Markaz എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Markaz എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2012, ഫെബ്രുവരി 9, വ്യാഴാഴ്‌ച
കാന്തപുരത്തെ വരച്ച അകമ്പാടം നൌഷാദിന് സ്നേഹപൂര്‍വ്വം ...
ശ്രീ നൗഷാദ് അകമ്പാടം , വരക്കാനും.....അതിലൂടെ ഒത്തിരി ആശയങ്ങള്‍ മുന്നോട്ടു വെക്കാനും നിങ്ങള്ക്ക് കഴിവുണ്ട് .നിങ്ങളുടെ ആ വരകളെ ഞങ്ങള്‍ ഇഷ്ടപ്പെടുകയും അത് ഫേസ്ബുക്ക് പോലോത്തതിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു .. ഇന്ന് രാവിലെ ഞാന്‍ ഫേസ്ബുക്കില്‍ വന്നപ്പോള്‍ ആദ്യം മുന്നില്‍ കണ്ടത് ബൂലോകം നടത്തുന്ന സൂപ്പര്‍ ബ്ലോഗ്ഗര്‍ മത്സരം ,എന്റെ മനസ്സില്‍ അന്നേരം നിങ്ങള്ക്ക് മാര്‍ക്കിടാനാണ് തോന്നിയത് .കാരണം മുല്ലപെരിയാര്‍ വിഷയത്തില്‍ നിങളുടെ വരകളും,അത് പോലെ നിങ്ങളുടെ വരകളെ നിങ്ങളുടെ അനുമതി കൂടാതെ പ്രസിദ്ധീകരിച്ച പത്ര മാധ്യമങ്ങളുടെ "ധാര്‍മികത"യും എന്റെ മനസ്സിലേക്ക് കടന്നു വന്നു . ഈ ഫോട്ടോ കാണുന്നത് വരെ ഞാന്‍ നിങ്ങളുടെ പക്ഷത് ആയിരുന്നു . കാരണം നിങ്ങള്‍ സുന്നിയോ മുജാഹിദോ എന്ന് നോക്കിയിരുന്നില്ല ആ താല്പര്യം.നിങ്ങളുടെ വരയില്‍ കണ്ട ആശയങ്ങള്‍ ഞങ്ങള്‍ ഇഷ്ടപെട്ടിരുന്നു .നിങ്ങള്‍ ഫേസ്ബുക്കില്‍ സ്വന്തം പേജു തുടങ്ങിയപ്പോള്‍ അതില്‍ ആറാമതായി ലൈക് ചെയ്ത ആളാണ് ഞാന്‍ .ഇപ്പോള്‍ ഞാന്‍ ലജ്ജിക്കുന്നു . കാന്തപുരം എന്ന മനുഷ്യനെതിരെയുള്ള ബഷീറിയന്‍ കൊലവെറി നിങ്ങള്‍ക്കും ബാധിച്ചത്തില്‍ ഞാന്‍ സഹതപിക്കുന്നു .ഈ ഫോട്ടോ കണ്ടത് മുതല്‍ നിങ്ങളെ ഞാന്‍ വെറുക്കുന്നു .. കാരണം ഞാനടക്കം ലക്ഷകണക്കിന് ആളുകള്‍ കാന്തപുരം ഉസ്താദിനെ ആദരിക്കുന്നു , ആനുകാലിക ചുറ്റുപാടില്‍ അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരക്കുന്നു ,, ആ ഞങ്ങളെയാണ് നിങ്ങള്‍ എലികളാക്കി ..കാഫിര്‍ ആക്കി ചിത്രീകരിച്ചു നരകത്തിലേക്ക് കൊണ്ട് പോയി തള്ളുന്നത് . നിങ്ങളുടെ ഈ ബ്ലോഗില്‍ നിങ്ങള്ക്ക് വേണ്ടി കയ്യടിച്ച ഒരാളും ഒരു വിഷയത്തിലെങ്കിലും കാന്തപുരം ചെയ്തത് നന്നായി എന്ന് പറഞ്ഞിട്ടില്ല.അവര്‍ക്ക് കിട്ടിയ ഏതൊരു അവസരം ഉണ്ടോ ..അവര്‍ കാന്തപുരത്തെയും സുന്നി പ്രസ്ഥാനത്തെയും തെറി പറയാനും എതിര്ക്കനുമേ നിന്നിട്ടുള്ളൂ . ഈ കൂട്ടര്‍ നിങ്ങളുടെ വരയെ അഭിനന്ദിച്ചത് നിങ്ങളോടുള്ള സ്നേഹം കൊണ്ടോ ..നിങ്ങളുടെ വരയുടെ മഹത്വം കൊണ്ടോ ആണെന്ന് നിങ്ങള്‍ വിചാരിക്കുന്നുവോ ..? എങ്കില്‍ നിങ്ങള്ക്ക് തെറ്റി .. അവരാഗ്രഹിച്ചതു നിങ്ങള്‍ ചെയ്തു ഏറ്റവും ഭംഗിയായി. കാന്തപുരം വിരോധം രക്തത്തില്‍ അലിഞ്ഞ അവരുടെ കണ്ണുകളെ നിങ്ങള്‍ കുളിരണിയിപ്പിച്ചു .അതിന്റെ സന്തോഷ പ്രകടനം ആണത് .
