പണ്ഡിത കേരളം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പണ്ഡിത കേരളം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010, ഡിസംബർ 19, ഞായറാഴ്‌ച

ഇ.കെ ഹസന്‍ മുസ്ലിയാര്‍ - സ്നേഹ ധന്യനായ പണ്ഡിതന്‍


പാലക്കാട്‌ ജന്നതുല്‍ ഉലൂം അറബിക് കോളേജ് പ്രിന്സിപ്പാളെ അന്വേഷിച്ചു ഒരാള്‍ വന്നു . സബ്കിലയിരുന്നതിനാല്‍ കാത്തിരിക്കാന്‍ പറഞ്ഞു. സബ്ക് കഴിഞ്ഞിറങ്ങിപ്പോഴാണ്‌ തന്നെ കാത്തിരിക്കുന്നത് മുതലമട ശൈഖുന ആണെന്നറിഞ്ഞത് . യ്ഖീനാകുന്നത് വരെ നിസ്കരിച്ചാല്‍ മതിയെന്ന് പറഞ്ഞു കുറെ പേരുടെ ഈമാന്‍ തെറ്റിച്ചയാളാണ് ഈ കള്ളശൈഖ്.അയാളുടെ ദുര്ബോ്ധനങ്ങല്ക്കെ തിരെ അനേകം വേദികളില്‍ തന്‍ രോഷത്തോടെ പ്രതികരിച്ചിട്ടുണ്ട്.ഇപ്പോള്‍ സംസാരിച്ചു ഒത്തു തീര്പ്പാ ക്കാന്‍ വന്നതാണ്‌ . മുതലമാടക്കരനാണ് എന്നറിയേണ്ട താമസം , ശൈഖുന ഒരലര്ച്ചീയായിരുന്നു; “നീ അല്ലാഹുവിന്റെ ശത്രുവാണ് . നീ കാരണം ഇവിടെ അദാബിറങ്ങും, പൊയ്ക്കോ !”
അതായിരുന്നു ശൈഖുനാ ഇ.കെ ഹസന്‍ മുസ്ലിയാര്‍ സുന്നത് ജമാഅത്തിന്റെ ആദര്ശ ത്തിനെതിരെ മുരടനക്കുന്നത് എത്ര വലിയ കൊലകൊമ്പനായാലും ഇത്തിരിയും ഭീതിയില്ലാതെ ആഞ്ഞടിക്കുന്ന പ്രകൃതം.’നിങ്ങളുടെ കയ്യില്‍ ആയിരം ചോദ്യമുണ്ടെങ്കില്‍ എന്റെ കയ്യില്‍ ആയിരം ഉത്തരമുണ്ട്.’ ആ പറഞ്ഞതില്‍ ലവലേശം പതിരുണ്ടാവില്ല .അചഞ്ചലമായ വിശ്വാസവും അതിശയിപ്പിക്കുന്ന ഓര്മയശക്തിയും ദൃഢമായ ഇഖ് ലാസും അപാരമായ അര്പ്പവണ ബോധവും ശൈഖുനായെ എല്ലാവരില്‍ നിന്നും വ്യത്യസ്തനാക്കി.
പന്ത്രണ്ടു വര്ഷം് ശിഷ്യനായും ഖാദിമായുംസഹായാത്രികനായുമൊക്കെ കൂടെയുണ്ടായിരുന്നു ഞാന്‍.ബാഖിയാതില്‍ നിന്നു സനദു വാങ്ങി വന്ന ശൈഖുനാ ആദ്യം ദര്്ുറ ആരംഭിച്ചത് ഇയ്യാടാണ്.അക്കാലത്തു തന്നെ ഞാന്‍ ദര്സിുല്‍ വന്നു ചേര്ന്നുര.’സഫീനത് സ്വലാത്ത് ‘ എന്ന കിതാബാണ് തുടങ്ങി തന്നത്.ചെറിയ കുട്ടിയായിരുന്നു ഞാന്‍. അക്കാലത്തു ഖുര്ആതന്‍ തജ് വീദനുസരിച്ചു ഒതിക്കൊടുക്കുന്ന സമ്പ്രദായം അപൂര്വ്മായിരുന്നു. അതിനു അവസരമുള്ള ദര്സുാകള്‍ വിരലിലെണ്ണാന്‍ മാത്രം.എന്നാല്‍ സുബഹിക്ക് ശേഷം ഖുര്ആുന്‍ ഒതിപ്പിക്കുന്നത് വളരെ ഗൌരവമുള്ള വിഷയമായാണ് ഉസ്താദ് കണ്ടത്.എല്ലാവരെയും ഉറക്കെ ഒതിപ്പിക്കും,പിഴവുകള്‍ എല്ലാവര്ക്കും പാഠമാകുന്ന വിധം തിരുത്തും . സബ്ബിഹിസ്മ യാണ് എനിക്കാദ്യം തിരുത്തി തന്നതാണെന്നോര്മ്.
ഖുതുബ പരിഭാഷ ഹറാമാണെന്ന് അര്ത്ഥ ശങ്കക്കിടയില്ലാതെ വെട്ടി തുറന്നു പറഞ്ഞ സമസ്ത യുടെ പണ്ഡിതനിരയിലെ ആദ്യത്തെയാള്‍ ഇ.കെ ഹസ്സന്‍ മുസ്ലിയാര്‍ ആണ്.ഞാന്‍ ശൈഖുനായുടെ കീഴില്‍ ആക്കോട് മുതാള്ളിമായിരിക്കുമ്പോഴാണ് ഖുതുബ പരിഭാഷയെ കുറിച്ചുള്ള വാഴക്കാട് വാദപ്രതിവാദത്തിനു അരങ്ങൊരുങ്ങുന്നത്. ചേകനൂര്‍ മൌലവിയും എം.ടി അബ്ദുറഹ്മാന്‍ മൌലവിയുമാണ് പ്രതിപക്ഷം. വാദപ്രതിവാദത്തിനു വ്യവസ്ഥ തയ്യാറാക്കുന്നതിന് മുന്പ്ന കണ്ണിയ്യത്ത് അഹമ്മദ്‌ മുസ്ലിയാരുമായി ചര്ച്ച നടത്താന്‍ വേണ്ടി ശൈഖുന ചെന്നു. വാഴക്കാട് ദാറുല്‍ ഉലൂമിലെ സദര്‍ മുദരിസ് ആയിരുന്നു അന്ന് അദ്ദേഹം. പാണ്ഡിത്യത്തില്‍ അദ്ദേഹത്തിന്റെ ഗരിമ കീര്ത്തി കേട്ടതാണ്.ബോധ്യപ്പെട്ടതിനല്ലാതെ സമ്മതം മൂളില്ല.തര്ജമമതുള ഖുതുബ ഹറാമാണെന്ന് ശൈഖുന. എന്നാല്‍ അത്രയ്ക്ക് കടുപ്പിച്ചു പറയുന്നതില്‍ കണ്ണിയത്തിന് ചിന്തിക്കണമായിരുന്നു. ‘ബിദ്അത്ത് മുന്കറത്തെന്നോ കറാഹത്ത് ആണെന്നോ പറയാം.’ എന്നായി അദ്ദേഹം. ശൈഖുനാ ഇ.കെ വഴങ്ങിയില്ല .’വമന്‍ യാത്തബിഅ ഗ്വൈറ സബീലില്‍ മുഅമിനീന്‍ ‘ ഉദ്ദരിച്ച് അവരെ കാത്തിരിക്കുന്നത് നര്കക്ഗ്നിയാണെന്നു പറഞ്ഞ ശൈഖുന ‘തഹ് രീം’ വാദത്തില്‍ ഉറച്ചു നിന്നു.ഞങ്ങള്‍ പടിയിറങ്ങി പോരുമ്പോള്‍ കണ്ണിയത്ത് മടക്കി വിളിച്ചു പറഞ്ഞു “അങ്ങനെ തന്നെ പറയണം ഹസ്സന്‍ മുസ്ലിയാരെ , ഹറാമാണെന്ന് തന്നെ പറയണം , ഒട്ടും ശങ്കിക്കേണ്ട.”
ആ വാദപ്രതിവാദം നടന്നില്ലെന്ന് പറയുന്നതാണ് നേര്. വ്യവസ്ഥ നിര്ണിയിക്കാന്‍ ചേര്ന്നാചര്ച്ല് അനവശ്യംമായി വലിച്ചു നീട്ടി നേരം വെളുപ്പിക്കുകയാണ് എം.ടിയും ചെകനൂരും ചെയ്തത്. അറബിയിലായിരിക്കണം ഖുതുബ എന്ന ശൈഖുനായുടെ പക്ഷത്തെ ‘ ജനങ്ങള്‍ക്ക്‌ തിരിയുന്ന ഭാഷ ‘ എന്ന ഉമ്മാക്കി കാട്ടിയാണ് എം.ടി നേരിട്ടത്.
എന്ത് ചോദിച്ചാലും ജനങ്ങള്ക്ക്ാ‌ തിരിയുന്ന ഭാഷ എന്നാ വാചകത്തില്‍ കുരുക്കിയിടുകയാണ് മൌലവിമാര്‍ ചെയ്തത്’മലയാളവും തമിഴും പാര്സിഭയും തുളുവും ഉറുദുവുമെല്ലാം സംസാരിക്കുന്നവര്‍ ഏതു ഭാഷയിലാണ് ഖുതുബ നിര്വതഹിക്കുക ?. ശൈഖുനയുടെ ചോദ്യം വീണ്ടും... ‘ജനങ്ങള്ക്ക്്‌ തിരിയുന്ന ഭാഷ ‘എന്ന് പറഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ച മൌലവിയോടു ശൈഖുനയുടെ അടുത്ത ചോദ്യം വന്നു. “യൌമു അറഫ വെള്ളിയാഴ്ചയായാലോ...?ഹജ്ജിനു വന്നവരുടെ കൂട്ടത്തില്‍ എല്ലാ ഭാഷക്കാരുമുണ്ടാവുമല്ലോ ?”
മൌലവിയുടെ തൊണ്ടയിടറി , വാക്കുകള്‍ കിട്ടാതെ തപ്പി തടഞ്ഞു.ഇത്തിരി വക്രബുദ്ധിക്കാരനായിരുന്നു ചേകനൂര്‍ മൌലവി. ചെപ്പടി വിദ്യ കൊണ്ട് പഴുതടച്ചു ര്ക്ഷപെടാനായിരുന്നു അയാള്‍ ശ്രമിച്ചത്‌. എം.ടിയുടെ മൈക്ക്‌ പിടിച്ച വാങ്ങി അയാള്‍ പറഞ്ഞു “അതൊക്കെ വാദപ്രതിവാദത്തില്‍ പറയാം, ഇപ്പൊ നമുക്ക് വിഷയം തീരുമാനിക്കാം.” പിന്നീടൊരിക്കലും ആ വാദപ്രതി വാദം നടന്നില്ല.
ബിദ്അത്തിനോടു അല്പവും മമത കാട്ടാന്‍ ശൈഖുനാ തയ്യാറായില്ല.ഒഴിവുകിട്ടുമ്പോഴെല്ലാം ബിദ്ഇകളെ നേരിടാന്‍ ശിഷ്യര്ക്കുി പ്രത്യേക പരിശീലനം നല്കാുനും ശൈഖുന മറന്നില്ല.
ഒരു ദിവസം പോലും ദര്സ്ു‌ മുടങ്ങാതിരിക്കാന്‍ ശൈഖുന അതി സാഹസം കാണിക്കാറുണ്ടായിരുന്നു. എത്ര പ്രയസപ്പെട്ടും കിട്ടുന്ന വണ്ടി കയറി എത്ര ദൂരദേശത്താണെങ്കിലും സുബ് ഹി യകുമ്പോഴെക്ക് പള്ളിയില്‍ തിരിച്ചെത്തും.പലപ്പോഴും ചരക്ക് ലോറിയിലോ കാളവണ്ടിയിലോ കയറിയും കിലോമീറ്ററു കളോളം നടന്നുമൊക്കെയാണ് ആ വരവ്. ആക്കോട് ദര്സായിരുന്ന കാലത്താണ് യാത്രാക്ളേശം ഏറെ അനുഭവിചിട്ടുണ്ടാവുക.എങ്ങനെയൊക്കെയോ പ്രയാസപ്പെട്ടു ഫറൂഖിലെത്തിയാല്‍ പിന്നെ രണ്ടര മണിക്കൂര്‍ ബോട്ടിലിരുന്ന് വേണം ആക്കോട്ടെത്താന്‍ . പാതിരാക്കെന്തു ബോട്ട്..? ഏതെന്കിലും പതയോരത്തോ പള്ളി വരാന്തയിലോ ബോട്ടിന്റെ സ്മയമാകുന്നത് വരെ തണുപ്പിനോടും കൊതുകിനോടും തോല്ക്കാതെ ശൈഖുന ഉണ്ടാകും.


