2011, ഡിസംബർ 10, ശനിയാഴ്‌ച
ഞങ്ങള്‍ സുന്നികളുടെ കാന്തപുരം
ഞങ്ങള്‍ സുന്നികള്‍ ജീവന് തുല്ല്യം അല്ല അതിലേറെ സ്നേഹിക്കുന്നു കാന്തപുരം ഉസ്താദിനെ ..കാരണം...ഞങ്ങള്‍ സുന്നികള്‍ക്ക് നട്ടെല്ല് നിവര്‍ത്തി നില്ക്കാന്‍ ,,നേത്രത്വം നല്കിയതു അദ്ദേഹം ആണ് . സുന്നിയെയും സുന്നി മുസ്ലിയാക്കന്മാരെയും പുച്ചത്തോടെ നോക്കി കണ്ടിരുന്നൊരു സമൂഹത്തിനു മുന്നില്‍ ..ഞാന്‍ സുന്നിയാണ് ..അതും കാന്തപുരം സുന്നി എന്ന് ചങ്കൂറ്റത്തോടെ പറയാന്‍ കഴിഞ്ഞത് ബഹു എ.പി. അബൂബകക്ര്‍ മുസ്ലിയാര്‍ ഞങ്ങള്‍ക്ക് നല്‍കിയ ഊര്‍ജ്ജത്തില്‍ നിന്നാണ് . കാന്തപുരം ഉസ്താദിന്റെ ദീര്‍ഘ വീക്ഷണമുള്ള പ്രവര്ത്തനങ്ങളാല്‍ ധാര്മികപരമായും , വിദ്യാഭ്യാസ പരമായും മതപരമായും ,സാമ്പതീകമായും ഒട്ടേറെ ഉയരാന്‍ സുന്നികള്‍ക്ക് കഴിഞ്ഞിടുണ്ട്. ഒരു സമുദായ രാഷ്ട്രീയപാര്‍ട്ടിയുടെ തണലില്‍ വാഹബികളും പുത്തന്‍ വാദികളും നാട്ടില്‍ തടിച്ചു കൊഴുക്കുമ്പോള്‍ ..സുന്നികള്‍ തളരുകയായിരുന്നു ..അവര്‍ക്ക് മിണ്ടാന്‍ പാടില്ല,കൂടാന്‍ പാടില്ല ,, ഒരു സമ്മേളനം നടത്തണമെങ്കില്‍ രാഷ്ട്രീയ തമ്പുരാക്കന്മാരെ സ്റ്റേജിന്റെ മുന്നില്‍ പ്രതിഷ്ഠിക്കണം. ഒരു സ്ഥാപനം തുടങ്ങണമെങ്കില്‍ അവരുടെ പടിക്കല്‍ അനുമതിക്കായ് കാത്തു കെട്ടി നില്‍ക്കണം...കാന്തപുരം ചെയ്ത തെറ്റ് ഒന്നേയുള്ളൂ ...മുസ്ലിം ലീഗെന്ന അമ്മിയുടെ ചുവട്ടില്‍ നിന്നും സുന്നികളെ പുറത്ത് ചാടിച്ചു ...ഇന്നവര്‍ സര്‍വ സ്വതന്ത്രരാണ് ..ആരെ കാണാനും എവിടെയും കാത്തു കെട്ടി കിടക്കണ്ട.എല്ലാ രാഷ്ട്രീയ തമ്പുരാക്കന്മാരും സുന്നികളെ തേടി ഇങ്ങോട്ട് വരും...1970..കാലങ്ങളില്‍ വാഹബികള്‍ക്ക് ഉണ്ടായ വളര്‍ച്ച പിന്നീട് കേരളത്തില്‍ അവര്‍ക്ക് ഉണ്ടായിട്ടില്ല. കല്ല് വെച്ചനുണകളാലും ,,കിത്താബുകളിലെ തിരിമറികളിലൂടെയും ..അവര്‍ സുന്നികളുടെ മേല്‍ കുപ്രചരണം നടത്തി അവരെ ശിര്‍ക്ക് ചെയ്യുന്നവരും കാഫിറുകളുമാകി ചിത്രീകരിച്ചപ്പോള്‍ ബഹു ഇ.കെ ഹസ്സന്മുസ്ലിയാര്‍ (ന മ )തുടങ്ങി വെച്ച പടയോട്ടം ഏറ്റെടുത്തു സുന്നികളെ തങ്ങളുടെ വിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്തിയ നേതാവാണ് കാന്തപുരം. കാന്തപുരം വന്നതിനു ശേഷം ആദര്‍ശത്തിന്റെ പേരില്‍ ഒരു സുന്നിയും വഹാബി പാളയത്തില്‍ എത്തിയിട്ടില്ല ..ആദര്‍ശത്തിന്റെ വിഷയത്തില്‍ മാത്രമല്ല ..കാന്തപുരം സുന്നികളെ ഉയര്‍ത്തിയത് ..അങ്ങ് കോഴിക്കോട് നിന്ന് ...ഇങ്ങു മഞ്ചേരി നിലമ്പൂര്‍ വരെ ബസില്‍ സഞ്ചരിക്കുന്ന ഒരാള്‍ക്ക് കാണാന്‍ കഴിയുന്ന തല ഉയര്‍ത്തി നില്‍ക്കുന്ന മുപ്പതോളം പള്ളികള്‍ അത് കാന്തപുരം നിര്മിച്ചതാണ്.അത് പോലെ കേരളത്തില്‍ എല്ലാ ജില്ലകളിലും ഉണ്ട്. കാന്തപുരം തുടങ്ങിയ മര്‍കസില്‍ ഇന്ന് മത ഭൌതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് അയ്യായിരത്തിലധികം കുട്ടികള്‍ പഠിക്കുന്നു. അതില്‍ ആയിരത്തിലധികം യതീം കുട്ടികള്‍ പഠിക്കുന്നു. അവരടെ ബാപ്പ എ.പി .ഉസ്താദ് ആണ്....അവര്‍ ക്ക് എത്രത്തോളം പഠിക്കാനും ഉയരാനും കഴിയുമെങ്കില്‍ അതിനു വെള്ളവും വളവും നല്‍കാന്‍ കാന്തപുരം തയയ്ര്‍ ആണ് ..കാരന്തൂരിലെ മര്കസിന്റെ ചുവടു പിടിച്ചു നിരവധി സ്ഥാപനങ്ങള്‍ സുന്നിക്ല്‍ക്കുണ്ട്. അവ കേവലം ബില്‍ഡിംഗ്കള്‍ മാത്രമല്ല ...ആയിരം മുതല്‍ അയ്യായിരം വിദ്യാര്‍ഥികള്‍ വരെ പടിക്ക്ന്ന സ്ഥാപങ്ങള്‍ ആണത് .കെജി തലം മുതല്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് വരെ നടത്തുന്ന സ്ഥാപനങ്ങള്‍ ആണവ . കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇന്ഗ്ലീഷ് മീഡിയം സ്കൂളുകള്‍ നടത്തുന്നത് കാന്തപുരം സുന്നികള്‍ ആണ്.(ഇത് കേള്‍ക്കുംപോള്‍ നിങ്ങള്‍ ചോദിചേക്കും ..സുന്നികള്‍ ഇന്ഗ്ലീഷ് നരകത്തിലെ ഭാഷ യാണെന്ന് പറഞ്ഞിരുന്നില്ലേ...ശരിയാണ് സുന്നികള്‍ ഒരു കാലത്ത് അത് പറഞ്ഞിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ..ബ്രിട്ടീഷുകാരന്റെ സര്‍ വ്വ വും വലിച്ചെറിയാനും അവരെ ബഹിഷ്കരിക്കാനും ഗന്ധിജിയടക്കമുള്ള നേതാകള്‍ ആഹ്വാനം ചെയ്തപ്പോള്‍ അന്നത്തെ സുന്നി പണ്ഡിതന്മാര്‍ ഒരു പടി കൂടി മുന്നില്‍ കടന്നു അവരുടെ ഭാഷയെ പോലും തള്ളി പറഞ്ഞു. അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ) കാന്തപുരത്തിന്റെ പ്രവര്ത്തണ മേഖല ഇന്ന് കേരളം കടന്നു ഇന്ത്യുയുടെ മറ്റു സംസ്ഥാനങ്ങളില്‍ വരെ വ്യാപിച്ചിട്ടുണ്ട് ..അതൊക്കെ കണ്ണ് ഉള്ളവര്‍ക്ക് കാണാം. ഹരിയാനയിലും, ദല്‍ഹിയിലും ,യുപിയിലും ..ബംഗാളിലും ഒറീസ്സയിലും സുന്നികള്‍ക്ക് ഇന്ന് സ്ഥപനങ്ങളും പ്രവര്ത്തന മേഖലകളും ഉണ്ട് .ഇപ്പോള്‍ മാനവികതയെ ഉണര്‍ത്തുന്നു എന്ന തലവാചകത്തില്‍ കാന്തപുരം കേരള യാത്ര നടത്താന്‍ ഒരുങ്ങുകയാണ്.അത് സുന്നി കൈരളി ഏറ്റെടുത്തു കഴിഞ്ഞു ..വര്‍ഷങ്ങള്‍ക്കു മുന്നേ കാന്തപുരം മറ്റൊരു കേരള യാത്ര നടത്തിയിരുന്നു .. മത ജാതി രാഷ്ട്രീയ ചിന്തകളാല്‍ അകന്നു നിന്നിരുന്ന കേരള മനസ്സുകളെ കോര്‍ത്തിണക്കാന്‍ വേണ്ടി "മനുഷ്യ മനസ്സുകളെ കോര്‍ത്തിണക്കാന്‍" എന്നൊരു പ്രമേയം വെച്ച് നടത്തിയാ ആ യാത്ര സമൂഹത്തില്‍ ഉണ്ടാക്കിയ സ്വാധീനം ഒന്ന് കൊണ്ട് തന്നെ ആ യാത്ര ചരിത്രമായി.മാതൃകാ പരമായ പ്രവര്ത്തനങ്ങള്‍ കാഴ്ച വെച്ചാണ് കാന്തപുരം ജനസമൂഹത്തിന്റെയും രാഷ്ട്രീയ കേരളത്തിന്റെയും ആദരവ് നേടിയത് ....അല്ലാതെ ഭീഷണിയും കൊമ്പ് കാട്ടിയും അല്ല . കേവലം ഒരു മുസ്ലിയാര്‍ പള്ളി ദര്സിന്റെ മൂലയില്‍ ഒതുങ്ങി കൂടുന്നതിനു പകരം. ഒരു ജന വിഭാഗത്തിന്റെ സര്‍വ്വ മേഖലകളിലെയും ഉയര്‍ച്ചക്ക് കാരണമായി വിപ്ലവം സ്ര്ഷ്ടിക്കുന്നത് കാണുവാന്‍ ചങ്കുറപ്പില്ലാതെ അദ്ദേഹത്തിന്റെ നിഴലിനോടു യുദ്ധം പ്രഖ്യാപിച്ചു മലര്‍ന്നു കിടന്നു മേലോട്ട് തുപ്പുകയാണ് ഒരു കൂട്ടര്‍ .അത് പരാജയപ്പെടുകയെ ഉള്ളൂ ..കാരണം കാന്തപുരം കാലം കാത്തു വെച്ച നേതാവാണ് . ഈ കാലഘട്ടത്തിന്റെ അനിവാര്യമായ ഒരു ഇതിഹാസ നായകന്‍. എതിരാളികള്‍ എന്തെല്ലാം കുപ്രചരണ ങ്ങളും ...അക്രമങ്ങളും ചെയ്താലും അത് കൊണ്ടൊന്നും ആ അജയ്യ മുന്നേറ്റത്തിനു കോട്ടം തട്ടിക്കാന്‍ കഴിയില്ല ..കാരണം അത് അല്ലാഹുവിന്റെ നിയോഗമാണ് ..ഒരു പണ്ഡിതനിലൂടെ കാലാ കാലങ്ങളില്‍ ഭൂമി ലോകത്തിന്റെ വിവിധ കോണുകളില്‍ ഉണ്ടായികൊണ്ടിരിക്കേണ്ട അനിവാര്യമായ നിയോഗങ്ങളില്‍ ഒന്ന്. എതിരാളികള്‍ക്ക് ഒന്നേ ചെയ്യാനുള്ളൂ ... ഒന്നുകില്‍ ആ പ്രയാണത്തോടൊപ്പം ചേര്‍ന്ന് ചരിത്രത്തിന്റെ ഭാഗമാവുക. അല്ലെങ്കില്‍ കാലം തീര്‍ത്ത് വെച്ച ചവറ്റു കുട്ടയിലാണ് നിങ്ങളുടെ സ്ഥാനം.
