2012, ഫെബ്രുവരി 10, വെള്ളിയാഴ്‌ച
ശൈഖുനാ ആലംപാടി ഉസ്താദ്: പണ്ഡിതലോകത്തെ ഇതിഹാസം
ആലംപാടിയില്‍ മൂപ്പര് ഉള്ളടുത്തോളം കാലം വഹാബികള്‍ കടക്കൂലാ.... ഇത് കാസര്‍കോട് ഖാസിയും സമസ്തയുടെ പഴയകാല പണ്ഡിതരില്‍ ഒരാളുമായിരുന്ന മര്‍ഹൂം മൗലാന അവറാന്‍ കുട്ടി മുസ്ലിയാരുടെ മൊഴികളാണ്. ആലംപാടിയില്‍ നാല്‍പത്തിയേഴുവര്‍ഷക്കാലം ദര്‍സ് രംഗത്ത് അധ്യാപനം നടത്തിയ എ.എം. കുഞ്ഞബ്ദുല്ല മുസ്ലിയാരെക്കുറിച്ചാണ് അവറാിന്‍ മുസ്ലിയാര്‍ ഈ വാക്ക് പറഞ്ഞത്. ഉത്തരകേരളത്തിലും കര്‍ണാടകയിലും കേരളത്തിലെ പണ്ഡിതര്‍ക്കിടയിലും സുപരിചിതനായ വ്യക്തിത്വമാണ് ശൈഖുനാ ആലംപാടി ഉസ്താദ്.
1937 ല്‍ കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് അഹ്്മദ്കുട്ടി-ഉമ്മു ഹലീമ ദമ്പതികളുടെ മകനായാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 15-ാം വയസില്‍ പള്ളിദര്‍സ് ജീവിതം ആരംഭിച്ചു. പടിഞ്ഞാറങ്ങാടി മമ്മിക്കുട്ടി മുസ്ലിയാരാണ് പ്രധാന ഗുരു. സി.പി. മുഹമ്മദ്കുഞ്ഞി മുസ്ലിയാര്‍ (മഞ്ഞനാടി ഉസ്താദ്), അവറാന്‍കുട്ടി മുസ്ലിയാര്‍, നാദാപുരം കലന്തന്‍ മുസ്ലിയാര്‍ തുടങ്ങിയവരുടെ കീഴില്‍ ഓതിപ്പഠിക്കാന്‍ ഉസ്താദ് സമയം കണ്ടെത്തി.
സ്വഹീഹുല്‍ ബുഖാരി, ബൈളാവി, തസ് രീഹുല്‍ അഫ് ലാഖ് മുല്ലാ ഹസന്‍ എന്നീ പ്രധാന കിത്താബുകള്‍ ഓതിത്തീര്‍ത്തത് മമ്മിക്കുട്ടി മുസ്ലിയാരുടെ ദര്‍്‌സില്‍നിന്നാണ്.
കേരളത്തിലും കര്‍ണാടകയിലെയും വിവിധ സ്ഥലങ്ങളില്‍ ഉസ്താദ് പഠനം നടത്തി. പാപ്പിനിശ്ശേരി, പുതിയങ്ങാടി, മഞ്ഞനാടി എന്നീ സ്ഥലങ്ങളില്‍ അതില്‍ ചിലതാണ്. 15വര്‍ഷത്തെ അധ്യയനജീവിതത്തിന് തിരശ്ശീല വീഴ്ത്തിയതിനുശേഷം കാസര്‍േേകാട് ആലംപാടിയില്‍ 47 വര്‍ഷം അധ്യാപനം നടത്തി. നൂറോളം വരുന്ന ശിഷ്യ•ാര്‍ക്ക് ഒരേ സമയത്തുതന്നെ ആലംപാടിയില്‍ ദര്‍സ് നടത്തിയിട്ടുണ്ട്. പ്രഥമ വര്‍ഷത്തില്‍തന്നെ അമ്പതോളം മുതഅല്ലിമുകളെ കൊണ്ടാണ് ഉസ്താദ് ദര്‍സ് ആരംഭിച്ചത്. ആലംപാടി ഉസ്താദിന്റെ കീഴില്‍ ദര്‍സ് പഠിക്കാനും മക്കള്‍ക്ക് പഠിപ്പിക്കാനും വിദ്യാര്‍ഥികളും രക്ഷിതാക്കളും ആഗ്രഹിച്ചതിനാലാണ് വിവിധ ഭാഗങ്ങളില്‍നിന്ന് ആ പണ്ഡിതശ്രേഷ്ഠരുടെ വിജ്ഞാനമുള്ള മണികള്‍ നുകരാന്‍ വിദ്യാര്‍ഥികള്‍ ഓടിയെത്തിയത്.