തുടരും

അവലംബം : സുന്നി വോയ്സ് ലേഖനം . കെ.കെ അഹ്മദ്‌ കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ

E.K Hasan Musliyar , Kanthapuram AP Aboobacker Musliyar, SSF, SYS

2010, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

ബഹു :താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളെ കുറിച്ചല്പം


പാരമ്പര്യത്തിന്റെ പ്രൌഢിയും പാണ്ഡിത്യത്തിന്റെ തലയെടുപ്പുമുള്ള നായകനാണ് സയ്യിദു അബ്ദുറഹ്മാന്‍ കുഞ്ഞി ക്കോയ തങ്ങള്‍ അല്‍ ബുഖാരി ഉള്ളാള്‍.ഇപ്പോള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സംസ്ഥാന്‍ പ്രസിഡന്റായ തങ്ങള്‍ അവിഭക്ത സമസ്തയുടെ സമുന്നതനായ നേതാവായിരുന്നു.അനുയായികളും ശിഷ്യന്മാരും താജുല്‍ ഉലമ (പണ്ഡിത കിരീടം) എന്ന് വിശേഷിപ്പിക്കുന്ന തങ്ങള്‍ , ഉള്ളാള്‍ തങ്ങള്‍ എന്ന പേരില്‍ പ്രശസ്തനാണ്.
പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) യുടെ സന്താന പരമ്പരയില്‍ പെട്ട ഉള്ളാള്‍ തങ്ങളുടെ മുന്ഗായമികള്‍ എണ്ണൂറി ലേറെ വര്ഷംപ മുന്പ്ു യെമനിലെ ഹളര്മൌ ത്തില്‍ നിന്നും കേരള ത്തിലെത്തിയ സയ്യിദു അഹ്മദ് ജമാലുദ്ധീന്‍ ബുഖാരി ആണ്. കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്ത് താമസമാക്കിയ അദ്ദേഹം മത പ്രചാരണ രംഗത്ത് സജീവമായി, ഇദ്ദേഹത്തിനെ പിന്മുറക്കാരാണ് കേരളത്തിലെ സയ്യിദു കുടുംബങ്ങളിലെ (തങ്ങള്മാണര്‍) ബുഖാരി വംശം .അഹമ്മദാബാദിലെ പ്രശസ്തരായ ഖുത്ത് ബെ ആലം ബുഖാരി, ഷാഹി ആലം ബുഖാരി തുടങ്ങിയവരൊക്കെ ഈ പരമ്പരയില്‍ പെട്ടവരാണ്.
കോഴിക്കോട് ജില്ലയിലെ ഫറോക്ക്‌ ,കരുവന്തിമരുത്തി യില്‍ സയ്യിദു അബൂബക്കര്‍ കുഞ്ഞി ക്കോയ തങ്ങള്‍ -- ഫാത്തിമ കുഞ്ഞി ബീവി ദമ്പതികളുടെ മകനായി 1929 ലാണ് ജനനം (ഹിജ്‌റ 1341റബീഉല്‍ അവ്വല്‍ 25) ചെറുപ്പം മുതലേ അസാമാന്യ ബുദ്ധിശക്തിയും ഓര്മ ശക്തിയും അദ്ദേഹം പ്രക്ടിപ്പിച്ചു.
കരുവന്തി്രുത്തിയിലെ പുത്തന്‍ വീട്ടില്‍ മുഹമ്മദ്‌ മുസ്ലിയാരില്‍ നിന്നായിരുന്നു ഖുര്ആറന്‍ പഠനം . പിന്നീട് മത ഗ്രന്ഥങ്ങളുടെ പഠനവും അദ്ദേഹത്തില്‍ നിന്ന് തന്നെ ആരംഭിച്ചു.കരുവന്തിമരുത്തി , പാടത്തെ പള്ളി, കളരാന്തിര, പറമ്പത്ത്, കാസര്ക്കോ ട്, പരപ്പനങ്ങാടി പനയത്ത്തില്‍ പള്ളി , നങ്ങാട്ടൂര്‍ തുടങ്ങിയ ദര്സുകളിലായിരുന്നു മത പഠനം.പുത്തന്‍ വീട്ടില്‍ മുഹമ്മദ്‌ മുസ്ലിയാര്‍ ,പൊന്നാനി കൊടംബിയകത്ത് മുഹമ്മദ്‌ മുസ്ലിയാര്‍, കോണപ്പുഴ മുഹമ്മദു മുസ്ലിയാര്‍ , പറവണ്ണ മുഹ് യുദ്ധീന്‍ കുട്ടി മുസ്ലിയാര്‍, കണ്ണിയത്ത്‌ അഹമദ് മുസ്ലിയാര്‍ , കാടേരി അബ്ദുല്‍ കമാല്‍ മുസ്ലിയാര്‍ , തൃക്കരിപ്പൂര്‍ തങ്കയത്ത് ബാപ്പു മുസ്ലിയാര്‍ തുടങ്ങിയ പ്രശസ്തരായ പണ്ഡിതര്‍ അദ്ധേഹത്തിന്റെ ഗുരുനാഥന്‍ മാരാണ്.
വെല്ലൂര്‍ ബാഖിയാത് സ്വാലിഹാത്തിലായിരുന്നു ഉപരിപഠനം. ശംസുല്‍ ഉലമ അബൂബക്കര്‍ മുസ്ലിയാര്‍ ഇവിടെ ഗുരുനാഥന് ആയിരുന്നു.
രാമന്തളിയിലെ സയ്യിദു അഹമ്മദ് കോയമ്മ തങ്ങളുടെ മകള്‍ ഫാത്തിമ ബീവിയാണ് ഭാര്യ. സയ്യിദ്‌ ഇമ്പിച്ചി കോയമ്മ തങ്ങള്‍ (കൊയിലണ്ടി ),സയ്യിദു ഫസല്‍ കോയ തങ്ങള്‍(പച്ചന്നൂര്‍),ബീക്കുഞ്ഞി (മഞ്ചേശ്വരം) മുത്തുബീവി (കരുവന്തി)രുത്തി ) കുഞ്ഞാറ്റ ബീവി, ചെറിയ ബീവി (ഉടുമ്പുതറ), റംല ബീവി (കുമ്പള) എന്നിവര്‍ മക്കളാണ്.


