടുക്കുകയും , അദ്ദേഹത്തെ അവഹേളിക്കുകയും ചെയ്ത കാന്തപുരം വിഭാഗം സുന്നികള്‍ എത്ര ആണ്ട് നടത്തിയാലും കണ്ണിയത്തിന്റെ അനുഗ്രഹം കിട്ടില്ലല്ലോ ....പരിപാടി നടത്തുന്നത് അവര്‍ക്ക് പുണ്യവും പ്രതിഫലവും ലഭിക്കില്ല എന്ന് മാത്രമല്ല ഒരു പാടു സാമ്പത്തിക നഷ്ടവും ഉണ്ടാകുമല്ലോ ..
എന്നിട്ടും എന്തെ ചേളാരി സമസ്തക്കാര്‍ എന്തിനു സുന്നികള്‍ നടത്തുന്ന ഉറൂസിനെ ഭയക്കുന്നു .....അതിനു കാരണം ഒന്നേയുള്ളൂ ..കണ്ണിയത്ത് എന്ന മഹാ മനീഷിയെ ഈ ഖൌം ഒരിക്കലും സ്നേഹിച്ചിട്ടില്ല, അദ്ദേഹം എതിര്‍ത്ത ഖുതുബക്ക് മുന്നേയുള്ള തറ പ്രസംഗം (ശംസുല്‍ ഉലമയും എതിര്‍ത്തിട്ടുണ്ട് )മുടക്കം കൂടാതെ വിഘടിത പള്ളികളില്‍ നടത്തുന്നുമുണ്ട് .പിന്നെ എന്ത് സ്നേഹമാണ് ഇവര്‍ക്കുള്ളത്.ബഹു കണ്ണിയത്ത് ഉസ്താദ് പ്രസംഗിക്കുമ്പോള്‍ എ .പി യെ അന്വേഷിക്കുകയും ആ
സമയങ്ങളിലൊക്കെ മൈക്ക് ഓഫ് ചെയ്യുകയും, കണ്ണിയത്തിന്റെ തലയില്‍ ഒരു ശാപ
പ്രാര്‍ത്ഥന യുടെ ഭാരം വെച്ച് കൊടുക്കുകയും ചെയ്യുന്ന ഈ കൂട്ടര്‍ക്ക് ആ
മഹാന്റെ അനുഗ്രഹം എങ്ങിനെ ലഭിക്കും. ശസുല്‍ ഉലമ അറബി കടലില്‍ വലിച്ചെറിയുന്നു എന്ന് പറഞ്ഞ വഹാബി - ജമാഅത്തെ പുത്തനാശയക്കാരെ , സമ്മേളന വേദികളിലേക്ക് സ്വീകരണം നല്‍കിയും ബുക്ക് സ്റ്റാളുകള്‍ അനുവദിച്ചും പുല്കുകയാണ് ഇന്നിവര്‍ ചെയ്യുന്നത്
അവരുടെ കാന്തപുരം വിരോധം തീര്‍ക്കാന്‍ കണ്ണിയത്തിന്റെ പേരിനെ ഉപയോഗ പ്പെടുത്തുകയായിരുന്നു ഇവര്‍ കാലാകാലം ചെയ്തു പോന്നത് ..ചേളാരി സമസ്തയുടെ യും എസ് .കെ . ധാരികളുടെയും കീഴില്‍ കുറെ സമ്മേളനങ്ങളും മറ്റും ഈ അടുത്ത് കഴിഞ്ഞു പോയിട്ടുണ്ട് . അതിലെല്ലാം കണ്ണിയത്ത് എ.പി യെയ്യും കൂട്ടരെയും ശപിച്ചിടുണ്ട് , അവരുടെ മുഖം കെടട്ടെ എന്ന് പ്രാര്‍ഥി ച്ചിട്ടുണ്ട് എന്നല്ലാതെ ആരായിരുന്നു റഈ സുല്‍ മുഹഖികീന്‍ കണ്ണിയത്ത് ഉസ്താദ് എന്ന് സമൂഹത്തെ പഠിപ്പിക്കാന്‍ ഈ കൌമിന് കഴിഞ്ഞിട്ടില്ല .അതിനൊട്ട് ശ്രമിച്ചിട്ടുമില്ല സാത്വികാനായ , സൂഫിയായ ഒരു പണ്ഡിതന്‍ ശാപ പ്രാര്‍ത്ഥന നടത്തി എന്ന് ഓരോ പ്രസംഗ വേദിയിലും വിളിച്ചു കൂവുന്നത് ആ മഹാനോടു സ്നേഹം ഉള്ളവര്‍ ചെയ്യില്ല എന്ന് ഏതു ചിന്തിക്കുന്നവ്ര്‍ക്കും അറിയാം.
