2010, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

ബഹു :താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളെ കുറിച്ചല്പം


പാരമ്പര്യത്തിന്റെ പ്രൌഢിയും പാണ്ഡിത്യത്തിന്റെ തലയെടുപ്പുമുള്ള നായകനാണ് സയ്യിദു അബ്ദുറഹ്മാന്‍ കുഞ്ഞി ക്കോയ തങ്ങള്‍ അല്‍ ബുഖാരി ഉള്ളാള്‍.ഇപ്പോള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സംസ്ഥാന്‍ പ്രസിഡന്റായ തങ്ങള്‍ അവിഭക്ത സമസ്തയുടെ സമുന്നതനായ നേതാവായിരുന്നു.അനുയായികളും ശിഷ്യന്മാരും താജുല്‍ ഉലമ (പണ്ഡിത കിരീടം) എന്ന് വിശേഷിപ്പിക്കുന്ന തങ്ങള്‍ , ഉള്ളാള്‍ തങ്ങള്‍ എന്ന പേരില്‍ പ്രശസ്തനാണ്.
പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) യുടെ സന്താന പരമ്പരയില്‍ പെട്ട ഉള്ളാള്‍ തങ്ങളുടെ മുന്ഗായമികള്‍ എണ്ണൂറി ലേറെ വര്ഷംപ മുന്പ്ു യെമനിലെ ഹളര്മൌ ത്തില്‍ നിന്നും കേരള ത്തിലെത്തിയ സയ്യിദു അഹ്മദ് ജമാലുദ്ധീന്‍ ബുഖാരി ആണ്. കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്ത് താമസമാക്കിയ അദ്ദേഹം മത പ്രചാരണ രംഗത്ത് സജീവമായി, ഇദ്ദേഹത്തിനെ പിന്മുറക്കാരാണ് കേരളത്തിലെ സയ്യിദു കുടുംബങ്ങളിലെ (തങ്ങള്മാണര്‍) ബുഖാരി വംശം .അഹമ്മദാബാദിലെ പ്രശസ്തരായ ഖുത്ത് ബെ ആലം ബുഖാരി, ഷാഹി ആലം ബുഖാരി തുടങ്ങിയവരൊക്കെ ഈ പരമ്പരയില്‍ പെട്ടവരാണ്.
കോഴിക്കോട് ജില്ലയിലെ ഫറോക്ക്‌ ,കരുവന്തിമരുത്തി യില്‍ സയ്യിദു അബൂബക്കര്‍ കുഞ്ഞി ക്കോയ തങ്ങള്‍ -- ഫാത്തിമ കുഞ്ഞി ബീവി ദമ്പതികളുടെ മകനായി 1929 ലാണ് ജനനം (ഹിജ്‌റ 1341റബീഉല്‍ അവ്വല്‍ 25) ചെറുപ്പം മുതലേ അസാമാന്യ ബുദ്ധിശക്തിയും ഓര്മ ശക്തിയും അദ്ദേഹം പ്രക്ടിപ്പിച്ചു.
കരുവന്തി്രുത്തിയിലെ പുത്തന്‍ വീട്ടില്‍ മുഹമ്മദ്‌ മുസ്ലിയാരില്‍ നിന്നായിരുന്നു ഖുര്ആറന്‍ പഠനം . പിന്നീട് മത ഗ്രന്ഥങ്ങളുടെ പഠനവും അദ്ദേഹത്തില്‍ നിന്ന് തന്നെ ആരംഭിച്ചു.കരുവന്തിമരുത്തി , പാടത്തെ പള്ളി, കളരാന്തിര, പറമ്പത്ത്, കാസര്ക്കോ ട്, പരപ്പനങ്ങാടി പനയത്ത്തില്‍ പള്ളി , നങ്ങാട്ടൂര്‍ തുടങ്ങിയ ദര്സുകളിലായിരുന്നു മത പഠനം.പുത്തന്‍ വീട്ടില്‍ മുഹമ്മദ്‌ മുസ്ലിയാര്‍ ,പൊന്നാനി കൊടംബിയകത്ത് മുഹമ്മദ്‌ മുസ്ലിയാര്‍, കോണപ്പുഴ മുഹമ്മദു മുസ്ലിയാര്‍ , പറവണ്ണ മുഹ് യുദ്ധീന്‍ കുട്ടി മുസ്ലിയാര്‍, കണ്ണിയത്ത്‌ അഹമദ് മുസ്ലിയാര്‍ , കാടേരി അബ്ദുല്‍ കമാല്‍ മുസ്ലിയാര്‍ , തൃക്കരിപ്പൂര്‍ തങ്കയത്ത് ബാപ്പു മുസ്ലിയാര്‍ തുടങ്ങിയ പ്രശസ്തരായ പണ്ഡിതര്‍ അദ്ധേഹത്തിന്റെ ഗുരുനാഥന്‍ മാരാണ്.
വെല്ലൂര്‍ ബാഖിയാത് സ്വാലിഹാത്തിലായിരുന്നു ഉപരിപഠനം. ശംസുല്‍ ഉലമ അബൂബക്കര്‍ മുസ്ലിയാര്‍ ഇവിടെ ഗുരുനാഥന് ആയിരുന്നു.
രാമന്തളിയിലെ സയ്യിദു അഹമ്മദ് കോയമ്മ തങ്ങളുടെ മകള്‍ ഫാത്തിമ ബീവിയാണ് ഭാര്യ. സയ്യിദ്‌ ഇമ്പിച്ചി കോയമ്മ തങ്ങള്‍ (കൊയിലണ്ടി ),സയ്യിദു ഫസല്‍ കോയ തങ്ങള്‍(പച്ചന്നൂര്‍),ബീക്കുഞ്ഞി (മഞ്ചേശ്വരം) മുത്തുബീവി (കരുവന്തി)രുത്തി ) കുഞ്ഞാറ്റ ബീവി, ചെറിയ ബീവി (ഉടുമ്പുതറ), റംല ബീവി (കുമ്പള) എന്നിവര്‍ മക്കളാണ്.


ബഹു ;താജുല്‍ ഉലമയുടെ ഫോട്ടോകള്ക്ക് സന്ദര്ശിrക്കുക , ഇസ്ലാമിക്‌ ഫോട്ടോ ഗാലറി















Sayyid Abdurahman Al Bukhari Ullal biography,

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹസനിയ്യയിലെ അതിഥികള്‍