ആദര്‍ശ
പോരട്ട വീഥി യില്‍ കഴിഞ്ഞ കുറെ നാളുകളായി നമ്മുടെ നേതൃത്വം മുന്നില്‍
നിന്ന് കൊണ്ട് നമുക്ക് വിളിച്ചു തന്ന മുദ്രാവാക്യമാണ് "നെഞ്ചുറപ്പോടെ
നേരിന്റെ പക്ഷത്ത് "എന്നുള്ളത്. ഉറക്കെ തന്നെ സുന്നീ സംഘ ശക്തി അതേറ്റു
വിളിച്ചു . നേരിന്റെ പക്ഷത് ഒന്നിച്ചു ചേര്‍ന്നവരുടെ വലിപ്പം കേരള യാത്ര
സമാപന വേളയിലും , എറണാകുളം രിസാല നഗറില്‍ നടന്ന എസ് എസ് എഫ് നാല്പതാം
വാര്‍ഷിക സമ്മേളനത്തിലും കേരളം നോക്കി കണ്ടു . ഒരാദര്‍ശത്തിന്റെ
കൊടിക്കീഴില്‍ ഒരു നേതൃത്വത്തിന്റെ പിന്നില്‍ അച്ചടക്കത്തോടെ
ആവേശത്തിന്റെ തിരമാലകളായി ഒരുമിച്ച ഒരു മഹാ ജന ശക്തിയുടെ വലിപ്പത്തിനെ
കവച്ചു വെക്കാന്‍ മുസ്ലിം കൈരളിയില്‍ മറ്റൊന്നില്ല തന്നെ . പക്ഷെ നേരിന്റെ പക്ഷത്ത് ചേര്‍ന്ന് നില്‍ക്കുന്നവരുടെ നെഞ്ചുറപ്പ് അളക്കുന്നത് പ്രസ്ഥാനം പ്രതി സന്ധികള്‍ നേരിടുമ്പോഴാണ് . ഇസ്ലാമിക പ്രസ്ഥാനം അതിന്റെ പ്രബോധന തുടക്കകാലം മുതല്‍ തന്നെ പ്രതി
സന്ധികളും അക്രമങ്ങളും നേരിട്ടിട്ടുണ്ട് . കാലാ കാലങ്ങളില്‍
സത്യപ്രസ്ഥാനത്തെ നയിച്ച വര്‍ക്ക് നേരെ പരിഹാസങ്ങളുടെയും
കുപ്രചാരണങ്ങളുടെയും അണ മുറിയാത്ത പ്രവാഹങ്ങള്‍ ഉണ്ടായിട്ടുണ്ട് .
അക്രമങ്ങളും കൊലപാതകങ്ങളും ഈ പ്രസ്ഥാനത്തെ തളര്‍ത്തിയില്ലഅന്നും ഇന്നും .
മുസ്ലിം കേരളത്തിന്റെ ഒരു പ്രത്യേക ദശാ
സന്ധിയില്‍ , ധാര്‍മിക പക്ഷത്തിന്റെ കാവലാളുകളായി വന്നത് ബഹു : താജുല്‍
ഉലമ ഉള്ളാള്‍ തങ്ങളും ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദും ആയിരുന്നു ,
അവര്‍ക്ക് പിന്നില്‍ കറയില്ലാത്ത ആദര്‍ശത്തിന്റെ മധു നുകര്‍ന് , വിശ്വാസ
വിഷയങ്ങളില്‍ വിട്ടു വീഴ്ചയുടെ ലാഞ്ചന യില്ലാതെ അധികാരത്തിന്റെ തിണ്ണ ബല
ങ്ങള്‍ക്കും രാഷ്ട്രീയ തിട്ടൂരങ്ങള്‍ക്കും എതിരെ ബദറിന്റെയും ഉഹദിന്റെയും
രണ വീര്യം കൈമുതലാക്കി ആദര്‍ശ പോരാളികള്‍ നെഞ്ചു വിരിച്ചു നിന്നപ്പോള്‍
,മുസ്ലിം കേരളം പുതിയൊരു ചരിത്രം രചിക്കുക യായിരുന്നു . ആ ആദര്‍ശ
-പ്രാസ്ഥാനിക പടയോട്ടത്തില്‍ , കല്ലേറും കൂക്ക് വിളികളും , ഉപരോധങ്ങളും ,
ഒളിഞ്ഞും തെളിഞ്ഞും ഉള്ള അക്രമങ്ങളും ഈ സംഘ ശക്തിയെ പിന്നോട്ട് വലിച്ചില്ല .
