2010, ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

വെളുമ്പത്ത് മഖാം ശരീഫ്‌

കോട്ടയം വീര പഴശ്ശിയുടെ കാലം മുതല്കാട ണ് കണ്ണവം കാടുകള്‍ അറിയെപ്പ്ടാന്‍ തുടങ്ങിയത്.കാടിന്റെ പെരുമ തന്നെയായിരുന്നു കണ്ണവത്തിന്റെയും പെരുമ .തലശ്ശേരി മാനന്തവാടി റൂട്ടില്‍ യാത്ര ചെയ്യുമ്പോള്‍ കണ്ണവം കാടുകള്‍ കാണാം.ഈ കാറ്റിന് നടുവിലാണ് ചരിത്ര പ്രസിദ്ധമായ വെളുമ്പത്ത് മഖാം ശരീഫ്‌ സ്ഥിതി ചെയ്യുന്നത്.
ആരെയും അത്ഭുത പ്പെടുത്തുന്നതാണ് കാടിനു നടുവിലുള്ള ഈ പള്ളി തലശ്ശേരി യില്‍ നിന്നും മാനന്ത വാടിയിലെക്കുള്ള യാത്ര വെളുമ്പത്ത് പള്ളിക്ക് സമീപം കൂടിയായിരുന്നു.മുന്പ്ം ചെറുവാഞ്ചേരി യിലും കണ്ണവത്തും പള്ളിയില്ലാതിരുന്നതിനാല്‍ വെളുമ്പത്ത് പള്ളിയിലായിരുന്നു സമീപ വാസികള്‍ പ്രാര്ത്ഥ്ന ക്കെത്താറുണ്ടായിരുന്നത്. 1815 ല്‍ കണ്ണവം പുഴക്ക് കുറുകെ പാലം നിര്മ്മി ച്ച്ചതോടെയാണ് തലശ്ശേരി –മാനന്തവാടി യാത്ര കണ്ണവം വഴിയായത്.
കാട്ടു മൃഗങ്ങളുടെ ശല്യവും റോഡിന്റെ ഗുണവും ലഭിച്ചതോടെ ജനം വെളുമ്പത്ത് നിന്നും കണ്ണവത്തെക്ക് മാറി താമസിക്കാന്‍ തുടങ്ങി.ജന ശ്രദ്ധ കുറഞ്ഞതോടെ പള്ളി നശിച്ചു .എന്നാല്‍ 1962 ജൂലൈ മാസത്തിലെ ഇരുപത്തി ആറാം രാവില്‍ പള്ളിയുടെ പെരുമ പുറം ലോകം അറിയാന്‍ തുടങ്ങി.ഇത് വഴി പോയവരെയെല്ലാം അത്ഭുതപ്പെടുത്തി കൊണ്ട് കാര്യം നടന്നു.ഇവിടത്തെ ഖബര്സ്ഥാനിലെ എല്ലാ സാധനങ്ങളും തിളങ്ങുന്നു. വൃക്ഷ ങ്ങളും ചെടികളും എന്തിനു കല്ലുകള്‍ പോലും തിളങ്ങാന്‍ തുടങ്ങിയത്രേ.വിവരം കാട്ട് തീ പോലെ പറന്നു.സംഭവമാറിഞ്ഞു ദൂരദിക്കില്‍ നിന്നുപോലും പലരുമെത്തി.എന്തുകൊണ്ടിങ്ങനെ എന്നതിന് ആര്ക്കുംന ഉത്തരമില്ലായിരുന്നു.
നാട്ടുകാര്‍ പലതിന്കര ശൈഖിന്റെ അടുത്ത് ചെന്ന് കാര്യം ബോധിപ്പിച്ചു.കൂടുതല്‍ പ്രകാശം ഉണ്ടായ സ്ഥലം (ഇപ്പോഴത്തെ മഖാം സ്ഥിതി ചെയ്യുന്ന സ്ഥലം ) വേലി കെട്ടി തിരിക്കാന്‍ ശൈഖ് കല്പ്പിാച്ചു.
ആ സ്ഥലത്തേക്ക് ആര്ക്കുംി പ്രവേശനം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.അതോടെയാണ് വെളുമ്പത്ത് മഖാമിന്റെ പേര് പരക്കാന്‍ തുടങ്ങിയത്.
അന്തരിച്ച മടവൂര്‍ സി.എം വലിയുള്ളാഹി തങ്ങള്‍ കണ്ണൂരില്‍ എത്തിയാല്‍ വെളുമ്പത്ത് മഖാമില്‍ സിയാറത്ത് ചെയ്തെ തിരിച്ചു പോകു.അജ്മീര്‍ പോലെ ഇതും പ്രശസ്തിയിലെതുമെന്നു അദ്ദേഹം അന്ന് പ്രവചിച്ചിരുന്നു.സന്താന സൌഭാഗ്യത്തിനാണ് കൂടുതല്‍ വിശ്വാസികള്‍ ഇവിടെ വരുന്നത്.പല ചികിത്സ നടത്തിയിട്ടും ഫലമുണ്ടാകാതെ പ്രാര്ത്ഥണന യോടെ വരുന്നവരുടെ എണ്ണം കൂടുകയാണ്.നേര്ച്ച വഴി കാര്യങ്ങള്‍ സാധിക്കുന്നുവെന്നാണ് വിശ്വാസികള്‍ പറയുന്നത്.നിത്യവും നൂറു കണക്കിനു ആളുകള്‍ മഖാം സന്ദര്ശി ക്കനെത്തുന്നുണ്ട്. തലശ്ശേരി –കണ്ണവം റൂട്ടിലെ ബസിലോ കണ്ണൂര്‍ -കണ്ണവം റൂട്ടിലെ ബസിലോ കയറിയാല്‍ ഇവിടെയെത്താം.എല്ലാ കൊല്ലവും നടക്കാറുള്ള ഉറൂസില്‍ പങ്കെടുക്കാന്‍ മലബാറിലെ എല്ലാ ജില്ലകളില്‍ നിന്നും ആളുകള്‍ എത്താറുണ്ട്.പ്രകാശം ദര്ശിങച്ച റബീഉല്‍ അവ്വല്‍ ഇരുപത്താറ് അടങ്ങുന്ന ദിവസങ്ങളിലാണ് എല്ലാ കൊല്ലവും ഉറൂസ് നടക്കുക .


