|
കേരള യാത്രയോടനുബന്ധിച്ച് തവനൂരിലെ സര്‍ക്കാര്‍ വൃദ്ധ സദന ത്തിലേക്ക് പ്രഖ്യാപിച്ച കുടിവെള്ള പദ്ധതിയുടെ ഉത്ഘാടനം കാന്തപുരം ഉസ്താദ് നിര്‍വഹിക്കുന്നു |
കാന്തപുരത്തോടും അദ്ദേഹം നയിക്കുന്ന സുന്നീ പ്രസ്ഥാനത്തോടും മുസ്ലിം ലീഗിനുള്ള സമീപനത്തിലും തിരിച്ചു മുസ്ലിം ലീഗിനോടുള്ള സുന്നികളുടെ സമീപനത്തിലും കാതലായ മാറ്റം വന്നു തുടങ്ങിയതാണ് തിരുകേശ വിവാദത്തിന്റെ പിന്നിലെ പുതിയ വിവാദ പശ്ചാത്തലം. മുസ്ലിം സമുദായത്തിന്റെ പൊതു പ്ലാറ്റ് ഫോം ആയി ലീഗിനെ കാണാനാണ് സുന്നികള്‍ക്ക് താല്‍പര്യം .സുന്നി വിരുദ്ധ ശക്തികളായ മുജാഹിദു കളും ചേളാരി കേന്ത്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വിഘടിത സുന്നികളും , ജമാഅത്തെ ഇസ്ലാമിയും സമുദായ രാഷ്ട്രീയ പാര്‍ട്ടിയുടെ മറവില്‍ അവരുടെ താല്പര്യങ്ങള്‍ വളര്‍ത്താനാണ് ശ്രമിക്കുന്നത് . മുജാഹിദിന്റെ നേതാക്കള്‍ ലീഗിലെയും നേതാക്കള്‍ ആയിരുന്ന കാലത്തായിരുന്നു മുജാഹിദിന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച ഉണ്ടായിരുന്നത് . കാല ക്രമേണ സുന്നികളുടെ വിയോജിപ്പ് കൊണ്ട് തന്നെ ലീഗ് നേതൃ രംഗത്ത് നിന്ന് സജീവ മുജാഹിദുകള്‍ക്ക് സ്ഥാനം നഷ്ടപ്പെടുകയും , സ്ഥാനാര്‍ഥി നിര്‍ണയ രംഗത്ത് വരെ സജീവ മുജാഹിദിനെ മാറ്റി നിര്ത്തുന്ന അവസ്ഥയും ലീഗില്‍ ഉണ്ടായി . അതോടെ ലീഗിന്റെ ബലത്തിലുള്ള സുന്നീ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പണ്ടത്തെ പോലെ നടത്താന്‍ മുജാഹിദുകള്‍ക്കോ ,ജമാഅത്തെ ഇസ്ലാമിക്കോ കഴിയാതെ ആവുകയും സാഹചര്യം അനുകൂല മായപ്പോള്‍ ലീഗിനോടുള്ള പഴയ സമീപനത്തില്‍ നിന്നും കാന്തപുരം നേതൃത്വം കൊടുക്കുന്ന സുന്നികള്‍ മാറി ചിന്തിക്കുകയും തുടങ്ങി . അതിന്റെ ഫലമായി സുന്നീ പരിപാടികളില്‍ ലീഗ് നേതാകള്‍ പങ്കെടുക്കാനും തുടങ്ങി . കാന്തപുരം വിഭാഗത്തെ സംബന്ധി ച്ചിടത്തോളം തങ്ങള്‍ തുടങ്ങി വെച്ചതും തുടങ്ങാനിരിക്കുന്നതു മായ സാമൂഹ്യ -വിദ്യാഭ്യാസ-സേവന പ്രവര്ത്തങ്ങനള്‍ കൂടുതല്‍ ഊര്‍ജ്ജിത പ്പെടുത്താന്‍ ഈ പുതിയ സമീപനം ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു .
കഴിഞ്ഞ നാലഞ്ചു കൊല്ലമായി കേരളത്തിലെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ ചലനങ്ങളും കാഴ്ച പ്പടുകളില്‍ നിന്നും വിട്ടകന്നു മുജാഹിദു പ്രസ്ഥാനം ,ജിന്ന് -പിശാചു വിഷയങ്ങളില്‍ ശ്രദ്ധ കൊടുക്കുകയും , അതിന്മേല്‍ ഉണ്ടായ വിവാദങ്ങള്‍ അവരെ ഭിന്നിപ്പിക്കുകയും നേതാക്കള്‍ തമ്മില്‍ തമ്മില്‍ വരെ പരസ്പരം ആദര്‍ശ വിതിയാനവും , കുഫ്രും ആരോപിക്കുകയും , ചെയ്തു തുടങ്ങിയ ജിന്ന് വിവാദം ഇപ്പോള്‍ പരസ്പരം അടിയിലെക്കും പള്ളികള്‍ പൂട്ടിക്കുകയും പോലീസ് കാവലില്‍ ആരാധനാ കര്‍മങ്ങള്‍ നടത്തുകയും ചെയ്യുന്ന അവസ്ഥയിലേക്കും നീണ്ടു .ആരാണ് മുജാഹിദു , ഏതാണ് ശരിയായ മുജാഹിദു പ്രസ്ഥാനം എന്ന് തിരിച്ചറിയാതെ നേതാക്കളും അണികളും ഒരു പോലെ ഉഴലുന്ന
ഈ സാഹചര്യത്തിലാണ് തിരുകേശ വിവാദം വീണ്ടും ഉയര്‍ന്നു തുടങ്ങിയത് . മുഹമ്മദ് നബി (സ) തങ്ങളുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കള്‍ക്കും ആദരവും പുണ്യവും രോഗ ശമനവും കാണുന്ന സുന്നി സമൂഹത്തിനു തിരുകേശത്തിന്റെ ആധികാരികതയില്‍ ഒരു നിലക്കും സംശയത്തിനു വകയില്ല .എന്നാല്‍ മുജാഹിദു . ജമാഅത്തെ ഇസ്ലാമി തുടങ്ങിയ പുത്തനാശയക്കാര്‍ക്ക് നബിയുമായി ബന്ധപ്പെട്ട വസ്തുക്കള്‍ക്ക് പുണ്യം ഉണ്ട് എന്നതു അംഗീകരിക്കാന്‍ പ്രയാസമുണ്ട് .അവര്‍ പല ഘട്ടത്തിലും അതിനെ നിഷേധിക്കുകയും ചെയ്തിട്ടുണ്ട് . സുന്നികളും മുജാഹിദുകളും തമ്മില്‍ ഈ വിഷയവുമായി സംവാദങ്ങളും ഖണ്ഡന പ്രസംഗങ്ങള്‍ വരെ നടക്കുകയും ചെയ്തിട്ടുണ്ട് .
കാന്തപുരം വിരുദ്ധത മാത്രം അജണ്ട യിലെഴുതി ജീവിച്ചു പോരുന്ന ചേളാരി വിഭാഗം സമസ്തയും അതിനെ നയിക്കുന്ന എസ് .കെ .എസ് . എസ് .എഫും ,ഇനിയൊരിക്കലും തലയൂരാന്‍ കഴിയാത്ത വിധത്തില്‍ ജിന്ന് വിവാദത്തില്‍ പെട്ട മുജാഹിദുകളുടെ പിന്തുണയോടെ മുസ്ലിം ലീഗിനെ ഇളക്കാന്‍ വേണ്ടി നടത്തിയ പരിപാടിയാണ് തിരുകേശ വിവാദം ഉയര്‍ത്തി പിടിച്ചു കൊണ്ട് പോലീസ് കമ്മീഷണര്‍ ഓഫീസിലേക്കുള്ള മാര്‍ച്ച് . ഈ മാര്‍ച്ച് കൊണ്ടോ പ്രധിഷേധങ്ങള്‍ കൊണ്ടോ തകര്‍ക്കാനോ കെടുത്താണോ കഴിയുന്ന ഒന്നല്ല കാന്തപുരത്തിന്റെ നയങ്ങളും പ്രതിച്ഛായയും എന്ന് വിരോധികള്‍ക്ക് നല്ല പോലെ അറിയാം. അതിനാല്‍ തന്നെ അവരുടെ ലക്ഷ്യം മുസ്ലിം ലീഗ് ആയിരുന്നു . കാന്തപുരതിനോടു ലീഗ് അടുക്കുന്നത് തടയണം. അതിനുള്ള മറ മാത്രമായിരുന്നു മുത്തു നബിയുടെ ശഹരേ മുബാറക് . ഇത് മനസ്സിലാക്കാന്‍ കഴിയാത്ത അണികള്‍ അവരുടെ ഈമാന്‍ തന്നെ നഷ്ടപ്പെടും വിധത്തില്‍ തിരുകേശത്തിനെതിരെ ഉറഞ്ഞു തുള്ളുന്നത് .
സ്ഥിരമായി കാന്തപുരം ഉസ്താദിനെതിരെ തെറി വിളിക്കാറുള്ള എസ് .കെ എസ് എഫു കാര്‍ ഇപ്രാവശ്യം കുഞ്ഞാലി കുട്ടിക്കും ലീഗിനും ലീഗ് നേതാക്കള്‍ക്കും ചന്ദ്രികക്കും എതിരെയുള്ള മുദ്രാവാക്യങ്ങള്‍ പ്രകടനത്തില്‍ നിറചു നിര്‍ത്തിയത് ലീഗിനെ പ്രകോപിച്ചു അതില്‍ രണ്ടു വിഭാഗക്കാരെ ഉണ്ടാക്കി എടുക്കുക എന്ന എസ് .കെ .എസ് എസ് .എഫിലേ ചില ലീഗ് വിരുദ്ധരുടെ അജണ്ടയുടെ ഭാഗമായിട്ടായിരുന്നു .ഇത് മൂലം അണികളില്‍ ആശയ കുഴപ്പം ഉണ്ടാക്കാം എന്നും അവര്‍ കരുതുന്നു .
