2012, നവംബർ 13, ചൊവ്വാഴ്ച
2012, നവംബർ 4, ഞായറാഴ്ച
സുന്നത്തുകഴിഞ്ഞ പത്രങ്ങളും സുന്നത്തുകഴിയാത്ത യൂണിയനും
ലേഖകന്‍ :സുമേഷ് ബാലകൃഷ്ണന്
പത്രപ്രവര്‍ത്തക യൂണിയന് ഈയടുത്ത് സജീവമായി ഇടപെട്ട രണ്ടു പ്രശ്നങ്ങളാണ് വര്‍ത്തമാനത്തിലെയും സിറാജിലെയും തൊഴില്‍ പ്രശ്നങ്ങള്‍. വര്‍ത്തമാനത്തില്‍ കൃത്യമായി ശമ്പളം കൊടുക്കാത്തതായിരുന്നു പ്രശ്നമെങ്കില്‍ സിറാജില്‍ പിരിച്ചുവിട്ട തൊഴിലാളിയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. വര്‍ത്തമാനത്തിലെ പ്രശ്നങ്ങള്‍ ഇപ്പോള്‍ ഏതാണ്ടു കെട്ടടങ്ങിയ മട്ടാണ്. ജോലിക്ക് സ്ഥിരമായി വൈകിയെത്തുകയും ജോലി സമയം പൂര്‍ത്തിയാക്കാതെ ഓഫീസ് വിടുകയും ചെയ്തതിനു നിരവധി തവണ കാരണം കാണിക്കല്‍ നോട്ടീസ് കൊടുക്കുകയും സഹപ്രവര്‍ത്തകരായ രണ്ടു ജീവനക്കാരെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന്റെ പേരില്‍ പുറത്താക്കിയതെന്നു മാനേജ്മെന്റ് വിശദീകരിക്കുന്ന തൊഴിലാളിയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു സിറാജിലെ സമരം. ഈ രണ്ടു സമരങ്ങളും നടത്താന്‍ യൂണിയന് കാണിച്ച ആവേശം കണ്ടു കോഴിക്കോട് പ്രസ്ക്ളബിലെ ഒരംഗം യൂണിയന് നേതാക്കളോടു ചോദിച്ചു: "സിറാജിലും വര്‍ത്തമാനത്തിലുമുള്ള തൊഴില്‍ പ്രശ്നങ്ങളിലേ യൂണിയന് ഇടപെടൂ എന്നുണ്ടോ. മറ്റു പത്രങ്ങളിലൊന്നും തൊഴില്‍ പ്രശ്നങ്ങളില്ലേ? അതോ അവ രണ്ടു മുസ്ലിം പത്രങ്ങള്‍ കൂടിയായതുകൊണ്ടാണോ യൂണിയന്റെ ആവേശം?
" വര്‍ത്തമാനത്തിന്റെയും സിറാജിന്റെയും തൊഴില്‍ പ്രശ്നങ്ങളില്‍ യൂണിയന് കാണിച്ച സംയമനമില്ലായ്മയും മുസ്ലിം മാദ്ധ്യമപ്രവര്‍ത്തകരുടെ ഇ-മെയില്‍ ചോര്ത്താനാവശ്യപ്പെട്ടു കേരള പോലീസ് നടത്തിയ നീക്കങ്ങള്‍ക്കെതിരെ സ്വീകരിച്ച അഴകൊഴമ്പന്‍ നടപടിയും കൂട്ടിവായിക്കുമ്പോള്‍ മേല്‍ ചോദ്യങ്ങള്‍ അത്രയൊന്നും അസ്ഥാനത്തുള്ളതാണെന്നു തോന്നുന്നില്ല.