പുനര്‍ വായന അവലംബം
മലയാള മനോരമ ഓണ്ലൈശന്‍ ...




Kerala - Kannur

Kannavam Urus fete from Friday

Staff Reporter


The Hindu News

KANNUR: The five-day Kannavam Velumbath Makham Urus festival will begin at Makham Shareef at Kannavam, near Koothuparamba, here on April 13.

Kanthapuram A.P. Aboobacker Musaliyar would inaugurate the Urus conference at 2.30 p.m., organisers of the festival said here. Various cultural and religious programmes would be held as part of the festival, they said.

Home Minister Kodiyeri Balakrishnan would inaugurate a religious harmony gathering on April 15.

MLAs K.P. Mohanan and P. Jayarajan would participate.

2010, ഓഗസ്റ്റ് 17, ചൊവ്വാഴ്ച

പണ്ഡിതരിലെ പ്രൊഫഷണല്‍ കാന്തപുരം എ.പി .അബൂബക്കര്‍ മുസ്ലിയാര്‍


അനന്യമായ നേതൃപാടവം ,തനത് ശൈലിയില്‍ ആരെയും പിടിച്ചിരുത്തുന്ന പ്രസംഗ വൈഭവം .മുഴങ്ങുന്ന ശബ്ദം,അഗാധ പാണ്ഡിത്യം,തര്ക്കി ശാസ്ത്രത്തില്‍ പ്രാവീണ്യം,പ്രതിസന്ധികളുടെ കുരുക്കഴിക്കാനും മറികടക്കനുമുള്ള അസാധാരണ ശേഷി .വിട്ടു വീഴ്ചയില്ലാത്ത ആദര്ശബോധം – കേരള മുസ്ലിംകളില്‍ സുന്നി വിഭാഗത്തിന്റെ അമരത്ത് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്ക്ക് ചിരപ്രതിഷ്ഠ നല്കിയത് ഈ ഘടകങ്ങളാണ് .
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ,സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (കാന്തപുരം വിഭാഗം ) ജനറല്‍ സെക്രട്ടറി,കാരന്തൂര്‍ മര്ക,സുസ്സഖാഫത്തി സുന്നിയ്യ ജനറല്‍ സെക്രട്ടറിയും പ്രിന്സിപല്‍,തുടങ്ങിയവയാണ് കാന്തപുരം വഹിക്കുന്ന മുഖ്യസ്ഥാനങ്ങള്‍ .കൂടാതെ അനേകം സ്ഥാപനങ്ങളുടെ ഉപദേശകന്‍,ചെയര്മാപന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നു. ഒട്ടേറെ സുന്നി പോഷക സംഘടനകള്‍ ,സുന്നി പ്രസിദ്ധീകരണങ്ങള്‍ ,സുന്നി മുഖ പത്രമായ സിറാജ് ദിനപത്രം തുടങ്ങിയവയുടെ പ്രവര്ത്തുനങ്ങളും കാന്തപുരത്തിന്റെ കീഴിലാണ്.അനേകം മഹല്ലുകളുടെ ഖാസിയാണ് കാന്തപുരം. കോഴിക്കോടെ ജില്ല സംയുക്ത ഖാസി സ്ഥാനവും വഹിക്കുന്നു.
ഗ്രാമം പ്രശ സ്തിയിലേക്ക്