ആദര്‍ശത്തെ അതെ നാണയം കൊണ്ട് നേരിടാന്‍ ചങ്കുറപ്പില്ലാത്തവര്‍
ഇരുട്ടിന്റെ ശക്തികളെ കൂട്ട് പിടിച്ചു കുണ്ടൂര് ഉസ്താദിന്റെ മകന്‍
കുഞ്ഞുവിന്റെയും അമ്പല കണ്ടിയിലെ അബ്ദുല്‍ ഖാദിരിന്റെയും കിടങ്ങയത്തെ
കുട്ടിക്കയുടെയും ജീവനായിരുന്നു കിരാത അക്രമങ്ങളിലൂടെ കവര്‍ന്നത് .
പക്ഷെ അതീ പ്രസ്ഥാനത്തെ കൂടുതല്‍ സക്രിയമാക്കുകയായിരുന്നു . അക്രമത്തെ
അക്രമത്തിലൂടെ നേരിടുന്നതിന് പകരം കൊലക്ക് പകരം കൊല എന്നതിനു പകരം ,
ആദര്‍ശം ആയുധമാക്കി ഈ പ്രസ്ഥാനം കര്‍മ രംഗത്ത് ഇറങ്ങി . പള്ളികള്‍ ഇല്ലാത്ത
സ്ഥലത്ത് പള്ളികളും , മദ്രസകള്‍ ഇല്ലാത്തിടത്ത് മദ്രസകളും , സംഘടനക്ക്
യൂണിറ്റുകള്‍ ഇല്ലാത്തിടത്ത് സുന്നി വിദ്യാര്‍ഥി സംഘടനയുടെയും , സുന്നി
യുവജന സംഘത്തിന്റെയും യൂണിറ്റുകള്‍ നാടായ നാട്ടിലൊക്കെ രൂപ
വത്കരിക്കപ്പെട്ടു .ആയിരങ്ങള്‍ ഈ ആദര്‍ശ പ്രസ്ഥാനത്തിലേക്ക് നടന്നു കയറി .
വിദ്യാഭ്യാസത്തിലൂടെയാണ് വിപ്ലവം എന്ന് കാന്തപുരം ഉസ്താദ് മുന്നില്‍ നിന്ന്
വിളിച്ചു പറഞ്ഞു . മര്‍കസിന്റെ വഴി സ്വീകരിച്ചു കാസര്‍കോട് സഅദിയ്യ അറബി
കോളേജും , കണ്ണൂരില്‍ അല്‍ -മഖറും , കുറ്റിയാടിയില്‍ സിറാജുല്‍ ഹുദയും,
മലപ്പുറത്ത് മഅദിനും , മഞ്ചേരിയില്‍ ഹിഖമിയ്യയും , നിലമ്പൂരിലും
,അരീക്കോടും മജ്മ ഉ കളും , കൊല്ലം ജില്ലയില്‍ ഖാദിസിയ്യയും തുടങ്ങി
പതിനായിര കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പഠനവഴികള്‍ ഒരുങ്ങി . ഞാന്‍ സുന്നി
എന്ന് പറയാന്‍ മടിച്ചിരുന്നവര്‍ തലയെടുപ്പോടെ പറഞ്ഞു ഞാന്‍ സുന്നി ആണ്
