2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

മതപരിഷ്‌കരണവാദം പിളര്‍ന്ന് പൊളിയുമ്പോള്‍

പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ (എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ്)

കനായ അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസമാണ് ഇസ്ലാമിന്റെ ആദര്‍ശാടിത്തറ. മനുഷ്യോത്പത്തി മുതല്‍ തൗഹീദി സിദ്ധാന്തം ലോകത്ത് നിലവിലുണ്ട്. സ്രഷ്ടാവായ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണ് തൗഹീദിന്റെ കാതല്‍. പരമമായ വണക്കമാണ് ആരാധന. വണങ്ങപ്പെടുന്ന ശക്തിയില്‍ ദൈവികതയും സ്വയം പര്യാപ്തതയും വിശ്വസിക്കുമ്പോഴാണ് ആരാധനാ മനോഭാവം മനുഷ്യനില്‍ സൃഷ്ടിക്കപ്പെടുക. ഇതിന്റെ അഭാവത്തിലുള്ള വണക്കമോ വിനയമോ സൃഷ്ടികള്‍ക്കു മുമ്പില്‍ അര്‍പ്പിക്കുന്നത് ഇസ്ലാം തൗഹീദിനു വിരുദ്ധമായി ഇസ്ലാം കാണുന്നില്ല. കഴിഞ്ഞ 80 വര്‍ഷങ്ങള്‍ക്കു മുമ്പ് വരേക്കും ഈ നിലപാടായിരുന്നമുസ്ലിംകള്‍ക്ക്. തൊള്ളായിരത്തി ഇരുപതുകള്‍ക്കു ശേഷമാണ് കേരളത്തില്‍ തൗഹീദിന്റെ പേരില്‍ വ്യാജോക്തികള്‍ പ്രചരിച്ചുതുടങ്ങിയത്. ഈജിപ്തില്‍നിന്നും കേരളത്തിലെത്തിയ റശീദ് രിളയുടെ, അല്‍മനാറിന്റെ ഏതാനും പഴയ കോപ്പികള്‍ വായിച്ചു തലകറങ്ങിയ മൗലവിമാര്‍ ഈജിപ്ഷ്യന്‍ പരിഷ്‌കരണവാദം കേരളത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു. പിന്നീട് നജ്ദില്‍ നിന്ന് മറ്റൊരു രൂപത്തില്‍ ഈ വിഴുപ്പ് തന്നെ ഇറക്കുമതി ചെയ്യപ്പെട്ടു. വിശ്വാസരംഗം അല്ലാഹു സ്ഥലകാലാതീതനാണെന്ന വിശ്വാസമായിരുന്നു മുസ്ലിംകള്‍ക്ക്. പ്രവാചകര്‍ മുഹമ്മദ് (സ) അസാധാരണവും സവിശേഷവുമായ വ്യക്തിത്വത്തിന്റെ ഉടമയാണെന്നും അവര്‍ വിശ്വസിച്ചുവന്നു. തികച്ചും പ്രമാണബദ്ധമായ വിശ്വാസങ്ങള്‍. അരങ്ങേറ്റ ഘട്ടത്തില്‍ കേരളത്തിലെ മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങള്‍ ഈ നിലപാട് തന്നെ സ്വീകരിച്ചിരുന്നു. അല്ലാഹു ഏതെങ്കിലും സ്ഥലത്തോ ഭാഗത്തോ എന്ന പരിമിതകള്‍ ഉള്ളവനല്ലെന്ന് ഖുര്‍ആന്‍ പരിഭാഷയില്‍ കെ എന്‍ എം വ്യക്തമാക്കി. അല്ലാഹുവിന് രൂപം, സ്ഥലം, ഭാഗം മുതലായവ ഉണ്ടെന്ന് വിശ്വസിക്കുന്നത് മതഭ്രഷ്ടിന് കാരണമാകുന്ന അനാചാരമാണെന്ന് മുഖപത്രത്തില്‍ (1952) ല്‍ എഴുതി. 