നാട്ടിലെ എസ് വൈ എസിന്റെ , സാന്ത്വനം പരിപാടിയുടെ ഭാഗമായി കഴിഞ്ഞ റമളാനില്‍ റിലീഫ് വിതരണത്തിനു ലിസ്റ്റ് തയ്യാറാക്കുന്ന വേളയില്‍, ആരെയെല്ലാം പരിഗണിക്കണം എന്ന ചര്‍ച്ചയിലാണ് നാട്ടിലെ വിധവകളുടെ ഒരു ലിസ്റ്റ് കുറിച്ചതു . റിലീഫ് വിതരണ ത്തിനു അര്‍ഹരായ വിധവകളോടൊപ്പം അല്പം സാമ്പത്തികമായി കഴിവുണ്ടെന്ന് കരുതി മാറ്റി വെച്ച വിധവകളുടെയും കൂടെ കണക്ക് എടുത്താല്‍ , നാട്ടിലെ സ്ത്രീകണക്കില്‍ എണ്ണാന്‍ മാത്രം വിധവകള്‍ ഉണ്ടെന്ന വസ്തുത ഞെട്ടി പ്പിക്കുന്നതായിരുന്നു . ചിലരുടെ ഭര്‍ത്താക്കന്മാര്‍ ഗള്‍ഫില്‍ നിന്ന് മരിച്ചത് , യുവത്വത്തില്‍ തന്നെ റോഡപകടങ്ങളില്‍ ഭര്‍ത്താക്കന്‍മാര്‍ നഷ്ടപെട്ടവരാണ് ഏറെയും. അതോടൊപ്പം പല കാരണങ്ങളാല്‍ വിവാഹ മോചനം നടന്നവരും , പിന്നെ ഭര്‍ത്താക്കന്മാര്‍ വരുമോ ഇല്ലയോ എന്നറിയാതെ , മോചനം പോലും ലഭിക്കാത്തവരും . ഇവരില്‍ ഏറെയും ദാമ്പത്യ ജീവിതത്തിന്റെ വഴിയില്‍ ഏറെ ദൂരം സഞ്ചരിക്കാത്തവരും യുവത്വ കാലം വിടാത്തവരുമാണ് . പഠനകാലം പിന്നിടാത്ത മക്കളെയും ചേര്‍ത്ത് ആരോടും പരാതി പറയാതെ തങ്ങള്‍ക്കു വന്ന വിധിയില്‍ ക്ഷമിച്ചു കഴിയുന്ന ഈ സ്ത്രീകള്‍ക്കും ഉണ്ടാവില്ലേ വികാരങ്ങളും വിചാരങ്ങളും ...? ആങ്ങളമാരുടെ ആശ്രയത്തിലോ അല്ലെങ്കില്‍ പിതാവിന്റെ ആശ്രയത്തിലോ അല്ലെങ്കില്‍ നാട്ടുകാരുടെ ആശ്രയത്തിലോ കഴിയെണ്ടാവരാണോ കാലാ കാലം ഇവര്‍ . ഡ്രൈവര്‍ ആയിരുന്ന ഒരു കൂട്ടുകാരന്‍ അപകടത്തില്‍ മരണ പെട്ടിട്ടു പതിമൂന്നു കൊല്ലം എങ്കിലും ആയിക്കാണും , തന്റെ മോന് ഒരു വയസ്സ് ആയപ്പോഴാണ് അവന്‍ അപകട ത്തില്‍ പെട്ട് മരണ പെട്ടത് . ആ വര്ഷം മുതല്‍ ഈ കഴിഞ്ഞ വര്ഷം വരെ നാട്ടിലെ റമളാന്‍ റിലീഫ് കിറ്റില്‍ , അവന്റെ ഭാര്യ വിധവ യായി തന്നെ നില നില്‍ക്കുന്നു .. എന്റെ നാട് വിട്ടു തൊട്ടടുത്ത നാട്ടിലേക്ക് ചിന്തിച്ചപ്പോഴും സ്ഥിതി ഇതൊക്കെ തന്നെ .
പറക്ക മുറ്റാത്ത രണ്ടു കുട്ടികളെയും ഭാര്യയെയും നാട്ടിലാക്കി ഗള്‍ഫിന്റെ മണ്ണില്‍ ജോലിക്ക് പോയ കൂട്ടുകാരന്‍ അവിടെ നടന്ന ഒരു ആക്സിടന്റില്‍ മരണപ്പെട്ടു. . വര്‍ഷങ്ങളായി ഈ സംഭവം കഴിഞ്ഞിട്ട് . കുട്ടികള്‍ക്ക് യതീം കുട്ടികള്‍ എന്ന പരിവേഷം കിട്ടി സഹായ ഹസ്തങ്ങള്‍ അവരിലേക്ക് ഒരു പാട് ചെന്നിട്ടുണ്ട് . ചിരിച്ചിരുന്ന ആ മുഖം മൌനി യായി എന്നതിനപ്പുറം ആ സ്ത്രീ യുടെ മനസ്സ് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ന് അറിയില്ല .