എന്ന് . ഒരു കാലത്ത് മലപ്പുറം ജില്ലയിലെ പുളിക്കല്‍ അങ്ങാടിയിലൂടെ തൊപ്പി
ധരിച്ച ഒരാള്‍ പോയാല്‍ അയാളെ കൂക്കി വിളിച്ച കാലത്തില്‍ നിന്ന് ഒരു മുസ്ലിയാര് കുട്ടിയെ കണ്ടാല്‍ ആദരിച്ചു നില്‍ക്കുന്ന ഒരു അവസ്ഥ യിലേക്ക്
കാര്യങ്ങള്‍ മാറി . എഴുത്തുകാരും ചിന്തകരും പ്രസംഗകരും ഈ വഴിയില്‍
വളര്‍ന്നു വന്നു . പത്ര പ്രസിദ്ധീകര ണങ്ങള്‍ മുടാങ്ങതെ വായനക്കാരിലെത്തി . കേവലം മുപ്പതില്‍ കുറഞ്ഞ കൊല്ലം കൊണ്ട് കേരളം വലിയൊരു
മാറ്റത്തിനായിരുന്നു സാക്ഷി യായത് . തൊള്ളായിരത്തി എണ്പതു വരെ ഉണ്ടായിരുന്ന
ചരിത്രം ആയിരുന്നില്ല മുസ്ലിം കൈരളി രണ്ടായിരത്തി പത്തില്‍
എത്തുമ്പോള്‍ ഉണ്ടായിരുന്നത് . നൂറ്റാണ്ടിന്റെ ചരിത്ര മാറ്റം . വിദ്യാഭ്യാസ
പരമായും സാമൂഹികമായും സാംസ്കാരികമായും സുന്നീ സമൂഹം വിപ്ലവം രചിച്ചപ്പോള്‍ ,
പാരമ്പര്യത്തെ പഴിച്ചു കൊണ്ട് പുരോഗമനത്തിന്റെ പേര് പറഞ്ഞു നൂറ്റാണ്ട് ആഘോഷിക്കാന്‍ ഇറങ്ങിയവര്‍
ജിന്നിന്റെയും പിശാചിന്റെയും പേരില്‍ എട്ടായി പിരിയുന്നതാണ് കണ്ടത് . മാന
വി കതയിലൂന്നിയ പ്രവര്‍ത്തനങ്ങളും സംരംഭങ്ങളും കണ്ടു സഹായ ഹസ്തവുമായി
ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് സഹായ ഹസ്തങ്ങള്‍ സുന്നീ കേന്ദ്രങ്ങളിലേക്ക് നീളുമ്പോള്‍ , പതിനാറു തികയാത്ത പെണ്‍കുട്ടിയെ നിക്കാഹ് നടത്തി കൊടുത്തു
കമ്മീഷന്‍ വാങ്ങി സ്ഥാപനം നടത്തേണ്ട ഗതി കേടില്‍ എത്തി നില്‍ക്കയാണ്
ഇസ്ലാമില്‍ പുരോഗമനം കുറിക്കാന്‍ വന്നവര്‍ .
