2012 ഫെബ്രുവരി 10, വെള്ളിയാഴ്‌ച

ശൈഖുനാ ആലംപാടി ഉസ്താദ്: പണ്ഡിതലോകത്തെ ഇതിഹാസം


ആലംപാടിയില്‍ മൂപ്പര് ഉള്ളടുത്തോളം കാലം വഹാബികള്‍ കടക്കൂലാ.... ഇത് കാസര്‍കോട് ഖാസിയും സമസ്തയുടെ പഴയകാല പണ്ഡിതരില്‍ ഒരാളുമായിരുന്ന മര്‍ഹൂം മൗലാന അവറാന്‍ കുട്ടി മുസ്ലിയാരുടെ മൊഴികളാണ്. ആലംപാടിയില്‍ നാല്‍പത്തിയേഴുവര്‍ഷക്കാലം ദര്‍സ് രംഗത്ത് അധ്യാപനം നടത്തിയ എ.എം. കുഞ്ഞബ്ദുല്ല മുസ്ലിയാരെക്കുറിച്ചാണ് അവറാിന്‍ മുസ്ലിയാര്‍ ഈ വാക്ക് പറഞ്ഞത്. ഉത്തരകേരളത്തിലും കര്‍ണാടകയിലും കേരളത്തിലെ പണ്ഡിതര്‍ക്കിടയിലും സുപരിചിതനായ വ്യക്തിത്വമാണ് ശൈഖുനാ ആലംപാടി ഉസ്താദ്.
1937 ല്‍ കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് അഹ്്മദ്കുട്ടി-ഉമ്മു ഹലീമ ദമ്പതികളുടെ മകനായാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 15-ാം വയസില്‍ പള്ളിദര്‍സ് ജീവിതം ആരംഭിച്ചു. പടിഞ്ഞാറങ്ങാടി മമ്മിക്കുട്ടി മുസ്ലിയാരാണ് പ്രധാന ഗുരു. സി.പി. മുഹമ്മദ്കുഞ്ഞി മുസ്ലിയാര്‍ (മഞ്ഞനാടി ഉസ്താദ്), അവറാന്‍കുട്ടി മുസ്ലിയാര്‍, നാദാപുരം കലന്തന്‍ മുസ്ലിയാര്‍ തുടങ്ങിയവരുടെ കീഴില്‍ ഓതിപ്പഠിക്കാന്‍ ഉസ്താദ് സമയം കണ്ടെത്തി.
സ്വഹീഹുല്‍ ബുഖാരി, ബൈളാവി, തസ് രീഹുല്‍ അഫ് ലാഖ്‌ മുല്ലാ ഹസന്‍ എന്നീ പ്രധാന കിത്താബുകള്‍ ഓതിത്തീര്‍ത്തത് മമ്മിക്കുട്ടി മുസ്ലിയാരുടെ ദര്‍്‌സില്‍നിന്നാണ്.

കേരളത്തിലും കര്‍ണാടകയിലെയും വിവിധ സ്ഥലങ്ങളില്‍ ഉസ്താദ് പഠനം നടത്തി. പാപ്പിനിശ്ശേരി, പുതിയങ്ങാടി, മഞ്ഞനാടി എന്നീ സ്ഥലങ്ങളില്‍ അതില്‍ ചിലതാണ്. 15വര്‍ഷത്തെ അധ്യയനജീവിതത്തിന് തിരശ്ശീല വീഴ്ത്തിയതിനുശേഷം കാസര്‍േേകാട് ആലംപാടിയില്‍ 47 വര്‍ഷം അധ്യാപനം നടത്തി. നൂറോളം വരുന്ന ശിഷ്യ•ാര്‍ക്ക് ഒരേ സമയത്തുതന്നെ ആലംപാടിയില്‍ ദര്‍സ് നടത്തിയിട്ടുണ്ട്. പ്രഥമ വര്‍ഷത്തില്‍തന്നെ അമ്പതോളം മുതഅല്ലിമുകളെ കൊണ്ടാണ് ഉസ്താദ് ദര്‍സ് ആരംഭിച്ചത്. ആലംപാടി ഉസ്താദിന്റെ കീഴില്‍ ദര്‍സ് പഠിക്കാനും മക്കള്‍ക്ക് പഠിപ്പിക്കാനും വിദ്യാര്‍ഥികളും രക്ഷിതാക്കളും ആഗ്രഹിച്ചതിനാലാണ് വിവിധ ഭാഗങ്ങളില്‍നിന്ന് ആ പണ്ഡിതശ്രേഷ്ഠരുടെ വിജ്ഞാനമുള്ള മണികള്‍ നുകരാന്‍ വിദ്യാര്‍ഥികള്‍ ഓടിയെത്തിയത്.

