2011, ഓഗസ്റ്റ് 17, ബുധനാഴ്‌ച

ബദ്‌രീങ്ങള്‍: സാഹിത്യവും സാഫല്യവും (അലവിക്കുട്ടി ഫൈസി)




മുസ്ലിം ഉമ്മത്തിന്റെ ചരിത്രത്തില്‍ നിസ്തുലമായ സമര്‍പ്പണത്തിന്റെ അധ്യായം രചിച്ചവരാണ് ബദ് രീങ്ങള്‍. അനിവാര്യമായിത്തീര്‍ന്ന ഒരു യുദ്ധമുഖത്ത് കാലിടറാതെയും മനമിളകാതെയും തിരുനബി (സ) തങ്ങള്‍ക്കൊപ്പം നിന്ന് ധീരമായ മുന്നേറ്റം നടത്തിയ ധര്‍മ്മയോദ്ധാക്കള്‍. പിറന്ന നാടും വീടും ഉപേക്ഷിച്ച് മദീനയിലെത്തിയ മുസ്ലിംകള്‍കക് അവിടെയും സ്വാസ്ഥ്യം കൊടുക്കില്ലെന്നുറച്ച മക്കയിലെ മാടമ്പികള്‍ മദീനക്കെതിരെ നടത്തിയ ആക്രമണത്തെ ചെറുക്കാനും തകര്‍ക്കാനും ഭാഗ്യം ലഭിച്ച ആത്മാഭിമാനികളായ ആദ്യവിശ്വാസികള്‍. രണഭൂവില്‍ ചരിത്രം തീര്‍ത്ത ബദ് രീങ്ങളുടെ ആദരിനറുതി കാണാന്‍ നമുക്കാവില്ല. ഖുര്‍ആന്‍ അവരെ വാഴ്ത്തി. ഹദീസ് അവരെ പുകഴ്ത്തി. ലോകം അവരെ നെഞ്ചകത്തേറ്റി ആദരിക്കുകയും അനുസ്മരിക്കുകയും ചെയ്യുന്നു. നിരുപമമായ അംഗീകാരവും ആദരവും നേടിയിട്ടുള്ള മഹാനുഭാവന്മാര്‍ സത്യാവിശ്വാസികള്‍ക്ക് വഴികാട്ടികള്‍ മാത്രമല്ല, അവര്‍ക്ക് അവലംബവും സഹായികളുമാണ്. സമൂഹം എന്നും അവരെ വസീലയാക്കി ഇഹപര വിജയം നേടിയിരുന്നു.

ബദ്‌രീങ്ങളുടെ നാമം ഉച്ചരിക്കുന്നതിനും അത് എഴുതുന്നതിനും വലിയ പുണ്യമുണ്ടെന്ന് മുസ്ലിം ഉമ്മത്ത് മനസിലാക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തതിനു തെളിവുകളേറെയാണ്. നബി (സ) യുടെ പോരാട്ടക്കഥകള്‍ രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി മാത്രമല്ല, ബദ്‌റിനും ബദ്‌രീങ്ങള്‍ക്കും പൂര്‍വീക പണ്ഡിതര്‍ പ്രത്യേക പരിഗണന നല്‍കിയതായി കാണാം. ബദ്് റിനെക്കുറിച്ച് എഴുതപ്പെടുന്നത് ചരിത്രമായിരിക്കും. എന്നാല്‍ ബദ്് രീങ്ങളെ പ്രത്യേകമായി പരാമര്‍ശിക്കുന്നതും അവരുടെ പോരാട്ടം വര്‍ണിക്കാതെ നാാമങ്ങളും ഗുണങ്ങളും മഹത്വങ്ങളും വിവരിക്കുന്നത് ആത്മീയ സാഫല്യത്തിന് കൂടിയാണ്. അവരുടെ നാമങ്ങള്‍ എഴുതിയും പറഞ്ഞും ഭൗതികവും ആത്മീയവുമായ നേട്ടങ്ങളുണ്ടായത് രേഖപ്പെടുത്തപ്പെട്ടതാണ്.

സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാനമടക്കം ധാരാളം ഗ്രന്ഥങ്ങളുടെ ഉടമയായ അല്ലാമാ അബ്ദുല്ലാഹിസ്സുവൈദി (റ) എഴുതുന്നു: അവരുടെ നാമങ്ങള്‍ എഴുതി ചുമക്കുന്നത് ശത്രുക്കളില്‍നിന്നുള്ള കാവലിനെ ഉറപ്പാക്കിത്തരുന്നതാണ്. ആ വിവരം ജാലിയത്തുല്‍ കുറബിനെ അടിസ്ഥാനപ്പെടുത്തിയാണെങ്കിലും ഉഹ് ദീങ്ങളുടെ നാമങ്ങള്‍ ഒഴിവാക്കി ബദ് രീങ്ങളെ മാത്രം ഉള്‍പ്പെടുത്തിയും തവസ്സുലും മുനാജാതും ചേര്‍ത്തുവെച്ചുമാണ് മുംബൈയില്‍ നിന്നും പുറത്തിറക്കിയ റഫ്ഉല്‍ ഖദ്് റില്‍ കാണുന്നത്. അതിന്റെ ആമുഖത്തിലദ്ദേഹം പറയുന്നു: ദൈര്‍ഘ്യം കൂടുന്നതുകൊണ്ട് മനസാനിധ്യം നഷ്ടപ്പെടുകയും ക്ഷീണിക്കുകയും ചെയ്യുമെന്നതിനാല്‍ ഞാന്‍ ഉഹ്്ദീങ്ങളെ കൊണ്ടുള്ള തവസ്സുല്‍ ഒഴിവാക്കിയിരിക്കുന്നു. എന്നാല്‍ തവസ്‌സുല്‍ ദുആഅ് രണ്ടാമത്തേതും ആദ്യത്തേതിനോട് ചേര്‍ത്തിരിക്കുന്നു. (റഫ്ഉള്‍ ഖദ് ര്‍, പേജ് 6). കേരളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഖബ്ബാനി (റ) യുടെ തവസ്സുല്‍ കൃതിക്ക് തുഹ്ഫതുന്‍ സനിയ്യ വനുബ്ദതുല്‍ ബഹിയ്യ എന്നാണ് പേര് നല്‍കിക്കാണുന്നത്. ഉഹ്ദീങ്ങളുടെ നാമങ്ങള്‍ ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ബദ് രീങ്ങളുടെ എണ്ണം 365 ഉണ്ടെങ്കിലും ളുഹൈര്‍ (റ) വിന്റെ നാമം ചേര്‍ത്തുകാണുന്നില്ല.

ബദര്‍ മൗലീദ്

പൊന്നാനി വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്ലിയാര്‍ രചിച്ച ബദ്് ര്‍ മൗലീദാണ് നമുക്കിടയില്‍ പ്രചാരത്തിലുള്ളത്. അബ്ദുല്ലത്തീഫുശ്ശാമി (റ) യുടെ കൃതിയില്‍നിന്നുള്ള സംഭവങ്ങളും ആദ്യത്തില്‍ ഒരാമുഖവും അന്ത്യത്തില്‍ പ്രാര്‍ത്ഥനയും ചേര്‍ത്തുള്ള ഈ മൗലീദില്‍. ഇമാം ബൂസ്വുരി (റ) അസ്വുബ്ഹു ബദാമിന്‍ ത്വന്‍ അതിഹി... എന്ന കവിതയും ചേര്‍ത്തിട്ടുണ്ട്. അതിലെ ഹദീസുകള്‍ (വിവരണങ്ങള്‍) ആയി ഉദ്ധരിച്ചവയെല്ലാം അബ്ദുല്ലത്തീഫ് ശാമിയുടെ ഗ്രന്ഥത്തിലുള്ളവയാണ്.

