2012, നവംബർ 4, ഞായറാഴ്‌ച

സുന്നത്തുകഴിഞ്ഞ പത്രങ്ങളും സുന്നത്തുകഴിയാത്ത യൂണിയനും

ലേഖകന്‍ :സു­മേ­ഷ് ബാ­ല­കൃ­ഷ്ണന്‍
പത്ര­പ്ര­വര്‍­ത്തക യൂ­ണി­യന്‍ ഈയ­ടു­ത്ത് സജീ­വ­മാ­യി ഇട­പെ­ട്ട രണ്ടു പ്ര­ശ്ന­ങ്ങ­ളാ­ണ് വര്‍­ത്ത­മാ­ന­ത്തി­ലെ­യും സി­റാ­ജി­ലെ­യും തൊ­ഴില്‍ പ്ര­ശ്ന­ങ്ങള്‍. വര്‍­ത്ത­മാ­ന­ത്തില്‍ കൃ­ത്യ­മാ­യി ശമ്പ­ളം കൊ­ടു­ക്കാ­ത്ത­താ­യി­രു­ന്നു പ്ര­ശ്ന­മെ­ങ്കില്‍ സി­റാ­ജില്‍ പി­രി­ച്ചു­വി­ട്ട തൊ­ഴി­ലാ­ളി­യെ തി­രി­ച്ചെ­ടു­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ടാ­യി­രു­ന്നു സമ­രം. വര്‍­ത്ത­മാ­ന­ത്തി­ലെ പ്ര­ശ്ന­ങ്ങള്‍ ഇപ്പോള്‍ ഏതാ­ണ്ടു കെ­ട്ട­ട­ങ്ങിയ മട്ടാ­ണ്. ജോ­ലി­ക്ക് സ്ഥി­ര­മാ­യി വൈ­കി­യെ­ത്തു­ക­യും ജോ­ലി സമ­യം പൂര്‍­ത്തി­യാ­ക്കാ­തെ ഓഫീ­സ് വി­ടു­ക­യും ചെ­യ്ത­തി­നു നി­ര­വ­ധി തവണ കാ­ര­ണം കാ­ണി­ക്കല്‍ നോ­ട്ടീ­സ് കൊ­ടു­ക്കു­ക­യും സഹ­പ്ര­വര്‍­ത്ത­ക­രായ രണ്ടു ജീ­വ­ന­ക്കാ­രെ മര്‍­ദി­ക്കു­ക­യും ഭീ­ഷ­ണി­പ്പെ­ടു­ത്തു­ക­യും ചെ­യ്ത­തി­ന്റെ പേ­രില്‍ പു­റ­ത്താ­ക്കി­യ­തെ­ന്നു മാ­നേ­ജ്മെ­ന്റ് വി­ശ­ദീ­ക­രി­ക്കു­ന്ന തൊ­ഴി­ലാ­ളി­യെ തി­രി­ച്ചെ­ടു­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ടാ­യി­രു­ന്നു സി­റാ­ജി­ലെ സമ­രം. ഈ രണ്ടു സമ­ര­ങ്ങ­ളും നട­ത്താന്‍ യൂ­ണി­യന്‍ കാ­ണി­ച്ച ആവേ­ശം കണ്ടു കോ­ഴി­ക്കോ­ട് പ്ര­സ്‌­ക്ള­ബി­ലെ ഒരം­ഗം യൂ­ണി­യന്‍ നേ­താ­ക്ക­ളോ­ടു ചോ­ദി­ച്ചു: "സി­റാ­ജി­ലും വര്‍­ത്ത­മാ­ന­ത്തി­ലു­മു­ള്ള തൊ­ഴില്‍ പ്ര­ശ്ന­ങ്ങ­ളി­ലേ യൂ­ണി­യന്‍ ഇട­പെ­ടൂ എന്നു­ണ്ടോ. മറ്റു പത്ര­ങ്ങ­ളി­ലൊ­ന്നും തൊ­ഴില്‍ പ്ര­ശ്ന­ങ്ങ­ളി­ല്ലേ? അതോ അവ രണ്ടു മു­സ്ലിം പത്ര­ങ്ങള്‍ കൂ­ടി­യാ­യ­തു­കൊ­ണ്ടാ­ണോ യൂ­ണി­യ­ന്റെ ആവേ­ശം­?