കാഞ്ഞങ്ങാട് പഴയ കടപ്പുറക്കാരനായ ഉസ്താദിനെ ആലംപാടി ഉസ്താദ് എന്ന പേരില്‍ അറിയപ്പെടാനുള്ള നിദാനം ഇതുതന്നെയാണ്. ധാര്‍മികതയുടെ ദാരിദ്ര്യത്തില്‍ ആഴ്ന്നുപോയ ആലംപാടി ഗ്രാമങ്ങള്‍ക്ക് വേണ്ടിയിരുന്നത് ശൈഖുനാ എ എം കുഞ്ഞബ്ദുല്ല മുസ്ലിയാരുടെ അഗാധമായ പാണ്ഡിത്യവും ശക്തമായ പ്രായോഗിക ശൈലിയും തന്നെയായിരുന്നു. ആലംപാടിയെന്ന കുഗ്രാമത്തെ കേരളത്തിലും കര്‍ണാടകയിലും വിദേശരാജ്യങ്ങളിലുമുള്ളവര്‍ക്ക് പരിചയമായതിനു പിന്നില്‍ ശൈഖുനാ തന്നെയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ചിരട്ടയില്‍ മെഴുകുതിരി കത്തിച്ച് കൈയില്‍ പിടിച്ചുകൊണ്ടാണ് രാത്രിസമയങ്ങള്‍ ഭോജനഗൃഹങ്ങളിലേക്ക് പോയിരുന്നത്. സമയം പാഴാകാതിരിക്കാന്‍ പള്ളിയില്‍നിന്നും ഭക്ഷണവീട്ടിലേക്ക് എത്തുന്നതുവരെയും വീട്ടില്‍ നിന്ന് പള്ളിയിലേക്ക് മടക്കയാത്രയിലും ആ ചുണ്ടുകളില്‍ മന്ത്രിച്ചത് പ്രഥമ കിതാബുകളിലുള്ള സര്‍ഫ്, നഹ് വ് (അറബിഭാഷയിലുള്ള ഗ്രാമര്‍) കളുമാണ്.

സ്ലേറ്റില്‍ എഴുതിയാണ് ഓത്തുപള്ളിയില്‍ ഖുര്‍ആന്‍ പഠിച്ചിരുന്നത്. ബര്‍കത്തിനുവേണ്ടി ഖുര്‍ആന്‍ എഴുതിയ ഭാഗം വെള്ളത്തില്‍ കലക്കിക്കുടിക്കുന്ന പതിവ് ഉസ്താദിനു ഉണ്ടായിരുന്നു. കിതാബുകള്‍ ഓതിക്കൊടുക്കുമ്പോള്‍ പഴയകാല ചരിത്രങ്ങള്‍ പറയുന്ന വേളയില്‍ ഉസ്താദിന്റെ കണ്‍പോളകള്‍ നിറയുമായിരുന്നുവെന്ന് അരുമ ശിഷ്യ•ാര്‍ ഓര്‍മ്മിപ്പിച്ചു.

നവീന ചിന്താഗതിക്കാരോട് ഉസ്താദിന്റെ നിലപാട് കര്‍ശനമാണ്. മുഹ് യിദ്ദീന്‍ മാലയിലെ ഓേേരാ വരികളും ആയത്തുകള്‍ കൊണ്ട് തെളിയിക്കുന്ന ഉസ്താദിന്റെ ഗര്‍ജ്ജനം ഏതൊരു വഹാബിയുടെയും മുട്ടുവിറപ്പിക്കുമെന്നതില്‍ സന്ദേഹമില്ല. ആലംപാടി ഉസ്താദിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ പതിനായിരങ്ങളാണ് തടിച്ചുകൂടുന്നത്. കക്ഷിഭേദമനേ്യൈ എല്ലാവരും ഇതില്‍ പങ്കാളികളാവുന്നു.

അറിവിന്റെയും ആത്മീയതയുടെയും പര്യായമായ ഉസ്താദ് കേരളത്തിലെ ഉന്നത ശീര്‍ഷരായ ഒേേട്ടറ ആത്മീയ നേതാക്കളില്‍ നിന്നും ഇജാസത്ത് സ്വീകരിച്ചു. കോട്ടയം ഞണ്ടാടി ശൈഖ് അബൂബക്കര്‍ മുസ്ലിയാര്‍, കക്കിടിപ്പുറം ശൈഖ് അബൂബക്കര്‍ മുസ്ലിയാര്‍, എരുമാട് പൂക്കോയ തങ്ങള്‍, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍ എന്നിവര്‍ ഉസ്താദിന്റെ മസാഇഖുമാരാണ്.

