“പുതിയ കുട്ടി പിറന്നെന്നു കേട്ടു, ആണോ, പെണ്ണോ ?”
സുഹൃത്തിനെ കണ്ടപ്പോള്‍ ചോദിച്ചു പോയതാണ്. അതിനു കിട്ടിയ മറുപടി വളരെ മോശമായിരുന്നു : “എന്താ ചെയ്യുക , കുട്ടി പെണ്ണാണ് .”
സ്വന്തം രക്തത്തില്‍ പിറന്ന പെണ്കുിഞ്ഞിനെ പറ്റിയാണ് അയാള്‍ ഇങ്ങിനെ പ്രതികരിച്ചത്.
നോക്കൂ.. ഈ മനസ്സോടെ പെണ്കുിട്ടികളെ കാണുന്ന ഒരു പിതാവിന് എങ്ങനെ ആ കുഞ്ഞിനെ സ്നേഹിക്കാന്‍ കഴിയും.ആ കുഞ്ഞിന്റെ ഭാവിയില്‍ എത്ര മാത്രം പ്രതീക്ഷ വെക്കാനവും..? ഒരിക്കലുമില്ല. ഇത്തരമൊരു കുഞ്ഞു സത്യത്തില്‍ പിതാവില്ലാതെ അവസ്ഥക്ക് തുല്യമാകും.
പെണ്കുതട്ടികളെ വെറുക്കുന്നതു ജാഹിലിയ്യത്തിലേക്കുള്ള തിരിച്ചു പോക്കിന്റെ ലക്ഷണമാണ് .പെണ്കുണഞ്ഞിനെ പൊന്കുഞ്ഞായി കാണുന്നതാണ് ഇസ്ലാമിന്റെ പാരമ്പര്യം.തിരുനബി (സ്വ) പഠിപ്പിക്കുന്നതതാണ്. “നിങ്ങള്‍ പെണ്കുപട്ടികളെ വെരറുക്കാതിരിക്കുക, തീര്ച്ചപ ; അവര്‍ നേരമ്പോക്ക് നല്കുപന്നവരും അമൂല്യ സമ്പത്തുമാകുന്നു” (ത്വബ്രാനി).
തിരുനബി(സ്വ) പറഞ്ഞത് മഹാ സത്യമാണെന്ന് അനുഭവിച്ചു അറിഞ്ഞവരാണ് നമ്മള്‍. പെണ്കുിട്ടികള്‍ ഭവനത്തിന് അലങ്കാരവും ഐശ്വര്യവുമാണ്.അവരില്ലെന്കില്‍ വീടിനകത്ത് തികഞ്ഞ ശൂന്യത തലം കെട്ടി നില്ക്കും .മാതാപിതാക്കള്‍ രോഗ ശയ്യയില്‍ കിടക്കുന്ന അവസരത്തില്‍ അവര്‍ കാണിക്കുന്ന സേവന ത്വര വേറിട്ടതു തന്നെയാണ്. അത്തരം ഘട്ടത്തിലാകും അവരുടെ വില നമുക്ക് ബോധ്യപ്പെടുക.
ഒരിക്കല്‍ ഇബ്നു ഉമര്‍ (റ) വിനരികില്‍ ഒരു യുവാവ് വന്നു.സംസാരത്തിനിടെ തനിക്ക് കുറെ പെണ്കുതട്ടികളാണെന്നു അയാള്‍ പരിഭവത്തോടെ പറഞ്ഞു. ഒരു വേല അവര്‍ മരിച്ചിരുന്നെന്കില്‍ എന്ന് ആ പിതാവ് കൊതിക്കുന്നതായി ഇബ് നു ഉമര്‍ (റ) മനസ്സിലാക്കി അവിടുന്ന് കോപ്ന്ധനായി .” എടൊ നീയാണോ അവര്ക്ക് അന്നം നല്കു ന്നത് ?”ആ മനുഷ്യനോട് കയര്തുകൊണ്ടദ്ദേഹം ചോദിച്ചു.
പെണ്കുൊട്ടികളെ വെറുക്കുന്നവര്ക്കൊ രു പാഠമാണിത് .നാം അവരുടെ കാര്യം അല്ലാഹുവില്‍ സമര്പ്പി ക്കുക .പെണ്കുനട്ടികളെ വെറുക്കുന്ന സ്വഭാവത്തെ പട്ടി പറയവേ, ഖുര്‍-ആന്‍ ഉണര്ത്തു ന്നു: നിങ്ങള്‍ അവരെ വെറുക്കുന്നോ? അരുത്. നിങ്ങള്‍ വെറുക്കുന്ന പലതിലും അള്ളാഹു വമ്പിച്ച നന്മകള്‍ കുടിയിരുത്തിയേക്കാം.(അന്നിസാഅ്)
സ്വാലിഹുബ് നു അഹ്മദിന്റെ പിതാവ് മഹാനായിരുന്നു.അദ്ദേഹം പെണ്കു ട്ടി പിറന്നാല്‍ ഇങ്ങിഎന്‍ പറയും: “അല്ഹംുദുലില്ലാഹ് . നബിമാരോക്കെയും പെണ്കുറട്ടികളുടെ പിതാക്കന്മാരായിരുന്നു.പെണ്കു്ട്ടികളെ പറ്റി പ്രമാണങ്ങളില്‍ വന്ന മഹത്വം പരക്കെ പ്രസിദ്ധമാണല്ലോ “
പെണ്കു്ട്ടികളെ വളര്ത്തുടന്നതിനു പ്രത്യേക പ്രാധാന്യം ഇസ്ലാം കല്പ്പിച്ചിട്ടുണ്ട്.നബി (സ്വ) പറഞ്ഞു “ രണ്ടു പെണ് സന്താനങ്ങളെ പ്രായപൂര്ത്തി യാകും വരെ നല്ല വിധത്തില്‍ പൊട്ടി വളര്ത്തിയവന്‍ പരലോകത്ത് എന്റെ കൂടെ ഇങ്ങനെ വരും- കൈവിരലുകള്‍ തമ്മില്‍ കൂട്ടിപിടിച്ചു പ്രഖ്യപിച്ചതാണിത്.” (മുസ്ലിം)
മറ്റുള്ള നബി വചനങ്ങള്‍ കൂടി ശ്രദ്ധിക്കുക. “രണ്ടോ മൂന്നോ പെണ്മക്കള്‍ ഒരാള്ക്കുണ്ടായി , അവരെ അവന്‍ നേരാംവണ്ണം പൊട്ടി മര്യാദകള്‍ പഠിപ്പിച്ചു. എങ്കില്‍ അവനു സ്വര്ഗംാ ഉണ്ട്.” (അബൂദാവൂദ്).
“ഒരാള്ക്ക് മൂന്ന് പെണ്മക്കള്‍ പിറന്നു . അവരോടുള്ള പെരുമാറ്റം അവന്‍ നന്നാക്കി.അവരുടെ പേരില്‍ സഹനം കൊണ്ടു. അവരുടെ കാര്യത്തില്‍ അല്ലാഹുവിനെ ഭയപ്പെട്ടു.എങ്കില്‍ സ്വര്ഗ്ഗം അവനു നിര്ബബന്ധമായി.” (അബൂദാവൂദ്)
“ഒരാള്ക്ക് മൂന്നു പെണ്മക്കള്‍ പിറന്നു. അവരെ അവന്‍ തീറ്റിച്ചു, ഉടുപ്പിച്ചു, കുടിപ്പിച്ചു, ആ പേരില്‍ പ്രയാസം സഹിച്ചു. ക്ഷമ കൈ കൊണ്ടു. എങ്കില്‍ ആ കുട്ടികള്‍ നാളെ നരകത്തില്‍ നിന്ന് ഇവന് മറയായി തീരുന്നതാണ്.”(അഹ്മദ്). പെണ്കുനട്ടികള്‍ ഇന്നൊരു ഭാരമായി പരിഗണിക്കപെടാന്‍ പ്രധാന കാരണം വിവാഹകമ്പോളമാണെന്ന് പറയാം.സ്ത്രീധനം നല്കാന്‍ മാതാപിതാക്കള്‍ നരകിക്കുന്നതാണ് ഇന്നത്തെ പ്രശ്നം.മറ്റൊന്ന് ഭംഗിയും നിറവും കുറഞ്ഞുപോയാല്‍ പുര നിറഞ്ഞു നില്കുമെന്ന ആധി.ഉപഭോഗ സംസ്കാരത്തിന്റെ ഭാഗമായി നാമും നമ്മുടെ കാഴ്ചപാടും മാറികൊണ്ടിരിക്കുന്നതാണ് ഇതിനൊക്കെ കാരണം.മാറി ചിന്തിക്കാന്‍ ഇനിയും തയ്യാറായില്ലെങ്കില്‍ ചട്ടങ്ങള്‍ സ്വയം നമ്മെ മാറ്റുന്ന ഗതി വരും.അതാകട്ടെ നമുക്ക് താങ്ങാന്‍ പറ്റാത്ത വിധത്തിലുമാകും.