കാഞ്ഞങ്ങാട് പഴയ കടപ്പുറക്കാരനായ ഉസ്താദിനെ ആലംപാടി ഉസ്താദ് എന്ന പേരില്‍ അറിയപ്പെടാനുള്ള നിദാനം ഇതുതന്നെയാണ്. ധാര്‍മികതയുടെ ദാരിദ്ര്യത്തില്‍ ആഴ്ന്നുപോയ ആലംപാടി ഗ്രാമങ്ങള്‍ക്ക് വേണ്ടിയിരുന്നത് ശൈഖുനാ എ എം കുഞ്ഞബ്ദുല്ല മുസ്ലിയാരുടെ അഗാധമായ പാണ്ഡിത്യവും ശക്തമായ പ്രായോഗിക ശൈലിയും തന്നെയായിരുന്നു. ആലംപാടിയെന്ന കുഗ്രാമത്തെ കേരളത്തിലും കര്‍ണാടകയിലും വിദേശരാജ്യങ്ങളിലുമുള്ളവര്‍ക്ക് പരിചയമായതിനു പിന്നില്‍ ശൈഖുനാ തന്നെയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ചിരട്ടയില്‍ മെഴുകുതിരി കത്തിച്ച് കൈയില്‍ പിടിച്ചുകൊണ്ടാണ് രാത്രിസമയങ്ങള്‍ ഭോജനഗൃഹങ്ങളിലേക്ക് പോയിരുന്നത്. സമയം പാഴാകാതിരിക്കാന്‍ പള്ളിയില്‍നിന്നും ഭക്ഷണവീട്ടിലേക്ക് എത്തുന്നതുവരെയും വീട്ടില്‍ നിന്ന് പള്ളിയിലേക്ക് മടക്കയാത്രയിലും ആ ചുണ്ടുകളില്‍ മന്ത്രിച്ചത് പ്രഥമ കിതാബുകളിലുള്ള സര്‍ഫ്, നഹ് വ് (അറബിഭാഷയിലുള്ള ഗ്രാമര്‍) കളുമാണ്.
സ്ലേറ്റില്‍ എഴുതിയാണ് ഓത്തുപള്ളിയില്‍ ഖുര്‍ആന്‍ പഠിച്ചിരുന്നത്. ബര്‍കത്തിനുവേണ്ടി ഖുര്‍ആന്‍ എഴുതിയ ഭാഗം വെള്ളത്തില്‍ കലക്കിക്കുടിക്കുന്ന പതിവ് ഉസ്താദിനു ഉണ്ടായിരുന്നു. കിതാബുകള്‍ ഓതിക്കൊടുക്കുമ്പോള്‍ പഴയകാല ചരിത്രങ്ങള്‍ പറയുന്ന വേളയില്‍ ഉസ്താദിന്റെ കണ്‍പോളകള്‍ നിറയുമായിരുന്നുവെന്ന് അരുമ ശിഷ്യ•ാര്‍ ഓര്‍മ്മിപ്പിച്ചു.
നവീന ചിന്താഗതിക്കാരോട് ഉസ്താദിന്റെ നിലപാട് കര്‍ശനമാണ്. മുഹ് യിദ്ദീന്‍ മാലയിലെ ഓേേരാ വരികളും ആയത്തുകള്‍ കൊണ്ട് തെളിയിക്കുന്ന ഉസ്താദിന്റെ ഗര്‍ജ്ജനം ഏതൊരു വഹാബിയുടെയും മുട്ടുവിറപ്പിക്കുമെന്നതില്‍ സന്ദേഹമില്ല. ആലംപാടി ഉസ്താദിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ പതിനായിരങ്ങളാണ് തടിച്ചുകൂടുന്നത്. കക്ഷിഭേദമനേ്യൈ എല്ലാവരും ഇതില്‍ പങ്കാളികളാവുന്നു.
അറിവിന്റെയും ആത്മീയതയുടെയും പര്യായമായ ഉസ്താദ് കേരളത്തിലെ ഉന്നത ശീര്‍ഷരായ ഒേേട്ടറ ആത്മീയ നേതാക്കളില്‍ നിന്നും ഇജാസത്ത് സ്വീകരിച്ചു. കോട്ടയം ഞണ്ടാടി ശൈഖ് അബൂബക്കര്‍ മുസ്ലിയാര്‍, കക്കിടിപ്പുറം ശൈഖ് അബൂബക്കര്‍ മുസ്ലിയാര്‍, എരുമാട് പൂക്കോയ തങ്ങള്‍, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍ എന്നിവര്‍ ഉസ്താദിന്റെ മസാഇഖുമാരാണ്.
