2010, ഡിസംബർ 19, ഞായറാഴ്‌ച
ഇ.കെ ഹസന്‍ മുസ്ലിയാര്‍ - സ്നേഹ ധന്യനായ പണ്ഡിതന്‍
പാലക്കാട് ജന്നതുല്‍ ഉലൂം അറബിക് കോളേജ് പ്രിന്സിപ്പാളെ അന്വേഷിച്ചു ഒരാള്‍ വന്നു . സബ്കിലയിരുന്നതിനാല്‍ കാത്തിരിക്കാന്‍ പറഞ്ഞു. സബ്ക് കഴിഞ്ഞിറങ്ങിപ്പോഴാണ് തന്നെ കാത്തിരിക്കുന്നത് മുതലമട ശൈഖുന ആണെന്നറിഞ്ഞത് . യ്ഖീനാകുന്നത് വരെ നിസ്കരിച്ചാല്‍ മതിയെന്ന് പറഞ്ഞു കുറെ പേരുടെ ഈമാന്‍ തെറ്റിച്ചയാളാണ് ഈ കള്ളശൈഖ്.അയാളുടെ ദുര്ബോ്ധനങ്ങല്ക്കെ തിരെ അനേകം വേദികളില്‍ തന്‍ രോഷത്തോടെ പ്രതികരിച്ചിട്ടുണ്ട്.ഇപ്പോള്‍ സംസാരിച്ചു ഒത്തു തീര്പ്പാ ക്കാന്‍ വന്നതാണ് . മുതലമാടക്കരനാണ് എന്നറിയേണ്ട താമസം , ശൈഖുന ഒരലര്ച്ചീയായിരുന്നു; “നീ അല്ലാഹുവിന്റെ ശത്രുവാണ് . നീ കാരണം ഇവിടെ അദാബിറങ്ങും, പൊയ്ക്കോ !”
അതായിരുന്നു ശൈഖുനാ ഇ.കെ ഹസന്‍ മുസ്ലിയാര്‍ സുന്നത് ജമാഅത്തിന്റെ ആദര്ശ ത്തിനെതിരെ മുരടനക്കുന്നത് എത്ര വലിയ കൊലകൊമ്പനായാലും ഇത്തിരിയും ഭീതിയില്ലാതെ ആഞ്ഞടിക്കുന്ന പ്രകൃതം.’നിങ്ങളുടെ കയ്യില്‍ ആയിരം ചോദ്യമുണ്ടെങ്കില്‍ എന്റെ കയ്യില്‍ ആയിരം ഉത്തരമുണ്ട്.’ ആ പറഞ്ഞതില്‍ ലവലേശം പതിരുണ്ടാവില്ല .അചഞ്ചലമായ വിശ്വാസവും അതിശയിപ്പിക്കുന്ന ഓര്മയശക്തിയും ദൃഢമായ ഇഖ് ലാസും അപാരമായ അര്പ്പവണ ബോധവും ശൈഖുനായെ എല്ലാവരില്‍ നിന്നും വ്യത്യസ്തനാക്കി.
പന്ത്രണ്ടു വര്ഷം് ശിഷ്യനായും ഖാദിമായുംസഹായാത്രികനായുമൊക്കെ കൂടെയുണ്ടായിരുന്നു ഞാന്‍.ബാഖിയാതില്‍ നിന്നു സനദു വാങ്ങി വന്ന ശൈഖുനാ ആദ്യം ദര്്ുറ ആരംഭിച്ചത് ഇയ്യാടാണ്.അക്കാലത്തു തന്നെ ഞാന്‍ ദര്സിുല്‍ വന്നു ചേര്ന്നുര.’സഫീനത് സ്വലാത്ത് ‘ എന്ന കിതാബാണ് തുടങ്ങി തന്നത്.ചെറിയ കുട്ടിയായിരുന്നു ഞാന്‍. അക്കാലത്തു ഖുര്ആതന്‍ തജ് വീദനുസരിച്ചു ഒതിക്കൊടുക്കുന്ന സമ്പ്രദായം അപൂര്വ്മായിരുന്നു. അതിനു അവസരമുള്ള ദര്സുാകള്‍ വിരലിലെണ്ണാന്‍ മാത്രം.എന്നാല്‍ സുബഹിക്ക് ശേഷം ഖുര്ആുന്‍ ഒതിപ്പിക്കുന്നത് വളരെ ഗൌരവമുള്ള വിഷയമായാണ് ഉസ്താദ് കണ്ടത്.എല്ലാവരെയും ഉറക്കെ ഒതിപ്പിക്കും,പിഴവുകള്‍ എല്ലാവര്ക്കും പാഠമാകുന്ന വിധം തിരുത്തും . സബ്ബിഹിസ്മ യാണ് എനിക്കാദ്യം തിരുത്തി തന്നതാണെന്നോര്മ്.
