2012, ഫെബ്രുവരി 24, വെള്ളിയാഴ്‌ച

പ്രവാചകന്റെ വാക്കുകളും തിരുശേഷിപ്പുകളും

ഒ.എം .തരുവണ /സിറാജ് ദിനപത്രം



മുഹമ്മദ്‌ നബി (സ)യുടെ തിരുശേഷിപ്പുകള്‍ സംബന്ധിച്ച് ചില കേന്ദ്രങ്ങള്‍ ഉയര്ത്തു ന്ന വിവാദങ്ങള്‍ അടിസ്ഥാന രഹിതവും അനാവാവശ്യവുമാണ്.തിരുകേശം ഉള്പ്പെേടെയുള്ള ആസാറുകളെ കൊണ്ട് ബറകത്ത് എടുക്കുന്നത് , അവയെ ആദരിക്കുന്നത് മുസ്ലിംകളുടെ വിശ്വാസങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ട വിഷയമാണ് .
മത വിഭാഗങ്ങള്‍ക്കെല്ലാം വിശ്വാസപരമായി ഇത്തരം ചില സ്വകാര്യതകള്‍ കാണാനാകും .മരിച്ചയാളിന്റെ ചിതാഭസ്മം ഹൈന്ദവ ദര്ശമനം അനുസരിച്ച് പാവനമാണ്.വ്യക്തിയോട് കാണിച്ചിരുന്നതിലും ആദരവോടെയാണ് ഈ ഭൌതിക ശേഷിപ്പ് കൈകാര്യം നദിയിലോ കടലിലോ നിമജ്ജനം ചെയ്യുന്നതും.വെറും ചാരമായി ഇതിനെ കാണുന്നതോ വിശ്വാസപരമായ ഈ ചടങ്ങുകളുടെ യുക്തിയും ന്യായവും പരിശോധിക്കുന്നത് ശരിയല്ല. ക്രൈസ്തവര്‍ ക്കിടയിലെ മാമോദീസ ചടങ്ങുകള്‍ പൊതു ചര്ച്ച് യായത് അല്പം മുമ്പാണ്. പൊതു ബോധത്തിന്റെയും യുക്തി ചിന്തയുടെയും പേരില്‍ മതപരമായ ഇത്തരം വിശ്വാസ കാര്യങ്ങള്‍ ചികഞ്ഞിട്ടു വിവാദമാക്കുന്നത് അനാരോഗ്യമായ പ്രവണതയാണ് .
പ്രവാചകന്റെ തിരുശേഷിപ്പ് സംബന്ധിച്ചും ഇതേ ആശയമാണ് സുന്നികള്ക്ക് പങ്കു വെക്കാനുള്ളത് . സാമ്പത്തിക വ്യവസ്ഥയുമായി ബന്ധപെട്ട ഇസ്ലാമിക്‌ ബാങ്കിംഗ് ഉള്പ്പ ടെ പൊതു സമൂഹവുമായി സംവദിക്കുന്ന നിരവധി ആശയങ്ങള്‍ ഇസ്ലാമില്‍ ഉണ്ട് .പൊതു നന്മകള്‍ ഉദ്ദേശിച്ചു ഇത്തരം സംവാദങ്ങള്‍ ആകാവുന്നതുമാണല്ലോ . ഒരു വിഷയത്തില്‍ ഇടപെടലുകള്‍ ഉചിതമാകുന്നത് അത് കൊണ്ട് സമൂഹത്തില്‍ ഗുണ ഫലങ്ങള്‍ ലഭിക്കുമെന്കില്‍ മാത്രമാണ് .