വര്‍ധിച്ചു വരുന്ന റോഡ് പകടങ്ങളിലും , ചെറുപ്പത്തില്‍ തന്നെ പിടി പെടുന്ന മാരക രോഗങ്ങളിലും പെട്ട് മരണ മടയുന്നവരുടെ എണ്ണം നാട്ടില്‍ വര്‍ധിക്കുമ്പോള്‍ മറുഭാഗത്ത് വിധവകളുടെ എണ്ണവും പെരുകുന്നു . കയ്യിലിരിക്കുന്ന പിഞ്ചു കുഞ്ഞിന്റെ യോ മറ്റു കുട്ടികളുടെയോ കണ്ണിലേക്ക് നോക്കി നെടുവീര്‍പ്പുകളുടെ കാലം തീര്‍ക്കാനാകും പിന്നെ അവരുടെ വിധി .
പെണ്ണ് മരണ പെട്ടാല്‍ , ആണുങ്ങള്‍ ആ ഒരു കൊല്ലത്തിനുള്ളില്‍ തന്നെ പുനര്‍ വിവാഹിതര്‍ ആവുന്നുണ്ട് . കുട്ടികളെ നോക്കാന്‍ ആളില്ല , വീട്ടില്‍ ആളില്ല , എന്നൊക്കെയാണ് കാരണങ്ങളായി കാണുന്നത് . എന്നാല്‍ സ്ത്രീകളുടെ വിഷയത്തില്‍ അവരില്‍ പലരും വിധവകളായി തന്നെ ജീവിതാ അവസാനം വരെ കഴിയേണ്ടി വരുന്നു . ഭാര്യയോ ഭര്‍ത്താവോ മരിച്ചവര്‍ക്ക് ഖുര്‍ആന്‍ (2:234) പുനര്‍വിവാഹത്തിന് അനുമതി നല്‍കുന്നു. തിരുനബി (സ) യുടെ കാലത്ത് വിധവാ വിവാഹത്തിനു വളരെ പ്രാധാന്യം നല്‍കിയിരുന്നതായി ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം . പ്രവാചകര്‍( സ)തങ്ങള്‍ തന്നെ അതിനു മാത്രക യാണ് .ഇരുപത്തി അഞ്ചാം വയസ്സില്‍ വിവാഹിത യായ അവിടുത്തെ ആദ്യ ഭാര്യ തന്നെ നാല്പതു വയസ്സുള്ള വിധവ യായ ഖദീജ ബീവി (റ)ആയിരുന്നു . പ്രവാചകര്‍ ( സ) തങ്ങളുടെ ഭാര്യ മാരില്‍ അധികവും വിധവകളായിരുന്നു എന്ന് നമുക്ക് കാണാം . പ്രവാചകന്റെ അനുചരന്മാരില്‍ നിരവധി പുരുഷന്മാര്‍ യുദ്ധങ്ങളില്‍ കൊല്ലപ്പെടുകയുണ്ടായി. വലിയതോതിലുള്ള വിധവകളുടെയും അനാഥരുടെയും സംരക്ഷണം എന്ന പ്രശ്‌നം പരിഹരിക്കേണ്ട സാഹചര്യം വന്നു. അനാഥരായ കുട്ടികള്‍ക്ക് മതിയായ സംരക്ഷണം നല്‍കാന്‍ ഈ വിധവകള്‍ക്കായില്ല. ഈ സാഹചര്യത്തിലാണ് ഒന്നിലേറെ വിവാഹം ചെയ്യാനും അത് നാലിലേറെ പാടില്ലെന്നുമുള്ള നിയമമുണ്ടായത് (ഖുര്‍ആന്‍ 4:3).
ഇന്ന് യുദ്ധങ്ങള്‍ ഇല്ല എങ്കിലും അപകടങ്ങളും രോഗങ്ങളും വിധവകളെ സൃഷ്ടിക്കുന്നു . അവരെ സംരക്ഷിക്കുക മത പരമായ ബാധ്യതയും . പലപ്പോഴും നാട്ടിലുള്ള വിധവകളുടെ മനസ്സ് അറിയാന്‍ നമുക്ക് കഴിയാറില്ല .അല്ലെങ്കില്‍ നമ്മള്‍ അത്രത്തോളം ചിന്തിക്കുന്നുമില്ല. നമ്മുടെ സ്ത്രീകള്‍ ഉയര്ത്തി പ്പിടിക്കുന്ന വിശ്വാസവും ധാര്‍മികതയും കുടുംബ സ്നേഹവും കൊണ്ട് അവരാല്‍ പേര് ദോഷമൊന്നും കേള്‍പ്പിക്കപ്പെടുന്നില്ല എങ്കിലും , ആനുകാലിക കേരളീയ പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന വാര്‍ത്തകളിലെ കഴുക കണ്ണുകള്‍ അവര്‍ക്ക് പിന്നിലും ഉണ്ടാകാം . നിങ്ങളുടെ പരിസര ത്തേക്ക് കൂടി ഒന്ന് നോക്കുക .വിധവകളെ നിങ്ങള്‍ കാണുന്നുണ്ടോ എന്ന് ചോദിക്കാനെ എനിക്ക് അറിയൂ ...!കഴിയൂ ...!!
--------------------------
ഈ പോസ്റ്റ് എഴുതിയത് ഒരു കാഴ്ച പ്പാട് മാത്രമായാണ് . സൂചിപ്പിച്ച മത ഉദ്ധരണികള്‍ മറ്റൊരു സൈറ്റില്‍ നിന്നുമാണ് . മത വിഷയങ്ങള്‍ ആധികാരിക മായി പറയേണ്ടത് പണ്ഡിതന്‍മാരാണ് .അതിനാല്‍ തന്നെ തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ അപേക്ഷ . Photo : Google
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