" ­വര്‍­ത്ത­മാ­ന­ത്തി­ന്റെ­യും സി­റാ­ജി­ന്റെ­യും തൊ­ഴില്‍ പ്ര­ശ്ന­ങ്ങ­ളില്‍ യൂ­ണി­യന്‍ കാ­ണി­ച്ച സം­യ­മ­ന­മി­ല്ലാ­യ്മ­യും മു­സ്ലിം മാ­ദ്ധ്യ­മ­പ്ര­വര്‍­ത്ത­ക­രു­ടെ ഇ-മെ­യില്‍ ചോര്‍­ത്താ­നാ­വ­ശ്യ­പ്പെ­ട്ടു കേ­രള പോ­ലീ­സ് നട­ത്തിയ നീ­ക്ക­ങ്ങള്‍­ക്കെ­തി­രെ സ്വീ­ക­രി­ച്ച അഴ­കൊ­ഴ­മ്പന്‍ നട­പ­ടി­യും കൂ­ട്ടി­വാ­യി­ക്കു­മ്പോള്‍ മേല്‍ ചോ­ദ്യ­ങ്ങള്‍ അത്ര­യൊ­ന്നും അസ്ഥാ­ന­ത്തു­ള്ള­താ­ണെ­ന്നു തോ­ന്നു­ന്നി­ല്ല.
       ഒ­ട്ട­ന­വ­ധി വി­ക­സന സൂ­ചി­ക­ക­ളു­ടെ കാ­ര്യ­ത്തില്‍ ഏറെ മു­ന്നോ­ക്കം നില്‍­ക്കു­ന്ന കേ­ര­ള­ത്തില്‍ പോ­ലും പത്ര­മാ­ദ്ധ്യ­മ­ങ്ങ­ളി­ലെ മു­സ്ലിം­ക­ളു­ടെ­യും ദളി­തു­ക­ളു­ടെ­യും സ്ത്രീ­ക­ളു­ടെ­യും പ്രാ­തി­നി­ധ്യം തീര്‍­ത്തും ശു­ഷ്ക­മാ­ണ്. തൊ­ഴി­ലാ­ളി­ക­ളു­ടെ­യും വാര്‍­ത്ത­ക­ളു­ടെ­യും കാ­ര്യ­ത്തില്‍ അനു­ഭ­വി­ക്കു­ന്ന ഈ ശൂ­ന്യ­ത­യെ മു­സ്ലിം­ക­ള­ട­ക്ക­മു­ള്ള­വര്‍ തങ്ങള്‍ സ്വ­ന്ത­മാ­യി നട­ത്തു­ന്ന ചെ­റു­കിട പ്ര­സി­ദ്ധീ­ക­രണ സം­രം­ഭ­ങ്ങ­ളി­ലൂ­ടെ­യാ­ണ് അല്‍­പ­മെ­ങ്കി­ലും മറി­ക­ട­ക്കാ­റു­ള്ള­ത്. വര്‍­ത്ത­മാ­ന­വും സി­റാ­ജും തേ­ജ­സും ചന്ദ്രി­ക­യും മാ­ധ്യ­മ­വു­മെ­ല്ലാം ഇങ്ങ­നെ­യൊ­രു ന്യൂ­ന­പ­ക്ഷ മന­സ്സി­നെ­യാ­ണ് പല അര്‍­ത്ഥ­ത്തി­ലും പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന­ത്. ഇവ­യില്‍ തന്നെ പല പത്ര­ങ്ങ­ളും സാ­മ്പ­ത്തി­ക­മാ­യി തീര്‍­ത്തും പരാ­ജ­യ­മാ­ണ് താ­നും. അങ്ങ­നെ­യൊ­രു സാ­ഹ­ച­ര്യ­ത്തില്‍ കോ­ടി­കള്‍ ടേണ്‍ ഓവ­റു­ള്ള പത്ര­ങ്ങ­ളി­ലെ തൊ­ഴില്‍ പ്ര­ശ്ന­ങ്ങ­ളില്‍ ഇട­പെ­ടാ­തെ­യും ചെ­റു­കിട മു­സ്ലിം പത്ര­ങ്ങ­ളി­ലെ തൊ­ഴില്‍ പ്ര­ശ്ന­ങ്ങ­ളില്‍ ഇട­പെ­ട്ടും കാ­ണി­ക്കു­ന്ന പക്ഷം ചേ­ര­ലു­ക­ളെ ഒരാള്‍ സം­ശ­യ­ത്തോ­ടെ കണ്ടാല്‍ തെ­റ്റു­പ­റ­യാ­നാ­കി­ല്ല. സാ­മൂ­ഹിക പരി­ഷ്കര്‍­ത്താ­ക്ക­ളാ­വാന്‍ ചി­ലര്‍­ക്ക് ആദി­വാ­സി­ക­ളും സ്ത്രീ­ക­ളും അതില്‍ തന്നെ മു­സ്ലിം സ്ത്രീ­ക­ളും കൂ­ടി­യേ തീ­രൂ എന്ന­തു­പോ­ലെ മാ­ദ്ധ്യമ തൊ­ഴി­ലാ­ളി നേ­താ­ക്ക­ളാ­വാന്‍ ഇവര്‍­ക്ക് മു­സ്ലിം പത്ര­ങ്ങള്‍ കൂ­ടി­യേ മതി­യാ­വൂ എന്നു­ണ്ടോ­? ­

