Kanthapuram AP Aboobacker Musliyar With Shekh Saeed Hassan Tanzania |
ഷെയ്ഖ് സഈദ് ഹുസൈന്‍ ടാന്‍സാനിയ |
ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം |
അതിനു ശേഷമാണ് ബാക്കിയുള്ള മിക്കതും അപ്ലോഡ് ചെയ്യപ്പെടുന്നത് . ഈ വര്‍ഷത്തെ ഖാദിസിയ്യ സമ്മേളനത്തിലെ മുഖ്യ അതിഥി യായിട്ടാണ് ഷെയ്ഖ് സഈദ് ഹുസൈന്‍ ടാന്‍സാനിയ എന്ന യുവ പണ്ഡിതന്‍ കേരളത്തിലെത്തുന്നത് . കേരളത്തിലെ ആദ്യത്തെ ഈ പരിപാടിക്ക് വേണ്ടിയും ശേഷം നടന്ന എല്ലാ പരിപാടികളിലും അദ്ദേഹത്തിന്റെ പേര് പറഞ്ഞത് സഈദ് ഹുസൈന്‍ ടാന്‍സാനിയ എന്നാണ് . ഖാദിസിയ്യ സമ്മേളന വേദിയില്‍ വെച്ച് അദ്ദേഹത്തെ ഉസ്താദ് ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം പരിചയ പ്പെടുത്തുന്നത് ഇവിടെ കേള്‍ക്കാം.
അദ്ദേഹത്തിന്റെ പേര്‍ പറഞ്ഞതു തന്നെ സഈദ് ജോണ് എഡ്വാര്‍ഡ് എന്നാണ് പറഞ്ഞിരിക്കുന്നത് . ഈസ്റ്റ് ആഫ്രിക്കയിലെ മുസ്ലിംങ്ങള്‍ ന്യൂനപക്ഷമായ ടാന്‍സാനിയയിലെ അറുഷ എന്ന കുഗ്രാമത്തില്‍ കത്തോലിക്ക ക്രിസ്ത്യന്‍ കുടുംബത്തിലായിരുന്നു ജനനം, കുട്ടിയെ പ്രസവിച്ച ദിവസം ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കുട്ടിക്ക് ജീവനില്ലെന്നു വിധിക്കുകയും അങ്ങനെ വീട്ടുകാര്‍ സംസ്ക്കാരത്തിനായി കൊണ്ടു പോകുമ്പോള്‍ എല്ലാവരെയും അത്ഭുതപെടുത്തികൊണ്ട് കുട്ടി തുമ്മുകയും കരയുകയും ചെയ്തു. ചെറുപ്പം മുതല്‍ തന്നെ പഠിക്കാതെ ഖുര്‍ആന്‍ ആയത്തുകള്‍ ഓതാന്‍ തുടങ്ങി, കുട്ടിയില്‍ കണ്ടു തുടങ്ങിയ അസാധാരണ സംഭവങ്ങള്‍ സിഹ്ര്‍ ബാധയാണന്നു കരുതി മാതാപിതാക്കള്‍ ചികിത്സയും തുടങ്ങിയിരുന്നു. കുട്ടിക്ക് ജോസഫ് എന്ന നാമം നല്‍കിയെങ്കിലും അതംഗീകരിക്കാതെ മൂന്നാം വയസ്സില്‍ സഈദു എന്ന് സ്വയം പേര് വിളിച്ചു.5-ആം വയസ്സില്‍ പരിശുദ്ദ ഖുര്‍ആനിലെ ഓരോ ആയത്തുകളും വളരെ വ്യക്തമായി വിശദീകരിച്ചു കൊണ്ട് പരിശുദ്ദ ദീനിന്റെ പ്രചരണം ആഫ്രിക്കയില്‍ ഈ അത്ഭുത ബാലന്‍ മുഖേനെ വ്യാപിക്കുക യായിരുന്നു, കത്തോലിക്കാ വിശ്വാസിയായിരുന്ന പിതാവ് ഹസ്സന്‍ എന്ന പേര് സ്വീകരിച്ചു ഇസ്ലാമിലേക്ക് കടന്നു വന്നു. മാതാവ് ഈയടുത്ത കാലത്തായിരുന്നു സൈനബ എന്ന പേര് സ്വീകരിച്ചു മുസ്ലിമായത്. ഇവിടത്തെ മാതൃ ഭാഷ സ്വാഹില്‍ ആയിരുന്നു, പക്ഷെ ഈ അത്ഭുത ബാലന്‍ വിദ്യ നേടാതെ തന്നെ അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റലി തുടങ്ങിയ ഭാഷകള്‍ സ്വായത്തമാക്കിയിരുന്നു. 28,000 പരം ആളുകള്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഈ ബാലന്‍ മുഖേനെ ശഹാദത്തു ചൊല്ലികൊടുത്തു ഇസ്ലാമിലേക്ക് കടന്നു വന്നിടുണ്ട് എന്ന് ചരിത്രം സാക്ഷ്യപെടുത്തുന്നു...
