ഫിഖ് ഹ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഫിഖ് ഹ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ജൂലൈ 28, ബുധനാഴ്‌ച

ആര്‍ത്തവകാല ദാമ്പത്യം


ആര്‍ത്തവ കാലത്ത് ലൈംഗിക ബന്ധം പാടില്ല .ഇസ്ലാം പാടെ വിലക്കിയ കാര്യമാണിത്. വിശുദ്ധ ഖുര്‍-ആന്‍ പറയുന്നു: “ആര്‍ത്തവത്തെ കുറിച്ച് അവര്‍ തങ്ങളോടന്വേഷിക്കുന്നു.താങ്കള്‍ പറയുക .അത് മലിനമാണ്. അത് കൊണ്ട് ആര്ത്തവത്ത്തില്‍
ഭാര്യമാരെ നിങ്ങള്‍ വെടിയുക . ശുദ്ധി പ്രാപിക്കും വരെ അവരെ സമീപിക്കരുത്. ശുദ്ധി കൈവരിച്ചാല്‍ അല്ലാഹു വിധിച്ച വിധത്തില്‍ നിങ്ങള്‍ ക്കവരെ പ്രാപിക്കാം. തീര്‍ച്ച അല്ലാഹു പശ്ചാത്തപികളെയും പരിശുദ്ധരെയും പ്രിയം വെക്കുന്നവനാകുന്നു.”(അല്‍ ബഖറ :222)