മുജാഹിദുകളും ജമാഅത്തെ ഇസ്ലാമിക്കാരും സുന്നികളെ കാഫിര്‍ ആക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി...ഒരു ഭാഗത്ത് സുന്നികള്‍ ശിര്‍ക്ക് ചെയ്യുന്നവര്‍ ആണ് എന്ന് ആവര്‍ത്തിച്ചു പറയുകയും ,,മറുഭാഗത്ത് സുന്നികള്‍ അറുത്തതു തിന്നുകയും ..സുന്നീ പെണ്‍കുട്ടികളെ വിവാഹം ചെയ്യുകയും ,,അനന്തരാവകാശം ചോദിച്ചു വാങ്ങുകയും ചെയ്യുന്ന മുജാഹിദുകള്ക്കും ജമാഅത്തെ ഇസ്ലാമിക്കും കേരളത്തില്‍ ഏറ്റവും വിരോധമുള്ളത് ആരാണ് എന്ന് ചോദിച്ചാല്‍ അതിനു ഒരേ ഒരു ഉത്തരം ആണ് ഉള്ളത് കാന്തപുരം., അവര്‍ ഈ ചിത്രത്തെ വാനോളം പുകഴ്ത്തും.. നിങ്ങള്ക്ക് സ്തുതി പാടുകയും ചെയ്യും. നിങ്ങള്‍ ഒറ്റയടിക്കല്ലേ ലക്ഷങ്ങളെ അവര്‍ക്ക് വേണ്ടി ആയിരങ്ങളെ കാഫിര്‍ ആക്കി ചിത്രീകരിച്ചിരിക്കുന്നത് . ഒരു മുസ്ലിമിനെ ഏതു മാനദണ്ഡം വെച്ചാണ് നിങ്ങള്‍ അവിശ്വാസി യായി ചിത്രീകരിച്ചതു ...? മുസ്ലിം സമൂഹത്തെ മൊത്തം നരകാവകാശികള്‍ ആയി വരക്കാന്‍ നിങ്ങള്ക്ക് കഴിഞ്ഞതു എങ്ങിനെ ..?
നിങ്ങള്‍ സൂക്ഷിക്കണം ,,ഞങ്ങള്‍ ഏ. പി ക്കാരെ അല്ല ...ഞങ്ങള്‍ ഇക്കാലം വരെ ഒരു അക്രമവും ചെയ്തിട്ടില്ല .പതിനായിരകണക്കിന് മെമ്പര്‍ മാര്‍ ഉള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനവും , അതിലേറെ മെമ്പര്‍ മാര്‍ ഉള്ള യുവജന സംഘടനയും ഉള്ള ഞങ്ങള്‍ നിരവധി അവകാശ സമരങ്ങള്‍ നടത്തിയിട്ടുണ്ട്.അവിടെയൊന്നും ഇല്ലാത്തത് നിങ്ങള്ക്ക് നേരേ ഉണ്ടാവില്ല . ഞങ്ങളെയും ഞങ്ങളുടെ നേതാകളെയും ശിര്‍ക്ക് ചെയ്യുന്നവര്‍ ആയി ചിത്രീകരിക്കുകയും കൊല്ലല്‍ നിര്‍ബന്ധമാണ് എന്ന് എഴുതി വെക്കുകയും ,കോഴിക്കോട് മുഹ്‌യദ്ദീന്‍ പള്ളിയടക്കം മുള്ള ഞങ്ങളുടെ പള്ളികള്‍ കയ്യേറുകയും ചെയ്ത മുജഹിദുകളെ ഞങ്ങള്‍ ആശയപരമായി മാത്രമേ എതിര്‍ത്തിട്ടുള്ളൂ . അത്രയും മാനവികത കാണിക്കുന്ന ഞങ്ങള്‍ പ്രത്യേകിച്ച് , മാനവികതയെ ഉണര്ത്താന്‍ വേണ്ടി കാന്തപുരം തന്നെ കേരള യാത്ര നടത്തുന്ന ഈ വേളയില്‍ ഞങ്ങള്‍ നിങ്ങളെ ഉപദ്രവിക്കാന്‍ വരില്ല .നിങ്ങളെ തെറി പറയാനും ഞങ്ങള്‍ വരില്ല . കാരണം ഒരു പാട് വിമര്‍ശനങ്ങളും കുപ്രചരണങ്ങളും നേരിട്ട ഞങ്ങളുടെ ഉസ്താദു ബഹു കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഇതുവരെ ഒരാളെ തെറി പറയുന്നത് ഞങ്ങള്‍ കേട്ടിട്ടില്ല. കണ്ടിട്ടില്ല . അത് കൊണ്ട് ആ വഴിയെ ഞങ്ങള്‍ നീങ്ങില്ല .