ബഹു ;താജുല്‍ ഉലമയുടെ ഫോട്ടോകള്ക്ക് സന്ദര്ശിrക്കുക , ഇസ്ലാമിക്‌ ഫോട്ടോ ഗാലറി















Sayyid Abdurahman Al Bukhari Ullal biography,

2010, സെപ്റ്റംബർ 21, ചൊവ്വാഴ്ച

മര്ഹും : വാളക്കുളം അബ്ദുല്‍ ബാരി മുസ്ലിയാര്‍

പ്രമുഖ പണ്ഡിതനും സൂഫിവര്യനും ചിന്തകനുമായിരുന്നു മര്ഹുംയ വാളക്കുളം അബ്ദുല്‍ ബാരി മുസ്ലിയാര്‍ .വിജ്ഞാനത്തിന്റെ സമസ്ത മണ്ഡലങ്ങളിലും വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം ഹി.1298ല്‍ മലപ്പുറം ജില്ലയിലെ വാളക്കുളത്ത് ജനിച്ചു.
പ്രമുഖ പണ്ഡിതനും സര്വ്വാപദരണീയനുമായിരുന്ന കൊളമ്പില്‍ ഖാജാ അഹ്മദ് കുട്ടി മുസ്ലിയാരെന്ന കോയാമുട്ടി മുസ്ലിയാരാണ് പിതാവ്.സര്വ്വാിദരണീയനായിരുന്ന അദ്ദേഹം ഖുര്ആിനുംമറ്റു പ്രാഥമിക പഠനവും നേടിയ ശേഷം കുഴിപ്പുറത്തു തന്നെ ഓടക്കല്‍ ഖാളി കുഞ്ഞഹമ്മദ്‌ മുസ്ലിയാരുടെ ദര്സില്‍ ചേര്ന്ന് .അനന്തരം പൊന്നാനിയിലേക്ക് നീങ്ങിയ അദ്ദേഹം മഖ്ദൂം അഹ്മദ് എന്നാ വലിയ ബാവ മുസ്ലിയാരുടെയും 1326 ല്‍ നിര്യാതനായ ചെറിയ ബാവ മുസ്ലിയാരുടെയും ശിഷ്യത്വം നേടുകയും ചെയ്തു. പരപ്പനങ്ങാടി ഔക്കോയ മുസ്ലിയാര്‍, കോഴിക്കോട് അപ്പാണി കുഞാമുട്ടി ഹാജി തുടങ്ങിയവരുടെ ശിഷ്യത്വവും അദ്ദേഹം സ്വീകരിച്ചു. ചേറൂര്‍ , പറപ്പൂര്‍ , വാളക്കുളം എന്നിവിടങ്ങളില്‍ നീണ്ടകാലം കൊയാമുട്ടി മുസ്ലിയാര്‍ ദര്സ്േ‌ നടത്തി.
വാളക്കുളം കാരാട് ഖാളി അബ്ദുറഹ്മാന്‍ മൌലവിയുടെ പുത്രി ഫാത്വിമ ആയിരുന്നു മാതാവ്.

അബ്ദുല്‍ ബാരി മുസ്ലിയാര്‍ പ്രാഥമിക പഠനം പിതാവില്‍ നിന്ന് തന്നെയാണ് നേടിയത്..ഉപരിപഠനത്തിനായി നാദാപുരം ജുമുഅത്തു പള്ളിയില്‍ പോയി. അവിടെ മുദരിസ് ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായ നാദാപുരം അഹ്മദ് ശീറാസി യായിരുന്നു. പിന്നീട് തിരൂരങ്ങാടി നടുവിലെ പള്ളിയിലെ കോടഞ്ചേരി അഹമ്മദു കുട്ടി മുസ്ലിയാരുടെയും മൂര്ക്കങനാട് ആലി മുസ്ലിയാരുടെയും ശിഷ്യത്വം സ്വീകരിച്ചു. ഹിജ്‌ റ 1326 ല്‍ വെല്ലൂര്‍ ബാഖിയാതില്‍ പോയി , അഞ്ചു വര്ഷം അവിടെ താമസിച്ചു.
കോഴിക്കോട് മദ് റസതു ജിഫ് രിയ്യ യില്‍ ആദ്യമായി ദര്സ്മ‌ നടത്തി. പിന്നീട് താനൂരിനടുത്തെ അയ്യായ ,താനാളൂര്‍ ,വഴവന്നൂര്‍ പഴയ പള്ളി, കല്പകഞ്ചേരി ക്കടുത്തുള്ള കാനഞ്ചേരി തുടങ്ങിയ പലസ്ഥലങ്ങളിലും ദര്സ്‍‌ നടത്തി.അത്യുജ്ജല വാഗ്മിയും ആകര്ഷതകമായ ശൈലിയുടെ ഉടമയുമായിരുന്ന അദ്ദേഹത്തിന്റെ ശ്രമഫലമായി കേരളത്തില്‍ അനേകം ദീനീസ്ഥാപനങ്ങള്‍ സ്ഥാപിതമായി .
മുസ്ലിം കേരളത്തിന്‌ ആധികരിക നേത്രത്വം നല്കുെന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക നേതാവും സമസ്തയുടെ വളര്ച്ച യില്‍ മുഖി പങ്കാളിത്തം വഹിച്ച ദേഹവുംയിരുന്നു അദ്ദേഹം.സമസ്തയുടെ സന്ദേശം എത്തിക്കാനും ബിദ്അത്തുകരുടെ പിടിയില്‍ നിന്നും കേരളത്തെ രക്ഷിക്കാനും നിരന്തരം യത്നിച്ച അദ്ദേഹം, വിദ്യാഭ്യാസ ബോര്ഡിലന്റെ വളര്ച്ചേയില്‍ നിര്ണ്ണാ യക പങ്കാണ് വഹിച്ചത്.മര്ഹുംമ പങ്ങില്‍ അഹ് മദ് കുട്ടി മുസ്ലിയാര്‍ സമസ്തയുടെ പ്രസിഡന്റായപ്പോള്‍ അബ്ദുല്‍ ബാരി മുസ്ലിയാര്‍ വൈസ്‌ പ്രസിഡന്റ്യ ആയിരുന്നു.. ഹിജ്‌ റ 1362 മുതല്‍ 1385 ല്‍ അന്തരിക്കുന്നത് വരെ സമസ്തയുടെ പ്രസിഡന്റായിരുന്നു .
ഇംഗ്ളീഷ്‌,ഉര്‍ദു .പേര്ഷ്യാന്‍ ഭാഷകള്‍ നന്നായറിയാമായിരുന്ന അദ്ദേഹം മലയാള ഭാഷാ പണ്ഡിതനുമായിരുന്നു. സ്വിഹാഹു ശൈഖന്‍ , ജംഉല്‍ ബാരി, അല്‍ മുത ഫര്റിാദ് ഫില്‍ ഫിഖ്‌ ഹു , വസീലതുല്‍ ഉള്മാ, അല്‍ മൌലിദുല്‍ മന്ഖൂസ് , സീറതുല്ഇിസ്ലാം തുടങ്ങി അനേകം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
കോടൂര്‍ നാട്ടുകുളങ്ങര മുഹമ്മദ്‌ മുസ്ലിയാര്‍ , പറപ്പൂര്‍ തൊടികയില്‍ രായിന്‍ കുട്ടി മുസ്ലിയാര്‍ , വാളക്കുളം അലി ഹസ്സന്‍ കുട്ടി മുസ്ലിയാര്‍, വാളക്കുളം നരിമടക്കല്‍ മുഹമ്മദ്‌ മുസ്ലിയാര്‍ , മര്ഹൂംങ ചെറള നെയ്യന്‍ മുഹമ്മദ്‌ മുസ്ലിയാര്‍ തുടങ്ങിയ അനേകം ശ്രദ്ധേയരായ പണ്ഡിതവരേണ്യര്‍ ശിഷ്യന്മാരായിട്ടുണ്ട്.
ഹിജ്റ വര്ഷം 1385 , ജമാദുല്‍ അവ്വല്‍ രണ്ടു ഞായറാഴ്ച അദ്ദേഹം നിര്യാതരായി . വാളക്കുള ത്ത് അദ്ദേഹം നിര്മി്ച്ച മസ്ജിദു മൌലവിയ്യയുടെ മുന് വശത്താണ് ഖബര്‍ സ്ഥിതി ചെയ്യുന്നത്.