2001 ല്‍ ഈ നിലപാട് മാറ്റി. ജൂണ്‍ നാലിന് പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ ചേര്‍ന്ന പുരോഹിത സദസ് തൗഹീദില്‍ കാതലായ മാറ്റത്തിന് തീരുമാനമെടുത്തു. ഒരുതരം ജഢവത്കരിച്ച തൗഹീദ് മെനഞ്ഞുണ്ടാക്കി അവതരിപ്പിച്ചു. അവ സംക്ഷിപ്തമായി ഇങ്ങനെ വായിക്കാം: അല്ലാഹു സൃ്ടികളില്‍ നിന്നെല്ലാം അകന്ന് തന്റെ ശരീരത്തോട് കൂടി സിംഹാസനത്തില്‍ ഇരിക്കുകയാണ് (2006). രാത്രി മൂന്നില്‍ ഒരു ഭാഗം ശേഷിച്ചിരിക്കെ, ഒന്നാമാകാശത്തിലേക്ക് അവന്‍ ഇറങ്ങിവരും (2004) അല്ലാഹുവിന് വലതും ഇടതും കൈകളുണ്ട്. ആകാശങ്ങള്‍ ഇടത് കൈയിലും ഭൂമി വലത് കൈയിലുമാകുന്നു (അത്തൗഹീദ് 124). അല്ലാഹുവിന്റെ ഇരുകൈകളും വലത് ഭാഗത്താണ്. അവന് ഇടതു കൈ ഇല്ല (2004). അല്ലാഹുവിന് ഊരയില്ലെന്ന് പറയുന്നവര്‍ പിഴച്ചവരാണ് (ഇസ് ലാഹ് മാസിക). സര്‍വശക്തനും പ്രതാപശാലിയുമായ അല്ലാഹുവിലുള്ള വിശുദ്ധമായ വിശ്വാസത്തെ ഇവര്‍ മത്സരിച്ച് അട്ടിമറി നടത്തിക്കൊണ്ടിരിക്കുന്നു. തൗഹീദ് തരിശായിക്കിട്ടിയതോടെ നവീകരണത്തിന്റെ ഒരു ഘട്ടം പൂര്‍ത്തിയായി. ജമാഅത്തെ ഇസ്ലാമി തോളുരുമ്മി കൂടെ നിന്നു. അല്ലാഹുവിന്റെ തിരുദൂതര്‍ക്കെതിരെ ഗുരുതരമായ ആേേരാപണങ്ങളാണ് മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങള്‍ അഴിച്ചുവിട്ടത്. മുഹമ്മദ് (സ) സാധാരണ മനുഷ്യനായിരുന്നു. സാധാരണ കാഴ്ചയും കേള്‍വിയും മാത്രമേ മുഹമ്മദ് നബിക്കും ഉണ്ടായിരുന്നുള്ളൂ. മുഹമ്മദ് പ്രവാചകന്‍ ദോഷങ്ങള്‍ ചെയ്യുമായിരുന്നു. തന്നിമിത്തം ഒരു ദിവസം കുറഞ്ഞത് നൂറു പ്രാവശ്യമെങ്കിലും പശ്ചാത്തപിക്കുമായിരുന്നു. അബ്ദുല്ലയുടെയും ആമിനയുടെയും മകനായി സാധാരണക്കാരനായി ജനിച്ച മുഹമ്മദ് അവധി എത്തിയപ്പോള്‍ സാധാരണക്കാരംെ പോലെ മദീനയില്‍ വെച്ച് മരണപ്പെട്ടു. മുഹമ്മദിന്റെ മൃതശരീരം ജീര്‍ണിച്ച് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നത് കൊണ്ടാണ് മറമാടപ്പെട്ടത്. വൃത്തിഹീനമായ ഇത്തരം ഡയലോഗുകള്‍ കേട്ട് മുസ്ലിംകള്‍ മടുത്തു. സാധാരണ കേള്‍വിയും കാഴ്ചയും മാത്രമുള്ള മുഹമ്മദ് എങ്ങനെ ജിബ് രീല്‍ മാലാഖയെ കണ്ടു? ആശയവിനിമയം എങ്ങനെ സാധ്യമായി? തുടങ്ങിയ േചാദ്യങ്ങള്‍ ഉയര്‍ന്നു. സാധാരണ ഗുണവിശേഷങ്ങള്‍ മാത്രമുള്ള ഒരാള്‍ എങ്ങനെ അദൃശ്യലോകത്തുനിന്നും അവതരിക്കുന്ന ദൈവിക സന്ദേശങ്ങള്‍ (വഹ് യ്) സ്വീകരിച്ചു? ഉള്‍ക്കൊണ്ടു? എന്നീ ചോദ്യങ്ങളും ഉയര്ഡന്നു. ഉത്തരമില്ല.അല്ലെങ്കിലും വഹാബിസത്തില്‍നിന്ന് ഉത്തരങ്ങള്‍ ഉണ്ടാകാറില്ല. ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുക, പരമാവധി കുളമാക്കി നിര്‍ത്തുക, ഇതേ ലക്ഷ്യമുള്ളൂ. നിര്‍മിതികളുടെ കൊണ്ടാട്ടം ഇസ്ലാമിക സമൂഹത്തിന്റെ ശരീരവും മനസും ഒരുപോലെ തരിശാക്കി സാമ്രാജ്യത്വത്തിന് കാഴ്ച വെച്ചവര്‍ ഇപ്പോള്‍ സ്വയം പടവെട്ടുകയാണ്. വിലപ്പെട്ടതെന്തും സമുദായ മനസില്‍ നിിന്ന് തുടച്ചെടുത്തതിന് കാലം കണക്ക് ചോദിച്ചുതുടങ്ങിയിരിക്കുന്നു. ഒരു സമൂഹം കാലങ്ങളായി കാത്തുസൂക്ഷിച്ചുവന്ന ഐക്യവും സൗഹാര്‍ദ്ദാന്തരീക്ഷവും തകര്‍ത്തവര്‍ സ്വയം അടിച്ചുപിരിയുന്നു. പിളര്‍ന്ന് പൊളിയുന്നു. കാലം എപ്പോഴും ഇങ്ങനെയാണ്. ദുഷ്ട ശക്തികളില്‍ നിന്ന് അത് സ്വയം രക്ഷപ്പെട്ടുകൊണ്ടിരിക്കും. കേരളീയ മുസ്ലിംകള്‍ക്ക് മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങള്‍ നല്‍കിയ സംഭാവനകളെന്ത്? സംഘര്‍ഷഭരിതമായ കുടുംബാന്തരീക്ഷം. കലുഷമായ സാമൂഹിക സാഹചര്യം. കൊമ്പ് കോര്‍ക്കുന്ന ഗ്രാമീണ ജനത. ' ആരെടാ പള്ളിയും ഞാനെടാ പള്ളിയും' പരസ്പരം നെഞ്ച് വിരിച്ചപ്പോള്‍ തകര്‍ന്നത് മുസ്ലിം ഐക്യം. മരണവീട്ടില്‍ സംഘര്‍ഷം. വിലാപയാത്രയില്‍ ബഹളം. ഖുര്‍ആന്‍ പാരായണം അരുത്. ലാഇലാഹ ഇല്ലല്ലാഹ് അരുത്. പത്രപാരായണമോ പരദൂഷണമോ ആകാ.