സൂഫിസത്തിന്റെ പ്രത്യേക ഹാലില്‍ ആയതിനാലും പ്രായാധിക്യം മൂല വും , അവിഭക്ത സമസ്തയുടെ പ്രസിടന്ടു ആയിരിക്കെ മാസങ്ങളോളം മുശാവറ യോഗങ്ങല്‍ക്കൊന്നും പങ്കെടുക്കാത്ത കണ്ണിയത്തിന്റെ അസാന്നിധ്യത്തില്‍ ബഹു തജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ ആയിരുന്നു സമസ്ത യോഗങ്ങളില്‍ അധ്യക്ഷനായിരുന്നത് .. ആ കാല ഘട്ടത്തില്‍ എ.പി യെയും ഉള്ളാള്‍ തങ്ങളെയും രഹസ്യമായി യോഗം കൂടി ചില ആളുകള്‍ ( മുശാവറയില്‍ ലീഗ് കോക്കസ് ഉണ്ടാക്കി )സമസ്തയില്‍ നിന്ന് പുറത്തക്കാനുള്ള ഒരു അജണ്ടക്ക് പദ്ധതി ഇട്ടപ്പോള്‍ അതറിഞ്ഞ മര്‍ഹും ആക്കോട് ടി സി ഉസ്താദ് നടക്കേണ്ടിയിരുന്ന ആ ഒരു സമസ്ത യോഗത്തിന് കോടതിയില്‍ നിന്നും സ്റ്റേ വാങ്ങി ..അതാണ് ഈ കൂട്ടര്‍ കണ്ണിയത്തിനും ശംസുല്‍ ഉലമ ക്കും എതിരെ കേസ് കൊടുത്തു എന്നും അവരെ കോടതി കയറ്റി എന്നും പറഞ്ഞു നടക്കുന്നത് .
കണ്ണിയത്ത് ഉസ്താദ് ,ആരോഗ്യത്തോടെ ഉള്ള ഒരു കാലത്തും എ പി ഉസ്താദിനെതിരെയോ മറ്റുള്ള വര്ക്കെതിരെയോ ഒന്നും പറഞ്ഞിട്ടില്ല . പ്രായാധിക്യം മൂലം വിഷമിക്കുന്ന സമയത്ത് ..എ .പി ക്കെതിരെ പറയിപ്പിക്കുക എന്ന ലക്ഷ്യവുമായി മാത്രം കണ്ണിയത്തിനെ മൈകിന്റെ മുന്നില്‍ കൊണ്ട് വന്നിട്ടുണ്ട് ..എ.പി ഇല്ലാത്ത വേദികളില്‍ പോലും എവിടെ എ. പി എന്ന് ചോദിക്കുകയാണ് അദ്ദേഹം ചെയ്തിടുള്ളത് ...ഞാന്‍ പുളിക്കല്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് ആയിരുന്നു കണ്ണിയത്ത് ഉസ്താദിന്റെ പ്രസംഗം ആകെ കേട്ടത് , അന്ന് അദ്ദേഹം പറഞ്ഞതു ....പണ്ഡിതന്‍ മാര്‍ക്കിടയില്‍ പല അഭിപ്രായ വിത്യസങ്ങളും ഉണ്ടാവും..അത് മുമ്പും ഉണ്ടായിട്ടുണ്ട് ...അതില്‍ സാധാരണക്കാര്‍ പക്ഷം ചേരരുത് ..എന്നാണ് ..ഇന്നും ആ വരികള്‍ എന്റെ മനസ്സില്‍ ഉണ്ട് .