2011, ഡിസംബർ 9, വെള്ളിയാഴ്‌ച
ശഅ്റ് മുബാറക് മസ്ജിദിനു ജനുവരി 30ന് തറക്കല്ലിടും
കോഴിക്കോട് കേന്ദ്രമായി മര്കനസ് നിര്മിനക്കുന്ന ശഅ്റ് മുബാറക് മസ്ജിദിനു ജനുവരി മുപ്പതിന് തറക്കല്ലിടും.സയ്യിദു അബ്ബാസ് മാലിക്കി മക്ക സംബന്ധിക്കും.
ഹിജ്റ വര്ഷം 1433 റബീഉല്‍ അവ്വല്‍ ഏഴിന് മര്ക്സില്‍ ശഅ്റ് മുബാറക് ദര്ശതന ത്തോടനുംബന്ധിച്ചു നടക്കുന്ന വിപുലമായ മീലാദ് കോണ്ഫ്രരന്സില്‍ വെച്ചാണ് ശിലാസ്ഥാപന കര്മംന നിര്വ്വ3ഹിക്കുക. ചടങ്ങില്‍ രാജ്യാന്തര നേതാക്കള്ക്ക് പുറമേ പ്രമുഖ സാദാത്തുക്കളും മത നേതാക്കളും പങ്കെടുക്കും. മീലാദ് കൊണ്ഫ്രന്സിന്റെ നടത്തിപ്പിനായ് 1433 അംഗ സ്വാഗത സംഘം രൂപവല്ക്കരിച്ചു .
മര്ക സ് യാഹ്ടീം ഖാന ഓഡിറ്റോറിയാത്തില്‍ നടന്ന സ്വാഗത സംഘ രൂപവത്ക്കരണ യോഗത്തില്‍ സയ്യിദു യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ അധ്യക്ഷത വഹിച്ചു .സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്ഥ്ിദന നിര്വബഹിച്ചു .കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ വിഷയാവതരണം നടത്തി .പി.കെ.എം. സഖാഫി ഇരിങ്ങല്ലൂര്‍ , ത്വാഹിര്‍ സഖാഫി മഞ്ചേരി സംസാരിച്ചു .
2011, ഓഗസ്റ്റ് 17, ബുധനാഴ്‌ച
ബദ്‌രീങ്ങള്‍: സാഹിത്യവും സാഫല്യവും (അലവിക്കുട്ടി ഫൈസി)
മുസ്ലിം ഉമ്മത്തിന്റെ ചരിത്രത്തില്‍ നിസ്തുലമായ സമര്‍പ്പണത്തിന്റെ അധ്യായം രചിച്ചവരാണ് ബദ് രീങ്ങള്‍. അനിവാര്യമായിത്തീര്‍ന്ന ഒരു യുദ്ധമുഖത്ത് കാലിടറാതെയും മനമിളകാതെയും തിരുനബി (സ) തങ്ങള്‍ക്കൊപ്പം നിന്ന് ധീരമായ മുന്നേറ്റം നടത്തിയ ധര്‍മ്മയോദ്ധാക്കള്‍. പിറന്ന നാടും വീടും ഉപേക്ഷിച്ച് മദീനയിലെത്തിയ മുസ്ലിംകള്‍കക് അവിടെയും സ്വാസ്ഥ്യം കൊടുക്കില്ലെന്നുറച്ച മക്കയിലെ മാടമ്പികള്‍ മദീനക്കെതിരെ നടത്തിയ ആക്രമണത്തെ ചെറുക്കാനും തകര്‍ക്കാനും ഭാഗ്യം ലഭിച്ച ആത്മാഭിമാനികളായ ആദ്യവിശ്വാസികള്‍. രണഭൂവില്‍ ചരിത്രം തീര്‍ത്ത ബദ് രീങ്ങളുടെ ആദരിനറുതി കാണാന്‍ നമുക്കാവില്ല. ഖുര്‍ആന്‍ അവരെ വാഴ്ത്തി. ഹദീസ് അവരെ പുകഴ്ത്തി. ലോകം അവരെ നെഞ്ചകത്തേറ്റി ആദരിക്കുകയും അനുസ്മരിക്കുകയും ചെയ്യുന്നു. നിരുപമമായ അംഗീകാരവും ആദരവും നേടിയിട്ടുള്ള മഹാനുഭാവന്മാര്‍ സത്യാവിശ്വാസികള്‍ക്ക് വഴികാട്ടികള്‍ മാത്രമല്ല, അവര്‍ക്ക് അവലംബവും സഹായികളുമാണ്. സമൂഹം എന്നും അവരെ വസീലയാക്കി ഇഹപര വിജയം നേടിയിരുന്നു.
ബദ്‌രീങ്ങളുടെ നാമം ഉച്ചരിക്കുന്നതിനും അത് എഴുതുന്നതിനും വലിയ പുണ്യമുണ്ടെന്ന് മുസ്ലിം ഉമ്മത്ത് മനസിലാക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തതിനു തെളിവുകളേറെയാണ്. നബി (സ) യുടെ പോരാട്ടക്കഥകള്‍ രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി മാത്രമല്ല, ബദ്‌റിനും ബദ്‌രീങ്ങള്‍ക്കും പൂര്‍വീക പണ്ഡിതര്‍ പ്രത്യേക പരിഗണന നല്‍കിയതായി കാണാം. ബദ്് റിനെക്കുറിച്ച് എഴുതപ്പെടുന്നത് ചരിത്രമായിരിക്കും. എന്നാല്‍ ബദ്് രീങ്ങളെ പ്രത്യേകമായി പരാമര്‍ശിക്കുന്നതും അവരുടെ പോരാട്ടം വര്‍ണിക്കാതെ നാാമങ്ങളും ഗുണങ്ങളും മഹത്വങ്ങളും വിവരിക്കുന്നത് ആത്മീയ സാഫല്യത്തിന് കൂടിയാണ്. അവരുടെ നാമങ്ങള്‍ എഴുതിയും പറഞ്ഞും ഭൗതികവും ആത്മീയവുമായ നേട്ടങ്ങളുണ്ടായത് രേഖപ്പെടുത്തപ്പെട്ടതാണ്.
സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാനമടക്കം ധാരാളം ഗ്രന്ഥങ്ങളുടെ ഉടമയായ അല്ലാമാ അബ്ദുല്ലാഹിസ്സുവൈദി (റ) എഴുതുന്നു: അവരുടെ നാമങ്ങള്‍ എഴുതി ചുമക്കുന്നത് ശത്രുക്കളില്‍നിന്നുള്ള കാവലിനെ ഉറപ്പാക്കിത്തരുന്നതാണ്. ആ വിവരം ജാലിയത്തുല്‍ കുറബിനെ അടിസ്ഥാനപ്പെടുത്തിയാണെങ്കിലും ഉഹ് ദീങ്ങളുടെ നാമങ്ങള്‍ ഒഴിവാക്കി ബദ് രീങ്ങളെ മാത്രം ഉള്‍പ്പെടുത്തിയും തവസ്സുലും മുനാജാതും ചേര്‍ത്തുവെച്ചുമാണ് മുംബൈയില്‍ നിന്നും പുറത്തിറക്കിയ റഫ്ഉല്‍ ഖദ്് റില്‍ കാണുന്നത്. അതിന്റെ ആമുഖത്തിലദ്ദേഹം പറയുന്നു: ദൈര്‍ഘ്യം കൂടുന്നതുകൊണ്ട് മനസാനിധ്യം നഷ്ടപ്പെടുകയും ക്ഷീണിക്കുകയും ചെയ്യുമെന്നതിനാല്‍ ഞാന്‍ ഉഹ്്ദീങ്ങളെ കൊണ്ടുള്ള തവസ്സുല്‍ ഒഴിവാക്കിയിരിക്കുന്നു. എന്നാല്‍ തവസ്‌സുല്‍ ദുആഅ് രണ്ടാമത്തേതും ആദ്യത്തേതിനോട് ചേര്‍ത്തിരിക്കുന്നു. (റഫ്ഉള്‍ ഖദ് ര്‍, പേജ് 6). കേരളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഖബ്ബാനി (റ) യുടെ തവസ്സുല്‍ കൃതിക്ക് തുഹ്ഫതുന്‍ സനിയ്യ വനുബ്ദതുല്‍ ബഹിയ്യ എന്നാണ് പേര് നല്‍കിക്കാണുന്നത്. ഉഹ്ദീങ്ങളുടെ നാമങ്ങള്‍ ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ബദ് രീങ്ങളുടെ എണ്ണം 365 ഉണ്ടെങ്കിലും ളുഹൈര്‍ (റ) വിന്റെ നാമം ചേര്‍ത്തുകാണുന്നില്ല.
ബദര്‍ മൗലീദ്
പൊന്നാനി വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്ലിയാര്‍ രചിച്ച ബദ്് ര്‍ മൗലീദാണ് നമുക്കിടയില്‍ പ്രചാരത്തിലുള്ളത്. അബ്ദുല്ലത്തീഫുശ്ശാമി (റ) യുടെ കൃതിയില്‍നിന്നുള്ള സംഭവങ്ങളും ആദ്യത്തില്‍ ഒരാമുഖവും അന്ത്യത്തില്‍ പ്രാര്‍ത്ഥനയും ചേര്‍ത്തുള്ള ഈ മൗലീദില്‍. ഇമാം ബൂസ്വുരി (റ) അസ്വുബ്ഹു ബദാമിന്‍ ത്വന്‍ അതിഹി... എന്ന കവിതയും ചേര്‍ത്തിട്ടുണ്ട്. അതിലെ ഹദീസുകള്‍ (വിവരണങ്ങള്‍) ആയി ഉദ്ധരിച്ചവയെല്ലാം അബ്ദുല്ലത്തീഫ് ശാമിയുടെ ഗ്രന്ഥത്തിലുള്ളവയാണ്.