പക്ഷെ നിങ്ങള്‍ സൂക്ഷിക്കണം ,, നിങ്ങള്ക്ക് വരയ്ക്കാന് കഴിവ് തന്ന ഒരു അല്ലാഹുവില്‍ നിങ്ങള്‍ വിശ്വസിക്കുന്നു എങ്കില്‍ ( അങ്ങിനെ പറഞ്ഞത് എനിക്ക് നിങ്ങളെ കൂടുതല്‍ അറിയില്ല . മുസ്ലിം നാമധാരികള്‍ ആയ അവിശ്വാസികള്‍ ബൂലോകത്ത് ഉള്ളത് കൊണ്ടാണ് )ആ അല്ലാഹുവിനെ നിങ്ങള്‍ ഭയക്കണം . നിങ്ങളുടെ പരലോകം നിങ്ങള്‍ സൂക്ഷിക്കണം . ഒരു സുന്നത്ത് നിസ്കാരം പോലും ഒഴിവാക്കാതെ , കറാഹത്തുകള്‍ പോലും ചെയ്യാതെ ജീവിക്കുന്നവര്‍ കാന്തപുരത്തിന്റെ അനുയായികള്‍ ആയി ഉണ്ട് . ജീവിത ത്തിന്റെ സിംഹ ഭാഗവും പ്രവാചകന്‍ (സ) ദീനിന്റെ തൂണ്‍ എന്ന് വിശേഷിപ്പിച്ച ഇല്‍മു പഠിപ്പിക്കാന്‍ വേണ്ടി മാറ്റി വെച്ചവര്‍ ഏറെയുണ്ട് ആ കൂട്ടത്തില്‍ .. ഹബീബ് നബി (സ) തങ്ങളുടെ കുടുബ പരമ്പരയില്‍ പെട്ട ഒരു പാട് സയ്യിദന്മാര്‍ ഉണ്ടാ കൂട്ടത്തില്‍.. ഇതൊന്നും നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല . ഈ ബഹു കോടി മുസ്ലിംകളെ നരകാവകാശികള്‍ ആയി വരയ്ക്കാന്‍ തോന്നിയ നിമിഷത്തെ നിങ്ങള്‍ ശപിക്കും.. നിങ്ങള്ക്ക് വരയ്ക്കാന്‍ തന്ന കൈകള്‍ ഇല്ലായിരുന്നു എങ്കില്‍ എന്ന് നിങ്ങള്‍ ആഗ്രഹിച്ചു പോകും. പ്രിയ നൗഷാദ് നിങ്ങളുടെ ആ വര കണ്ടു ഒരാളെന്‍കിലും കാന്തപുരത്തിന്റെ പിന്നില്‍ നിന്നും മാറും എന്ന് നിങ്ങള്‍ കരുതിയോ ..? കാന്തപുരത്തിന് അത് കൊണ്ട് വല്ല ക്ഷീണവും ഉണ്ടാകുമെന്ന് നിങ്ങള്‍ കരുതുന്നുവോ ...? രണ്ടും ഉണ്ടാകില്ല എന്ന് നിങ്ങള്ക്കറിയാം ...കാന്തപുരം വിരോധികള്‍ അത് കുറെ ഷെയര്‍ ചെയ്യും...അത് കണ്ടു കുറെ പേര്‍ ചിരിക്കും ,, സുന്നികള്‍ എന്ന് പറയുന്ന മറ്റൊരു വിഭാഗവും ഏറെ സന്തോഷിക്കും. എന്നെ പോലുള്ള കുറച്ചു പേര്‍ അതിനോടു ഇത്തരത്തില്‍ പ്രതികരിക്കും . ചിലര്‍ മനസ്സിന്റെ വേദന കൊണ്ട് അല്പം ഈര്‍ഷ്യത കൂടുതല്‍ പ്രകടിപ്പിക്കും. ഭൂരിഭാഗം പേരും മനസ്സ് കൊണ്ട് പ്രാര്‍ത്ഥിക്കും .....ആ പ്രാര്‍ത്ഥനയെ നിങ്ങള്‍ സൂക്ഷിക്കണം ..നിങ്ങളുടെ കുടുംബം സൂക്ഷിക്കണം .