വാഴക്കാട്ട് എന്ത് സംഭവിച്ചു ; ബഷീര്‍ മാസ്റ്റര്‍ വാഴക്കാട് സുന്നി ഗ്ലോബല്‍ വോയിസില്‍
കണ്ണിയത്ത് ഉസ്താദും താജുല്‍ ഉലമയും
;;ആലിക്കോയ ഹാജി വിശദീകരിക്കുന്നു.......
ഒരിക്കല്‍ ഉള്ളാള്‍ തങ്ങളോടൊത്ത് ഞാനും,ചിത്താരി ഹംസ മുസ്ലിയാരും കണ്ണിയത്ത് ഉസ്താദിനെ കാണാന്‍ ഒരു യാത്ര പുറപ്പെട്ടു. സമസ്തയിലെ അനിഷ്ട്ട സംഭവങ്ങള്‍ക്ക് ശേഷമുള്ള യാത്ര.എസ്.വൈ.എസിന്‍റെ എറണാകുളം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സമ്മതം വാങ്ങാന്‍ വേണ്ടിയായിരുന്നു പോയത്. കണ്ണിയത്ത് ഉസ്താദിന്‍റെ വീട്ടു മുറ്റത്ത് എത്തിയപ്പോള്‍ മകന്‍ ഉള്ളാള്‍ തങ്ങളെ കണ്ട ഉടനെ ബാപ്പാക്ക് എതിരെ കേസ് കൊടുത്തത് നിങ്ങളെയല്ലെന്നു ചോദിച്ചു. തങ്ങള്‍ക്കു ദേഷ്യം വരികയും നിന്നോട് ആരാണ് പറഞ്ഞത് എന്ന് ചോദിക്കുകയും ചെയ്തു.ശബ്ദം കേട്ട് വീടിന്‍റെ ഉള്ളില്‍ നിന്ന് കണ്ണിയത്ത് ഉസ്താദ് ആരാണ് മോനെ വന്നത് എന്ന് ചോദിച്ചപ്പോള്‍ ബപ്പാക്ക് എതിരെ കേസ് കൊടുത്ത തങ്ങളാണ് എന്ന് മകന്‍ പറഞ്ഞു. തങ്ങളെ അകത്തേക്ക് വിളിച്ചു. ഇത് നമ്മുടെ തങ്ങളാ. തങ്ങള്‍ എനിക്ക് എതിരെ കേസ് കൊടുക്കുകയോ. നീ എന്താണ് പറഞ്ഞത്. അള്ളാഹു പൊറുക്കാത്ത കാര്യം പറയരുതേ മകനെ എന്ന് പറഞ്ഞു മകനെ ശാസിച്ചു. തങ്ങള്‍ കണ്ണിയത്തിനോട് സുഖ വിവരങ്ങള്‍ അന്യേഷിച്ചു. തങ്ങള്‍ എന്തിനാണ് വന്നത് എന്ന് ചോദിച്ചപ്പോള്‍ എന്നെ സമസ്തയില്‍ നിന്ന് ഒഴിവാക്കി പറഞ്ഞു.കണ്ണിയത്ത് ചോദിച്ചു : തങ്ങളെ ആരാണ് ഒഴിവാക്കിയത്.അങ്ങനെയാണെങ്കില്‍ ഞാനും പുറത്താണ്.തങ്ങളോടൊപ്പം ഞാനുണ്ട്.തങ്ങളെ പുറത്താക്കാന്‍ ആര്‍ക്കും കഴിയൂല. എറണാകുളത്ത് എസ്.വൈ.എസിന്‍റെ സമ്മേളനം നടത്തുന്ന കാര്യം തങ്ങള്‍ കണ്ണിയത്തിനെ അറിയിച്ചപ്പോള്‍ കണ്ണിയത്ത് അത് എപ്പോഴാണെന്ന് ചോദിച്ചു. തീയതി പറഞ്ഞപ്പോള്‍ കണ്ണിയത്ത് മകനെ വിളിച്ചു കലണ്ടര്‍ എടുക്കാന്‍ പറഞ്ഞു. മകന്‍ കലണ്ടര്‍ എടുക്കാതെ മാറി നിന്നപ്പോള്‍ കണ്ണിയത്ത് ദേഷ്യം പിടിച്ചു. നിന്നോടല്ലേ അത് എടുക്കാന്‍ പറഞ്ഞത് എന്ന് പറഞ്ഞു കലണ്ടര്‍ എടുത്തു കൊടുത്ത് തങ്ങളോട് തിയ്യതി മാര്‍ക്ക് ചെയ്യാന്‍ ഏല്‍പിച്ചു. എനിക്ക് ഇപ്പോള്‍ തീരെ സുഖമില്ല. ഇന്‍ശാ അല്ലാഹ് സാധിച്ചാല്‍ ഞാനും ഈ സമ്മേളനത്തില്‍ പങ്കെടുക്കും. തങ്ങള്‍ എനിക്ക് വേണ്ടി ദുആ ചെയ്യണം.