കോഴിക്കോടെ ജില്ലയിലെ താമരശേരിരിക്കടുത്ത ഉള്നാുടന്‍ ഗ്രമമാണ് കാന്തപുരം.ഉണ്ണികുളം ഗ്രാമ പഞ്ചായത്തില്‍ പെട്ട ഈ ഗ്രാമത്തില്‍ മൌത്താരി അഹമ്മദ്‌ ഹാജിയുടെയും കുഞ്ഞീമ ഹജ്ജുമ്മ യുടെയും മകനായി 1939 മാര്ച്ച് ‌ 22 നാണ് ആലങ്ങ പോയില അബൂബക്കര്‍ മുസ്ലിയാര്‍ ജനിച്ചത്‌.കാന്തപുരം എ.എം.എല്‍.പി. സ്കൂളില്‍ പ്രാഥമിക പഠനം.പിന്നീട് ,ഹയര്‍ എലിമെന്ററി വിദ്യാഭ്യാസം പൂര്ത്തി്യാക്കി. ഖുര്‍-ആന്‍ പാരായണ ശാസ്ത്രത്തില്‍ പ്രാവീണ്യം നേടിയ ഖാരിഅ് ആയിരുന്ന പു ത്തൂര്‍ അബ്ദുള്ള മുസ്ലിയറില്‍ നിന്നും ഖുര്‍-ആന്‍ പഠനം പൂര്‍ത്തിയാക്കി.തുടര്ന്ക കാന്തപുരം,വാവാട്, പൂനൂര്‍ ,കോളിക്കല്‍, തലക്കടത്തൂര്‍,ചാലിയം തുടങ്ങിയ പള്ളികളില്‍ താമസിച്ചു മത പഠനം,(പള്ളി ദര്സ്ന‌ ) .1961 ല്‍ ഉപരി പഠനത്തിനായി വെല്ലൂര്‍ ബഖിയാത് സാലിഹാത് അറബിക് കോളേജില്‍ ചേര്‍ന്നു.കെ. പോക്കര്‍ കുട്ടി മുസ്ലിയാര്‍ വാവാട്,അബ്ദുല്‍ ഹമീദ്‌ മുസ്ലിയാര്‍ കിഴക്കോത്ത് ,ബിചാലി മുസ്ലിയാര്‍ കുറ്റികാട്ടൂര്‍,ഓ.കെ. സൈനുദ്ധീന്‍ കുട്ടി മുസ്ലിയാര്‍ ,കെ.കെ അബൂബക്കര്‍ മുസ്ലിയാര്‍ ,ഷെയ്ഖ് ഹസന്‍ ഹസ്രത്ത് ,മുഹമ്മദ്‌ അബൂബക്കര്‍ ഹസ്രത്ത്,അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്ത്,സഈദു ഹസ്രത്ത്,മീരാന്‍ ഹസ്രത്ത്, എന്നിവരാണ്‌ പ്രധാന ഗുരുനാഥന്മാര്‍ .
സേവന വഴിയില്‍.
എളേറ്റില്‍ മങ്ങാട് മസ്ജിദില്‍ ഇരുപത്തഞ്ചാം വയസ്സില്‍ 1962 ലാണ് കാന്തപുരം അബൂക്കാര്‍ മുസ്ലിയാര്‍ ദര്സ്ഈ‌ ആരംഭിക്കുന്നത്.1970 കൊളിക്കല്‍ ജുമാ മസ്ജിദിലേക്ക് മാറിയ അദ്ദേഹം ആറു വര്ഷ1ത്തിനു ശേഷം സ്വന്തം നാടായ കാന്തപുരം ജുമാ മസ്ജിദിലെ ദര്സ്ജ‌ ചുമതലയേറ്റു.കാരന്തൂര്‍ മര്കതസു സ്സഖാഫത്തി സുന്നിയ്യ സ്ഥാപിച്ചതോടെ ,1981 മുതല്‍ ഇവിടെ സദര്‍ മുദരിസും പ്രിന്സിപലുമായി.ഈ സ്ഥാനത് ഇപ്പോഴും തുടരുന്നു.
ആശയസംവാദം.
മത നിര്ദേതശങ്ങളെ കുറിച്ചും നിബന്ധനകളെ കുറിച്ചും വിത്യസ്ത അഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. ഇസ്ലാമിലും ഇത് കുറവല്ല.അടിസ്ഥാന വിശ്വാസത്തില്‍ ഏകാഭിപ്രായം നില നിര്ത്തു മ്പോള്‍ തന്നെ അനുഷ്ടാനത്തിലും ആചാരത്തിലും അനേകാഭിപ്രായം പുലര്‍ത്തുന്നവരുണ്ട്.ഇത്തരം വിഭാഗങ്ങള്‍ തമ്മിലുള്ള ആശയസംവാദത്തില്‍ സുന്നി പക്ഷത്തിന് നേതൃത്ത്വം നല്കിചയാണ് കാന്തപുരം ശ്രദ്ധിക്കപെടുന്നത്.
കുറ്റിച്ചിറ ,അയിരൂര്‍ (പെരുമ്പടപ്പ്),കുട്ടൂര്‍,പട്ടാമ്പി ,പുളിക്കല്‍ വലിയപറമ്പ്‌ ,കൊട്ടപ്പുറം,തുടങ്ങിയ സ്ഥലങ്ങളില്‍ കാന്തപുരത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സംവാദങ്ങള്‍ ശ്രദ്ധേയമായിരുന്നു.വാചാലതയും പ്രസംഗ മസ്മരികതയും
അദ്ദേഹത്തെ പ്രശസ്തനാക്കി .കാന്തപുരത്തിന്റെ പ്രസംഗങ്ങളുടെ അനേകം ഓഡിയോ , വീഡിയോ കാസറ്റുകളും സി.ഡി. കളും വിപണിയിലുണ്ട്.