ഈ വിവരങ്ങള്‍ ഏറെ കുറെ ഈ വെബ് സൈറ്റിലും കാണാന്‍ കഴിയും http://www.discoveringislam.org/tanzanian_boy.htm
ഇത്രയും പറഞ്ഞ ശാഹുല്‍ ഹമീദ് ബാഖവി ഉസ്താദ് മറ്റൊരു വസ്തുത കൂടി പറയുന്നുണ്ട് . . ദാറല്‍ ഉലൂം പ്രിട്ടോറിയ എന്ന സ്ഥാപനത്തില്‍ നിന്നും അദ്ദേഹം സനദ് വാങ്ങിയിട്ടുണ്ട് എങ്കിലും സഈദ് ഹസ്സനു പ്രായപൂര്‍ത്തി എത്തുന്നതിനു മുന്നേയുള്ള കാലത്ത് ആയിരുന്നു അദ്ദേഹവുമായി ബന്ധപെട്ട എല്ലാ അത്ഭുതങ്ങളും നടനന്നത് എന്നു. ഇത്രയും കാര്യങ്ങള്‍ നമുക്ക് ബാഖവി ഉസ്താദിന്റെ പ്രസംഗത്തില്‍ നിന്ന് കേള്‍ക്കാം. സഈദ് ഹസ്സന്‍ ആണ് അദ്ദേഹത്തിന്റെ പേര്‍ എന്ന് ആവര്‍ത്തിച്ചു പറയുകയും ചെയ്യുന്നു . പിന്നീട് അദ്ദേഹത്തിന്റെ പ്രസംഗം നാമൊക്കെ കേട്ടു . ഡോ: ഫാറൂഖ് നഈമി കൊല്ലത്തിന്റെ പരിഭാഷയിലൂടെ അദ്ദേഹത്തിന്റെ പാണ്ഡിത്യം നമ്മുടെ മുന്നില്‍ നിറഞ്ഞു നിന്നു. സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ കൈ ഒന്ന് പിടിക്കാനും അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനക്ക് ആമീന്‍ പറയാനും വിശ്വസികള്‍ കാട്ടിയ തിടുക്കവും നാം കണ്ടു .
Saeed hussain With Dr. Farooq Naeemi Kollam |
എവിടെയാണ് വിഘടിത ഖൌമിന് പിഴച്ചതു..?
ശൈഖുനാ കാന്തപുരം ഉസ്താദിനോടുള്ള അസൂയയും വിദ്വേഷവും മാത്രം കൈമുതലായുള്ള വിഘടിതര്‍ ശഅറേ മുബാറക്ക് മര്‍കസില്‍ എത്തിയതോടെ അതിനെതിരെ വഹാബീ -മൌദൂദി കളോടൊപ്പം മുക്കൂട് മുന്നണി ഉണ്ടാക്കി നാണം കെട്ടിരുന്ന പ്പോഴാണ് മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങ വീണത് പോലെ ആഫ്രിക്കയിലെ അത്ഭുത ബാലന്‍ കേരളത്തില്‍ വരുന്നു എന്ന് കേട്ടത് .ഖാദിസിയ്യയിലെ പരിപാടി കൂടി കണ്ടപ്പോള്‍ അസൂയയുടെ തീ ആളിക്കത്തി . മേലോട്ടും കീഴോട്ടും നോക്കാതെ എവിടെ നിന്നോ കിട്ടിയ കുറച്ചു ഫോട്ടോകളും രണ്ടു മൂന്നു വെബ് ലിങ്കുകള് മായി എസ് .കെ കുട്ടികള്‍ നിറഞാടുന്ന രംഗമാണ് പിന്നെ കണ്ടത് . യഥാര്‍ത്ഥത്തില്‍ അവരെ വഴി പിഴപ്പിച്ചതു ഇന്റര്‍നെറ്റ് ആയിരുന്നു . സേര്‍ച്ച് എഞ്ചിനില്‍ മിറക്കിള്‍ ബോയ് ഓഫ് ടാന്‍സാനിയ തിരഞ്ഞു അവര്‍ ചെന്ന് എത്തിയത് .