ഇത് സുന്നികളുടെ സമ്മേളനമാണ്.തങ്ങള്‍ നിര്‍ബന്ധമായും പോവണം.എ.പി,അവേലത്ത് തങ്ങളും സമ്മേളനത്തിന് വരില്ലേ. അവരോട് ദുആ ചെയ്യാന്‍ പറയണം. 'സമ്മേളനത്തിന് പോവാന്‍ അനുമതി നല്‍കണമെന്ന്' തങ്ങള്‍ വീണ്ടും പറഞ്ഞപ്പോള്‍ തങ്ങള്‍ എന്തിനു അനുവാദം ചോദിക്കണം.തങ്ങള്‍ പോവണം. എല്ലാവര്‍ക്കും വേണ്ടി ദുആ ചെയ്യണം. സുന്നികളുടെ സമ്മേളനത്തിന് പോവരുതെന്നു ആരാ പറഞ്ഞത്.തങ്ങളെ...തങ്ങള്‍ പോയെ പറ്റൂ.. എല്ലാ കാര്യത്തിനും തങ്ങള്‍ ദുആ ചെയ്യണമെന്നു പറഞ്ഞപ്പോള്‍ തങ്ങള്‍ യോഗത്തിന് പോയിക്കൊള്ളാമെന്നു പറഞ്ഞു. അതിനു ശേഷം ചിത്താരി ഹംസ മുസ്ലിയാര്‍ കണ്ണിയത്തിനോട് എനിക്കും സമ്മേളനത്തിനു പോകാന്‍ അവിടുന്ന് സമ്മദം തരണമെന്ന് പറഞ്ഞപ്പോള്‍ അത് ആരാണെന്ന് കണ്ണിയത്ത് ചോദിച്ചു.അത് നമ്മുടെ ചിത്താരി ഹംസ മുസ്ലിയാരാണെന്നു തങ്ങള്‍ മറുപടി പറഞ്ഞപ്പോള്‍ ഹംസ മുസ്ലിയാരോട് നിങ്ങള്‍ എല്ലാവരും പോവണം. അത് വലിയ സമ്മേളനമാക്കി മാറണം.ആരും ഒഴിഞ്ഞു നില്‍ക്കരുത്.നിര്‍ബന്ധമായും തങ്ങളും നിങ്ങളും പോവണം. തങ്ങളോട് ഇത് സുന്നികളുടെ സമ്മേളനമല്ലേ തങ്ങളെയെന്നു ചോദിച്ചപ്പോള്‍ സുന്നികളുടെ സമ്മേളനമാണ്.സുന്നികളുടെ സമ്മേളനതിനല്ലാതെ തങ്ങള്‍ പോകൂല എന്ന് എനിക്കറിയാം.അത് കൊണ്ട് നിങ്ങള്‍ എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം എന്ന് പറഞ്ഞു. അവിടെ നിന്ന് കണ്ണിയത്ത് ഉസ്താദിന്‍റെ പൊരുത്തം വാങ്ങി തിരിച്ചു പോരുകയും ചെയ്തു. ***ഉള്ളാല്‍ തങ്ങളുടെ ഉസ്താദ് ആണ് കണ്ണിയത്ത് ഉസ്താദ്, സമസ്തയുമായി മുന്നോട്ടു പോവാന്‍ ഉസ്താദിന്റെ അനുഗ്രഹവും വാങ്ങിയാണ് തങ്ങള്‍ അവിടെ നിന്ന് ഇറങ്ങിയത്. (കടപ്പാട് )
00000000000000000000000000000000000000000000000000000000000000000000