ഒട്ടനവധി വികസന സൂചികകളുടെ കാര്യത്തില്‍ ഏറെ മുന്നോക്കം നില്ക്കുന്ന കേരളത്തില്‍ പോലും പത്രമാദ്ധ്യമങ്ങളിലെ മുസ്ലിംകളുടെയും ദളിതുകളുടെയും സ്ത്രീകളുടെയും പ്രാതിനിധ്യം തീര്‍ത്തും ശുഷ്കമാണ്. തൊഴിലാളികളുടെയും വാര്‍ത്തകളുടെയും കാര്യത്തില്‍ അനുഭവിക്കുന്ന ഈ ശൂന്യതയെ മുസ്ലിംകളടക്കമുള്ളവര്‍ തങ്ങള്‍ സ്വന്തമായി നടത്തുന്ന ചെറുകിട പ്രസിദ്ധീകരണ സംരംഭങ്ങളിലൂടെയാണ് അല്പമെങ്കിലും മറികടക്കാറുള്ളത്. വര്‍ത്തമാനവും സിറാജും തേജസും ചന്ദ്രികയും മാധ്യമവുമെല്ലാം ഇങ്ങനെയൊരു ന്യൂനപക്ഷ മനസ്സിനെയാണ് പല അര്‍ത്ഥത്തിലും പ്രതിനിധീകരിക്കുന്നത്. ഇവയില്‍ തന്നെ പല പത്രങ്ങളും സാമ്പത്തികമായി തീര്‍ത്തും പരാജയമാണ് താനും. അങ്ങനെയൊരു സാഹചര്യത്തില്‍ കോടികള്‍ ടേണ്‍ ഓവറുള്ള പത്രങ്ങളിലെ തൊഴില്‍ പ്രശ്നങ്ങളില്‍ ഇടപെടാതെയും ചെറുകിട മുസ്ലിം പത്രങ്ങളിലെ തൊഴില്‍ പ്രശ്നങ്ങളില്‍ ഇടപെട്ടും കാണിക്കുന്ന പക്ഷം ചേരലുകളെ ഒരാള്‍ സംശയത്തോടെ കണ്ടാല്‍ തെറ്റുപറയാനാകില്ല. സാമൂഹിക പരിഷ്കര്ത്താക്കളാവാന് ചിലര്‍ക്ക് ആദിവാസികളും സ്ത്രീകളും അതില്‍ തന്നെ മുസ്ലിം സ്ത്രീകളും കൂടിയേ തീരൂ എന്നതുപോലെ മാദ്ധ്യമ തൊഴിലാളി നേതാക്കളാവാന്‍ ഇവര്‍ക്ക് മുസ്ലിം പത്രങ്ങള്‍ കൂടിയേ മതിയാവൂ എന്നുണ്ടോ?
സിറാജിലെ സമരം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നടന്ന ഒരു ചര്‍ച്ചയില്‍ 'സിറാജിലെ സുന്നത്ത് കഴിച്ച തൊഴിലാളികള്‍' എന്ന് ഒരു യൂണിയന് നേതാവ് പ്രതികരിച്ചത് ആ അര്‍ത്ഥത്തില്‍ യാദൃശ്ചികമാകാന്‍ ഇടയില്ല. അതേസമയം പുറത്താക്കപ്പെട്ട തൊഴിലാളി മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സിറാജിലെ 'സുന്നത്ത് കഴിഞ്ഞ' രണ്ടു തൊഴിലാളികളുടെ കാര്യത്തില്‍ യൂണിയനുകാര്‍ക്ക് യാതൊരു പരിഭവവുമില്ലതാനും. അതോ ഒരാള്‍ സുന്നത്ത് കഴിക്കാത്ത യൂണിയന് അംഗമാവുക എന്നതാണോ തൊഴില്‍ നിയമത്തിന്റെയും യൂണിയന്റെ പരിഗണനയുടെയും മനുഷ്യാവകാശത്തിന്റെയും പരിധിയില്‍ വരാനുള്ള മാനദണ്ഡം, സിറാജില്‍ നിന്ന് മുമ്പ് ഒഴിവാക്കപ്പെട്ട 'സുന്നത്ത് കഴിഞ്ഞ' തൊഴിലാളികളുടെ കാര്യത്തില്‍ ഈ യൂണിയനുകളുടെ നിലപാട് എന്തായിരുന്നു എന്നൊക്കെ ആളുകള്‍ ചോദിച്ചു തുടങ്ങിയാല്‍ യൂണിയനെ നിയന്ത്രിക്കുന്നവരുടെ അടിവസ്ത്രത്തിന്റെ നിറം കുറേക്കൂടി തെളിഞ്ഞുവരും.