ഖുതുബ പരിഭാഷ ഹറാമാണെന്ന് അര്ത്ഥ ശങ്കക്കിടയില്ലാതെ വെട്ടി തുറന്നു പറഞ്ഞ സമസ്ത യുടെ പണ്ഡിതനിരയിലെ ആദ്യത്തെയാള്‍ ഇ.കെ ഹസ്സന്‍ മുസ്ലിയാര്‍ ആണ്.ഞാന്‍ ശൈഖുനായുടെ കീഴില്‍ ആക്കോട് മുതാള്ളിമായിരിക്കുമ്പോഴാണ് ഖുതുബ പരിഭാഷയെ കുറിച്ചുള്ള വാഴക്കാട് വാദപ്രതിവാദത്തിനു അരങ്ങൊരുങ്ങുന്നത്. ചേകനൂര്‍ മൌലവിയും എം.ടി അബ്ദുറഹ്മാന്‍ മൌലവിയുമാണ് പ്രതിപക്ഷം. വാദപ്രതിവാദത്തിനു വ്യവസ്ഥ തയ്യാറാക്കുന്നതിന് മുന്പ്ന കണ്ണിയ്യത്ത് അഹമ്മദ് മുസ്ലിയാരുമായി ചര്ച്ച നടത്താന്‍ വേണ്ടി ശൈഖുന ചെന്നു. വാഴക്കാട് ദാറുല്‍ ഉലൂമിലെ സദര്‍ മുദരിസ് ആയിരുന്നു അന്ന് അദ്ദേഹം. പാണ്ഡിത്യത്തില്‍ അദ്ദേഹത്തിന്റെ ഗരിമ കീര്ത്തി കേട്ടതാണ്.ബോധ്യപ്പെട്ടതിനല്ലാതെ സമ്മതം മൂളില്ല.തര്ജമമതുള ഖുതുബ ഹറാമാണെന്ന് ശൈഖുന. എന്നാല്‍ അത്രയ്ക്ക് കടുപ്പിച്ചു പറയുന്നതില്‍ കണ്ണിയത്തിന് ചിന്തിക്കണമായിരുന്നു. ‘ബിദ്അത്ത് മുന്കറത്തെന്നോ കറാഹത്ത് ആണെന്നോ പറയാം.’ എന്നായി അദ്ദേഹം. ശൈഖുനാ ഇ.കെ വഴങ്ങിയില്ല .’വമന്‍ യാത്തബിഅ ഗ്വൈറ സബീലില്‍ മുഅമിനീന്‍ ‘ ഉദ്ദരിച്ച് അവരെ കാത്തിരിക്കുന്നത് നര്കക്ഗ്നിയാണെന്നു പറഞ്ഞ ശൈഖുന ‘തഹ് രീം’ വാദത്തില്‍ ഉറച്ചു നിന്നു.ഞങ്ങള്‍ പടിയിറങ്ങി പോരുമ്പോള്‍ കണ്ണിയത്ത് മടക്കി വിളിച്ചു പറഞ്ഞു “അങ്ങനെ തന്നെ പറയണം ഹസ്സന്‍ മുസ്ലിയാരെ , ഹറാമാണെന്ന് തന്നെ പറയണം , ഒട്ടും ശങ്കിക്കേണ്ട.”
ആ വാദപ്രതിവാദം നടന്നില്ലെന്ന് പറയുന്നതാണ് നേര്. വ്യവസ്ഥ നിര്ണിയിക്കാന്‍ ചേര്ന്നാചര്ച്ല് അനവശ്യംമായി വലിച്ചു നീട്ടി നേരം വെളുപ്പിക്കുകയാണ് എം.ടിയും ചെകനൂരും ചെയ്തത്. അറബിയിലായിരിക്കണം ഖുതുബ എന്ന ശൈഖുനായുടെ പക്ഷത്തെ ‘ ജനങ്ങള്‍ക്ക് തിരിയുന്ന ഭാഷ ‘ എന്ന ഉമ്മാക്കി കാട്ടിയാണ് എം.ടി നേരിട്ടത്.