വിശുദ്ധഖുര്ആ‍നും തിരുസുന്നത്തുമായി ബന്ധപ്പെട്ട ഈ വിഷയത്തില്‍ പൊതു പ്രവര്ത്തികര്‍ ഇടപെടുന്നത് കൊണ്ട് സമൂഹത്തിനു വിശേഷിച്ച് ഒരു നന്മയും കിട്ടാനില്ല .ഒരു തീര്പ്പും ഉണ്ടാകാനും പോകുന്നില്ല .ഈ വിവാദം ജമാഅത്തെ ഇസ്ലാമിയുടെയും മറ്റും ഹിഡന്‍ അജണ്ടയാണ് . ചിലര്‍ അതില്‍ കഥയറിയാതെ വീണു പോയതാണ് .പൊതു പ്രവര്ത്തീകര്‍ ഇതില്‍ ഇടപെടേണ്ട എന്ന് കാന്തപുരം പറഞ്ഞതിന്റെ താല്പര്യം ഇത് മാത്രമാണ് . ഏകദൈവ വിശ്വാസം , പ്രവാചകരിലും വേദങ്ങളിലുമുള്ള വിശ്വാസം തുടങ്ങി മതത്തിന്റെ മൌലികാശയമല്ല തിരുശേഷിപ്പുകള്‍ സംബന്ധിച്ചുള്ളത് .അത് വിശ്വാസ കാര്യങ്ങളുടെ വിശദാംശങ്ങളില്‍ പെട്ടതാണ്.മൌലിക കാര്യങ്ങളില്‍ മതം ഓരോ വിശ്വസിയെയും നിര്ബങന്ധിക്കും. വീഴ്ചകളും വൈകല്യങ്ങളും വിചാരണ ചെയ്യപ്പെടും .വിധി വിലക്കുകളുടെ കാര്യമാണത്. തിരുശേഷിപ്പുകള്‍ ഈ ഇനത്തില്‍ വരുന്നതേയില്ല .തിരുശേഷിപ്പുകളുടെ കാര്യത്തില്‍ മതം ഒരു വിശ്വാസിയെയും നിര്ബ്ന്ധിക്കുന്നില്ല. തിരുശേഷിപ്പുകളെ മാനിക്കാം .വിട്ടുനില്ക്കാം .എന്നാല്‍ നിഷേധിക്കാനോ തള്ളിപറയാനോ പാടില്ല .മത നിന്ദയാകും .വിശ്വാസത്തില്‍ നിന്ന് തന്നെ പുറത്ത്‌ പോകാന്‍ കാരണമാകുകയും ചെയ്യാം. ഏഴു വര്ഷവത്തോളമായി കാരന്തൂര്‍ മര്ക സില്‍ തിരുകേശമെത്തിയിട്ടു..എല്ലാ വര്ഷ വും ഇത് സംബന്ധിച്ച ചടങ്ങുകള്‍ നടക്കാറുണ്ട് .സംഘടനാ കാര്യത്തില്‍ പ്രവര്ത്.ാകര്ക്ക് കര്ശരന നിര്ദ്ദേങശങ്ങള്‍ നല്കാിറുണ്ട് .എങ്കില്‍ ഇക്കാര്യത്തില്‍ പ്രവര്ത്പ്കരെ പോലും നിര്ബ‍ന്ധിക്കാറില്ല.താല്പര്യമുള്ളവരുടെ ശ്രദ്ധക്ക് വേണ്ടി മാത്രം പൊതു അറിയിപ്പ് നല്കും്. ജമാഅത്തെ ഇസ്ലാമിയും അവരുടെ പത്രവുമാണ് വിഷയം വിവാദമാക്കിയത്. മതപരമായും സാമൂഹികമായും അനുദിനം ഒറ്റപെട്ട് കൊണ്ടിരിക്കുന്ന ഈ കക്ഷി ക്ക് പിടിച്ചു നില്ക്കാന്‍ ഇത്തരം അനാവശ്യ വിവാദങ്ങള്‍ ആവശ്യമുണ്ട് .പൊതു സമൂഹം ഇത് തിരിച്ചറിയണം .