ം മുസ്ലിം സ്വഫുകളില്‍ ഭിന്നിപ്പിന്റെ കൈകെട്ട് വാദം. തല്‍ഖീനും തസ്ബീത്തും ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനകളുമുരുവിട്ട് ഖബര്‍ പരിസരം ഭക്തിസാന്ദ്രമാക്കിയിരുന്നു മുസ്ലിംകള്‍. വഹാബിസം മഖ്ബറയില്‍ മുക്രയിട്ടതോടെ ശ്മശാന ഭൂമി സംഘര്‍ഷഭരിതമായി. മുസ്ലിം സമുദായത്തെ ഖബറിനു ചുറ്റും കറക്കിനിര്‍ത്തി ഇവര്‍. സമുദായം ഖബ്‌റിനെ കുറിച്ച് മാത്രം ചര്‍ച്ച ചയ്തു. അവരുടെ ധിഷണ പാഴായി. അജണ്ടകള്‍ അട്ടിമറിക്കപ്പെട്ടു. മതപ്രബോധന രംഗം ഖുബൂരിസത്തില്‍ ചുറ്റിപ്പിണഞ്ഞുനിന്നു. ശ്മശാന വിപ്ലവം വഹാബികള്‍ ആഘോഷമാക്കി. ആരാധനാ3കര്‍മങ്ങള്‍ വികലമാക്കി. വെട്ടിമുറിച്ചു. ഖുനൂത്തും കൂട്ടുപ്രാര്‍ഥനയും സുന്നത്ത് നിസ്‌കാരങ്ങളും തോന്നിയ മട്ടില്‍ വിശദീകരിച്ചു. പ്രാര്‍ഥനകള്‍ വെട്ടിനിരത്തി. ദികര്‍ ദുആ സ്വലസുകള്‍ക്കെതിരെ ആക്രോശിച്ചു. ആത്മീയ മേഖല തരിശാക്കി മൂത്രമൊഴിച്ചുവെച്ചു. കര്‍മാനുഷ്ഠാനങ്ങളെ വെടിപ്പാക്കി. നിസ്‌കാരം ഫര്‍ളും ശര്‍ത്തും വെട്ടി വെടക്കാക്കി. സുന്നത്തുകള്‍ പുച്ഛിച്ചുതള്ളി. ജുമുഅ മാമാങ്കമാക്കി. ഖുതുബ പ്രസംഗമാക്കി. മിമ്പറില്‍ രാഷ്ട്രീയം, ഗ്രൂപ്പ് വിശദീകരണം. പള്ളിക്കകം സംഘര്‍ഷഭരിതം, മൗലവിമാര്‍ മിംബറില്‍ നിന്ന് തൂക്കിയെറിയപ്പെട്ടു. പോലീസ് നടപടികള്‍ വന്നു. സ്ത്രീകള്‍ നിലവിൡച്ചോടി. നവോത്ഥാനം പൊടിപാറി. തറാവീഹ് പൂജ്യമാക്കി. സകാത്തിന്റെ പേരില്‍ കൂട്ട യാചന നടന്നു. ഇസ്ലാിക സാമ്പത്തിക വ്യവസ്ഥിതിയുടെ ആണിക്കല്ലായ സകാത്ത് പരിഹാസ്യമാക്കി. പലിശ കലര്‍ത്തി വിതരണം ചെയ്തു. ഇസ്ലാമിന്റെ ഫര്‍ളായ സകാത്ത് കോരനും കണാരനും വെച്ച് വിളമ്പി. തെങ്ങിന്‍തൈകളും ഉന്തുവണ്ടികളും സകാത്തായി പരിണമിച്ചു. ഇബ് ലീസ് മാറിനിന്ന് വിശാലമായി ചിരിച്ചു. വിദ്യാഭ്യാസത്തിന്റെയും ആരാധനയുടെയും പേരില്‍ മുസ്ലിം സ്ത്രീകളെ പുറത്തിറക്കി നാശമാക്കിയവര്‍ക്ക്, സ്ത്രീകളെ കൊണ്ടുപോകുന്നവര്‍ 24 മണിക്കൂറിനകം തിരിച്ചേല്‍പിക്കണമെന്ന് വിധി പുറപ്പെടുവിക്കേണ്ടിവന്നു. അപ്പോഴും ഇബ് ലീസ് ചിരിച്ചിരിക്കണം. തൗഹീദ് അചഞ്ചലമാണ് കേരളത്തില്‍ ഇസ്ലാമിക പ്രബോധന മേഖല ബഹളമയമായിരിക്കുന്നു. സമാധാന പൂര്‍ണമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ അസാധ്യമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന മുജാഹിദ് വിഭാഗം ഇപ്പോള്‍ (ഔദ്യോഗികമായി) അഞ്ച് ഗ്രൂപ്പുകളായി