അശ്ശൈഖുദ്ദവ്വാനി (റ)
ബദ് ര്‍ മൗലീദില്‍ അവസാനത്തെ ഹദീസില്‍ വദകറശ്ശൈഖുദ്ദാറാനി എന്നു കാണാറുണ്ട്. അത് പകര്‍ത്തിയെഴുത്തില്‍ തെറ്റിയതാകാനാണ് സാധ്യത. കാരണം ഇമാം ദവ്വാനി (റ) യില്‍ നിന്നും ഇത് ഉദ്ദരിക്കപ്പെടുന്നത് കൃത്യമാണ്. അദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥമായ ശറഹുല്‍ അഖാഇദില്‍ അളുദിയ്യയില്‍ ഇത് കാണാവുന്നതാണ്. മുസ്ലിം ഉമ്മത്തിലെ ശ്രേഷ്ഠവിഭാഗങ്ങളുടെ ക്രമവിവരണത്തിന്റെ ഭാഗമായി ബദ് രീങ്ങളുടെ മഹത്വവും അവരെക്കൊണ്ട് സാധിക്കുന്നതും വിവരിക്കുന്ന ഭാഗത്താണിതുള്ളത്. ദവ്വാനി ഇമാമിന്റെ ഈ ഉദ്ധരണം ധാരാളം ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ബരീഖത്തുല്‍ മഹ്്മൂദിയ്യ ഫീ ശറഹി ത്വരീഖതിന്‍ മുഹമ്മദിയ്യ (2/10).
അബ്ദുല്‍ മാമലികില്‍ അസ്വാമി അല്‍ മക്കി എഴുതുുന്നു: താരീഖുല്‍ ഖമീസ് (ഫീ അഹ്‌വാലി അന്‍ഫസി നഫീസിന്‍) എന്ന ഗ്രന്ഥത്തില്‍ അതിന്റെ കര്‍ത്താവ് ജലാലുദ്ദീനിദ്ദവ്വാനി (റ) യെ ഉദ്ദരിക്കുന്നുണ്ട്. തന്റെ ഉന്നതരായ ഗുരുവര്യരില്‍നിന്നും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്യുന്നു: അവരുടെ നാമം ചൊല്ലി പ്രാര്‍ത്ഥിച്ചാല്‍ നിശ്ചയമായും ഉത്തരം ലഭിക്കുന്നതാണ്. (സിംതുന്നുജൂമില്‍ അവാലിഫീ അന്‍ബാഇല്‍ അവാഇലിവത്തവാലീ 1/266).
പത്താം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ (ഹി. 918) വഫാത്തായ പ്രശസ്ത ശാഫിഈ പണ്ഡിതനാണ് ജലാലുദ്ദീന്‍ മുഹമ്മദ്ബ്‌നു അസ്അദ് അസ്വിദ്ദീഖി അദ്ദവ്വാനി (റ) സമകാലികരായ പണ്ഡിതരില്‍ സമശീര്‍ഷരായവര്‍ ദുവനീ ഇമാമുമായുള്ള സമ്പര്‍ക്കത്തെ വളരെ വലിയ മഹത്വമായി കണക്കാക്കിയിരിക്കുന്നു. അതുപോലെ സമകാലത്തെ പുതുതലമുറയിലെ പണ്ഡിതരുടെ യോഗ്യതകളില്‍ ദുവനി (റ) യുടെ ശിഷ്യത്വവും സാഭിമനം പറയപ്പെട്ടിരുന്നു. ഒമ്പത്-പത്ത് നൂറ്റാണ്ടുകളിലെ പണ്ഡിതരുടെ ചരിത്രം പാരായണം ചെയ്താല്‍ വ്യക്തമാകുന്നതാണിത്. തന്റെ ഗ്രന്ഥങ്ങള്‍ക്ക് ടിപ്പണിയും വ്യാഖ്യാനവും എഴുതിയ പണ്ഝിതര്‍ ഏറെയുണ്ട്. വിശ്വപ്രസിദ്ധരായ പണ്ഡിത പ്രമുഖര്‍ തനിക്ക് ഗുരുവര്യന്മാരില്‍നിന്നും പകര്‍ന്നുകിട്ടിയ അറിവാണ് പില്‍ക്കാലക്കാര്‍ക്കായി പകര്‍ന്നിരിക്കുന്നത്. ബര്‍സന്‍ജിയുടെ ജാലിയതുല്‍ കുറബിലും ദവ്വാനി (റ) എന്നുതന്നെയാണുള്ളത്.
ബര്‍സന്‍ജി (റ)
മൗലീദുല്‍ ബര്‍സന്‍ജി ക്രോഡീകരിച്ച മഹാനായ സയ്യിദ് സൈനുല്‍ ആബിദീന്‍ ജഅ്ഫറുബ്‌നു ഹസനില്‍ ബര്‍സന്‍ജി (റ) എന്നവര്‍ക്ക് ബദ് രീങ്ങളക്കൊണ്ട് തവസ്സുല്‍ ചെയ്യുന്നതും അവരുടെ ശ്രേഷ്ഠത വിവരിക്കുന്നതുമായി മൂന്നു ഗ്രന്ഥങ്ങളുണ്ട്. ജാലിയതുല്‍ കുറബ് ബിന്‍ അസ്വ്ഹാബി സയ്യിദില്‍ അജമി വല്‍ അറബ്, ഗദ്യത്തിലുള്ള ഈ ഗ്രന്ഥം ബദ് രീങ്ങളുടെ മഹത്വവും അവരെകൊണ്ട് തവസ്സുല്‍ ചെയ്താല്‍ ലഭിക്കുന്ന നേട്ടങ്ങളും വിവരിക്കുന്നതോടൊപ്പം അതുകൊണ്ടുണ്ടായ പല അത്ഭുതങ്ങളും വിവരിക്കുന്നു. അത് അഹ്്മദ് ളിയാഉദ്ദീന്‍ അല്‍ കാംശഖാനവി (റ) യുടെ മജ്മൂആതില്‍ പെട്ട അല്‍ മജ്മൂ അതുന്നഖ്ശബന്‍ദിയ്യയുടെ 268 മുതല്‍ 278 പേജുകളില്‍ ചേര്‍ത്തിട്ടുണ്ട്.
ജാലിയത്തുല്‍ കദിര്‍ബി അസ്മാഇ അസ്വ്ഹാബി സയ്യിദില്‍ മലാഇകി വല്‍ബശര്‍ എന്ന കൃതി റാഇയ്യ് (റാഅ് അന്ത്യാക്ഷരമായ ബൈതുകള്‍) വിഭാഗത്തില്‍ പെട്ട കൃതിയാണ്. 185 ബൈതുകളാണിതിലുള്ളത്. 21 ബൈതുകള്‍ ആമുഖം കഴിഞ്ഞാല്‍ 107 ബൈതുകളില്‍ അസ്മാഉ അഹ്്‌ലില്‍ ബദ്ര്‍ മനോഹരമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ശേഷം ഉഹ്്ദീങ്ങളുടൈ നാമവും തുടര്‍ന്ന അഹ്‌ലുബൈത്തിനെയും അഇമ്മാതിനെയും തവസ്സുലാക്കി പ്രാര്‍ത്ഥനയോടെ സമാപിക്കുന്നു. അല്‍ ബദ്‌രിയ്യതുര്‍ റാഇയ്യ എന്നറിയപ്പെടുന്ന ഈ പദ്യകൃതിക്ക് അബ്ദുല്‍ ഹാദി നജല്‍ അബ്‌യാറി എന്ന ഈജിപ്ഷ്യന്‍ പണ്ഡിതന്‍ അല്‍ അറാഇസുല്‍ വാളിഹ: അല്‍ ഗുറര്‍ എന്ന പേരില്‍ വ്യാഖ്യാനമെഴുതിയിട്ടുണ്ട്. അറബികള്‍ക്കിടയില്‍ വ്യാപകമായി പ്രചാരത്തിലുള്ള ബദ് ര്‍ ബൈത്താണിത്.അല്‍ അറീന്‍ ലി അസ്മാഇസ്വഹാബതില്‍ ബദ് രിയ്യീന്‍ എന്ന ഒരു കൃതിയും ബര്‍സന്‍ജി (റ) വിനുണ്ട്.
ജഅ്ഫറുല്‍ ബര്‍സന്‍ജിയുടെ സഹോദരനാണ്. പണ്ഡിതനും ഗ്രന്ഥകാരനും സാത്വികനുമായ അലിയ്യുല്‍ ബര്‍സന്‍ജി (റ) സഹോദരന്‍ മൗലിദുല്‍ ബര്‍സന്‍ജിക്ക് പദ്യാവിഷ്‌കാരം നടത്തിയിട്ടുണ്ട്. ഇത് അറബുനാടുകളില്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു. കൂടാതെ ഇദ്ദേഹം ഒരു ബദ് ര്‍ ബൈത് തയ്യാറാക്കിയിട്ടുമുണ്ട്.
അല്‍ ബദ്് രിയ്യതുല്‍ ഹംസിയ്യ
ജാലിബതുല്‍ ഇറബി ഫീനള്മിജാലിയതില്‍ കുറബ് എന്ന ബദ് ര്‍ ബൈതാണ് നമുക്കിടയില്‍ ബദ് രിയ്യതുല്‍ ഹംസിയ്യ എന്ന പേരിലറിയപ്പെടുന്നത്. ജഅ്ഫറുല്‍ ബര്‍സന്‍ജി (റ) യുടെ ജാലിയതുല്‍ കുറബിന് അലിയ്യുല്‍ ബര്‍സന്‍ജി നടത്തിയ പദ്യാവിഷ്‌കാരത്തിന്റെ ചുവടുപിടിച്ചാണ് ഞാനിത് പദ്യത്തില്‍ കുറിക്കുുന്നതെന്ന് മുഹമ്മദ്ബ്‌നുല്‍ മുഹമ്മദില്‍ ഹാദില്‍ ബര്‍സന്‍ജി (റ) ഇതിന്റെ ആദ്യഭാഗത്ത് പറയുന്നുണ്ട്. ഉഹ്്ദീങ്ങളെയും കൊണ്ട് തവസ്സുലാക്കി പ്രാര്‍ത്ഥനാ ബൈത്തുകളോടെയാണിത് സമാപിക്കുന്നത്. മഹാനായ അഹ്്മദ് കോയ ശാലിയാത്തി (ന.മ) ബദ്് രിയ്യതുല്‍ ഹംസിയ്യക്ക് വ്യാഖ്യാനമെഴുതിയിട്ടുണ്ട്. ജാലിബതുത്വറബി ബിഹല്ലി ജാലിബതില്‍ ഇറബ് എന്നാണതിന്റെ പേര്.