സമരവുമായി ബന്ധപ്പെട്ടു സിറാജിന്റെ മാനേജ്മെന്റ് പത്രത്തിലെ വിവിധ വിഭാഗങ്ങളിലെ തലവന്മാരുടെയും സിറാജ് പ്രതിനിധാനം ചെയ്യുന്ന സുന്നീ സംഘടനകളിലൂടെ പത്രത്തിലെത്തിയവരുടെയും യോഗം വിളിച്ചുവത്രെ. അവരെല്ലാം മുസ്ലിംകളായത് ആരുടെ കുറ്റമാണ്? മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ട് കൊണ്ടുവന്ന വി പി സിംഗിന്റെ പ്രതിച്ഛായ ഉയര്‍ത്തിപ്പിടിച്ചു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന വീരേന്ദ്രകുമാറിനെക്കാളും പത്രമാദ്ധ്യമങ്ങളില്‍ സംവരണം നടപ്പിലാക്കാന്‍ കാന്തപുത്തിനോ ഒ അബ്ദുഹ്മാനോ പി കോയക്കോ ഹൈദരലി ശിഹാബ് തങ്ങള്‍ക്കോ ബാധ്യത ഉണ്ടെന്നു തോന്നുന്നില്ല. സിറാജിന്റെ വര്‍ഗീയ നിലപാടായി ഇതിനെ അവതരിപ്പിക്കുന്ന പത്രപ്രവര്‍ത്തക യൂണിയന് വിവിധ പത്രമാദ്ധ്യമങ്ങളിലെ ജാതിയും മതവും തിരിച്ചുള്ള ഒരു കണക്കെടുത്ത് വിശകലനം നടത്തുന്നത് ഉപകാരപ്രദമായിരിക്കും. മാതൃഭൂമിയിലെ എഡിറ്റോറിയല്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ ഒരു യോഗം വിളിച്ചാല്‍ അതിനെ പൂണൂലിട്ടവരുടെ യോഗം എന്നു പറയാന്‍ ധൈര്യമില്ലാത്തവര്‍ സിറാജിലെ യോഗത്തെ സുന്നത്ത് കഴിച്ചവരുടെ യോഗം എന്ന് പറയാതിരിക്കലാണ് ഉചിതം.
ന്യൂസ്പേപ്പര്‍ ഏജന്റുമാരുടെ സമരം നടന്നുകൊണ്ടിരിക്കുന്നതിനിടെ പ്രശ്നം പരിഹരിക്കാന്‍ തൊഴില്‍ വകുപ്പ് മന്ത്രി തിരുവനന്തപുരത്ത് ഒരു യോഗം വിളിച്ചു. പത്രമാനേജ്മെന്റുകള്‍ സഹകരിക്കാത്തതിനാല്‍ പരാജയപ്പെട്ടുപോയ ആ ചര്‍ച്ചയില്‍ ആകെ മൂന്നു പത്രങ്ങളുടെ മാനേജ്മെന്റുകളാണ് ചര്‍ച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ചെത്തിയത്. സിറാജ്, തേജസ്, മാദ്ധ്യമം എന്നീ പത്രങ്ങളായിരുന്നു അവ. ഈ മൂന്നു പത്രങ്ങളിലെയും 'സുന്നത്ത് കഴിഞ്ഞ' മാനേജ്മെന്റ് ഏജന്റുമാരോട് പ്രശ്നം ചര്‍ച്ച ചെയ്യാനെങ്കിലും കാണിച്ച അനുകൂല നിലപാടിനെ ഒരു യൂണിയനും എവിടെയും സ്വാഗതം ചെയ്തതായി ഒരിടത്തും കണ്ടിട്ടില്ല.