അന്ന് കണ്ണിയത്ത് ഉസ്താദിനെ കൊണ്ട് പലതും പറയിപ്പിക്കാന്‍ ശ്രമിച്ച പലരുടെയും അവസ്ഥ ഇന്നെന്താണ് എന്ന് മാത്രം ആലോചിച്ചാല്‍ മതി ..സത്യം എവിടെയാണ് എന്നും ആരാണ് മുഖം കേട്ടത് എന്നും മനസ്സിലാക്കാന്‍ ...ഒരു കാലത്ത് എ .പി ക്കെതിരെ ഘോര ഘോരം മൈക്കിനു മുന്നില്‍ അലറി യിരുന്ന പലരുടെയും ഇന്നത്തെ അവസ്ഥ എന്താണ് ...ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും ഇ -ഗ്രേഡ് സുന്നികള്‍ . അവരില്‍ പലരും ഇപ്പോഴും ഭൂമിയില്‍ തന്നെ ഉണ്ട് . പട്ടിക്കാട്ടെ അറബി കോളേജു സമ്മേള നത്തില്‍ ,, കാന്തപുരത്തി നെതിരെ ഉറഞ്ഞു തുള്ളിയ , ഖാസിമിയുടെ ഇന്നത്തെ അവസ്ഥ എന്താണ് ..അന്നത്തെ പോലെ വീണ്ടും ഒന്ന് കൂടി കാന്തപുരത്തി നെതിരെ പ്രസംഗിക്കാന്‍ ഖാസിമിയോടു പറയാന്‍ എസ് .കെ എസ് എസ് എഫു കാര്‍ക്ക് കഴിയുമോ ...? ബഹു കാന്തപുരത്തി നെതിരെ നിങ്ങള്‍ കൊണ്ട് നടന്ന ഓരോ വ്യക്തി കളെയും ഒന്ന് സസുക്ഷ്മം പഠിക്കുന്നത് അല്ലാഹുവിനെ ഭയക്കുകയും ഇല്മിനെ ബഹുമാനിക്കുകയും ചെയ്യുന്ന ആരെങ്കിലും നിങ്ങളെ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് നന്ന് .
കാലം എത്രയായി ,,വിഘടിതര്‍ കാന്തപുരം ഉസ്താദി നെതിരെ പടപ്പുറപ്പാട് നടത്തുന്നു , ചേളാരി സമസ്തക്കാര്‍ തീരുമാനിച്ചത് മാറ്റിയ ചരിത്രം അല്ലാതെ കാന്തപുരം തീരുമാനിച്ച ഒരു പരിപാടിയും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മാറ്റേണ്ടി വന്നിട്ടില്ല . ..മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പരവും സാംസ്കാരിക പരവും സാമൂഹികവുമായ ഉന്നമനത്തിനു വേണ്ടി രാപകലില്ലാതെ ഓടി നടക്കുന്ന കാന്തപുരം ഉസ്താദിന് ഓരോ ദിവസം കൂടുംതോറും പദവിയും , അംഗീകാരവും കൂടുകയല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല അതാണ് അല്ലാഹുവിന്റെ സഹായം. ഔലിയാക്കളുടെയും
മണ്മറഞ്ഞ മഹാന്മാരുടെയും അനുഗ്രഹം എന്ന് പറയുന്നത് . അള്ളാഹു ഉയര്‍ത്താന്‍ ഉദ്ദേശിച്ചതിനെ തടയാന്‍ ആര്‍ക്കും കഴിയില്ല . അത് കൊണ്ടാണ് തിരുകേശം മര്‍കസില്‍ എത്തിയതും സുന്നികള്‍ക് അതിന്റെ മാധുര്യം ആസ്വദിക്കാന്‍ കഴിയുന്നതും .