അശ്ശാഫിയതുമിനല്‍ അസ്ഖാമി
അശ്ശൈഖ് ഹുസൈന്‍ ബിന്‍ സലീമിബ്‌നു സലാമത് അല്‍ ഹുസൈനുദ്ദീജാനി (റ) പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച മഹാനായ പണ്ഡിതനാണ്. വിവിധ വിജ്ഞാനശാഖകളില്‍ ധാരാളം പ്രശസ്ത ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ബദ് രീങ്ങളെ തവസ്സുലാക്കിയുള്ള തന്റെ അശ്ശാഫിയതുമിനല്‍ അസ്ഖാമി ഫീ അസ്മാഈ അഹ് ലി ബദ് രില്‍ കിറാം (റ) എന്ന കൃതി പ്രസിദ്ധമായതാണ്. 265 ഈരടികളുള്ള കവിതയില്‍ അക്ഷരമാലക്രമത്തിലാണ് നാമങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. ഓരോ അക്ഷരത്തില്‍ തുടങ്ങുന്ന നാമങ്ങള്‍ അവസാനിച്ചാല്‍ ഉടനെ ബൈതില്‍ തന്നെ തവസ്സുല്‍ പ്രാര്‍ഥനകള്‍ ചേര്‍ത്തിരിക്കുന്നു. ഡമസ്‌കസിലെ മളാഹിരിയ്യ ലൈബ്രറിയിലും റിയാളിലെ കിംഗ് സൗദ് ലൈബ്രറിയിലും ഇതിന്റെ കയ്യെഴുത്ത് പ്രതികള്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.
ചില കൃതികളും കര്‍ത്താക്കളും
ശറഹുസ്വദ്‌റി ബി അസ്മാഇ അഹ്്‌ല് ബദ് ര്‍ (റ) അഹ്്മദ്ബ്‌നു ആമറിബ്‌നു ഹുസൈനുസ്സഅ്ദീ, താജുല്‍ അറൂസിന്റെയും ഇത്്ഹാഫുസ്സാദാതില്‍ മുത്തഖീന്റെയും കര്‍ത്താവ്. സയ്യിദ് മുഹമ്മദ് മുര്‍തളാ അസ്സബീദി അവര്‍കള്‍ക്ക് ശൈഖ് ശിഹാബുദ്ദീന്‍ അഹ്മദുല്‍ മനീനി അദ്ദിമിശ്ഖി (റ) അവര്‍കള്‍ക്കും ഈ പേരില്‍തന്നെ ഗ്രന്ഥങ്ങളുണ്ട്.
ബദ് രിയ്യത്ത് കൃതികള്‍
അസ്മാഉല്‍ ബദ് റിന് സേവനം ചെയ്ത് പുണ്യം നേടിയവര്‍ ഏറെയാണ്. പദ്യരൂപത്തില്‍ ക്രോഡീകരിച്ചവരില്‍ വിവിധ വിജ്ഞാന ശാഖകളിലും വൈജ്ഞാനിക സേവനങ്ങളിലും പ്രശസ്തരും പ്രഗത്ഭരുമായ ചിലരുടെ വേരുകള്‍ ശ്രദ്ധിക്കുക. അഹ്്മദുല്‍ ഖത്വീഹബ് അത്തമീമി അല്‍ ഖലീലി (റ), ശൈഖ് അമീനുല്‍ ജുന്‍ദി അല്‍ അബ്ബാസി (റ), ബദീര്‍ മുഹമ്മദ് അല്‍ മഖദിസി (റ), ഇബ്‌റാഹിമുബ്‌നു ഇദ്്‌റീസില്‍ ഹസനി അസ്സനൂസി (റ), അബ്ദുല്‍ കരീമുബിന്‍ അഹ്്മദ് ബിന്‍ നൂഹ് അത്വറാബല്‍സീ (റ), മുഹമ്മദ്ബ്‌നു അലി അസ്വബ്ബാന്‍ (റ) തുടങ്ങിയവര്‍.
ഗദ്യരൂപത്തില്‍ ഗ്രന്ഥരചന നടത്തിയവരില്‍ ഉപരിവിവരിച്ചവരും പെടും. മുഹമ്മദുല്‍ മദനീജിനാന്‍, മുഹമ്മദ്ബ്‌നു സാലിമില്‍ ഹഫനീ അല്‍ ഹഫ്‌നാവീ, അബുല്‍ ബറകാത്ത് അസ്സുവൈദീ, ഇബ്രാഹിം ഹനീഫ് ബിന്‍ മുസ്തഫാ അര്‍റൂമി, അബുല്‍ വഫാ മുഹമ്മദ് അര്‍റി ഫാഈ, അഹ്്മദ് ബ്്‌നു സൈനീ ദഹ്്‌ലാല്‍, മുഹമ്മദുദ്ദൂസ്സൂഖിയ്യില്‍ അസ്ഹരിയ്യുന്ന ഖ്ശബന്ദീ (റ) തുടങ്ങി ഈ മേഖലയിലും ധാരാളം പ്രമുഖ പണ്ഡിതസാന്നിധ്യം കാണാം. ഇവരില്‍ പലരുടെയും ഗ്രന്ഥങ്ങള്‍ പലതും ഈജിപ്ത്, സൗദി, സിറിയ, അമേരിക്ക, വത്തിക്കാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്ത ലൈബ്രറികളിലും മ്യൂസിയങ്ങളിലും സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.
അവലബം മുഹിമ്മാത്ത് .കോം
2011, ഓഗസ്റ്റ് 9, ചൊവ്വാഴ്ച
കരുണാനാളുകളില്‍ കാരുണ്യക്കൈനീട്ടം (പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍)
ആധുനിക ലോകത്തിന്റെ പ്രധാന അപചയം സാമ്പത്തിക രംഗത്തെ അസന്തുലിതാവസ്ഥയാണ്. സമ്പത്ത് വേണ്ടവിധം വികേന്ദ്രീകൃതമാവുന്നില്ല. ചിലരില്‍ കുന്നുകൂടിക്കിടക്കുകയും ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്നവര്‍ മുഴുപട്ടിണിയും അര്‍ധപട്ടിണിയുമായി ഞരങ്ങി ജീവിക്കുകയും ചെയ്യുന്നു. അതിക്രമങ്ങളും വഞ്ചനയും കളവും കൊള്ളയുമൊക്കെ അനിയന്ത്രിതമായി പെരുകുന്നതില്‍ ഇതുമൊരു പ്രേരകമായി വര്‍ത്തിക്കുന്നുണ്ട്. എല്ലാവര്‍ക്കും ജീവിതവിഭവങ്ങളും സൗകര്യങ്ങളും ഒരുപോലെ ലഭിക്കുക വിദൂരസ്വപ്‌നമാണ്. നിലവിലെ സാഹചര്യത്തില്‍ അങ്ങനെ ഒരവസ്ഥ ഉണ്ടാവണമെന്ന് കരുതുന്നതില്‍ അര്‍ത്ഥവുമില്ല, എന്നാലും വലിയ അന്തരം ഇല്ലാതെയാക്കി, എല്ലാവര്‍ക്കും അത്യാവശ്യം വേണ്ട ജീവിതവിഭവങ്ങള്‍ ലഭിക്കും വിധത്തില്‍ കാര്യങ്ങള്‍ നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയും. അഥവാ കഴിയണം. ഇതിനുള്‌ല പ്രായോഗിക മാര്‍ഗങ്ങള്‍ വിശുദ്ധ ഇസ്ലാം ലോകത്തിനു സമര്‍പ്പിച്ചിട്ടുണ്ട്.
സമ്പത്ത് അല്ലാഹുവിന്റെ ഔദാര്യമാണ്. എത്ര കഠിനാധ്വാനം നടത്തിയാലും ചിലര്‍ക്ക് സമ്പന്നരാവാനാവില്ല. വിദ്യാഭ്യാസവും ബുദ്ധിശക്തിയുമൊക്കെ ഉണ്ടെങ്കിലും ഉപകാരം ലഭിക്കില്ല. മറ്റു ചിലരോ തൊട്ടതെല്ലാം പൊന്നാക്കുന്നു. യാദൃശ്ചികമായി പലവിധ സാമ്പത്തികാഭിവൃദ്ധി നേടുകയും ചെയ്യുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്കനുസരിച്ച് മാത്രമാണ് ഏതു കാര്യത്തിലൂമെന്നപോലെ സാമ്പത്തിക പുരോഗതിയുടെ ചലനവുമെന്നു സാരം.
അതുകൊണ്ടുതന്നെ പരീക്ഷണമെന്ന നിലയിലാണ് സമ്പത്ത് അല്ലാഹു നമുക്ക് നല്‍കിയത്. അത് എങ്ങനെ സമ്പാദിച്ചുവെന്നും ചെലവഴിച്ചുവെന്നും നാഥന്‍ വിലയിരുത്തും. അവകാശങ്ങള്‍ വീട്ടിയവരെയും തിരസ്‌കരിച്ചവരെയും വിചാരണ ചെയ്യും. എന്നിട്ട് എല്ലാത്തിനും അര്‍ഹമായ പ്രതിഫലം നല്‍കുകയും ചെയ്യും. വേണ്ടവിധം ധനം കൈകാര്യം ചെയ്യാത്തവര്‍ക്ക് വലിയ ശിക്ഷയാണ് മതം നിശ്ചയിച്ചിട്ടുള്ളത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നതിങങ്ങനെ: സ്വര്‍ണവും വെള്ളിയും നിക്ഷേപിച്ചുവെക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് വേദനാജനകമായ ശിക്ഷയെക്കുറിച്ച് വാര്‍ത്തയറിയിക്കുക. നരകത്തിലെ തീയില്‍ നിന്ന് അത് ചുട്ടുപഴുപ്പിച്ച് അവരുടെ നെറ്റികളിലും വശങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം (അവരോട് പറയും); നിങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ സൂക്ഷിച്ചുവെച്ചതാണിത്. അതുകൊണ്ട് നിങ്ങളുടെ നിക്ഷേപങ്ങള്‍ നിങ്ങള്‍ ആസ്വദിക്കുക(9/34,35).
ഖുര്‍ആനിലെയും ഹദീസിലെയും മറ്റു ധാരാളം വചനങ്ങളില്‍ ഇതുസംബന്ധമായ താക്കീതുകള്‍ കാണാം. ഇസ്ലാം പറഞ്ഞതുപ്രകാരം ധനം ചെലവഴിക്കുമ്പോള്‍ മാത്രമേ അത് പരലോകത്ത് ഉപകാരപ്രദമാവുകയുള്ളൂ. റമസാന്‍ ആരാധനകളുടെ സുവര്‍ണാവസരമാണ്. നിസ്‌കാരവും നോമ്പും സുന്നത്തുകളും ഖുര്‍ആന്‍ പാരായണവുമെല്ലാം തകൃതിയായി നടക്കുന്ു. അങ്ങനെതന്നെ വേണം. റമസാന്‍ ആഗതമാവുകയും അത് വേണ്ടവിധം പരിഗണിക്കാതെ യാത്രയാക്കുകയും ചെയ്യുന്നവര്‍ക്ക് ശാപമുണ്ടാവട്ടെയെന്ന ജിബ് രീല്‍ (അ) ന്റെ പ്രാര്‍ഥനക്ക് നബി(സ) ആമീന്‍ പറഞ്ഞ സംഭവം പ്രസിദ്ധമാണല്ലോ. ഇതോടൊപ്പം നാം പരിഗണിക്കപ്പെടേണ്ടതും ശ്രദ്ധയോടെ ഏറ്റെടുക്കേണ്ടതുമാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍. റമസാന്‍ മാസത്തില്‍ ഇതുകൂടി സജീവമാക്കാന്‍ സുന്നി പ്രവര്‍ത്തകര്‍ ജാഗ്രത കാട്ടേണ്ടതുണ്ട്.