Biography of Valakkulam Abdul Bari Musliyaar

2010, സെപ്റ്റംബർ 18, ശനിയാഴ്‌ച

അന്നും ഇന്നും അനുഗ്രഹമായി ശൈഖുനാ സി . എം വലിയുല്ലാഹി മടവൂര്‍

അടുത്ത കാലത്ത്‌ കേരളത്തില്‍ ജീവിച്ച ഏറ്റവും പ്രശസ്തനായ ആധ്യാത്മിക ജ്ഞാനികളില്‍ ഒരാളാണ് വലിയുല്ലാഹി മടവൂര്‍ സി.എം. അബൂബക്കര്‍ മുസ്ലിയാര്‍.അദ്ദേഹം വേര്പിരിഞ്ഞിട്ടു രണ്ടര പതിറ്റാണ്ട് തികയുകയാണ്. കോഴിക്കോട് ജില്ലയിലെ മടവൂരില്‍ സൂഫിയും പണ്ഡിതനുമായിരുന്ന കുഞ്ഞിമാഹിന്‍ കോയ മുസ്ലിയാരുടെയും ആയിഷ ഹജ്ജുമ്മയുടെയും (ശംസുല്‍ ഉലമ ഇ. കെ. അബൂബക്കര്മുസ്ലിയരുടെയും, ഇ.കെ ഹസന്മുസ്ലിയരുടെയും, ഇ.കെ ഉമര്‍ ഹാജി യുടെയും മാതാവിന്റെ സഹോദരി ഹലീമയുടെ മകള്‍ ) മകനായി ഹിജ് റ 1348 റബീഉല്‍ അവ്വല്‍ 12(AD 1928 ) നാണ് ജനനം.അദ്ദേഹത്തിന്റെ പൂര്വ്വ് പിതാക്കള്‍ നെടിയനാട് നിന്നും മടവൂരിലേക്ക് താമസം മാറിയവരാണ്. പിതാമഹന്‍ കുഞ്ഞിമാഹിന്‍ മുസ്ലിയാര്‍ മടവൂരിലെ ഖാസിയും മുദരിസും ആയിരുന്നു.പണ്ഡിതനും വാഗ്മിയും ആയിരുന്ന പിതാവില്‍ നിന്ന് അബൂബക്കര്‍ മുസ്ലിയ്യര്‍ ആദ്യ അറിവുകള്‍ നേടിയ ശേഷം സ്കൂളില്‍ പ്രാഥമിക പഠനം ആരംഭിച്ചു.
മോങ്ങം അവറാന്‍ മുസ്ലിയാരുടെ കീഴില്‍ ദര്സ് ‌ വിദ്യാഭ്യാസം ആരംഭിച്ചു.തുടര്ന്ന് മടവൂരില്‍ മുദറിസ് ആയി വന്ന മലയമ്മ അബൂബക്കര്‍ മുസ്ലിയാരുടെ അടുത്ത് പഠനം തുടര്ന്ന്്. പ്രമുഖ പണ്ഡിതനായിരുന്ന കുറ്റിക്കാട്ടൂര്‍ ഇമ്പിച്ചാലി മുസ്ലിയാരുടെ അടുത്ത് മങ്ങാട്ടും ഓതിപഠിച്ചു. തുടര്ന്ന് ഉള്ളാളിലും തളിപ്പറമ്പിലും കൊയിലാണ്ടിയിലും ദര്സില്‍ പഠിച്ചു.കൊയിലാണ്ടിയില്‍ നിന്നാണ് 1957 ല്‍ വെല്ലൂര്‍ ബാഖിയാതിലേക്ക് പോയത്. പഠന കാലത്ത് തന്നെ സൂക്ഷ്മതയോടെയുള്ള ജീവിതമായിരുന്നു. ചിന്താ ഭാരത്തോടെയുള്ള ജീവിതവും ആരാധന നിര്ഭ്രമായ നിമിഷങ്ങളും.
ബിരുദം നേടിയ ശേഷം തിരിച്ചെത്തിയ അദ്ദേഹം പൂര്വോ പിതാക്കള്‍ നേത്രത്വം നല്കി യിരുന്ന മടവൂര്‍ പള്ളിയില്‍ തന്നെ ദര്സ്്‌ ആരംഭിച്ചു. വിദ്യാര്ത്ഥി കള്ക്ക്ന ‘സബ് ഖ്’ കഴിഞ്ഞാല്‍ ഇബാദത്തില്‍ മുഴുകും.മഹാന്മാരുമായി ബന്ധം പുലര്ത്തും .വിര്ത്തിയുള്ള വസ്ത്രം ധരിക്കാന്‍ വിദ്യാര്ത്ഥി കളെ ഉപദേശിക്കും. ശമ്പളം വാങ്ങിയിരുന്നെന്കിലും അത് അവരുടെ ചിലവിനായി വിനിയോഗിക്കുമായിരുന്നു. തസവ്വുഫിന്റെ വിഷയങ്ങളോട് പ്രത്യേക താല്പര്യം ; സൂക്ഷ്മശാലികളായ വിദ്യാര്ത്ഥി കളോട് കൂടുതല്‍ അടുപ്പം .നല്ലൊരു പ്രഭാഷകനയിരുന്ന അദ്ദേഹം ദര്സുകള്‍ സ്ഥാപിക്കാന്‍, മദ്രസകള്‍ നിര്മിുക്കാന്‍,പള്ളികള്‍ പരിപാലിക്കാന്‍ അങ്ങിനെ എല്ലാ നല്ല കാര്യങ്ങള്ക്കും അന്ന് വഅള് പറഞ്ഞു പിരിവെടുത്തു. പലയിടത്തും വീടുകള്‍ കയറി പിരിവ് എടുത്തു.
ഇതിനിടയില്‍ 1962 ല്‍ ഹജ്ജു കര്മതത്തിനു പുറപ്പെട്ടത്‌ അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായി.മദീന സന്ദര്ശ നവേളയില്‍ നബിയോടുള്ള ഇശ്ഖ് മൂലം റൗളാ ശരീഫിനടുത്ത് വെച്ച് അദ്ദേഹം ബോധരഹിതനായി വീണതായി കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞിട്ടുണ്ട്.തിരികെ വന്ന ശേഷം ആരാധനകളില്‍ കൂടുതല്‍ മുഴുകി.ഭൌതിക കാര്യങ്ങളില്‍ കൂടുതല്‍ വിരക്തി പ്രകടിപ്പിച്ചു തുടങ്ങി. ആയിടക്ക് മംഗലാപുരം സ്വദേശിയും നഖ് ശബന്തി ത്വരീഖത്തിന്റെ ശൈഖും ഖുതുബുസ്സ്മാനും സൂഫി വര്യനുമായ മൊയ്തീന്‍ സാഹിബ് കോഴിക്കോട്ട് താമസിക്കുംപോലെ അദ്ദേഹത്തെ സന്ദര്ശിതക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ കീഴിലാണ് സി.എം തന്റെ ആത്മീയ മുന്നേറ്റം പൂര്ത്തിടയാക്കിയത്. അവര്‍ തമ്മിലുള്ള ആത്മീയ ബന്ധം അല്‍ ഭുതകര്മായിരുന്നു. അദ്ദേഹത്തെ ആദ്യമായി കാണാനെത്തിയ സി. എം രണ്ടു ദിവസം അവിടെ താമസിച്ചു, രണ്ടാം ദിവസം കനനെതിയപ്പോള്‍ എട്ടു ദിവസവും മൂന്നതവണ 29 ദിവസവും നാലാമത് സന്ദര്ശി്ക്കാനെത്തിയപ്പോള്‍ സി.എം. എട്ടു വര്ഷം കഴിഞ്ഞാണ് മടങ്ങിയത് .സൂഫിസത്തിന്റെ അത്യുന്നത ലോകത്തേക്ക് അദ്ദേഹം പ്രവേശിച്ചു. പിന്നീട് ... ഭക്ഷണമില്ല, വിശ്രമമില്ല, ആരുമായും സംസാരമില്ല. കഠിനമായ ആരാധനകള്‍....എന്നും വര്താനുഷ്ടാനം.....നോമ്പ് തുറക്കാനും അത്താഴത്തിനുമെല്ലാം ഒരു ഈത്തപ്പഴം,രണ്ടു ദിവസം കൂടുമ്പോള്‍ അല്പം ആട്ടിന്പാതല്‍ ,ഇങ്ങിനെ മൂന്നു വര്ഷം തുടര്ന്ന്ഫ..
