2010, സെപ്റ്റംബർ 21, ചൊവ്വാഴ്ച

മര്ഹും : വാളക്കുളം അബ്ദുല്‍ ബാരി മുസ്ലിയാര്‍

പ്രമുഖ പണ്ഡിതനും സൂഫിവര്യനും ചിന്തകനുമായിരുന്നു മര്ഹുംയ വാളക്കുളം അബ്ദുല്‍ ബാരി മുസ്ലിയാര്‍ .വിജ്ഞാനത്തിന്റെ സമസ്ത മണ്ഡലങ്ങളിലും വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം ഹി.1298ല്‍ മലപ്പുറം ജില്ലയിലെ വാളക്കുളത്ത് ജനിച്ചു.
പ്രമുഖ പണ്ഡിതനും സര്വ്വാപദരണീയനുമായിരുന്ന കൊളമ്പില്‍ ഖാജാ അഹ്മദ് കുട്ടി മുസ്ലിയാരെന്ന കോയാമുട്ടി മുസ്ലിയാരാണ് പിതാവ്.സര്വ്വാിദരണീയനായിരുന്ന അദ്ദേഹം ഖുര്ആിനുംമറ്റു പ്രാഥമിക പഠനവും നേടിയ ശേഷം കുഴിപ്പുറത്തു തന്നെ ഓടക്കല്‍ ഖാളി കുഞ്ഞഹമ്മദ്‌ മുസ്ലിയാരുടെ ദര്സില്‍ ചേര്ന്ന് .അനന്തരം പൊന്നാനിയിലേക്ക് നീങ്ങിയ അദ്ദേഹം മഖ്ദൂം അഹ്മദ് എന്നാ വലിയ ബാവ മുസ്ലിയാരുടെയും 1326 ല്‍ നിര്യാതനായ ചെറിയ ബാവ മുസ്ലിയാരുടെയും ശിഷ്യത്വം നേടുകയും ചെയ്തു. പരപ്പനങ്ങാടി ഔക്കോയ മുസ്ലിയാര്‍, കോഴിക്കോട് അപ്പാണി കുഞാമുട്ടി ഹാജി തുടങ്ങിയവരുടെ ശിഷ്യത്വവും അദ്ദേഹം സ്വീകരിച്ചു. ചേറൂര്‍ , പറപ്പൂര്‍ , വാളക്കുളം എന്നിവിടങ്ങളില്‍ നീണ്ടകാലം കൊയാമുട്ടി മുസ്ലിയാര്‍ ദര്സ്േ‌ നടത്തി.
വാളക്കുളം കാരാട് ഖാളി അബ്ദുറഹ്മാന്‍ മൌലവിയുടെ പുത്രി ഫാത്വിമ ആയിരുന്നു മാതാവ്.