പക്ഷെ
അസൂയാലുക്കള്‍ക്ക് അടങ്ങിയിരിക്കാന്‍ കഴിയുമായിരുന്നില്ല . മുന്‍പ്
തേര്‍ തെളിച്ചവരെല്ലാം തകര്‍ക്കാനാവില്ല ഈ സത്യപ്രസ്ഥാനത്തെ എന്ന്
മനസ്സിലാക്കി മൂലയില്‍ ഒതുങ്ങുകയും രംഗം വിടുകയും ചെയ്തപ്പോള്‍ പിശാചു
പുതിയ കൂട്ടാളികളെ കണ്ടെത്തി . പതിനായിരങ്ങള്‍ സാക്ഷി യായി മര്‍കസില്‍
എത്തിയ തിരുനബി (സ) തങ്ങളുടെ ശറഫാക്കപെട്ട ശഅര്‍ മുബാറക് ആയിരുന്നു അവരെ
ഇത്തവണ പ്രകോപ്പിച്ചത് .മുസ്ലിം ലോകം ഇക്കാലം വരെ തിരു ശേഷിപ്പുകള്‍
ദര്‍ശി ചിരുന്നതും അത് കൊണ്ട് പുണ്യം നേടിയിരുന്നതും അതിന്റെ പരമ്പര
നോക്കിയായിരുന്നില്ല . എന്നാല്‍ സനദ് വേണം എന്നൊരു പുതിയ വാദവുമായി
അസൂയാലുക്കള്‍ ഇളകിയാടി . തിരുശേഷിപ്പുകളുടെ മഹത്വം അറിയാത്ത ബറഖത്
എന്തെന്നെറിയാത്ത അമുസ്ലിം സഹോദരങ്ങളുടെ മുന്നില്‍ സത്യ പ്രസ്ഥാനത്തെ അവര്‍
മുടിയന്മാരാക്കി ചിത്രീകരിച്ചു . തിരു ശേഷിപ്പുകള്‍കളെ പുച്ഛത്തോടെ
മാത്രം കാണുന്ന , നബി തിരുമേനിയുടെ വിശുദ്ധ ശരീരം നശിച്ചു പോകും എന്ന്
പറയുന്ന മുജ - ജമ കളും ഒന്നിച്ചുള്ള ഈ മുക്കൂട്ടു മുന്നണിയുടെ പൈശാചിക
കൂട്ട് കെട്ടു കേരളത്തില്‍ നിറഞ്ഞാടി . തിരു കേശത്തെ വിവാദമാക്കി
കാന്തപുരത്തെ അവര്‍ ആക്രമിച്ചു . പക്ഷെ സുന്നീ പണ്ഡിത നേതൃത്വം
ഇവിടെ കോട്ടം തട്ടുന്നത് , തിരു ശേഷിപ്പുകളുടെ പവിത്രതക്കാണ് ,
നഷ്ടമാകുന്നത് സാധാരണ ക്കാരന്റെ ഈമാനാണ് എന്ന തിരിച്ചറിവ് കൊണ്ട്
അനിവാര്യമായ ,ഏക പക്ഷീയമായ മൌനത്തിലേക്ക് നീങ്ങി . പ്രസംഗകര്‍ക്ക് ശഅ ര്‍
മുബാറഖ് വിരോധികള്‍ക്ക് തത്ക്കാലം മറുപടി പറയേണ്ടതില്ല എന്ന് നിര്‍ദ്ദേശം നല്‍കി .
സംഘടന യും നേതൃത്വവും മറ്റു പ്രവര്‍ത്തനങ്ങളില്‍ സജീവമായി .