മലപ്പുറം മുസ്ലിം ലീഗില്‍ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണ നേരത്തെ തന്നെ എസ് .കെ .എസ് .എഫിലേ ഈ നേതാക്കള്‍ക്ക് കിട്ടിയിട്ടുണ്ട് . ഈ പാര്‍ട്ടിയുടെ ഒരു നേതാവിന് ഇപ്പോള്‍ എസ് .കെ .എസ് .എഫു നടത്തുന്ന ചാനലിലും അവരുടെ സ്റെജുകളിലും വന്‍ സ്വീകാര്യതയാണ് ഉള്ളത് .
ഇന്ന് ലീഗിനെതിരായുള്ള ഒരു ശക്തമായ ഉപചാപക സംഘം എസ് .കെ .എസ് എഫില്‍ ഉണ്ട് . ചേളാരി സമസ്തയുടെ നയ പരിപാടികളെ വരെ അവര്‍ സ്വാധീനിക്കുന്നു .ചന്ദ്രിക പത്രത്തിന് ബദലായി പത്രം പുറത്ത് ഇറക്കാനുള്ള തീരുമാനവും തിരുകേശ വിവാദം സജീവമാക്കി നിലനിര്‍ത്തുന്നതിന്റെ പിന്നിലും ഇവരുടെ കരങ്ങള്‍ ഉണ്ട് . ഈ വിഭാഗത്തിന്റെ ശക്തമായ സ്വധീനം മൂലം ചേളാരി സമസ്തയില്‍ പുരോഗമന പരമായ കാര്യങ്ങള്‍ ഒന്നും നടക്കാതെ യാവുകയും , ഏതു വേദിയെയും കാന്തപുരം വിരുദ്ധ അജണ്ടകളിലേക്ക് വഴി തിരിച്ചു വിടുന്ന ഒരു പ്രവണത മാത്രമേ ഉള്ളൂ എന്ന തിരിച്ചറിവ് കൊണ്ട് വിട്ടു നില്‍ക്കുന്നവരില്‍ പ്രധാനിയാണ് റഹ്മത്തുള്ള ഖാസിമി .
എസ് .കെ .എസ് .എഫിനെ ലീഗ് അവഗണിക്കുന്നു എന്നു , കുഞ്ഞാലികുട്ടി നടത്തിയ പ്രസ്താവന മുസ്ലിം ലീഗ് നേതൃത്വം കാര്യങ്ങള്‍ യഥാവിധി മനസ്സിലാക്കുന്നുണ്ട് എന്ന തിരിച്ചറിവ് പൊതു ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട് . ബഹു : പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അടക്കമുള്ള പലരുടെയും ആഗ്രഹമായ സുന്നീ ഐക്യത്തിന് വിലങ്ങു തടിയായി നില്‍ക്കുന്നതും ഐക്യ ചര്‍ച്ചകള്‍ തുടങ്ങുമ്പോള്‍ തന്നെ പുതിയ വിവാദങ്ങള്‍ ഉണ്ടാക്കി ചര്‍ച്ചകള്‍ തകര്‍ക്കുന്നതും ആര് എന്നും മുസ്ലിം ലീഗിലെ ഉന്നത നേതാകള്‍ക്ക് വരെ മനസ്സിലായി തുടങ്ങിയിട്ടുണ്ട് . മുസ്ലിം ലീഗിന്റെ നയ നിലപാടുകളെ വരെ ചോദ്യം ചെയ്യാനും ലീഗ് നേതാകള്‍ എന്ത് ചെയ്യണം എങ്ങോട്ട് പോകണം എന്നതൊക്കെ തീരുമാനിക്കുന്നതും ചേളാരിയിലെ നാല് മുല്ല മാരുടെ തിട്ടൂരമാണ് എന്നത് ലീഗിനെ സംബന്ധിച്ചിടത്തോളം അപമാനകരമാണ് . സമുദായാത്തെ സ്ഥിരം വിവാദങ്ങളില്‍ തളച്ചു നിര്‍ത്തി വളര്‍ച്ച മുരടിപ്പിക്കുന്ന ഈ ഇത്തിക്കണ്ണി മൊല്ല മാരെ തിരിച്ചറിയുക തന്നെ വേണം.
|
2013 ഏപ്രില്‍ 26, 27, 28 എറണാകുളം |