1977ലെ വിശുദ്ധ റമളാനിലെ മുപ്പത് ദിവസം ബഗ്്ദാദില്‍ ചെലവഴിച്ച ഉസ്താദ് പ്രധാന മഖ്ബറകള്‍ സന്ദര്‍ശനം നടത്താനും സമയം കണ്ടെത്തി. അലി (റ), മഹ്്‌റൂഫുല്‍ ഖര്‍ഖി, സല്‍മാനുല്‍ ഫാരിസി (റ)സ അബൂഹനീഫ (റ), രിഫാഇ ശൈഖ് (റ), ഗൗസുല്‍ അഅ്‌ളം (റ) അതില്‍ ചിലതാണ്.
1959 ല്‍ കപ്പല്‍മാര്‍ഗമാണ് ഉസ്താദ് പ്രഥമ ഹജ്ജ്കര്‍മം നിര്‍വഹിച്ചത്. യാത്രക്കിടെ മരണപ്പെട്ടവന്റെ മയ്യത്ത് കടലില്‍ താഴ്ത്തിയതും ഉസ്താദ് ഓര്‍മിച്ചെടുത്തു. ആലംപാടിയില്‍ ദര്‍സ് നടത്തുന്ന വേളയില്‍ പള്ളിയുടെ വരാന്തയിലായിരുന്നു ഉറക്കം. എന്റെ ഉസ്താദും കാസര്‍കോട് ഖാളിയുമായിരുന്ന അവറാന്‍ കുട്ടി മുസ്ലിയാര്‍ ഇങ്ങനെയായിരുന്നു മാലിക്ബ്‌നു ദീനാര്‍ പള്ളിയില്‍ ഉറങ്ങിയിരുന്നത്. അതിനാലാണ് ഞാനും അവറാന്‍ മുസ്ലിയാരെ അനുകരിച്ചത്. കാസര്‍കോട് ഖാസിസ്ഥാനം ഏറ്റെടുക്കാന്‍ പലവട്ടം ക്ഷണം വന്നെങ്കിലും നിരസിക്കുകയായിരുന്നു.
ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍, ഇ കെ ഹസ്സന്‍ മുസ്ലിയാര്‍, ശൈഖുനാ താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ശൈഖുനാ കാന്തപുരം ഉസ്താദ്, പൊ•ള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, മര്‍ഹൂം പതി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കാഞ്ഞങ്ങാട് അബൂബക്കര്‍ മുസ്ലിയാര്‍, പി.എ ഉസ്താദ്, സയ്യിദ് ത്വാഹിര്‍ തങ്ങള്‍, പേരോട് അബ്ദുറഹ്്മാന്‍ സഖാഫി തുടങ്ങിയ സംഘടനാ നേതാക്കളുമായി അഭേദ്യമായ സ്‌നേഹബന്ധം സ്ഥാപിക്കാന്‍ ഉസ്താദിനു സാധിച്ചു.
അധിക പണ്ഡിതരും ശ്രദ്ധിക്കാത്ത ഒരു പ്രധാന മസ്അലയുടെ സത്യാവസ്ഥ ഇ.കെ. ഹസന്‍ മുസ്ലിയാരോട് ബോധ്യപ്പെടുത്തിയപ്പോള്‍, നിങ്ങള്‍ പറഞ്ഞത് ഹഖാണ് എന്നുപറഞ്ഞ് ശരിവെക്കുകയും പിന്നീട് കാസര്‍കോട് ഖാളിയായിരുന്ന ഇ.കെ. ഹസന്‍ മുസ്ലിയാര്‍ മസ്അലകള്‍ ചര്‍ച്ച ചെയ്യാന്‍ ആലംപാടിയില്‍ വരുകയും ചെയ്യുമായിരുന്നു.