   സി­റാ­ജി­ലെ സമ­രം സം­ബ­ന്ധി­ച്ച് സോ­ഷ്യല്‍ മീ­ഡി­യ­യില്‍ നട­ന്ന ഒരു ചര്‍­ച്ച­യില്‍ 'സി­റാ­ജി­ലെ സു­ന്ന­ത്ത് കഴി­ച്ച തൊ­ഴി­ലാ­ളി­കള്‍' എന്ന് ഒരു യൂ­ണി­യന്‍ നേ­താ­വ് പ്ര­തി­ക­രി­ച്ച­ത് ആ അര്‍­ത്ഥ­ത്തില്‍ യാ­ദൃ­ശ്ചി­ക­മാ­കാന്‍ ഇട­യി­ല്ല. അതേ­സ­മ­യം പു­റ­ത്താ­ക്ക­പ്പെ­ട്ട തൊ­ഴി­ലാ­ളി മര്‍­ദി­ക്കു­ക­യും ഭീ­ഷ­ണി­പ്പെ­ടു­ത്തു­ക­യും ചെ­യ്ത സി­റാ­ജി­ലെ 'സു­ന്ന­ത്ത് കഴി­ഞ്ഞ' രണ്ടു തൊ­ഴി­ലാ­ളി­ക­ളു­ടെ കാ­ര്യ­ത്തില്‍ യൂ­ണി­യ­നു­കാര്‍­ക്ക് യാ­തൊ­രു പരി­ഭ­വ­വു­മി­ല്ല­താ­നും. അതോ ഒരാള്‍ സു­ന്ന­ത്ത് കഴി­ക്കാ­ത്ത യൂ­ണി­യന്‍ അം­ഗ­മാ­വുക എന്ന­താ­ണോ തൊ­ഴില്‍ നി­യ­മ­ത്തി­ന്റെ­യും യൂ­ണി­യ­ന്റെ പരി­ഗ­ണ­ന­യു­ടെ­യും മനു­ഷ്യാ­വ­കാ­ശ­ത്തി­ന്റെ­യും പരി­ധി­യില്‍ വരാ­നു­ള്ള മാ­ന­ദ­ണ്ഡം, സി­റാ­ജില്‍ നി­ന്ന് മു­മ്പ് ഒഴി­വാ­ക്ക­പ്പെ­ട്ട 'സു­ന്ന­ത്ത് കഴി­ഞ്ഞ' തൊ­ഴി­ലാ­ളി­ക­ളു­ടെ കാ­ര്യ­ത്തില്‍ ഈ യൂ­ണി­യ­നു­ക­ളു­ടെ നി­ല­പാ­ട് എന്താ­യി­രു­ന്നു എന്നൊ­ക്കെ ആളു­കള്‍ ചോ­ദി­ച്ചു തു­ട­ങ്ങി­യാല്‍ യൂ­ണി­യ­നെ നി­യ­ന്ത്രി­ക്കു­ന്ന­വ­രു­ടെ അടി­വ­സ്ത്ര­ത്തി­ന്റെ നി­റം കു­റേ­ക്കൂ­ടി തെ­ളി­ഞ്ഞു­വ­രും­.
    സ­മ­ര­വു­മാ­യി ബന്ധ­പ്പെ­ട്ടു സി­റാ­ജി­ന്റെ മാ­നേ­ജ്മെ­ന്റ് പത്ര­ത്തി­ലെ വി­വിധ വി­ഭാ­ഗ­ങ്ങ­ളി­ലെ തല­വ­ന്മാ­രു­ടെ­യും ­സി­റാ­ജ് പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന സു­ന്നീ സം­ഘ­ട­ന­ക­ളി­ലൂ­ടെ പത്ര­ത്തി­ലെ­ത്തി­യ­വ­രു­ടെ­യും യോ­ഗം വി­ളി­ച്ചു­വ­ത്രെ. അവ­രെ­ല്ലാം മു­സ്ലിം­ക­ളാ­യ­ത് ആരു­ടെ കു­റ്റ­മാ­ണ്? മണ്ഡല്‍ കമ്മീ­ഷന്‍ റി­പ്പോര്‍­ട്ട് കൊ­ണ്ടു­വ­ന്ന വി പി സിം­ഗി­ന്റെ പ്ര­തി­ച്ഛായ ഉയര്‍­ത്തി­പ്പി­ടി­ച്ചു രാ­ഷ്ട്രീയ പ്ര­വര്‍­ത്ത­നം നട­ത്തു­ന്ന വീ­രേ­ന്ദ്ര­കു­മാ­റി­നെ­ക്കാ­ളും പത്ര­മാ­ദ്ധ്യ­മ­ങ്ങ­ളില്‍ സം­വ­ര­ണം നട­പ്പി­ലാ­ക്കാന്‍ കാ­ന്ത­പു­ത്തി­നോ ഒ അബ്ദു­ഹ്മാ­നോ പി കോ­യ­ക്കോ ഹൈ­ദ­ര­ലി ശി­ഹാ­ബ് തങ്ങള്‍­ക്കോ ബാ­ധ്യത ഉണ്ടെ­ന്നു തോ­ന്നു­ന്നി­ല്ല. സി­റാ­ജി­ന്റെ വര്‍­ഗീയ നി­ല­പാ­ടാ­യി ഇതി­നെ അവ­ത­രി­പ്പി­ക്കു­ന്ന പത്ര­പ്ര­വര്‍­ത്തക യൂ­ണി­യന്‍ വി­വിധ പത്ര­മാ­ദ്ധ്യ­മ­ങ്ങ­ളി­ലെ ജാ­തി­യും മത­വും തി­രി­ച്ചു­ള്ള ഒരു കണ­ക്കെ­ടു­ത്ത് വി­ശ­ക­ല­നം നട­ത്തു­ന്ന­ത് ഉപ­കാ­ര­പ്ര­ദ­മാ­യി­രി­ക്കും. മാ­തൃ­ഭൂ­മി­യി­ലെ എഡി­റ്റോ­റി­യല്‍ കോ-ഓര്‍­ഡി­നേ­റ്റര്‍­മാ­രു­ടെ ഒരു യോ­ഗം വി­ളി­ച്ചാല്‍ അതി­നെ പൂ­ണൂ­ലി­ട്ട­വ­രു­ടെ യോ­ഗം എന്നു പറ­യാന്‍ ധൈ­ര്യ­മി­ല്ലാ­ത്ത­വര്‍ സി­റാ­ജി­ലെ യോ­ഗ­ത്തെ സു­ന്ന­ത്ത് കഴി­ച്ച­വ­രു­ടെ യോ­ഗം എന്ന് പറ­യാ­തി­രി­ക്ക­ലാ­ണ് ഉചി­തം­.
   