ഈ വാക്യത്തെ വ്യാഖ്യാനിച്ചു ഇമാം റാസി പറയുന്നു :ജൂതന്മാരും അഗ്നി ആരാധകരും ആര്‍ത്തവ വേളയില്‍ സ്ത്രീ സമ്പര്‍ക്കം പാടെ വെടിയുന്നവരായിരുന്നു. ക്രിസ്ത്യാനികളാകട്ടെ ആര്ത്തവത്തെ അവഗണിച്ചു സംഭോഗിക്കുന്നവരായിരുന്നു. അന്ധകാര അറബികള്‍ സ്ത്രീ ആര്‍ത്തവവതിയയാല്‍ ഒരുമിച്ചു ഭക്ഷിക്കാനോ ഒരു വിരിപ്പില്‍ ഒന്നിച്ചിരിക്കുവാനോ ഒരേ വീട്ടില്‍ തമ്സിക്കണോ പോലും സന്നദ്ധമായിരുന്നില്ല.
ജൂത-മജൂസി വിശ്വാസത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത് .ഈ കാലത്താണ് മേല്‍ വാക്യം അവതരിക്കുന്നത്. ആര്ത്തവകാരികളോടുള്ള സമീപനത്തിന് മാന്യവും സുരക്ഷിതവുമായ ഒരു വിധിയായിരുന്നു ഈ ഖുര്‍-ആന്‍ വാക്യത്തിലൂടെ അല്ലാഹു വെളിപ്പെടുത്തിയത്. പക്ഷെ
ഖുര്‍-ആന്‍ വാക്യത്തിന്റെ ബാഹ്യ തലം മാത്രം പരിഗണിച്ചു മുസ്ലിംകളില്‍ത്തന്നെ ചിലര്‍ പത്നിമാരെ
ആര്ത്തവാവസരത്ത്തില്‍ വീടിനു പുറത്താക്കി. ഈ സന്ദര്‍ഭത്തില്‍ ചില ഗ്രാമീണര്‍ തിരുനബി(സ) യെ സമീപിച്ചു പരാതിപ്പെട്ടു .”തിരുദൂതരെ വല്ലാത്ത തണുപ്പാണിപ്പോള്‍ ,വസ്ത്രങ്ങള്‍ ഞങളുടെ വശം വിരളം.ആര്‍ത്തവ കാരികള്‍ക്ക് പുതപ്പ് നല്‍കിയാല്‍ വീട്ടിലെ മറ്റുളളവരുടെ കാര്യം കഷ്ടമാകും.തിരിച്ചായാല്‍ ആര്ത്തവകാരികള്‍ക്കും വിഷമമാകും.”
ഇത് കേട്ടപ്പോള്‍ നബി(സ) പറഞ്ഞു.”നിങ്ങളോടു ഞാന്‍ വിരോധിച്ചത് ആര്‍ത്തവ കാലത്ത് അവരുമായുള്ള സംയോഗം മാത്രമാണ് .അനറബികളെ പ്പോലെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ഞാന്‍ കല്പ്പിച്ചിട്ടില്ലല്ലോ.”
ഈ വിധി അറിഞ്ഞു ജൂതന്മാര്‍ പറഞ്ഞുവത്രേ: “ ഈ മനുഷ്യന്‍ എല്ലാ അര്‍ത്ഥത്തിലും നമ്മുടെ മതത്തി നെതിരാണെന്നു തോന്നുന്നു.”(തഫ് സീരുല്‍ കബീര്‍ 6/67)
മേല്‍ വാക്യത്തില്‍ ആര്ത്തവത്തെ പരാമര്‍ശിച്ചു പറഞ്ഞ പദം “ മഹീള്” എന്നാണ് .ഇതിന്റെ പ്രസിദ്ധവും പ്രചാരത്തിലുള്ളതുമായ അര്‍ത്ഥം “മെന്‍സസ് സ്ഥാനം”എന്നാകുന്നു അപ്പോളെ വാക്യത്തിന്റെ വിവക്ഷ ആര്ത്തവാവസരത്തില്‍ സ്ത്രീ ബന്ധം വര്ജ്യമാണെന്നാകും.”(റാസി 6/68)
ഫതഹുല്‍ മുഈന്‍ പറയുന്നു, ആര്ത്തവമുളളപ്പോള്‍ മുട്ട് പൊക്കിളിനിടയിലെ സാമീപ്യം നിഷിദ്ധ മാകുന്നു.സംയോഗം മാത്രമേ ഹറാമുള്ളൂ എന്നും അഭിപ്രായമുണ്ട്. നവവി ഇമാം തെരഞ്ഞെടുത്ത വീക്ഷണം രണ്ടാമത്തേതാണ് .”സംയോഗമല്ലാത്ത എന്തുമാകാം”എന്ന മുസ്ലിമിന്റെ ഹദീസാണ് ഇമാമിന്റെ രേഖ. (ഫത്‌ :28)
അബൂദാവൂദ്‌ (റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം.ഒരാള്‍ നബി(സ) യുടെ അരികില്‍ വന്നു ആരാഞ്ഞു .
