2012 ജനുവരി 23, തിങ്കളാഴ്‌ച

അജ് മീര്‍ ഫഖീര്‍ അമ്പംകുന്നു ബീരാന്‍ ഔലിയ (റ)


ജനനം മലപ്പുറം ജില്ലയിലെ അരീക്കൊടിനടുത്ത ചുള്ളിക്കോട് കിഴിശ്ശേരി
പിതാവ്‌ :കിഴിശ്ശേരി പുള്ളിക്കല്‍ കണ്ടി ത്തറവാട്ടില്‍ കോയമുട്ടി
മാതാവ്‌ : മമ്മിസ് വിയ്യ കുട്ടി
വഫാത് : ഹിജറ 1387
മഖ് ബറ : പാലക്കാട് –കാഞ്ഞിരിത്തിങ്ങള്‍ - അമ്പന്‍ കുന്നു
പാലക്കാട് ജില്ലയിലെ മണ്ണാര്ക്കാട് താലൂക്കിലെ പ്രമുഖ സിയാറത്ത് കേന്ദ്രം. മലപ്പുറം ജില്ലയിലെ കിഴിശ്ശേരി പുളിക്കല്‍ കണ്ടി ത്തറവാട്ടില്‍ കോയാ മുട്ടിയുടെയും മമ്മിസ് വിയ്യ കുട്ടിയുടെയും മകനായി കര്ഷക കുടുംബത്തില്‍ ജനനം .ഓത്ത് പള്ളിയില്‍ ചേര്ന്ന ബീരാന്‍ ഔലിയ പഠന ത്തില്‍ വലിയ മികവ് കാണിച്ചു .ചെറുപ്പത്തില്‍ തന്നെ വീടിനടുത്തുള്ള മയിലാടും പള്ളിയില്‍ കൃത്യമായി ജമാഅത്തില്‍ പങ്കെടുക്കാറുള്ള ബീരാന്ഔലിയ യോട് ഒരു ദിവസം ജിന്ന് സംസാരിക്കാനിടയായി .അതിനു ശേഷം കുട്ടിയില്‍ പല മാറ്റങ്ങളും പ്രകടമായി തുടങ്ങി .ഭ്രാന്താണെന്നു പോലും ചിലര്‍ വിധി എഴുതി . അങ്ങനെ ഉമ്മ കുട്ടിയെയുമായി മഹാ പണ്ഡിതനായ കുഞ്ഞി ക്കോയ തങ്ങളെ സമീപിച്ചു.പേടിക്കാനില്ല എന്ന മറുപടി ആയിരുന്നു തങ്ങളില്‍ നിന്നും ലഭിച്ചത് .പതിമൂന്നാമത്തെ വയസ്സില്‍ അജ് മീറിലേക്ക് നാട് വിട്ടു പോയ മഹാന്‍ ഇരുപത്തി ഏഴാം വയസ്സിലാണ് തിരിച്ചു വരുന്നത് .ശേഷം രിയാളക്ക് വേണ്ടി സമയം ചിലവഴിച്ചത് പാലക്കാട് അമ്പന്‍ കുന്നിലായിരുന്നു .നാട്ടുകാരുടെ ഇഷ്ട തോഴന്‍ ആയിരുന്ന ബീരാന്‍ ഔലിയപ്പാപ്പ ഭക്ഷണത്തിനു ബുദ്ധിമുട്ടിയിരുന്ന ആ നാട്ടുകാര്ക്ക് വണ്ടി നിറയെ അരിയും മറ്റു വസ്തുക്കളും കൊണ്ട് വന്നു സദ്യ യുണ്ടാക്കി നല്കുകമായിരുന്നു . വലിയ ദിക്ര്‍ സദസ്സിന്റെ അവസാനത്തിലയിരുന്നു ഈ ഭക്ഷണം നല്കിയിരുന്നതു. നാനാ വിഭാഗം ജനങ്ങളുടെയും അത്താണി യായ ബീരാന്‍ ഔലിയ ഹിജ്റ 1387 ല്‍ ഇഹലോക വാസം വെടിഞ്ഞു.




അവലംബം : അല്‍ ഇര്ഫാന്‍ 2012

Ambamkunnu Beeran Ouliya (R) , Mannarkkadu Beeran Ouliya Makham, Ajmeer FakheerBeern ouliya (R) Ajmeer Fakkeer Beeran Ouliya Jaram .

2012 ജനുവരി 22, ഞായറാഴ്‌ച

പത്തെണ്ണത്തിനെ തടുക്കുന്ന പത്ത് സൂറത്തുകള്‍


നബി (സ ) പറഞ്ഞു പത്തെണ്ണം പത്തെണ്ണ ത്തെ തടുക്കും

1. ഫാത്തിഹ : റബ്ബിന്റെ കോപത്തെ തടുക്കും
2. യാസീന്‍ : അന്ത്യ നാളിലെ ദാഹത്തെ തടുക്കും '
3. ദുഖാന്‍ : അന്ത്യ നാളിലെ ഭയാനകതകളെ തുടക്കും
4. വാഖിഅ : ദാരിദ്ര്യ ത്തെയും പ്രാരാബ്ധങ്ങളെയും തടുക്കും
5. മുല്‍ക് : ഖബര്‍ ശിക്ഷയെ തടുക്കും
6. കൌസര്‍ : എതിരാളികളെ ഉത്തരം മുട്ടിക്കും.
7. കാഫിറൂന : മരണ ഘട്ടത്തില്‍ ഈമാന്‍ തെറ്റുന്നതിനെ തടയും
8. ഇഖ് ലാസ് : കാപട്യം തടുക്കും
9. ഫലഖ് : അസൂയക്കാരുടെ അസൂയയെ തടുക്കും
10. അന്നാസ് : വസ് വാസിനെ തടയും


അവലംബം : മിശ്കാത്തുല്‍ മസ്വാബീഹ്

ഹസനിയ്യയിലെ അതിഥികള്‍