2011, ഡിസംബർ 10, ശനിയാഴ്‌ച

ഞങ്ങള്‍ സുന്നികളുടെ കാന്തപുരം


ഞങ്ങള്‍ സുന്നികള്‍ ജീവന് തുല്ല്യം അല്ല അതിലേറെ സ്നേഹിക്കുന്നു കാന്തപുരം ഉസ്താദിനെ ..കാരണം...ഞങ്ങള്‍ സുന്നികള്‍ക്ക് നട്ടെല്ല് നിവര്‍ത്തി നില്ക്കാന്‍ ,,നേത്രത്വം നല്കിയതു അദ്ദേഹം ആണ് . സുന്നിയെയും സുന്നി മുസ്ലിയാക്കന്മാരെയും പുച്ചത്തോടെ നോക്കി കണ്ടിരുന്നൊരു സമൂഹത്തിനു മുന്നില്‍ ..ഞാന്‍ സുന്നിയാണ് ..അതും കാന്തപുരം സുന്നി എന്ന് ചങ്കൂറ്റത്തോടെ പറയാന്‍ കഴിഞ്ഞത് ബഹു എ.പി. അബൂബകക്ര്‍ മുസ്ലിയാര്‍ ഞങ്ങള്‍ക്ക് നല്‍കിയ ഊര്‍ജ്ജത്തില്‍ നിന്നാണ് . കാന്തപുരം ഉസ്താദിന്റെ ദീര്‍ഘ വീക്ഷണമുള്ള പ്രവര്ത്തനങ്ങളാല്‍ ധാര്മികപരമായും , വിദ്യാഭ്യാസ പരമായും മതപരമായും ,സാമ്പതീകമായും ഒട്ടേറെ ഉയരാന്‍ സുന്നികള്‍ക്ക് കഴിഞ്ഞിടുണ്ട്. ഒരു സമുദായ രാഷ്ട്രീയപാര്‍ട്ടിയുടെ തണലില്‍ വാഹബികളും പുത്തന്‍ വാദികളും നാട്ടില്‍ തടിച്ചു കൊഴുക്കുമ്പോള്‍ ..സുന്നികള്‍ തളരുകയായിരുന്നു ..അവര്‍ക്ക് മിണ്ടാന്‍ പാടില്ല,കൂടാന്‍ പാടില്ല ,, ഒരു സമ്മേളനം നടത്തണമെങ്കില്‍ രാഷ്ട്രീയ തമ്പുരാക്കന്മാരെ സ്റ്റേജിന്റെ മുന്നില്‍ പ്രതിഷ്ഠിക്കണം. ഒരു സ്ഥാപനം തുടങ്ങണമെങ്കില്‍ അവരുടെ പടിക്കല്‍ അനുമതിക്കായ്‌ കാത്തു കെട്ടി നില്‍ക്കണം...കാന്തപുരം ചെയ്ത തെറ്റ് ഒന്നേയുള്ളൂ ...മുസ്ലിം ലീഗെന്ന അമ്മിയുടെ ചുവട്ടില്‍ നിന്നും സുന്നികളെ പുറത്ത് ചാടിച്ചു ...ഇന്നവര്‍ സര്‍വ സ്വതന്ത്രരാണ് ..ആരെ കാണാനും എവിടെയും കാത്തു കെട്ടി കിടക്കണ്ട.എല്ലാ രാഷ്ട്രീയ തമ്പുരാക്കന്മാരും സുന്നികളെ തേടി ഇങ്ങോട്ട് വരും...1970..കാലങ്ങളില്‍ വാഹബികള്‍ക്ക് ഉണ്ടായ വളര്‍ച്ച പിന്നീട് കേരളത്തില്‍ അവര്‍ക്ക് ഉണ്ടായിട്ടില്ല. കല്ല്‌ വെച്ചനുണകളാലും ,,കിത്താബുകളിലെ തിരിമറികളിലൂടെയും ..അവര്‍ സുന്നികളുടെ മേല്‍ കുപ്രചരണം നടത്തി അവരെ ശിര്‍ക്ക് ചെയ്യുന്നവരും കാഫിറുകളുമാകി ചിത്രീകരിച്ചപ്പോള്‍ ബഹു ഇ.കെ ഹസ്സന്മുസ്ലിയാര്‍ (ന മ )തുടങ്ങി വെച്ച പടയോട്ടം ഏറ്റെടുത്തു സുന്നികളെ തങ്ങളുടെ വിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്തിയ നേതാവാണ് കാന്തപുരം. കാന്തപുരം വന്നതിനു ശേഷം ആദര്‍ശത്തിന്റെ പേരില്‍ ഒരു സുന്നിയും വഹാബി പാളയത്തില്‍ എത്തിയിട്ടില്ല ..