പിന്നെ യാത്രകളുടെ കാലമായിരുന്നു . മൂന്നു വര്ഷതക്കാലം ഇങ്ങിനെ ചുറ്റി സഞ്ചരിച്ചതായി സഹചാരികള്‍ പറയുന്നു. മഹാന്മാരെ സിയാറത്ത് ചെയ്യും, ക്ഷണിച്ചാല്‍ വീടുകളിലേക്ക് വരും, വനങ്ങളില്‍ ജീവിച്ചു കായ്കനികള്‍ ഭക്ഷിക്കും, അക്കാലത്തു അദ്ദേഹത്തെ മൈസൂര്‍ കാടുകളില്‍ കട്ടനകള്ക്കും വന്യ ജീവികള്ക്കുകമിടയില്‍ കണ്ടവരുണ്ട്.
ഇതിനു ശേഷം പത്ത് വര്ഷളത്തോളം കോഴിക്കോട്ടെ മമ്മുട്ടി മൂപ്പന്റെ വീട്ടിലായിരുന്നു താമസം,സന്ദര്ശിഷക്കാനെത്തുന്ന ആയിരക്കണക്കിനു പേര്ക്ക്ട ആശ്വാസത്തിന്റെ വാക്കുകളും സാന്ത്വനത്തിന്റെ തണലുമായിരുന്നു പിന്നീടുള്ള ജീവിതം,അസുഖം വേണ്ട, വേദന വേണ്ട ....അത്തരം വാക്കുകള്‍ പ്രതീക്ഷിച്ചു സി. എമ്മിനെ സമീപിക്കാന്‍ ആളുകള്‍ അങ്ങോട്ടോഴുകി.ഇക്കാലത്തിനിടയില്‍ അനേകം അത്ഭുതങ്ങള്‍ ശൈഖുനയില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ഇതിനിടയില്‍ പലപ്പോഴും പൊതു ജനങ്ങളുമായുള്ള സമ്പര്ക്കം് നിര്ത്തും . എന്നാല്‍ ഇത്തരം സന്ദര്ഭപങ്ങളിലും താജുല്‍ ഉലമ, അവേലത്ത് തങ്ങള്‍, കാന്തപുരം ഉസ്താദ്‌ , തുടങ്ങിയവര്ക്ക്ി അദ്ദേഹവുമായി സംസാരിക്കാന്‍ അനുമതി ഉണ്ടായിരുന്നു.
സ്ഫുടമായ ഭാഷയിലായിരുന്നു സംസാരം,അറബിയിലാണെങ്കിലുംമലയാളത്തിലാണെങ്കിലും. നേരത്തെ വെല്ലോരില്‍ വെച്ച് ഇംഗ്ളീഷ്‌, പാര്സിത ,ഉര്ദു് ഭാഷകള്‍ അദ്ദേഹം സ്വായത്തമാക്കിയിരുന്നു.സന്ദര്ഷിക്കുന്നവരോട് നാട്ടിലെ ദീനീ നെത്രത്വത്തിന്റെയും സ്ഥാപനങ്ങളുടെയും വിശേഷങ്ങള്‍ അന്വാഷിക്കും. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ‘ജദ്ബ് ‘(പ്രത്യക്ഷത്തിലുള്ള അബോധാവസ്ഥ)ഉം ‘സഹ് വ് ’(പ്രത്യക്ഷ ബോധത്തോടെയുള്ള അവസ്ഥ)ഉം ഉണ്ടായിരുന്നു.ജദുബിന്റെ സന്ദര്ഭനങ്ങളില്‍ വാക്കുകള്‍ കൂടുതല്‍ അര്ത്ഥങഗര്ഭമായിരുന്നു.
വലിയുല്ലാഹി സി. എം. അബൂബക്കര്‍ മുസ്ലിയാര്‍ ക്കു പ്രായം 63 ആയി , ആയിടക്ക് തള്ള വിരലിലൊരു മുറിവ് കാണപ്പെട്ടു . ആ വര്ഷം റമസാന്‍ 28 ആയപ്പോഴേക്കും ജനസമ്പര്ക്കം നിര്ത്തി .പിന്നീട് പണി വന്നു. ചെറിയ പെരുന്നാളിന് ശേഷം അസുഖം അധികമായി. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മുറിവ് വ്ര്ത്തിയാക്കാനും മരുന്ന് മാറ്റാനും നിര്ദേയശിച്ചു.അന്ന് രാത്രി റാത്തീപ് ചൊല്ലാനും ആവശ്യപ്പെട്ടു.(1991ഏപ്രില്‍ 11 വെള്ളി ) ഹിജ്റ 1411 ശവ്വാല്‍ നാലിന്സുബഹി ക്കു ശേഷം അദ്ദേഹം സംസാരം നിര്ത്തി .സമയം 9.15 ഓടെ സി. എം. മരണത്തിന്റെ മറവിലേക്ക് മറഞ്ഞു. വാര്ത്തമ‍ പെട്ടന്ന് തന്നെ പരന്നു. കോഴിക്കോട് ഷെയ്ഖു പള്ളിയിലെ ജനാസ നിസ്കാരത്തിനു ശേഷം ,ഉച്ചക്ക് സ്വദേശമായ മടവൂരിലേക്ക് കൊണ്ടുപോയി. അവിടെ പലഘട്ടങ്ങളിലായി നടന്ന ജനാസ നിസ്കരന്ഗ്ലാക്ക് ശേഷം രാത്രി ഒന്പ്തു മണിയോടെ മര്ഹും് അവേലത് തങ്ങള്‍, കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ ചേര്ന്ന് ജനാസ ഖബറില്‍ ഇറക്കി വെച്ചു.പിതാവ് കുഞ്ഞി മാഹിന്‍ കോയ മുസ്ലിയാരുടെ മഖ് ബറക്കു സമീപത്താണ് അദ്ദേഹത്തിന്റെയും അന്ത്യ വിശ്രമം.
അദ്ദേഹത്തിന്റെ സ്മാരകമായി നിരവധി സംരംഭങ്ങള്‍ ഇന്ന് നാട്ടിന്റെ നാനാഭാഗങ്ങളിലും പ്രവര്ത്തിനച്ചു വരുന്നു.ജീവിത കാല്തെന്ന പോലെ മരണാനന്തരവും ആയിരങ്ങള്ക്കു ആശ്വാസമേകുകയാണ് ശൈഖുന സി. എം.ദിനേന നൂറു കണക്കിനാളുകളാണ് സിയാറത്തിനായി മടവൂര്‍ മഖാമില്‍ എത്തുന്നത്‌.





CM Madavoor, Valiyullahi CM Aboobacker Musliyar Madavoor, Shaikhuna CM, Madavoor, Madavoor Makham, CM Makham Madavoor.