നേതൃനിരയിലേക്ക്
കേരള മുസ്ലിംകളിലെ സുന്നിവിഭാഗത്ത്തിന്റെ പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയിലേക്ക് വളരെ ചെറുപ്പത്തില്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ടു.സമസ്ത എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പണ്ഡിത സംഘടനയുടെ പരമോന്നത സിമിതിയായ നാല്പതംഗ മുശാവറയിലേക്ക് മുപ്പത്തഞ്ചാം വയസ്സില്‍ കാന്തപുരം തിരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് സമസ്തയുടെ ഓഫീസ്‌ സെക്രട്ടറിയും സംഘടനയുടെ ജോയിന്റ് സെക്രട്ടറിയുമായി ഉയര്ന്നു . 1989 ല്‍ സമസ്ത പിളര്ന്നടപ്പോള്‍ ഒരു വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറിയായി .1992 ല്‍ രൂപീകരിക്കപെട്ട അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമയുടെ യും ജനറല്‍ സെക്രട്ടറിയായി.ഇരു സ്ഥാനങ്ങളിലും ഇപ്പോഴും ആ സ്ഥാനത് തുടരുന്നു.
1975ല്‍ സമസ്ത കേരള സുന്നി യുവജന സംഘം ജനറല്‍ സെക്രട്ടറിയായ കാന്തപുരം ഇരുപതു വര്ഷം ത്തോളം ആ സ്ഥാനത് തുടര്ന്ന് .പിന്നീട് പ്രസിഡന്റായി. ഇപ്പോള്‍ മുഖ്യ ഉപദേശകനായി പ്രവര്തിസ്ഥക്കുന്നു.കാരന്തൂര്‍ മര്ക്സു സ്സഖാഫത്തി സുന്നിയ്യ യാഥാര്ത്ഥ്യ മാകാന്‍ മുന്കൈക എടുത്ത അദ്ദേഹം 1978 ല്‍ മര്ക്ക്സ്‌ സ്ഥാപിച്ചത് മുതല്‍ ജനറല്‍ സെക്രട്ടറിയാണ്.
പ്രചാരണ വഴിയില്‍ വിശ്രമമില്ലാതെ.
പ്രബോധന –പ്രചാരണ വഴിയില്‍ വിശ്രമമില്ലാതെ പ്രവര്ത്തി ക്കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആണ് കേരളത്തിലെ മത പ്രബോധന രംഗത്ത് ഗള്ഫ്ാ‌ രാജ്യങ്ങളുടെ സഹായവും പിന്തുണയും ഫലപ്രദമായി ഉപയോഗിച്ച് തുടങ്ങിയത് .ഗള്ഫ്്‌ രാജ്യങ്ങളിലെ നിരന്തര സന്ദര്ശഫകനാണ് കാന്തപുരം .പുറമേ യു.എസ്, ഈജിപ്ത് ,ഫലസ്തീന്‍ , മലേഷ്യ, ഇറാഖ്‌ ,ജോര്ദാിന്‍ ,മൊറോക്കോ ,സിങ്കപ്പൂര്‍,ദക്ഷിണാഫ്രിക്ക , തുടങ്ങിയ രാജ്യങ്ങളും സന്ദര്ശിതച്ചിട്ടുണ്ട്.
വിശുദ്ധ പ്രവാചകന്മാര്‍,സ്ത്രീ ജുമുഅ,കൂട്ടുപ്രാര്ത്ഥാന ,ജുമുഅ ഖുതുബ ,അല്‍-ഹജ്ജ്, തുടങ്ങിയവയാണ് കാന്തപുരം രചിച്ച പ്രധാന ഗ്രന്ഥങ്ങള്‍.ഇവയില്‍ വിശുദ്ധ പ്രവാചകന്മാര്‍ അറബിയിലേക്ക് വിവര്ത്.ുനം ചെയ്തിട്ടുണ്ട്. മതപ്രബോധന രംഗത്ത് വ്യക്തമായ ആസൂത്രണവും ചിട്ടയും കൊണ്ട് വന്നത് കാന്തപുരത്തിന്റെ നേട്ടമാണ്.പണ്ഡിതര്ക്കി ടയില്‍ പ്രക്ടമാല്ലാതിരുന്ന പ്രഫഷനലിസത്തിന്റെ വക്താവാണ് എ.പി. അബൂബക്കര്‍ മുസ്ലിയാര്‍.