1977ലെ വിശുദ്ധ റമളാനിലെ മുപ്പത് ദിവസം ബഗ്്ദാദില്‍ ചെലവഴിച്ച ഉസ്താദ് പ്രധാന മഖ്ബറകള്‍ സന്ദര്‍ശനം നടത്താനും സമയം കണ്ടെത്തി. അലി (റ), മഹ്്‌റൂഫുല്‍ ഖര്‍ഖി, സല്‍മാനുല്‍ ഫാരിസി (റ)സ അബൂഹനീഫ (റ), രിഫാഇ ശൈഖ് (റ), ഗൗസുല്‍ അഅ്‌ളം (റ) അതില്‍ ചിലതാണ്.

1959 ല്‍ കപ്പല്‍മാര്‍ഗമാണ് ഉസ്താദ് പ്രഥമ ഹജ്ജ്കര്‍മം നിര്‍വഹിച്ചത്. യാത്രക്കിടെ മരണപ്പെട്ടവന്റെ മയ്യത്ത് കടലില്‍ താഴ്ത്തിയതും ഉസ്താദ് ഓര്‍മിച്ചെടുത്തു. ആലംപാടിയില്‍ ദര്‍സ് നടത്തുന്ന വേളയില്‍ പള്ളിയുടെ വരാന്തയിലായിരുന്നു ഉറക്കം. എന്റെ ഉസ്താദും കാസര്‍കോട് ഖാളിയുമായിരുന്ന അവറാന്‍ കുട്ടി മുസ്ലിയാര്‍ ഇങ്ങനെയായിരുന്നു മാലിക്ബ്‌നു ദീനാര്‍ പള്ളിയില്‍ ഉറങ്ങിയിരുന്നത്. അതിനാലാണ് ഞാനും അവറാന്‍ മുസ്ലിയാരെ അനുകരിച്ചത്. കാസര്‍കോട് ഖാസിസ്ഥാനം ഏറ്റെടുക്കാന്‍ പലവട്ടം ക്ഷണം വന്നെങ്കിലും നിരസിക്കുകയായിരുന്നു.

ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍, ഇ കെ ഹസ്സന്‍ മുസ്ലിയാര്‍, ശൈഖുനാ താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ശൈഖുനാ കാന്തപുരം ഉസ്താദ്, പൊ•ള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, മര്‍ഹൂം പതി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കാഞ്ഞങ്ങാട് അബൂബക്കര്‍ മുസ്ലിയാര്‍, പി.എ ഉസ്താദ്, സയ്യിദ് ത്വാഹിര്‍ തങ്ങള്‍, പേരോട് അബ്ദുറഹ്്മാന്‍ സഖാഫി തുടങ്ങിയ സംഘടനാ നേതാക്കളുമായി അഭേദ്യമായ സ്‌നേഹബന്ധം സ്ഥാപിക്കാന്‍ ഉസ്താദിനു സാധിച്ചു.

അധിക പണ്ഡിതരും ശ്രദ്ധിക്കാത്ത ഒരു പ്രധാന മസ്അലയുടെ സത്യാവസ്ഥ ഇ.കെ. ഹസന്‍ മുസ്ലിയാരോട് ബോധ്യപ്പെടുത്തിയപ്പോള്‍, നിങ്ങള്‍ പറഞ്ഞത് ഹഖാണ് എന്നുപറഞ്ഞ് ശരിവെക്കുകയും പിന്നീട് കാസര്‍കോട് ഖാളിയായിരുന്ന ഇ.കെ. ഹസന്‍ മുസ്ലിയാര്‍ മസ്അലകള്‍ ചര്‍ച്ച ചെയ്യാന്‍ ആലംപാടിയില്‍ വരുകയും ചെയ്യുമായിരുന്നു.

1961 ലാണ് ആലംപാടിയില്‍ മുദരീസായി ചര്‍ജ് ഏറ്റെടുക്കുന്നത്. 2006 ല്‍ അവിടെ നിന്ന് വിരമിച്ചു. 2007 മുതല്‍ മുഹിമ്മാത്ത് ശരീഅത്ത് കോളജിലെ പ്രധാന മുദരീസായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ശൈഖുനാ ത്വാഹിര്‍ തങ്ങളുടെ ജീവിതകാലത്ത് സ്ഥാപനത്തിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും ആലംപാടി ഉസ്താദിന് വരാന്‍ പറ്റിയില്ല. ഒടുവില്‍ ത്വാഹിര്‍ ഇങ്ങനെ പറഞ്ഞു: ആലംപാടി ഉസ്താദിനെ നിര്‍ബന്ധിക്കരുത്. എന്റെ മരണശേഷം ഉസ്താദ് മുഹിമ്മാത്തില്‍ എത്തും. ഉസ്താദ് മുഹിമ്മാത്തില്‍ എത്തിയത് ത്വാഹിറുല്‍ അഹ്്ദല്‍ തങ്ങളുടെ കറാമത്താണെന്നാണ് ഉസ്താദ് സ്മരിച്ചിരുന്നത്. കുറ്റിയടിക്കല്‍ കര്‍മത്തിനും ഖിബ്്്‌ല നിര്‍ണയത്തിനും ഉസ്താദിനെയാണ് ത്വാഹിര്‍ തങ്ങള്‍ ക്ഷണിക്കാറുണ്ടായിരുന്നത്.