ഒരു അപേക്ഷയെ നിങ്ങളോട് ഉള്ളൂ ... നിങ്ങള്‍ ഈ ചിത്രം വരയ്ക്കാന്‍ എടുത്ത സമയം, അത്ര എങ്കിലും സമയം കാന്തപുരം എന്ന മുസ്ലിയാര്‍ ആയ ആ സാധാരണ മനുഷ്യനെ ഒന്ന് പഠിക്കണം. അത് ആരെങ്കിലും എഴുതി വെച്ച തു നോക്കിയാകരുത് . കാന്തപുരത്തെ ഒരു നോക്കെന്കിലും കാണാത്തവരുടെ പ്രസംഗം കേട്ടിട്ടും ആകരുത് ..നിങ്ങള്‍ സ്വന്തം നിരീക്ഷണ പാടവം ഉള്ള ആളാണല്ലോ.. ഒന്ന് നേരില്‍ പഠിക്കുക ...എന്നിട്ടും ഇതാണ് നിങ്ങള്ക്ക് ഉത്തരം എങ്കില്‍ നിങ്ങള്ക്ക് മുന്നോട്ട് പോകാം. കാന്തപുരത്തെ കുറിച്ച് ഞങ്ങള്‍ പറയുമ്പോള്‍ ഞങ്ങളെ സ്തുതിപാടകരും മറ്റുമായി ഒരു പാട് ചിത്രീകരണങ്ങള്‍ നടക്കും.പക്ഷെ ഈ ഉത്തരാധുനികതയുടെ കാലത്ത് കേവലം പള്ളി ദര്സിലെ ഒരു മൂലയില്‍ ഒതുങ്ങേണ്ടിയിരുന്ന ഒരു മനുഷ്യനെ ഇത്തരുണത്തില്‍ മാറ്റിമറിച്ചിട്ടുണ്ടെങ്കില്‍ അതൊരു ഇതിഹാസം തന്നെയാണ് ..കാലം കാത്തു വെച്ച ഇതിഹാസം.
കേവലം രണ്ടു പതിറ്റാണ്ട് കൊണ്ട് വിദ്യാഭ്യാസ പരമായും സാംസ്കാരിക പരമായും സാമ്പത്തിക പരമായും ഒരു സമൂഹത്തെ ഇത്തരുണത്തില്‍ ഉയര്‍ത്തിയ വേറെ ആരുണ്ട് ഈ കേരളത്തില്‍ ..പറയാന്‍ കഴിയുമോ നിങ്ങള്ക്ക് ..? പതിനായിരകണക്കിന് പണ്ഡിതന്മാര്‍ , രണ്ടായിരത്തിലേറെ പള്ളികള്‍ , കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ മത -ഭൌതിക വിദ്യഭ്യാസ സ്ഥാപനങ്ങള്‍ , ജീവിത പ്രാപ്തി നേടിയ ആയിരകണക്കിന് യതീമുകള്‍ , അഗതികള്‍ ..അങ്ങിനെ എന്തെല്ലാം ...ഇന്ന് ഇരുപതിനായിരത്തിലേറെ കുട്ടികള്‍ മര്‍കസ് സ്ഥാപങ്ങള്‍ക്ക് കീഴില്‍ മാത്രം പഠിക്കുന്നു . അതില്‍ അയ്യായിരം പേര്‍ താമസിച്ചു പഠിക്കുന്നു . കാശ്മീരിന്റെയും ബംഗാളിന്റെയും ഹരിയാനയുടെയും ,അന്തമാന്‍ നിക്കൊബാറിന്റെയും തുടിപ്പുകള്‍ ഇന്ന് നാം അറിയുന്നു ...പറയുക പകരംവെക്കാന്‍ വേറെ ആരുണ്ട് ..വര്ത്തമാന കാലത്ത് . ഒരുപാട് പേരെ നാം ഇതിഹാസ നായകര്‍ കേരള ക്കരയില്‍ കാണുന്നുണ്ട് ..ആ അളവ് കോല്‍ ഒന്ന് വെച്ച് കാന്തപുരത്തെ ഒന്ന് അളക്കുക...