ആദര്‍ശത്തിന്റെ വിഷയത്തില്‍ മാത്രമല്ല ..കാന്തപുരം സുന്നികളെ ഉയര്‍ത്തിയത് ..അങ്ങ് കോഴിക്കോട് നിന്ന് ...ഇങ്ങു മഞ്ചേരി നിലമ്പൂര്‍ വരെ ബസില്‍ സഞ്ചരിക്കുന്ന ഒരാള്‍ക്ക്‌ കാണാന്‍ കഴിയുന്ന തല ഉയര്‍ത്തി നില്‍ക്കുന്ന മുപ്പതോളം പള്ളികള്‍ അത് കാന്തപുരം നിര്മിച്ചതാണ്.അത് പോലെ കേരളത്തില്‍ എല്ലാ ജില്ലകളിലും ഉണ്ട്. കാന്തപുരം തുടങ്ങിയ മര്‍കസില്‍ ഇന്ന് മത ഭൌതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് അയ്യായിരത്തിലധികം കുട്ടികള്‍ പഠിക്കുന്നു. അതില്‍ ആയിരത്തിലധികം യതീം കുട്ടികള്‍ പഠിക്കുന്നു. അവരടെ ബാപ്പ എ.പി .ഉസ്താദ്‌ ആണ്....അവര്‍ ക്ക് എത്രത്തോളം പഠിക്കാനും ഉയരാനും കഴിയുമെങ്കില്‍ അതിനു വെള്ളവും വളവും നല്‍കാന്‍ കാന്തപുരം തയയ്ര്‍ ആണ് ..കാരന്തൂരിലെ മര്കസിന്റെ ചുവടു പിടിച്ചു നിരവധി സ്ഥാപനങ്ങള്‍ സുന്നിക്ല്‍ക്കുണ്ട്. അവ കേവലം ബില്‍ഡിംഗ്കള്‍ മാത്രമല്ല ...ആയിരം മുതല്‍ അയ്യായിരം വിദ്യാര്‍ഥികള്‍ വരെ പടിക്ക്ന്ന സ്ഥാപങ്ങള്‍ ആണത് .കെജി തലം മുതല്‍ സിവില്‍ സര്‍വീസ്‌ കോച്ചിംഗ് വരെ നടത്തുന്ന സ്ഥാപനങ്ങള്‍ ആണവ . കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇന്ഗ്ലീഷ്‌ മീഡിയം സ്കൂളുകള്‍ നടത്തുന്നത് കാന്തപുരം സുന്നികള്‍ ആണ്.(ഇത് കേള്‍ക്കുംപോള്‍ നിങ്ങള്‍ ചോദിചേക്കും ..സുന്നികള്‍ ഇന്ഗ്ലീഷ്‌ നരകത്തിലെ ഭാഷ യാണെന്ന് പറഞ്ഞിരുന്നില്ലേ...ശരിയാണ് സുന്നികള്‍ ഒരു കാലത്ത് അത് പറഞ്ഞിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ..ബ്രിട്ടീഷുകാരന്റെ സര്‍ വ്വ വും വലിച്ചെറിയാനും അവരെ ബഹിഷ്കരിക്കാനും ഗന്ധിജിയടക്കമുള്ള നേതാകള്‍ ആഹ്വാനം ചെയ്തപ്പോള്‍ അന്നത്തെ സുന്നി പണ്ഡിതന്മാര്‍ ഒരു പടി കൂടി മുന്നില്‍ കടന്നു അവരുടെ ഭാഷയെ പോലും തള്ളി പറഞ്ഞു. അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ) കാന്തപുരത്തിന്റെ പ്രവര്ത്തണ മേഖല ഇന്ന് കേരളം കടന്നു ഇന്ത്യുയുടെ മറ്റു സംസ്ഥാനങ്ങളില്‍ വരെ വ്യാപിച്ചിട്ടുണ്ട് ..