     ന്യൂ­സ്‌­പേ­പ്പര്‍ ഏജ­ന്റു­മാ­രു­ടെ സമ­രം നട­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന­തി­നി­ടെ പ്ര­ശ്നം പരി­ഹ­രി­ക്കാന്‍ തൊ­ഴില്‍ വകു­പ്പ് മന്ത്രി തി­രു­വ­ന­ന്ത­പു­ര­ത്ത് ഒരു യോ­ഗം വി­ളി­ച്ചു. പത്ര­മാ­നേ­ജ്മെ­ന്റു­കള്‍ സഹ­ക­രി­ക്കാ­ത്ത­തി­നാല്‍ പരാ­ജ­യ­പ്പെ­ട്ടു­പോയ ആ ചര്‍­ച്ച­യില്‍ ആകെ മൂ­ന്നു പത്ര­ങ്ങ­ളു­ടെ മാ­നേ­ജ്മെ­ന്റു­ക­ളാ­ണ് ചര്‍­ച്ച­ക്ക് സന്ന­ദ്ധത പ്ര­ക­ടി­പ്പി­ച്ചെ­ത്തി­യ­ത്. സി­റാ­ജ്, തേ­ജ­സ്, മാ­ദ്ധ്യ­മം എന്നീ പത്ര­ങ്ങ­ളാ­യി­രു­ന്നു അവ. ഈ മൂ­ന്നു പത്ര­ങ്ങ­ളി­ലെ­യും 'സു­ന്ന­ത്ത് കഴി­ഞ്ഞ' മാ­നേ­ജ്മെ­ന്റ് ഏജ­ന്റു­മാ­രോ­ട് പ്ര­ശ്നം ചര്‍­ച്ച ചെ­യ്യാ­നെ­ങ്കി­ലും കാ­ണി­ച്ച അനു­കൂല നി­ല­പാ­ടി­നെ ഒരു യൂ­ണി­യ­നും എവി­ടെ­യും സ്വാ­ഗ­തം ചെ­യ്ത­താ­യി ഒരി­ട­ത്തും കണ്ടി­ട്ടി­ല്ല. ­