സമൂഹത്തെക്കുറിച്ച് ആലോചിച്ചുനോക്കുക. നേരേെത്ത പറഞ്ഞതുപോലെ സാമ്പത്തികമായും ഭൗതിക സംവിധാനങ്ങളുടെ കാര്യത്തിലുമൊക്കെ നാടിനു വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. എന്നാല്‍ തലചായ്ക്കാന്‍ വീടിനല്ലാത്തവരും നേരാംവണ്ണം ഭക്ഷണം കഴിക്കാന്‍ ശേഷിയില്ലാത്തവരും എന്തിനധികം മികച്ച ചികിത്സ ലഭിക്കാതെ കഷ്ടപ്പെടുന്നവരടക്കംഎത്ര ദുരന്തമുഖങ്ങളാണ് നമുക്ക് കാണാനാവുന്നത്.
ബിസിനസ് പൊളിഞ്ഞും ചികിത്സാര്‍ത്ഥവും മക്കളുടെ വിവാഹത്തിനുവേണ്ടിയുമൊക്കെ കടം വാങ്ങിയും മറ്റും തീ തിന്നുന്നവര്‍ ഒരു വശത്ത്, ഇതിനുപോലുമാവാതെ തകര്‍ന്നിരിക്കുന്നവര്‍ മറുവശത്ത്. രോഗങ്ങള്‍ വന്ന് അതിയായ വേദന അനുഭവിക്കുന്നവര്‍ വേറെയും. വരന്റെ ആര്‍ത്തിക്കനുസരിച്ച് വാരാിനല്‍കാനില്ലാത്തതിനാല്‍ വിവാഹവും ദാമ്പത്യജീവിതവും നിഷേധിക്കപ്പെട്ട ഹതഭാഗ്യര്‍ മറ്റൊരു ചോദ്യചിഹ്നം. ഇതിനിടക്ക് ദാരിദ്ര്യം ചൂഷണം ചെയ്ത് മതത്തില്‍നിന്ന് പറിച്ചെടുക്കാനും ബിദ്അത്ത് പ്രസ്ഥാനങ്ങളിലേക്ക് വലിച്ചെടുപ്പിക്കാനും നിരന്തര ശ്രമങ്ങള്‍ നടക്കുന്നു.
ഇവിടെയൊക്കെ കൈകെട്ടിനില്‍ക്കാനാണോ ഇസ്ലാമിക പ്രവര്‍ത്തകരുടെ തീരുമാനം? ആവാന്‍ പാടില്ല. നബി (സ) പറഞ്ഞതിങ്ങനെ: ഭൂലോകര്‍ക്ക് നിങ്ങള്‍ കാരുണ്യം ചെയ്യുക, എന്നാല്‍ ആകാശാധിപന്‍ നിങ്ങള്‍ക്കും കാരുണ്യം ചെയ്യും. മറ്റൊരു ഹദീസ് ഇങ്ങനെ: ഒരാളുടെ ഭൗതിക പ്രതിസന്ധി പരിഹരിച്ചുകൊടുത്താല്‍ അന്ത്യദിനത്തിലെ ഒരു പ്രയാസം അല്ലാഹു നീക്കിക്കൊടുക്കും. ഇതൊക്കെ ഓര്‍മിച്ചുകൊണ്ടുവേണം വിശ്വാസികള്‍ പ്രവര്‍ത്തിക്കാന്‍. കണ്ണീരൊഴുക്കിനുനേരെ കണ്ണുചിമ്മാനും കാരുണ്യക്കൈനീട്ടം നടത്താതിരിക്കാനും വിശ്വാസികള്‍ക്കാകുമോ?
ദാരിദ്ര്യം വലിയ ഭീഷണിയാണ്. മതവിരുദ്ധര്‍ ചൂഷണം ചെയ്യുന്നത് പ്രധാനമായും ഈ ന്യൂനത തന്നെ. ഇതിനുള്ള പരിഹാരം വേണ്ടവിധം സകാത്ത് നല്‍കാന്‍ അര്‍ഹരെ പ്രേരിപ്പിക്കുകയും ഇതര സാമ്പത്തിക സഹായങ്ങള്‍ വര്‍ധിക്കുകയുമാണ്. കടം നല്‍കാനുള്ള മനസ്സുപോലും ആധുനിക കാലത്ത് നഷ്ടമായിക്കൊണ്ടിരിക്കുന്നു. പലപ്പോഴും ദാനത്തേക്കാള്‍ പ്രതിഫലാര്‍ഹവും ഉപകാരപ്രദവുമാവാറുണ്ട് കടം നല്‍കുന്നത്. അതുപോലെ പലിശരഹിത വായ്പകള്‍ വ്യാപകമാവണം. പ്രാദേശികമായി മഹല്ലുകള്‍ക്ക് കീഴിലും വിവിധ സംഘടനകള്‍ക്കു കീഴിലും ഇതിനുള്ള വിപുലമായ സംവിധാനങ്ങള്‍ ഉണ്ടാവേണ്ടതത്യാവശ്യമാണ്. മുമ്പുകാലത്ത് വ്യാപകമായുണ്ടായിരുന്ന കുറിക്കലയാണ്ം (പണംപയറ്റ്) പോലുള്ള സാമ്പത്തിക സഹായങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ എടുത്തുപോകുന്നതാണനുഭവം. ഇത് നിലനില്‍ക്കുന്നത് എന്തുകൊണ്ടും ഉപകാരം ചെയ്യും. തിരിച്ചുകൊടുക്കുന്നതാകയാല്‍ സ്വീകരിക്കുന്നവരുടെ ആത്മാഭിമാനത്തിന് ക്ഷതം വരുന്നില്ലെന്നതാണ് ഇതിന്റെ ഒന്നാമത്തെ നേട്ടം. പിന്നെ പല ഘട്ടങ്ങളില്‍ നിശ്ചിതമല്ലാത്ത തുകയാണ് തിരിച്ചടവ്. ആര്‍ക്കും ചെയ്തു തീര്‍ക്കാവുന്ന ബാധ്യതയായിരിക്കും ഓരോ ഗഡുവും.
വീടു നിര്‍മാണാവശ്യാര്‍ഥം പൊതുവെ ബാങ്കുകാര്‍ നല്‍കുന്ന ഹൗസിംഗ്ാ ലോണുകളാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. 15 വര്‍ഷത്തിനിടക്ക് ഇരട്ടിയിലധികം തിരിച്ചുകൊടുക്കണമെന്നതിനു പുറമെ, സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതിനേക്കാള്‍ വലിയ ഒരു സംഖ്യ എല്ലാ മാസവും മുറതെറ്റാതെ അടക്കുകയും വേണം. ഇത് മൂന്നുമാസം മുടങ്ങിയാല്‍ ജപ്തി നടപടികള്‍ സ്വീകരിക്കും. ആറ്റുനോറ്റുണ്ടാക്കിയ വീട്ടില്‍നിന്ന് മക്കളുടെ കൈപിടിച്ച് ഇറങ്ങിനടക്കേണ്ടിവരുന്നവന്റെ മാനസിക സംഘര്‍ഷങ്ങള്‍ ഒന്ന് സങ്കല്‍പിച്ചുനോക്കുക. അതുകൊണ്ടാണ് പ്രാദേശികമായുള്ള സഹായനിധികള്‍ പ്രസക്തമാണെന്നു പറയുന്നത്. പലയിടങ്ങളില്‍ ഇത്തരം സംരംഭങ്ങള്‍ വര്‍ഷങ്ങളായി നടപ്പില്‍ വരുത്തി വിജയം കണ്ടിട്ടുണ്ട്.
ഇങ്ങനെ ചിന്തിച്ചാല്‍ സമൂഹത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിരന്തരം ആവശ്യമാണെന്ന് ആര്‍ക്കും ബോധ്യപ്പെടുന്നതാണ്. റമസാന്‍ അതിനു പറ്റിയ നല്ല സന്ദര്‍ഭമാണെന്നതില്‍ തര്‍ക്കമില്ല. വിശുദ്ധ റമസാന്‍ വിശുദ്ധ ഖുര്‍ആന്‍ കാമ്പയിനിന്റെ ഭാഗമായി എസ് വൈ എസ് നടത്തുന്ന കരുണനാളുകളില്‍ കാരുണ്യക്കൈനീട്ടം റിലീഫ് ഡേ ഈയാവശ്യാര്‍ത്ഥം പ്രതീക്ഷിച്ചതിലധികം വിജയകരമാക്കാന്‍ നമുക്ക് കഴിയണം. അല്‍പ്പായുസ് മാത്രമാണ് നമുക്കുള്ളത്. അതിനിടയില്‍ അശരണര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി വളരെ ഏറെ ചെയ്യാനാവണം. അത് സ്വര്‍ഗത്തിലേക്കുള്ള മുതല്‍ക്കൂട്ടായി മാറുമെന്നതിന് മതപ്രമാണങ്ങള്‍ സാക്ഷിനില്‍ക്കുന്നു.
വീട്, തൊഴിലുപകരണങ്ങള്‍, പഠനസഹായങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങി ആവശ്യങ്ങളറിഞ്ഞ് സഹായം ചെയ്യുക, സംഘടിപ്പിച്ചു നല്‍കുക. നരകവാസികളോട് സ്വര്‍ഗീയ ഭാഗ്യവാന്മാര്‍ നരകപ്രവേശത്തിന്റെ കാരണം ചോദിക്കുമ്പോള്‍, അവരുടെ മറുപടി ഇങ്ങനെയായിരിക്കും: ഞങ്ങള്‍ നിസ്‌കരിക്കുന്നവരുടെ ഗണത്തില്‍ പെട്ടില്ല. ഞങ്ങള്‍ പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുമായിരുന്നില്ല. വൃത്തികേടുകളില്‍ മുഴുകുന്നതവരോടൊപ്പം ഞങ്ങളും കൂടുമായിരുന്നു (74/43-45). പാവങ്ങളെ സഹായിക്കുന്നതിന്റെ അവര്‍ണനീയ ഗുണങ്ങള്‍ ഇതില്‍നിന്നു വായിച്ചെടുക്കാനാവും.
(കടപ്പാട് സുന്നിവോയ്‌സ്)
2011, ഓഗസ്റ്റ് 2, ചൊവ്വാഴ്ച
വെയ്ന്‍ പാര്‍നല്‍ ഇസ്‌ലാം മതം സ്വീകരിച്ചു.