ബാവാസ്‌ ; ഇത് മനോരമ ഓണ്ലൈ്നില്‍ 2010ജൂലായ്‌ 26 നു പ്രസിദ്ധീകരിച്ചതാണ്.ബഹു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ കുറിച്ച് കൂടുതല്‍ അറിയാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക.

Manorama link

കാന്തപുരവും മൊറോക്കോ രാജാവ്‌ മുഹമ്മദ് ആറാമനും On 2010 August 3








kanthapuram,sheik Aboobakkar, kanthapuram AP Aboobacker Musliyar with King Of Morocco Muhammad VI .

റമളാന്‍ കാമ്പയിന്‍ 2010

2010, ഓഗസ്റ്റ് 8, ഞായറാഴ്‌ച

മാധ്യമങ്ങള്‍ കാണാത്ത ഹൈടെക് കൂട്ടികൊടുപ്പുകള്‍ .


“എടീ നിനക്കാ അലവലാതി ചെറുക്കനുമായി എന്താ ബന്ധം...?
“അയ്യോ അച്ഛാ , ഞങ്ങള്‍ വെറും ഫ്രണ്ട് സാ...”
കേട്ട് മടുത്ത ഈ ഡയലോഗ് സീക്വന്സ്
എന്താണിപ്പോള്‍ ഇവിടെ എന്നല്ലേ..?പറയാം.പ്രണയിച്ചു നടക്കുന്നവരും (അഥവാ ഡേറ്റിംഗ് എന്ന ലീലാ വിലാസത്തിന് പോവുന്നവരും ) സ്ഥിരമായി ഉപയോഗിക്കുന്ന “ഫ്രണ്ട്ഷിപ് .”എന്ന മുഖം മൂടി എയര്ടെ്ല്‍ അടക്കമുള്ള സെല്ലുലാര്‍ ദാതാക്കള്‍ ഹോള്സെവയില്‍ ആയി വിറ്റ് കാശാക്കുന്നത് അറിയത്തവക്ക് വേണ്ടിയാണീ കുറിപ്പ്‌ .
സൌഹൃദം എന്നാല്‍ വളരെ പാകമാവുന്ന ഒരു പഴമാണെന്ന് പണ്ട് അരിസ്റ്റോട്ടില്‍ പറഞ്ഞിട്ടുണ്ട്.ഇപ്പോഴും അത് അങ്ങിനെ തന്നെയാണെന്നും ചൂണ്ടയിട്ടു പിടിക്കാവുന്ന സാധനമൊന്നുമാല്ലെന്നും വിശ്വസിച്ചു പോന്ന ഭൈരവന് ഒരു ദിവസം എയര്ടെ്ലില്‍ നിന്നൊരു എസ്.എം.എസ് കിട്ടി. wand to make friendship with hot girls from Kochi,Bangloor,Chennai call....കേവലം 30 രൂപ മാസവാടകക്ക് ഇന്ത്യയിലെവിടെയുമുള്ള ചെല്ലകിളികളെ മിനിറ്റിനു വെറും രണ്ടു രൂപ നിരക്കില്‍ വിളിക്കാം എന്നതാണ് ഓഫര്‍ .(ആണിനു പെണ് സുഹ്ര്ത്തുക്കളെ വിളിക്കാനാണ് രണ്ടു രൂപ .തിരിച്ചാണേല്‍ ഒരു രൂപ മതി.)വിളിക്കുമ്പോള്‍ അങ്ങേ തലക്കലെ സുഹ്ര്ത്തിനെ നമ്മുടെ ഫോണ്‍ നമ്പര്‍ അറിയിക്കാതെ തന്നെ സൊള്ളാം എന്നുള്ളതാണ് വലിയ
ഓഫര്‍ .പെണ്കി്ടാങ്ങള്‍ പിന്നെ എന്തിനു പേടിക്കണം...?എട്ടും പൊട്ടും തിരിയാത്ത പ്ളസ് ടു കുട്ടികളടക്കമുല്ല ലക്ഷകണക്കിന് പെണ്ണുങ്ങള്‍ സൗഹാര്ദ്ദുത്തിനു ഒരുംബെട്ടു കൂട്ടത്തോടെ ഈ വലയില്‍ ചെന്ന് വീഴുന്നു.
ഏതറ്റം വരെയുമുള്ള കാര്യങ്ങള്‍ മിനിട്ടുകള്ക്കു്ള്ളില്‍ തന്നെ തുറന്നു പറയാന്‍ തയ്യാറുള്ള ഫ്രണ്ട്സ് ആണ് ഇവരൊക്കെ എന്നറിയുമ്പോഴാണ് എയര്ടെ ല്‍ ചെയ്യുന്നത് തനി “മാമാ പണി.”യനെന്നത് നമുക്ക്‌ വ്യക്തമാവുക.ചുരുക്കി പറഞ്ഞാല്‍ തമ്പാനൂര്‍ തന്കമ്മ യോടും വെറ്റിലപ്പാറ വിശാലാക്ഷിയോടും പാളയം പാത്തുമ്മയോടും മെല്ലാം “express yourself.” എന്ന് വിളിച്ചു പറയുകയാണ്‌ തടസ്സമില്ലാത്ത ഈ നെറ്റ് വര്ക്ക്....ഇവരുടെയൊക്കെ ഞരമ്പ്‌ രോഗികളായ ആണ്‍ സുഹ്ര്തുക്കള്ക്ക് തോന്നുമ്പോഴൊക്കെ പരിധി വിട്ടു പോവാനുള്ള അണ്‍ ലിമിറ്റഡ്‌ അവസരവും.
വാല്കുഷ്:ണം :നാട്ടില്‍ നടക്കുന്ന അനാശാസ്യ പ്രവണതകളിലേക്ക് കണ്ണും കാതും തുറന്നു പിടിച്ചിരിക്കുന്ന നമ്മുടെ മാധ്യമങ്ങള്‍ എന്തെ ഇതുമാത്രം അറിയാത്തത്. ഹൈ ടെക് കൂട്ടികൊടുപ്പ് നടത്തുന്ന എയര്ടെനലിനെതിരെ എന്തെ അേന്വഷണാത്മക പരമ്പരകള്ക്കോ ഒളി മൈക്രോ ഫോണ്‍ ഓപ്പറേഷനുകള്‍ ക്കോ ഒന്നും അവര്‍ തുനിയാത്തത്...?നല്ല ചോദ്യം ...പ്രതി വര്ഷം 200 കോടിയോളം രൂപ പരസ്യങ്ങള്ക്കാ്യി നീക്കിവെക്കുന്നഎയര്ടെ‍ല്ലിനെ പിണക്കുകയോ ? ശിവ ശിവ .
കടപ്പാട് ;www.bhairavan.in