ഭാര്യക്ക്‌ ആര്ത്തവമുള്ളപ്പോള്‍ അവളില്‍ അനുവദിക്കപെട്ടതെന്താകുന്നു ..?നബി (സ) പറഞ്ഞു. “ അരയുടുപ്പിനു അപ്പുറത്തുള്ളവ. മുട്ട് പൊക്കിളിന്നിടയിലെ ഇടപെടല്‍ ഹറാമാകാന്‍ കാരണം തര്‍ക്കമില്ലാതെ നിഷിദ്ധമായി വിധിക്കപെട്ടിട്ടുള്ള സംയോഗത്തിലേക്ക് അത് വഴി വെക്കുമെന്നതാണ്. ഹദീസില്‍ ഇങ്ങനെ ഉണ്ട്. “വേലിക്കു ചുറ്റും മേയാന്‍ നിന്നാല്‍ വേലി ഭേദിക്കാന് കളമൊരുങ്ങും . ഇമാം ശാഫി (റ) ഇങ്ങനെ കൃത്യമായി പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്. “ആര്‍ത്തവ കാലത്തെ സംഭോഗം ഹറാമകന്‍ കാരണം യോനിയിലെ മാലിന്യമാണ് .മുട്ട് പൊക്കിളിനിടെ ഹറാമാണെന്നു വിധിക്കാന്‍ കാരണം സംയോഗത്തില്‍ ചെന്ന് ചാടാനുള്ള സാധ്യതയുമാണ് .”(ഫതാവല്‍ കുബ്റ:1/120)
ഇമാം റാസി (റ) പറയുന്നു. ആര്‍ത്തവ കാലത്തെ സംയോഗം ഹറാമാണെന്ന കാര്യത്തില്‍ മുസ്ലിംകള്‍ ഏകോപിതരാകുന്നു.അത് പോലെ മുട്ട് പോക്കിളിനിടയിലെ ഭാഗമൊഴിച്ചു ബാക്കി യുള്ളവ കൊണ്ട് ആസ്വാദനം ഹലാലാണെന്നു കാര്യത്തിലും ഏകോപിതരാണ്.മുട്ട് പൊക്കിളിനിടയിലെ ഭാഗം അനുവദിനീയമാണോ എന്നതിലാണ് അഭിപ്രായന്തരമിരിക്കുന്നത്.
‘മഹീള്’എന്നത് കൊണ്ട് ആര്‍ത്തവ മേഖല എന്നര്‍ത്ഥം വെക്കുമ്പോള്‍ സംഭോഗം മാത്രമേ ഹറാമാകുന്നുള്ളൂ. ആര്‍ത്തവം എന്നര്‍ത്ഥം വെക്കുമ്പോള്‍ ആര്‍ത്തവ വകാലത്ത് സ്ത്രീ സഹവാസം ഒഴിവാക്കുക എന്നാകും ആയതിന്റെ വിവക്ഷ,അത് പൊക്കിളിനു താഴെയും മുട്ടിനു മേലെയുമുള്ള ഭാഗങ്ങളില്‍ ബന്ധമൊഴിവക്കാനുള്ള മറ്റു പ്രമാണങ്ങള്‍ക്ക് പിന്‍ബലമേകുന്നു.അപ്പോളെ ബാക്കി ഭാഗങ്ങള്‍ പരിശുദ്ധങ്ങളാണെന്നു വരും.”(റാസി :6/72)
ആര്‍ത്തവ വുമായി ബന്ധപ്പെട്ട മറ്റൊരു മസ്അല ആര്‍ത്തവ വിരാമശേഷം കുളിച്ചു വൃത്തി യായാലേ ബന്ധം അനുവദിക്കപ്പെടു എന്നതാണ്.എല്ലാ നാടുകളിലെയും ഭൂരിപക്ഷം കര്‍മ ശാസ്ത്രഞരും പറയുന്നത് ആര്‍ത്തവകുളി കൂടി കഴിഞ്ഞാലെ സ്ത്രീ ബന്ധം അനുവദനീയമാകൂ എന്നാണ് . (തഫ്‌സീര്‍ റാസി :6/76,77)(ഫത്‌ ഹുല്‍ മുഈന്‍ പേജ് 28)
ആര്‍ത്തവകാലത്തെ ബന്ധം ആരോഗ്യപരമായി ആപല്‍ക്കരമാണെന്നു തെളിഞ്ഞിട്ടുണ്ട്. ആര്‍ത്തവ കാലത്തെ ലൈംഗിക ബന്ധം ഗര്ഭാശയാര്‍ബുദത്തിനു കാരണമാകുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.ഉസ്മാന്ബ്നു ദദ്ഹബി ഉദ്ധരിക്കുന്നു. “ആര്‍ത്തവരക്തം പുരുഷ ലിംഗത്തിനു അനാരോഗ്യം വരുത്തുന്നതായി അനുഭവമുണ്ട്.”(ത്വിബ്ബ്ന്നബവി :22) ഇബ്നു ഹജറുല്‍ ഹൈതമി (റ) പറയുന്നു: “ആര്‍ത്തവകാരിയുംയുള്ള ബന്ധം വേദനാജനകമായ രോഗങ്ങള്‍ക്കും കുഷ്ടബാധക്കും കാരണമാകുമെന്ന് .” ഇമാം ഗസ്സാലി (റ) പറഞ്ഞിട്ടുണ്ട്. (ഫതാവല്‍ കുബ്റ 1/122 ) നബി (സ) പറഞ്ഞു : “ആര്‍ത്തവകാരിയെ പ്രാപിച്ചവന്‍ മുഹമമദ് നബിക്കിറക്കപെട്ടതിനെ കളവാക്കിയവനാകുന്നു .”(തിര്‍മുദി ,അഹ്മദ് )