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ വെയ്ന്‍ പാര്‍നല്‍ ഇസ്‌ലാം മതം സ്വീകരിച്ചു. ഏറെക്കാലത്തെ പഠനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം മതംമാറിയ പാര്‍നല്‍ ഇന്ന് 22ാം പിറന്നാള്‍ മുസ്‌ലിം എന്ന നിലയില്‍ ആഘോഷിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ജനുവരിയില്‍തന്നെ ഇസ്‌ലാം ആശ്ലേഷിച്ചിരുന്നെന്ന് വെളിപ്പെടുത്തിയ പാര്‍നല്‍, ‘നവജാത പുത്രന്‍’ എന്നര്‍ഥം വരുന്ന വലീദ് എന്ന് പേരു മാറ്റാനുള്ള ആലോചനയിലാണ്.
‘മുസ്‌ലിം പേര് സ്വീകരിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വലീദ് എന്ന പേര് പരിഗണനയിലുണ്ട്. ഇപ്പോള്‍ വെയ്ന്‍ ഡിലോണ്‍ പാര്‍നല്‍ എന്ന പേരുതന്നെയാണ്. സസക്‌സിനുവേണ്ടിയുള്ള മത്സരങ്ങളിലാണിപ്പോള്‍ എന്റെ ശ്രദ്ധ. ജീവിതത്തില്‍ ആദ്യമായെത്തുന്ന റമദാന്‍ വ്രതത്തിനുള്ള ഒരുക്കങ്ങളിലാണു ഞാന്‍. ചെറുപ്പക്കാരനും പ്രഫഷനല്‍ ക്രിക്കറ്ററുമായ എന്റെ വ്യക്തി ജീവിതം പൊതുജനം ശ്രദ്ധിക്കുമെങ്കിലും മതംമാറ്റം സ്വകാര്യമായി പരിഗണിക്കപ്പെടാനാണിഷ്ടം.’- പോര്‍ട്ട് എലിസബത്തുകാരനായ പാര്‍നല്‍ പറഞ്ഞു.
പാര്‍നലിന്റെ മതം മാറ്റത്തെ ടീമിലെ മറ്റു മുസ്‌ലിം കളിക്കാരായ ഹാഷിം ആംലയും ഇമ്രാന്‍ താഹിറും സ്വാധീനിച്ചിട്ടില്ലെന്ന് ടീം മാനേജര്‍ മുഹമ്മദ് മൂസജി പറഞ്ഞു. മുസ്‌ലിമാവാന്‍ വെയ്ന്‍ കുറച്ചു മാസങ്ങള്‍ക്കു മുമ്പ് തീരുമാനിച്ചിരുന്നു. അവന്‍േറതു മാത്രമായ തീരുമാനമാണിത്. പേരു മാറുന്നതിനെക്കുറിച്ചൊന്നും തനിക്ക് അറിയില്ലെന്നും മൂസജി പറഞ്ഞു.
മതം മാറ്റത്തെ ഏറെ ഗൗരവത്തോടെയാണ് പാര്‍നല്‍ സമീപിച്ചതെന്ന് പേരു വെളിപ്പെടുത്തരുതെന്നറിയിച്ച ചില സഹകളിക്കാര്‍ വ്യക്തമാക്കി. മദ്യം പൂര്‍ണമായും വര്‍ജിച്ച താരത്തില്‍ ഇക്കഴിഞ്ഞ ഐ.പിഎല്ലിനു ശേഷമാണ് കൂടുതല്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയത്. പാര്‍നലിന്റെ മതം മാറ്റത്തില്‍ ആംലക്ക് പങ്കൊന്നുമില്ല. ആംല തന്റെ മതം സ്വീകരിക്കാന്‍ ടീമിലെ മറ്റാരോടും പറഞ്ഞിട്ടില്ല. തന്റെ വിശ്വാസപ്രമാണങ്ങളോട് ആംലക്കുള്ള അടിയുറച്ച പ്രതിപത്തി സഹതാരങ്ങളുടെ ആദരവ് പിടിച്ചുപറ്റിയിട്ടേയുള്ളൂ. മദ്യക്കമ്പനിയുടെ പരസ്യം പതിച്ച ജഴ്‌സി ധരിക്കാന്‍ വിസമ്മതിച്ച ആംല പര്യടനങ്ങളില്‍പോലും നമസ്‌കാരം മുടക്കാറില്ലെന്നും സഹതാരങ്ങള്‍ പറഞ്ഞു.
2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിച്ചാണ് പാര്‍നല്‍ വരവറിയിച്ചത്. 2009ല്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അരങ്ങേറ്റം കുറിച്ചു. കുത്തഴിഞ്ഞ ജീവിതശൈലി തുടക്കത്തില്‍ ഏറെ വിമര്‍ശം ക്ഷണിച്ചുവരുത്തിയിരുന്നു. പ്രവിശ്യാ ടീമായ വാരിയേഴ്‌സ് 2009 ഒക്‌ടോബറില്‍ പാര്‍നലിനെ പുറത്താക്കിയത് പോര്‍ട്ട് എലിസബത്തിലെ ഒരു നൈറ്റ്ക്ലബില്‍ പുലര്‍ച്ചെയുണ്ടായ ഒരു സംഭവവുമായി ബന്ധപ്പെട്ടായിരുന്നു.
2011, ജൂൺ 12, ഞായറാഴ്ച
2011, ഏപ്രിൽ 26, ചൊവ്വാഴ്ച
ദാരിദ്ര്യം വരാതിരിക്കാന്‍
ദാരിദ്ര്യം ക്ഷണിച്ചു വരുത്തുമെന്ന് പണ്ഡിതന്മാര്‍ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയ ചില കാര്യങ്ങള്‍ ഇവിടെ ചേര്ക്കു്ന്നു. ഇത്തരം കാര്യങ്ങളില്‍ നിന്നും വിട്ടു നില്ക്കുതന്നത് ദാരിദ്ര്യം വരാതിരിക്കാന്‍ ഉപകരിക്കും.
ധരിച്ച വസ്ത്രം തുന്നുക
അടിച്ചു വാരിയത് കൂട്ടി വെക്കുക
രാത്രി വീട് അടിച്ചു വാരുക
വീടിന്റെ ഉമ്മറപ്പടിയില്‍ ഇരിക്കുക
പേനിനെ ജീവനോടെ നിലത്തിടുക
ഉള്ളിത്തോല്‍ കരിക്കുക
പലിശ വ്യഭിചാരം എന്നിവയില്‍ ഏര്പ്പെകടുക
വിസര്ജ്ജ ന സഥലത്ത് കടക്കുമ്പോള്‍ വലതു കാല്‍ മുന്തിക്കുക
ദുര്‍ നടപ്പുകരെ മുഖ സ്തുതി പറയുക
ഭക്ഷ്യ വസ്തുക്കള്‍ കുപ്പയിലെറിയുക
പല്ല് കൊണ്ട് നഖം കടിച്ചു മുറിക്കുക
നഗ്നനായി കിടന്നുറങ്ങുക
കറുത്ത ചെരുപ്പ് ധരിക്കുക
പൊട്ടിയ ചീര്പ്പ് കൊണ്ട് മുടി ചീകുക
വലിയ അശുദ്ധി ഉണ്ടാകേ തിന്നുക
സുപ്രയില്‍ വീണ ഭക്ഷണത്തെ അവഗണിക്കുക
ഉസ്താദിന്റെ മുന്നിലൂടെ നടക്കുക
മാതാപിതാക്കളുടെ പേര് വിളിക്കല്‍
കളിമണ്ണ് കൊണ്ട് കൈ കഴുകുക
ധരിച്ച വസ്ത്രം കൊണ്ട് മുഖം തുടക്കുക
വിളക്ക് ഊതി കെടുത്തുക
പൊട്ടിയ പെന കൊണ്ട് എഴുതുക
പത്രങ്ങള്‍ കഴുകാതെ ഉപേക്ഷിക്കുക
ഇരുന്നു തലപ്പാവ് ധരിക്കല്‍
നിന്ന് കൊണ്ട് പാന്റ് ധരിക്കല്‍
ചിലന്തിവല നീക്കാതിരിക്കല്‍
സുബ്ഹി ക്ക് ശേഷം ഉറങ്ങല്‍
അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുക
ആവശ്യമില്ലാതെ ഫലവ്ര്ക്ഷം മുറിക്കുക
നിസ്കാരത്തില്‍ കൊട്ടുവാ ഇടുക
ചെയ്ത നന്മകള്‍ എടുത്തു പറയല്‍
ആവശ്യക്കാര്ക്ക്ത വെള്ളം തടയല്‍
മറ്റുള്ളവരെ ദ്രോഹിക്കല്‍
ഔലിയാക്കളെ നിസ്സാരപെടുത്തല്‍
കെട്ടി നില്ക്കു ന്ന വെളളത്തില്‍ മൂത്രമൊഴിക്കല്‍
വിസര്ജ്ജ ന സ്ഥലത്ത് തുപ്പുക
ഊരക്ക് കൈ കൊടുക്കുക
ബിസ്മി ചൊല്ലാതെ ഭക്ഷിക്കുക
അമിതമായി ഭക്ഷിക്കുക
കമിഴ്ന്നു കിടന്നുറങ്ങുക
------------------------
അവലംബം പൂങ്കാവനം മാസിക
2011, ഫെബ്രുവരി 15, ചൊവ്വാഴ്ച
തിരുകേശവും കാന്തപുരവും – വിമര്‍ശകരോട് അല്പം
@@@@ശ്രദ്ധേയന് പറയുന്നു: കേരളത്തിലെ ഏറ്റവും മികച്ച സംഘാടനാപാടവം ഉള്ള മുസ്‌ലിം നേതാവ് ആരാണെന്ന് ചോദിച്ചാല്‍ രണ്ടു വട്ടം ആലോചിക്കാതെ ഞാന്‍ പറയുന്ന പേര് കാന്തപുരം അബൂബക്കര്‍ മുസല്ല്യാരുടെതായിരിക്കും. കാരന്തൂരിലെ ചതുപ്പുനിലത്തെ പടുകൂറ്റന്‍ വിദ്യാഭ്യാസ സമുച്ചയമാക്കി പരിവര്‍ത്തിപ്പിച്ചതിന്റെ പരിണാമ ശാസ്ത്രം മാത്രം പഠിച്ചാല്‍ മതി, കാന്തപുരം ഉസ്താദിന്റെ നേതൃപാടവം അംഗീകരിക്കാന്‍. കേരളമൊട്ടുക്കും ഇപ്പോള്‍ കേരളത്തിനു പുറത്തും പള്ളികളും സ്കൂളുകളും കുടിവെള്ള പദ്ധതികളുമൊക്കെയായി അദ്ദേഹം തന്റെ സേവനപ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തികൊണ്ടിരിക്കുകയാണ്.@@@@
അപ്പോള്‍ അതാണ് കാര്യം , പണം മാത്രമല്ല , ഏറ്റവും മികച്ച സംഘടനാ പാടവം . അത് കാന്തപുരം ഉപയോഗിച്ചത് മുഴുവനും ഈ സമുദായത്തിന് വേണ്ടി തന്നെയാണ്. അതിനൊരു മറുപുറം പറയാന്‍ വിമര്‍ശകര്‍ക്ക് കഴിയുമോ...?