2010, ഓഗസ്റ്റ് 4, ബുധനാഴ്‌ച

തിരൂരങ്ങാടി ബാപ്പു മുസ്ലിയാര്‍

വര്ത്തമാനകാല അറബി സാഹിത്യത്തിന്റെ കുലപതി, കാല്പനിക സൌന്ദര്യം അക്ഷരത്തിലാ വാഹിച്ച മുഗ്ദ സ്നേഹത്തിന്റെ കവി.ആസ്വാദകരുടെ മനസ്സുകളില്‍ ആര്ദ്രതയുടെ ഗീതികള്‍ വിരിയിച്ചു സ്നേഹത്തിനും അനുരാഗത്തിനും പുതിയ ഭാഷ്യം രചിച്ച പണ്ഡിത ശ്രേഷ്ടന്‍ .അറബി കാവ്യ ലോകത്തിന്റെ ഗഹനതയും സമ്പുഷ്ഠതയും പ്രാസ ഭംഗിയും സ്വരഘടനയിലെ സംഗീതാത്മകതയും സമ്മേളിച്ച എഴുത്തുകാരന്‍ ,പ്രവാചകാനുരാഗ ശൈലിയില്‍ കൈരളിയുടെ ബൂസ്വൂരി –എല്ലാമാണ് തിരൂരങ്ങാടി ബാപ്പു മുസ്ലിയാര്‍ .
പണ്ഡിതോചിതവും ഹൃദ്യവുമാണ് കേരള ക്കരയില്‍ ജനിച്ചു വിശ്വത്തോളം ഉയര്ന്ന് ഈ കവിയുടെ കവിതാശകലങ്ങള്‍ .ഉപദേശങ്ങള്‍,നിര്ദേിശങ്ങള്‍,സന്തോഷം,സന്താപം ആശംസകള്‍ ,അനുശോചനം ,ചരിത്രമുത്തുകള്‍ ,സര്വദതിലുപരി പ്രവാചക പ്രകീര്ത്തടനങ്ങള്‍-എല്ലാം തേനൂറുന്ന അക്ഷരങ്ങളില്‍ അനുസ്യൂതം പ്രവഹിക്കുന്നു.
വിശ്രുതനും നഖ്ശബന്തി ത്വരീഖത്തിന്റെ ഗുരുവുമായ താനൂര്‍ അബ്ദുറഹ്മാന്‍ ശൈഖിന്റെ സീമന്ത പുത്രന്‍ മുഹമ്മദ്‌ മുസ്ലിയാരുടെ മകന്‍ അബ്ദുറഹ്മാന്‍ എന്നാ ബാവ മുസ്ലിയാരുടെയും ,അബ്ദുറഹ്മാന്‍ ശൈഖിന്റെ രണ്ടാമത്തെ മകന്‍ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ മകള്‍ ഫാത്വിമ ബീവി യുടെയും മകനാണ് ബാപ്പു മുസ്ലിയാര്‍.
ബാപ്പു മുസ്ലിയാരുടെ പ്രഥമ ഉസ്താദ്‌ ഓത്തുപള്ളിയിലെ അദ്ധ്യാപകന്‍ തയ്യില്‍ അബ്ദുള്ള മുസ്ല്യാര്‍ ആണ്.അവരില്‍ നിന്നും ഖുര്‍-ആന്‍ പാരായണവും നിസ്കരകണക്കും പഠിച്ച ശേഷം തിരൂരങ്ങാടി നടുവിലെ പള്ളിയില്‍ ചേര്ന്നു .പകര സൈതലവി മുസ്ലിയാരില്നിാന്നും പത്തു കിതാബും തിരൂരങ്ങാടി വലിയ പള്ളിയില്‍ കുണ്ടോട്ടി മായിന്‍ മുസ്ലിയാരില്‍ നിന്ന് നഹ് വും അഭ്യസിച്ചു.തുടര്ന്ന് കുഞ്ഞീന്‍ മുസ്ലിയാര്‍ (വേങ്ങര ദര്സ് ‌)നിറമരുതൂര്‍ ബീരാന്‍ കുട്ടി മുസ്ല്യാര്‍ (കരിങ്കപ്പാറ ദര്സ്ത‌) ,കാടേരി അബ്ദുല്‍ കമാല്‍ മുഹമ്മദ്‌ മുസ്ല്യാര്‍ (പരപ്പനങ്ങാടി പനയത്തില്‍ ദര്സ്പ‌)കരിങ്കപ്പാറ മുഹമ്മദ്‌ മുസ്ലിയാര്‍ ,കൊയപ്പ കുഞ്ഞായിന്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍ ,ഓ .