ഏകദേശം
ഒരു വര്ഷം ഈ വിരോധികളുടെ തെറി പാട്ടുകള്‍ മറുപടിയില്ലാതെ നാടുകളില്‍
അരങ്ങേറി . സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തകര്‍ മൈക്കിനു മുന്നില്‍
കുരക്കുന്ന ഈ അങ്ങാടി ജീവികളെ കണ്ടില്ലെന്നു നടിച്ചു . രണ്ടു കയ്യും കൂട്ടി
അടിക്കുംപോഴല്ലേ ശബ്ദം ഉണ്ടാവുകയുള്ളൂ . എന്നാല്‍ ഇരുട്ടിന്റെ
വിഭാഗം പുതിയ കരുക്കള്‍ക്ക് ചായം തേക്കുകയായിരുന്നു . ശഅര്‍ മുബാറക്
വിഷയത്തില്‍ ഉള്ള പണ്ഡിത മൌനം ,സുന്നീ പണ്ഡിതന്മാര്‍ക്കിടയിലുള്ള ഭിന്നിപ്പ് ആണ്
എന്നവര്‍ ദുര്‍വ്യാഖ്യാനം ചെയ്തു . ശൈഖുനാ കാന്തപുരം ഉസ്താദിനെയും ശൈഖുനാ
പൊന്മള ഉസ്താദിനെയും അവര്‍ രണ്ടു ചേരിയിലാക്കി പ്രഖ്യാപിച്ചു . കാന്തപുരം
ഉസ്താദിന് എതിരെ പൊന്മള ഉസ്താദിന്റെതെന്നു പറഞ്ഞു വ്യാജ ഓഡിയോ യുമായി ഒരു സ്വകാര്യ ചാനലില്‍ വന്‍ തുക നല്‍കി സ്പോണ്‍സേര്‍ഡ് പരിപാടിക്ക് കളമൊരുക്കി . സത്യത്തിന്റെ മേല്‍ നില നില്‍ക്കുന്ന ഈ സുന്നീ
പടയണിയെ ഭിന്നിച്ചു കാണാന്‍ ആഗ്രഹിച്ച എല്ലാ മുള്ള് മുരിക്ക് മൂര്‍ഖന്‍
പാമ്പുകളും തലപൊക്കി . പച്ച കള്ളം എഴുതി പിടിപ്പിച്ച മാധ്യമത്തിന് രണ്ടാം
ദിവസം തിരുത്ത് കൊടുക്കേണ്ടി വന്നു . അതെ സമയം തന്നെ മറ്റൊരു ചാരന്‍ കൂടി
തലപൊക്കി . ഈ പ്രസ്ഥാനത്തിന്റെ എതിരാളിയില്‍ നിന്ന് അച്ചാരം വാങ്ങി രണ്ടു
മൂന്നു കൊല്ലം ഇതോടൊപ്പം ഒട്ടി നിന്ന് ചാരപ്രവര്‍ത്തനം നടത്തിയ
മാഹിക്കാരനു തോട്ടുമുക്കം ശൈഖു രംഗപ്രവേശനത്തിനുള്ള നിര്‍ദ്ദേശം
നല്‍കി . ഫേസ്ബുക്ക് , ബ്ലോഗ് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലും യു
ടുബിലും ചാരന്റെ അതുവരെയുള്ള ക്രിയേറ്റിവിറ്റി കള്‍ നിറഞ്ഞു . എസ് .കെ
കാരും . മുജ - ജമകളും ഗ്രഹണി ബാധിച്ച കുട്ടികള്‍ക്ക് ചക്കകൂട്ടാന്‍ കിട്ടിയ
പോലെ അത് വലിച്ചു കേറ്റി . അതിന്റെ ദുര്‍ഗന്ധം സോഷ്യല്‍ മീഡിയകളില്‍ അവര്‍ വിസര്‍ജിച്ചു .കാന്തപുരം ഉസ്താദിനെതിരെ ചിന്തിച്ചു മാത്രം ജീവിക്കുന്ന
വിഭാഗത്തിലെ നേതാക്കള്‍ക്ക് മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങ വീണ
ചേലായിരുന്നു , ചാരന്റെ ക്ളിപ്പുമായി അവര്‍ നഗരം ചുറ്റി . ഇതാ കാന്തപുരം