2010 ജൂലൈ 26, തിങ്കളാഴ്‌ച

ബറാഅത് രാവും അനുഷ്ഠാനങ്ങളും

സവിശേഷവും പുണ്യങ്ങള്‍ നിറഞ്ഞതുമായ ഒരു രാവാണ് ലൈലതുല്‍ ബറാഅഃ
അഥവാ ശഅബാന്‍ പതിനഅഞ്ചാം രാവ്.വിശുദ്ധ ഖുറാനും തിരുസുന്നത്തും ഈ രാവിന്‍റെ മഹത്വ ങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട് . “സത്യാസത്യങ്ങളെ വിവേചിച്ചു വ്യക്തമാക്കുന്ന ഗ്രന്ഥം തന്നെയാണ്
വെള്ളിയാഴ്ച രാവ് ,വലിയ പെരുന്നാള്‍ രാവ് ,ചെറിയപെരുന്നാല്‍ രാവ് ,റജബ് ഒന്നാം രാവ് ,ശഅബാന്‍ പതിനഞ്ചാം രാവ് എന്നിവയാസന്നമായ ഒരു രാവില്‍ നാമത് (ഖുര്‍ആന്‍) അവതരിപ്പിച്ചു.നിശ്ചയമായും നാം മുന്നറിയിപ്പ്‌ നല്കികൊണ്ടിരിക്കുന്നു. മുഖ്യമായ എല്ലാ കാര്യങ്ങളും വേര്‍തിരിച്ചു രേഖപ്പെടുത്തുന്നത് ആ രാത്രിയിലാണ്. .” എന്ന സൂറത്ത് ദ്ദുഖാനില്‍ വിവരിച്ച രാത്രി കൊണ്ടുള്ള വിവക്ഷ ബറാഅത് രാവനെന്നു പ്രസിദ്ധ ഖുറാന്‍ വ്യാഖ്യാതവ്‌ ഇക് രിമ പറയുന്നു. പ്രശസ്ത ഖുറാന്‍ വ്യാഖ്യാതാവ് ഇബ്നു അബ്ബാസ്‌ (റ) ന്റെ മുഖ്യ ശിഷ്യനാണ് ഇക് രിമ.
അതെ സമയം മേല്‍ പറഞ്ഞ രാവ് കൊണ്ടുള്ള വിവക്ഷ ലൈലതുല്‍ ഖദ്റാണെന്നാണ് ചില പണ്ഡിതന്മാരുടെ പക്ഷം. എങ്കില്‍ ഖുറാന്‍ ഇറങ്ങിയത് ഏത് രാവിലാണെന്ന ചോദ്യം പ്രസക്തമാണ് .ഇക്രിമയുടെ പക്ഷമനുസരിച്ചു ബറാഅത് രവിലാണെന്നു വരും. മറുപക്ഷത്തിന്റെ അഭിപ്രായം ലൈലതുല്‍ ഖദ്റിലുമായിരിക്കുണം.എന്നാല്‍ ഇവ തമ്മില്‍ വൈരുധ്യമില്ലെന്നും രണ്ടും ശരിയാണെന്നു മാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യക്തമാക്കുന്നു, ഖുര്‍ആന്‍ മൂലഗ്രന്ഥമായ ലൌഹുല്‍ മഹ്ഫൂളില്‍ നിന്ന് ഒന്നാം ആകാശത്തേക്ക് ഇറങ്ങിയത് ബറാഅത് രാവിലും ഒന്നാം ആകാശത്ത് നിന്ന് ഭുമിയിലേക്ക് ഇറക്കിയത് ലൈലതുല്‍ ഖദ്റിലുമാണെന്നാണ് അവരുടെ വിശദീകരണം .
ഖുര്‍ആനില്‍ വിവരിച്ച റാവു കൊണ്ടുള്ള വിവക്ഷ എന്തായാലും പതിനഅഞ്ചാം രാവിനു മഹത്വ
മുന്ടെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടായില്‍ രണ്ടഭിപ്രായമില്ല. ഇമാം ഇബ്നുഹജര്‍ പറയുന്നു “ലൈലതുല്‍ ബറാഅഃക്ക് മഹത്വവും ശ്രേഷ്ടതയുമുണ്ട്. മുന്‍ഗാമികള്‍ ഈ രാത്രിയെ ആദരിക്കുകയും
സ്വഗതമരുള്കയും ചെയ്തിരുന്നു.”(അല്‍ മഖ്ദല്‍ പേജ് 145)
ശഅബാന്‍ പതിനഅഞ്ചാം രാവിന്‍റെ മഹത്വങ്ങള്‍ വിവരിക്കുന്ന ഹദീസുകള്‍ നിരവധിയുണ്ട്.പ്രവാചക പത്നി ആയിഷ (റ) പറയുന്നു: ഒരു ദിവസം രാത്രി നബി തിരുമേനി ശയ്യയില്‍ നിന്നും അപ്രത്യക്ഷനായി .മറ്റേതെങ്കിലും ഭാര്യയുടെ അടുത്തേക്ക് പോയതായിരിക്കുമെന്ന ശങ്കയില്‍ ഞാന്‍ അേന്വഷിച്ച് പുറപ്പെട്ടപ്പോള്‍, അവിടുന്ന് മിഴികള്‍ അകാശത്തേക്കുയര്‍ത്തിയ നിലയില്‍ ജന്നതുല്‍ ബ്ഖീഇല്‍ (മദീനയിലെ ഖബര്സ്ഥാന്‍ )നില്കുന്നതാനെനിക്ക് കാണാന്‍ കഴിഞ്ഞത് .എന്നെ കണ്ടപ്പോള്‍ അവിടുന്ന് ചോദിച്ചു ആയിശാ, അല്ലാഹുവും റസൂലും നിന്നോട് നീതികേട്‌ കാണിക്കുമെന്ന് നേ കരുതിയോ.... ? നിശ്ചയം ശഅബാന്‍ പതിനഅഞ്ചാം രാവില്‍ അള്ളാഹു (അള്ളാഹു വിന്റെ കാരുണ്യം )ഒന്നാം ആകാശത്തേക്ക് ഇറങ്ങി വരികയും കല്‍ബ് ഗോത്ര ക്കാരുടെ ആട്ടിന്‍ പറ്റത്തിന്റെ രോമങ്ങളെക്കാള്‍ കൂടുതല്‍ പേര്‍ക്ക് അവന്‍ പൊറുത്ത് കൊടുക്കുകയും ചെയ്യും--- അക്കാലത്തു കൂടുതല്‍ ആടുകളുണ്ടായിരുന്നത് കല്‍ബ് ഗോത്രതിനായിരുന്നു.(തിര്‍മുദി, ഇബ്നുമാജ ,ബൈഹഖി )ഒരു ശഅബാന്‍ പതിനഅഞ്ചിനായിരുന്നു ഈ സംഭവമെന്നു ആയിശ പറഞ്ഞതായി മുഹദ്ദിസുകള്‍ വ്യക്തമാക്കുന്നു.