എന്ത് ചോദിച്ചാലും ജനങ്ങള്ക്ക്ാ തിരിയുന്ന ഭാഷ എന്നാ വാചകത്തില്‍ കുരുക്കിയിടുകയാണ് മൌലവിമാര്‍ ചെയ്തത്’മലയാളവും തമിഴും പാര്സിഭയും തുളുവും ഉറുദുവുമെല്ലാം സംസാരിക്കുന്നവര്‍ ഏതു ഭാഷയിലാണ് ഖുതുബ നിര്വതഹിക്കുക ?. ശൈഖുനയുടെ ചോദ്യം വീണ്ടും... ‘ജനങ്ങള്ക്ക്് തിരിയുന്ന ഭാഷ ‘എന്ന് പറഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ച മൌലവിയോടു ശൈഖുനയുടെ അടുത്ത ചോദ്യം വന്നു. “യൌമു അറഫ വെള്ളിയാഴ്ചയായാലോ...?ഹജ്ജിനു വന്നവരുടെ കൂട്ടത്തില്‍ എല്ലാ ഭാഷക്കാരുമുണ്ടാവുമല്ലോ ?”
മൌലവിയുടെ തൊണ്ടയിടറി , വാക്കുകള്‍ കിട്ടാതെ തപ്പി തടഞ്ഞു.ഇത്തിരി വക്രബുദ്ധിക്കാരനായിരുന്നു ചേകനൂര്‍ മൌലവി. ചെപ്പടി വിദ്യ കൊണ്ട് പഴുതടച്ചു ര്ക്ഷപെടാനായിരുന്നു അയാള്‍ ശ്രമിച്ചത്. എം.ടിയുടെ മൈക്ക് പിടിച്ച വാങ്ങി അയാള്‍ പറഞ്ഞു “അതൊക്കെ വാദപ്രതിവാദത്തില്‍ പറയാം, ഇപ്പൊ നമുക്ക് വിഷയം തീരുമാനിക്കാം.” പിന്നീടൊരിക്കലും ആ വാദപ്രതി വാദം നടന്നില്ല.
ബിദ്അത്തിനോടു അല്പവും മമത കാട്ടാന്‍ ശൈഖുനാ തയ്യാറായില്ല.ഒഴിവുകിട്ടുമ്പോഴെല്ലാം ബിദ്ഇകളെ നേരിടാന്‍ ശിഷ്യര്ക്കുി പ്രത്യേക പരിശീലനം നല്കാുനും ശൈഖുന മറന്നില്ല.
ഒരു ദിവസം പോലും ദര്സ്ു മുടങ്ങാതിരിക്കാന്‍ ശൈഖുന അതി സാഹസം കാണിക്കാറുണ്ടായിരുന്നു. എത്ര പ്രയസപ്പെട്ടും കിട്ടുന്ന വണ്ടി കയറി എത്ര ദൂരദേശത്താണെങ്കിലും സുബ് ഹി യകുമ്പോഴെക്ക് പള്ളിയില്‍ തിരിച്ചെത്തും.പലപ്പോഴും ചരക്ക് ലോറിയിലോ കാളവണ്ടിയിലോ കയറിയും കിലോമീറ്ററു കളോളം നടന്നുമൊക്കെയാണ് ആ വരവ്. ആക്കോട് ദര്സായിരുന്ന കാലത്താണ് യാത്രാക്ളേശം ഏറെ അനുഭവിചിട്ടുണ്ടാവുക.എങ്ങനെയൊക്കെയോ പ്രയാസപ്പെട്ടു ഫറൂഖിലെത്തിയാല്‍ പിന്നെ രണ്ടര മണിക്കൂര്‍ ബോട്ടിലിരുന്ന് വേണം ആക്കോട്ടെത്താന്‍ . പാതിരാക്കെന്തു ബോട്ട്..? ഏതെന്കിലും പതയോരത്തോ പള്ളി വരാന്തയിലോ ബോട്ടിന്റെ സ്മയമാകുന്നത് വരെ തണുപ്പിനോടും കൊതുകിനോടും തോല്ക്കാതെ ശൈഖുന ഉണ്ടാകും.
തുടരും
അവലംബം : സുന്നി വോയ്സ് ലേഖനം . കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ
E.K Hasan Musliyar , Kanthapuram AP Aboobacker Musliyar, SSF, SYS
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