കര്‍ണാടകയിലെ പഞ്ച എന്ന സ്ഥലത്തുവെച്ച് സഞ്ചരിച്ചിരുന്ന കാര്‍ വലിയ ഗര്‍ത്തത്തിലേക്ക് മറിഞ്ഞിട്ടും ഒരു പോറലുപോലുമേല്‍ക്കാതെ രക്ഷപ്പെട്ടത് കര്‍ണാടക മാധ്യമങ്ങള്‍ പോലും അത്ഭുതവാര്‍ത്തയായാണ് റിപ്പോര്‍ട്ട് ചെയ്തത്.

നിരവധി ശിഷ്യസമ്പത്തിന്റ ഉടമയാണ് ശൈഖുന. മത-സാമൂഹ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളും ദിഷണശാലികളായ ആലിമീങ്ങളും ഉസ്താദിന്റെ ശിഷ്യഗണങ്ങളില്‍ ഉള്‍പ്പെടുന്നു.

മര്‍ഹും അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ സൂരിബയല്‍, മര്‍ഹൂം യൂസുഫ് മുസ്ലിയാര്‍ ഉറുമി, ഉഡുപ്പി ഖാസിയും കര്‍ണാടക ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റുമായ ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, ജാമിഅ സഅദിയ്യ വര്‍ക്കിംഗ് സെക്രട്ടറിയും പ്രധാന മുദരീസുമായ എ.പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, മുഹിമ്മാത്ത് മുദരീസ് വൈ എം അബ്ദുറഹ്്മാന്‍ അഹ്്‌സനി തുടങ്ങിയവര്‍ അവരില്‍ പ്രധാനികളാണ്.

എത്ര തിരക്കിനിടയിലും കുടുംബ-വ്യക്തിബന്ധങ്ങള്‍ തെറ്റാതെ പുലര്‍ത്തുന്നതും ദിനചര്യകള്‍ കൃത്യമായി നിര്‍വഹിക്കുന്നതും കണ്ടാല്‍ ആരും ആശ്ചര്യഭരിതരാകും. ഉപരിപ്ലവമായ ഉടയാടകളോ കൃത്രിമത്വമുളവാക്കുന്ന ഭാവമോ ഒന്നുമില്ലാതെ തികഞ്ഞ ലാളിത്യത്തോടെയുള്ള വിനയം,നിറഞ്ഞ പെരുമാറ്റം ഈ വലിയ പണ്ഡിത കേസരിക്ക് മാണിക്യമകുടം ചാര്‍ത്തുന്നു.

ശൈഖുനാ മഞ്ഞനാടി ഉസ്താദിന്റെ മൂത്തമകള്‍ മറിയുമ്മയാണ് ഭാര്യ. അബ്ദുറഹ്്മാന്‍ സഖാഫി, ഹുസൈന്‍, ഉമര്‍ സഅദി, അബ്ദുല്‍ ഖാദിര്‍, ആഇശ എന്നിവര്‍ മക്കളാണ്. മര്‍ഹൂം കുഞ്ഞാമു ഹാജി കൊടക്, മറിയം, ഇബ്്‌റാഹിം, അബ്്ദുല്‍ഖാദര്‍, സാറ, മുഹമ്മദ് കുവൈത്ത്, മൂസ എന്നിവര്‍ സഹോദരങ്ങളാണ്.

അവലംബം : മുഹിമ്മാത്ത്‌ .കോം

2012 ഫെബ്രുവരി 9, വ്യാഴാഴ്‌ച

കാന്തപുരത്തെ വരച്ച അകമ്പാടം നൌഷാദിന് സ്നേഹപൂര്‍വ്വം ...