ഷെയ്ഖ് ഷറഫുദ്ദീന്‍ ഖലീഫ എന്ന പേരില്‍ നിറഞ്ഞു നിന്നിരുന്ന യൂട്യൂബ് വീഡിയോകളില്‍ ആയിരുന്നു . പക്ഷെ അവിടെ മുഴുവന്‍ ആ ചെറിയ ബാലന്റെ വീഡിയോ അല്ലാതെ മറ്റൊന്നും ഇല്ല . കിട്ടിയ മറ്റു സൈറ്റുകളുടെ പല ലിങ്കുകളും കാല പഴക്കം കൊണ്ട് ഡിലീറ്റ് ചെയ്യപെട്ടു പോയിട്ട് മുണ്ട് . ചില ഡിസ്കഷന്‍ സൈറ്റുകളില്‍ ചിലര്‍ നല്‍കിയ അബദ്ധമാണ് ഇവരെ കുഴപ്പത്തില്‍ ചെന്ന് ചാടിച്ചതു . ഷറഫുദ്ദീന്‍ ഖലീഫയുടെ ഫോട്ടോ തിരഞ്ഞു പോയ മറ്റു ചിലര്‍ക്കും ഈ അബദ്ധം സംഭവിച്ചിട്ടുണ്ട് .അത് അവരുടെ ഫേസ്ബുക്ക് ഐഡി യില്‍ കാണാം . അത്തരം വഴി തെറ്റി ക്കുന്ന ഒരു ലിങ്ക ആണിത്
http://www.sunniforum.com/forum/showthread.php?88565-Where-is-Shariffdeen-of-Tanzania
ഇവിടെ ഷറഫുദ്ദീന്‍ ഖലീഫയെ അന്വേഷിക്കുന്നവര്‍ക്ക് മുന്നില്‍ മറുപടി യായി മറ്റൊരു ലിങ്ക നല്‍കുകയാണ്
http://ssmf.webs.com/
ഈ ലിങ്ക വഴി എത്തി ചേരുന്നത് ഇതേ സാമ്യത ഉള്ള മറ്റൊരു ആഫ്രികന്‍ ബാലനിലേക്കാണ് . ഷെയ്ഖ് ശരീഫ് ഫൌണ്ടേഷന്‍ എന്നാ പേരില്‍ ഉള്ള ആ സൈറ്റില്‍ നിരവധി ഫോട്ടോകളും വീഡിയൊകളും ഉണ്ട് ..കൂടെ അദ്ദേഹത്തിന്റെ ഫേസ് ബുക്ക് ഐ. ഡി .യും ...അവിടെയും ഉണ്ട് നിരവധി ഫോട്ടോകള്‍ ..പ്രവര്‍ത്തകന്‍ എന്ന വിഘടിത ബ്ലോഗില്‍ ഈ സൈറ്റിന്റെ യും ഫെയ്സ്ബുക്ക് ഐഡി യുടെയും ലിങ്ക കിട്ടിയപ്പോള്‍ പരിസരം മറന്നവര്‍ അതില്‍ നിന്നുള്ള ഫോട്ടോകള്‍ എടുത്തു ഖാദിസിയ്യിലും മര്കസിലും വന്ന സഈദ് ഹസ്സന്‍ വ്യാജനാണ് എന്ന് പ്രഖ്യാപിച്ചു . ബെയ്ലക്സ് വിഘടിത ക്ലാസ് റൂമില്‍ പ്രത്യേക പരിപാടിയും. അതോടോപ്പം വിഘടിത കുഞ്ഞാടുകള്‍ ഫേസ് ബുക്കിലെ ഷെയ്ഖ് ശരീഫ് മിക്ദാദി എന്ന യാളെ തെറ്റിദ്ധരിപ്പിച്ചു .അദ്ദേഹത്തിന്റെ പേരില്‍ മറ്റൊരാള്‍ കേരളത്തില്‍ വന്നു എന്ന് അദ്ദേഹത്തെ പറഞ്ഞു തെറ്റി ധരിപ്പിച്ചതിന്റെ പേരില്‍ അദ്ദേഹം ഞാന്‍ ഇന്ത്യയില്‍ വന്നിട്ടില്ല എന്നുള്ള സ്റ്റാറ്റ്സ് ഇടുകയാണ് ചെയ്തതു . അത് ഫോട്ടോയാക്കി ആഘോഷം ഗംഭീര മാക്കുംമ്പോഴാണ് , ഷെയ്ഖ് ശരീഫ് മിക്ദാദി യും ശരഫുധീന്‍ ഖലീഫയും രണ്ടാണ് എന്ന വിവരം പുറത്തായത് . ഈ മൂക്കില്‍ കുരു തന്നെ യാണ് അവിടെയും പണി പറ്റി ച്ചത് .