2010, ഓഗസ്റ്റ് 17, ചൊവ്വാഴ്ച

പണ്ഡിതരിലെ പ്രൊഫഷണല്‍ കാന്തപുരം എ.പി .അബൂബക്കര്‍ മുസ്ലിയാര്‍


അനന്യമായ നേതൃപാടവം ,തനത് ശൈലിയില്‍ ആരെയും പിടിച്ചിരുത്തുന്ന പ്രസംഗ വൈഭവം .മുഴങ്ങുന്ന ശബ്ദം,അഗാധ പാണ്ഡിത്യം,തര്ക്കി ശാസ്ത്രത്തില്‍ പ്രാവീണ്യം,പ്രതിസന്ധികളുടെ കുരുക്കഴിക്കാനും മറികടക്കനുമുള്ള അസാധാരണ ശേഷി .വിട്ടു വീഴ്ചയില്ലാത്ത ആദര്ശബോധം – കേരള മുസ്ലിംകളില്‍ സുന്നി വിഭാഗത്തിന്റെ അമരത്ത് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്ക്ക് ചിരപ്രതിഷ്ഠ നല്കിയത് ഈ ഘടകങ്ങളാണ് .
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ,സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (കാന്തപുരം വിഭാഗം ) ജനറല്‍ സെക്രട്ടറി,കാരന്തൂര്‍ മര്ക,സുസ്സഖാഫത്തി സുന്നിയ്യ ജനറല്‍ സെക്രട്ടറിയും പ്രിന്സിപല്‍,തുടങ്ങിയവയാണ് കാന്തപുരം വഹിക്കുന്ന മുഖ്യസ്ഥാനങ്ങള്‍ .കൂടാതെ അനേകം സ്ഥാപനങ്ങളുടെ ഉപദേശകന്‍,ചെയര്മാപന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നു. ഒട്ടേറെ സുന്നി പോഷക സംഘടനകള്‍ ,സുന്നി പ്രസിദ്ധീകരണങ്ങള്‍ ,സുന്നി മുഖ പത്രമായ സിറാജ് ദിനപത്രം തുടങ്ങിയവയുടെ പ്രവര്ത്തുനങ്ങളും കാന്തപുരത്തിന്റെ കീഴിലാണ്.അനേകം മഹല്ലുകളുടെ ഖാസിയാണ് കാന്തപുരം. കോഴിക്കോടെ ജില്ല സംയുക്ത ഖാസി സ്ഥാനവും വഹിക്കുന്നു.
ഗ്രാമം പ്രശ സ്തിയിലേക്ക്
കോഴിക്കോടെ ജില്ലയിലെ താമരശേരിരിക്കടുത്ത ഉള്നാുടന്‍ ഗ്രമമാണ് കാന്തപുരം.ഉണ്ണികുളം ഗ്രാമ പഞ്ചായത്തില്‍ പെട്ട ഈ ഗ്രാമത്തില്‍ മൌത്താരി അഹമ്മദ്‌ ഹാജിയുടെയും കുഞ്ഞീമ ഹജ്ജുമ്മ യുടെയും മകനായി 1939 മാര്ച്ച് ‌ 22 നാണ് ആലങ്ങ പോയില അബൂബക്കര്‍ മുസ്ലിയാര്‍ ജനിച്ചത്‌.കാന്തപുരം എ.എം.എല്‍.പി. സ്കൂളില്‍ പ്രാഥമിക പഠനം.പിന്നീട് ,ഹയര്‍ എലിമെന്ററി വിദ്യാഭ്യാസം പൂര്ത്തി്യാക്കി. ഖുര്‍-ആന്‍ പാരായണ ശാസ്ത്രത്തില്‍ പ്രാവീണ്യം നേടിയ ഖാരിഅ് ആയിരുന്ന പു ത്തൂര്‍ അബ്ദുള്ള മുസ്ലിയറില്‍ നിന്നും ഖുര്‍-ആന്‍ പഠനം പൂര്‍ത്തിയാക്കി.തുടര്ന്ക കാന്തപുരം,വാവാട്, പൂനൂര്‍ ,കോളിക്കല്‍, തലക്കടത്തൂര്‍,ചാലിയം തുടങ്ങിയ പള്ളികളില്‍ താമസിച്ചു മത പഠനം,(പള്ളി ദര്സ്ന‌ ) .1961 ല്‍ ഉപരി പഠനത്തിനായി വെല്ലൂര്‍ ബഖിയാത് സാലിഹാത് അറബിക് കോളേജില്‍ ചേര്‍ന്നു.കെ. പോക്കര്‍ കുട്ടി മുസ്ലിയാര്‍ വാവാട്,അബ്ദുല്‍ ഹമീദ്‌ മുസ്ലിയാര്‍ കിഴക്കോത്ത് ,ബിചാലി മുസ്ലിയാര്‍ കുറ്റികാട്ടൂര്‍,ഓ.കെ. സൈനുദ്ധീന്‍ കുട്ടി മുസ്ലിയാര്‍ ,കെ.കെ അബൂബക്കര്‍ മുസ്ലിയാര്‍ ,ഷെയ്ഖ് ഹസന്‍ ഹസ്രത്ത് ,മുഹമ്മദ്‌ അബൂബക്കര്‍ ഹസ്രത്ത്,അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്ത്,സഈദു ഹസ്രത്ത്,മീരാന്‍ ഹസ്രത്ത്, എന്നിവരാണ്‌ പ്രധാന ഗുരുനാഥന്മാര്‍ .
സേവന വഴിയില്‍.
എളേറ്റില്‍ മങ്ങാട് മസ്ജിദില്‍ ഇരുപത്തഞ്ചാം വയസ്സില്‍ 1962 ലാണ് കാന്തപുരം അബൂക്കാര്‍ മുസ്ലിയാര്‍ ദര്സ്ഈ‌ ആരംഭിക്കുന്നത്.1970 കൊളിക്കല്‍ ജുമാ മസ്ജിദിലേക്ക് മാറിയ അദ്ദേഹം ആറു വര്ഷ1ത്തിനു ശേഷം സ്വന്തം നാടായ കാന്തപുരം ജുമാ മസ്ജിദിലെ ദര്സ്ജ‌ ചുമതലയേറ്റു.കാരന്തൂര്‍ മര്കതസു സ്സഖാഫത്തി സുന്നിയ്യ സ്ഥാപിച്ചതോടെ ,1981 മുതല്‍ ഇവിടെ സദര്‍ മുദരിസും പ്രിന്സിപലുമായി.ഈ സ്ഥാനത് ഇപ്പോഴും തുടരുന്നു.
ആശയസംവാദം.
മത നിര്ദേതശങ്ങളെ കുറിച്ചും നിബന്ധനകളെ കുറിച്ചും വിത്യസ്ത അഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. ഇസ്ലാമിലും ഇത് കുറവല്ല.അടിസ്ഥാന വിശ്വാസത്തില്‍ ഏകാഭിപ്രായം നില നിര്ത്തു മ്പോള്‍ തന്നെ അനുഷ്ടാനത്തിലും ആചാരത്തിലും അനേകാഭിപ്രായം പുലര്‍ത്തുന്നവരുണ്ട്.ഇത്തരം വിഭാഗങ്ങള്‍ തമ്മിലുള്ള ആശയസംവാദത്തില്‍ സുന്നി പക്ഷത്തിന് നേതൃത്ത്വം നല്കിചയാണ് കാന്തപുരം ശ്രദ്ധിക്കപെടുന്നത്.
കുറ്റിച്ചിറ ,അയിരൂര്‍ (പെരുമ്പടപ്പ്),കുട്ടൂര്‍,പട്ടാമ്പി ,പുളിക്കല്‍ വലിയപറമ്പ്‌ ,കൊട്ടപ്പുറം,തുടങ്ങിയ സ്ഥലങ്ങളില്‍ കാന്തപുരത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സംവാദങ്ങള്‍ ശ്രദ്ധേയമായിരുന്നു.വാചാലതയും പ്രസംഗ മസ്മരികതയും
അദ്ദേഹത്തെ പ്രശസ്തനാക്കി .കാന്തപുരത്തിന്റെ പ്രസംഗങ്ങളുടെ അനേകം ഓഡിയോ , വീഡിയോ കാസറ്റുകളും സി.ഡി. കളും വിപണിയിലുണ്ട്.
നേതൃനിരയിലേക്ക്
കേരള മുസ്ലിംകളിലെ സുന്നിവിഭാഗത്ത്തിന്റെ പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയിലേക്ക് വളരെ ചെറുപ്പത്തില്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ടു.സമസ്ത എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പണ്ഡിത സംഘടനയുടെ പരമോന്നത സിമിതിയായ നാല്പതംഗ മുശാവറയിലേക്ക് മുപ്പത്തഞ്ചാം വയസ്സില്‍ കാന്തപുരം തിരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് സമസ്തയുടെ ഓഫീസ്‌ സെക്രട്ടറിയും സംഘടനയുടെ ജോയിന്റ് സെക്രട്ടറിയുമായി ഉയര്ന്നു . 1989 ല്‍ സമസ്ത പിളര്ന്നടപ്പോള്‍ ഒരു വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറിയായി .1992 ല്‍ രൂപീകരിക്കപെട്ട അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമയുടെ യും ജനറല്‍ സെക്രട്ടറിയായി.ഇരു സ്ഥാനങ്ങളിലും ഇപ്പോഴും ആ സ്ഥാനത് തുടരുന്നു.
1975ല്‍ സമസ്ത കേരള സുന്നി യുവജന സംഘം ജനറല്‍ സെക്രട്ടറിയായ കാന്തപുരം ഇരുപതു വര്ഷം ത്തോളം ആ സ്ഥാനത് തുടര്ന്ന് .പിന്നീട് പ്രസിഡന്റായി. ഇപ്പോള്‍ മുഖ്യ ഉപദേശകനായി പ്രവര്തിസ്ഥക്കുന്നു.കാരന്തൂര്‍ മര്ക്സു സ്സഖാഫത്തി സുന്നിയ്യ യാഥാര്ത്ഥ്യ മാകാന്‍ മുന്കൈക എടുത്ത അദ്ദേഹം 1978 ല്‍ മര്ക്ക്സ്‌ സ്ഥാപിച്ചത് മുതല്‍ ജനറല്‍ സെക്രട്ടറിയാണ്.
പ്രചാരണ വഴിയില്‍ വിശ്രമമില്ലാതെ.
പ്രബോധന –പ്രചാരണ വഴിയില്‍ വിശ്രമമില്ലാതെ പ്രവര്ത്തി ക്കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആണ് കേരളത്തിലെ മത പ്രബോധന രംഗത്ത് ഗള്ഫ്ാ‌ രാജ്യങ്ങളുടെ സഹായവും പിന്തുണയും ഫലപ്രദമായി ഉപയോഗിച്ച് തുടങ്ങിയത് .ഗള്ഫ്്‌ രാജ്യങ്ങളിലെ നിരന്തര സന്ദര്ശഫകനാണ് കാന്തപുരം .പുറമേ യു.എസ്, ഈജിപ്ത് ,ഫലസ്തീന്‍ , മലേഷ്യ, ഇറാഖ്‌ ,ജോര്ദാിന്‍ ,മൊറോക്കോ ,സിങ്കപ്പൂര്‍,ദക്ഷിണാഫ്രിക്ക , തുടങ്ങിയ രാജ്യങ്ങളും സന്ദര്ശിതച്ചിട്ടുണ്ട്.
വിശുദ്ധ പ്രവാചകന്മാര്‍,സ്ത്രീ ജുമുഅ,കൂട്ടുപ്രാര്ത്ഥാന ,ജുമുഅ ഖുതുബ ,അല്‍-ഹജ്ജ്, തുടങ്ങിയവയാണ് കാന്തപുരം രചിച്ച പ്രധാന ഗ്രന്ഥങ്ങള്‍.ഇവയില്‍ വിശുദ്ധ പ്രവാചകന്മാര്‍ അറബിയിലേക്ക് വിവര്ത്.ുനം ചെയ്തിട്ടുണ്ട്. മതപ്രബോധന രംഗത്ത് വ്യക്തമായ ആസൂത്രണവും ചിട്ടയും കൊണ്ട് വന്നത് കാന്തപുരത്തിന്റെ നേട്ടമാണ്.പണ്ഡിതര്ക്കി ടയില്‍ പ്രക്ടമാല്ലാതിരുന്ന പ്രഫഷനലിസത്തിന്റെ വക്താവാണ് എ.പി. അബൂബക്കര്‍ മുസ്ലിയാര്‍.