മതപരമായോ സാമ്പത്തികമായോ സമൂഹം ചൂഷണത്തിനിരയാകുന്നുണ്ടെങ്കില്‍ അതില്‍ ഇടപെടാന്‍ ആര്ക്കും അവകാശമുണ്ട് . തിരുകേശം സംബന്ധിച്ച് എന്ത് ചൂഷണം ആണ് നടക്കുന്നത് എന്ന് വിമര്ശകകര്‍ വെളിപെടുത്തണം.ലക്ഷ കണക്കിന് വിശ്വാസികളാണ് തിരുകേശമിട്ട പുണ്യ ജലം മര്ക്സില്‍ നിന്നും സ്വീകരിച്ചത് . കഴിഞ്ഞ വര്ഷം മുതല്‍ ആധുനിക രീതിയില്‍ ബോട്ടിലിംഗ് ചെയ്താണ് ഇത് വിതരണം ചെയ്തത് .കുപ്പിയുടെ വിലയായിട്ടു പോലും ഒരാളില്‍ നിന്നും ഒന്നും വാങ്ങിയിട്ടില്ല. പുണ്യ ജലം വിറ്റ് കാശുണ്ടാക്കുന്നു എന്ന് ആഘോഷമായി ഒരു വിഭാഗം വ്യാജം പ്രചരിപ്പിച്ചാല്‍ എന്ത് ചെയ്യും.?പണം കൊടുത്ത് വാങ്ങി എന്ന് അവകാശപെടുന്ന ഒരാളെ എങ്കിലും വിമര്ശ്കര്‍ കൊണ്ട് വരട്ടെ.മുപ്പത്തിനാല് വര്ഷം കൊണ്ട് കോടികളുടെ പ്രവര്ത്ത നം മര്ക‍സ്‌ നടത്തിയിട്ടുണ്ട് .അതൊന്നും തിരുകേശത്തിന്റെ പിന്ബലത്തിലല്ല .വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളില്‍ സ്ഥാപനം നടത്തുന്ന പ്രവര്ത്തറങ്ങളില്‍ വിശ്വാസമുള്ള പൊതു ജനങ്ങള്‍ നല്കി്യ സംഭാവനകള്‍ ആണ് .

മസ്ജിദുല്‍ ആസാര്‍ സംബന്ധിച്ച ആക്ഷേപങ്ങളും അടിസ്ഥാന രഹിതമാണ്. രാജ്യത്തിന്റെയും മത ത്തിന്റെയും എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ടാകും മസ്ജിദു നിര്മി്ക്കുക .തീര്ത്തും സുതാര്യമായിട്ടാണ് ഇതിനുള്ള ഫണ്ട് സ്വീകരിക്കുന്നത് . നിര്മി്തി സംബന്ധിച്ച സകല വിവരങ്ങളും തെര്യ പ്പെടുത്തിയിട്ടാണ് ജനസേവനം നടത്തുന്നത് .ആരെയും തെറ്റിധ്ധരിപ്പിച്ചോ കബളിപ്പിച്ചോ പണം കൈപറ്റിയിട്ടില്ല. അങ്ങിനെ ആര്ക്കെയങ്കിലും തോന്നിയാല്‍ തിരിച്ചു നല്കാംി എന്നറിയിചിട്ട് ഒരാള്‍ പോലും രംഗത്ത് വന്നിട്ടില്ല . ചൂഷണം നടന്നെകില്‍ ഒരു ചൂഷകന്‍ വേണം. തട്ടിപ്പ് ഉണ്ടായെങ്കില്‍ അതിനു ഒരു ഇര വേണം .അന്തസ്സുണ്ടെങ്കില്‍ വിമര്ശംകര്‍ തെളിവ് കണ്ടു വരട്ടെ. ഒന്നും രണ്ടും കോടിയുടെ വാഹങ്ങളും അഞ്ചും പത്തും കോടിയുടെ വീടുകളും ഉപയോഗിക്കുന്ന സമൂഹത്തില്‍ കോടികളുടെ മസ്ജിദു സ്വാഭാവികമാണ്. ഇതിനെതിരെ ശബ്ടിക്കുന്നവര്‍ നാടിനു വേണ്ടിയോ സമൂഹത്തിനു വേണ്ടിയോ ഒന്നും ചെയ്യാന്‍ തയ്യാറല്ല. മസ്ജിദ്‌ മാത്രമല്ല സുന്നികള്‍ നിര്മിടക്കുന്നത് .കഴിഞ്ഞ ഒരു വ്യാഴ വട്ടം കൊണ്ട് കോടികളുടെ ഇന്വൊസ്റ്റ്‌മെന്റ് ആണ് ഈ പ്രസ്ഥാനം പൊതു വിദ്യാഭ്യാസരംഗത്ത് മാത്രം നടത്തിയത്. എല്‍.കെ ജി മുതല്‍ പ്ളസ്ടു വരെയുള്ള നൂറു കണക്കിന് ഇംഗ്ലീഷ്മീഡിയം സ്കൂളുകളുടെ കാര്യമാണിത് .ലക്ഷകണക്കിനു വിദ്യാര്ഥി്കളാണ് ഇവിടെ പഠിക്കുന്നത് .ആയിരക്കണക്കിന് പേര്ക്കാ ണ് തൊഴില്‍ ലഭിച്ചത് .ഇതിലേറെ വരും മദ്രസകള്‍ .കൂടാതെയുള്ള മത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം.ചരിത്ര പരമായ കാരണങ്ങളാല്‍ പിന്നോക്ക്കം പോയ ഒരു ജനതയെ പൊതു ധാരക്കൊപ്പം എത്തിക്കാനുള്ള ഈ ശ്രമങ്ങള്ക്കി ടയില്‍ അലോസരമുണ്ടാക്കുന്നവരുടെ താല്പര്യം വേറെയാണ് അത് നടക്കാന്‍ പോകുന്നില്ല .