നിങ്ങളുടെ അളവ് തെറ്റുന്നത് നിങ്ങള്ക്ക് തന്നെ കാണാം . അദ്ദേഹം ചെയ്യുന്ന നന്മകളോട് നിങ്ങള്‍ സഹകരിക്കണം എന്ന് ഞങ്ങള്‍ പറയുന്നില്ല . പക്ഷെ കുപ്രചരണങ്ങള്‍ നടത്താതിരിക്കുക . അത് കൊണ്ട് നഷ്ടം കാന്തപുരത്തിന് ഉണ്ടാകില്ല . അദ്ദേഹത്തിന്റെ കൈവശം ഒരു യത്തീമിനോ അഗതിക്കോ വേണ്ടി ചെന്നെത്തുന്ന ചില്ലികാശുകള്‍ ഇല്ലാതാക്കാനേ അത് മൂലം കഴിയൂ ...പ്രവര്‍ത്തന ഗോദയില്‍ ഇറങ്ങിയ കാലം മുതല്‍ തന്നെ കുപ്രചരണങ്ങള്‍ ഏറ്റുവാങ്ങാന്‍ തുടങ്ങിയ കാന്തപുരം അതെല്ലാം അതിജയിച്ചു വിമര്‍ശനങ്ങളെ പൂമാലയായി സ്വീകരിച്ചു ആദര്‍ശ വഴിത്താരയെ പൂമെത്തയാക്കി കനകം വിളയിച്ചു മഹാത്മാവ് ആണ് .അതിന്റെ സൌരഭ്യം അറിയാനും വേണം ഒരു ഭാഗ്യം .നാഥന്‍ തുണക്കട്ടെ എല്ലവരെയും .. ശൈഖുനാ കാന്തപുരത്തിന് അള്ളാഹു ദീര്‍ഘായുസ്സ് നല്‍കട്ടെ. ആമീന്‍,
: ബാവാസ് കുറിയോടം :
2011, ഡിസംബർ 9, വെള്ളിയാഴ്‌ച
ശഅ്റ് മുബാറക് മസ്ജിദിനു ജനുവരി 30ന് തറക്കല്ലിടും
കോഴിക്കോട് കേന്ദ്രമായി മര്കനസ് നിര്മിനക്കുന്ന ശഅ്റ് മുബാറക് മസ്ജിദിനു ജനുവരി മുപ്പതിന് തറക്കല്ലിടും.സയ്യിദു അബ്ബാസ് മാലിക്കി മക്ക സംബന്ധിക്കും.
ഹിജ്റ വര്ഷം 1433 റബീഉല്‍ അവ്വല്‍ ഏഴിന് മര്ക്സില്‍ ശഅ്റ് മുബാറക് ദര്ശതന ത്തോടനുംബന്ധിച്ചു നടക്കുന്ന വിപുലമായ മീലാദ് കോണ്ഫ്രരന്സില്‍ വെച്ചാണ് ശിലാസ്ഥാപന കര്മംന നിര്വ്വ3ഹിക്കുക. ചടങ്ങില്‍ രാജ്യാന്തര നേതാക്കള്ക്ക് പുറമേ പ്രമുഖ സാദാത്തുക്കളും മത നേതാക്കളും പങ്കെടുക്കും. മീലാദ് കൊണ്ഫ്രന്സിന്റെ നടത്തിപ്പിനായ് 1433 അംഗ സ്വാഗത സംഘം രൂപവല്ക്കരിച്ചു .
മര്ക സ് യാഹ്ടീം ഖാന ഓഡിറ്റോറിയാത്തില്‍ നടന്ന സ്വാഗത സംഘ രൂപവത്ക്കരണ യോഗത്തില്‍ സയ്യിദു യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ അധ്യക്ഷത വഹിച്ചു .സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്ഥ്ിദന നിര്വബഹിച്ചു .കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ വിഷയാവതരണം നടത്തി .പി.കെ.എം. സഖാഫി ഇരിങ്ങല്ലൂര്‍ , ത്വാഹിര്‍ സഖാഫി മഞ്ചേരി സംസാരിച്ചു .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)