കെ സൈനുദ്ധീന്‍ മുസ്ലിയാര്‍ എന്നിവരില്‍ നിന്നുമുന്നത പഠനം നടത്തി വെള്ളൂര്‍ ബാഖിയാതില്‍ ചേര്ന്നു .സനദ്‌ വാങ്ങി.ഷെയ്ഖ്‌ ആദം ഹസ്രത്ത് ,ഉത്തമപാളയം അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരാണ് ബാഖിയാതിലെ പ്രധാന ഉസ്താദുമാര്‍.ദീനീ വിജ്ഞാനത്തിന്റെ എല്ലാ മേഖലകളിലും പ്രാവീണ്യം നേടിയ ബാപ്പു മുസ്ലിയാര്‍ കണ്ണൂര്‍ തെക്കുമ്പാട്,വൈലത്തൂര്‍ ചിലവില്‍,കണ്ണൂര്‍ പുതിയങ്ങാടി ,വടകര ചെറുവണ്ണൂര്‍, കരുവന്തി‍രുത്തി,കുണ്ടൂര്‍,തലക്കടത്തൂര്‍,തിരൂരങ്ങാടി നൂറുല്‍ ഹുദ അറബിക് കോളെജ്,അരീക്കോട്‌ മജ്മഅ്,വലിയോറ ദാറുല്‍ മആരിഫ്‌ അറബിക് കോളേജ് എന്നിവിടങ്ങളിയായി നീണ്ട അഞ്ചു പതിറ്റാണ്ടോളം ദര്സ്ല‌ നടത്തി.
ചേറൂര്‍ ശുഹദാക്കളുടെ പേരില്‍ രചിച്ച മൌലിദ്,അസ്ഹാബുല്‍ ബദറിനെ തവസ്സുല്‍ (ഇടതേടല്‍)ചെയ്തു കൊണ്ടുള്ള “അസ്ഹാബുന്നസ്ര്‍ ,”ഇമാം അബൂഹനീഫയുടെ പ്രവാചക കീര്ത്തേന –തവസ്സുല്‍ കാവ്യമായ “ഖസീദത്ത് നുഅ്മാനിയ്യ “ക്ക് തഖ്സീമായി രചിച്ച “അസീദതു റഹ്മനിയ്യ.”ശൈഖു അബ്ദുല്ലഹില്‍ ഹദ്ദാദ് മദീനാ മുനവ്വറക്കകത്തു എഴുതി വെച്ച “അല ഫാത്വിഹത്തുല്‍ മുവത്വഫിയ്യ “ യുടെ മുഖമ്മസ്‌,അജ്ഞാതനായ പ്രവാചക സ്നേഹി മദീനാ മുനവ്വറക്ക് പുറത്തു ആലേഖനം ചെയ്ത നബി കീര്ത്താന കാവ്യത്തിന്റെ മുഖമ്മസ്‌ എന്നിവയാണ് ബാപ്പു മുസ്ലിയാരുടെ കൃതികള്‍.ഇതില്‍ ചേറൂര്‍ മൌലിദിനെ സി എന്‍ അഹമദ് മൌലവി തന്റെ “കേരള മുസ്ലിം ചരിത്രം “എന്നാ കൃതിയില്‍ മുക്ത കണ്ഠം പ്രശംസിച്ചിട്ടുണ്ട്.
യമനീ കവികളും എനി ഭാഷക്കാരുമായ മറ്റു ചില കവികളും പരീക്ഷിച്ച തഖ്മീസ്‌ കേരളത്തില്‍ ഏറ്റവും വിജയകരമായി പരീക്ഷിച്ച വ്യക്തിയാണ് ബാപ്പു മുസ്ലിയാര്‍ .മാതൃ കവിതയിലെ വരികേളത് , ബാപ്പു മുസ്ലിയാരുടെ വരികേളത് എന്ന് തിരിച്ചറിയാനാകാത്ത വിധം പ്രാസവും ഘടനയും ഒത്തിണങ്ങിയതാണ് അദ്ദേഹത്തിന്റെ ഈ ഗണത്തിലുള്ള രചനകള്‍ .