തിരുകേശത്തിനു യാതൊരു മാഹാത്മ്യവുമില്ലെന്ന ജമാഅത്തെ ഇസ്ലാമിയുടെ നിലപാടില്‍ ഒരു പുതുമയുമില്ല. പ്രവാചകന്‍ സാധാരണ മനുഷ്യന്‍ ആണെന്നാണ്‌ ജമാഅത്തെ മതം. സാധാരണ മനുഷ്യന്റെ കേശം സാധാരണം എന്ന് വാദിച്ചു പറയുന്നതെന്തിനാണ്..?ഇസ്ലാമില്‍ പ്രവാചകന്മാര്‍ അസാധാരണ ക്കാരാണ് .അവരുമായി ബന്ധപെട്ട സകലതിനും മഹ്ത്വമുണ്ട് .പ്രവാചകന്റെ ശേഷിപ്പുകളല്ല വാക്കുകളാണ് പരിഗണിക്കേണ്ടത് എന്ന് പറഞ്ഞാല്‍ അതും ശരിയാണ് . ഹജ്ജത്തുല്‍ വദാഇല്‍ തല മുണ്ഡനം ചെയ്ത ശേഷം ബറകത്തിനു വേണ്ടി സൂക്ഷിക്കാന്‍ അത് ജനങ്ങള്ക്കി്ടയില്‍ വിതരണം ചെയ്യാന്‍ കല്പ്പിച്ചത് പ്രവാചകന്‍ തന്നെയാണ്.ആ വാക്കുകള്‍ ആണ് സുന്നികള്‍ അനുസരിക്കുന്നത്.നിസ്കാരവും ഹജ്ജും സകാത്തും നിയമമാകുന്നത് ഏതു പ്രമാങ്ങളുടെ പിന്ബലത്തിലാണോ അതെ പ്രമാണമായ ബുഖാരിയിലും മുസ്ലിമിലുമാണ് (ഹദീസ്‌ ഗ്രന്ഥങ്ങള്‍ ) തിരുശേഷിപ്പുകള് സംബന്ധിച്ചുള്ള കല്പനകള്‍ ഉള്ളത്. ജമാഅത്തെ ഇസ്ലാമിക്ക് ബുഖാരി കൊണ്ട് നിസ്കാരം നിയമമാകുകയും തിരുകേശം മലിനമാവുകയും ചെയ്യുന്നത് വിശ്വാസ വ്യതിയാനം കാരണമാണ് . അവര്‍ വെറുമൊരു ഭൌതീക രാഷ്ട്രീയ പാര്ട്ടി മാത്രമാണ് . മത രാഷ്ട്ര വാദത്തിനു പാകത്തില്‍ മതത്തെ പാകപ്പെടുത്തുകയാണവരുടെ ലക്‌ഷ്യം. ഇത് ആപത്കരമായ പ്രവണത യാണ് .പത്ത് എഴുപതു കൊല്ലമായി ഇവര്‍ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന കുറെ മത വിരുദ്ധ ആശയങ്ങളുണ്ട്. തിരുശേഷിപ്പ് സംബന്ധിച്ച് ഉള്ളതും അതില്‍ പെട്ടതാണ്.പൊതു സമൂഹത്തിന്റെ പേരില്‍ ഇത് വേര് പിടിപ്പിക്കാനുള്ള പാഴ് ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത് .അത് വിലപ്പോവില്ല .
