2010, സെപ്റ്റംബർ 25, ശനിയാഴ്‌ച

ഖുര്ആ നും യേശുവിന്റെ മരണവും

ബൂലോകത്ത് ചില വില്ലന്മാരുണ്ട്. വിവര്മോന്നുമില്ല എങ്കിലും വിമര്ശനം എന്നത് അവര്ക്കൊ രു കലയാണ്‌. ഈയടുത് ഒരു “നിസ്സഹായനെ.” കണ്ടു , അയാള്ക്ക് ഹിന്ദുമതം നിരോധിക്കല്‍ വളരെ അത്യാവശ്യ കാര്യമാണ്.ഹിന്ദു മതമാണ് കക്ഷി ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ക്കെല്ലാം കാരണം. എന്റെ വിഷയം അതല്ലാത്തതിനാല്‍ ഇപ്പോള്‍ അങ്ങോട്ട്‌ കടക്കുന്നില്ല.
മറ്റൊരു “വിമര്ശ്കനെ” ഇന്ന് കണ്ടു. അയാളുടെ പ്രശനം ഖുര്ആ്ന്‍ വൈരുദ്ധ്യ മാണത്രേ, തെളിവോ ഖുര്ആൊനില്‍ ഒരിടത് ഈസാനബി മരിച്ചിട്ടില്ല എന്ന് ഉണ്ട് , മറ്റൊരിടത്ത് മരിക്കും എന്ന് പറഞ്ഞത്രേ . അതിനാല്‍ ഖുര്ആ ന്‍ വൈരുധ്യം.
ഈ പറഞ്ഞതിന് അയാളുടെ കമ്മന്റ് ബോക്സില്‍ മറുപടി വെച്ചാല്‍ അതവിടെ അധികം നേരം കാണുകയില്ല . കാരണം ഇത്തരക്കാര്‍ യഥാര്ത്ഥ വശം ആഗ്രഹിക്കുന്നില്ല . മറ്റുള്ളവര്‍ അത് കാണുകയും ചെയ്യരുത് . അതിനാല്‍ വേഗം ഡിലീറ്റ്‌. അത് അനുഭവത്തില്‍ നിന്നും മനസ്സിലക്കിയതിനാല്‍ എന്റെ പ്രതികരണം ഇവിടെ പോസ്റ്റായി വന്നെന്നു മാത്രം, നിങ്ങള്ക്ക് വായിക്കാം. അഭിപ്രായം പറയാം. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം സത്യമതം എന്ന് വിശ്വസിക്കുന്നതു തെളിയിക്കാനും ബോധ്യപ്പെടുത്താനും കഴിയും. എഴുതുന്ന എനിക്കതിനു കഴിഞ്ഞില്ല എങ്കില്‍ പകരം അറിവുള്ളവര്‍ കൂട്ടത്തിലുണ്ട്. ഇസ്ലാമിനും അതിന്റെ ഗ്രന്ഥമായ ഖുര്ആഞനും ഒരിക്കലും ഇന്ന് മറ്റുള്ള പ്രസ്ഥാനങ്ങള്‍ അനുഭവിക്കുന്നത് പോലെ യുള്ള (ലണ്ടനില്‍ ചെന്ന പോപ്പിനെ എന്തെ യേശുവിന്റെ അനുയായികള്‍ തന്നെ എതിര്ത്ത്ണ.) ഒരു ഗതികേട് ഇല്ല. അങ്ങിനെ വരികയും ഇല്ല. കാരണം അത് പൂര്ണ്മായും ദൈവീകമാണ്.
ഇനി നമുക്ക് പ്രസ്തുത വിഷയത്തിലേക്ക് പോകാം........

ഈ “വിശുദ്ധ ബ്ളോഗില്‍ “ പറയുന്നു

@@@@@@ഇതിന്റെ അര്‍ത്ഥം എന്ത്‌?
ഖുര്‍ ആനില്‍ ഒരിടത്ത് പറയുന്നു, യേശു മരിച്ചിട്ടില്ലെന്ന്‌... മറ്റൊരിടത്തു പറയുന്നു മരിക്കും എന്ന്. ഇനി ഈസാ നബി മരിച്ചിട്ടില്ലെങ്കില്‍ ഖുര്‍ ആനിലെ വചനം (19:33) തെറ്റാകും.@@@@@@@@@@