ഇത് കണ്ടു ആരും ഞെട്ടണ്ട , കരിനാക്കന്‍ വിഷം കലര്‍ത്താന്‍ വേണ്ടി എടുത്തുവെച്ച പാലാണിത്. ഇതൊരു ശൈലി ആണ് “വെടക്കാക്കി തനിക്കാക്കുക” എന്ന് കേട്ടിട്ടില്ലേ .അതിന്റെ നേരെ വിപരീതം “നന്നാക്കി വെടക്കാക്കുക”. അല്ലാതെ നിങ്ങളാരെങ്കിലും വിചാരിച്ചോ ശ്രദ്ധേയന് ചില കാര്യങ്ങളിലെങ്കിലും കാന്തപുരത്തിനോട് മുഹബ്ബത്തായിരുന്നെന്നു. മൂപ്പരെ വഹാബീ മുഖം കാണണമെങ്കില്‍ കോട്ടക്കല്‍ തീവ്ര വൈദ്യ ശാല വരെ ഒന്ന് പോയാ മതി .
@@@@ ശ്രദ്ധേയന്‍ : 'ശഅറെ മുബാറക് ഗ്രാന്‍റ് മസ്ജിദ് ' എന്ന് പേര് വെച്ചിട്ടുള്ള പ്രസ്തുത പള്ളിയില്‍ ഇരുപത്തി അയ്യായിരം പേര്‍ക്ക് നിസ്കരിക്കാനുള്ള സൗകര്യം ഉണ്ടാവും. ആയിരത്തി ഇരുന്നൂറു പേര്‍ക്ക് താമസിക്കാനുള്ള സൌകര്യവും ലൈബ്രറി, സെമിനാര്‍ ഹാള്‍ എന്നിവയും പ്രത്യേകതകളാണ്. ഒരു സാംസ്കാരിക സമുച്ചയം എന്ന നിലവാരത്തിലേക്ക് പ്രസ്തുത പള്ളി ഉയരും എന്നാണ് പ്രതീക്ഷ.@@@@
ഇങ്ങിനെ ഒരു നല്ല പ്രതീക്ഷയില്‍ തുടങ്ങുന്ന ശ്രധേയന്റെ കരിനാക്ക് പെട്ടന്നുതന്നെ വളയുന്നത് കാണുക .@@@@ --- എന്താണീ കേശത്തിന്റെ ആധികാരികത? മക്കയിലും മാദീനയിലും ഇല്ലാതെ പോയ ഒരു 'കേശപൂജാകേന്ദ്രം' കോഴിക്കോട്ടു തുടങ്ങുന്നതിന്റെ ഉദ്ദേശ്യമെന്താണ്?@--- തൊഴുതു ചുംബിച്ചു പ്രാര്‍ഥിച്ചു നില്‍ക്കുന്ന ഒരു ബഹുദൈവ സമൂഹത്തിന്റെ സൃഷ്ടിപ്പല്ലേ ഇവിടെ യഥാര്‍ത്ഥത്തില്‍ സംഭവിക്കാന്‍ പോകുന്നത്?@ ബിംബാരാധകരെ കൊണ്ട് തന്നെ ബിംബങ്ങള്‍ തച്ചുടപ്പിച്ചയാളാണ് പരിശുദ്ധ പ്രവാചകന്‍. ആ പ്രവാചകന്റെ പേരില്‍ തന്നെ ഒരു 'കേശ ബിംബം' ഉയരുമ്പോള്‍ പ്രതിഷേധിക്കാതിരിക്കാനാവില്ല @ ഗ്രാണ്ട്മോസ്കില്‍ 'കേശപൂജ' തുടങ്ങുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ 'അജ്മീരായി' കോഴിക്കോട് മാറിയേക്കാം.@@@@
തിരുനബി (സ്വ) തങ്ങളെ കേവലം സാധാരണ മനുഷ്യനായി കാണുകയും തിരു ശേഷിപ്പുകളെ പരിഹസിക്കുകയും ചെയ്യുന്ന വഹാബീ മുഖത്തിന്റെ ഭാഗമാണ് ഈ ശ്രദ്ധേയനും. ഇസ്ലാമിക പാരമ്പര്യം മുറുകെ പിടിച്ചു തിരു നബി തങ്ങളെയും അവിടത്തെ തിരു ശേഷിപ്പുകളെയും ആദരിക്കുകയും , ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ബഹുകോടി മുസ്ലിം സമൂഹത്തെ ശിര്‍ക്കിന്റെയും കുഫ്രിന്റെയും അന്ധവിശ്വസത്തിന്റെയും ആലയില്‍ കൊണ്ട് പോയി കെട്ടാനാണ് ഇവര്‍ ശ്രമിക്കുന്നത്. മുസ്ലിം സമൂഹത്തില്‍ ആദരവും ആരാധനയും കൂട്ടി കുഴച്ചു അവരുടെ മേല്‍ ശിര്‍ക്കിന്റെ മാലയിട്ടു കൊടുക്കാന്‍ വേണ്ടി മാത്രം ജീവിക്കുന്ന മുജാഹിദുകള്‍ ക്ക് ഒരിക്കലും ബര്ഖതുള്ള ഒരു പ്രവാചകനെയോ , തിരുശേഷിപ്പുകളാല്‍ പുണ്യം നേടുന്ന ഒരു സമൂഹത്തെയോ സങ്കല്‍പ്പിക്കാന്‍ കഴിയില്ല . പ്രവാചകനെ ഒരു കേവലം “മയമാക്ക” യും “ അറബി പയ്യനും” മാത്രമായി കാണുന്ന ഇവര്‍ക്കെങ്ങിനെ പ്രവാചകനെ സ്നേഹിക്കാന്‍ കഴിയും. സ്നേഹ ഭാജനത്തിനെ നന്മകള്‍ , പ്രകീര്‍ത്തനങ്ങള്‍ എടുത്തു പറയുക എന്നത് സാധാരണ ജീവിത ത്തില്‍ പോലും ലളിത മായാ കാര്യമാണ്. എന്നാല്‍ പ്രവാചകന്‍ ജനിച്ച പുണ്യ മാസം പോലും നെഞ്ചെരിക്കുന്ന ഒര്മയകുന്ന വാഹാബിസത്തിനു തിരു കേശത്തില്‍ പുണ്യം കാണാന്‍ എങ്ങിനെ കഴിയും. സുന്നികള്‍ തിരു കേശത്തെ ആദരിക്കുന്നു, ബഹുമാനിക്കുന്നു, അതിട്ട വെള്ളം കുടിക്കുന്നു, അതിലൂടെ പുണ്യം നേടാന്‍ ആഗ്രഹിക്കുന്നു. ഈ ആദരവിനെ ഏക ഇലഹായ അല്ലാഹുവിനു മാത്രം നല്‍കേണ്ട ആരാധനയക്കാനാണ് മുജാഹിദുകള്‍ ശ്രമിക്കുന്നത്. കഅബ ശരീഫിലെ ഹജറുല്‍ അസ് വദ് എന്ന കല്ലിനെ മുസ്ലിംകള്‍ ചുംബിക്കുന്നത് , അല്ലെങ്കില്‍ അതുള്‍ കൊളളുന്ന കഅബയേ വലം വെക്കുന്നത് ഒരിക്കലും അവയെ ആരാധിക്കലല്ല. അങ്ങിനെ പറയാന്‍ ശ്രദ്ധേയന് കഴിയുമോ ...ഇല്ല , പറഞ്ഞാല്‍ ബൂലോകത്തെ നിരീശ്വര വാദികളുടെ നേതാവായ ജമ്പാര്‍ മാസ്റ്റര്‍ക്ക് കൊടുത്ത മറുപടി വെള്ളത്ത്തിലാകില്ലേ. .....ശ്രദ്ധേയാ ....ഇനിയെങ്കിലും ഒന്ന് പടിക്കുക , അല്ലെങ്കില്‍ , കഅബയെ ആരാധിക്കുന്നു, നബിയെ ആരാധിക്കുന്നു, ഹജറുല്‍ അസ് വദ്, സഫ –മര്‍ വ , ഖുര്‍- ആന്‍, റമളാന്‍, അങ്ങിനെ തുടങ്ങി എല്ലായിടത്തും പ്രശ്നമാകും ആരാധനയും ആദരവും കൂട്ടി കുഴച്ചാല്‍ ...ബ്ളോഗില്‍ കമന്റു എഴുതണ്ടേ നമുക്ക്.
ഇനി തിരുനബി കേശത്തിലേക്ക് :
@@@@ ശ്രദ്ധേയന്‍ പറയുന്നു -- ആയിരത്തി നാനൂറിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇഹലോകവാസം വെടിഞ്ഞ പ്രവാചകന്റെ 'ഒരു മുടി' എങ്ങിനെ ഉസ്താദിന്റെ അധീനതയില്‍ വന്നു എന്നതാണ് ചോദ്യമെങ്കില്‍, ഉത്തരം അബുദാബിയിലെ ഡോ. അഹമ്മദ് ഖസ്‌റജ് എന്നയാളാണ് ഇത് കൈമാറിയത് എന്നതും @@@
ശ്ശോ... ഇതെന്തേ ഒന്ന് മുഴുമിക്കാതിരുന്നത്..