ശ്രീ നൗഷാദ്‌ അകമ്പാടം , വരക്കാനും.....അതിലൂടെ ഒത്തിരി ആശയങ്ങള്‍ മുന്നോട്ടു വെക്കാനും നിങ്ങള്ക്ക് കഴിവുണ്ട് .നിങ്ങളുടെ ആ വരകളെ ഞങ്ങള്‍ ഇഷ്ടപ്പെടുകയും അത് ഫേസ്ബുക്ക് പോലോത്തതിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു .. ഇന്ന് രാവിലെ ഞാന്‍ ഫേസ്ബുക്കില്‍ വന്നപ്പോള്‍ ആദ്യം മുന്നില്‍ കണ്ടത് ബൂലോകം നടത്തുന്ന സൂപ്പര്‍ ബ്ലോഗ്ഗര്‍ മത്സരം ,എന്റെ മനസ്സില്‍ അന്നേരം നിങ്ങള്ക്ക് മാര്‍ക്കിടാനാണ് തോന്നിയത് .കാരണം മുല്ലപെരിയാര്‍ വിഷയത്തില്‍ നിങളുടെ വരകളും,അത് പോലെ നിങ്ങളുടെ വരകളെ നിങ്ങളുടെ അനുമതി കൂടാതെ പ്രസിദ്ധീകരിച്ച പത്ര മാധ്യമങ്ങളുടെ "ധാര്‍മികത"യും എന്റെ മനസ്സിലേക്ക് കടന്നു വന്നു . ഈ ഫോട്ടോ കാണുന്നത് വരെ ഞാന്‍ നിങ്ങളുടെ പക്ഷത് ആയിരുന്നു . കാരണം നിങ്ങള്‍ സുന്നിയോ മുജാഹിദോ എന്ന് നോക്കിയിരുന്നില്ല ആ താല്പര്യം.നിങ്ങളുടെ വരയില്‍ കണ്ട ആശയങ്ങള്‍ ഞങ്ങള്‍ ഇഷ്ടപെട്ടിരുന്നു .നിങ്ങള്‍ ഫേസ്ബുക്കില്‍ സ്വന്തം പേജു തുടങ്ങിയപ്പോള്‍ അതില്‍ ആറാമതായി ലൈക്‌ ചെയ്ത ആളാണ് ഞാന്‍ .ഇപ്പോള്‍ ഞാന്‍ ലജ്ജിക്കുന്നു . കാന്തപുരം എന്ന മനുഷ്യനെതിരെയുള്ള ബഷീറിയന്‍ കൊലവെറി നിങ്ങള്‍ക്കും ബാധിച്ചത്തില്‍ ഞാന്‍ സഹതപിക്കുന്നു .ഈ ഫോട്ടോ കണ്ടത് മുതല്‍ നിങ്ങളെ ഞാന്‍ വെറുക്കുന്നു .. കാരണം ഞാനടക്കം ലക്ഷകണക്കിന് ആളുകള്‍ കാന്തപുരം ഉസ്താദിനെ ആദരിക്കുന്നു , ആനുകാലിക ചുറ്റുപാടില്‍ അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരക്കുന്നു ,, ആ ഞങ്ങളെയാണ് നിങ്ങള്‍ എലികളാക്കി ..കാഫിര്‍ ആക്കി ചിത്രീകരിച്ചു നരകത്തിലേക്ക് കൊണ്ട് പോയി തള്ളുന്നത്‌ . നിങ്ങളുടെ ഈ ബ്ലോഗില്‍ നിങ്ങള്ക്ക് വേണ്ടി കയ്യടിച്ച ഒരാളും ഒരു വിഷയത്തിലെങ്കിലും കാന്തപുരം ചെയ്തത് നന്നായി എന്ന് പറഞ്ഞിട്ടില്ല.അവര്‍ക്ക് കിട്ടിയ ഏതൊരു അവസരം ഉണ്ടോ ..അവര്‍ കാന്തപുരത്തെയും സുന്നി പ്രസ്ഥാനത്തെയും തെറി പറയാനും എതിര്ക്കനുമേ നിന്നിട്ടുള്ളൂ . ഈ കൂട്ടര്‍ നിങ്ങളുടെ വരയെ അഭിനന്ദിച്ചത് നിങ്ങളോടുള്ള സ്നേഹം കൊണ്ടോ ..നിങ്ങളുടെ വരയുടെ മഹത്വം കൊണ്ടോ ആണെന്ന് നിങ്ങള്‍ വിചാരിക്കുന്നുവോ ..? എങ്കില്‍ നിങ്ങള്ക്ക് തെറ്റി .. അവരാഗ്രഹിച്ചതു നിങ്ങള്‍ ചെയ്തു ഏറ്റവും ഭംഗിയായി. കാന്തപുരം വിരോധം രക്തത്തില്‍ അലിഞ്ഞ അവരുടെ കണ്ണുകളെ നിങ്ങള്‍ കുളിരണിയിപ്പിച്ചു .അതിന്റെ സന്തോഷ പ്രകടനം ആണത് .
മുജാഹിദുകളും ജമാഅത്തെ ഇസ്ലാമിക്കാരും സുന്നികളെ കാഫിര്‍ ആക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി...ഒരു ഭാഗത്ത് സുന്നികള്‍ ശിര്‍ക്ക് ചെയ്യുന്നവര്‍ ആണ് എന്ന് ആവര്‍ത്തിച്ചു പറയുകയും ,,മറുഭാഗത്ത് സുന്നികള്‍ അറുത്തതു തിന്നുകയും ..സുന്നീ പെണ്‍കുട്ടികളെ വിവാഹം ചെയ്യുകയും ,,അനന്തരാവകാശം ചോദിച്ചു വാങ്ങുകയും ചെയ്യുന്ന മുജാഹിദുകള്ക്കും ജമാഅത്തെ ഇസ്ലാമിക്കും കേരളത്തില്‍ ഏറ്റവും വിരോധമുള്ളത് ആരാണ് എന്ന് ചോദിച്ചാല്‍ അതിനു ഒരേ ഒരു ഉത്തരം ആണ് ഉള്ളത് കാന്തപുരം., അവര്‍ ഈ ചിത്രത്തെ വാനോളം പുകഴ്ത്തും.. നിങ്ങള്ക്ക് സ്തുതി പാടുകയും ചെയ്യും. നിങ്ങള്‍ ഒറ്റയടിക്കല്ലേ ലക്ഷങ്ങളെ അവര്‍ക്ക് വേണ്ടി ആയിരങ്ങളെ കാഫിര്‍ ആക്കി ചിത്രീകരിച്ചിരിക്കുന്നത് . ഒരു മുസ്ലിമിനെ ഏതു മാനദണ്ഡം വെച്ചാണ് നിങ്ങള്‍ അവിശ്വാസി യായി ചിത്രീകരിച്ചതു ...? മുസ്ലിം സമൂഹത്തെ മൊത്തം നരകാവകാശികള്‍ ആയി വരക്കാന്‍ നിങ്ങള്ക്ക് കഴിഞ്ഞതു എങ്ങിനെ ..?