മറ്റൊരു ഹദീസില്‍ ശഅബാന്‍ പതിനഅഞ്ചാം രാവില്‍ അല്ലാഹുവിന്റെ കാരുണ്യം ഇറങ്ങി വരികയും , ബഹുദൈവ വിശ്വാസികളും ശത്രുതാ മനോഭാവ മില്ലഹ്ടവര്‍ക്കുമായ എല്ലാവര്ക്കും പൊറുത്തു കൊടുക്കുകയും ചെയ്യുമെന്ന് വന്നിട്ടുണ്ട്.
ഇമാം ശാഫി , ഇമാം ഗസ്സാലി , ഇമാം ഇബ്നുഹജര്‍ തുടങ്ങിയ നിരവധി പണ്ഡിതരും ഈ രാവിന്‍റെ മഹത്വതെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇമാം ശാഫി (റ) പറയുന്നു “വെള്ളിയാഴ്ച രാവ് ,വലിയ പെരുന്നാള്‍ രാവ് ,ചെറിയപെരുന്നാല്‍ രാവ് ,റജബ് ഒന്നാം രാവ് ,ശഅബാന്‍ പതിനഞ്ചാം രാവ്
എന്നീ അഞ്ചു രവുകളില്‍ പ്രാര്‍ത്ഥനയ്ക്ക് പ്രതേക ഉത്തരമുണ്ട്. (ഉമ്മ്: വാല്യംഒന്ന് പേജ് 204 )
ലൈലതുല്‍ ബറക (അനുഗ്രഹീത രാവ്‌ )ലൈലതുറഹ്മ (കാരുണ്യത്തിന്റെ രാത്രി) ലൈലതുസ്സക്ക് (സര്‍വ കാര്യങ്ങളും രേഖപ്പെടുത്തുന്ന രാത്രി )തുടങ്ങിയ പേരുകളും ഈ രാവിനുണ്ട്. പ്രപഞ്ചത്തിലെ മുഴുവന്‍ വസ്തുക്കളുടെയും ഒരു വര്‍ഷത്തെ സ്ഥിതി വിവര കണക്കുകള്‍ (ജനനം ,മരണം, വയസ്സ്, ഭക്ഷണം തുടങ്ങിയ സര്‍ വകാര്യങ്ങളും )രേഖപ്പെടുത്തുന്നത് ഈ രാത്രിയിലാണെന്നു പ്രാമാണികരായ പണ്ഡിത മഹത്തുക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് കൊണ്ടാണ് ലൈലതുസ്സക്ക് എന്നാ പേര് വന്നത്. ബറാഅത് രാവില്‍ അല്ലാഹുവിന്റെ പ്രതേക മായ പപമോചനവും കാരുണ്യവും വര്ഷിക്കുമെന്നു വ്യക്തമായിരിക്കെ അന്ന് വിശ്വാസികള്‍ ആരാധനകളില്‍ മുഴുകുകയും പ്രാര്‍ത്ഥന വര്‍ധിപ്പിക്കുകയും ചെയ്യണമെന്നു പണ്ഡിതന്മാര്‍ ഉണര്‍ത്തുന്നു. സച്ചരിതരായ മുന്‍ഗാമികള്‍ അപ്രകാരം ചെയ്തിരുന്നതായും പ്രമാണിക ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഈ രാവില്‍ മൂന്നു യാസീന്‍ പാരായണം ചെയ്തു പ്രാര്‍ത്ഥിക്കുന്ന പതിവ് പൂര്‍വിക കാലം മുതല്‍ നടന്നു വരുന്നതാണ്.ഒരു വിഭാഗം ആരിഫീങ്ങളെ ഉദ്ധരിച്ചു ശൈഖ് അബ്ദു റഹ്മാന്‍ ഇബ്നു ഇബ്രാഹിം തരീമി പറയുന്നു. “ശഅബാന്‍ പകുതിയുടെ രാവില്‍ ഇടക്കുള്ള സംസരങ്ങളെല്ലാം ഒഴിവാക്കി മൂന്നു യാസീന്‍ തുടര്‍ച്ചയായി പാരായണം ചെയ്യേണ്ടതാണ് .തന്റെയും ബന്ധപ്പെട്ടവരുടെയും ദീര്‍ഘായുസ്സിനു വേണ്ടിയാണു ഒന്ന്.ഭക്ഷണത്തില്‍ ബറകതും വിശാലതയും ലഭിക്കാനാണ് രണ്ടാമത്തേത്. ഇരുലോകതും അള്ളാഹു വിജയികളുടെ ഗണത്തില്‍ പെടുത്താനാണ് മൂന്നാമത്തേത്..”തുടര്‍ന്ന് സൂറത്ത് ദുഖാന്‍ പാരായണം ചെയ്തു ദുആ ചെയ്യലും പുണ്യകരമാണ്.
ബറാഅത് ദിനത്തില്‍ നോമ്പനുഷ്ടിക്കലും സുന്നത്തുണ്ട്. റസൂല്‍ തിരുമേനി അപ്രകാരം ചെയ്തതായി ഒരു ഹദീസില്‍ കാണുന്നു, ഈ ഹദീസ്‌ അത്ര പ്രബലമാല്ലെന്കിലും പുണ്യ കര്‍മങ്ങളുടെ കാര്യത്തില്‍ ഇത്തരം ഹദീസുകളും സ്വീകാര്യ മാണെന്നാണ് പണ്ഡിതരുടെ ഏക കണ്‍ഠമായ അഭിപ്രായമെന്ന് മിര്ഖാതില്‍ (2/472) ല്‍ കാണാം.