അതൊക്കെ കണ്ണ് ഉള്ളവര്‍ക്ക് കാണാം. ഹരിയാനയിലും, ദല്‍ഹിയിലും ,യുപിയിലും ..ബംഗാളിലും ഒറീസ്സയിലും സുന്നികള്‍ക്ക് ഇന്ന് സ്ഥപനങ്ങളും പ്രവര്ത്തന മേഖലകളും ഉണ്ട് .ഇപ്പോള്‍ മാനവികതയെ ഉണര്‍ത്തുന്നു എന്ന തലവാചകത്തില്‍ കാന്തപുരം കേരള യാത്ര നടത്താന്‍ ഒരുങ്ങുകയാണ്.അത് സുന്നി കൈരളി ഏറ്റെടുത്തു കഴിഞ്ഞു ..വര്‍ഷങ്ങള്‍ക്കു മുന്നേ കാന്തപുരം മറ്റൊരു കേരള യാത്ര നടത്തിയിരുന്നു .. മത ജാതി രാഷ്ട്രീയ ചിന്തകളാല്‍ അകന്നു നിന്നിരുന്ന കേരള മനസ്സുകളെ കോര്‍ത്തിണക്കാന്‍ വേണ്ടി "മനുഷ്യ മനസ്സുകളെ കോര്‍ത്തിണക്കാന്‍" എന്നൊരു പ്രമേയം വെച്ച് നടത്തിയാ ആ യാത്ര സമൂഹത്തില്‍ ഉണ്ടാക്കിയ സ്വാധീനം ഒന്ന് കൊണ്ട് തന്നെ ആ യാത്ര ചരിത്രമായി.മാതൃകാ പരമായ പ്രവര്ത്തനങ്ങള്‍ കാഴ്ച വെച്ചാണ് കാന്തപുരം ജനസമൂഹത്തിന്റെയും രാഷ്ട്രീയ കേരളത്തിന്റെയും ആദരവ് നേടിയത് ....അല്ലാതെ ഭീഷണിയും കൊമ്പ് കാട്ടിയും അല്ല . കേവലം ഒരു മുസ്ലിയാര്‍ പള്ളി ദര്സിന്റെ മൂലയില്‍ ഒതുങ്ങി കൂടുന്നതിനു പകരം. ഒരു ജന വിഭാഗത്തിന്റെ സര്‍വ്വ മേഖലകളിലെയും ഉയര്‍ച്ചക്ക് കാരണമായി വിപ്ലവം സ്ര്ഷ്ടിക്കുന്നത് കാണുവാന്‍ ചങ്കുറപ്പില്ലാതെ അദ്ദേഹത്തിന്റെ നിഴലിനോടു യുദ്ധം പ്രഖ്യാപിച്ചു മലര്‍ന്നു കിടന്നു മേലോട്ട് തുപ്പുകയാണ് ഒരു കൂട്ടര്‍ .അത് പരാജയപ്പെടുകയെ ഉള്ളൂ ..കാരണം കാന്തപുരം കാലം കാത്തു വെച്ച നേതാവാണ് . ഈ കാലഘട്ടത്തിന്റെ അനിവാര്യമായ ഒരു ഇതിഹാസ നായകന്‍. എതിരാളികള്‍ എന്തെല്ലാം കുപ്രചരണ ങ്ങളും ...അക്രമങ്ങളും ചെയ്താലും അത് കൊണ്ടൊന്നും ആ അജയ്യ മുന്നേറ്റത്തിനു കോട്ടം തട്ടിക്കാന്‍ കഴിയില്ല ..കാരണം അത് അല്ലാഹുവിന്റെ നിയോഗമാണ് ..ഒരു പണ്ഡിതനിലൂടെ കാലാ കാലങ്ങളില്‍ ഭൂമി ലോകത്തിന്റെ വിവിധ കോണുകളില്‍ ഉണ്ടായികൊണ്ടിരിക്കേണ്ട അനിവാര്യമായ നിയോഗങ്ങളില്‍ ഒന്ന്. എതിരാളികള്‍ക്ക് ഒന്നേ ചെയ്യാനുള്ളൂ ... ഒന്നുകില്‍ ആ പ്രയാണത്തോടൊപ്പം ചേര്‍ന്ന് ചരിത്രത്തിന്റെ ഭാഗമാവുക. അല്ലെങ്കില്‍ കാലം തീര്‍ത്ത് വെച്ച ചവറ്റു കുട്ടയിലാണ് നിങ്ങളുടെ സ്ഥാനം.