   പ­ത്ര­പ്ര­വര്‍­ത്തക യൂ­ണി­യന്‍ സി­റാ­ജില്‍ പ്ര­ഖ്യാ­പി­ച്ച സമ­ര­ത്തില്‍ പങ്കെ­ടു­ക്കാ­തെ ജോ­ലി­ക്കെ­ത്തി പത്ര­മി­റ­ക്കാന്‍ സഹാ­യി­ച്ച അഞ്ചു­പേ­രെ യൂ­ണി­യ­നില്‍ നി­ന്ന് പു­റ­ത്താ­ക്ക­ണ­മെ­ന്നു­ള്ള യൂ­ണി­യന്‍ കോ­ഴി­ക്കോ­ട് ജി­ല്ലാ സെ­ക്ര­ട്ട­റി­യു­ടെ പ്ര­സ്താ­വന ചില ഓണ്‍­ലൈന്‍ മാ­ദ്ധ്യ­മ­ങ്ങ­ളില്‍ കണ്ടു. യൂ­ണി­യ­ന്റെ തീ­രു­മാ­ന­ങ്ങ­ളോ­ട് വി­യോ­ജി­പ്പു­ള്ള മാ­തൃ­ഭൂ­മി­യി­ലെ­യും മനോ­ര­മ­യി­ലെ­യും അം­ഗ­ങ്ങള്‍ ഇപ്പോ­ഴും യൂ­ണി­യന്‍ ഭാ­ര­വാ­ഹി­ക­ളും അം­ഗ­ങ്ങ­ളു­മാ­യി തു­ട­രു­ന്ന­തും സി­റാ­ജി­ലെ ജീ­വ­ന­ക്കാര്‍ മാ­ത്രം കരി­ങ്കാ­ലി­ക­ളാ­വു­ന്ന­തും എങ്ങ­നെ­യാ­ണ്? അതോ ടി കെ അബ്ദുല്‍ ഗഫൂ­റും അബ്ദു­റ­ഹ്മാന്‍ സഖാ­ഫി­യും അബ്ദുല്‍ ലത്തീ­ഫ് ഫൈ­സി­യും ടി കെ സി മു­ഹ­മ്മ­ദും കൂ­ടു­മ്പോ­ഴാ­ണോ കരി­ങ്കാ­ലി­യു­ണ്ടാ­വു­ന്ന­ത്?