അശ്ശൈഖുദ്ദവ്വാനി (റ)

ബദ് ര്‍ മൗലീദില്‍ അവസാനത്തെ ഹദീസില്‍ വദകറശ്ശൈഖുദ്ദാറാനി എന്നു കാണാറുണ്ട്. അത് പകര്‍ത്തിയെഴുത്തില്‍ തെറ്റിയതാകാനാണ് സാധ്യത. കാരണം ഇമാം ദവ്വാനി (റ) യില്‍ നിന്നും ഇത് ഉദ്ദരിക്കപ്പെടുന്നത് കൃത്യമാണ്. അദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥമായ ശറഹുല്‍ അഖാഇദില്‍ അളുദിയ്യയില്‍ ഇത് കാണാവുന്നതാണ്. മുസ്ലിം ഉമ്മത്തിലെ ശ്രേഷ്ഠവിഭാഗങ്ങളുടെ ക്രമവിവരണത്തിന്റെ ഭാഗമായി ബദ് രീങ്ങളുടെ മഹത്വവും അവരെക്കൊണ്ട് സാധിക്കുന്നതും വിവരിക്കുന്ന ഭാഗത്താണിതുള്ളത്. ദവ്വാനി ഇമാമിന്റെ ഈ ഉദ്ധരണം ധാരാളം ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ബരീഖത്തുല്‍ മഹ്്മൂദിയ്യ ഫീ ശറഹി ത്വരീഖതിന്‍ മുഹമ്മദിയ്യ (2/10).

അബ്ദുല്‍ മാമലികില്‍ അസ്വാമി അല്‍ മക്കി എഴുതുുന്നു: താരീഖുല്‍ ഖമീസ് (ഫീ അഹ്‌വാലി അന്‍ഫസി നഫീസിന്‍) എന്ന ഗ്രന്ഥത്തില്‍ അതിന്റെ കര്‍ത്താവ് ജലാലുദ്ദീനിദ്ദവ്വാനി (റ) യെ ഉദ്ദരിക്കുന്നുണ്ട്. തന്റെ ഉന്നതരായ ഗുരുവര്യരില്‍നിന്നും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്യുന്നു: അവരുടെ നാമം ചൊല്ലി പ്രാര്‍ത്ഥിച്ചാല്‍ നിശ്ചയമായും ഉത്തരം ലഭിക്കുന്നതാണ്. (സിംതുന്നുജൂമില്‍ അവാലിഫീ അന്‍ബാഇല്‍ അവാഇലിവത്തവാലീ 1/266).

പത്താം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ (ഹി. 918) വഫാത്തായ പ്രശസ്ത ശാഫിഈ പണ്ഡിതനാണ് ജലാലുദ്ദീന്‍ മുഹമ്മദ്ബ്‌നു അസ്അദ് അസ്വിദ്ദീഖി അദ്ദവ്വാനി (റ) സമകാലികരായ പണ്ഡിതരില്‍ സമശീര്‍ഷരായവര്‍ ദുവനീ ഇമാമുമായുള്ള സമ്പര്‍ക്കത്തെ വളരെ വലിയ മഹത്വമായി കണക്കാക്കിയിരിക്കുന്നു. അതുപോലെ സമകാലത്തെ പുതുതലമുറയിലെ പണ്ഡിതരുടെ യോഗ്യതകളില്‍ ദുവനി (റ) യുടെ ശിഷ്യത്വവും സാഭിമനം പറയപ്പെട്ടിരുന്നു. ഒമ്പത്-പത്ത് നൂറ്റാണ്ടുകളിലെ പണ്ഡിതരുടെ ചരിത്രം പാരായണം ചെയ്താല്‍ വ്യക്തമാകുന്നതാണിത്. തന്റെ ഗ്രന്ഥങ്ങള്‍ക്ക് ടിപ്പണിയും വ്യാഖ്യാനവും എഴുതിയ പണ്ഝിതര്‍ ഏറെയുണ്ട്. വിശ്വപ്രസിദ്ധരായ പണ്ഡിത പ്രമുഖര്‍ തനിക്ക് ഗുരുവര്യന്മാരില്‍നിന്നും പകര്‍ന്നുകിട്ടിയ അറിവാണ് പില്‍ക്കാലക്കാര്‍ക്കായി പകര്‍ന്നിരിക്കുന്നത്. ബര്‍സന്‍ജിയുടെ ജാലിയതുല്‍ കുറബിലും ദവ്വാനി (റ) എന്നുതന്നെയാണുള്ളത്.