2010 ജൂലൈ 13, ചൊവ്വാഴ്ച

വുളുവിനു ശേഷമുള്ള സുന്നത്തുകള്‍.

വുളു ചെയ്ത വെള്ളത്തിന്റെ ബാക്കി പാത്രത്ത്തിലുന്ടെങ്കില്‍ അതില്‍ നിന്നല്പം കുടിക്കുക.—തുണിയി ല്‍അഴുക്ക് പുരണ്ടു വെന്നു തോന്നാതിരിക്കാന്‍ ആ ബാക്കിയില്‍നിന്നല്പം തുണിയില്‍ കുടയുക.- ഖിബ് ലാ ക്കഭിമുഖമായി നിന്നുകൊണ്ട് ഇരു കൈകളും കണ്ണുകളും മേല്പോട്ടുയര്ത്തി “അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു വ അശ്ഹദു അന്ന മുഹമ്മദന്‍ അബുദഹു വ റസൂലുഹു
അല്ലാഹുമ്മ ജ് അല്‍നീ മിനത്തവ്വാബീന വജ്അല്‍നീ മിനല്‍ മുതത്വഹ് രീന വ ജ് അല്‍നീ മിന്‍ ഇബാദിക്ക സ്വാലിഹീന സുബ് ഹാ നകല്ലാഹുമ്മ വബിഹാംദിക അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലാ അന്‍ത അസ്തഗ്ഫിറുക വ അതൂബു ഇലൈക വസല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദിന്‍ വഅലാ ആലിഹീ വ സഹ്ബിഹീ വസല്ലം.” എന്ന് പ്രാര്‍ത്ഥിക്കുക – സൂറത്തുല്‍ ഖദര്‍ മൂന്നു പ്രാവശ്യം ഓതുക – ശേഷം രണ്ടു റകുഅത് നിസ്കരിക്കുക.