ഒരിടത് പറയുന്നു മരിച്ചിട്ടില്ല , മറ്റൊരിടത്ത് പറയുന്നു മരിക്കുമെന്ന് ,
ഇസ്ലാമിക വിരോധം കൊണ്ട് കണ്ണ് ശരിക്കും കാണാതായോ . നിങ്ങള്‍ ക്ക് ഭാഷാ പ്രയോഗം പോലും അറിയില്ല , അങ്ങിനത്തെ നിങ്ങളാണ് വിശുദ്ധഖുര്ആിനില്‍ വൈരുദ്ധ്യം ഉണ്ടെന്നു പറയുന്നത്. ഒരാളെ പറ്റി (ഈസാ നബി )മരിച്ചിട്ടില്ല – എന്ന് പറയുന്നതും (ഈസാ നബി ) മരിക്കും എന്ന് പറയുന്നതും എങ്ങിനെയാ വൈരുധ്യം വരുന്നത്. നേരെ മറിച്ചു (ഈസാനബി) “മരിക്കുകയില്ല” എന്നൊരു പ്രയോഗം ഖുര്ആനനില്‍ ഉണ്ടെങ്കില്‍ “മരിക്കും” എന്നുള്ള പ്രയോഗം വൈരുധ്യം എന്ന് പറയാമായിരുന്നു. ഇവിടെ നിങ്ങള്‍ തന്നെ പറയുന്നത്. “മരിച്ചിട്ടില്ല” എന്നുള്ള വാക്കാണ്.
ഭാവി കാലം എന്ന ഒന്ന് ഉള്ളിടത്തോളം “മരിക്കും.” എന്നുള്ള ഖുര്ആനന്റെ പ്രയോഗം തെറ്റുകയില്ല.
മുസ്ലിംകളുടെ വിശ്വാസം ഈസാനബി മരിച്ച്ട്ടില്ല. ശത്രുക്കള്‍ കുരിശില്‍ തറക്കാന്‍ കൊണ്ട് പോയപ്പോള്‍ അള്ളാഹു അദ്ദേഹത്തെ അവര്ക്ക്ള മുന്നില്‍ നിന്നും മറക്കുകയും കൂട്ടത്തിലുള്ള ഒരുവന് അദ്ദേഹത്തിന്റെ രൂപം നല്കുെകയും ചെയ്തു എന്നാണ്. അയാളെയാണ് ശത്രുക്കള്‍ കുരിശില്‍ തറച്ചത്.
അള്ളാഹു ഉയര്ത്തി യ ഈസാനബി ഇപ്പോഴും ജീവിച്ചിരിക്കുന്നു.ലോകാവസാന കാലത്ത് ഈസാനബി വീണ്ടും വരും ലോകം ഒന്നാകെ ഭരിക്കും, അതിനു ശേഷം എല്ലാ ദൈവ സൃഷ്ടികള്ക്കും അനിവാര്യമായ മരണം അദ്ദേഹത്തിനും വരും. അതോടെ ലോകാവസാനവും സംഭവിക്കും.
ഇനി നിങ്ങള്‍ യേശു കുരിശില്‍ വെച്ച് മരണപ്പെട്ടു എന്ന് വിശ്വസിക്കുന്നതില്‍ ഈയുള്ളവന് വിരോധമില്ല. അത് നിഅങ്ങളെ ഇഷ്ടം , പക്ഷെ ഖുര്‍- ആനിനെ കുറിച്ച് പഠിക്കാതെ വൈരുധ്യം എന്ന് വിളിച്ചു കൂവരുത് .

5 അഭിപ്രായങ്ങൾ:

  1. ഹിന്ദു മതത്തെ നിരോധിക്കണം എന്ന് ബ്ളോഗെഴുതിയ നിസ്സഹായന്‍ അത് തിരുത്തി എഴുതിയതില്‍ സന്തോഷം. യുക്തി വാദത്തിനു വെളിവ് വെക്കല്‍ ഇങ്ങേനയാണ്. പക്ഷെ ജാലകം അഗ്രിഗേറ്ററില്‍ നിസ്സഹായന്റെ പേരിലും സി. സജി എന്ന പേരിലും ആവര്ത്തിച്ച്‌ വിട്ട തലക്കെട്ട് അവിടെ തന്നെ കിടക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. ബാവാസ്, ഇങ്ങനെ ആവേശം കാണിക്കല്ലേ. ഗൂഗിളിന്റെ എന്തോ തകരാര് കൊണ്ടു കാണാതെ പോയ ഒരു കമന്റിന്റെ പേരില്‍ വില്ലന്‍, വിശുദ്ധ ബ്ലോഗ്‌ എന്നൊക്കെ പരിഹസ്സിച്ചാലോ? നിങ്ങളുടെ കമന്റു ഇപ്പോഴും അവിടെയുണ്ട്. ഒരേ കമന്റു തന്നെ രണ്ടു പ്രാവശ്യം അവിടെ കാണുവാന്‍ സാധിക്കും. ഒന്ന് നിങ്ങള്‍ എഴുതിയതും, ഒന്ന് ആ ബ്ലോഗ്ഗര്‍ നിങ്ങളുടെ പേര് വച്ച് ആവര്‍ത്തിച്ചു എഴുതിയതും. ഇവിടെ ഈ പോസ്റ്റ്‌ എഴുതിയ സമയത്ത് അവിടെ നിങ്ങളോട് ചോദിച്ചിട്ടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി എഴുതൂ. നിങ്ങള്‍ പറയും പോലെ നിങ്ങള്‍ക്ക് അതിനു കഴിയില്ലെങ്കില്‍ പകരം കൂട്ടത്തിലുള്ള അറിവുള്ളവരോട് എഴുതുവാന്‍ പറയൂ.

    മറുപടിഇല്ലാതാക്കൂ
  3. "ഇസ്ലാമിനും അതിന്റെ ഗ്രന്ഥമായ ഖുര്ആഞനും ഒരിക്കലും ഇന്ന് മറ്റുള്ള പ്രസ്ഥാനങ്ങള്‍ അനുഭവിക്കുന്നത് പോലെ യുള്ള (ലണ്ടനില്‍ ചെന്ന പോപ്പിനെ എന്തെ യേശുവിന്റെ അനുയായികള്‍ തന്നെ എതിര്ത്ത്ണ.) ഒരു ഗതികേട് ഇല്ല. അങ്ങിനെ വരികയും ഇല്ല. കാരണം അത് പൂര്ണ്മായും ദൈവീകമാണ്"

    ബാവാസ്‌, ഒരു തമാശ പറഞ്ഞതാണെന്ന് കരുതിക്കോട്ടെ.ഇസ്ലാമിലെ സുന്നി- ഷിയാ വിഭാഗങ്ങള്‍ ഒക്കെ നല്ല പൊരുത്തതിലാ കഴിയുന്നത് അല്ലിയോ!ഇനി സുന്നികള്‍ക്കുള്ളില്‍ ഉള്ള വിഭാഗങ്ങള്‍ തമ്മില്‍ ഉള്ള സ്നേഹം കാണാന്‍ ഇടയ്ക്കു you tube ല്‍ ഒന്ന് സേര്‍ച്ച്‌ ചെയ്‌താല്‍ മതി. പരസ്പര സ്നേഹത്തിന്റെ ഉദാത്തമായ ഉദാഹരണങ്ങള്‍കാണാന്‍ സാധിക്കും.

    പിന്നെ മറ്റൊരു കാര്യം കൂടി ചോദിച്ചോട്ടെ. ഈ പൂര്‍ണമായും ദൈവികമായ ഗ്രന്ഥം ഒക്കെ ഉണ്ടായിട്ടാണോ മുപ്പതു വര്ഷം കൊണ്ട് ആദ്യത്തെ നാല് ഖലീഫമാരില്‍ മൂന്നു പേരേയും കൊന്നു കൊലവിളിച്ചത്. എന്തേ ഖലിഫാ സ്ഥാനം തന്നെ ഇല്ലാതായത്?

    മറ്റുള്ളവരുടെ കുറ്റം തിരയുന്നതിന് മുന്‍പ് സ്വന്തം മതത്തിലെ പോരായ്മകള്‍ തിരുത്താന്‍ ശ്രമിക്കു.

    മറുപടിഇല്ലാതാക്കൂ
  4. hassaniyayude blogil muttayukthi parayathe,parihassikathe face to face samvathikku.......

    മറുപടിഇല്ലാതാക്കൂ
  5. muslim anubhavikal palarum parihasavum thattamuttum annu savaadikumbol cheyaaru

    മറുപടിഇല്ലാതാക്കൂ

ഹസനിയ്യയിലെ അതിഥികള്‍