ചരിത്ര പ്രസിദ്ധമായ സമസ്ത അറുപതാം വാര്ഷിുക സമ്മേളനത്തില്‍ കോഴിക്കോട് കടപ്പുറത്ത് തടിച്ചു കൂടിയ ജന ലക്ഷങ്ങളെ കോരിത്തരിപ്പിച്ച “വാഹന്‍ ലക മിന്‍ ഇസ്സിന്‍ ......”എന്ന സ്വാഗത ഗാനത്തിന്റെ മധുര മൂറുന്ന വരികള്‍ സുന്നി കൈരളി ഇന്നും മറന്നിട്ടില്ല.ഏറെ പ്രശംസിക്കപ്പെട്ട ഈ വരികള്‍ ബാപ്പു മുസ്ലിയാരുടെ പേനയില്‍ നിന്നാണുതിര്ന്നചത്‌.
നിരവധി അനുശോചന കാവ്യങ്ങളും(മര്സിരയ്യത്)എഴുതിയിട്ടുണ്ട്,ബഖിയാതില്‍ പഠിക്കുന്ന കാലത്താണ് സ്ഥാപനത്തിന്റെ പ്രിന്സിപലും പ്രശസ്ത പണ്ഡിതനുമായ ആദം ഹസ്രത്ത് അന്തരിച്ചത്,അന്ന് ബഖിയാതിലെ ഉസ്താദുമാരടക്കം അനുശോചന കാവ്യംഎഴുതി.അതില്‍ ഏറ്റവും മികച്ചതായി തിരഞ്ഞെടുത്തത് ബാപ്പു മുസ്ലിയാരുടെ വരികളായിരുന്നു.അദ്ദേഹം രചിച്ച മമ്പുറം തങ്ങളുടെ അനുസ്മരണ കാവ്യമായ “യാദന്‍ ശാദ ബിനല്‍ ഈമാനി ....”നിരവധി ദഫ് സംഘങ്ങള്‍ ഇന്നും അവതരിപ്പിക്കുന്നു.
ഒരു സംഭവത്തെ കുറിച്ച് രചിക്കുന്ന കവിതയില്‍ ആ സംഭവം വിവരിക്കുന്നതോടൊപ്പം അക്ഷരങ്ങളുടെ “അബ്ജദ്”കണക്ക് പ്രകാരം അതിന്റെ തിയ്യതി കൂടി കാണിക്കുന്ന ഇദ്ദേഹത്തിന്റെ രീതി എടുത്തു പറയേണ്ടതാണ്.അപൂര്വം് ചില കവികള്ക്കു മാത്രമാണ് ഈ സിദ്ധിയുള്ളത് .
ബാപ്പു മുസ്ലിയാരുടെ നിരവധി സേവന മേഖലകളെ പരിഗണിച്ചു കാരന്തൂര്‍ സുന്നി മര്കദസ്‌ സില്വിര്‍ ജൂബിലി സമ്മേളനത്തില്‍ ആദരിച്ചിരുന്നു.മഖ്ദൂം അവാര്ഡ് ‌,ഇമാം ഗസ്സാലി അവാര്ഡ്ി‌,എസ്.വൈ .എസ് മലപ്പുറം ജില്ല കമ്മിറ്റിയും എസ്.എസ്.എഫ് ഡോട്ട് കോം കമ്മിറ്റിയും സംയുക്തമായി ഏര്പ്പെ ടുത്തിയ ഇമാം ബ്വൂസൂരി അവാര്ഡ്ല‌ എന്നിവ നേടിയ്ട്ടുണ്ട്. 2005 ല്‍ എസ്.എസ്.എഫ് മലപ്പുറം ജില്ല കമ്മിറ്റിയും പ്രത്യേകം ആദരിച്ചിരുന്നു.
സമസ്ത കേന്ദ്ര മുശാവറ അംഗമായ അദ്ദേഹം തിരൂരങ്ങാടിയിലെ ദീനീ പ്രവര്ത്തുനങ്ങള്ക്ക് ചുക്കാന്‍ പിടിക്കുന്ന ഹിദായത് സ്സിബ് യാന്‍ സംഘം പ്രസിഡന്റാണ്.എസ്.വൈ.എസ്. ഹജ്ജ്‌ സംഘത്തിന്റെ അമീറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.





Tags:Thiroorangadi Bappu Musliyar,SSF,SYS,MaqdoomAward,SYS Malappuram,SYS Silvaer Jubily

ഹസനിയ്യയിലെ അതിഥികള്‍