2010 ജൂലൈ 12, തിങ്കളാഴ്‌ച

വുളുവിന്റെ സുന്നത്തുകള്‍

1) ഖിബ് ലയ്ക്കഭിമുഖമായി നില്‍ക്കുക.
2) കോരിയെടുത്ത് വുളു ചെയ്യുകയാണങ്കില്‍ വെള്ളം വലഭാഗത്തും ചൊരിച്ചാണങ്കില്‍ വെള്ളം ഇടഭാഗതും ആയിരിക്കുക.
3) നിയ്യത് നാവുകൊണ്ടുച്ച്ചരിക്കുക
4) നിയ്യത് വുളു കഴിയുന്നത് വരെ മന്സ്സിലുണ്ടാവുക.
5) അഊദു ഓതല്‍
6) ബിസ്മി ചെല്ലുക.
7) അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു വ അശ്ഹദു അന്ന മുഹമ്മദന്‍ അബ്ദുഹു വ റസൂലുഹു അല്‍ഹംദുലില്ലാഹില്ലദീ ജഅലല്‍ മാഅ ത്വഹൂറാ എന്ന് ചെല്ലുക .
8) വുളുവിന്റെ സുന്നത് വീട്ടുന്നുവെന്ന നിയ്യത്തോടെ രണ്ടു മുന്കൈകള്‍ ഒന്നിച്ചു മണിബന്ധതോട് കൂടി കഴുകുക.
9) മിസ് വാക്ക്‌ ചെയ്യല്‍
10) വായില്‍ വെള്ളം കൊപ്ലിക്കുക ,മൂക്കില്‍ വെള്ളം കയറ്റി ചീറ്റുക.
11) മുഖം കഴുകാന്‍ ഇരു കയ്യിലും കൂടി വെള്ളം എടുക്കുക.
12) മുഖത്തിന്റെ മേല്‍ഭാഗം കഴുകി തുടങ്ങുക.
13) കഴുകപ്പെടുന്ന അവയവങ്ങള്‍ തേച്ചു കഴുകുക.
14) തിങ്ങിയ താടി തിക്കകാറ്റുക.
15) മുഖത്തിന്റെയും കൈകാലുകളുടെയും ചുറ്റുഭാഗത്ത്‌ നിന്ന് അല്പം കഴുകുന്നത് കൊണ്ട് സുന്നത് ലഭിക്കുമെങ്കിലും ,തലയുടെയും ചെവികളുടെയും കഴുത്തിന്റെയും മുന്ഭാഗങ്ങള്‍ മുഖത്തോടൊപ്പവും കൈകള്‍ തോള്‍ വരെയും കാലുകള്‍ മുട്ട് വരെയും കഴുകലാണ് പൂര്‍ണ സുന്നത് .
16) കൈകാലുകളില്‍ വലത്തെതിനെ മുന്തിക്കുക.
17) കൈകാലുകള്‍ കഴുകല്‍ വിരല്‍ കൊണ്ട് തുടങ്ങുക.
18) തല മുഴുവന്‍ തടവുക, അല്പമാണങ്കില്‍ മൂര്‍ധാവായി തടവലാണ് ശ്രേഷ്ടം.
19) വേറെ വെള്ളമെടുത്ത് ചെവി രണ്ടും തടവുക.
20) വലതു കൈകൊണ്ടു കാലുകളില്‍ വെള്ളമോഴിക്കയും ഇടതു കൈ കൊണ്ട് തേച്ചു കഴുകുകയും ചെയ്യുക.
21) പീളക്കുഴി, കണ്‍തടം ,മോതിരമിടുന്ന സ്ഥലം ,മാടമ്പ് എന്നിവ സൂക്ഷിച്ചു കഴുകല്‍.
22) കര്‍മങ്ങള്‍ തുടരെ തുടരെ ചെയ്യല്‍
23) കഴുകല്‍ ,തടവല്‍, ഉരച്ചു കഴുകല്‍ ,മിസ്‌വാക്ക് ചെയ്യല്‍ തുടക്കത്തിലും ഒടുക്കത്തിലും ഇടയിലുമുള്ള ദിക്റുകള്‍ തുടങ്ങിയവയെല്ലാം മൂന്നു തവണയാകല്‍ സുന്നത്.
24) ജമാഅത്ത് നഷ്ടപെടുമെന്നു ഭയന്നാല്‍ തലമുഴുവന്‍ തടവുക, അവയവങ്ങള്‍ തേച്ചു കഴുകുക തുടങ്ങിയ സുന്നത്തുകള്‍ ഒഴിവാക്കി നിര്‍ബന്ധം മാത്രം ചെയ്യല്‍,നിസ്കാരത്തിന്റെ സമയം കഴിയാറാവുക ,ജല ദൌര്‍ലഭ്യം. ഉള്ള വെള്ളം കുടിക്കാനാവശ്യമാവുക. തുടങ്ങിയ സമയങ്ങളില്‍ ഇത് നിര്‍ബന്ധമാകും.