ബാവാസ്‌ ; ഇത് മനോരമ ഓണ്ലൈ്നില്‍ 2010ജൂലായ്‌ 26 നു പ്രസിദ്ധീകരിച്ചതാണ്.ബഹു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ കുറിച്ച് കൂടുതല്‍ അറിയാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക.

Manorama link

കാന്തപുരവും മൊറോക്കോ രാജാവ്‌ മുഹമ്മദ് ആറാമനും On 2010 August 3








kanthapuram,sheik Aboobakkar, kanthapuram AP Aboobacker Musliyar with King Of Morocco Muhammad VI .

2010, ഓഗസ്റ്റ് 4, ബുധനാഴ്‌ച

തിരൂരങ്ങാടി ബാപ്പു മുസ്ലിയാര്‍

വര്ത്തമാനകാല അറബി സാഹിത്യത്തിന്റെ കുലപതി, കാല്പനിക സൌന്ദര്യം അക്ഷരത്തിലാ വാഹിച്ച മുഗ്ദ സ്നേഹത്തിന്റെ കവി.ആസ്വാദകരുടെ മനസ്സുകളില്‍ ആര്ദ്രതയുടെ ഗീതികള്‍ വിരിയിച്ചു സ്നേഹത്തിനും അനുരാഗത്തിനും പുതിയ ഭാഷ്യം രചിച്ച പണ്ഡിത ശ്രേഷ്ടന്‍ .അറബി കാവ്യ ലോകത്തിന്റെ ഗഹനതയും സമ്പുഷ്ഠതയും പ്രാസ ഭംഗിയും സ്വരഘടനയിലെ സംഗീതാത്മകതയും സമ്മേളിച്ച എഴുത്തുകാരന്‍ ,പ്രവാചകാനുരാഗ ശൈലിയില്‍ കൈരളിയുടെ ബൂസ്വൂരി –എല്ലാമാണ് തിരൂരങ്ങാടി ബാപ്പു മുസ്ലിയാര്‍ .
പണ്ഡിതോചിതവും ഹൃദ്യവുമാണ് കേരള ക്കരയില്‍ ജനിച്ചു വിശ്വത്തോളം ഉയര്ന്ന് ഈ കവിയുടെ കവിതാശകലങ്ങള്‍ .ഉപദേശങ്ങള്‍,നിര്ദേിശങ്ങള്‍,സന്തോഷം,സന്താപം ആശംസകള്‍ ,അനുശോചനം ,ചരിത്രമുത്തുകള്‍ ,സര്വദതിലുപരി പ്രവാചക പ്രകീര്ത്തടനങ്ങള്‍-എല്ലാം തേനൂറുന്ന അക്ഷരങ്ങളില്‍ അനുസ്യൂതം പ്രവഹിക്കുന്നു.
വിശ്രുതനും നഖ്ശബന്തി ത്വരീഖത്തിന്റെ ഗുരുവുമായ താനൂര്‍ അബ്ദുറഹ്മാന്‍ ശൈഖിന്റെ സീമന്ത പുത്രന്‍ മുഹമ്മദ്‌ മുസ്ലിയാരുടെ മകന്‍ അബ്ദുറഹ്മാന്‍ എന്നാ ബാവ മുസ്ലിയാരുടെയും ,അബ്ദുറഹ്മാന്‍ ശൈഖിന്റെ രണ്ടാമത്തെ മകന്‍ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ മകള്‍ ഫാത്വിമ ബീവി യുടെയും മകനാണ് ബാപ്പു മുസ്ലിയാര്‍.
ബാപ്പു മുസ്ലിയാരുടെ പ്രഥമ ഉസ്താദ്‌ ഓത്തുപള്ളിയിലെ അദ്ധ്യാപകന്‍ തയ്യില്‍ അബ്ദുള്ള മുസ്ല്യാര്‍ ആണ്.അവരില്‍ നിന്നും ഖുര്‍-ആന്‍ പാരായണവും നിസ്കരകണക്കും പഠിച്ച ശേഷം തിരൂരങ്ങാടി നടുവിലെ പള്ളിയില്‍ ചേര്ന്നു .പകര സൈതലവി മുസ്ലിയാരില്നിാന്നും പത്തു കിതാബും തിരൂരങ്ങാടി വലിയ പള്ളിയില്‍ കുണ്ടോട്ടി മായിന്‍ മുസ്ലിയാരില്‍ നിന്ന് നഹ് വും അഭ്യസിച്ചു.തുടര്ന്ന് കുഞ്ഞീന്‍ മുസ്ലിയാര്‍ (വേങ്ങര ദര്സ് ‌)നിറമരുതൂര്‍ ബീരാന്‍ കുട്ടി മുസ്ല്യാര്‍ (കരിങ്കപ്പാറ ദര്സ്ത‌) ,കാടേരി അബ്ദുല്‍ കമാല്‍ മുഹമ്മദ്‌ മുസ്ല്യാര്‍ (പരപ്പനങ്ങാടി പനയത്തില്‍ ദര്സ്പ‌)കരിങ്കപ്പാറ മുഹമ്മദ്‌ മുസ്ലിയാര്‍ ,കൊയപ്പ കുഞ്ഞായിന്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍ ,ഓ .കെ സൈനുദ്ധീന്‍ മുസ്ലിയാര്‍ എന്നിവരില്‍ നിന്നുമുന്നത പഠനം നടത്തി വെള്ളൂര്‍ ബാഖിയാതില്‍ ചേര്ന്നു .സനദ്‌ വാങ്ങി.ഷെയ്ഖ്‌ ആദം ഹസ്രത്ത് ,ഉത്തമപാളയം അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരാണ് ബാഖിയാതിലെ പ്രധാന ഉസ്താദുമാര്‍.ദീനീ വിജ്ഞാനത്തിന്റെ എല്ലാ മേഖലകളിലും പ്രാവീണ്യം നേടിയ ബാപ്പു മുസ്ലിയാര്‍ കണ്ണൂര്‍ തെക്കുമ്പാട്,വൈലത്തൂര്‍ ചിലവില്‍,കണ്ണൂര്‍ പുതിയങ്ങാടി ,വടകര ചെറുവണ്ണൂര്‍, കരുവന്തി‍രുത്തി,കുണ്ടൂര്‍,തലക്കടത്തൂര്‍,തിരൂരങ്ങാടി നൂറുല്‍ ഹുദ അറബിക് കോളെജ്,അരീക്കോട്‌ മജ്മഅ്,വലിയോറ ദാറുല്‍ മആരിഫ്‌ അറബിക് കോളേജ് എന്നിവിടങ്ങളിയായി നീണ്ട അഞ്ചു പതിറ്റാണ്ടോളം ദര്സ്ല‌ നടത്തി.