നിങ്ങള്‍ സൂക്ഷിക്കണം ,,ഞങ്ങള്‍ ഏ. പി ക്കാരെ അല്ല ...ഞങ്ങള്‍ ഇക്കാലം വരെ ഒരു അക്രമവും ചെയ്തിട്ടില്ല .പതിനായിരകണക്കിന് മെമ്പര്‍ മാര്‍ ഉള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനവും , അതിലേറെ മെമ്പര്‍ മാര്‍ ഉള്ള യുവജന സംഘടനയും ഉള്ള ഞങ്ങള്‍ നിരവധി അവകാശ സമരങ്ങള്‍ നടത്തിയിട്ടുണ്ട്.അവിടെയൊന്നും ഇല്ലാത്തത് നിങ്ങള്ക്ക് നേരേ ഉണ്ടാവില്ല . ഞങ്ങളെയും ഞങ്ങളുടെ നേതാകളെയും ശിര്‍ക്ക് ചെയ്യുന്നവര്‍ ആയി ചിത്രീകരിക്കുകയും കൊല്ലല്‍ നിര്‍ബന്ധമാണ് എന്ന് എഴുതി വെക്കുകയും ,കോഴിക്കോട് മുഹ്‌യദ്ദീന്‍ പള്ളിയടക്കം മുള്ള ഞങ്ങളുടെ പള്ളികള്‍ കയ്യേറുകയും ചെയ്ത മുജഹിദുകളെ ഞങ്ങള്‍ ആശയപരമായി മാത്രമേ എതിര്‍ത്തിട്ടുള്ളൂ . അത്രയും മാനവികത കാണിക്കുന്ന ഞങ്ങള്‍ പ്രത്യേകിച്ച് , മാനവികതയെ ഉണര്ത്താന്‍ വേണ്ടി കാന്തപുരം തന്നെ കേരള യാത്ര നടത്തുന്ന ഈ വേളയില്‍ ഞങ്ങള്‍ നിങ്ങളെ ഉപദ്രവിക്കാന്‍ വരില്ല .നിങ്ങളെ തെറി പറയാനും ഞങ്ങള്‍ വരില്ല . കാരണം ഒരു പാട് വിമര്‍ശനങ്ങളും കുപ്രചരണങ്ങളും നേരിട്ട ഞങ്ങളുടെ ഉസ്താദു ബഹു കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഇതുവരെ ഒരാളെ തെറി പറയുന്നത് ഞങ്ങള്‍ കേട്ടിട്ടില്ല. കണ്ടിട്ടില്ല . അത് കൊണ്ട് ആ വഴിയെ ഞങ്ങള്‍ നീങ്ങില്ല .