ബര്‍സന്‍ജി (റ)

മൗലീദുല്‍ ബര്‍സന്‍ജി ക്രോഡീകരിച്ച മഹാനായ സയ്യിദ് സൈനുല്‍ ആബിദീന്‍ ജഅ്ഫറുബ്‌നു ഹസനില്‍ ബര്‍സന്‍ജി (റ) എന്നവര്‍ക്ക് ബദ് രീങ്ങളക്കൊണ്ട് തവസ്സുല്‍ ചെയ്യുന്നതും അവരുടെ ശ്രേഷ്ഠത വിവരിക്കുന്നതുമായി മൂന്നു ഗ്രന്ഥങ്ങളുണ്ട്. ജാലിയതുല്‍ കുറബ് ബിന്‍ അസ്വ്ഹാബി സയ്യിദില്‍ അജമി വല്‍ അറബ്, ഗദ്യത്തിലുള്ള ഈ ഗ്രന്ഥം ബദ് രീങ്ങളുടെ മഹത്വവും അവരെകൊണ്ട് തവസ്സുല്‍ ചെയ്താല്‍ ലഭിക്കുന്ന നേട്ടങ്ങളും വിവരിക്കുന്നതോടൊപ്പം അതുകൊണ്ടുണ്ടായ പല അത്ഭുതങ്ങളും വിവരിക്കുന്നു. അത് അഹ്്മദ് ളിയാഉദ്ദീന്‍ അല്‍ കാംശഖാനവി (റ) യുടെ മജ്മൂആതില്‍ പെട്ട അല്‍ മജ്മൂ അതുന്നഖ്ശബന്‍ദിയ്യയുടെ 268 മുതല്‍ 278 പേജുകളില്‍ ചേര്‍ത്തിട്ടുണ്ട്.

ജാലിയത്തുല്‍ കദിര്‍ബി അസ്മാഇ അസ്വ്ഹാബി സയ്യിദില്‍ മലാഇകി വല്‍ബശര്‍ എന്ന കൃതി റാഇയ്യ് (റാഅ് അന്ത്യാക്ഷരമായ ബൈതുകള്‍) വിഭാഗത്തില്‍ പെട്ട കൃതിയാണ്. 185 ബൈതുകളാണിതിലുള്ളത്. 21 ബൈതുകള്‍ ആമുഖം കഴിഞ്ഞാല്‍ 107 ബൈതുകളില്‍ അസ്മാഉ അഹ്്‌ലില്‍ ബദ്ര്‍ മനോഹരമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ശേഷം ഉഹ്്ദീങ്ങളുടൈ നാമവും തുടര്‍ന്ന അഹ്‌ലുബൈത്തിനെയും അഇമ്മാതിനെയും തവസ്സുലാക്കി പ്രാര്‍ത്ഥനയോടെ സമാപിക്കുന്നു. അല്‍ ബദ്‌രിയ്യതുര്‍ റാഇയ്യ എന്നറിയപ്പെടുന്ന ഈ പദ്യകൃതിക്ക് അബ്ദുല്‍ ഹാദി നജല്‍ അബ്‌യാറി എന്ന ഈജിപ്ഷ്യന്‍ പണ്ഡിതന്‍ അല്‍ അറാഇസുല്‍ വാളിഹ: അല്‍ ഗുറര്‍ എന്ന പേരില്‍ വ്യാഖ്യാനമെഴുതിയിട്ടുണ്ട്. അറബികള്‍ക്കിടയില്‍ വ്യാപകമായി പ്രചാരത്തിലുള്ള ബദ് ര്‍ ബൈത്താണിത്.അല്‍ അറീന്‍ ലി അസ്മാഇസ്വഹാബതില്‍ ബദ് രിയ്യീന്‍ എന്ന ഒരു കൃതിയും ബര്‍സന്‍ജി (റ) വിനുണ്ട്.