അത് പോലെ തന്നെ പൊതുവേ മാതാപിതാക്കള്ക്കിതടയില്‍ അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന ഒന്നാണ് മക്കള്ക്കി ടയിലെ വിവേചനം.ചില കുട്ടികള്ക്ക്് പ്രത്യേക പരിഗണന നല്കുകക. ചിലരെ ഗൌനിക്കാതിരിക്കുക. മക്കള്ക്കിിടയില്‍ കാണിക്കുന്ന വിവേചനത്തെ ഇസ്ലാം കടുത്ത അനീതിയയാണ് കണക്കാക്കുന്നത്.
അനസ് (റ) ഓര്കു്കുന്നു: ഒരു ദിവസം നബിക്കരികില്‍ ഞങ്ങള്‍ ഇരിക്കുകയാണ് .അപ്പോളെ അവിടേക്ക് ഒരു ആണ്കുപട്ടി കടന്നു വന്നു. ആ കുട്ടി സദസ്സില്‍ ഇരിക്കുന്ന സ്വന്തം പിതാവിന്റെ അടുത്തെക്കാണ് ഓടി വരുന്നത്. പിതാവ് കുഞ്ഞിനെ അരുമയോടെ ചുംബിച്ച് വാരിയെടുത്തു മടിയിലിരുത്തി .അല്പം കഴിഞ്ഞു ഒരു പെണ്കുഞട്ടി വന്നു. ആ കുട്ടിയെ ചുംബിച്ചില്ല , മടിയിലിരുത്തിയതുമില്ല. കുട്ടി അദ്ദേഹത്തിന്റേത് തന്നെയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട പ്രവാചകര്‍ (സ്വ) ആ മനുഷ്യനോട് പറഞ്ഞു. “എടോ. നീ കുട്ടികള്ക്കി ടയില്‍ നീതി കാണിച്ചില്ല കേട്ടോ.” (ബസ്സാര്‍ )
ആണിനും പെണ്ണിനും മിടയില്‍ വിവേചനം കാണിക്കുന്ന ദു;സ്വഭാവത്തിനു മേല്‍ സംഭവം എതിര് നില്ക്കു ന്നതായി പറയാം. മറ്റൊരു ഹദീസില്‍ നബി (സ്വ) ഇക്കാര്യം പ്രത്യേകം സൂചിപ്പിച്ചു.” പെണ്കുിഞ്ഞ് പിറന്ന ഒരാള്‍ അവളെക്കാള്‍ ആണ്കു്ട്ടി കള്ക്ക്ക പരിഗണന നല്കാിതെ പോറ്റി വളര്ത്തി യാല്‍ സ്വര്ഗ്ഗം നിര്ബ്ന്ധമാകുന്നു.” (അബൂദാവൂദ് )
പെണ്കു ട്ടികള്‍ മാത്രം പിരക്കുന്നതിന്റെ പേരില്‍ ഭാര്യമാരെ പഴിക്കുന്നവരും ഇവിടെ പ്രതികൂട്ടില്‍ തന്നെയാണെന്ന് ഉണര്ത്തട്ടെ. ചെറുപ്പത്തില്‍ നാം കാണിക്കുന്ന വിവേചനം വലുതായാലും മക്കളെ പിന്തുടരുമെന്നതാണ് മനഃശാസ്ത്ര മതം . അത് കൊണ്ട് പെരുമാറ്റം നന്നാക്കുക.
അവലംബം : സുന്നീവോയ്സ്
yeah very good advice...expect more...nazeer pangod
മറുപടിഇല്ലാതാക്കൂഅല്ഹംദുലില്ലാ. ഈ ചെറിയ പെരുന്നാള്‍ ദിനത്തിലാണ് എനിക്കെന്റെ രണ്ടാമത്തെ മകളെ പടച്ചവന്‍ തന്നത്. അല്ലാഹുവിന്റെ അനുഗ്രഹത്തോടെ ഈ രണ്ടു പെണ്മക്കളെയും സ്വാലിഹായ സന്താനങ്ങളാക്കി വളര്‍ത്താന്‍ സര്‍വ്വശക്തന്‍ തൌഫീക്ക് ചെയ്യുമാറാകട്ടെ. ആമീന്‍ .
മറുപടിഇല്ലാതാക്കൂ