പത്രപ്രവര്‍ത്തക യൂണിയന് സിറാജില്‍ പ്രഖ്യാപിച്ച സമരത്തില്‍ പങ്കെടുക്കാതെ ജോലിക്കെത്തി പത്രമിറക്കാന്‍ സഹായിച്ച അഞ്ചുപേരെ യൂണിയനില്‍ നിന്ന് പുറത്താക്കണമെന്നുള്ള യൂണിയന് കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ചില ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളില്‍ കണ്ടു. യൂണിയന്റെ തീരുമാനങ്ങളോട് വിയോജിപ്പുള്ള മാതൃഭൂമിയിലെയും മനോരമയിലെയും അംഗങ്ങള്‍ ഇപ്പോഴും യൂണിയന് ഭാരവാഹികളും അംഗങ്ങളുമായി തുടരുന്നതും സിറാജിലെ ജീവനക്കാര്‍ മാത്രം കരിങ്കാലികളാവുന്നതും എങ്ങനെയാണ്? അതോ ടി കെ അബ്ദുല്‍ ഗഫൂറും അബ്ദുറഹ്മാന് സഖാഫിയും അബ്ദുല്‍ ലത്തീഫ് ഫൈസിയും ടി കെ സി മുഹമ്മദും കൂടുമ്പോഴാണോ കരിങ്കാലിയുണ്ടാവുന്നത്?
ഇക്കഴിഞ്ഞ കാലയളവില്‍ കേരളത്തിലെ വിവിധ പത്രസ്ഥാപനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ, മുവ്വായിരംരൂപക്ക് പതിനാറ് മണിക്കൂര്‍ പണിയെടുക്കേണ്ടി വരുന്നവരുടെ, മാനേജ്മെന്റിന്റെ ഭീഷണി ഭയന്ന് കരാര്‍ തൊഴിലാളികളായി തുടരുന്നവരുടെ ഏതെല്ലാം പ്രശ്നങ്ങളില്‍ യൂണിയന് ഇടപെട്ടിട്ടുണ്ട് എന്നതിനെ കുറിച്ച് പത്രങ്ങള്‍ തിരിച്ചുള്ള ഒരാത്മ പരിശോധന നടത്താനെങ്കിലും സിറാജിലെ സമരം യൂണിയന് പ്രചോദനമാകുമെങ്കില്‍ അതായിരിക്കും സിറാജില്‍ നടന്ന സമരത്തിന്റെ ഏറ്റവും മികച്ച വിജയം. യൂണിയനിലെ ചില അംഗങ്ങള്‍ തന്നെ ഈ ആവശ്യം ഉന്നയിച്ച സ്ഥിതിക്ക് അതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാന്‍ ഞങ്ങള്‍ വായനക്കാര്‍ക്കും താത്പര്യമുണ്ട്.
പിണറായി വിജയന് മാതൃഭൂമി പത്രാധിപരെ 'എടോ ഗോപാലകൃഷ്ണാ' എന്നു വിളിച്ചപ്പോള്‍ പത്രപ്രവര്‍ത്തക യൂണിയന് കാട്ടിയ പ്രതിഷേധത്തിന്റെ നൂറിലൊരംശമെങ്കിലും മാദ്ധ്യമം എക്സിക്യൂട്ടീവ് എഡിറ്ററുടെ ഇ-മെയില്‍ ചോര്‍ത്തി എന്ന വാര്‍ത്ത വന്നപ്പോഴുണ്ടായില്ല എന്നത് ഇടപെടുന്ന കാര്യത്തില്‍ യൂണിയന് ചില മുന്‍ഗണനാക്രമങ്ങള്‍ ഉണ്ട് എന്നതിലേക്കാണ് വിരല്‍ ചൂണ്ടൂന്നത്. ചെറുകിട പത്രങ്ങളുടെ അടിവേരു മാന്താനുള്ള ക്വട്ടേഷന്‍ ഏതേതു മുതലാളിമാരാണ് യൂണിയന് നേതാക്കളെ ഏല്പിച്ചതെന്ന് ഇനിയെങ്കിലും ഒന്ന് വെളിപ്പെടുത്താമോ?
അവലംബം : മലയാളം വാര്‍ത്ത

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)