ജഅ്ഫറുല്‍ ബര്‍സന്‍ജിയുടെ സഹോദരനാണ്. പണ്ഡിതനും ഗ്രന്ഥകാരനും സാത്വികനുമായ അലിയ്യുല്‍ ബര്‍സന്‍ജി (റ) സഹോദരന്‍ മൗലിദുല്‍ ബര്‍സന്‍ജിക്ക് പദ്യാവിഷ്‌കാരം നടത്തിയിട്ടുണ്ട്. ഇത് അറബുനാടുകളില്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു. കൂടാതെ ഇദ്ദേഹം ഒരു ബദ് ര്‍ ബൈത് തയ്യാറാക്കിയിട്ടുമുണ്ട്.

അല്‍ ബദ്് രിയ്യതുല്‍ ഹംസിയ്യ

ജാലിബതുല്‍ ഇറബി ഫീനള്മിജാലിയതില്‍ കുറബ് എന്ന ബദ് ര്‍ ബൈതാണ് നമുക്കിടയില്‍ ബദ് രിയ്യതുല്‍ ഹംസിയ്യ എന്ന പേരിലറിയപ്പെടുന്നത്. ജഅ്ഫറുല്‍ ബര്‍സന്‍ജി (റ) യുടെ ജാലിയതുല്‍ കുറബിന് അലിയ്യുല്‍ ബര്‍സന്‍ജി നടത്തിയ പദ്യാവിഷ്‌കാരത്തിന്റെ ചുവടുപിടിച്ചാണ് ഞാനിത് പദ്യത്തില്‍ കുറിക്കുുന്നതെന്ന് മുഹമ്മദ്ബ്‌നുല്‍ മുഹമ്മദില്‍ ഹാദില്‍ ബര്‍സന്‍ജി (റ) ഇതിന്റെ ആദ്യഭാഗത്ത് പറയുന്നുണ്ട്. ഉഹ്്ദീങ്ങളെയും കൊണ്ട് തവസ്സുലാക്കി പ്രാര്‍ത്ഥനാ ബൈത്തുകളോടെയാണിത് സമാപിക്കുന്നത്. മഹാനായ അഹ്്മദ് കോയ ശാലിയാത്തി (ന.മ) ബദ്് രിയ്യതുല്‍ ഹംസിയ്യക്ക് വ്യാഖ്യാനമെഴുതിയിട്ടുണ്ട്. ജാലിബതുത്വറബി ബിഹല്ലി ജാലിബതില്‍ ഇറബ് എന്നാണതിന്റെ പേര്.

അശ്ശാഫിയതുമിനല്‍ അസ്ഖാമി

അശ്ശൈഖ് ഹുസൈന്‍ ബിന്‍ സലീമിബ്‌നു സലാമത് അല്‍ ഹുസൈനുദ്ദീജാനി (റ) പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച മഹാനായ പണ്ഡിതനാണ്. വിവിധ വിജ്ഞാനശാഖകളില്‍ ധാരാളം പ്രശസ്ത ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ബദ് രീങ്ങളെ തവസ്സുലാക്കിയുള്ള തന്റെ അശ്ശാഫിയതുമിനല്‍ അസ്ഖാമി ഫീ അസ്മാഈ അഹ് ലി ബദ് രില്‍ കിറാം (റ) എന്ന കൃതി പ്രസിദ്ധമായതാണ്. 265 ഈരടികളുള്ള കവിതയില്‍ അക്ഷരമാലക്രമത്തിലാണ് നാമങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. ഓരോ അക്ഷരത്തില്‍ തുടങ്ങുന്ന നാമങ്ങള്‍ അവസാനിച്ചാല്‍ ഉടനെ ബൈതില്‍ തന്നെ തവസ്സുല്‍ പ്രാര്‍ഥനകള്‍ ചേര്‍ത്തിരിക്കുന്നു. ഡമസ്‌കസിലെ മളാഹിരിയ്യ ലൈബ്രറിയിലും റിയാളിലെ കിംഗ് സൗദ് ലൈബ്രറിയിലും ഇതിന്റെ കയ്യെഴുത്ത് പ്രതികള്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.