പക്ഷെ നിങ്ങള്‍ സൂക്ഷിക്കണം ,, നിങ്ങള്ക്ക് വരയ്ക്കാന് കഴിവ് തന്ന ഒരു അല്ലാഹുവില്‍ നിങ്ങള്‍ വിശ്വസിക്കുന്നു എങ്കില്‍ ( അങ്ങിനെ പറഞ്ഞത് എനിക്ക് നിങ്ങളെ കൂടുതല്‍ അറിയില്ല . മുസ്ലിം നാമധാരികള്‍ ആയ അവിശ്വാസികള്‍ ബൂലോകത്ത് ഉള്ളത് കൊണ്ടാണ് )ആ അല്ലാഹുവിനെ നിങ്ങള്‍ ഭയക്കണം . നിങ്ങളുടെ പരലോകം നിങ്ങള്‍ സൂക്ഷിക്കണം . ഒരു സുന്നത്ത് നിസ്കാരം പോലും ഒഴിവാക്കാതെ , കറാഹത്തുകള്‍ പോലും ചെയ്യാതെ ജീവിക്കുന്നവര്‍ കാന്തപുരത്തിന്റെ അനുയായികള്‍ ആയി ഉണ്ട് . ജീവിത ത്തിന്റെ സിംഹ ഭാഗവും പ്രവാചകന്‍ (സ) ദീനിന്റെ തൂണ്‍ എന്ന് വിശേഷിപ്പിച്ച ഇല്‍മു പഠിപ്പിക്കാന്‍ വേണ്ടി മാറ്റി വെച്ചവര്‍ ഏറെയുണ്ട് ആ കൂട്ടത്തില്‍ .. ഹബീബ്‌ നബി (സ) തങ്ങളുടെ കുടുബ പരമ്പരയില്‍ പെട്ട ഒരു പാട് സയ്യിദന്മാര്‍ ഉണ്ടാ കൂട്ടത്തില്‍.. ഇതൊന്നും നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല . ഈ ബഹു കോടി മുസ്ലിംകളെ നരകാവകാശികള്‍ ആയി വരയ്ക്കാന്‍ തോന്നിയ നിമിഷത്തെ നിങ്ങള്‍ ശപിക്കും.. നിങ്ങള്ക്ക് വരയ്ക്കാന്‍ തന്ന കൈകള്‍ ഇല്ലായിരുന്നു എങ്കില്‍ എന്ന് നിങ്ങള്‍ ആഗ്രഹിച്ചു പോകും. പ്രിയ നൗഷാദ്‌ നിങ്ങളുടെ ആ വര കണ്ടു ഒരാളെന്‍കിലും കാന്തപുരത്തിന്റെ പിന്നില്‍ നിന്നും മാറും എന്ന് നിങ്ങള്‍ കരുതിയോ ..? കാന്തപുരത്തിന് അത് കൊണ്ട് വല്ല ക്ഷീണവും ഉണ്ടാകുമെന്ന് നിങ്ങള്‍ കരുതുന്നുവോ ...? രണ്ടും ഉണ്ടാകില്ല എന്ന് നിങ്ങള്ക്കറിയാം ...കാന്തപുരം വിരോധികള്‍ അത് കുറെ ഷെയര്‍ ചെയ്യും...അത് കണ്ടു കുറെ പേര്‍ ചിരിക്കും ,, സുന്നികള്‍ എന്ന് പറയുന്ന മറ്റൊരു വിഭാഗവും ഏറെ സന്തോഷിക്കും. എന്നെ പോലുള്ള കുറച്ചു പേര്‍ അതിനോടു ഇത്തരത്തില്‍ പ്രതികരിക്കും . ചിലര്‍ മനസ്സിന്റെ വേദന കൊണ്ട് അല്പം ഈര്‍ഷ്യത കൂടുതല്‍ പ്രകടിപ്പിക്കും. ഭൂരിഭാഗം പേരും മനസ്സ് കൊണ്ട് പ്രാര്‍ത്ഥിക്കും .....ആ പ്രാര്‍ത്ഥനയെ നിങ്ങള്‍ സൂക്ഷിക്കണം ..നിങ്ങളുടെ കുടുംബം സൂക്ഷിക്കണം .
ഒരു അപേക്ഷയെ നിങ്ങളോട് ഉള്ളൂ ... നിങ്ങള്‍ ഈ ചിത്രം വരയ്ക്കാന്‍ എടുത്ത സമയം, അത്ര എങ്കിലും സമയം കാന്തപുരം എന്ന മുസ്ലിയാര്‍ ആയ ആ സാധാരണ മനുഷ്യനെ ഒന്ന് പഠിക്കണം. അത് ആരെങ്കിലും എഴുതി വെച്ച തു നോക്കിയാകരുത് . കാന്തപുരത്തെ ഒരു നോക്കെന്കിലും കാണാത്തവരുടെ പ്രസംഗം കേട്ടിട്ടും ആകരുത് ..നിങ്ങള്‍ സ്വന്തം നിരീക്ഷണ പാടവം ഉള്ള ആളാണല്ലോ.. ഒന്ന് നേരില്‍ പഠിക്കുക ...