   ഇ­ക്ക­ഴി­ഞ്ഞ കാ­ല­യ­ള­വില്‍ കേ­ര­ള­ത്തി­ലെ വി­വിധ പത്ര­സ്ഥാ­പ­ന­ങ്ങ­ളില്‍ നി­ന്ന് പു­റ­ത്താ­ക്ക­പ്പെ­ട്ട­വ­രു­ടെ, മു­വ്വാ­യി­രം­രൂ­പ­ക്ക് പതി­നാ­റ് മണി­ക്കൂര്‍ പണി­യെ­ടു­ക്കേ­ണ്ടി വരു­ന്ന­വ­രു­ടെ, മാ­നേ­ജ്മെ­ന്റി­ന്റെ ഭീ­ഷ­ണി ഭയ­ന്ന് കരാര്‍ തൊ­ഴി­ലാ­ളി­ക­ളാ­യി തു­ട­രു­ന്ന­വ­രു­ടെ ഏതെ­ല്ലാം പ്ര­ശ്ന­ങ്ങ­ളില്‍ യൂ­ണി­യന്‍ ഇട­പെ­ട്ടി­ട്ടു­ണ്ട് എന്ന­തി­നെ കു­റി­ച്ച് പത്ര­ങ്ങള്‍ തി­രി­ച്ചു­ള്ള ഒരാ­ത്മ പരി­ശോ­ധന നട­ത്താ­നെ­ങ്കി­ലും സി­റാ­ജി­ലെ സമ­രം യൂ­ണി­യ­ന് പ്ര­ചോ­ദ­ന­മാ­കു­മെ­ങ്കില്‍ അതാ­യി­രി­ക്കും സി­റാ­ജില്‍ നട­ന്ന സമ­ര­ത്തി­ന്റെ ഏറ്റ­വും മി­ക­ച്ച വി­ജ­യം. യൂ­ണി­യ­നി­ലെ ചില അം­ഗ­ങ്ങള്‍ തന്നെ ഈ ആവ­ശ്യം ഉന്ന­യി­ച്ച സ്ഥി­തി­ക്ക് അതേ­ക്കു­റി­ച്ചു­ള്ള വി­ശ­ദാം­ശ­ങ്ങള്‍ അറി­യാന്‍ ഞങ്ങള്‍ വാ­യ­ന­ക്കാര്‍­ക്കും താ­ത്പ­ര്യ­മു­ണ്ട്. ­
 
   പി­ണ­റാ­യി വി­ജ­യന്‍ ­മാ­തൃ­ഭൂ­മി­ പത്രാ­ധി­പ­രെ 'എ­ടോ ഗോ­പാ­ല­കൃ­ഷ്ണാ' എന്നു വി­ളി­ച്ച­പ്പോള്‍ പത്ര­പ്ര­വര്‍­ത്തക യൂ­ണി­യന്‍ കാ­ട്ടിയ പ്ര­തി­ഷേ­ധ­ത്തി­ന്റെ നൂ­റി­ലൊ­രം­ശ­മെ­ങ്കി­ലും മാ­ദ്ധ്യ­മം എക്സി­ക്യൂ­ട്ടീ­വ് എഡി­റ്റ­റു­ടെ ഇ-മെ­യില്‍ ചോര്‍­ത്തി എന്ന വാര്‍­ത്ത വന്ന­പ്പോ­ഴു­ണ്ടാ­യി­ല്ല എന്ന­ത് ഇട­പെ­ടു­ന്ന കാ­ര്യ­ത്തില്‍ യൂ­ണി­യ­ന് ചില മുന്‍­ഗ­ണ­നാ­ക്ര­മ­ങ്ങള്‍ ഉണ്ട് എന്ന­തി­ലേ­ക്കാ­ണ് വി­രല്‍ ചൂ­ണ്ടൂ­ന്ന­ത്. ­ചെ­റു­കിട പത്ര­ങ്ങ­ളു­ടെ അടി­വേ­രു മാ­ന്താ­നു­ള്ള ക്വ­ട്ടേ­ഷന്‍ ഏതേ­തു മു­ത­ലാ­ളി­മാ­രാ­ണ് യൂ­ണി­യന്‍ നേ­താ­ക്ക­ളെ ഏല്‍­പി­ച്ച­തെ­ന്ന് ഇനി­യെ­ങ്കി­ലും ഒന്ന് വെ­ളി­പ്പെ­ടു­ത്താ­മോ­?

 അവലംബം : മലയാളം വാര്‍ത്ത

1 അഭിപ്രായം:

ഹസനിയ്യയിലെ അതിഥികള്‍