ഹജ്ജത്തുല്‍ വിദാഇന്റെ വേളയില്‍ തിരുനബി (സ്വ) മുടി നീക്കിയപ്പോള്‍ അബൂ ത്വല്‍ഹതു എന്ന അന്സാരിയായ സ്വഹാബി അത് വിതരണം ചെയ്യുകയും അതില്‍ നിന്നല്പം പലരിലെന്ന പോലെ ഉമ്മു സുലൈം (റ) യുടെ കൈവശം വരികയും ചെയ്തു. ഇന്ന് ജീവിക്കുന്ന അറബികള്‍ പോലും അമീറുല്‍ അന്‍സാര്‍ എന്ന് വിളിക്കുന്ന ഡോ: ശൈഖ് അഹമ്മദ് ഖസ്‌റജിന്റെ പിതാമഹി ആണ് ഉമ്മു സുലൈം (റ). അതായതു പരമ്പരാഗതമായി അവരുടെ കൈവശം വന്നതില്‍ നിന്നാണ് ഖസ്‌റജ് കുടുംബം ഇപ്പോള്‍ മര്കസിനു നല്കിയിരിക്കുനതു. ആരും കാണാതെ ഒരൊഴിഞ്ഞ മൂലയില്‍ വെച്ചല്ല ഈ കൈമാറ്റം നടന്നത്. കേരളത്തിലെ സുന്നി മുസ്ലിയാക്കന്മാര്‍ മാത്രം ഇരിക്കുന്ന വേദിയിലുമല്ല . കഴിഞ്ഞ മര്‍കസ് സമ്മേളനത്തില്‍ വെച്ച് പതിനായിരക്കണക്കിനു വിശ്വാസികളെ സാക്ഷി നിര്‍ത്തി അബൂദാബിയിലെ ഡോ: ശൈഖു അഹമ്മദു ഖസ്‌റജ് തന്റെ കുടുംബം പരമ്പരാഗതമായി സൂക്ഷിച്ചു പോന്ന തിരു കേശം ബഹു കാന്തപുരം ഉസ്താദിന് നല്‍കുമ്പോള്‍ ആ സദസ്സില്‍ സ്വദേശത്തും വിദേശത്തും ഉള്ള നിരവധി മഹാ പണ്ഡിതന്മാര്‍ ഉണ്ടായിരുന്നു . ഈജിപ്തിന്റെ ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അലി ജുമാ , മക്കയിലെ പ്രമുഖ പണ്ഡിതന്‍ ഡോ.ഉമര്‍ കാമിലി തുടങ്ങിയവര്‍ ത്വലഅല്‍ ബദര് അലൈനാ ...മിന്‍ സനിയ്യാത്തില്‍ വിദായി എന്നാ പ്രകീര്‍ത്തനം അലപിച്ചതിനെ സ്വാഗതം ചെയ്തതിനു വിശ്വാസികളെത്ര സാക്ഷി. തിരുകേശത്തിന്റെ ആധികാരികതയില്‍ അവര്‍ക്കാര്‍ക്കും സംശയം ഇല്ലാത്ത കാലത്തോളം തിരുനബി തങ്ങളെ ജീവനെക്കാളെറെ സ്നേഹിക്കുന്ന സുന്നികള്‍ക്കും അതുണ്ടാവില്ല .
ഇനി തിരുകേശം ; അത് സൂക്ഷിച്ചുവെക്കല്‍ , അതിനെ ആദരിക്കല്‍ ,ബര്‍ക്കത്തെടുക്കല്‍, തുടങ്ങിയ വിഷയങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്താല്‍ തീരില്ല. ശ്രദ്ധെയാനോ മറ്റാര്‍ക്കോ അതില്‍ സംശയം ഉണ്ടെങ്കില്‍ അതും മറ്റൊരു പോസ്റ്റില്‍ ചര്‍ച്ച ചെയ്യാവുന്നതാണ്.
കാന്തപുരവും ശഅറെ മുബാറക് ഗ്രാന്‍ഡ് മസ്ജിദും.
നിര്‍മാണത്തിന് മുന്നേ തന്നെ കോഴിക്കോട്ടെ ഈ നിര്‍ദിഷ്ട മസ്ജിദു വാര്‍ത്തകളില്‍ ഇടംപിടിച്ചു. അതിന്റെ രൂപവും , ചിലവാകുന്ന തുകയും കൊണ്ട് മാത്രമല്ല അത്. തിരുനബി (സ്വ) തങ്ങളുടെ തിരുകേശത്തിന്റെ സൂക്ഷിപ്പ് അവിടെയാണ് എന്നത് കൊണ്ടാണ് അത്. പള്ളി ഇനി എത്ര വലുതായാലുംആഡംബര മുറ്റിയതായാലും അതിനെ കുറിച്ച് വല്ലാതെ ചര്‍ച്ചക്ക് ആരും നില്കില്ല. നിലവില്‍ അഞ്ചോളം ജുമുഅത് പള്ളികള്‍ ഉണ്ടായിരിക്കുംപോഴാണ് കൊണ്ടോട്ടി ടൌണില്‍ മസ്ജിദുല്‍ ഫത്ഹ് എന്നാ പേരില്‍ ഒരു പള്ളി കാന്തപുരം തന്നെ നിര്‍മിക്കുന്നത്. അന്നതിനെ എന്റെ പിതാവിന്റെ ബന്ധത്തില്‍ പെട്ട ജമാഅത്തെ ഇസ്ലാമിയുടെ ആളും കൊണ്ടോട്ടിയില്‍ ഡോക്ടര്‍ ആയി ജോലി ചെയ്യുന്ന വ്യക്തി ‘എന്തിനാണ് ഇത്ര വലിയ പള്ളി. ഇതിനൊക്കെ അല്ലാഹുവിനോട് മറുപടി പറയേണ്ടി വരില്ലേ എന്ന് പറഞ്ഞു വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ പള്ളി ഉത്ഘാടനം കഴിഞ്ഞ റമളാനില്‍ തന്നെ പള്ളിയുടെ മൂന്നു നിലയും നിറഞ്ഞു പുറത്തും ആളുകള്‍ നിസ്കരിക്കാന്‍ നില്‍കുന്നത് പള്ളിയുടെ തൊട്ടടുത്തുള്ള ഡോക്ടര്‍ക്ക് കാണേണ്ടി വന്നു. കോണ്ടോട്ടിയില്‍ ഇന്നും ആ സ്ഥിതി തുടരുന്നു. ഒരു കൊണ്ടോട്ടി പള്ളിയുടെ മാത്രമല്ലിത്. അങ്ങിനെയിരിക്കെ കാല്‍ ലക്ഷം ആളുകളെ തേടി ആരും പരക്കം പയെണ്ടാതില്ല .
പിന്നെ മസ്ജിന്റെ വലിപ്പവും സൗന്ദര്യവും ഉദ്യാനവും. ഇന്ന് ഇന്ത്യയുടെ തന്നെ മുഖമായി തല ഉയര്‍ത്തി നില്‍ക്കുന്ന സമുച്ചയങ്ങള്‍ ഏറെയും നിര്മിക്കപെട്ടത് മുഗള്‍ ഭരണ കാലത്താണ്. ദല്‍ഹി ജുമാ മസ്ജിദു, ചെങ്കോട്ട , താജ് മഹല്‍ എന്നിവയെല്ലാം അക്കാലത്തെ നിര്മിതകളാണ്. ഇന്ത്യയില്‍ നിന്നെണ്ണപെടുന്ന ലോകത്ഭുതമായ താജ്മഹല്‍ നിര്മിക്കപെട്ടത് ഒരു സ്നേഹ പ്രതീകമായാണ്. ഇവിടെ തങ്ങളുടേതായ എല്ലാതിനെക്കളും പ്രവാചകനെ സ്നേഹിക്കുന്ന , ആദരിക്കുന്ന ബഹുമാനിക്കുന്ന , സുന്നി സമൂഹവും അവര്‍ക്ക് നേത്രത്വം നല്‍കുന്ന കാന്തപുരമെന്ന ആശിഖു റസൂലും തങ്ങളുടെ കൈവശം വന്നു ചേര്‍ന്ന ഈ മഹാ സൌഭാഗ്യത്തെ സൂക്ഷിക്കുവാന്‍ അതിനു യോജിച്ച , രൂപത്തിലുള്ള ഒരു എടുപ്പ് എടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിലെന്തു തെറ്റ്. ഈ പള്ളിയില്‍ സൂക്ഷിക്കപെടാന്‍ പോകുന്ന നബിയുടെ തിരുകേശം തന്നെയാണ് എല്ലാവരുടെയും ഉറക്കം കെടുത്തുന്നത്. കാരണമെന്തെന്നാല്‍ ഒരു യഥാര്‍ത്ഥ തിരുശേഷിപ്പ് അത് അതിനേറ്റവും അര്‍ഹമായ വ്യക്തിയുടെ, അല്ലെങ്കില്‍ സ്ഥലത്തെ അത് ചെന്ന് ചേരുകയുള്ളൂ. എന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നു. അപ്പോള്‍ എന്തായാലും കാന്തപുരത്തിന്റെ വിമര്‍ശകര്‍ ആ മുടിയുടെ ആധികാരികതയെ എത്ര വിശ്വസിനീയമായ തെളിവ് ലഭിച്ചാലും അംഗീകരിക്കുകയില്ലെന്ന് ഉറപ്പാണ്.
കോഴിക്കോട്ട് നാല്‍പതു കോടി രൂപ ചിലവില്‍ ഈ പള്ളി നിര്‍മിക്കുമെന്ന് കേട്ടപ്പോഴേക്കും പാവപ്പെട്ടവരെ കുറിച്ചും , വീടില്ലത്തവരെ കുറിച്ചും, രോഗികളായി ചികത്സ കിട്ടാതെ മരിക്കുന്നവരെകുരിച്ചും , മറ്റും വേദനിക്കുന്നവരോടോന്നു ചോദിച്ചോട്ടെ. ഒരു യതീമിന് പോലും ഒരു നേരത്തെ ഭക്ഷണം നല്കതവരാണോ...ആയിരത്തിലേറെ യതീം കുട്ടികള്‍ക്ക് ഭക്ഷണവും , വസ്ത്രവും, വിദ്യാഭ്യാസവും,ഉപരി പഠനത്തിനുള്ള സൌകര്യം അങ്ങിനെ വേണ്ടതെല്ലാം നല്‍കി വളര്‍ത്തുന്ന കാ ന്തപുരത്തിനെയാണോ വയനാട്ടില്‍ പട്ടിണി കിടക്കുന്നവനുടെന്നു പറഞ്ഞു വിമര്‍ശിക്കുന്നത്. കേരളത്തിലുടനീളം പള്ളികളും മദ്രസകളും സ്കൂളുകളും കോളജുകളും നിര്‍മിക്കുകയും ചെയ്യുകയും നേത്രത്വം കൊടുക്കുകയും ചെയ്യുന്ന കന്തപുരത്തിനെയാണോ ഒരു മദ്രസ നിര്‍മിച്ചു ഈ സമുദായത്തിനു നല്‍കാന്‍ കഴിയാത്തവര്‍ വിമര്‍ശിക്കുന്നത്. കാന്തപുരത്തിനെ നേത്രത്വത്തില്‍ വീടുകള്‍ നിര്മിക്കപെടുന്നുണ്ട്, പാവപ്പെട്ട പെണ്‍കുട്ടികളെ വിവാഹം ചെയ്തയ്ക്കപ്പെടുന്നു. ഇന്ന് കാന്തപുരത്തിന്റെ സേവനം ഈ കേരളത്തില്‍ മാത്രമല്ല കിട്ടുന്നത്. അതെല്ലാം അറിയണമെങ്കില്‍ ഈ വിമര്‍ശനത്തിറെ കണ്ണട അല്പനേരത്തേക്ക് മാറ്റിവെക്കുക. എന്നിട്ട് കാന്തപുരത്തെ ഒന്ന് പഠിക്കുക
ഞാനോര്‍ത്തു പോകുന്നു എന്തൊരു അമുസ്ലിം സുഹ്ര്ത്ത് പറഞ്ഞത്, കാന്തപുരത്തിനെ പോലെ ഒരു നേതാവിനെ കിട്ടിയത് നിങ്ങളുടെ ഭാഗ്യമാണ് , ഈ വിഭാഗീയതകളെല്ലാം മറന്നു എല്ലാ മുസ്ലിംകളും ശക്തമായ പിന്തുണ കാന്തപുരത്തിന് നല്കിയിരുന്നെകില്‍ ഇപ്പോഴത്തെ സ്ഥിതി ആയിരിക്കില്ല നിങ്ങള്‍ക്കെന്നു.