4 അഭിപ്രായങ്ങൾ:

  1. യാത്ര കഴിയുമ്പോഴെക്കും ഉസ്താദ്‌ കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആത്മീയ ബിസിനസുകാരന്‍ എന്ന് തെളിയും.

    മറുപടിഇല്ലാതാക്കൂ
  2. ഒരു സംശയം :

    " ഞങ്ങള്‍ സുന്നികള്‍ ജീവന് തുല്ല്യം അല്ല അതിലേറെ സ്നേഹിക്കുന്നു കാന്തപുരം ഉസ്താദിനെ ..കാരണം...ഞങ്ങള്‍ സുന്നികള്‍ക്ക് നട്ടെല്ല് നിവര്‍ത്തി നില്ക്കാന്‍ ,,നേത്രത്വം നല്കിയതു അദ്ദേഹം ആണ് . സുന്നിയെയും സുന്നി മുസ്ലിയാക്കന്മാരെയും പുച്ചത്തോടെ നോക്കി കണ്ടിരുന്നൊരു സമൂഹത്തിനു മുന്നില്‍ ..ഞാന്‍ സുന്നിയാണ് ..അതും കാന്തപുരം സുന്നി എന്ന് ചങ്കൂറ്റത്തോടെ പറയാന്‍ കഴിഞ്ഞത് ബഹു എ.പി. അബൂബകക്ര്‍ മുസ്ലിയാര്‍ ഞങ്ങള്‍ക്ക് നല്‍കിയ ഊര്‍ജ്ജത്തില്‍ നിന്നാണ് ."

    ഇങ്ങനെയൊക്കെ ചങ്കൂറ്റത്തോടെ "പ്രഖ്യാപി"ക്കാൻ കാന്തപുരം സുന്നികളെ ആരെങ്കിലും വഴിയിൽ തടഞ്ഞു നിർത്തി "ചങ്കൂറ്റം" TEST ചയ്യുന്നുണ്ടോ?? നിലവിലെ അവസ്ഥയിൽ ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ പതിക്കാൻ പോകുന്നത് ആരായിരിക്കുമെന്ന് കൂടുതൽ ഒന്നും കാത്തിരിക്കേണ്ടി വരില്ല....

    അല്ലാഹു എല്ലാവരെയും നന്മയിൽ ഒന്നിപ്പിക്കട്ടെ... (സത്യത്തിലും).... ആമീൻ

    മറുപടിഇല്ലാതാക്കൂ
  3. എന്റെ 'ബദിരീങ്ങളെ'.... എന്നതിന് പകരം എന്റെ 'കാന്തപുരം ഉസ്താതെ'.... എന്ന് വിളിക്കുന്ന കാലം വരാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം(ആമീന്‍)

    മറുപടിഇല്ലാതാക്കൂ
  4. ബാവ മോനെ,

    മോല്യാര്‍ ഉസാര്‍ തന്നെ..........പക്കെന്ഗില്‍ സനടില്ലാത്ത മുടി കൊണ്ട് വന്നത് തെറ്റായിപ്പോയി............. ഇയാള്‍ക്ക് എന്തും ചെയ്യാന്‍ ആരാ അനുമടി കൊടുത്തത്...........മതെത്തില്‍ എന്തും കുത്തി തിരുകമെന്നോ.............

    മറുപടിഇല്ലാതാക്കൂ

ഹസനിയ്യയിലെ അതിഥികള്‍