തിരുകേശം സംബന്ധിച്ച വിശ്വാസവും ആചാരവും തീര്ത്തുംപ്രാമാണികമാണ് ..മര്‍കസ്‌ സൂക്ഷിച്ച തിരുകേശത്തിനു മതിയായ രേഖകള്‍ ഉണ്ട് .താല്പര്യമുള്ളവര്ക്ക് പരിശോധിക്കാം എന്നറിയിച്ചിട്ടു ഇത് വരെ ഒരു വിമര്ശതകനും വന്നിട്ടില്ല . തിരുശേഷിപ്പുകള്‍ കത്തിച്ചോ ശാസ്ത്രീയ പരിശോധനകള്‍ നടത്തിയോ മാത്രമേ സ്വീകരിക്കാവൂ എന്നൊരു നയം ഇസ്ലാമില്‍ ഇല്ല .മതത്തിലെ ഒരു പ്രമാണവും അങ്ങിനെ നിര്ദ്ദേ്ശിക്കുന്നുമില്ല.പ്രവാചകന്മാരുടെ ശരീരം മണ്ണ് തിന്നുകയില്ല എന്ന് ഹദീസില്‍ ഉണ്ട് . പരിശോധിചു ഉറപ്പു വരുത്ത്തിയാലെ ഇത് വിശ്വസിക്കൂ എന്ന് ജമാഅത്തുകാര്‍ പറയുമോ...?ഹജറുല്‍ അസ് വദും സംസം ജലവും പവിത്രമാണ് .ഇത് പരിശോധിച്ച് ഉറപ്പയലെ അംഗീകരിക്കു എന്ന് പറയുമോ ..?ഇത് ജമാഅത്തിന്റെ പുത്തന്‍ തൌഹീദ് ആണ്.സുന്നികള്‍ എന്ന് പറയുന്ന ചിലര്‍ അതില്‍ വീണു പോയിട്ടുണ്ട് .അവരിലെ ചില ആവേശക്കാരുടെ ബഹളം മാത്രമാണത് .സൂക്ഷ്മതയുള്ള പണ്ഡിതന്മാരും പടച്ചവനെ ഭയമുള്ള ധാരാളം അണികളും സമുദായത്തിലെ സാധാരണക്കാരായ ജനങ്ങളും ഇവിഷയത്തില്‍ സത്യത്തിനൊപ്പമാണ്.
തിരുകെശത്തിന്റെ പേരില്‍ മസ്ജിദു നിര്മി ക്കുന്നത് ഇസ്ലാമില്‍ ഒരു നിയമത്തിനും എതിരല്ല. വിമര്ശംം ഉന്നയിക്കുന്നവര്‍ ചെയ്യേണ്ടത് മതത്തിലെ ഏതു നിയമം അനുസരിച്ച് ആണ് ഈ നിര്മി.തി തെറ്റാവുക എന്ന് വെളിപ്പെടുത്തുകയാണ് .അറിയപ്പെടുന്ന വിവരങ്ങള്‍ അനുസരിച്ച് ലോകത്ത് അറുപതിലേറെ രാജ്യങ്ങളില്‍ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്നുണ്ട് .ഈ ജിപ്തിലെ ഹുസൈന്‍ മസ്ജിദു , ചിക്കാഗോയില്‍ ജാമിയ മസ്ജിദ്‌ ,കാശ്മീരിലെ ഹസ്രത്ത് ബാല്‍ മസ്ജിദുതുടങ്ങിയവ ഉദാഹരണം.മസ്ജിദില്‍ സൂക്ഷിക്കാമെങ്കില്‍ സൂക്ഷിക്കാന്‍ വേണ്ടി മസ്ജിദ്‌ ഉണ്ടാക്കുന്നതില്‍ എവിടെയാണ് തെറ്റ് ? മറ്റു ചില തിരുശേഷിപ്പുകള്‍ കൂടി സംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്നത് കൊണ്ടാണ് നിര്ദിചഷ്ട മസ്ജിദിനു മസ്ജിദുല്‍ ആസാര്‍ എന്നാ പേര് നല്കാ്ന്‍ തീരുമാനിച്ചത് . മസ്ജിദു വിശ്വാസികള്ക്ക്ജ പ്രാര്തരന നിര്വദഹിക്കാന്‍ ഉള്ളത് ആണ് .