1961 ലാണ് ആലംപാടിയില്‍ മുദരീസായി ചര്‍ജ് ഏറ്റെടുക്കുന്നത്. 2006 ല്‍ അവിടെ നിന്ന് വിരമിച്ചു. 2007 മുതല്‍ മുഹിമ്മാത്ത് ശരീഅത്ത് കോളജിലെ പ്രധാന മുദരീസായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ശൈഖുനാ ത്വാഹിര്‍ തങ്ങളുടെ ജീവിതകാലത്ത് സ്ഥാപനത്തിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും ആലംപാടി ഉസ്താദിന് വരാന്‍ പറ്റിയില്ല. ഒടുവില്‍ ത്വാഹിര്‍ ഇങ്ങനെ പറഞ്ഞു: ആലംപാടി ഉസ്താദിനെ നിര്‍ബന്ധിക്കരുത്. എന്റെ മരണശേഷം ഉസ്താദ് മുഹിമ്മാത്തില്‍ എത്തും. ഉസ്താദ് മുഹിമ്മാത്തില്‍ എത്തിയത് ത്വാഹിറുല്‍ അഹ്്ദല്‍ തങ്ങളുടെ കറാമത്താണെന്നാണ് ഉസ്താദ് സ്മരിച്ചിരുന്നത്. കുറ്റിയടിക്കല്‍ കര്‍മത്തിനും ഖിബ്്്‌ല നിര്‍ണയത്തിനും ഉസ്താദിനെയാണ് ത്വാഹിര്‍ തങ്ങള്‍ ക്ഷണിക്കാറുണ്ടായിരുന്നത്.
കര്‍ണാടകയിലെ പഞ്ച എന്ന സ്ഥലത്തുവെച്ച് സഞ്ചരിച്ചിരുന്ന കാര്‍ വലിയ ഗര്‍ത്തത്തിലേക്ക് മറിഞ്ഞിട്ടും ഒരു പോറലുപോലുമേല്‍ക്കാതെ രക്ഷപ്പെട്ടത് കര്‍ണാടക മാധ്യമങ്ങള്‍ പോലും അത്ഭുതവാര്‍ത്തയായാണ് റിപ്പോര്‍ട്ട് ചെയ്തത്.
നിരവധി ശിഷ്യസമ്പത്തിന്റ ഉടമയാണ് ശൈഖുന. മത-സാമൂഹ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളും ദിഷണശാലികളായ ആലിമീങ്ങളും ഉസ്താദിന്റെ ശിഷ്യഗണങ്ങളില്‍ ഉള്‍പ്പെടുന്നു.
മര്‍ഹും അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ സൂരിബയല്‍, മര്‍ഹൂം യൂസുഫ് മുസ്ലിയാര്‍ ഉറുമി, ഉഡുപ്പി ഖാസിയും കര്‍ണാടക ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റുമായ ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, ജാമിഅ സഅദിയ്യ വര്‍ക്കിംഗ് സെക്രട്ടറിയും പ്രധാന മുദരീസുമായ എ.പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, മുഹിമ്മാത്ത് മുദരീസ് വൈ എം അബ്ദുറഹ്്മാന്‍ അഹ്്‌സനി തുടങ്ങിയവര്‍ അവരില്‍ പ്രധാനികളാണ്.
എത്ര തിരക്കിനിടയിലും കുടുംബ-വ്യക്തിബന്ധങ്ങള്‍ തെറ്റാതെ പുലര്‍ത്തുന്നതും ദിനചര്യകള്‍ കൃത്യമായി നിര്‍വഹിക്കുന്നതും കണ്ടാല്‍ ആരും ആശ്ചര്യഭരിതരാകും. ഉപരിപ്ലവമായ ഉടയാടകളോ കൃത്രിമത്വമുളവാക്കുന്ന ഭാവമോ ഒന്നുമില്ലാതെ തികഞ്ഞ ലാളിത്യത്തോടെയുള്ള വിനയം,നിറഞ്ഞ പെരുമാറ്റം ഈ വലിയ പണ്ഡിത കേസരിക്ക് മാണിക്യമകുടം ചാര്‍ത്തുന്നു.
ശൈഖുനാ മഞ്ഞനാടി ഉസ്താദിന്റെ മൂത്തമകള്‍ മറിയുമ്മയാണ് ഭാര്യ. അബ്ദുറഹ്്മാന്‍ സഖാഫി, ഹുസൈന്‍, ഉമര്‍ സഅദി, അബ്ദുല്‍ ഖാദിര്‍, ആഇശ എന്നിവര്‍ മക്കളാണ്. മര്‍ഹൂം കുഞ്ഞാമു ഹാജി കൊടക്, മറിയം, ഇബ്്‌റാഹിം, അബ്്ദുല്‍ഖാദര്‍, സാറ, മുഹമ്മദ് കുവൈത്ത്, മൂസ എന്നിവര്‍ സഹോദരങ്ങളാണ്.
അവലംബം : മുഹിമ്മാത്ത് .കോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൂര്യന്‍ അസ്തമിച്ചാല്‍ പിന്നെ സൂര്യന്‍ അള്ളാന്റെ സിംഹാസനത്തിനടിയില്‍ ഒളിച്ചിരിക്കും എന്ന് വിശ്വസിക്കുന്നവരെ നാമെന്ത് വിളിക്കണം
മറുപടിഇല്ലാതാക്കൂ