ചില കൃതികളും കര്‍ത്താക്കളും

ശറഹുസ്വദ്‌റി ബി അസ്മാഇ അഹ്്‌ല് ബദ് ര്‍ (റ) അഹ്്മദ്ബ്‌നു ആമറിബ്‌നു ഹുസൈനുസ്സഅ്ദീ, താജുല്‍ അറൂസിന്റെയും ഇത്്ഹാഫുസ്സാദാതില്‍ മുത്തഖീന്റെയും കര്‍ത്താവ്. സയ്യിദ് മുഹമ്മദ് മുര്‍തളാ അസ്സബീദി അവര്‍കള്‍ക്ക് ശൈഖ് ശിഹാബുദ്ദീന്‍ അഹ്മദുല്‍ മനീനി അദ്ദിമിശ്ഖി (റ) അവര്‍കള്‍ക്കും ഈ പേരില്‍തന്നെ ഗ്രന്ഥങ്ങളുണ്ട്.

ബദ് രിയ്യത്ത് കൃതികള്‍

അസ്മാഉല്‍ ബദ് റിന് സേവനം ചെയ്ത് പുണ്യം നേടിയവര്‍ ഏറെയാണ്. പദ്യരൂപത്തില്‍ ക്രോഡീകരിച്ചവരില്‍ വിവിധ വിജ്ഞാന ശാഖകളിലും വൈജ്ഞാനിക സേവനങ്ങളിലും പ്രശസ്തരും പ്രഗത്ഭരുമായ ചിലരുടെ വേരുകള്‍ ശ്രദ്ധിക്കുക. അഹ്്മദുല്‍ ഖത്വീഹബ് അത്തമീമി അല്‍ ഖലീലി (റ), ശൈഖ് അമീനുല്‍ ജുന്‍ദി അല്‍ അബ്ബാസി (റ), ബദീര്‍ മുഹമ്മദ് അല്‍ മഖദിസി (റ), ഇബ്‌റാഹിമുബ്‌നു ഇദ്്‌റീസില്‍ ഹസനി അസ്സനൂസി (റ), അബ്ദുല്‍ കരീമുബിന്‍ അഹ്്മദ് ബിന്‍ നൂഹ് അത്വറാബല്‍സീ (റ), മുഹമ്മദ്ബ്‌നു അലി അസ്വബ്ബാന്‍ (റ) തുടങ്ങിയവര്‍.

ഗദ്യരൂപത്തില്‍ ഗ്രന്ഥരചന നടത്തിയവരില്‍ ഉപരിവിവരിച്ചവരും പെടും. മുഹമ്മദുല്‍ മദനീജിനാന്‍, മുഹമ്മദ്ബ്‌നു സാലിമില്‍ ഹഫനീ അല്‍ ഹഫ്‌നാവീ, അബുല്‍ ബറകാത്ത് അസ്സുവൈദീ, ഇബ്രാഹിം ഹനീഫ് ബിന്‍ മുസ്തഫാ അര്‍റൂമി, അബുല്‍ വഫാ മുഹമ്മദ് അര്‍റി ഫാഈ, അഹ്്മദ് ബ്്‌നു സൈനീ ദഹ്്‌ലാല്‍, മുഹമ്മദുദ്ദൂസ്സൂഖിയ്യില്‍ അസ്ഹരിയ്യുന്ന ഖ്ശബന്ദീ (റ) തുടങ്ങി ഈ മേഖലയിലും ധാരാളം പ്രമുഖ പണ്ഡിതസാന്നിധ്യം കാണാം. ഇവരില്‍ പലരുടെയും ഗ്രന്ഥങ്ങള്‍ പലതും ഈജിപ്ത്, സൗദി, സിറിയ, അമേരിക്ക, വത്തിക്കാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്ത ലൈബ്രറികളിലും മ്യൂസിയങ്ങളിലും സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.


അവലബം മുഹിമ്മാത്ത്‌ .കോം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹസനിയ്യയിലെ അതിഥികള്‍