പിളര്‍ന്നിരിക്കുന്നു. അമ്പതില്‍പരം വര്‍ഷങ്ങളായി നിലവിലുള്ള ജമാഅത്തെ ഇസ്ലാമി ഒരു രാഷ്ട്രീയ പ്രസ്ഥാനമായി സ്വയം പ്രഖ്യാപിച്ചിരിക്കുന്നു. വ്യാജ ആത്മീയവാദികളും മതനവീനവാദികളും കേരളത്തില്‍ അനുദിനം വര്‍ധിച്ചുവരുന്നു. മതാന്തരീക്ഷം അതിസങ്കീര്‍ണവും കലുഷിതവുമാകുകയാണ്. ഇസ്ലാമിന്റെ തനത് ആദര്‍ശങ്ങള്‍ സമൂഹത്തിലും മുസ്ലിംകളിലും പ്രചരിപ്പിക്കപ്പെടുക വഴി ശരിയായ വിശ്വാസവും സമാധാനാന്തരീക്ഷവും സാമൂഹിക ഐക്യവും തിരിച്ചുപിടിക്കേണ്ടതുണ്ട്. മുജാഹിദ് ഗ്രൂപ്പുകള്‍ സൃഷ്ടിച്ചെടുത്ത ബഹളമയമായ മതാന്തരീക്ഷവും ജമാഅത്തിന്റെ രാഷ്ട്രീയ രംഗപ്രവേശം മൂലം പൊതുസമൂഹത്തില്‍ ഉടലെടുത്ത ഭീതിയും മാറ്റിയെടുക്കേണ്ടത് മതാന്തരീക്ഷം സുതാര്യവും സമാധാനപരവുമാകാന്‍ ആവശ്യമാണ്. തൗഹീദിന്റെ പേരില്‍ തങ്ങള്‍ പ്രചരിപ്പിച്ചുവന്ന സ്വയം നിര്‍മിതമായ ആശയങ്ങളുടെ പേരില്‍ പരമ്പരാഗത മുസ്ലിംകളില്‍ മതഭ്രഷ്ട് ആരോപിച്ചുകൊണ്ടിരിക്കുന്ന മുജാഹിദ് വിഭാഗം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപചയത്തെ അഭിമുഖീകരിക്കുന്നു. അഞ്ചായി പിളര്‍ന്ന ഈ വിഭാഗം പരസ്പരം മതഭ്രഷ്ട് ആരോപിക്കുന്ന സ്ഥിതിയാണിപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നത്. ജിന്ന്, പിശാച് ഉള്‍പ്പെടെയുള്ള അദൃശ്യ ശക്തികളെയും അവയുടെ സ്വാധീനത്തെയും തള്ളിപ്പറഞ്ഞിരുന്ന മുജാഹിദിലെ വിവിധ ഗ്രൂപ്പുകള്‍ ആദ്യമായി അവയുടെ അസ്ഥിത്വം സമ്മതിക്കാനും തുടര്‍ന്ന് അവയെ പ്രാപിക്കാനും തുടങ്ങിയിരിക്കുന്നു. അദൃശ്യ ശക്തികളില്‍ നിന്ന് അഭൗതിക സഹായം അര്‍ഥിക്കുക മൂലം മതഭ്രഷ്ട് സംഭവിക്കുമെന്ന് വാദിച്ച് മത നവീകരണ വാദത്തിന് തുടക്കമിട്ടവര്‍ ഇപ്പോള്‍ അത്തരം ശക്തികളുടെ സഹചാരികളും സേവകരുമായിരിക്കുന്നു. ഏകദൈവ സിദ്ധാന്തങ്ങള്‍ ഇവര്‍ അടിക്കടി മാറ്റിക്കൊണ്ടിരിക്ാകുന്നു. ഖുര്‍ആനിലും സുന്നത്തിലും വന്ന മന്ത്രം ഉള്‍പ്പെടെയുള്ള ആത്മീയ ചികിത്സാ രീതികളെ തള്ളിപ്പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ ബാധയകറ്റല്‍ കര്‍മങ്ങള്‍ നടത്തുന്നു. ജിന്നിനെ അടിച്ചിറക്കുന്നു. മന്ത്രിച്ചൂതുന്നു. ഖുര്‍ആന്‍ ഓതിയും ഊതിയും പിശാചുക്കളെ ഓടിക്കുന്നു. അഭൗ തിക സഹായത്തിനായി ജിന്നിനെ വിളിക്കുന്നു. അതിന്റെ പേരില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുന്നു. സുന്നി സംഘടനാ കുടുംബത്തിന്റെ പ്രബോധന തന്ത്രങ്ങള്‍ വിജയിക്കുകയാണ്. മുജാഹിദ്, സുന്നി വിഭാഗങ്ങള്‍ തമ്മ്ിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹാരത്തോട് അടുക്കുകയാണ്. പരമ്പരാഗതമായ വിശ്വാസാചരാരങ്ങളിലേക്ക് മുജാഹിദിലെ വിവിധ ഗ്രൂപ്പുകള്‍ അടുത്തുവരുന്നത് ഏറെ സേേന്താഷകരമാണ്. ഇവരെ സത്യസന്ധമായ ഇസ്ലാമികാദര്‍ശങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കുക കൂടി ക്യാമ്പയിന്റെ ലക്ഷ്യമാണ്. കേരളത്തിലെ പരമ്പരാഗത മുസ്ലിംകള്‍ സ്വീകരിച്ചുവരുന്ന നിലപാടുകളിലേക്ക് ഏറെ വൈകിയെങ്കിലും മത പരിഷ്‌കരണവാദികള്‍ തിരിച്ചെത്തുകയാണ്. പതിറ്റാണ്ടുകളായി അന്ധവിശ്വാസങ്ങളാണെന്നും ഏകദൈവ വിശ്വാസത്തിന് വിരുദ്ധമെന്നും പറഞ്ഞ് തള്ളിക്കളഞ്ഞിരുന്ന വിഷയങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ മുജാഹിദ് ഗ്രൂപ്പുകള്‍ ഇപ്പോള്‍ അംഗീകരിക്കുന്നു. ജമാഅത്തെ ഇസ്ലാമി അതിന്റെ മുത മുഖമൂടി വലിച്ചെറിഞ്ഞ് രാഷ്ട്രീയ കക്ഷിയായി സ്വയം പ്രഖ്യാപിച്ചിരിക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ സുന്നി പണ്ഡിതര്‍ നേരത്തെ തുറന്നുകാട്ടിയിരുന്നു. ഭയപ്പെട്ടത് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നു. ഒരു മതസംഘടന എന്ന നിലയില്‍ ജമാഅത്തെ ഇസ്ലാമി ഇനിയും പെരുമാറുുന്നത് കേരളത്തില്‍ മുസ്ലിംകള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്ന് സുന്നി യുവജനപ്രസ്ഥാനം വിചാരിക്കുന്നു. മതത്തിന്റെ പേരില്‍ മതവിരുദ്ധ ആശയങ്ങള്‍് പ്രചരിപ്പിക്കുന്നവര്‍ക്കും വ്യാജ ആത്മീയവാദികള്‍ക്കുമെതിരെ മുസ്ലിം ജനസാമാന്യത്തെ നിരന്തരം ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് ആദര്‍ശകാമ്പയിന്‍ സംഘടിപ്പിക്കുന്നത്. താഴെ പറയുന്ന ആവശ്യങ്ങളാണ് പ്രധാനമായും കാമ്പയിന്‍ മുന്നോട്ടുവെക്കുന്നത്.