ചേറൂര്‍ ശുഹദാക്കളുടെ പേരില്‍ രചിച്ച മൌലിദ്,അസ്ഹാബുല്‍ ബദറിനെ തവസ്സുല്‍ (ഇടതേടല്‍)ചെയ്തു കൊണ്ടുള്ള “അസ്ഹാബുന്നസ്ര്‍ ,”ഇമാം അബൂഹനീഫയുടെ പ്രവാചക കീര്ത്തേന –തവസ്സുല്‍ കാവ്യമായ “ഖസീദത്ത് നുഅ്മാനിയ്യ “ക്ക് തഖ്സീമായി രചിച്ച “അസീദതു റഹ്മനിയ്യ.”ശൈഖു അബ്ദുല്ലഹില്‍ ഹദ്ദാദ് മദീനാ മുനവ്വറക്കകത്തു എഴുതി വെച്ച “അല ഫാത്വിഹത്തുല്‍ മുവത്വഫിയ്യ “ യുടെ മുഖമ്മസ്‌,അജ്ഞാതനായ പ്രവാചക സ്നേഹി മദീനാ മുനവ്വറക്ക് പുറത്തു ആലേഖനം ചെയ്ത നബി കീര്ത്താന കാവ്യത്തിന്റെ മുഖമ്മസ്‌ എന്നിവയാണ് ബാപ്പു മുസ്ലിയാരുടെ കൃതികള്‍.ഇതില്‍ ചേറൂര്‍ മൌലിദിനെ സി എന്‍ അഹമദ് മൌലവി തന്റെ “കേരള മുസ്ലിം ചരിത്രം “എന്നാ കൃതിയില്‍ മുക്ത കണ്ഠം പ്രശംസിച്ചിട്ടുണ്ട്.
യമനീ കവികളും എനി ഭാഷക്കാരുമായ മറ്റു ചില കവികളും പരീക്ഷിച്ച തഖ്മീസ്‌ കേരളത്തില്‍ ഏറ്റവും വിജയകരമായി പരീക്ഷിച്ച വ്യക്തിയാണ് ബാപ്പു മുസ്ലിയാര്‍ .മാതൃ കവിതയിലെ വരികേളത് , ബാപ്പു മുസ്ലിയാരുടെ വരികേളത് എന്ന് തിരിച്ചറിയാനാകാത്ത വിധം പ്രാസവും ഘടനയും ഒത്തിണങ്ങിയതാണ് അദ്ദേഹത്തിന്റെ ഈ ഗണത്തിലുള്ള രചനകള്‍ .
ചരിത്ര പ്രസിദ്ധമായ സമസ്ത അറുപതാം വാര്ഷിുക സമ്മേളനത്തില്‍ കോഴിക്കോട് കടപ്പുറത്ത് തടിച്ചു കൂടിയ ജന ലക്ഷങ്ങളെ കോരിത്തരിപ്പിച്ച “വാഹന്‍ ലക മിന്‍ ഇസ്സിന്‍ ......”എന്ന സ്വാഗത ഗാനത്തിന്റെ മധുര മൂറുന്ന വരികള്‍ സുന്നി കൈരളി ഇന്നും മറന്നിട്ടില്ല.ഏറെ പ്രശംസിക്കപ്പെട്ട ഈ വരികള്‍ ബാപ്പു മുസ്ലിയാരുടെ പേനയില്‍ നിന്നാണുതിര്ന്നചത്‌.
നിരവധി അനുശോചന കാവ്യങ്ങളും(മര്സിരയ്യത്)എഴുതിയിട്ടുണ്ട്,ബഖിയാതില്‍ പഠിക്കുന്ന കാലത്താണ് സ്ഥാപനത്തിന്റെ പ്രിന്സിപലും പ്രശസ്ത പണ്ഡിതനുമായ ആദം ഹസ്രത്ത് അന്തരിച്ചത്,അന്ന് ബഖിയാതിലെ ഉസ്താദുമാരടക്കം അനുശോചന കാവ്യംഎഴുതി.അതില്‍ ഏറ്റവും മികച്ചതായി തിരഞ്ഞെടുത്തത് ബാപ്പു മുസ്ലിയാരുടെ വരികളായിരുന്നു.അദ്ദേഹം രചിച്ച മമ്പുറം തങ്ങളുടെ അനുസ്മരണ കാവ്യമായ “യാദന്‍ ശാദ ബിനല്‍ ഈമാനി ....”നിരവധി ദഫ് സംഘങ്ങള്‍ ഇന്നും അവതരിപ്പിക്കുന്നു.
ഒരു സംഭവത്തെ കുറിച്ച് രചിക്കുന്ന കവിതയില്‍ ആ സംഭവം വിവരിക്കുന്നതോടൊപ്പം അക്ഷരങ്ങളുടെ “അബ്ജദ്”കണക്ക് പ്രകാരം അതിന്റെ തിയ്യതി കൂടി കാണിക്കുന്ന ഇദ്ദേഹത്തിന്റെ രീതി എടുത്തു പറയേണ്ടതാണ്.അപൂര്വം് ചില കവികള്ക്കു മാത്രമാണ് ഈ സിദ്ധിയുള്ളത് .
ബാപ്പു മുസ്ലിയാരുടെ നിരവധി സേവന മേഖലകളെ പരിഗണിച്ചു കാരന്തൂര്‍ സുന്നി മര്കദസ്‌ സില്വിര്‍ ജൂബിലി സമ്മേളനത്തില്‍ ആദരിച്ചിരുന്നു.മഖ്ദൂം അവാര്ഡ് ‌,ഇമാം ഗസ്സാലി അവാര്ഡ്ി‌,എസ്.വൈ .എസ് മലപ്പുറം ജില്ല കമ്മിറ്റിയും എസ്.എസ്.എഫ് ഡോട്ട് കോം കമ്മിറ്റിയും സംയുക്തമായി ഏര്പ്പെ ടുത്തിയ ഇമാം ബ്വൂസൂരി അവാര്ഡ്ല‌ എന്നിവ നേടിയ്ട്ടുണ്ട്. 2005 ല്‍ എസ്.എസ്.എഫ് മലപ്പുറം ജില്ല കമ്മിറ്റിയും പ്രത്യേകം ആദരിച്ചിരുന്നു.
സമസ്ത കേന്ദ്ര മുശാവറ അംഗമായ അദ്ദേഹം തിരൂരങ്ങാടിയിലെ ദീനീ പ്രവര്ത്തുനങ്ങള്ക്ക് ചുക്കാന്‍ പിടിക്കുന്ന ഹിദായത് സ്സിബ് യാന്‍ സംഘം പ്രസിഡന്റാണ്.എസ്.വൈ.എസ്. ഹജ്ജ്‌ സംഘത്തിന്റെ അമീറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.





Tags:Thiroorangadi Bappu Musliyar,SSF,SYS,MaqdoomAward,SYS Malappuram,SYS Silvaer Jubily

ഹസനിയ്യയിലെ അതിഥികള്‍