ഷെയ്ഖ് ശരീഫ് |
ഇത് ഷെയ്ഖ് ശരീഫ് മിക് ദാദി യുടെ പരിപാടികളുടെ യൂട്യൂബ് അക്കൌണ്ടിന്റെ ലിങ്ക ആണ് .. അദ്ദേഹത്തിന്റെ തായ പല വീഡിയോകളും ഇതില്‍ ഉണ്ടെങ്കിലും മിറാകിള്‍ ബോയ് ഓഫ് ടാന്‍സാനിയ എന്നാ പേരിലോ ഷെയ്ഖ് ഷറഫുദ്ദീന്‍ ഖലീഫയുമായോ ബന്ധപെട്ട ഒരു വീഡിയോയും ഇതില്‍ ഇല്ല . അതില്‍ നിന്ന് മനസ്സിലാകുന്നത് ഷെയ്ഖ ശരീഫ് മിക് ദാദി ആഫ്രികയില്‍ പ്രശസ്തനാണ് എങ്കിലും മിറക്കിള്‍ ബോയ് എന്ന പേരില്‍ അദ്ദേഹം അറിയപ്പെടുന്നില്ല എന്ന് തന്നെയാണ് .
ശരിക്കും വിഘടിതര്‍ അവര്‍ കുഴിച്ച കുഴിയില്‍ ചാടുകയാണ് ഉണ്ടായത് . അസൂയയും വൈരാഗ്യവും ഈ കൂട്ടരേ എന്ത് ക്രൂര കൃത്യം ചെയ്യിക്കാനും പ്രേരിപ്പിക്കും. ഇപ്പോള്‍ ഷെയ്ഖ് സഈദിന്റെയും കാന്തപുരം ഉസ്താദും ഒന്നിച്ചുള്ള കേരളത്തിലെ പരിപാടികള്‍ ദുരുദ്ദേശത്തോടെ യാണെങ്കിലും ഷെയ്ഖ് ഷരീഫ് മിക് ദാദി ക്ക് എത്തിച്ചു കൊടുത്ത തു കൊണ്ട് അദ്ദേഹവും കേരളത്തിലേക്ക് വരാന്‍ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് .ഈ അവസരം ചേളാരി സമസ്തക്കാര്‍ക്ക് ഉപയോഗ പ്പെടുത്താം . ഇന്ത്യാ വിഷനിലെ അഡ്വ:ജയ ശങ്കറിന്റെ ശൈലി കടമെടുത്തു പറഞ്ഞാല്‍ "ഷെയ്ഖ് ശരീഫ് മിക് ദാദി യെ കേരളത്തില്‍ കൊണ്ട് വന്നു എസ് കെ എസ് എസ് എഫു കാര്‍ ശൈഖുനാ കാന്തപുരത്തോട് പകരം വീട്ടണം." പക്ഷെ ഷെയ്ഖ് ശരീഫ് മിക് ദാദി ഷെയ്ഖ് അബൂബക്കറിനെ തനിക്കും കാണണം എന്ന് പറഞ്ഞതിനാല്‍ ചേളാരി സമസ്തക്കാര്‍ ഇനി ഈ ജന്മത്തില്‍ ആ വഴിക്ക് പോകില്ല
Shaikh Saeed Hassan Tanzania Photos
വാല്‍ കഷണം :അടുത്ത മാസം മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി ഡോ: എ.പി. ജെ .അബ്ദുല്‍ കലാം മര്‍കസില്‍ വരുന്നുണ്ട് .