 1. തൗഹീദ് (ഏകദൈവ വിശ്വാസം) സംബന്ധമായ ഇസ്ലാമിക കാഴ്ചപ്പാടുകള്‍ അചഞ്ചലമാണ്. അവ മാറ്റത്തിന് വിധേയമല്ല. തൗഹീദി സിദ്ധാന്തങ്ങള്‍ കൂടെക്കൂടെ മാറ്റിമറിച്ച് മുസ്ലിം സമൂഹത്തില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത് മുജാഹിദ് , ജമാഅത്ത് വിഭാഗങ്ങള്‍ അവസാനിപ്പിക്കണം.
 2. അഭൗതികമായോ അദൃശ്യമാര്‍ഗേനയോ ദൈവേതര ശക്തികളോട് സഹായാര്‍ഥന നടത്തുക മൂലം മതഭ്രഷ്ട് സംഭവിക്കുമെന്ന് നാളിതുവരെ വാദിച്ചുകൊണ്ടിരുന്നവര്‍ അഭൗതികശക്തികളെ സമീപിക്കുന്നതില്‍ തെറ്റില്ലെന്ന് നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ മുസ്ലിംകളോട് പരസ്യമായി മാപ്പുപറയേണ്ടതാണ്.
3. തൗഹീദിന് കുറഞ്ഞത് അഞ്ച് പതിപ്പുകളെങ്കിലും അവതരിപ്പിച്ച് അപഹാസ്യരായ മുജാഹിദ് വിഭാഗം മതപ്രബോധന രംഗത്ത് നിന്ന് പിന്‍മാറണം. ഇവരുടെ തൗഹീദ് ഇപ്പോഴും സ്ഥിരത കൈവന്നിട്ടില്ല. എപ്പോഴും മാറാമെന്ന സ്ഥിതി നിലനില്‍ക്കുകയാണ്. പൊതുജനങ്ങള്‍ക്ക് ഈ ആട്ടക്കളിയില്‍ താത്പര്യമില്ല. വിഴുപ്പലക്കല്‍ സ്വന്തം സ്ഥാപനങ്ങളിലേക്ക് മാറ്റി ഇവര്‍ സഹകരിക്കണം.
4. ജമാഅത്തെ ഇസ്ലാമി സ്വയം രാഷ്ട്രീയ കക്ഷിയായി അവതരിച്ച സാഹചര്യത്തില്‍ മതരംഗത്തുനിന്ന് പിന്‍മാറണം. മതവും കക്ഷിരാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നത് മുസ്ലിംകള്‍ തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഇടയാക്കും.
 5. മതപരിഷ്‌കരണ വാദികള്‍ക്കും വ്യാജ ആത്മീയ വാദികള്‍ക്കുമെതിരെ മുസ്ലിം സമൂഹം ജാഗ്രത പാലിക്കണം. അഹ്്‌ലുസ്സുന്ന പ്രതിനിധാനം ചെയ്യുന്നതാണ് ഇസ്ലാമിന്റെ ശരിയായ പാത.
6. ഇസ്ലാമിക പ്രബോധന തന്ത്രങ്ങള്‍ വിജയിക്കുകയാണ്. വരുന്നത് അഹ്്‌ലുസ്സുന്നയുടെ പൂക്കാലം. കാമ്പയിന്‍ കാലയളവില്‍ നിര്‍ദേശിക്കപ്പെട്ട കര്‍മപദ്ധതി ഫലപ്രദമായി നടപ്പില്‍ വരുത്താന്‍ സംഘടനാ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കുക. ഇസ്ലാമികാദര്‍ശങ്ങള്‍ സുരക്ഷിതമായി നിലനില്‍ക്കണം. നശീകരണ ഉദ്യമവുമായി ഇറങ്ങിപ്പുറപ്പെട്ടവരെ തുരത്തണം.

ഹസനിയ്യയിലെ അതിഥികള്‍