മസ്ജിദി നോട് ചേര്ന്നു നിര്മി്ക്കുന്ന ഹെറിറ്റേജ് മ്യൂസിയത്തിലാണ് തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്നത് .ധന സമ്പാദനത്തിനു വേണ്ടിയാണ് മസ്ജിദു നിര്മിിക്കുന്നത് എന്ന പ്രചാരണം അതിശയകരമാണ്.വിദ്യാഭ്യാസ സ്ഥാപനങ്ങളോ ആതുരാലയങ്ങളോ ആദായമാര്ഗ്ഗങ്ങളാക്കമെന്നു പറഞ്ഞാല്‍ ഉള്ക്കൊനള്ളാം. മസ്ജിദുകള്‍ എങ്ങിനെ യാണ് വരുമാന മാര്ഗ്മാവുക ..?പ്രാര്ഥ്നക്ക് വരുന്നവരില്‍ നിന്നും നയാ പൈസ വാങ്ങാന്‍ വകുപ്പ് ഇല്ല. എന്നാല്‍ നടത്തിപ്പിന് വേണ്ടി മാസന്തം വന്തുൈക ചിലവഴിക്കുകയും ചെയ്യണം. വഖഫ്‌ സ്വത്തുക്കളോ സ്ഥിര വരുമാനങ്ങളോ ഇല്ലാത്ത മഹല്ല് ജമാഅത്തുകള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ചെറുത്‌ അല്ല .നാട്ടുകാര്‍ നിര്മി്ച്ച പള്ളിയുടെ പേററന്റ് സ്വന്തം ഓഫീസിലിരുന്നു അവകാശ പെടുന്നവര്ക്ക് ഇത് മന്സിലാവുകയില്ല .ഇത് പറയുന്നവര്ക്ക്ല അനുഭവങളില്ല .
സൂചിപ്പിച്ചത് പോലെ ലോകത്തിന്റെ നനാഭാഗത്ത് ആയി നിരവധി രാജ്യങ്ങളില്‍ പ്രവാചക തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്നുണ്ട് .ഈജിപ്ത് ,തുര്ക്കി ,അമേരിക്ക , ബ്രിട്ടന്‍ ,സുഡാന്‍ ,പാക്കിസ്ഥാന്‍ ,ഇന്ത്യയിലെ തന്നെ പല പ്രദേശങ്ങളിലും ഇവിടങ്ങളിലെല്ലാം ഇത് സംബന്ധിച്ച ചടങ്ങുകള്‍ നടക്കാറുമുണ്ട് .പതിനായിരങ്ങള്‍ ആണ് ഈ പരിപാടിയില്‍ സംബധിക്കുന്നത് .ഇവിടെയൊന്നും സനദിന്റെയും പരീക്ഷണത്തിന്റെയും യാതൊരു വിവാദവും ഇന്നോളം നടന്നിട്ടില്ല .ഇവിടെ ഇത് ജമാഅത്തെ ഇസ്ലാമിയുടെയും മറ്റു പുത്തന്‍ പ്രസ്ഥാനക്കരുടെയും ഹിഡന്‍ അജണ്ട യാണ് . ആത്മീയ വിഷയങ്ങള്‍ വരുമ്പോള്‍ ഭൌതിക പ്രസ്ഥാനം എന്നും എത്തിസ്റ്റുകള്ക്കൊ പ്പമാണ് നിലകൊണ്ടത്. മതരാഷ്ട്രീയമാണ് ഇവരുടെ താല്പര്യം .വിശ്വാസികളും പൊതു സമൂഹവും ഇത് തിരിച്ചറിയണം .രാജ്യത്തിനു തന്നെ അഭിമാനമാകാന്‍ പോകുന്ന ഈ സംരംഭത്തിനു എല്ലാവരുടെയും സഹായവും സഹകരണവും ആണ് വേണ്ടത് .

1 അഭിപ്രായം:

  1. കത്തില്ല എന്നുറപ്പുള്ളതാണെങ്കില്‍ കത്തിച്ചുകാണിച്ചാല്‍ പ്രശ്നം തീരുമെന്ന് മാത്രമല്ല വിശ്വാസം കൂടുകയും ചെയ്യും

    മറുപടിഇല്ലാതാക്കൂ

ഹസനിയ്യയിലെ അതിഥികള്‍