എന്നിട്ടും ഇതാണ് നിങ്ങള്ക്ക് ഉത്തരം എങ്കില്‍ നിങ്ങള്ക്ക് മുന്നോട്ട് പോകാം. കാന്തപുരത്തെ കുറിച്ച് ഞങ്ങള്‍ പറയുമ്പോള്‍ ഞങ്ങളെ സ്തുതിപാടകരും മറ്റുമായി ഒരു പാട് ചിത്രീകരണങ്ങള്‍ നടക്കും.പക്ഷെ ഈ ഉത്തരാധുനികതയുടെ കാലത്ത് കേവലം പള്ളി ദര്സിലെ ഒരു മൂലയില്‍ ഒതുങ്ങേണ്ടിയിരുന്ന ഒരു മനുഷ്യനെ ഇത്തരുണത്തില്‍ മാറ്റിമറിച്ചിട്ടുണ്ടെങ്കില്‍ അതൊരു ഇതിഹാസം തന്നെയാണ് ..കാലം കാത്തു വെച്ച ഇതിഹാസം.
കേവലം രണ്ടു പതിറ്റാണ്ട് കൊണ്ട് വിദ്യാഭ്യാസ പരമായും സാംസ്കാരിക പരമായും സാമ്പത്തിക പരമായും ഒരു സമൂഹത്തെ ഇത്തരുണത്തില്‍ ഉയര്‍ത്തിയ വേറെ ആരുണ്ട്‌ ഈ കേരളത്തില്‍ ..പറയാന്‍ കഴിയുമോ നിങ്ങള്ക്ക് ..? പതിനായിരകണക്കിന് പണ്ഡിതന്മാര്‍ , രണ്ടായിരത്തിലേറെ പള്ളികള്‍ , കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ മത -ഭൌതിക വിദ്യഭ്യാസ സ്ഥാപനങ്ങള്‍ , ജീവിത പ്രാപ്തി നേടിയ ആയിരകണക്കിന് യതീമുകള്‍ , അഗതികള്‍ ..അങ്ങിനെ എന്തെല്ലാം ...ഇന്ന് ഇരുപതിനായിരത്തിലേറെ കുട്ടികള്‍ മര്‍കസ്‌ സ്ഥാപങ്ങള്‍ക്ക് കീഴില്‍ മാത്രം പഠിക്കുന്നു . അതില്‍ അയ്യായിരം പേര്‍ താമസിച്ചു പഠിക്കുന്നു . കാശ്മീരിന്റെയും ബംഗാളിന്റെയും ഹരിയാനയുടെയും ,അന്തമാന്‍ നിക്കൊബാറിന്റെയും തുടിപ്പുകള്‍ ഇന്ന് നാം അറിയുന്നു ...പറയുക പകരംവെക്കാന്‍ വേറെ ആരുണ്ട് ..വര്ത്തമാന കാലത്ത് . ഒരുപാട് പേരെ നാം ഇതിഹാസ നായകര്‍ കേരള ക്കരയില്‍ കാണുന്നുണ്ട് ..ആ അളവ് കോല്‍ ഒന്ന് വെച്ച് കാന്തപുരത്തെ ഒന്ന് അളക്കുക...നിങ്ങളുടെ അളവ് തെറ്റുന്നത് നിങ്ങള്ക്ക് തന്നെ കാണാം . അദ്ദേഹം ചെയ്യുന്ന നന്മകളോട് നിങ്ങള്‍ സഹകരിക്കണം എന്ന് ഞങ്ങള്‍ പറയുന്നില്ല . പക്ഷെ കുപ്രചരണങ്ങള്‍ നടത്താതിരിക്കുക . അത് കൊണ്ട് നഷ്ടം കാന്തപുരത്തിന് ഉണ്ടാകില്ല . അദ്ദേഹത്തിന്റെ കൈവശം ഒരു യത്തീമിനോ അഗതിക്കോ വേണ്ടി ചെന്നെത്തുന്ന ചില്ലികാശുകള്‍ ഇല്ലാതാക്കാനേ അത് മൂലം കഴിയൂ ...പ്രവര്‍ത്തന ഗോദയില്‍ ഇറങ്ങിയ കാലം മുതല്‍ തന്നെ കുപ്രചരണങ്ങള്‍ ഏറ്റുവാങ്ങാന്‍ തുടങ്ങിയ കാന്തപുരം അതെല്ലാം അതിജയിച്ചു വിമര്‍ശനങ്ങളെ പൂമാലയായി സ്വീകരിച്ചു ആദര്‍ശ വഴിത്താരയെ പൂമെത്തയാക്കി കനകം വിളയിച്ചു മഹാത്മാവ് ആണ് .അതിന്റെ സൌരഭ്യം അറിയാനും വേണം ഒരു ഭാഗ്യം .നാഥന്‍ തുണക്കട്ടെ എല്ലവരെയും .. ശൈഖുനാ കാന്തപുരത്തിന് അള്ളാഹു ദീര്‍ഘായുസ്സ് നല്‍കട്ടെ. ആമീന്‍,


: ബാവാസ്‌ കുറിയോടം :

ഹസനിയ്യയിലെ അതിഥികള്‍