2010 ജൂലൈ 11, ഞായറാഴ്‌ച

വുളുവിന്റെ ഫര്‍ളുകള്‍

1 )നിയ്യത്ത്‌ . വുളുവിന്റെ ഫര്‍ളിനെ ഞാന്‍ വീട്ടുന്നു എന്നോ,ചെറിയ അശുദ്ധിയെ ഞാന്‍ ഉയര്തുന്നുവെന്നോ അല്ലെങ്കില്‍ വുളു നിര്‍ബന്ധമായ ഏതെങ്കിലും കാര്യം ഹലാലാകാന്‍ വേണ്ടിയെന്നോ കരുതുക.വുളൂ വിന് രണ്ടു നിയ്യത് ആവശ്യമാണ്.ഒന്ന് ഫര്‍ള്,മഅറ്റൊന്നു സുന്നത്. മുഖം കഴുകുന്നതിനോടനുബന്ധിച്ചു കരുതുന്നത്. ഫര്ളാണ്. എന്നാല്‍ അതിനുമുന്‍പുള്ള മിസുവാക്ക്‌ ചെയ്യല്‍ , മുന്‍കൈ കഴുകല്‍ തുടങ്ങിയ സുന്നത്തുകള്‍ ക്ക് പ്രതിഫലം കിട്ടണമെങ്കില്‍ ആദ്യത്തില്‍ വുളുവിന്റെ സുന്നത്തിനെ ഞാന് വീട്ടുന്നു എന്ന് കരുതണം,
2 )മുഖം കഴുകല്‍: സാധാരണ ഗതിയില്‍ തലമുടി മുളക്കാറുളേളടം മുതല്‍ താടി എല്ലിന്റെ അറ്റം വരെയും ഒരു ചെവികുറ്റി മുതല്‍ മറ്റേ ചെവികുറ്റി വരെയുമാണ് മുഖത്തിന്റെ അതിര്‍ . മേല്‍ പറഞ അതിര്‍ത്തിയും അതിന്റെ തൊട്ടടുത്ത ഭാഗങ്ങളും കഴുകല്‍ നിര്‍ബന്ധമാണ്.
3 )രണ്ടു കൈ മുട്ടോട് കൂടി കഴുകല്‍: ഈ അവയവത്തിലുള്ള എല്ലാ സ്ഥലത്തും വെള്ളം എത്തിക്കേണ്ടതാണ്.
4 )തലതടവല്‍ : തലയുടെ അതിര്‍ത്തിയിലുള്ള തൊലിയോ ,മുടിയോ അല്പം തടവിയാല്‍ നിര്‍ബന്ധം പൂര്‍ത്തിയാവും. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം പ്രകൃതിയാ തലമുടി നീണ്ടു പോകുന്ന ഭാഗത്ത്‌ തലയുടെ അതിര്ത്തിയില്‍ തടവിയെന്കില്‍ മാത്രമേ ശരിയാവുകയുള്ളൂ.
5 )രണ്ടു കാല്‍ കഴുകുക: നേരിയാണി ഉള്‍പ്പെടെയുള്ള ഭാഗമാണിത് കൊണ്ട് ഉദ്ദേശിക്കുന്നത്.
6 )തര്‍തീബ്‌ : മേല്പറഞ കാര്യങ്ങള്‍ വഴിക്കുവഴി കൊണ്ട് വരണം.

ഹസനിയ്യയിലെ അതിഥികള്‍