അബ്ദുല്‍ ബാരി മുസ്ലിയാര്‍ പ്രാഥമിക പഠനം പിതാവില്‍ നിന്ന് തന്നെയാണ് നേടിയത്..ഉപരിപഠനത്തിനായി നാദാപുരം ജുമുഅത്തു പള്ളിയില്‍ പോയി. അവിടെ മുദരിസ് ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായ നാദാപുരം അഹ്മദ് ശീറാസി യായിരുന്നു. പിന്നീട് തിരൂരങ്ങാടി നടുവിലെ പള്ളിയിലെ കോടഞ്ചേരി അഹമ്മദു കുട്ടി മുസ്ലിയാരുടെയും മൂര്ക്കങനാട് ആലി മുസ്ലിയാരുടെയും ശിഷ്യത്വം സ്വീകരിച്ചു. ഹിജ്‌ റ 1326 ല്‍ വെല്ലൂര്‍ ബാഖിയാതില്‍ പോയി , അഞ്ചു വര്ഷം അവിടെ താമസിച്ചു.
കോഴിക്കോട് മദ് റസതു ജിഫ് രിയ്യ യില്‍ ആദ്യമായി ദര്സ്മ‌ നടത്തി. പിന്നീട് താനൂരിനടുത്തെ അയ്യായ ,താനാളൂര്‍ ,വഴവന്നൂര്‍ പഴയ പള്ളി, കല്പകഞ്ചേരി ക്കടുത്തുള്ള കാനഞ്ചേരി തുടങ്ങിയ പലസ്ഥലങ്ങളിലും ദര്സ്‍‌ നടത്തി.അത്യുജ്ജല വാഗ്മിയും ആകര്ഷതകമായ ശൈലിയുടെ ഉടമയുമായിരുന്ന അദ്ദേഹത്തിന്റെ ശ്രമഫലമായി കേരളത്തില്‍ അനേകം ദീനീസ്ഥാപനങ്ങള്‍ സ്ഥാപിതമായി .
മുസ്ലിം കേരളത്തിന്‌ ആധികരിക നേത്രത്വം നല്കുെന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക നേതാവും സമസ്തയുടെ വളര്ച്ച യില്‍ മുഖി പങ്കാളിത്തം വഹിച്ച ദേഹവുംയിരുന്നു അദ്ദേഹം.സമസ്തയുടെ സന്ദേശം എത്തിക്കാനും ബിദ്അത്തുകരുടെ പിടിയില്‍ നിന്നും കേരളത്തെ രക്ഷിക്കാനും നിരന്തരം യത്നിച്ച അദ്ദേഹം, വിദ്യാഭ്യാസ ബോര്ഡിലന്റെ വളര്ച്ചേയില്‍ നിര്ണ്ണാ യക പങ്കാണ് വഹിച്ചത്.മര്ഹുംമ പങ്ങില്‍ അഹ് മദ് കുട്ടി മുസ്ലിയാര്‍ സമസ്തയുടെ പ്രസിഡന്റായപ്പോള്‍ അബ്ദുല്‍ ബാരി മുസ്ലിയാര്‍ വൈസ്‌ പ്രസിഡന്റ്യ ആയിരുന്നു.. ഹിജ്‌ റ 1362 മുതല്‍ 1385 ല്‍ അന്തരിക്കുന്നത് വരെ സമസ്തയുടെ പ്രസിഡന്റായിരുന്നു .
ഇംഗ്ളീഷ്‌,ഉര്‍ദു .പേര്ഷ്യാന്‍ ഭാഷകള്‍ നന്നായറിയാമായിരുന്ന അദ്ദേഹം മലയാള ഭാഷാ പണ്ഡിതനുമായിരുന്നു. സ്വിഹാഹു ശൈഖന്‍ , ജംഉല്‍ ബാരി, അല്‍ മുത ഫര്റിാദ് ഫില്‍ ഫിഖ്‌ ഹു , വസീലതുല്‍ ഉള്മാ, അല്‍ മൌലിദുല്‍ മന്ഖൂസ് , സീറതുല്ഇിസ്ലാം തുടങ്ങി അനേകം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
കോടൂര്‍ നാട്ടുകുളങ്ങര മുഹമ്മദ്‌ മുസ്ലിയാര്‍ , പറപ്പൂര്‍ തൊടികയില്‍ രായിന്‍ കുട്ടി മുസ്ലിയാര്‍ , വാളക്കുളം അലി ഹസ്സന്‍ കുട്ടി മുസ്ലിയാര്‍, വാളക്കുളം നരിമടക്കല്‍ മുഹമ്മദ്‌ മുസ്ലിയാര്‍ , മര്ഹൂംങ ചെറള നെയ്യന്‍ മുഹമ്മദ്‌ മുസ്ലിയാര്‍ തുടങ്ങിയ അനേകം ശ്രദ്ധേയരായ പണ്ഡിതവരേണ്യര്‍ ശിഷ്യന്മാരായിട്ടുണ്ട്.
ഹിജ്റ വര്ഷം 1385 , ജമാദുല്‍ അവ്വല്‍ രണ്ടു ഞായറാഴ്ച അദ്ദേഹം നിര്യാതരായി . വാളക്കുള ത്ത് അദ്ദേഹം നിര്മി്ച്ച മസ്ജിദു മൌലവിയ്യയുടെ മുന് വശത്താണ് ഖബര്‍ സ്ഥിതി ചെയ്യുന്നത്.





Biography of Valakkulam Abdul Bari Musliyaar

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹസനിയ്യയിലെ അതിഥികള്‍