സുന്നിയുടെ കാലം കഴിഞ്ഞേ ..? പൊന്മള ഉസ്താദ് തിരുകേശ ത്തെ
അംഗീകരിക്കുന്നില്ലേ...? ഇവിടെയായിരുന്നു സുന്നീ പ്രവര്‍ത്തകരുടെ
നെഞ്ചുറപ്പ് വീണ്ടും കണ്ടത് . ഫേസ്ബുക്കില് ഒരു സാധാരണ പ്രവര്‍ത്തകനോടു ഈ
ആക്രോശം നടത്തിയ ഒരു എസ് .കെ എസ് എഫ് കാരനോട് അവന്‍ പറഞ്ഞ മറുപടി , പോടാ
പുല്ലേ ...ഇരുപത്തി നാല് മണിക്കൂര്‍ തികക്കില്ല നിങ്ങളുടെ ഈ ആഘോഷം
എന്നായിരുന്നു . ആ കൂട്ടുകാരന്‍ ഒരു പ്രതീക മായിരുന്നു . രാമന്തളിയെയും
മാഹിക്കാരനെയും കൂട്ട് പിടിച്ചു എസ് കെ എസ് എഫുകാര്‍ രണ്ടു കൊല്ലം കഠിനാധ്വാനം ചെയ്തു ഉണ്ടാക്കിയ ചാര സ്രോതസ്സും വെച്ച് നടത്തിയ കള്ള
പ്രചാരണങ്ങള്‍ക്ക് ഒരു സാദാ പ്രവര്‍ത്തകന്റെ മനസ്സില്‍ പോലും അണുകിട സംശയത്തിന്റെ
ലാഞ്ചനയുണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നത് നേരിന്റെ പക്ഷത്ത്
നിലയുറപ്പിച്ചവരുടെ നെഞ്ചുറപ്പ് തന്നെയായിരുന്നു .
പിന്നെ
എല്ലാം പെട്ടെന്ന് ആയിരുന്നു ,കള്ളത്തരങ്ങള്‍ക്കും വ്യാജ
പ്രചാരണങ്ങള്‍ക്കും മണിക്കൂറുകളുടെ ആയുസ്സ് പോലും ഇല്ലാതെയായി . മര്‍കസില്‍
സൂക്ഷിച്ച തിരുകേശത്തോടും കാന്തപുരം ഉസ്താദിനോടും ഉള്ള തന്റെ ആദരവ് പൊന്മള
ഉസ്താദ് ഉറക്കെ വിളിച്ചു പറഞ്ഞു . സുന്നീ പ്രസ്ഥാനത്തോടോന്നിച്ചു നിന്ന്
ചാര പ്രവര്‍ത്തനം നടത്തിയവനും എസ് കെ നേതാവ് തോട്ടു മുക്കം ശൈഖും
തമ്മിലുള്ള അവിഹിത ബന്ധം മൌലാനാ പേരോട് ഉസ്താദ് പൊളിച്ചടക്കി . പക്ഷെ
ആദര്‍ശത്തെ നേരിടാന്‍ മറ്റൊരു ആദര്‍ശം കയ്യിലില്ലാത്ത പിശാചാചിന്റെ
സന്തതികള്‍ അക്രമത്തിന്റെ മാര്‍ഗത്തിലേക്ക് വീണ്ടുമിറങ്ങി . മഞ്ചേരി
ക്കടുത്ത എളംകൂരിലെ അബുഹാജി എന്ന വയോധികനായ നാട്ടു കാരണവര്‍ ആയ സുന്നീ
പ്രവര്‍ത്തകനെ അടിച്ചു കൊന്നാണ് വിഘടിത ഗുണ്ടകള്‍ വീണ്ടും രംഗപ്രവേശം
ചെയ്തിരിക്കുന്നത് . ഇവിടെയും നമ്മുടെ നേതൃത്വം സംയമനത്തിനാണ് ആഹ്വാനം
നല്കിയിരിക്കുന്നത് . മറുപടി പ്രവര്‍ത്തിയിലൂടെ കാണിച്ചു കൊടുക്കാനാണ്
നിര്‍ദ്ദേശിച്ചിരിക്കുന്നത് . അതെ ആ നിര്‍ദ്ദേശം അതെ പടി ആവാഹിച്ചു
നേരിന്റെ പക്ഷത്ത് നെഞ്ചുറപ്പോടെ നമുക്ക് ചേര്‍ന്ന് നില്‍ക്കാം ..അല്ലാഹു
തൗഫീഖ് ചെയ്യട്ടെ !!!