അവസാന മായി പറയട്ടെ , സ്വന്തം നേതാവിനെ സ്നേഹിക്കുന്നവരാണ് എങ്കില്‍ വിഘടിതര്‍ ചിന്തിക്കേണ്ടത് , അവിടെ അദ്ദേഹത്തെ സിയാറത്ത് ചെയ്യുന്നവര്‍ ചെയ്യട്ടെ , ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ അത് ചെയ്യട്ടെ . അതിന്റെ പ്രതിഫലം നല്‍കുന്നത് അള്ളാഹു അല്ലെ . ജീവിത കാലത്ത് കണ്ണിയത്ത് ഉസ്താദ് നിങ്ങളെ കൂടെ ആയിരുന്നെങ്കില്‍ എ.പി സുന്നികള്‍ മരണ ശേഷം നടത്തുന്ന പരിപാടിയില്‍ നിങ്ങള്‍ ഭയക്കേണ്ട കാര്യമെന്ത്. അവിടെ നടക്കുന്ന തഹ്ലീലും ഖുര്‍ആന്‍ പാരായണവും അദ്ദേഹത്തിന്റെ പദവി ഉയര്ത്തണെ എന്നുള്ള പ്രാര്‍ത്ഥന കളും തടയുകയാണോ നിങ്ങള്‍ കല്‍പ്പിച്ചു നല്‍കുന്ന ആദരവും സ്നേഹവും ..
വ്യക്തമാക്കേണ്ടതുണ്ട് നിങ്ങള്‍ ..ഈ സമുദായത്തിനോടു.. സ്വന്തം അണികളെ ദീന്‍ പറഞ്ഞു പഠിപ്പിക്കുന്നതിന് പകരം അസൂയയുടെ , വിദ്വേഷത്തിന്റെ വിത്തുകള്‍ വിതച്ചു കൊടുക്കുന്ന നേതാക്കള്‍ ഇതിനൊക്കെ അല്ലാഹുവിനോട് മറുപടി പറയേണ്ട ഒരു കാലം വരും...അന്ന് കാളമ്പാടി ഉസ്താദിന്റെ ജനാസക്ക് അരികെ കൂവി ,ഇന്ന് ബഹു കണ്ണിയത്ത് ഉസ്താദിന്റെ മഖ്ബറ ഉപരോധിച്ചു . ഈ ഖൌമിനെ തെളിയിച്ചു കൊണ്ട് നടക്കുന്ന നേതാക്കള്‍ ആഴത്തില്‍ ചിന്തിക്കുക തന്നെ വേണം . ഇല്ല എങ്കില്‍ അതിന്റെ തിക്ത ഫലം ഭാവിയില്‍ അനുഭവിക്കുക നിങ്ങള്‍ തന്നെ ആയിരിക്കും. ജാഗ്രത ...
കോഴിക്കോട് കമ്മീഷണര്‍ ഓഫീസ് ഉപരോധിക്കാന്‍ കഴിയാഞ്ഞതിലുള്ള സങ്കടം കണ്ണിയത്ത് ഉസ്താദിന്റെ മഖ് ബറ ഉപരോധിച്ചു കൊണ്ട് എസ് .കെ എസ് .എഫു കാര്‍ തീര്‍ത്തു
മറുപടിഇല്ലാതാക്കൂ